Author: News Desk

കൊച്ചി: ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ബോർഡിൽ സവർക്കറുടെ ചിത്രം വച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ഐഎൻടിയുസി ചെങ്ങമനാട് മണ്ഡലം പ്രസിഡന്‍റ് സുരേഷ്. കോൺഗ്രസ് പാർട്ടിയോടും അതിന്‍റെ പ്രവർത്തകരോടും പരസ്യമായി മാപ്പ് പറയുന്നുവെന്നും സുരേഷ് പറഞ്ഞു. ഒരു നിമിഷത്തെ അശ്രദ്ധയാണ് യാത്രയെ വിവാദമാക്കിയത്. ഇതിൽ ഖേദിക്കുന്നു. പാർട്ടി നൽകുന്ന ഏത് ശിക്ഷയും സ്വീകരിക്കുമെന്നും കോൺഗ്രസ് പ്രവർത്തകനായി തുടരുമെന്നും സുരേഷ് പറഞ്ഞു. വിവാദത്തെ തുടർന്ന് സുരേഷിനെ നേരത്തെ പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു. ‘കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് ഫ്ലെക്സ് അടിക്കാനുള്ള നിർദ്ദേശം വന്നത്. 88 അടിയുടെ ഫ്ലെക്സായിരുന്നു അത്. പ്രൂഫ് അയച്ചുവെങ്കിലും നോക്കാൻ സമയമില്ലാത്തതിനാൽ പ്രിന്റ് ചെയ്യാൻ പറഞ്ഞു. രാത്രി ഒരു മണിയോടെ ഫ്ലെക്സ് ലഭിച്ചു. പക്ഷേ, നോക്കിയില്ല. അൻവർ സാദത്ത് എംഎൽഎ വിളിച്ചപ്പോഴാണ് സവർക്കറുടെ ചിത്രം ഫ്ലെക്സിൽ ഉണ്ടെന്ന് അറിഞ്ഞത്. പിന്നീട് ഫ്ലെക്സ് കെട്ടുമ്പോൾ സവർക്കറുടെ സ്ഥാനത്ത് ഗാന്ധിജിയുടെ പടംവച്ച് മറയ്ക്കുകയായിരുന്നു. പാർട്ടിക്ക് ഞാനായി ചീത്തപ്പേര് നൽകി. അൽപ്പം ശ്രദ്ധിച്ചിരുന്നെങ്കിൽ…

Read More

യുഎസ്: പുതിയ ഗവേഷണമനുസരിച്ച്, ചികിത്സിക്കപ്പെടാത്ത ഹെപ്പറ്റൈറ്റിസ് സി വൈറസ് ഉള്ള എച്ച്ഐവിയുള്ള ആളുകൾക്ക്, എച്ച്ഐവി ചികിത്സിച്ചാലും പ്രായമാകുമ്പോൾ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനം. ജേണൽ ഓഫ് ദി അമേരിക്കൻ ഹാർട്ട് അസോസിയേഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് കണ്ടെത്തലുകൾ. 1990 കളുടെ അവസാനത്തിൽ എച്ച്ഐവി ചികിത്സിക്കാൻ ആന്‍റിറെട്രോവൈറൽ തെറാപ്പികൾ അവതരിപ്പിച്ചതിനുശേഷം, എച്ച്ഐവിയുള്ള ആളുകളുടെ ആയുർദൈർഘ്യം നാടകീയമായി വർദ്ധിച്ചു. എന്നിരുന്നാലും, ചികിത്സയിൽ പോലും, എച്ച്ഐവിയുള്ള ആളുകളിൽ ഹൃദ്രോഗത്തിനുള്ള സാധ്യത എച്ച്ഐവി ഇല്ലാത്ത ആളുകളെ അപേക്ഷിച്ച് 50% കൂടുതലാണെന്ന് പഠനങ്ങൾ കണ്ടെത്തി. ഹെപ്പറ്റൈറ്റിസ് സി (വൈറൽ കരൾ അണുബാധ) എച്ച്ഐവി ഉള്ള ആളുകളിൽ ഹൃദയാഘാതത്തിനുള്ള ഉയർന്ന അപകടസാധ്യത സൃഷ്ടിക്കുന്നുണ്ടോ എന്ന് ഈ പുതിയ പഠനം വിലയിരുത്തി. “എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് സി കോയിൻഫെക്ഷൻ സംഭവിക്കുന്നത് അവ ഒരു വ്യാപന റൂട്ട് പങ്കിടുന്നതിനാലാണ് – രണ്ട് വൈറസുകളും രക്തത്തിൽ നിന്ന് രക്തത്തിലേക്ക് സമ്പർക്കം വഴി പകരാം,” പഠനത്തിന്‍റെ മുതിർന്ന രചയിതാവും ബാൾട്ടിമോറിലെ ജോൺസ് ഹോപ്കിൻസ് ബ്ലൂംബെർഗ് സ്കൂൾ…

Read More

ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റർഫേസ് (യുപിഐ) ശൃംഖലയിൽ പ്രവർത്തിക്കുന്ന റുപേ ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചു. പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക് തുടങ്ങിയ പ്രമുഖ പൊതുമേഖലാ ബാങ്കുകളുടെ ഉപഭോക്താക്കൾക്കാണ് ഇത് ആദ്യം പ്രയോജനപ്പെടുത്താനാവുക. യുപിഐ ഉപയോഗിച്ച് അവർക്ക് ക്രെഡിറ്റ് കാർഡ് ഇടപാടുകൾ നടത്താൻ കഴിയും. നിലവിൽ ഡെബിറ്റ് കാർഡുകളും ബാങ്ക് അക്കൗണ്ടുകളുമാണ് യുപിഐയുമായി ബന്ധിപ്പിച്ചിട്ടുള്ളത്. റുപേ ക്രെഡിറ്റ് കാർഡുകൾ യുപിഐയുമായി ബന്ധിപ്പിച്ചതോടെ, വായ്പ വളർച്ചയുണ്ടാകുമെന്ന് വിദഗ്ധർ പറയുന്നു. ക്യൂആർ കോഡ് പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് യുപിഐ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ക്രെഡിറ്റ് കാർഡുകൾ വഴിയുള്ള പണമിടപാടുകൾ നടക്കുകയെന്ന് നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ അറിയിച്ചു. റുപേ ക്രെഡിറ്റ് കാർഡുകൾ വെർച്വൽ പേയ്മെന്‍റ് അഡ്രസുമായാണ് ബന്ധിപ്പിക്കുക. വിർച്വൽ പേയ്മെന്റ് അഡ്രസിനെയാണ് യുപിഐ ഐഡി എന്ന് പറയുന്നത്. സുരക്ഷിതമായ പണമിടപാടുകൾക്ക് ഇത് സഹായകമാകുമെന്നും പ്രസ്താവനയിൽ പറയുന്നു.

Read More

തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള സാങ്കേതിക വിദഗ്ദ്ധരുടെ സംഘം പറമ്പിക്കുളം ഡാം സന്ദർശിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ഇവർ സമർപ്പിക്കുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തമിഴ്നാടിന് കത്തയക്കുമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി ഉൾപ്പെടുന്ന സംഘത്തോടൊപ്പം കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ സംഘവും ചേരും. ഇവർ ആവശ്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കും. തുടർന്ന് തമിഴ്നാടിന് കത്തയക്കാനാണ് തീരുമാനം. ഡാമിൽ നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്‍റെ അളവ് സെക്കൻഡിൽ 15,200 ഘനയടിയായി കുറഞ്ഞു. ഇത് അപകടകരമല്ല. വൈദ്യുതി ഉത്പാദനത്തിനുള്ള വെള്ളം നഷ്ടപ്പെടുന്ന സാഹചര്യത്തിൽ കെ.എസ്.ഇ.ബിക്ക് സാമ്പത്തിക നഷ്ടമുണ്ടാകും. ഏതാനും മാസങ്ങൾക്ക് മുമ്പ് പറമ്പിക്കുളവും തൂണക്കടവും ഒരുമിച്ച് തുറന്ന് സെക്കൻഡിൽ 32,000 ഘനയടി വരെ വെള്ളം തുറന്നുവിട്ടിരുന്നു. അപ്പോഴും വെള്ളം അപകടകരമാംവിധം ഉയർന്നിരുന്നില്ല. നിലവിലെ സാഹചര്യത്തിൽ വെള്ളപ്പൊക്ക ഭീഷണിയില്ലെന്നും മന്ത്രി പറഞ്ഞു.  കാലവർഷത്തിന് മുമ്പ് തന്നെ സാങ്കേതിക വിദഗ്ദ്ധരുടെ സംഘം കേരളത്തിലെ ഡാമുകളിൽ പരിശോധന നടത്തുന്നുണ്ട്. അതിനാൽ കേരളത്തിലെ ഡാമുകളുടെ ഷട്ടറുകളുടെ അവസ്ഥയെക്കുറിച്ച് ആശങ്കപ്പെടേണ്ട…

Read More

മ്യാന്‍മര്‍: 30 മലയാളികൾ ഉൾപ്പെടെ 300 ഓളം ഇന്ത്യക്കാർ തൊഴിൽ തട്ടിപ്പിനിരയായി തായ്ലൻഡിൽ തടങ്കലിൽ. മെച്ചപ്പെട്ട ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ തായ്ലൻഡിലേക്ക് പോയവരെയാണ് മാഫിയാ സംഘം തട്ടിക്കൊണ്ടുപോയത്. നിര്‍ബന്ധപൂര്‍വം സൈബര്‍ കുറ്റങ്ങള്‍ ചെയ്യിക്കുന്നു എന്നാണ് ഇവർ പറയുന്നത്. ഇത് ചെയ്യാൻ വിസമ്മതിച്ചാൽ വൈദ്യുത ലാത്തി ഉപയോഗിച്ച് തങ്ങളെ ക്രൂരമായി ഉപദ്രവിക്കുമെന്നും അവർ പറഞ്ഞു. ഇടുക്കി, പത്തനംതിട്ട, കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ നിന്നാണ് ഡാറ്റാ എൻട്രി ജോലിയുടെ പേരിൽ ഇവരെ റിക്രൂട്ട് ചെയ്തത്. തായ്ലൻഡ് വിമാനത്താവളത്തിൽ ഇറങ്ങിയ ഇവരെ റോഡ് മാർഗം മ്യാൻമാറിലേക്ക് കൊണ്ടുപോകുകയായിരുന്നു. മ്യാൻമറിലെ അതിർത്തി ഗ്രാമമായ മ്യാവഡിയിലെ ഒരു ഉൾഗ്രാമത്തിലേക്കാണ് ഇവരെ കൊണ്ടുപോയത്.  സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കാത്ത സ്ഥലമാണിതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് മ്യാൻമറിലെ ഇന്ത്യൻ എംബസി രക്ഷാപ്രവർത്തനം ആരംഭിച്ചതായാണ് വിവരം. ഇതുവരെ 30 പേരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള 60 ഓളം പേരും സംഘത്തിലുണ്ട്. 

Read More

2023, 2025 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലുകളുടെ വേദി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പ്രഖ്യാപിച്ചു. 2023 ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഓവലിലും 2025 ലെ ഫൈനൽ ലോർഡ്സിലും നടക്കും. കഴിഞ്ഞ വർഷവും ഇംഗ്ലണ്ട് തന്നെയാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ആതിഥേയത്വം വഹിച്ചത്. ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ഫൈനൽ സതാംപ്ടണിലായിരുന്നു നടന്നത്. 2023, 2025 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള വേദി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഫൈനൽ മത്സരങ്ങളുടെ തീയതികൾ ഇതുവരെ തീരുമാനിച്ചിട്ടില്ല.  ഓഗസ്റ്റിലാണ് രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് തുടക്കമായത്. ഇത് അടുത്ത വർഷം മാർച്ചിൽ അവസാനിക്കും. നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയുമാണ്. 

Read More

ദോഹ: ഫിഫ ലോകകപ്പിന്‍റെ പശ്ചാത്തലത്തിൽ സന്ദർശക വിസകൾ ഖത്തർ താൽക്കാലികമായി നിര്‍ത്തിവെക്കുന്നു. കര, വ്യോമ, കടൽ മാർഗങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന സന്ദർശകർക്ക് നിയന്ത്രണമുണ്ട്. നവംബർ ഒന്നു മുതൽ ഹയാ കാർഡ് ഉടമകൾക്ക് മാത്രമേ ഖത്തറിലേക്ക് പ്രവേശനം അനുവദിക്കൂവെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതർ അറിയിച്ചു. 2022 ഡിസംബർ 23 മുതൽ സന്ദർശക വിസ പുനരാരംഭിക്കും. ലോകകപ്പിനിടെ ഖത്തറിലെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സന്ദർശക വിസയുള്ളവർക്ക് മാത്രമേ ഇത് ബാധകമാകൂ. റസിഡൻസ് വിസയുള്ളവർ, ഖത്തർ പൗരൻമാർ, ഖത്തർ ഐഡിയുള്ള ജിസിസി പൗരൻമാർ, പേഴ്സണൽ റിക്രൂട്ട്മെന്‍റ് വിസകൾ, വർക്ക് വിസ, എന്നിവയ്ക്കും വ്യോമമാര്‍ഗം മനുഷ്യത്വപരമായ കേസുകളിലും ഖത്തറിലേക്ക് പ്രവേശനം അനുവദിക്കും.

Read More

നോയിഡ: ഇന്ത്യ ആദ്യമായി മോട്ടോ ജിപി റേസിന് ആതിഥേയത്വം വഹിക്കുന്നു. അടുത്ത വർഷം ഗ്രേറ്റർ നോയിഡയിലെ ബുദ്ധ സർക്യൂട്ടിൽ മത്സരം നടന്നേക്കും. ഗ്രാന്‍ഡ്പ്രീ ഓഫ് ഭാരത് എന്നാകും റേസിന്‍റെ പേര്. സംഘാടകരുമായി 7 വർഷത്തെ കരാറിൽ ഒപ്പുവെച്ചു. അടുത്തവർഷം നടത്താനുള്ള സാഹചര്യമില്ലെങ്കിൽ 2024 ലായിരിക്കും റേസ് തുടങ്ങുക. ഔദ്യോഗിക തിയതി പുറത്ത് വിട്ടിട്ടില്ല. ഫോർമുല വൺ ഇന്ത്യൻ ഗ്രാൻഡ് പ്രീയുടെ ഭാഗമായി 2011 മുതൽ 2013 വരെ മൂന്ന് സീസണിൽ കാർ റേസുകൾ ബുദ്ധ സർക്യൂട്ടിൽ നടന്നിരുന്നു. മോട്ടോ ജിപി മത്സരം ടൂറിസത്തിനും വ്യവസായത്തിനും ഉത്തേജനം നൽകുമെന്നാണ് പ്രതീക്ഷ. ബൈക്ക് റേസിംഗിലെ ഏറ്റവും വലിയ ചാമ്പ്യൻഷിപ്പായാണ് മോട്ടോ ജിപി അറിയപ്പെടുന്നത്. ഗ്രേറ്റർ നോയിഡയിലെ ബുദ്ധ സർക്യൂട്ടിലെ 5.125 കിലോമീറ്റർ ട്രാക്കിലാണ് മത്സരം നടക്കുക.  മോട്ടോ ജിപി ടൂർണമെന്‍റിനൊപ്പം മോട്ടോ ഇ ചാമ്പ്യൻഷിപ്പും ഇന്ത്യയിൽ നടക്കും. ഇതോടെ ഇലക്ട്രോണിക് മോട്ടോർ സൈക്കിൾ റേസിംഗ് ഇവന്‍റിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ ഏഷ്യൻ രാജ്യമായി ഇന്ത്യ…

Read More

ന്യൂ ഡൽഹി: സ്പൈസ് ജെറ്റ് വിമാനങ്ങൾക്ക് നിലവിലുള്ള നിയന്ത്രണം നീട്ടാൻ വ്യോമയാന മന്ത്രലായം തീരുമാനിച്ചു. ഒക്ടോബർ 29 വരെ 50 ശതമാനം സർവീസുകൾ മാത്രമേ അനുവദിക്കൂവെന്നും മന്ത്രാലയം അറിയിച്ചു. തുടർച്ചയായ അപകട സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ജൂലൈ 27 മുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. സമാനമായ സംഭവങ്ങൾ പിന്നീട് ആവർത്തിച്ചില്ലെങ്കിലും നിയന്ത്രണങ്ങൾ ഒരു മാസത്തേക്ക് കൂടി തുടരട്ടെയെന്നാണ് മന്ത്രാലയത്തിന്‍റെ നിലപാട്. ഷെഡ്യൂൾ വെട്ടിക്കുറച്ചതിനെ തുടർന്ന് സ്പൈസ് ജെറ്റ് 80 പൈലറ്റുമാരോട് മൂന്ന് മാസത്തേക്ക് ശമ്പളമില്ലാതെ അവധിയിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Read More

പട്ന: തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ അടുത്ത വർഷം ‘ലോക് താന്ത്രിക് ദൾ’ എന്ന പേരിൽ സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിക്കും. ആദ്യ ഘട്ടത്തിൽ പുതിയ പാർട്ടിയുടെ പ്രവർത്തന കേന്ദ്രം ബീഹാർ ആയിരിക്കും. മറ്റ് പാർട്ടികൾക്കായി തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കാൻ ഇനി ആഗ്രഹിക്കുന്നില്ലെന്നും പ്രശാന്ത് കിഷോർ പറഞ്ഞു. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി പ്രശാന്ത് കിഷോർ അടുത്തിടെ നടത്തിയ രഹസ്യ കൂടിക്കാഴ്ച അദ്ദേഹം ജനതാദളിൽ (യു) ചേരുമെന്ന അഭ്യൂഹങ്ങൾക്ക് ഇടയാക്കിയിരുന്നു. രാഷ്ട്രീയ പാർട്ടി രൂപീകരണത്തിന് മുന്നോടിയായി ആരംഭിച്ച ‘ജൻ സുരാജ്’ പ്രസ്ഥാനത്തിന്‍റെ പേരിൽ പ്രശാന്ത് കിഷോർ ബീഹാറിൽ പദയാത്ര തുടരുകയാണ്. ബീഹാറിന്‍റെ വികസന ആവശ്യങ്ങൾ ജനങ്ങളിൽ നിന്ന് നേരിട്ട് മനസിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദയാത്ര. യാത്രയ്ക്കിടെ, കിഷോർ പൗര പ്രമുഖരുമായും വിദ്യാർത്ഥികളുമായും ചർച്ച നടത്തുന്നുണ്ട്.

Read More