- സ്റ്റാർ വിഷൻ ഇവന്റ്സ് അവതരിപ്പിക്കുന്ന “ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി വർഷഫെയർ” ജനവരി 15,16 തിയ്യതികളിൽ
- ജനവിധി അംഗീകരിക്കുന്നു , ഇടതുപക്ഷം ആവശ്യമായ തിരുത്തലുകൾ വരുത്തി തിരിച്ചു വരും – ബഹ്റൈൻ പ്രതിഭ
- തദ്ദേശത്തിലെ ‘ന്യൂ ജൻ’ തരംഗം; തെരഞ്ഞെടുപ്പ് ഫലം വൈബാക്കിയ ജെൻസികൾ, ഓഫ് റോഡ് റൈഡര്‍ മുതൽ വൈറൽ മുഖങ്ങൾ വരെ
- കണ്ണൂരിൽ ആക്രമണം അഴിച്ചുവിട്ട് സിപിഎം പ്രവർത്തകർ; വീട്ടിൽ കയറി അക്രമം, ന്യൂനം പറമ്പിൽ സംഘർഷാവസ്ഥ തുടരുന്നു, വിജയാഹ്ലാദത്തിൽ 2 മരണം
- ‘പ്രിയം മലയാളം’! വിടാതെ മോദി, ഒപ്പം കൂടി കേന്ദ്രമന്ത്രിമാരും നേതാക്കളും, തിരുവനന്തപുരം വിജയത്തിൽ അത്രമേൽ ആഹ്ളാദം; ദേശീയ തലത്തിൽ വമ്പൻ പ്രചരണം
- ‘തോല്‍ക്കുമെന്ന് ഉറപ്പായിരുന്നു’, ഫലം വന്നതിന് പിന്നാലെ പോസ്റ്റിട്ട് ലസിത പാലക്കല്‍
- ‘സര്‍ക്കാരിന് തുടരാന്‍ യോഗ്യതയില്ലെന്ന ജനപ്രഖ്യാപനം’; സിപിഎമ്മിന് കനത്ത പ്രഹരമെന്ന് കെ സുധാകരന്
- കാലാവധി കഴിഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കി വിറ്റു; റെസ്റ്റോറന്റ് ഉടമയ്ക്ക് തടവും പിഴയും ശിക്ഷ വിധിച്ച് ബഹ്റൈൻ കോടതി
Author: News Desk
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനുള്ള സർക്കാരിന്റെ ക്ഷണം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിരസിച്ചു. ലഹരി വിരുദ്ധ പരിപാടിയുടെ ഉത്ഘാടനത്തിന് താൻ പങ്കെടുക്കില്ലെന്ന് ക്ഷണിക്കാനെത്തിയ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിനെയും ചീഫ് സെക്രട്ടറിയെയും ഗവർണർ അറിയിച്ചു. ഓണം വാരാഘോഷ പരിപാടിയിൽ ക്ഷണിക്കാത്തതിലും ഗവർണർ അതൃപ്തി പ്രകടിപ്പിച്ചു. ഒക്ടോബർ രണ്ടിനാണ് ലഹരി വിരുദ്ധ യോദ്ധാവ് പരിപാടി.
മഞ്ചേശ്വരത്ത് വീണ്ടും കുഴല്‍പ്പണ വേട്ട ; 3 ആഴ്ച്ചക്കിടെ പിടികൂടിയത് ഒരു കോടിയുടെ കുഴല്‍പ്പണം
കാസര്‍കോട്: മഞ്ചേശ്വരത്ത് വീണ്ടും കുഴൽപ്പണം പിടികൂടി. കർണാടക ആർടിസി ബസിൽ കടത്തുകയായിരുന്ന 20 ലക്ഷം രൂപയാണ് എക്സൈസ് പിടികൂടിയത്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ മഞ്ചേശ്വരത്ത് ഒരു കോടി രൂപയുടെ കുഴൽപ്പണമാണ് പിടികൂടിയത്. രേഖകളില്ലാതെ ബാഗിൽ സൂക്ഷിച്ചിരുന്ന 20,50,000 രൂപ കണ്ടെടുത്തു. തൃശൂർ സ്വദേശി സന്തോഷിനെ അറസ്റ്റ് ചെയ്തു. ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് കുഴൽപ്പണം പിടികൂടിയത്. അഞ്ച് ദിവസം മുമ്പും മഞ്ചേശ്വരം ചെക്ക് പോസ്റ്റിൽ കുഴൽപ്പണം പിടികൂടിയിരുന്നു. മഹാരാഷ്ട്ര സ്വദേശിയായ യഷ്ദീപിൽ നിന്ന് 30 ലക്ഷം രൂപയാണ് അന്ന് പിടികൂടിയത്. പൊതുഗതാഗതം ഉപയോഗിച്ച് കർണാടകയിൽ നിന്ന് വ്യാപകമായി കുഴൽപ്പണം കടത്തുന്നുണ്ട്. സ്വർണ്ണ ഇടപാടുമായി ബന്ധപ്പെട്ട പണമാണ് ഇങ്ങനെ രേഖകളില്ലാതെ കടത്തുന്നതെന്നാണ് നിഗമനം. തുടരന്വേഷണത്തിനായി കേസ് പൊലീസിന് കൈമാറി.
മൊഹാലി: മുന്‍ നായകന്‍ വിരാട് കോഹ്ലിയെ അമിതമായി ആഘോഷിക്കുന്നത് നിർത്തണമെന്ന് മുൻ ഇന്ത്യന്‍ താരം ഗൗതം ഗംഭീർ. താരാരാധന അവസാനിപ്പിക്കണമെന്നും രാജ്യവും ക്രിക്കറ്റും ആകണം പ്രധാനമെന്നും ഗംഭീർ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ വിരാട് കോഹ്ലിക്കെതിരെ നിരവധി പരാമർശങ്ങൾ നടത്തിയതിന് പിന്നാലെയാണ് ഗൗതം ഗംഭീർ വീണ്ടും വിമർശനവുമായി രംഗത്തെത്തിയത്. കപിൽ ദേവിനെയും മഹേന്ദ്ര സിംഗ് ധോണിയെയും ആഘോഷിച്ചത് പോലെയാണ് കോഹ്ലിയെ ആഘോഷിക്കുന്നതെന്ന് ഗംഭീർ പറഞ്ഞു. ‘അഫ്ഗാനിസ്ഥാനെതിരെ സെഞ്ച്വറി നേടിയപ്പോൾ വിരാട് കോഹ്ലി മാത്രമാണ് ചിത്രത്തിലുണ്ടായിരുന്നത്. ഒരേ മത്സരത്തിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വർ കുമാറിനെ എല്ലാവരും അവഗണിച്ചു. കമന്‍ററി സമയത്ത് ഞാൻ മാത്രമാണ് ഇക്കാര്യം പരാമർശിച്ചത്. താരാരാധനയിൽ നിന്ന് രാജ്യം പുറത്തുവരണം. രണ്ടു കാര്യങ്ങളാണ് ഇതെല്ലാം ഉണ്ടാക്കിയത്. ആദ്യത്തേത് സോഷ്യൽ മീഡിയ ഫോളോവേഴ്സാണ്. ഇന്ത്യയിലെ ഏറ്റവും വ്യാജമായ കാര്യമായിരിക്കും ഇത്. എത്ര ഫോളോവർമാരുണ്ട് എന്നതിനെ ആശ്രയിച്ചാണ് ആളുകളെ വിലയിരുത്തുന്നത്. രണ്ടാമത്തെ കാര്യം മാധ്യമങ്ങളും പ്രക്ഷേപകരുമാണ്. നിങ്ങൾ ഒരേ വ്യക്തിയെക്കുറിച്ച് രാവും പകലും സംസാരിക്കുകയാണെങ്കിൽ,…
ദോഹ: ഹിസ് ഹൈനസ് ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഫുട്ബോൾ ലോകത്തെ ഖത്തറിലേക്ക് സ്വാഗതം ചെയ്തു. ലോകമെമ്പാടുമുള്ള ആരാധകർക്ക് വിവേചനമില്ലാതെ ലോകകപ്പ് മത്സരങ്ങൾ ആസ്വദിക്കാൻ വാതിൽ തുറക്കുമെന്ന് അമീർ പറഞ്ഞു. ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് 77-ാമത് യുഎൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അമീർ. അറബ്-മുസ്ലിം രാജ്യത്ത് നടക്കുന്ന ആദ്യ ഫിഫ ലോകകപ്പാണിത്. ചെറുതും ഇടത്തരവുമായ രാജ്യങ്ങളിലൊന്നിന് അസാധാരണമായ വിജയത്തോടെ ആഗോള ഇവന്റുകള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ കഴിയുമെന്നതും വൈവിധ്യത്തിനും ജനങ്ങള്‍ തമ്മിലുള്ള ക്രിയാത്മകമായ ഇടപെടലുകള്‍ക്കുമായി വിശാലമായ അന്തരീക്ഷം പ്രദാനം ചെയ്യാനുള്ള രാജ്യത്തിന്റെ കഴിവ് ലോകം കാണുമെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പിനിടെ ഖത്തറിലേക്കുള്ള എൻട്രി വിസയായി മാറുന്ന ഹയ കാർഡുകളെ കുറിച്ചും അമീർ പരാമർശിച്ചു. ഫുട്ബോൾ ആരാധകരെ ഖത്തർ ജനത ഇരുകയ്യും നീട്ടി സ്വീകരിക്കും. പൗരത്വം, മതം, ആദർശങ്ങൾ എന്നിവ കണക്കിലെടുക്കാതെ പ്രതിബന്ധങ്ങളെ മറികടന്ന് സൗഹൃദത്തിന്‍റെ കൈ നീട്ടാനും ധാരണയുടെ പാലങ്ങൾ നിർമ്മിക്കാനും പൊതു മാനവികത ആഘോഷിക്കുകയുമാണ് ഖത്തറിന്‍റെ കടമയെന്നും അമീർ…
ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗങ്ങൾക്ക് ചാനലുകൾ വേദിയൊരുക്കുന്നുവെന്ന് സുപ്രീം കോടതി. ചാനൽ ചർച്ചകളിൽ വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് അവതാരകരാണെന്നും കോടതി പറഞ്ഞു. എന്നാൽ പല അവതാരകരും ഇതിന് തയ്യാറല്ല. അവതാരകർക്ക് രാഷ്ട്രീയം ഉണ്ടാകാം. ചാനലുകൾക്ക് വ്യവസായ താൽപ്പര്യങ്ങളും ഉണ്ടാകും. എന്നാൽ വിദ്വേഷ പ്രസംഗം പോലുള്ള കാര്യങ്ങൾ നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് കോടതി പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങൾ തടയാൻ നിലവിലുള്ള നിയമങ്ങൾ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഒരു കൂട്ടം ഹർജികൾ പരിഗണിക്കവെ ആയിരുന്നു ജസ്റ്റിസുമാരായ കെ.എം ജോസഫ്, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചിന്‍റെ നിരീക്ഷണം. ചർച്ചയ്ക്ക് ക്ഷണിക്കപ്പെട്ട അതിഥികളെ സംസാരിക്കാൻ ചില അവതാരകർ അനുവദിക്കുന്നില്ലെന്ന് ജസ്റ്റിസ് കെ.എം മഞ്ജുനാഥ് ആരോപിച്ചു. ചാനൽ ചർച്ചകൾ പ്രേക്ഷകരുടെ ഗുണത്തിന് വേണ്ടിയുള്ളതാണ്. എന്നാൽ ചാനൽ ചർച്ചയ്ക്കിടയിലെ ഉച്ചത്തിലുള്ള ബഹളത്തിനിടയിൽ അതിഥികൾക്ക് എങ്ങനെ സംസാരിക്കാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.
ന്യൂ ഡൽഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന സൂചന നല്‍കി മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിംഗ്. തനിക്കും മത്സരിക്കാൻ അർഹതയുണ്ടെന്നും ആർക്കും മത്സരിക്കാമെന്നും 30 വരെ കാത്തിരിക്കൂവെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ശശി തരൂരും മത്സരിക്കാൻ സാധ്യതയുണ്ട്. ദേശീയ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്താൽ അശോക് ഗെഹ്ലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വരുമെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു. എല്ലാവർക്കും മത്സരിക്കാൻ അവകാശമുണ്ടെന്നും നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ 30 വരെ കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി കുടുംബത്തിൽ നിന്ന് മത്സരിക്കാൻ ആരുമില്ലെന്നത് ആശങ്കാജനകമല്ല. മത്സരിക്കാൻ ആഗ്രഹിക്കുന്നവർക്ക് മത്സരിക്കാൻ അവകാശമുണ്ട്. ഒരു വ്യക്തിക്ക് മത്സരിക്കാൻ താൽപ്പര്യമില്ലെങ്കിൽ, അവരെ മത്സരിക്കാൻ നിർബന്ധിക്കാൻ കഴിയില്ലെന്നും സിംഗ് പറഞ്ഞു. 2019 ലെ ദേശീയ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്‍റെ തോൽവിക്ക് ശേഷം രാജിവച്ച രാഹുൽ പാർട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. രാഹുൽ ഗാന്ധിയെ കൊണ്ടുവരാൻ സാധിച്ചില്ലെങ്കിൽ…
ന്യൂഡൽഹി: ജനസംഖ്യാ കണക്കെടുപ്പും ജാതി സെൻസസും ഉടൻ നടത്തണമെന്ന ആവശ്യവുമായി സിപിഐ(എം). കൊവിഡിന് ശേഷം ശാസ്ത്രീയ നയങ്ങൾ രൂപീകരിക്കാൻ സെൻസസ് അനിവാര്യമാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു. “2021 ലെ ജനസംഖ്യാ കണക്കെടുപ്പും ജാതി സെൻസസും ഉടൻ നടത്താൻ നരേന്ദ്ര മോദി സർക്കാർ തയ്യാറാകണം. കൊവിഡ് -19 മഹാമാരി കൈകാര്യം ചെയ്തതിലെ കെടുകാര്യസ്ഥതയിലും സാമ്പത്തിക തകർച്ചയിലും വലയുന്ന ആളുകൾക്ക് ആശ്വാസം നൽകുന്നതിനും ശാസ്ത്രീയ നയങ്ങൾ രൂപീകരിക്കുന്നതിനും സെൻസസ് വഴി ലഭിക്കുന്ന ഡാറ്റ അനിവാര്യമാണ്,” യെച്ചൂരി ട്വിറ്ററിൽ കുറിച്ചു.
ലിസ്ബണ്‍: പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഉടൻ വിരമിക്കില്ലെന്ന് പ്രഖ്യാപിച്ചു. 2024 ലെ യൂറോ കപ്പ് വരെ കളിക്കുമെന്ന് 37 കാരനായ താരം പറഞ്ഞു. “എന്‍റെ യാത്ര അവസാനിച്ചിട്ടില്ല. ക്രിസ് എന്ന് ആര്‍ത്തുവിളിക്കുന്നത് ഇനിയും ഏറെക്കാലം കേൾക്കേണ്ടി വരും. എനിക്ക് ലോകകപ്പിന്‍റെയും യൂറോ കപ്പിന്‍റേയും ഭാഗമാകണം. എനിക്ക് വളരെ പ്രചോദനം തോന്നുന്നു. എന്‍റെ അഭിലാഷം വലുതാണ്,” ദേശീയ ടീമിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരത്തിനുള്ള പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷന്‍റെ അവാർഡ് ലഭിച്ചതിന് ശേഷം റൊണാൾഡോ ലിസ്ബണിൽ പറഞ്ഞു. പോർച്ചുഗീസ് ദേശീയ ടീമിനായി 189 മത്സരങ്ങളിൽ നിന്ന് 117 ഗോളുകളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇതുവരെ നേടിയത്. 2022 ഖത്തർ ലോകകപ്പിലും റോണോ പോർച്ചുഗീസ് ജേഴ്സിയിൽ ഉണ്ടാകുമെന്ന് ഉറപ്പാണ്. റൊണാൾഡോയുടെ പത്താമത് മേജർ ഇന്‍റർനാഷണൽ ടൂർണമെന്‍റാണിത്.
ഗൂഗിൾ സെർച്ചിൽ തന്നെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം പ്രഖ്യാപിച്ച് കമ്പനി. ഈ സൗകര്യം തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിൽ തുടക്കത്തിൽ ലഭ്യമാകും. വൈകാതെ മറ്റ് രാജ്യങ്ങളിലേക്കും സൗകര്യം എത്തും. ജർമ്മനി, സ്പെയിൻ, ഇറ്റലി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ ഇപ്പോൾ ഗൂഗിൾ സെർച്ചിൽ നിന്ന് നേരിട്ട് ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ചില യാത്രകൾക്ക് ട്രെയിനുകൾ ഒരു നല്ല ഓപ്ഷനാണ്. എന്നാൽ നിരക്കുകളും യാത്രാ സമയവും മനസിലാക്കാൻ കുറച്ചധികം തിരയേണ്ടിവരും. ഗൂഗിള്‍ ട്രാവല്‍ പ്രൊഡക്റ്റ് വൈസ് പ്രസിഡന്റ് റിച്ചാര്‍ഡ് ഹോള്‍ഡന്‍ പറഞ്ഞു. ഗൂഗിൾ സെർച്ചിൽ നിന്ന് ട്രെയിനുകൾ തിരഞ്ഞെടുത്ത് കഴിഞ്ഞാൽ, ബുക്കിംഗ് പൂർത്തിയാക്കാൻ മറ്റൊരു വെബ്സൈറ്റിലേക്ക് എത്തും. കൂടുതൽ സ്ഥലങ്ങളിലേക്ക് ഈ ഫീച്ചർ വ്യാപിപ്പിക്കുമെന്നും ബസ് ടിക്കറ്റുകൾക്കും സമാനമായ ഫീച്ചർ പരീക്ഷിക്കുന്നുണ്ടെന്നും റിച്ചാർഡ് ഹോൾഡൻ പറഞ്ഞു.
തിരുവനന്തപുരം: മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ. ചിത്രത്തിന്‍റെ പ്രമോഷണൽ പരിപാടിയിൽ സംവിധായകൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന പൊന്നിയിൻ സെൽവന്‍റെ കേരള ലോഞ്ചിലാണ് അദ്ദേഹം മനസ് തുറന്നത്. ചിത്രം സെപ്റ്റംബർ 30ന് തീയേറ്ററുകളിലെത്തും. സിനിമയിൽ അനുയോജ്യമായ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുക എന്നതാണ് വെല്ലുവിളിയെന്നും, ശരിയായ അഭിനേതാക്കളെ ലഭിച്ചാൽ ഒരു സംവിധായകൻ പകുതി വിജയം കൈവരിച്ച് കഴിഞ്ഞുവെന്നും സംവിധായകൻ മണിരത്നം പറഞ്ഞു. 40 വർഷത്തോളമായി കാത്തിരിക്കുന്ന സിനിമയാണ് യാഥാർത്ഥ്യമാകുന്നത്. 2012 ൽ സിനിമ ഷെഡ്യൂൾ ചെയ്തിട്ട് നടക്കാതെ പോയത് നന്നായിയെന്ന് ഇപ്പോൾ തോന്നുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
