Author: News Desk

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ ഇന്ന് ആരംഭിക്കും. പരീക്ഷ രാവിലെ 9.30നാണ് ആരംഭിക്കുക. ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 30ന് പൂർത്തിയാകും. ഏപ്രിൽ 3 മുതൽ മെയ് ആദ്യവാരം വരെ 80 ക്യാമ്പുകളിലായാണ് മൂല്യനിർണയം നടക്കുക. ഒന്ന് മുതൽ ഒൻപത് വരെ ക്ലാസുകളിലെ വിദ്യാർത്ഥികളുടെ വാർഷിക പരീക്ഷകൾ മാർച്ച് 13ന് ആരംഭിക്കും. ഇന്നലെയാണ് എസ്.എസ്.എൽ.സി പരീക്ഷ ആരംഭിച്ചത്. മലയാളം, സംസ്കൃതം, അറബി തുടങ്ങിയ ഭാഷാ വിഷയങ്ങൾ പതിവുപോലെ വിദ്യാർത്ഥികൾ അനായാസം എഴുതി. മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം അടുത്ത പരീക്ഷയായ ഇംഗ്ലീഷ് തിങ്കളാഴ്ച നടക്കും. 2,960 കേന്ദ്രങ്ങളിലായി 4.19 ലക്ഷം വിദ്യാർഥികളാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. കൊവിഡ് ഭീഷണിയെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷം ഫോക്ക് ഏരിയ അനുസരിച്ചാണ് പരീക്ഷ നടത്തിയത്. എന്നാൽ ഇത്തവണ മുഴുവൻ പാഠവും പരീക്ഷയ്ക്കുണ്ട്. കൊവിഡ് കാലത്ത് ഇല്ലാതിരുന്ന ഗ്രേസ് മാർക്ക് ഇത്തവണയുണ്ട്. എസ്.എസ്.എൽ.സി പരീക്ഷയ്ക്കൊപ്പം മറ്റ് ക്ലാസുകളുടെ പരീക്ഷകളും നടക്കുന്നത് അധ്യാപകർക്ക് ഇരട്ടി…

Read More

തിരുവനന്തപുരം: സ്വപ്നയെ നിയമപരമായി നേരിടാൻ സി.പി.എമ്മിന് നട്ടെല്ലുണ്ടോയെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ.സുധാകരൻ. പുതിയ വെളിപ്പെടുത്തലോടെ മുഖ്യമന്ത്രി സമൂഹത്തിന് മുന്നിൽ തൊലിയുരിഞ്ഞ അവസ്ഥയിൽ ആണെന്നും സുധാകരൻ ആരോപിച്ചു. ഇനിയും പരിഹാസ്യനാകേണ്ടതുണ്ടോ? കൊന്ന് പാരമ്പര്യമുള്ളവർ ഭരിക്കുന്നതിനാലാണ് സ്വപ്നയെ ഇല്ലാതാക്കുമെന്ന ഭീഷണിയെന്നും, സി.പി.എം ഭരണത്തിന് കീഴിൽ കേരളം അധോലോകമായി മാറിയെന്നും സുധാകരൻ പറഞ്ഞു. മുമ്പ് ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ വിവാദ ആരോപണങ്ങൾ ഉന്നയിക്കാൻ 10 കോടി നൽകാൻ തയ്യാറായെങ്കിൽ ഇന്ന് 30 കോടി നൽകാനാണ് തയ്യാറായി നിൽക്കുന്നത്. കേരളത്തിലെ പാവപ്പെട്ട ജനങ്ങളുടെ പണമാണ് കേസ് ഒതുക്കിത്തീർക്കാൻ സി.പി.എം ഉപയോഗിക്കുന്നത്. വഴങ്ങിയില്ലെങ്കിൽ അവരെ കൊല്ലുമെന്നാണ് ഭീഷണി. കൊന്ന് പാരമ്പര്യമുള്ളവരാണ് അധികാരത്തിലുള്ളത്. സി.പി.എം ഭരണത്തിന് കീഴിൽ കേരളം അധോലോകമായി മാറിയിരിക്കുകയാണ്. വിഷയത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ താത്വിക അവലോകനമല്ല, നിയമപരമായി നേരിടാൻ നട്ടെല്ലുണ്ടോ എന്നതാണ് അറിയേണ്ടത്. സംശയത്തിന്‍റെ ആനുകൂല്യം മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങൾക്കും നൽകിയവർ പോലും ഇപ്പോൾ മറിച്ചാണ് ചിന്തിക്കുന്നത്. മുഖ്യമന്ത്രി നേരത്തെ പറഞ്ഞ അവതാരങ്ങൾ ഓരോന്നായി…

Read More

തിരുവനന്തപുരം: എം.ജി സർവകലാശാല മുൻ പ്രോ വൈസ് ചാൻസലറും കണ്ണൂർ സർവകലാശാലയിലെ നിയമ പഠന വിഭാഗം മേധാവിയുമായ ഡോ.ഷീന ഷുക്കൂറിന്‍റെ ഗവേഷണ പ്രബന്ധം കോപ്പിയടിയെന്ന് പരാതി. പ്രബന്ധം കോപ്പിയടിയാണെന്നാരോപിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് ചാൻസലർക്ക് പരാതി നൽകിയത്. ഷീനയെ കണ്ണൂർ സർവകലാശാലയിലെ നിയമ പഠന വിഭാഗം മേധാവി സ്ഥാനത്ത് നിന്ന് മാറ്റണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കെ ശ്രീധര വാര്യരുടെ ‘മരുമക്കത്തായം’ എന്ന പുസ്തകത്തിലെ ഭാഗങ്ങൾ കോപ്പിയടിച്ചെന്നാണ് പരാതി. കേരളത്തിലെയും ലക്ഷദ്വീപിലെയും മുസ്ലിം കുടുംബ നിയമത്തിന്‍റെ സാധുതയും പ്രയോഗവും എന്ന വിഷയത്തിൽ 2009 ൽ തമിഴ്നാട്ടിലെ അംബേദ്കർ സർവകലാശാലയിൽ നിന്നാണ് ഷീന ഷുക്കൂർ ഡോക്ടറേറ്റ് നേടിയത്.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില തുടരും. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ ചിലയിടങ്ങളിൽ ചൂട് ശക്തമാകുമെന്നും ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിൽ സൂര്യാഘാതത്തിനും സാധ്യതയുണ്ട്. സംസ്ഥാനത്തിന്‍റെ മിക്ക ഭാഗങ്ങളിലും 40-45 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇടുക്കി, വയനാട് ജില്ലകളിലെ തമിഴ്നാടിനോട് ചേർന്ന പ്രദേശങ്ങളിൽ മാത്രമാണ് ആശ്വാസകരമായ സ്ഥിതിയുള്ളത്. ഈ ജില്ലകളിൽ താപനില 30 ഡിഗ്രിക്കും 40 ഡിഗ്രിക്കും ഇടയിലാണ്.

Read More

കൊച്ചി: കൊച്ചിയിലെ 70 ശതമാനം പ്രദേശത്തെ പുക നിയന്ത്രിച്ചതായി കളക്ടർ എൻ എസ് കെ ഉമേഷ്. 30 ശതമാനം പ്രദേശത്ത് നിന്ന് പുക നീക്കം ചെയ്യാനുള്ള ശ്രമം തുടരുകയാണ്. മിനിറ്റിൽ 40,000 ലിറ്റർ വെള്ളമാണ് പമ്പ് ചെയ്യുന്നതെന്നും കളക്ടർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. പ്ലാസ്റ്റിക്കിനൊപ്പം ഖരമാലിന്യങ്ങളുടെ സാന്നിധ്യം തടസമുണ്ടാക്കുന്നുവെന്ന് അഗ്നിശമന സേന അറിയിച്ചു. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ പുക അണയ്ക്കാൻ രാവും പകലും നടത്തുന്ന അഗ്നിരക്ഷാസേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഓപ്പറേഷനാണിത്. കണ്ണൂർ മുതൽ തിരുവനന്തപുരം വരെയുള്ള അഗ്നിശമന യൂണിറ്റുകളിലെ ഇരുന്നൂറോളം അഗ്നിശമന സേനാംഗങ്ങൾ പുക അണയ്ക്കാനുള്ള പ്രവർത്തനങ്ങളുടെ അവസാന ഘട്ടത്തിലാണ്. രണ്ട് ഷിഫ്റ്റുകളിലായി 24 മണിക്കൂറും പ്രവർത്തിക്കുന്നു. തീപ്പിടുത്തം നിയന്ത്രിച്ചെങ്കിലും മാലിന്യങ്ങളിൽ നിന്ന് പുക പുറത്ത് വരുന്നതാണ് പ്രതിസന്ധിയായത്. 70 ശതമാനം പ്രദേശത്തെ പുക നിയന്ത്രിക്കാൻ കഴിഞ്ഞു. ബാക്കിയുള്ള 30 ശതമാനം പ്രദേശത്തെ പുകയും നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ്. മിനിറ്റിൽ 40,000 ലിറ്റർ വെള്ളമാണ് പമ്പ് ചെയ്ത് കൊണ്ടിരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യത്തിനൊപ്പം…

Read More

കീവ്: ഉക്രൈനിലെ സാപൊറീഷ്യ ആണവ നിലയത്തിൽ റഷ്യയുടെ മിസൈൽ ആക്രമണത്തെ തുടർന്ന് വൈദ്യുതി ബന്ധം നഷ്ട്ടമായി. 80 ഓളം റഷ്യൻ മിസൈലുകൾ ഉക്രെയ്നിന്‍റെ വിവിധ ഭാഗങ്ങളിൽ പതിച്ചതായാണ് റിപ്പോർട്ടുകൾ. ഊർജോൽപ്പാദന നിലയങ്ങളെ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തിൽ സിവിലിയൻ പ്രദേശങ്ങളിലും മിസൈലുകൾ പതിച്ചു. ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു. ഡീസൽ ജനറേറ്ററിൽ പ്രവർത്തിക്കുന്ന ആണവ നിലയത്തിലെ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചതായി അധികൃതർ അറിയിച്ചു. വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചതോടെ അപകടനില തരണം ചെയ്തെങ്കിലും വീണ്ടും ആക്രമണമുണ്ടാകുമെന്ന ആശങ്കയുണ്ടെന്ന് അധികൃതർ പറഞ്ഞു. സംഭവത്തിൽ ഐക്യരാഷ്ട്രസഭ അടിയന്തര മുന്നറിയിപ്പ് നൽകി. മിസൈലുകളും ഡ്രോണുകളും ആക്രമണത്തിന്‍റെ ഭാഗമായിരുന്നെന്നും, അതിൽ 34 എണ്ണം വെടിവച്ചിട്ടുവെന്നും ഉക്രൈൻ പറഞ്ഞു.

Read More

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങൾക്ക് മറുപടി പറയാൻ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ഉത്തരവാദിത്തമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇടനിലക്കാരനായ വിജയ് പിള്ള ഗോവിന്ദന്‍റെ അറിവോടെയാണ് വന്നതെന്നും മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരെയുള്ള രേഖകൾ നൽകാൻ ആവശ്യപ്പെടുകയും പിന്നീട് ഭീഷണിപ്പെടുത്തുകയും ചെയ്തതായി സ്വപ്ന ലൈവിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിൽ ആവശ്യമെങ്കിൽ സംസ്ഥാന പൊലീസും അന്വേഷണം നടത്തണം. മുഖ്യമന്ത്രിക്കും ഭരണകക്ഷിയെ നയിക്കുന്ന പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെങ്കിൽ അതിനെ നിയമപരമായി നേരിടുമോയെന്നും വ്യക്തമാക്കണം. സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ ബി.ജെ.പിക്കും സി.പി.എമ്മിനും ഇടനിലക്കാരുണ്ട്. നേരത്തെ മാധ്യമപ്രവർത്തകൻ ഷാജ് കിരണിന്‍റെ പേരും ഉയർന്നുവന്നിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ഷാജ് കിരണിന്‍റെ ബന്ധവും പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ പുതിയ ഇടനിലക്കാരെ കുറിച്ച് അന്വേഷിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

Read More

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് സന്ദർശിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്. അദ്ദേഹത്തിന് വിക്രാന്തിൽ ഗാർഡ് ഓഫ് ഓണർ നൽകി. ഇതാദ്യമായാണ് ഒരു വിദേശ പ്രധാനമന്ത്രിക്ക് വിക്രാന്തിൽ ഗാർഡ് ഓഫ് ഓണർ നൽകുന്നത്. “ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഐഎൻഎസ് വിക്രാന്തിൽ ആദരിക്കപ്പെട്ടു. ഇന്ത്യയോടുള്ള ഓസ്ട്രേലിയൻ ഗവൺമെന്‍റിന്‍റെ പ്രതിബദ്ധതയാണ് എന്‍റെ സന്ദർശനം പ്രതിഫലിപ്പിക്കുന്നത്. പ്രതിരോധ തലത്തിലുള്ള ബന്ധം പുതിയ ഉയരങ്ങളിലെത്തുകയാണ്,” അദ്ദേഹം പറഞ്ഞു. ഓസ്ട്രേലിയ ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളിയായി മാറുകയാണ്. ഈ വർഷം ഓഗസ്റ്റിൽ നടക്കുന്ന മലബാർ നാവികാഭ്യാസത്തിലും ഓസ്ട്രേലിയ പങ്കെടുക്കും. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റ് ഇരു പ്രധാനമന്ത്രിയും ചേർന്ന് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വച്ച് കണ്ടിരുന്നു.

Read More

ന്യൂഡൽഹി: ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. സിസോദിയയുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ് ഇഡിയുടെ അറസ്റ്റ്. ഡൽഹി മദ്യ കുംഭകോണവുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്ത സിസോദിയ തിഹാർ ജയിലിൽ കഴിയവെയാണ് ഇഡി അറസ്റ്റ് ചെയ്തത്. സിസോദിയയെ വെള്ളിയാഴ്ച തന്നെ ഇഡി കോടതിയിൽ ഹാജരാക്കിയേക്കും. കേസുമായി ബന്ധപ്പെട്ട് സിസോദിയയെ തിഹാർ ജയിലിൽ വച്ച് ഇഡി ചോദ്യം ചെയ്തിരുന്നു. സി.ബി.ഐ കേസിൽ അറസ്റ്റിലായ ശേഷം രണ്ട് തവണ ഇഡി സിസോദിയയെ ജയിലിലെത്തി ചോദ്യം ചെയ്തിരുന്നു. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഫെബ്രുവരി 26 നാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. ഇതേതുടർന്ന് അദ്ദേഹം ഡൽഹി ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ഡൽഹി കോടതി അദ്ദേഹത്തെ മാർച്ച് 20 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. 2021 നവംബറിൽ നടപ്പാക്കിയ മദ്യനയത്തിൽ ക്രമക്കേടുണ്ടെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിലാണ് ലഫ്റ്റനന്‍റ് ഗവർണർ വി.കെ.സക്സേന അന്വേഷണത്തിന് ഉത്തരവിട്ടത്. കേസിൽ…

Read More

ന്യൂഡൽഹി: ഡൽഹി മന്ത്രിസഭയിൽ പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു. അതിഷി വിദ്യാഭ്യാസ മന്ത്രിയായും സൗരഭ് ഭരദ്വാജ് ആരോഗ്യമന്ത്രിയായുമാണ് അധികാരത്തിലേറിയത്. അഴിമതിക്കേസിൽ അറസ്റ്റിലായ മുൻ ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയ, സത്യേന്ദ്ര ജെയിൻ എന്നിവർ രാജിവച്ചതിനെ തുടർന്നാണ് പുതിയ മന്ത്രിമാർ ചുമതലയേറ്റത്. ഉപമുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഡൽഹി ലെഫ്റ്റനന്‍റ് ഗവർണർ വി കെ സക്സേന സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പ്രതിപക്ഷ നേതാവ് രാംവീർ സിങ് ബിദൂർ എന്നിവരും സന്നിഹിതരായിരുന്നു. കൽക്കാജി നിയോജകമണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് അതിഷി. മനീഷ് സിസോദിയയും സത്യേന്ദ്ര ജെയിനും മടങ്ങിവരുന്നതുവരെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുമെന്നും ഡൽഹിയിലെ പ്രവർത്തനങ്ങൾ നിലയ്ക്കില്ലെന്നും അതിഷി പറഞ്ഞു.

Read More