- സ്റ്റാർ വിഷൻ ഇവന്റ്സ് അവതരിപ്പിക്കുന്ന “ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി വർഷഫെയർ” ജനവരി 15,16 തിയ്യതികളിൽ
- ജനവിധി അംഗീകരിക്കുന്നു , ഇടതുപക്ഷം ആവശ്യമായ തിരുത്തലുകൾ വരുത്തി തിരിച്ചു വരും – ബഹ്റൈൻ പ്രതിഭ
- തദ്ദേശത്തിലെ ‘ന്യൂ ജൻ’ തരംഗം; തെരഞ്ഞെടുപ്പ് ഫലം വൈബാക്കിയ ജെൻസികൾ, ഓഫ് റോഡ് റൈഡര്‍ മുതൽ വൈറൽ മുഖങ്ങൾ വരെ
- കണ്ണൂരിൽ ആക്രമണം അഴിച്ചുവിട്ട് സിപിഎം പ്രവർത്തകർ; വീട്ടിൽ കയറി അക്രമം, ന്യൂനം പറമ്പിൽ സംഘർഷാവസ്ഥ തുടരുന്നു, വിജയാഹ്ലാദത്തിൽ 2 മരണം
- ‘പ്രിയം മലയാളം’! വിടാതെ മോദി, ഒപ്പം കൂടി കേന്ദ്രമന്ത്രിമാരും നേതാക്കളും, തിരുവനന്തപുരം വിജയത്തിൽ അത്രമേൽ ആഹ്ളാദം; ദേശീയ തലത്തിൽ വമ്പൻ പ്രചരണം
- ‘തോല്‍ക്കുമെന്ന് ഉറപ്പായിരുന്നു’, ഫലം വന്നതിന് പിന്നാലെ പോസ്റ്റിട്ട് ലസിത പാലക്കല്‍
- ‘സര്‍ക്കാരിന് തുടരാന്‍ യോഗ്യതയില്ലെന്ന ജനപ്രഖ്യാപനം’; സിപിഎമ്മിന് കനത്ത പ്രഹരമെന്ന് കെ സുധാകരന്
- കാലാവധി കഴിഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കി വിറ്റു; റെസ്റ്റോറന്റ് ഉടമയ്ക്ക് തടവും പിഴയും ശിക്ഷ വിധിച്ച് ബഹ്റൈൻ കോടതി
Author: News Desk
കൊച്ചി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കെതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. യാത്രയുടെ പേരിൽ റോഡിൽ ഗതാഗതം തടസപ്പെടുകയാണെന്നും യാത്രക്കാരുടെ പ്രശ്നത്തിൽ ഹൈക്കോടതി ഇടപെടണമെന്നുമാണ് ഹർജിയിലെ ആവശ്യം. ഹൈക്കോടതി അഭിഭാഷകനും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ വിജയനാണ് ഹർജി നൽകിയത്. റോഡിലെ പ്രധാന ഭാഗം പിടിച്ചെടുത്താണ് ഭാരത് ജോഡോ യാത്ര നടക്കുന്നത്. പകരം റോഡിന്‍റെ ഒരു ഭാഗം മാത്രം യാത്രയ്ക്കായി നൽകി മറ്റ് വഴികളിലൂടെയുള്ള ഗതാഗതം സുഗമമാക്കാൻ നിർദ്ദേശം നൽകണമെന്നും ഹർജിയിൽ പറയുന്നു. യാത്രയ്ക്ക് സുരക്ഷയൊരുക്കുന്ന പൊലീസുകാർക്ക് പണം ഈടാക്കാൻ നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. രാഹുൽ ഗാന്ധി, കെപിസിസി അധ്യക്ഷൻ എന്നിവരെ എതിർ കക്ഷിയാക്കിയാണ് ഹർജി നൽകിയിരിക്കുന്നത്. അതേസമയം, എറണാകുളം ജില്ലയിലെ ഭാരത് ജോഡോ യാത്രയുടെ പര്യടനം ഇന്ന് സമാപിക്കും. രാവിലെ 6.30ന് ആലുവയിൽ നിന്ന് യാത്ര ആരംഭിക്കും. 10.30 ഓടെ കറുകുറ്റിയിലെത്തും. ഉച്ചയ്ക്ക് ഒരു മണിക്ക് അങ്കമാലിയിൽ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. പദയാത്രയ്ക്കിടെയുള്ള രാഹുലിന്‍റെ ആദ്യ വാർത്താ സമ്മേളനമാണിത്.…
സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എൻഐഎ റെയ്ഡ്; നേതാക്കള്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം\കൊച്ചി: സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) റെയ്ഡ്. ബുധനാഴ്ച അർദ്ധരാത്രിയോടെയാണ് എൻഐഎ ഉദ്യോഗസ്ഥർ റെയ്ഡിനായി എത്തിയത്. അതിരാവിലെ വരെ റെയ്ഡ് തുടർന്നു. രാവിലെയും പലയിടത്തും റെയ്ഡ് തുടരുകയാണ്. സിആർപിഎഫിന്‍റെ സംരക്ഷണയിലാണ് റെയ്ഡ് നടത്തിയത്. പലയിടത്തും പോപ്പുലർ ഫ്രണ്ടിന്‍റെ പ്രാദേശിക നേതാക്കളും പ്രവർത്തകരും പ്രതിഷേധ പ്രകടനം നടത്തി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, കണ്ണൂർ ജില്ലകളിലാണ് റെയ്ഡ് നടന്നത്. പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദിന്‍റെ കൊന്നമൂട്ടിലെ വീട്ടിലും അടൂർ പറക്കോട് ജില്ലാ കമ്മിറ്റി ഓഫീസിലും റെയ്ഡ് നടന്നു. കണ്ണൂർ താണയിലെ ഓഫീസിലാണ് റെയ്ഡ് നടന്നത്. പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം യഹിയ തങ്ങളെ തൃശൂരിൽ നിന്ന് എൻഐഎ സംഘം കസ്റ്റഡിയിലെടുത്തു. തൃശ്ശൂർ പെരുമ്പിലാവ് സ്വദേശിയാണ് യഹിയ തങ്ങൾ. പെരുമ്പിലാവിലെ വീട്ടിൽ റെയ്ഡ് നടത്തിയ ശേഷമാണ് യഹിയ തങ്ങളെ കസ്റ്റഡിയിലെടുത്തത്. കോട്ടയം ജില്ലയിലെ മുണ്ടക്കയം, പെരുവന്താനം എന്നിവിടങ്ങളിലാണ്…
പാകിസ്ഥാൻ: പാകിസ്ഥാനിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ മലേറിയ കേസുകൾ വ്യാപകമാകുന്നു. രോഗം മൂലം മരിച്ചവരുടെ എണ്ണം 324 ആയി. ആവശ്യമായ സഹായം ഉടൻ എത്തിയില്ലെങ്കിൽ സ്ഥിതി നിയന്ത്രണാതീതമാകുമെന്ന് അധികൃതർ ബുധനാഴ്ച പറഞ്ഞു. വെള്ളപ്പൊക്കം മൂലം കുടിയൊഴിപ്പിക്കപ്പെട്ട ലക്ഷക്കണക്കിന് ആളുകൾ തുറസ്സായ സ്ഥലത്താണ് താമസിക്കുന്നത്. കൂടാതെ നൂറുകണക്കിന് കിലോമീറ്ററുകൾ നീളുന്ന വെള്ളക്കെട്ട് ചർമ്മത്തിലും കണ്ണുകളിലും അണുബാധ, വയറിളക്കം, മലേറിയ, ടൈഫോയ്ഡ്, ഡെങ്കിപ്പനി എന്നിവയുടെ വ്യാപനത്തിന് കാരണമായി. വർഷാവസാനത്തിന് മുമ്പ് പാകിസ്ഥാനിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളുടെ കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്ന പുനർനിർമാണത്തെക്കുറിച്ച് ഒരു അന്താരാഷ്ട്ര കോൺഫറൻസിന് ആതിഥേയത്വം വഹിക്കാൻ ഫ്രാൻസ് പദ്ധതിയിടുന്നു. ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ 77-ാമത് ജനറൽ അസംബ്ലി സമ്മേളനത്തോടനുബന്ധിച്ച് പാക് പ്രധാനമന്ത്രി മുഹമ്മദ് ഷെഹബാസ് ഷെരീഫും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണും തമ്മിൽ നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇക്കാര്യം അറിയിച്ചത്. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്ക് കൊതുകുകളുടെ കൂട്ടത്തിനും പാമ്പ്, നായ കടി തുടങ്ങിയ മറ്റ് അപകടങ്ങൾക്കും കൂടുതൽ അടിയന്തിര സഹായം ആവശ്യമാണ്.…
ടെഹ്‌റാന്‍: ഇസ്ലാമിക ഡ്രസ് കോഡ് (ഹിജാബ് കോഡ്) പാലിച്ചില്ലെന്നാരോപിച്ച് ഇറാനിൽ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ കൊല്ലപ്പെട്ട മഹ്സ അമിനിയുടെ ശവസംസ്കാര ചടങ്ങുകളിൽ ഇസ്ലാമിക ആചാരങ്ങൾ വേണ്ടെന്ന് മഹ്സയുടെ പിതാവ്. മഹ്സയുടെ മൃതദേഹത്തിനായി ഇസ്ലാമിക പ്രാർത്ഥനകൾ അനുവദിക്കാൻ അദ്ദേഹം വിസമ്മതിച്ചു. ശവസംസ്കാരച്ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്ന് മതപണ്ഡിതൻമാരെ അദ്ദേഹം തടയുകയും ചെയ്തു.
കൊച്ചി: മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി നടി അന്ന ബെൻ. വൈപ്പിൻ കരയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്. വൈപ്പിൻകരയിലെ ബസുകൾ നഗരത്തിലേക്ക് പ്രവേശിക്കുന്നത് 18 വർഷമായിട്ടും നടപ്പാക്കിയിട്ടില്ല. മുഖ്യമന്ത്രി ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നും അന്ന ബെൻ അയച്ച കത്തിൽ പറയുന്നു. ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക്, വൈപ്പിൻകരയെ വന്‍കരയുമായി ബന്ധിപ്പിക്കുന്ന ഒരു പാലം ഞങ്ങളുടെ മുൻ തലമുറയുടെ സ്വപ്നത്തിൽ പോലും ഇല്ലാതിരുന്ന ഒരു കാലത്ത് വൈപ്പിൻ കരയുടെ മനസ്സിൽ അത്തരമൊരു സ്വപ്നത്തിന്‍റെ വിത്ത് പാകിയത് ആ വലിയ മനുഷ്യനാണ്, സഹോദരൻ അയ്യപ്പൻ. വൈപ്പിൻകരക്കാരുടെ ചിരകാല സ്വപ്നമായിരുന്ന ഗോശ്രീ പാലങ്ങൾ യാഥാർത്ഥ്യമായിട്ട് വർഷങ്ങളായി. പാലങ്ങൾ വന്നാൽ അഴിമുഖത്ത് കൂടിയുള്ള അപകടം ഉറ്റുനോക്കുന്ന യാത്രയിൽ നിന്ന് ഞങ്ങൾക്ക് മോചനം ലഭിക്കുമെന്നും കൊച്ചി നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നേരിട്ട് ബസ്സിൽ എത്താൻ കഴിയുമെന്നും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. പാലം വന്നു, ബസ്സുകളും വന്നു. പക്ഷേ വൈപ്പിന്‍കരക്കാരെ ഇന്നും നഗരത്തിന്റെ പടിവാതില്‍ക്കല്‍ നിര്‍ത്തിയിരിക്കുകയാണ്. ഞങ്ങള്‍ ഹൈക്കോടതിക്കവലയില്‍ ബസിറങ്ങി…
ഹരിപ്പാട്: എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ വാഹനമിടിച്ച് ഒരാൾക്ക് പരിക്ക്. അമ്പലപ്പുഴ കരൂർ ഉമേഷ് ഭവനത്തിൽ സന്തോഷിനാണ്(48) പരിക്കേറ്റത്. എ.ഡി.ജി.പി ഔദ്യോഗിക വാഹനത്തിൽ തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് പോകുന്ന വഴി ഹരിപ്പാട് കെ.വി ജെട്ടി ജംഗ്ഷന് വടക്ക് ദേശീയപാതയിലാണ് അപകടമുണ്ടായത്. കിഴക്കുഭാഗത്ത് നിന്ന് ബൈക്കിൽ വന്ന സന്തോഷ് ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ എഡിജിപിയുടെ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ സന്തോഷിനെ എ.ഡി.ജി.പിയുടെ വാഹനത്തിൽ ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സന്തോഷിന് ഗുരുതരമായ പരിക്കുകളൊന്നുമില്ലെന്ന് പൊലീസ് അറിയിച്ചു. എ.ഡി.ജി.പി മനോജ് എബ്രഹാമിനൊപ്പം ഐ.ജി പ്രകാശും മറ്റൊരു വാഹനത്തിൽ ഉണ്ടായിരുന്നു. അപകടത്തിന് ശേഷം എ.ഡി.ജി.പി ഈ വാഹനത്തിൽ എറണാകുളത്തേക്കുള്ള യാത്ര തുടർന്നു.
ചെന്നൈ: പറമ്പിക്കുളം ഡാമിന്‍റെ ഷട്ടർ തകർന്നത് അസാധാരണമായ സംഭവമാണെന്ന് തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈ മുരുകൻ പറഞ്ഞു. ഷട്ടറുകളെ ബന്ധിപ്പിക്കുന്ന ചങ്ങല പൊട്ടി കോൺക്രീറ്റ് ബീം അടർന്നു മാറിയതാണ് തകർച്ചയ്ക്ക് കാരണം. അഞ്ചര ടിഎംസി വെള്ളം ഇതിനകം ഒഴുകിപ്പോയെന്നാണ് കണക്ക്. നീരൊഴുക്ക് കുറഞ്ഞാൽ മാത്രമേ ഷട്ടർ പുനഃസ്ഥാപിച്ച് ജലം ഒഴുകുന്നത് നിയന്ത്രിക്കാൻ കഴിയൂ. 10 ദിവസത്തിനുള്ളിൽ പ്രശ്നം പൂർണ്ണമായും പരിഹരിക്കുമെന്ന് ദുരൈ മുരുകൻ പറഞ്ഞു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഡാമിന്‍റെ മൂന്ന് ഷട്ടറുകളിൽ ഒന്നാണ് തകരാറിലായത്. ഷട്ടറിൽ നിന്ന് വലിയ ശബ്ദം കേട്ടതായി നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനാണ് പറഞ്ഞത്. പരിശോധനയിൽ വെള്ളം അപകടകരമാം വിധം പുഴയിലേക്ക് ഒഴുകുന്നതായി ശ്രദ്ധയിൽ പെട്ടു. ആദിവാസി മേഖലകളിൽ നിന്നുള്ളവരെ മാറ്റിപാർപ്പിച്ചതായി പാലക്കാട് ജില്ലാ കളക്ടർ മൃണ്മയി ജോഷി ശശാങ്ക് അറിയിച്ചു. ഏകദേശം 20,000 ക്യുസെക്സ് വെള്ളമാണ് തുടർച്ചയായി പുറത്തേക്ക് ഒഴുകി കൊണ്ടിരിക്കുന്നത്. ഇതേതുടർന്ന് തൃശൂർ പെരിങ്ങൽക്കുത്ത് ഡാമിലെ വെള്ളം പരമാവധി ജലനിരപ്പിലെത്തി.…
ദുൽഖർ സൽമാൻ നായകനായ ‘സീതാരാമം’ രാജ്യമെമ്പാടും മികച്ച സ്വീകാര്യത നേടിയ ചിത്രമാണ്. ഹനു രാഘവപുഡി സംവിധാനം ചെയ്ത ചിത്രം മലയാളത്തിലും റിലീസ് ചെയ്തു. സീതാ രാമത്തെ പ്രശംസിച്ച് സെലിബ്രിറ്റികളും രംഗത്തെത്തിയിട്ടുണ്ട്. ചിത്രം കണ്ട ബോളിവുഡ് നടി കങ്കണ റണാവത്തും അഭിനന്ദനം അറിയിച്ചു. “ഒടുവിൽ ‘സീതാരാമം’ കണ്ടു. എത്ര മനോഹരമായ അനുഭവം. ഇതിഹാസ പ്രണയകഥ. അസാധാരണമായ തിരക്കഥയും സംഭാഷണവും. അഭിനന്ദനങ്ങൾ ഹനു രാഘവപുഡി. എല്ലാ വിഭാഗത്തിലുമുള്ള ആളുകൾ മികച്ച രീതിയിൽ ജോലി ചെയ്തിട്ടുണ്ട്. എല്ലാ അഭിനേതാക്കളും അതിമനോഹരമായി ചെയ്തു. മൃണാളിന്‍റെ പ്രകടനമാണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ചത്. വികാരങ്ങളുടെ കയ്യടക്കത്തോടെയുള്ള പ്രകടനം. മറ്റൊരു നടിക്കും ഇങ്ങനെ അവതരിപ്പിക്കാൻ കഴിയില്ല. എന്തൊരു ഗംഭീര കാസ്റ്റിംഗ്. ശരിക്കും റാണിയെ പോലെ തന്നെ. നിങ്ങളുടെ കാലം ഇവിടെ ആരംഭിക്കുന്നു,” കങ്കണ റണാവത്ത് ഇൻസ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു.
തിരുവനന്തപുരം: കണ്ണൂർ വി.സി നിയമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടെന്ന ഗവർണറുടെ ആരോപണത്തിന്‍റെ അടിസ്ഥാനത്തിൽ വിജിലൻസിന് പരാതി നൽകാൻ കോൺഗ്രസ്. മുഖ്യമന്ത്രിക്കെതിരെ ജ്യോതികുമാർ ചാമക്കാല തിരുവനന്തപുരം വിജിലൻസ് കോടതിയിൽ പരാതി നൽകും. കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്ന ഗവർണറുടെ വെളിപ്പെടുത്തലും ഇതുമായി ബന്ധപ്പെട്ട് ഗവർണർക്ക് നൽകിയ കത്തുകളും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയെ കുടുക്കാനാണ് കോൺഗ്രസ് നീക്കം. രവീന്ദ്രനെ വീണ്ടും നിയമിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി ഗവർണർക്ക് നൽകിയ കത്തിൽ ഉന്നയിച്ചിട്ടുണ്ട്. ഇത് സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവുമാണ്. അതിനാൽ മുഖ്യമന്ത്രിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി ശിക്ഷിക്കണമെന്നാണ് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയുടെ ആവശ്യം.
കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ നടക്കുന്ന പോര് കപട നാടകമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിലെ ജനപങ്കാളിത്തത്തിൽ ആശങ്കയുള്ളതിനാലാണ് ഇരുവരുടെയും നേതൃത്വത്തിൽ രാഷ്ട്രീയ നാടകം അരങ്ങേറുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ തലത്തിൽ കോൺഗ്രസിനെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്ന ബി.ജെ.പിക്ക് കേരളത്തിലെ സി.പി.എമ്മിൽ നിന്ന് ലഭിക്കുന്ന പിന്തുണയും സഹായവും ചെറുതല്ല. ഭാരത് ജോഡോ യാത്രയെ തകർക്കാൻ ബിജെപി ഏത് തന്ത്രവും സ്വീകരിക്കും. കേരളത്തിൽ സി.പി.എമ്മും ഇതേ തന്ത്രമാണ് പിന്തുടരുന്നത്. ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ ‘മാനുഫാക്ചറിങ് ഫൈറ്റ്’ ആണ് നടക്കുന്നത്. ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റേണ്ട പദവിയാണ് ഗവർണറുടേതെന്ന കാര്യം ആരിഫ് മുഹമ്മദ് ഖാൻ മറക്കുന്നു. അദ്ദേഹം ആർ.എസ്.എസിന്‍റെ തലവനായി പ്രവർത്തിക്കുകയല്ല വേണ്ടത്. ഭരണസ്വാധീനത്താൽ നിയമവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ കാര്യങ്ങളാണ് സി.പി.എം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
