- സ്റ്റാർ വിഷൻ ഇവന്റ്സ് അവതരിപ്പിക്കുന്ന “ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി വർഷഫെയർ” ജനവരി 15,16 തിയ്യതികളിൽ
- ജനവിധി അംഗീകരിക്കുന്നു , ഇടതുപക്ഷം ആവശ്യമായ തിരുത്തലുകൾ വരുത്തി തിരിച്ചു വരും – ബഹ്റൈൻ പ്രതിഭ
- തദ്ദേശത്തിലെ ‘ന്യൂ ജൻ’ തരംഗം; തെരഞ്ഞെടുപ്പ് ഫലം വൈബാക്കിയ ജെൻസികൾ, ഓഫ് റോഡ് റൈഡര്‍ മുതൽ വൈറൽ മുഖങ്ങൾ വരെ
- കണ്ണൂരിൽ ആക്രമണം അഴിച്ചുവിട്ട് സിപിഎം പ്രവർത്തകർ; വീട്ടിൽ കയറി അക്രമം, ന്യൂനം പറമ്പിൽ സംഘർഷാവസ്ഥ തുടരുന്നു, വിജയാഹ്ലാദത്തിൽ 2 മരണം
- ‘പ്രിയം മലയാളം’! വിടാതെ മോദി, ഒപ്പം കൂടി കേന്ദ്രമന്ത്രിമാരും നേതാക്കളും, തിരുവനന്തപുരം വിജയത്തിൽ അത്രമേൽ ആഹ്ളാദം; ദേശീയ തലത്തിൽ വമ്പൻ പ്രചരണം
- ‘തോല്‍ക്കുമെന്ന് ഉറപ്പായിരുന്നു’, ഫലം വന്നതിന് പിന്നാലെ പോസ്റ്റിട്ട് ലസിത പാലക്കല്‍
- ‘സര്‍ക്കാരിന് തുടരാന്‍ യോഗ്യതയില്ലെന്ന ജനപ്രഖ്യാപനം’; സിപിഎമ്മിന് കനത്ത പ്രഹരമെന്ന് കെ സുധാകരന്
- കാലാവധി കഴിഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കി വിറ്റു; റെസ്റ്റോറന്റ് ഉടമയ്ക്ക് തടവും പിഴയും ശിക്ഷ വിധിച്ച് ബഹ്റൈൻ കോടതി
Author: News Desk
കേരള എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്മെന്‍റിന്‍റെ ആദ്യ ഘട്ടം www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. സെപ്റ്റംബർ 14 മുതൽ സെപ്റ്റംബർ 20 ന് രാവിലെ 10 വരെ ഓൺലൈനായി ലഭിച്ച ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് ആദ്യ ഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചത്. ആദ്യഘട്ടത്തിൽ അലോട്ട്മെന്‍റ് ലഭിച്ച വിദ്യാർത്ഥികൾ ഓൺലൈൻ പേയ്മെന്‍റായോ, വെബ്സൈറ്റിൽ നൽകിയിട്ടുള്ള ഹെഡ് പോസ്റ്റ് ഓഫീസുകൾ വഴിയോ 23 മുതൽ 26 വരെ ഉച്ചകഴിഞ്ഞ് 3 മണിക്കകം ഫീസ് അടയ്ക്കണം. രണ്ടാം ഘട്ട അലോട്ട്മെന്‍റിന് പരിഗണനയ്ക്കായി വിദ്യാർത്ഥികൾ ഓപ്ഷൻ കൺഫർമേഷൻ നൽകണം. ഓപ്ഷൻ കൺഫർമേഷൻ നടത്താനും ഓപ്ഷനുകൾ ക്രമീകരിക്കാനും / ഒഴിവാക്കാനും പുതിയ കോഴ്സുകൾ / കോളേജുകൾക്ക് ഓപ്ഷനുകൾ നൽകാനും 24 മുതൽ 27 വരെ കാൻഡിഡേറ്റ് പോർട്ടലിൽ സൗകര്യമുണ്ടാകും.
ലണ്ടൻ: ടെന്നിസിലെ ഏറ്റവും മനോഹരമായ ദൃശ്യം കാഴ്ചയുടെ കോർട്ടിൽ നിന്ന് ഓർമ്മയുടെ കോർട്ടിലേക്ക് മാറാൻ ഇനി മണിക്കൂറുകൾ മാത്രം. രണ്ട് ദശാബ്ദത്തിലേറെയായി കോർട്ടിലുള്ള സ്വിറ്റ്സർലൻഡ് ഇതിഹാസം റോജർ ഫെഡററുടെ വിടവാങ്ങൽ മത്സരം ഇന്ന്. ദീർഘകാല എതിരാളിയും ഗ്രാൻഡ് സ്ലാം സിംഗിൾസ് മത്സരങ്ങളിലെ ഉറ്റസുഹൃത്തുമായ സ്പാനിഷ് താരം റാഫേൽ നദാൽ ലണ്ടനിലെ ഒ 2 അരീനയിൽ നടക്കുന്ന ഫെഡററുടെ വിടവാങ്ങൽ മത്സരത്തിൽ കൂട്ടാവും. 41 കാരനായ ഫെഡറർ തന്‍റെ പ്രൊഫഷണൽ കരിയറിലെ അവസാന മത്സരം ലേവർ കപ്പിൽ യൂറോപ്പിനായി നദാലുമൊത്തുള്ള ഡബിൾസ് പോരാട്ടമായിരിക്കുമെന്ന് ഇന്നലെ പറഞ്ഞിരുന്നു. ഇന്ത്യൻ സമയം അർദ്ധരാത്രിക്ക് ശേഷം നടക്കുന്ന മത്സരത്തിൽ ടീം വേൾഡിന്‍റെ ജാക്ക് സോക്ക്- ഫ്രാൻസിസ് ടിഫോ സഖ്യവുമായി ഇവർ ഏറ്റുമുട്ടും. നദാൽ, നൊവാക് ജോക്കോവിച്ച് എന്നിവരുൾപ്പെടെയുള്ള സഹതാരങ്ങൾക്കൊപ്പമാണ് ഫെഡറർ പ്രീ-ടൂർണമെന്‍റിന് മുമ്പുള്ള പത്രസമ്മേളനത്തിൽ പങ്കെടുത്തത്.
നാഗ്‌പൂര്‍: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ടി20 മത്സരം ഇന്ന് നാഗ്പൂരിൽ നടക്കും. പേസർ ജസ്പ്രീത് ബുംറ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തും. പരമ്പര നഷ്ടപ്പെടാതിരിക്കാൻ ഇന്ത്യക്ക് ജയം അനിവാര്യമാണ്. മഴ ഭീഷണിയിലാണ് മത്സരം നടക്കുക. നാഗ്പൂരിൽ ഇന്നലെ കനത്ത മഴയായിരുന്നു. ഇന്ത്യക്കും ഓസ്ട്രേലിയയ്ക്കും പരിശീലനത്തിന് ഇറങ്ങാൻ പോലും കഴിഞ്ഞില്ല. ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. മൊഹാലിയിൽ നടന്ന ആദ്യ കളിയിലെ തോൽവിക്ക് ഇന്ത്യ പകരം വീട്ടേണ്ടതുണ്ട്. മഴമേഘങ്ങൾ വിട്ടുനിൽക്കാനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇന്ത്യൻ ആരാധകർ. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം പരിക്കിൽനിന്ന് മുക്തനായ ജസ്പ്രീത് ബുമ്ര കളിച്ചേക്കും. ഡെത്ത് ഓവറുകളിൽ വലിയ രീതിയിൽ റൺസ് വഴങ്ങുന്ന ഇന്ത്യയ്ക്ക് ബുംറയുടെ വരവ് വലിയ ആശ്വാസമാകും. പുറംവേദനയെ തുടർന്ന് ജൂലൈ 14 മുതൽ ബുംറ കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. പരിചയസമ്പന്നനായ പേസർ ഭുവനേശ്വർ കുമാർ ഉൾപ്പെടെ അമിത റൺസ് വഴങ്ങുന്നത് ഇന്ത്യക്ക് നിയന്ത്രിക്കേണ്ടി വരും. അതേസമയം, എല്ലാ ഇന്ത്യൻ ബാറ്റ്സ്മാൻമാരും ഫോമിലാണെന്നത് ആശ്വാസകരമാണ്.…
ലണ്ടന്‍: റോബോട്ടുകൾ മനുഷ്യരെ ഇല്ലാതാക്കുമെന്ന കണ്ടെത്തലുമായി അടുത്തിടെ ഗവേഷകർ രംഗത്തെത്തിയിരുന്നു. ലോകത്തിലെ ഏറ്റവും അത്യാധുനികമെന്ന വിശേഷണമുള്ള റോബോട്ടായ അമേക ഇതിൽ ആശ്വാസകരമായ മറുപടിയുമായി എത്തിയിരിക്കുകയാണ്. മനുഷ്യരെ റോബോട്ടുകൾ അടിമകളാക്കുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും റോബോട്ടുകൾ ലോകത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കില്ലെന്നും തങ്ങൾ സേവകരാണെന്നും മനുഷ്യർക്ക് പകരക്കാരല്ലെന്നും അമേക പറയുന്നു. മനുഷ്യർ നിർമിച്ച വസ്തുക്കൾ മനുഷ്യരെ കീഴടക്കുമോ എന്ന ആശങ്ക കൂടുതലായുള്ളത് റോബോട്ടുകളുടെ കാര്യത്തിലാണ്. റോബോട്ടുകൾ മനുഷ്യരെ അടിമകളാക്കുന്ന സിനിമകളും പുസ്തകങ്ങളും ഇതിനകം ഉണ്ടായിട്ടുണ്ട്. ബ്രിട്ടനിലെ എഞ്ചിനീയർഡ് ആർട്‌സാണ് ഹ്യൂമനോയിഡ് അമേകയ്ക്ക് പിന്നിൽ. ഹ്യൂമനോയിഡുകൾ പല കാര്യങ്ങളിലും മനുഷ്യരുമായി സാമ്യമുള്ളവയാണ്. കൈകളുടെയും കാലുകളുടെയും ചലനം മുതൽ മുഖഭാവങ്ങളിൽ വരെ അവർക്ക് മനുഷ്യരെ അനുകരിക്കാൻ കഴിയും. മനുഷ്യരുമായി നല്ല സാദൃശ്യമുള്ള റോബോട്ടാണ് അമേക.
ന്യൂ ഡൽഹി: പോപ്പുലർ ഫ്രണ്ടിനെതിരെ താലിബാൻ മാതൃക മതമൗലികവാദത്തിന് തെളിവുണ്ടെന്ന് എൻ ഐ എ. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ കേരളത്തിൽ എത്തിച്ച് പരിശീലനം നടത്തിയെന്നും എൻ.ഐ.എ ആരോപിച്ചു. കൊൽക്കത്തയിൽ നിന്ന് കൂടുതൽ രേഖകൾ പിടിച്ചെടുത്തതായി എൻഐഎ അറിയിച്ചു. കൂടുതൽ പേർ അറസ്റ്റിലാകും. അതേസമയം, ഇന്നലെ കസ്റ്റഡിയിലെടുത്തവരെയും അറസ്റ്റിലായവരെയും ഡൽഹിയിലെ എൻഐഎ ആസ്ഥാനത്ത് ചോദ്യം ചെയ്തു. എൻ.ഐ.എ ഡി.ജിയുടെ മേൽനോട്ടത്തിലായിരുന്നു ചോദ്യം ചെയ്യൽ. കൊലപാതകങ്ങളിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ പങ്ക് അന്വേഷിക്കും. അതേസമയം കുറ്റങ്ങൾ എല്ലാം പോപ്പുലർ ഫ്രണ്ട് നേതാക്കൾ നിഷേധിച്ചു. എൻഐഎ പുതിയ റിപ്പോർട്ട് ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിക്കും. പോപ്പുലർ ഫ്രണ്ട് നിരോധനത്തിനുള്ള നിർദ്ദേശം അതിൽ ഉൾപ്പെടുത്തും. ഇന്നലെ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) നേതൃത്വത്തിൽ രാജ്യത്തുടനീളമുള്ള പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും റെയ്ഡ് നടത്തുകയും രേഖകൾ പിടിച്ചെടുക്കുകയും ദേശീയ, സംസ്ഥാന നേതാക്കളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു.
റിയാദ്: ഒരു വനിത ഉൾപ്പടെ രണ്ട് പേരെ ബഹിരാകാശത്തേക്ക് അയക്കാൻ സൗദി അറേബ്യ. യുവതിയെയും മറ്റൊരാളെയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയയ്ക്കാനാണ് പദ്ധതിയെന്ന് സൗദി സ്പേസ് കമ്മീഷൻ വെളിപ്പെടുത്തി. ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ സൗദി വനിതയായി അവർ മാറും. ശാസ്ത്ര പരീക്ഷണങ്ങൾ, അന്താരാഷ്ട്ര ഗവേഷണങ്ങള്‍, ബഹിരാകാശവുമായി ബന്ധപ്പെട്ട ഭാവി ദൗത്യങ്ങൾ എന്നിവയിൽ പങ്കാളികളാകാൻ ദീർഘവും ഹ്രസ്വവുമായ ബഹിരാകാശ യാത്രകൾക്കായി സൗദി യുവതീ യുവാക്കളെ വാര്‍ത്തെടുക്കാൻ ലക്ഷ്യമിടുന്ന സൗദി ബഹിരാകാശ യാത്രികര്‍ പ്രോഗ്രാമിന് കമ്മീഷൻ തുടക്കം കുറിച്ചു.
വിഴിഞ്ഞം തുറമുഖപദ്ധതി നിര്‍ത്തിവെക്കണം എന്ന ആവശ്യം അംഗീകരിക്കാനാവില്ല: മന്ത്രി അഹമ്മദ് ദേവര്‍കോവിൽ
ദുബായ്: വിഴിഞ്ഞം സമരത്തിന് പിന്നിൽ രഹസ്യ അജണ്ടയുണ്ടെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. പ്രതിഷേധിക്കുന്നത് നാട്ടുകാരല്ല. പദ്ധതി നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വിഴിഞ്ഞം തുറമുഖ പദ്ധതി നിർത്തിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ല. ഇതിന് പിന്നിൽ അന്താരാഷ്ട്ര ഗൂഡാലോചനയുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മന്ത്രി ദുബായിൽ പറഞ്ഞു. അതേസമയം, വിഴിഞ്ഞം സമരക്കാരുമായി മന്ത്രിസഭാ ഉപസമിതി നാളെ വീണ്ടും ചർച്ച നടത്തും. മന്ത്രിമാരായ കെ.രാജൻ, വി.അബ്ദുറഹ്മാൻ, ശിവൻകുട്ടി, ആന്‍റണി രാജു, ജി.ആർ.അനിൽ എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകും. ഇത് നാലാം തവണയാണ് മന്ത്രിസഭാ ഉപസമിതി പ്രതിഷേധക്കാരുമായി ചർച്ച നടത്തുന്നത്. നേരത്തെ നടന്ന ചർച്ചകളിൽ തീരുമാനിച്ച കാര്യങ്ങൾ പോലും ഇതുവരെ നടപ്പാക്കാത്തതിനാൽ ഈ വിഷയങ്ങളും യോഗത്തിൽ ചർച്ചയാകും. തുറമുഖ ഗേറ്റിന് മുന്നിലെ സമര പന്തൽ പൊളിക്കണമെന്ന ജില്ലാ ഭരണകൂടത്തിന്‍റെ ഉത്തരവും പ്രതിഷേധക്കാർ ഉന്നയിക്കും.
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹർത്താൽ സംസ്ഥാനത്ത് ആരംഭിച്ചു. വൈകിട്ട് ആറ് മണി വരെ ഹർത്താൽ തുടരും. കോഴിക്കോടും ആലപ്പുഴയിലും കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. കോഴിക്കോട് ഡിപ്പോയിൽ നിന്നുള്ള കെഎസ്ആർടിസി സര്‍വീസുകള്‍ നിർത്തിവെച്ചു. കാട്ടാക്കടയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കെ.എസ്.ആർ.ടി.സി ബസുകൾ തടഞ്ഞു. കാട്ടാക്കട പ്രൈവറ്റ് ബസ് സ്റ്റാൻഡിന് മുന്നിലും ബസ് സ്റ്റേഷനിലും ബസുകൾ തടഞ്ഞിരിക്കുകയാണ്. കൂടുതൽ പൊലീസ് എത്തി ഇവരെ നീക്കം ചെയ്യാനുള്ള ശ്രമം തുടങ്ങി. കെ.എസ്.ആർ.ടി.സി സംസ്ഥാനത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ സർവീസ് നടത്തുന്നുണ്ട്. സ്വകാര്യ വാഹനങ്ങളും ചരക്ക് വാഹനങ്ങളും റോഡിലുണ്ട്. എന്നാൽ, ചില ജില്ലകളിൽ സ്വകാര്യ ബസുകൾ ഓടുന്നില്ല.
തൃശ്ശൂർ: കുന്നംകുളത്ത് മൂന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥികൾ ആന പാപ്പാൻമാരാകാൻ നാടുവിട്ടു. പഴഞ്ഞി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളായ അരുൺ, അതുൽ കൃഷ്ണ ടി.പി, അതുൽ കൃഷ്ണ എം.എം എന്നിവരെയാണ് ഇന്നലെ വൈകുന്നേരം കാണാതായത്. ആന പാപ്പാന്മാർ ആകാൻ വേണ്ടിയാണ് നാട് വിടുന്നതെന്ന് കത്തെഴുതിയ ശേഷമാണ് കുട്ടികൾ നാടുവിട്ടത്. തങ്ങളെ അന്വേഷിച്ച് പൊലീസ് വരരുതെന്നും മാസത്തിലൊരിക്കൽ വീട്ടിൽ വരുമെന്നും കത്തിൽ പറയുന്നു. കോട്ടയത്തേക്ക് പോവുകയാണെന്നാണ് കത്തിൽ പറയുന്നത്. ക്ലാസ്സ് കഴിഞ്ഞ് വീട്ടിലെത്തി ട്യൂഷന് പോകുന്നുവെന്ന് പറഞ്ഞാണ് പോയത്. അവസാനമായി പേരാമംഗലത്ത് കുട്ടികൾ ബസ് ഇറങ്ങിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കുന്നംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.
ചാറ്റുകളിലൂടെ പങ്കിടുന്ന നഗ്ന ചിത്രങ്ങളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനായി ഇൻസ്റ്റഗ്രാം ഒരു പുതിയ ഫിൽട്ടർ വികസിപ്പിക്കുന്നതായി റിപ്പോർട്ട്. ഇൻസ്റ്റഗ്രാം ഡയറക്ട് മെസേജ് (DM) വഴി നഗ്നത അടങ്ങിയ ചിത്രങ്ങൾ അയച്ചാൽ, അത് ആപ്പ് തടയും. പുതിയ ഫീച്ചർ പ്രാരംഭ ഘട്ടത്തിലാണെന്ന് മാതൃ കമ്പനിയായ മെറ്റ പറയുന്നു. ‘ന്യൂഡിറ്റി പ്രൊട്ടക്ഷൻ’ എന്നാണ് ഫീച്ചറിന്‍റെ പേര്. ഇൻസ്റ്റയുടെ നഗ്നതാ സംരക്ഷണ കവചം കഴിഞ്ഞ വർഷം ഐഒഎസിൽ വന്ന ഫീച്ചറിന് സമാനമായിരിക്കും. ഇൻസ്റ്റയിലെ ഇൻകമിംഗ്, ഔട്ട്ഗോയിംഗ് സന്ദേശങ്ങൾ സ്കാൻ ചെയ്ത് അവയിൽ അടങ്ങിയിരിക്കുന്ന ചിത്രങ്ങളിലെ നഗ്നത കണ്ടെത്തും. ഫോട്ടോകൾ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ഓപ്ഷൻ ഉണ്ടായിരിക്കും. ‘കാണേണ്ടെന്ന’ ഓപ്ഷൻ തിരഞ്ഞെടുക്കുകയാണെങ്കിൽ, ഫോട്ടോകൾ മറഞ്ഞിരിക്കുന്ന രീതിയിൽ ദൃശ്യമാകും. അതേസമയം, ഉപയോക്താക്കളുടെ സ്വകാര്യതയിൽ കടന്നുകയറുകയാണെന്ന ഭയം വേണ്ടെന്ന് ഇൻസ്റ്റഗ്രാം പറയുന്നു. ഇൻസ്റ്റഗ്രാമിന് ചിത്രങ്ങൾ കാണാൻ കഴിയില്ലെന്നും മെഷീൻ ലേണിംഗ് ഉപയോഗിച്ചാണ് ഫീച്ചർ പ്രവർത്തിക്കുന്നതെന്നുമാണ് വിശദീകരണം.
