- സ്റ്റാർ വിഷൻ ഇവന്റ്സ് അവതരിപ്പിക്കുന്ന “ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി വർഷഫെയർ” ജനവരി 15,16 തിയ്യതികളിൽ
- ജനവിധി അംഗീകരിക്കുന്നു , ഇടതുപക്ഷം ആവശ്യമായ തിരുത്തലുകൾ വരുത്തി തിരിച്ചു വരും – ബഹ്റൈൻ പ്രതിഭ
- തദ്ദേശത്തിലെ ‘ന്യൂ ജൻ’ തരംഗം; തെരഞ്ഞെടുപ്പ് ഫലം വൈബാക്കിയ ജെൻസികൾ, ഓഫ് റോഡ് റൈഡര്‍ മുതൽ വൈറൽ മുഖങ്ങൾ വരെ
- കണ്ണൂരിൽ ആക്രമണം അഴിച്ചുവിട്ട് സിപിഎം പ്രവർത്തകർ; വീട്ടിൽ കയറി അക്രമം, ന്യൂനം പറമ്പിൽ സംഘർഷാവസ്ഥ തുടരുന്നു, വിജയാഹ്ലാദത്തിൽ 2 മരണം
- ‘പ്രിയം മലയാളം’! വിടാതെ മോദി, ഒപ്പം കൂടി കേന്ദ്രമന്ത്രിമാരും നേതാക്കളും, തിരുവനന്തപുരം വിജയത്തിൽ അത്രമേൽ ആഹ്ളാദം; ദേശീയ തലത്തിൽ വമ്പൻ പ്രചരണം
- ‘തോല്‍ക്കുമെന്ന് ഉറപ്പായിരുന്നു’, ഫലം വന്നതിന് പിന്നാലെ പോസ്റ്റിട്ട് ലസിത പാലക്കല്‍
- ‘സര്‍ക്കാരിന് തുടരാന്‍ യോഗ്യതയില്ലെന്ന ജനപ്രഖ്യാപനം’; സിപിഎമ്മിന് കനത്ത പ്രഹരമെന്ന് കെ സുധാകരന്
- കാലാവധി കഴിഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കി വിറ്റു; റെസ്റ്റോറന്റ് ഉടമയ്ക്ക് തടവും പിഴയും ശിക്ഷ വിധിച്ച് ബഹ്റൈൻ കോടതി
Author: News Desk
കൊച്ചി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹർത്താൽ നിയമവിരുദ്ധമാണെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സ്വകാര്യ, പൊതുസ്വത്ത് നശിപ്പിച്ചാൽ വെവ്വേറെ കേസുകൾ എടുക്കണം. ഹർത്താലിന് ആഹ്വാനം ചെയ്തവർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാനും ഹൈക്കോടതി ഉത്തരവിട്ടു. ഹർത്താലിനെതിരെ അടിയന്തരമായി സ്വമേധയാ കേസെടുത്താണ് ഹൈക്കോടതി പ്രാഥമിക വാദം പൂർത്തീകരിച്ചത്. മിന്നൽ ഹർത്താൽ അംഗീകരിക്കാനാവില്ല. ഇത് നിയമവിരുദ്ധമാണ്. ഹർത്താൽ ആളുകളെ ബന്ദികളാക്കുന്നതാണ്. നേരത്തെയുള്ള ഹൈക്കോടതി ഉത്തവിന് വിരുദ്ധമായിട്ടുള്ള ഹർത്താൽ പ്രഖ്യാപനമാണ് നടന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാന നേതാക്കൾക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ ഹൈക്കോടതി നിർദ്ദേശിക്കുകയും ചെയ്തു. പോപ്പുലർ ഫ്രണ്ടിന്‍റെ സംസ്ഥാന സെക്രട്ടറിയാണ് കഴിഞ്ഞ ദിവസം ഹർത്താൽ പ്രഖ്യാപിച്ചത്. ഇവർക്കെതിരെ കർശന നടപടിയാണ് ഹൈക്കോടതി സ്വീകരിക്കുന്നത്. സംസ്ഥാന വ്യാപകമായി ഹർത്താലിന്‍റെ മറവിൽ നടക്കുന്ന വ്യാപകമായ ആക്രമണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി. പൊതുമുതൽ നശിപ്പിക്കൽ, സ്വകാര്യസ്വത്ത് നശിപ്പിക്കൽ എന്നിവയ്ക്കെതിരെ വെവ്വേറെ…
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് സർവീസുകൾ നിർത്തില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. പൊലീസിന്‍റെ സഹായത്തോടെ പരമാവധി സേവനങ്ങൾ നടത്താൻ നിർദ്ദേശം നൽകി. ആക്രമണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആക്രമണം നടത്തിയവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും മന്ത്രി പറഞ്ഞു. 30 ലധികം കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ കല്ലേറുണ്ടായെന്നാണ് പ്രാഥമിക കണക്ക്. പലയിടത്തും ബസ് ഡ്രൈവർമാർക്കും യാത്രക്കാർക്കും പരിക്കേറ്റു. പല ഡിപ്പോകളിൽ നിന്നും പുറപ്പെടുന്ന ബസുകളുടെ എണ്ണം കുറച്ചിട്ടുണ്ട്. പൊലീസിന്‍റെ സഹായത്തോടെയാണ് പലയിടത്തും കെ.എസ്.ആർ.ടി.സി സർവീസുകൾ നടത്തുന്നത്.
കോഴിക്കോട്: ഹർത്താലിന്‍റെ മറവിൽ മതതീവ്രവാദികൾ സംസ്ഥാനത്ത് അക്രമം അഴിച്ചുവിട്ടിട്ടും നടപടി സ്വീകരിക്കാത്ത സംസ്ഥാന ആഭ്യന്തരവകുപ്പ് പോപ്പുലര്‍ ഫ്രണ്ടിന് കീഴടങ്ങിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പോപ്പുലർ ഫ്രണ്ടിന്‍റെ സഹായം ലഭിച്ചതിന്‍റെ പ്രത്യുപകാരമായാണ് പിണറായി വിജയൻ ഇത് ചെയ്യുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. സംസ്ഥാനത്തുടനീളം വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കണ്ണൂർ, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിൽ കലാപസമാനമായ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. കോട്ടയത്തും വളപട്ടണത്തും മൂകാംബിക തീർത്ഥ യാത്രക്കാർക്ക് പോലും നേരെ ആക്രമണമുണ്ടായി. മതതീവ്രവാദികൾ വർഗീയ ലഹളകൾ സൃഷ്ടിക്കാനും പ്രകോപിപ്പിക്കാനും ശ്രമിക്കുന്നുവെന്ന് വ്യക്തമാണ്. തിരുവനന്തപുരത്ത് ബാലരാമപുരത്ത് കടകൾക്ക് നേരെ ആക്രമണമുണ്ടായി. പോപ്പുലർ ഫ്രണ്ട് ഒരു വിഭാഗത്തിന്‍റെ വ്യാപാര സ്ഥാപനങ്ങൾ ആക്രമിക്കുകയാണ്. ഹർത്താലിന്‍റെ തലേദിവസം രാത്രി മുതൽ തീവ്രവാദികൾ കേരളത്തിലെ തെരുവുകളിൽ അഴിഞ്ഞാടുകയാണെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ചൂണ്ടിക്കാട്ടി. കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ വലിയ ആക്രമണമുണ്ടായി. നിരവധി ബസുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ആലപ്പുഴയിൽ കെഎസ്ആർടിസി ഡ്രൈവറുടെ കണ്ണ് തകർന്നു. പോലീസ്…
ദോഹ: വാണിജ്യ ആവശ്യങ്ങൾക്കായി രാജ്യത്തിന്‍റെ ദേശീയ ചിഹ്നം ഉപയോഗിക്കുന്നത് ഖത്തർ നിരോധിച്ചു. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്‍റേതാണ് നടപടി. ദേശീയ ചിഹ്നത്തിന്‍റെ ഉപയോഗം, വിൽപ്പന, പ്രചാരണം എന്നിവ വാണിജ്യ സ്ഥാപനങ്ങളിലും അവയുടെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും അനുവദിക്കില്ല. വാണിജ്യ മേഖലയിലെ വ്യാപാരികളും സ്റ്റോർ മാനേജർമാരും ഉത്തരവ് പാലിക്കണം. ഇതുമായി ബന്ധപ്പെട്ട പരിശോധനാ ക്യാമ്പയിൻ സമഗ്രമാക്കും. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടിയും സ്വീകരിക്കും. കഴിഞ്ഞയാഴ്ചയാണ് രാജ്യത്തിന്‍റെ പുതിയ ദേശീയ ചിഹ്നം പുറത്തിറക്കിയത്. വെള്ള നിറത്തിലുള്ള പശ്ചാത്തലത്തിൽ മെറൂൺ നിറമുള്ള ലോഗോയിൽ സ്ഥാപക ഭരണാധികാരിയുടെ വാൾ, ഈന്തപ്പന, കടൽ, പരമ്പരാഗത പായ് വഞ്ചി എന്നിവയാണുള്ളത്. 46 വർഷത്തെ ഇടവേളയ്ക്ക് ശേഷം 2022 സെപ്റ്റംബർ 15 നാണ് ഖത്തറിന്‍റെ പുതിയ ദേശീയ ചിഹ്നം പുറത്തിറക്കിയത്.
സൂറത്ത്: ദേശീയ താരങ്ങളായ മൗമ ദാസിനും മണിക ബത്രയ്ക്കും ദേശീയ ഗെയിംസ് ടേബിള്‍ ടെന്നിസില്‍ മുന്നേറ്റം. വനിതാ വിഭാഗത്തിൽ ഇരുവരും മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. ആദ്യ റൗണ്ടിൽ ബൈ നേടിയ ബത്ര രണ്ടാം റൗണ്ടിൽ തെലങ്കാനയുടെ ഗർലപതി പ്രണിതയെ പരാജയപ്പെടുത്തി. സ്കോർ: 4-0. ആദ്യ മത്സരത്തിൽ മൗമ ദാസിനും ബൈ ലഭിച്ചു. രണ്ടാം റൗണ്ടിൽ തെലങ്കാനയുടെ വരുണി ജയ്സ്വാളിനെയാണ് പരാജയപ്പെടുത്തിത്. സ്കോർ: 4-1. പുരുഷ സിംഗിൾസിൽ അജന്ത ശരത് കമൽ, സത്യൻ ജ്ഞാനശേഖരൻ, മാനവ് താക്കർ എന്നിവരും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ആദ്യ റൗണ്ടില്‍ ബൈ ലഭിച്ച തമിഴ്നാടിന്റെ ശരത് കമല്‍ രണ്ടാം റൗണ്ടില്‍ മഹാരാഷ്ട്രയുടെ രവീന്ദ്ര താരാനാഥ് കൊടിയനെയും (4-0) സത്തിയന്‍ ജ്ഞാനശേഖരനും ഒന്നാം റൗണ്ടില്‍ ബൈ ലഭിച്ചു. രണ്ടാം റൗണ്ടില്‍ ഹരിയാണയുടെ വെസ്ലി ഡോ റൊസേരിയോയെയാണ് സത്യന്‍ പരാജയപ്പെടുത്തിയത് (4-0). ആദ്യ റൗണ്ടിൽ ബൈ നേടിയ ഗുജറാത്തിന്‍റെ മാനവ് താക്കര്‍ രണ്ടാം റൗണ്ടിൽ യുപിയുടെ ശരദ് മിശ്രയെ പരാജയപ്പെടുത്തി.…
ന്യൂഡല്‍ഹി: ആശയക്കുഴപ്പത്തിനും അനിശ്ചിതത്വത്തിനും വിരാമം. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതോടെ ഗാന്ധി കുടുംബത്തിന്‍റെ പിന്തുണയോടെ ഔദ്യോഗിക സ്ഥാനാർത്ഥിയായി ഗെഹ്ലോട്ട് മത്സരിക്കും. ഗാന്ധി കുടുംബത്തിൽ നിന്ന് ആരും മത്സരിച്ചില്ലെങ്കിൽ താൻ മത്സരിക്കുമെന്ന് തരൂർ വ്യക്തമാക്കിയിരുന്നു. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. നിലവിലെ സാഹചര്യത്തിൽ തരൂർ- ഗെഹ്ലോട്ട് മത്സരത്തിന് വഴിയൊരുങ്ങുകയാണ്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുത്താൽ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഹൈക്കമാൻഡ് പിന്തുണയ്ക്കാനാണ് സാധ്യത. ഒരേസമയം രാജസ്ഥാൻ മുഖ്യമന്ത്രി, കോൺഗ്രസ് അധ്യക്ഷൻ എന്നീ പദവികൾ വഹിക്കണമെന്ന ഗെഹ്ലോട്ടിന്‍റെ ആവശ്യം ഹൈക്കമാൻഡ് തള്ളിയിരുന്നു. സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകുന്നതിൽ ഗെഹ്ലോട്ടിന് താൽപ്പര്യമില്ല. മുഖ്യമന്ത്രിയെ നാമനിർദ്ദേശം ചെയ്യണമെന്ന ഗെഹ്ലോട്ടിന്‍റെ ആവശ്യവും ഹൈക്കമാൻഡ് പരിഗണിച്ചേക്കില്ല. ഗെഹ്ലോട്ട് സ്ഥാനമൊഴിയുന്ന സാഹചര്യത്തിൽ സച്ചിൻ പൈലറ്റിനെ അവഗണിച്ചാൽ സംസ്ഥാനത്ത് പാർട്ടിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് ഹൈക്കമാൻഡിന്‍റെ കണക്കുകൂട്ടൽ. ഗെഹ്ലോട്ടും സച്ചിൻ പൈലറ്റുമാണ് രാജസ്ഥാൻ കോൺഗ്രസിലെ പ്രബലരായ രണ്ട് വിഭാഗങ്ങൾ. മുഖ്യമന്ത്രി…
തൃശ്ശൂർ: കുന്നംകുളത്ത് ആന പാപ്പാൻമാരാകാൻ വേണ്ടി കത്തെഴുതി വെച്ച് നാടുവിട്ട മൂന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥികളെ കണ്ടെത്തി. തെച്ചിക്കോട്ട് കാവ് ക്ഷേത്രത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിൽ ഉറങ്ങുകയായിരുന്നു കുട്ടികൾ. പുലർച്ചെ അഞ്ച് മണിയോടെയാണ് കുന്നംകുളം പൊലീസ് കുട്ടികളെ കണ്ടെത്തിയത്. ഇന്നലെ കുന്നംകുളത്ത് നിന്ന് ബസിൽ കയറിയ കുട്ടികൾ തെച്ചിക്കോട്ടുകാവിനടുത്ത് പേരാമംഗലത്ത് ബസ് ഇറങ്ങിയതായാണ് വിവരം. ഇവിടെയെത്തി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആനയെ കണ്ട് രാത്രിയിൽ ബസിൽ കയറുകയായിരുന്നു. പഴഞ്ഞി സ്കൂളിലെ വിദ്യാർത്ഥികളായ അരുൺ, അതുൽ കൃഷ്ണ ടി.പി, അതുൽ കൃഷ്ണ എം.എം എന്നിവർ ഇന്നലെ വൈകുന്നേരമാണ് കത്തെഴുതി വെച്ച ശേഷം സ്ഥലം വിട്ടത്. തങ്ങളെ അന്വേഷിച്ച് വരരുതെന്നും മാസത്തിലൊരിക്കൽ വീട്ടിൽ വരുമെന്നുമാണ് കത്തിൽ എഴുതിയിരുന്നത്.
മോസ്‌കോ: റഷ്യയിൽ യുദ്ധവിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു. പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ റിസർവ് ഫോഴ്സിനോട് യുദ്ധത്തിനായി അണിനിരക്കാൻ ആഹ്വാനം ചെയ്തതിന് ഒരു ദിവസത്തിന് ശേഷമാണ് സംഭവം. പ്രതിഷേധവുമായി ബന്ധപ്പെട്ട് 1,300 ലധികം പേരെ അറസ്റ്റ് ചെയ്തതായാണ് വിവരം. യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുന്നവർക്ക് 15 വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇതിന് ശേഷവും റഷ്യയിലെ 38 നഗരങ്ങളിൽ പ്രതിഷേധം തുടർന്നു. അതേസമയം, റിസർവ് സൈനികരെ യുദ്ധത്തിനായി അണിനിരത്താനുള്ള പുടിന്‍റെ ആഹ്വാനത്തെ തുടർന്ന് റഷ്യയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നത് തുടരുകയാണ്. എന്നാൽ, റഷ്യൻ വിമാനക്കമ്പനികൾ പുറത്തേക്ക് ടിക്കറ്റ് നൽകുന്നില്ലെന്നാണ് റിപ്പോർട്ട്. 18 നും 65 നും ഇടയിൽ പ്രായമുള്ളവർക്ക് ടിക്കറ്റ് നൽകുന്നത് വിമാനക്കമ്പനികൾ നിർത്തിവെച്ചതായാണ് റിപ്പോർട്ട്.
ന്യൂയോര്‍ക്ക്: റഷ്യ-ഉക്രൈൻ യുദ്ധത്തിൽ ശക്തമായ പ്രസ്താവനയുമായി ഇന്ത്യ. യുദ്ധം അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. റഷ്യ-ഉക്രൈൻ യുദ്ധത്തിൽ വലിയ ആശങ്കയുണ്ടെന്നും ഇന്ത്യ പറഞ്ഞു. യുഎൻ രക്ഷാസമിതിയിൽ സംസാരിക്കവെയാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇക്കാര്യം വ്യക്തമാക്കിയത്. “ഉക്രൈൻ സംഘർഷം അന്താരാഷ്ട്ര സമൂഹത്തെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്. എല്ലാ ശത്രുതകളും ഉടനടി അവസാനിപ്പിച്ച് ചർച്ചയിലേക്കും നയതന്ത്രത്തിലേക്കും മടങ്ങേണ്ടതിന്‍റെ ആവശ്യകത ഇന്ത്യ ശക്തമായി ആവർത്തിക്കുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്‍റ് വ്ളാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ ഊന്നിപ്പറഞ്ഞതുപോലെ, ഇത് യുദ്ധത്തിന്‍റെ യുഗമാക്കാൻ കഴിയില്ല,” ജയശങ്കർ പറഞ്ഞു. ഉക്രൈൻ യുദ്ധത്തോടുള്ള തന്റെ വിയോജിപ്പ് റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ അറിയിച്ചിരുന്നു. “സംഘർഷ സാഹചര്യങ്ങളിൽ പോലും, മനുഷ്യാവകാശങ്ങളുടെയോ അന്താരാഷ്ട്ര നിയമങ്ങളുടെയോ ലംഘനത്തിന് ഒരു ന്യായീകരണവുമില്ല. അത്തരം പ്രവൃത്തികൾ സംഭവിക്കുമ്പോൾ, അവ വസ്തുനിഷ്ഠവും സ്വതന്ത്രവുമായ രീതിയിൽ അന്വേഷിക്കേണ്ടത് അനിവാര്യമാണ്,” ജയശങ്കർ കൂട്ടിച്ചേർത്തു.
കൊല്ലം: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ വ്യാപക ആക്രമണം. പലയിടത്തും ഹർത്താൽ അനുകൂലികൾ തെരുവിലിറങ്ങി വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയും, കടകൾ അടപ്പിക്കുകയും ചെയ്തു. കൊല്ലത്ത് പള്ളിമുക്കിൽ ഹർത്താൽ അനുകൂലികൾ പൊലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ച് വീഴ്ത്തി. ബൈക്കിൽ പട്രോളിംഗ് നടത്തുകയായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ ആന്‍റണി, സിപിഒ നിഖിൽ എന്നിവർക്കാണ് പരിക്കേറ്റത്. പട്രോളിംഗിനിടെ പ്രതിഷേധക്കാർ യാത്രക്കാരെ അസഭ്യം പറയുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് അക്രമം നടന്നത്. ഹർത്താൽ അനുകൂലി പൊലീസിന്‍റെ ബൈക്കിൽ ഇടിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. അക്രമിയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
