- സ്റ്റാർ വിഷൻ ഇവന്റ്സ് അവതരിപ്പിക്കുന്ന “ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി വർഷഫെയർ” ജനവരി 15,16 തിയ്യതികളിൽ
- ജനവിധി അംഗീകരിക്കുന്നു , ഇടതുപക്ഷം ആവശ്യമായ തിരുത്തലുകൾ വരുത്തി തിരിച്ചു വരും – ബഹ്റൈൻ പ്രതിഭ
- തദ്ദേശത്തിലെ ‘ന്യൂ ജൻ’ തരംഗം; തെരഞ്ഞെടുപ്പ് ഫലം വൈബാക്കിയ ജെൻസികൾ, ഓഫ് റോഡ് റൈഡര്‍ മുതൽ വൈറൽ മുഖങ്ങൾ വരെ
- കണ്ണൂരിൽ ആക്രമണം അഴിച്ചുവിട്ട് സിപിഎം പ്രവർത്തകർ; വീട്ടിൽ കയറി അക്രമം, ന്യൂനം പറമ്പിൽ സംഘർഷാവസ്ഥ തുടരുന്നു, വിജയാഹ്ലാദത്തിൽ 2 മരണം
- ‘പ്രിയം മലയാളം’! വിടാതെ മോദി, ഒപ്പം കൂടി കേന്ദ്രമന്ത്രിമാരും നേതാക്കളും, തിരുവനന്തപുരം വിജയത്തിൽ അത്രമേൽ ആഹ്ളാദം; ദേശീയ തലത്തിൽ വമ്പൻ പ്രചരണം
- ‘തോല്‍ക്കുമെന്ന് ഉറപ്പായിരുന്നു’, ഫലം വന്നതിന് പിന്നാലെ പോസ്റ്റിട്ട് ലസിത പാലക്കല്‍
- ‘സര്‍ക്കാരിന് തുടരാന്‍ യോഗ്യതയില്ലെന്ന ജനപ്രഖ്യാപനം’; സിപിഎമ്മിന് കനത്ത പ്രഹരമെന്ന് കെ സുധാകരന്
- കാലാവധി കഴിഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കി വിറ്റു; റെസ്റ്റോറന്റ് ഉടമയ്ക്ക് തടവും പിഴയും ശിക്ഷ വിധിച്ച് ബഹ്റൈൻ കോടതി
Author: News Desk
ആലപ്പുഴ : ആലപ്പുഴ കളക്ടറായി ചുമതലയേറ്റ ശേഷമുള്ള ആദ്യമാസത്തെ ശമ്പളം ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്ന കൂട്ടായ്മയ്ക്ക് കൈമാറി കൃഷ്ണ തേജ ഐ.എ.എസ്. ആലപ്പുഴ ജില്ലയിലെ ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്ന ‘സ്നേഹജാലകം’ എന്ന കൂട്ടായ്മയ്ക്കാണ് കളക്ടർ തുക കൈമാറിയത്. കിടപ്പുരോഗികൾ ഉൾപ്പെടെ 150 ഓളം പേർക്ക് സ്നേഹജാലകം എല്ലാ ദിവസവും സൗജന്യ ഭക്ഷണം നൽകുന്നുണ്ടെന്നും പണമില്ലെങ്കിലും ആർക്കും ഇവരുടെ നേതൃത്വത്തിലുള്ള പാതിരപ്പള്ളിയിലെ ജനകീയ ഭക്ഷണശാലയിൽ പോയി വിശപ്പ് അടക്കാമെന്നും കളക്ടർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
കൊച്ചി: സംസ്ഥാനത്ത് ഇന്ന് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെയുണ്ടായ അക്രമങ്ങളിൽ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. സംസ്ഥാനത്ത് ഇന്ന് നടക്കുന്ന ഹർത്താൽ നിയമവിരുദ്ധമാണെന്നും നഷ്ടം ആരിൽ നിന്ന് ഈടാക്കുമെന്നും ഹൈക്കോടതി ചോദിച്ചു. നഷ്ടം ഹർത്താൽ നടത്തിയ പോപ്പുലർ ഫ്രണ്ടിൽ നിന്ന് ആണോ നികത്തുകയെന്നും ഹൈക്കോടതി ചോദിച്ചു. അഡ്മിനിസ്ട്രേഷനിൽ ഭയമില്ലാത്തതിനാലാണ് ഇത്തരം നിയമലംഘനങ്ങൾ നടക്കുന്നതെന്നും തൊട്ട് കളിച്ചാൽ പൊള്ളുമെന്ന് തോന്നുന്ന കാലം വരെ ബസുകൾക്ക് നേരെ കല്ലേറുണ്ടാകുമെന്നും കേസ് പരിഗണിച്ച ഹൈക്കോടതി ജഡ്ജി ദേവൻ രാമചന്ദ്രൻ പറഞ്ഞു. നീതിന്യായ വ്യവസ്ഥയെ ജനങ്ങൾക്ക് ഭയമില്ലാത്ത സമയത്താണ് ഇത്തരം അക്രമസംഭവങ്ങൾ നടക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. കെഎസ്ആർടിസി ബസുകൾ ആക്രമിക്കുന്നത് ജനങ്ങളെ ഭയപ്പെടുത്താൻ മാത്രമാണെന്നും ഹർത്താൽ അക്രമത്തിൽ കെഎസ്ആർടിസിക്കുണ്ടായ നഷ്ടം നികത്താൻ നടപടി സ്വീകരിക്കുമോയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.
ന്യൂ ഡൽഹി: കടുത്ത ചൂട് കാരണം ഡൽഹിയിലെ തൊഴിൽ ഉൽപ്പാദന ക്ഷമത 20 മുതൽ 25 ശതമാനം വരെ കുറയുന്നതായി റിപ്പോർട്ട്. കടുത്ത ചൂട് അനുഭവപ്പെടുന്ന ലോകത്തിലെ 12 നഗരങ്ങളെ കുറിച്ചുള്ള അറ്റ്ലാൻറ്റിക്ക് കൗൺസിൽ റിപ്പോർട്ടിലാണ് പരാമർശം. ഓഫീസിനകത്തോ വ്യാപാര സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്നവർക്ക് 20 ശതമാനം വരെയും സൂര്യന് കീഴെ ജോലി ചെയ്യുന്നവർക്ക് 25 ശതമാനം വരെയും ഉൽപ്പാദന ക്ഷമത കുറയുമെന്നാണ് റിപ്പോർട്ട്.
കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താൽ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത പൈശാചിക ആക്രമണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഒരു വിഭാഗം ആളുകൾക്ക് നേരെ ആസൂത്രിതമായ ആക്രമണമാണ് നടക്കുന്നത്. സംസ്ഥാന സർക്കാരിന്റെയും പോലീസ് സംവിധാനത്തിന്‍റെയും മൗനാനുവാദത്തോടെയാണ് ഇത് നടന്നതെന്നും അദ്ദേഹം ആരോപിച്ചു. പോലീസ് കയ്യുംകെട്ടി നോക്കി നിൽക്കുകയാണ്. ഇത് സർക്കാർ സ്പോൺസർ ചെയ്ത ഹർത്താൽ ആണോ എന്ന് സംശയമുണ്ട്. ഹർത്താലിനെ നേരിടാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു ക്രമീകരണവും ഉണ്ടായില്ല. പോപ്പുലർ ഫ്രണ്ടിനെ അടിച്ചൊതുക്കാനുള്ള ധൈര്യം പൊലീസിനില്ല. എന്തുകൊണ്ട് മറ്റ് സേനയുടെ സഹായം തേടിയില്ല? പോപ്പുലർ ഫ്രണ്ടിനെ സഹായിക്കണമെന്ന രഹസ്യ നിലപാടുണ്ട് സർക്കാരിന്. സർക്കാരിന്റെ രാഷ്ട്രീയ നിലപാടാണ് പോലീസിന്‍റെ കൈ ബന്ധിപ്പിക്കാൻ കാരണം. യു.ഡി.എഫും എൽ.ഡി.എഫും പോപ്പുലർ ഫ്രണ്ടിനെ അനുകൂലിക്കുന്നു. ഹർത്താലുമായി ബന്ധപ്പെട്ട് കരുതൽ തടങ്കലിൽ എടുത്തവർക്കെതിരെ ശക്തമായ നടപടി വേണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ന്യൂ ഡൽഹി: ടെലികോം മേഖലയിൽ കേന്ദ്ര സർക്കാരിന് കൂടുതൽ അധികാരം നൽകുന്ന ടെലികമ്യൂണിക്കേഷന്‍ കരട് ബില്‍ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അവതരിപ്പിച്ചു. വാട്ട്സ്ആപ്പ്, സിഗ്നൽ, ടെലിഗ്രാം തുടങ്ങിയ ആപ്ലിക്കേഷനുകളെ ടെലികമ്മ്യൂണിക്കേഷൻസിന്‍റെ പരിധിയിൽ കൊണ്ടു വരുന്നതിന് ശുപാര്‍ശ ചെയ്യുന്നതാണ് ബിൽ. ഇതോടെ വാട്ട്സ്ആപ്പ് ഉൾപ്പെടെയുള്ള ആപ്പുകൾക്ക് ടെലികോം ലൈസൻസ് നിർബന്ധമാകും. ടെലികോം കമ്പനികളോ ഇന്‍റർനെറ്റ് സേവന ദാതാക്കളോ ലൈസൻസ് തിരികെ നൽകിയാൽ അവർ അടച്ച ഫീസ് നല്‍കുന്നതിനും ബില്ലില്‍ ശുപാര്‍ശയുണ്ട്. കമ്പനിയിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടായാൽ ലൈസൻസ് തുക അടയ്ക്കുന്നതിൽ സർക്കാരിന് ഇളവ് നൽകാം. പൊതുജനങ്ങൾക്ക് ബില്ലിൽ അഭിപ്രായം അറിയിക്കാമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഒക്ടോബർ 20 വരെ പൊതുജനങ്ങൾക്ക് അഭിപ്രായം പറയാൻ അവസരം ലഭിക്കും.
ആലപ്പുഴ: ജമ്മു കശ്മീരിൽ മലയാളി സൈനികൻ സ്വയം വെടിവച്ചു മരിച്ചു. കണ്ടല്ലൂർ തെക്ക് തറയിൽകിഴക്കതിൽ രവിയുടെ മകൻ ആർ കണ്ണൻ (27) ആണ് മരിച്ചത്. ഡ്യൂട്ടിക്കിടെ വെടിയുതിർക്കുകയായിരുന്നെന്നാണ് വിവരം. വ്യാഴാഴ്ച വൈകുന്നേരമാണ് കുടുംബത്തിന് വിവരം ലഭിച്ചത്. കുടുംബ വഴക്കാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സൂചന. അവധി കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് കണ്ണൻ തിരികെ പോയത്.
കൊച്ചി: പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താലിൽ 70 കെഎസ്ആർടിസി ബസുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഏകദേശം 45 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നതെന്നും സർക്കാർ കോടതിയെ അറിയിച്ചു. കെ.എസ്.ആർ.ടി.സിയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിന് തൊട്ടുമുമ്പ് കോടതിയിൽ ഉണ്ടായിരുന്ന അഡ്വക്കേറ്റ് ജനറൽ (എ.ജി) ആണ് കെഎസ്ആർടിസി ബസുകൾക്കെതിരെ ഉണ്ടായ അതിക്രമത്തെക്കുറിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ശ്രദ്ധയിൽപെടുത്തിയത്. കെ.എസ്.ആർ.ടി.സിയെ തൊട്ടാൽ പൊള്ളുമെന്ന് തോന്നുന്ന കാലം വരെ ബസുകൾക്ക് നേരെ കല്ലേറുണ്ടാകുമെന്ന്, വിഷയത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ കോടതി പറഞ്ഞു. ശരിയായ ചിന്തയുള്ളവർ ഇത്തരം അക്രമം ചെയ്യില്ല. ഈ നാട്ടിൽ നിയമമുണ്ട്. നിയമത്തെ ഭയമില്ലാത്തവരാണ് അതിക്രമങ്ങളുമായി മുന്നോട്ട് പോകുന്നതെന്ന് കോടതി പറഞ്ഞു.
കൊച്ചി: സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിട്ടുള്ള സൈബർ കുറ്റകൃത്യങ്ങൾ വർധിച്ച് വരികയാണെന്നും അത് അടിയന്തരമായി നേരിടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സൈബർ സുരക്ഷ ഉയർത്തി കേരള പോലീസ് സംഘടിപ്പിച്ച കൊക്കോണ്‍ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. അനുമതിയില്ലാതെ പറക്കുന്ന ഡ്രോണുകൾ പിടിച്ചെടുക്കുന്ന ഡ്രോൺ ഡിറ്റക്ടർ വാഹനവും കൊക്കോണിൽ കേരള പൊലീസ് അവതരിപ്പിച്ചു. കേരള പോലീസിന്‍റെ കൊക്കോണ്‍ 15-ാം പതിപ്പിൽ സൈബർ സുരക്ഷയാണ് ചർച്ചാവിഷയം. സൈബർ കുറ്റകൃത്യങ്ങളും വെല്ലുവിളികളും നേരിടാൻ ജനങ്ങളുടെയും സ്വകാര്യ ഏജൻസികളുടെയും സഹകരണം തേടുകയാണ് ഇത്തവണത്തെ സമ്മേളനം. കേരളത്തിലെ എല്ലാവർക്കും സൈബർ സുരക്ഷ ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ സൈബർ കുറ്റകൃത്യങ്ങൾ തടയുമെന്നും പിണറായി വിജയൻ പറഞ്ഞു. ഡ്രോണുകൾ പിടിച്ചെടുക്കുന്ന ഡ്രോൺ ഡിറ്റക്ടർ വാഹനം കൊക്കോണിൽ കേരള പൊലീസ് അവതരിപ്പിച്ചു. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാന പൊലീസ് ഡ്രോണുകൾ പിടിച്ചെടുക്കുന്ന വാഹനം രംഗത്തിറക്കുന്നത്. അഞ്ച് കിലോമീറ്റർ വരെ ചുറ്റളവിലുള്ള ഡ്രോണുകൾ…
കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയിൽ എസ്.ഐയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കെ.എ.പി രണ്ടാം ബറ്റാലിയനിൽ നിന്ന് കെ.എ.പി ഒന്നാം ബറ്റാലിയനിലേക്ക് സ്ഥലം മാറിയ തിരുവനന്തപുരം സ്വദേശി സജിത് ആണ് മരിച്ചത്. ഏരൂരിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലാണ് കൈഞരമ്പ് മുറിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം പാങ്ങോട് സ്വദേശിയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
തിരുവനന്തപുരം: നവംബർ 10, 11, 12 തീയതികളിൽ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിനും ഡിസംബർ 3, 4, 5 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന 64-ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിനും ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് നടക്കുന്ന 61-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിനും പൊതുവിദ്യാഭ്യാസ വകുപ്പ് അനുയോജ്യമായ ലോഗോ ക്ഷണിച്ചു. ലോഗോ തയ്യാറാക്കി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പൊതുജനങ്ങൾക്കും നൽകാം. ശാസ്ത്രോത്സവം, കലോൽസവം, കായികോത്സവം എന്നിവയ്ക്ക് പ്രത്യേകം ലോഗോ തയ്യാറാക്കണം. താൽപ്പര്യമുള്ളവർക്ക് മൂന്ന് വിഭാഗങ്ങളിലും പങ്കെടുക്കാം. ലോഗോയിൽ അതത് മേളകളുടെ ചിഹ്നങ്ങളും മേളയുടെ തീയതിയും ഉൾപ്പെടുത്തണം. മേള നടക്കുന്ന ജില്ലയുടെ സ്വഭാവം ഉചിതമായ രീതിയിൽ ഉൾപ്പെടുത്താം. എഡിറ്റുചെയ്യാവുന്ന ഫോർമാറ്റിൽ ഒരു സിഡിയും A4 സൈസ് പേപ്പറിൽ കളർ പ്രിന്റും നൽകണം. ലോഗോ അയയ്ക്കുന്ന കവറിന്‍റെ പുറത്ത് മേളയുടെ ലോഗോ ഏതാണ് എന്ന് പ്രത്യേകം എഴുതണം. ലോഗോകൾ ഒക്ടോബർ 15 ന് വൈകുന്നേരം 5 മണിക്ക് മുമ്പ് തപാൽ വഴി ലഭ്യമാക്കണം.…
