Author: News Desk

പട്ന: ജനതാദളിൽ നിന്ന് രാജിവച്ച് രാഷ്ട്രീയ ലോക് ജനതാദൾ (ആർഎൽജെഡി) രൂപീകരിച്ച ഉപേന്ദ്ര ഖുശ്വാഹയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വൈ പ്ലസ് സുരക്ഷ ഏർപ്പെടുത്തി. കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോയുടെ ശുപാർശ പ്രകാരമാണ് ഖുശ്വാഹയുടെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനിച്ചത്. രാഷ്ട്രീയ വിശദീകരണ യോഗങ്ങളുമായി ഖുശ്വാഹ ബീഹാറിൽ പ്രചാരണ പര്യടനത്തിലാണ്. അടുത്തിടെ ഖുശ്വാഹയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായിരുന്നു. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനും ഉപമുഖ്യമന്ത്രി തേജസ്വി യാദവിനുമെതിരെ രൂക്ഷവിമർശനമാണ് ഖുശ്വാഹയുടെ പ്രചാരണത്തിൽ ഉയരുന്നത്. ലോക് ജനശക്തി പാർട്ടി (റാം വിലാസ്) നേതാവ് ചിരാഗ് പാസ്വാൻ, വികാസ്ശീൽ ഇൻസാൻ പാർട്ടി നേതാവ് മുകേഷ് സാഹ്നി എന്നിവർക്കും വൈ പ്ലസ് സുരക്ഷ നൽകിയിരുന്നു.

Read More

കൊച്ചി: ലൈഫ് മിഷൻ കേസിൽ ജാമ്യം തേടി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചു. കേസിൽ ഉൾപ്പെടുത്തി ഇ.ഡി വേട്ടയാടുകയാണെന്ന് ശിവശങ്കർ ഹർജിയിൽ പറഞ്ഞു. മറ്റ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ആരോഗ്യസ്ഥിതി പോലും പരിഗണിക്കാതെയാണ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചതെന്നും ഹർജിയിൽ പറയുന്നു. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.

Read More

തൃശൂർ: സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലുകൾക്ക് എം വി ഗോവിന്ദൻ മറുപടി പറയണമെന്ന് ബി ജെ പി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ. ആരാണ് വിജയ് പിള്ള? 30 കോടി രൂപ നൽകാൻ പ്രേരിപ്പിച്ച തെളിവുകൾ എന്താണ്? ഗോവിന്ദൻ മാസ്റ്ററുടെ പേര് പല തവണ ഉയർന്നുകേൾക്കുന്നുണ്ട്. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന മുഖ്യമന്ത്രിക്ക് മാത്രമല്ല പാർട്ടിക്കും പങ്കുണ്ടെന്നാണ് വെളിപ്പെടുത്തിയിട്ടുള്ളത്. സ്വപ്ന നേരത്തെ പറഞ്ഞ പല കാര്യങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ആരാണ് അയച്ചത്, എന്തിനാണ് അയച്ചതെന്ന് അന്വേഷിക്കണമെന്നും എല്ലാത്തിനും എംവി ഗോവിന്ദൻ മറുപടി പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉൾപ്പടെ ഇടപെട്ട് വിജയ് പിള്ള എന്ന ഇടനിലക്കാരന്‍റെ സഹായത്തോടെ സ്വർണക്കടത്ത് കേസിൽ ഒത്തുതീർപ്പിന് ശ്രമിച്ചുവെന്നാണ് സ്വപ്ന ഇപ്പോൾ ആരോപിക്കുന്നത്. ഗോവിന്ദൻ മാസ്റ്റർ തീർത്ത് കളയുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നാണ് വിജയ് പിള്ള പറഞ്ഞതെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു. യൂസഫലിയെ ഉപയോഗിച്ച് യുഎഇയിൽ തനിക്കെതിരെ ഇല്ലാത്ത കേസ് കെട്ടിച്ചമച്ച് കുടുക്കുമെന്നും വിജയ് പിള്ള പറഞ്ഞതായി സ്വപ്ന…

Read More

ബെയ്ജിംഗ്: ശ്രീലങ്ക കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടിട്ട് ഒരു വർഷത്തിലേറെയായി. അന്താരാഷ്ട്ര സഹായത്തിനായി ശ്രീലങ്കൻ സർക്കാർ ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടുണ്ട്. ലോക രാജ്യങ്ങളിൽ നിന്ന് സഹായം നല്കിയിട്ടും ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധിയിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല. അന്താരാഷ്ട്ര കടം ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിലൂടെയാണ് ദ്വീപ് രാജ്യം കടന്നുപോകുന്നത്. ഇതിനിടയിലാണ് ചൈനയിൽ നിന്ന് ശ്രീലങ്കൻ ജനതയ്ക്ക് ആശ്വാസ വാർത്ത എത്തിയത്. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ക്രിയാത്മകമായ ഇടപെടലുകൾ നടത്തുമെന്ന് ചൈന പ്രഖ്യാപിച്ചു. അന്താരാഷ്ട്ര കടം തിരിച്ചടയ്ക്കാൻ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചൈനീസ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പയും സഹായവും ഉറപ്പാക്കുമെന്നും ചൈന അറിയിച്ചിട്ടുണ്ട്. ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മോ നിംഗാണ് ഇക്കാര്യം പറഞ്ഞത്. ശ്രീലങ്കയിലെ ജനങ്ങൾ സാമ്പത്തിക പ്രതിസന്ധിയിൽ ഭയക്കേണ്ടതില്ലെന്നും എല്ലാ സഹായങ്ങളും നൽകാൻ ചൈന അവരോടൊപ്പമുണ്ടാകുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മോ നിംഗ് പറഞ്ഞു.

Read More

തിരുവനന്തപുരം: കേരളം ചൂടിൽ ഉരുകിയൊലിക്കുന്നു. തിരുവനന്തപുരം, കോട്ടയം, കണ്ണൂർ, ആലപ്പുഴ ജില്ലകളിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ദുരന്ത നിവാരണ വകുപ്പ് പ്രസിദ്ധീകരിച്ച താപസൂചിക മാപ്പ് പ്രകാരം സംസ്ഥാനത്തെ 7 ജില്ലകൾ സൂര്യാഘാത ഭീഷണിയിലാണ്. കണ്ണൂർ, കോഴിക്കോട്, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് സൂര്യാഘാത സാധ്യത. അന്തരീക്ഷ താപനിലയും ഈർപ്പവും സംയോജിപ്പിച്ച് അനുഭവപ്പെടുന്ന ചൂടിനെയാണ് താപ സൂചികയിൽ അടയാളപ്പെടുത്തുന്നത്. തീരദേശ സംസ്ഥാനമായ കേരളത്തിന്‍റെ അന്തരീക്ഷ ഈർപ്പം പൊതുവെ ഉയർന്നതാണ്. എല്ലാ ദിവസവും താപസൂചിക മാപ്പ് പ്രസിദ്ധീകരിക്കുമെന്ന് ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.

Read More

സ്വർണ്ണ കള്ളക്കടത്ത് കേസിൽ ആരോപണവുമായി സ്വപ്ന സുരേഷ്. കേസ് ഒത്തു തീർപ്പാക്കുന്നതിന് തനിക്ക് 30 കോടി രൂപ വാഗ്ദാനം ചെയതെന്നാണ് സ്വപ്ന പറയുന്നത്. മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ സംസാരിക്കുന്നത് നിർത്തി മലേഷ്യയിലേക്കോ യുകെയിലേക്കൊ വീസ നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നെന്നും സ്വപ്ന ലൈവിൽ പറയുന്നു. വിജയ് പിള്ള എന്നയാളാണ് വാഗ്ദാനം സംസാരിച്ചതെന്നും സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രി, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  തുടങ്ങിയ നിരവധി പേരെക്കുറിച്ചും സ്വപ്ന ലൈവിൽ പറയുന്നുണ്ട്. https://youtu.be/Kadv98ivOaQ സ്വര്‍ണ്ണക്കടത്ത് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനടക്കം ഇടപെട്ട് ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്ന് സ്വപ്ന ആരോപിച്ചു. മൂന്ന് ദിവസം മുമ്പ് കണ്ണൂരിൽ നിന്നും വിജയ് പിള്ള എന്നയാൾ വിളിച്ചു. ഇന്റര്‍വ്യൂ എന്ന പേരിലാണ് വിളിച്ചത്. കേസ് സെറ്റിൽ ചെയ്യുന്നതിന് 30 കോടി വാഗ്ദാനം ചെയ്തു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറ‌ഞ്ഞിട്ടാണ് ബന്ധപ്പെടുന്നതെന്നാണ് പറഞ്ഞത്. മുഖ്യമന്ത്രിക്കെതിരെയും കുടുംബത്തിനെതിരെയുമുള്ള എല്ലാ തെളിവുകളും നശിപ്പിക്കണം. കള്ളം പറഞ്ഞെന്ന് സമൂഹത്തോട് പറയണം.…

Read More

മുംബൈ: നടിയും കോൺഗ്രസ് നേതാവുമായ നഗ്മ സൈബർ തട്ടിപ്പിന് ഇരയായി. ഒരു ലക്ഷം രൂപയാണ് താരത്തിന് നഷ്ടമായത്. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങൾ (കെവൈസി) അപ്ഡേറ്റ് ചെയ്യുന്നതിന് ഫോണിൽ ലഭിച്ച എസ്എംഎസിലെ ലിങ്കിൽ ക്ലിക്കുചെയ്തപ്പോഴാണ് പണം നഷ്ടമായത്. ലിങ്കിൽ ക്ലിക്കുചെയ്ത ശേഷമാണ് തട്ടിപ്പുകാർക്ക് തന്‍റെ മൊബൈൽ ഫോണിലേക്ക് റിമോട്ട് ആക്സസ് ലഭിച്ചതെന്ന് നഗ്മ പറഞ്ഞു. ബാങ്ക് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്ത തട്ടിപ്പുകാർ ഒരു ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തു. ഫോണിലേക്ക് ഒന്നിലധികം ഓടിപികൾ വന്നിരുന്നെങ്കിലും അവയൊന്നും ആരുമായും പങ്കുവച്ചിരുന്നില്ലെന്ന് നഗ്മ പറഞ്ഞു. ബാങ്ക് അയച്ചതാണെന്ന് കരുതിയാണ് ലിങ്കിൽ ക്ലിക്ക് ചെയ്തത്. അജ്ഞാത നമ്പറിൽ നിന്നല്ല, സാധാരണയായി ബാങ്കുകൾ അയക്കുന്ന രീതിയിലാണ് സന്ദേശം വന്നത്. അത് ക്ലിക്ക് ചെയ്ത് പണം നഷ്ടമായപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായതെന്നും നടി പറഞ്ഞു. നടി മാളവിക (ശ്വേത മേനോൻ) വഞ്ചിക്കപ്പെട്ട വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് നഗ്മ പരാതി നൽകിയത്. ദക്ഷിണേന്ത്യൻ, ഭോജ്പുരി സിനിമകളിലും ബോളിവുഡ് സിനിമകളിലും സജീവമായിരുന്ന…

Read More

ജയം രവിയുടെ ഏറ്റവും പുതിയ ചിത്രം ‘അഖിലൻ’ നാളെ ലോകമെമ്പാടും റിലീസ് ചെയ്യും. എൻ കല്യാണ കൃഷ്ണനാണ് അഖിലന്‍റെ രചയിതാവും സംവിധായകനും. ഇത് രണ്ടാം തവണയാണ് ഇരുവരും ഒന്നിക്കുന്നത്. ഇരുവരും മുമ്പ് ‘ഭൂലോകം’ എന്ന ചിത്രത്തിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ചിത്രത്തിൽ അഖിലൻ എന്ന ഗുണ്ടയുടെ വേഷത്തിലാണ് ജയം രവി എത്തുന്നത്. ചിത്രം ഒരു ആക്ഷൻ എന്‍റർടെയിനറാണ്. പ്രിയ ഭവാനി ശങ്കർ , താന്യ രവിചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികമാർ. വിവേക് ആനന്ദ് ഛായാഗ്രഹണവും സാം സി.എസ് സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. മുരളി സിൽവർ സ്ക്രീൻ പിക്ചേഴ്സാണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്.

Read More

കൊച്ചി: കലൂരിലെ കോർപ്പറേഷൻ അറവുശാലയിലെ മാലിന്യ നിർമാർജനം നിലച്ചു. അറവുശാലയ്ക്ക് പിന്നിൽ മാലിന്യം കുന്നുകൂട്ടിയിട്ടിരിക്കുകയാണ്. മാലിന്യം പുറത്തു കാണാതിരിക്കാൻ പടുത കൊണ്ട് മൂടിയിട്ടുണ്ട്. ചുറ്റും ബ്ലീച്ചിംഗ് പൗഡർ ഇട്ടിട്ടുണ്ടെങ്കിലും പ്രദേശത്ത് ദുർഗന്ധം രൂക്ഷമാണ്. ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്‍റിലുണ്ടായ തീപിടിത്തത്തെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ മാലിന്യ സംസ്കരണം നിലച്ചിരിക്കുകയാണ്. വാഹനങ്ങൾക്ക് ഇതുവരെ ഈ ഭാഗത്തേക്ക് പ്രവേശിക്കാൻ കഴിയാത്തതാണ് മാലിന്യം കെട്ടികിടക്കാൻ കാരണമായത്. 

Read More

കൊല്ലം: കൊല്ലം അഞ്ചലിൽ എംഡിഎംഎയുമായി എക്സൈസ് ഉദ്യോഗസ്ഥനും സുഹൃത്തുക്കളും പിടിയിലായി. കിളിമാനൂർ എക്സൈസ് റേഞ്ചിലെ സിവിൽ എക്സൈസ് ഓഫീസർ അഖിൽ, സുഹൃത്തുക്കളായ അൽ സാബിത്ത്, ഫൈസൽ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 20 ഗ്രാം എം.ഡി.എം.എയും 58 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കഴിഞ്ഞ ആറുമാസമായി അഞ്ചലിലെ ലോഡ്ജിൽ ലഹരിമരുന്ന് വിൽപ്പന നടക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.

Read More