Author: News Desk

കൊച്ചി: മാധ്യമ പ്രവർത്തകയോട് മോശമായി സംസാരിച്ച സംഭവത്തിൽ പ്രതികരണവുമായി ശ്രീനാഥ് ഭാസി. ‘ചട്ടമ്പി’ എന്ന സിനിമയുടെ പ്രദർശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ആയിരുന്നു പ്രതികരണം. താൻ ആരെയും തെറിവിളിച്ചിട്ടില്ലെന്നും ഒരു സാധാരണ മനുഷ്യൻ എന്ന നിലയിൽ തന്നോട് മോശമായി പെരുമാറിയപ്പോൾ ഉണ്ടായ പ്രതികരണമാണെന്നും ശ്രീനാഥ് ഭാസി പറഞ്ഞു. അതേസമയം, നടനെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് നടനെതിരെയുള്ള കേസ്. ഒരു ഓണ്‍ലൈന്‍ ചാനലിലെ അവതാരകയാണ് ശ്രീനാഥ് ഭാസിക്കെതിരെ പരാതി നൽകിയത്. അഭിമുഖത്തിനിടെ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി നടന്ന ഒരു അഭിമുഖത്തിനിടെയാണ് സംഭവം. പൊലീസിനു പുറമെ വനിതാ കമ്മീഷനിലും അവതാരക പരാതി നൽകിയിരുന്നു.

Read More

നാഗ്പുര്‍: ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി. എട്ട് ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയെ ആറ് വിക്കറ്റിന് തോൽപ്പിച്ചു. ക്യാപ്റ്റൻ രോഹിത് ശർമയാണ് ജയത്തോടെ പരമ്പരയിൽ ഇന്ത്യയെ ഒപ്പമെത്തിച്ചത്. ഓസ്ട്രേലിയ ഉയർത്തിയ 91 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ നാല് പന്ത് ബാക്കി നിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ ഒപ്പമെത്തി. ഞായറാഴ്ച ഹൈദരാബാദിലാണ് അവസാന മത്സരം.  മഴ മൂലം നനഞ്ഞ ഔട്ട്ഫീൽഡ് കാരണം മത്സരം വൈകുകയും എട്ട് ഓവറാക്കി ചുരുക്കുകയുമായിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമ 20 പന്തിൽ നാല് സിക്സും നാല് ഫോറും സഹിതം 46 റൺസുമായി പുറത്താകാതെ നിന്നു. 

Read More

തിരുവനന്തപുരം: വെള്ളിയാഴ്ച സംസ്ഥാനത്ത് നടന്ന ഹർത്താലിനോട് സഹകരിച്ച എല്ലാവർക്കും പോപ്പുലർ ഫ്രണ്ട് കേരള ഘടകം നന്ദി അറിയിച്ചു. ദേശീയ, സംസ്ഥാന നേതൃത്വങ്ങളെ അന്യായമായി തടങ്കലിലാക്കുകയും ഭീകരനിയമം ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഹർത്താലിന് ആഹ്വാനം ചെയ്തതെന്നാണ് പോപ്പുലർ ഫ്രണ്ട് വിശദീകരണം. ഹർത്താൽ വൻ വിജയമാക്കിയതിന് പൊതുജനങ്ങൾക്കും വ്യാപാരികൾക്കും പോലീസിനും സർക്കാർ ഉദ്യോഗസ്ഥർക്കും നന്ദി അറിയിക്കുന്നതായും ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെ ഇന്നലെ പല ജില്ലകളിലും അക്രമസംഭവങ്ങൾ ഉണ്ടായി. ഹർത്താലിനിടെയുണ്ടായ അക്രമങ്ങളെ രൂക്ഷമായി കേരള ഹൈക്കോടതി വിമർശിച്ചു. ഹർത്താൽ നിയമവിരുദ്ധമാണെന്നും നഷ്ടം ആരിൽ നിന്ന് ഈടാക്കുമെന്നും ഹൈക്കോടതി ചോദിച്ചു. നഷ്ടം ഹർത്താൽ നടത്തിയ പോപ്പുലർ ഫ്രണ്ടിൽ നിന്ന് നികത്താനാകുമോ എന്നും ഹൈക്കോടതി ചോദിച്ചു. ബസുകൾ തൊട്ടു കളിച്ചാൽ പൊള്ളുമെന്ന് തോന്നുന്ന കാലം വരെ ആക്രമണം തുടരുമെന്നും കോടതി പറഞ്ഞു. ഹർത്താലിനിടെ പൊതുമുതലിനുണ്ടായ നഷ്ടം എങ്ങനെ നികത്തുമെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. നഷ്ടപരിഹാരം…

Read More

ഗുജറാത്ത് ആതിഥേയത്വം വഹിക്കുന്ന 36-ാമത് ദേശീയ ഗെയിംസിൽ 559 അംഗ ടീം കേരളത്തെ പ്രതിനിധാനം ചെയ്യും. 436 താരങ്ങളും 123 ഒഫീഷ്യലുകളും അടങ്ങുന്നതാണ് ടീം. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 12 വരെ ഗുജറാത്തിലെ ആറ് നഗരങ്ങളിലായാണ് ഗെയിംസ് നടക്കുക. അഹമ്മദാബാദ്, ഗാന്ധിനഗർ, സൂറത്ത്, വഡോദര, രാജ്കോട്ട്, ഭവ്നഗർ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക. സൈക്ലിംഗ് മത്സരങ്ങൾ മാത്രം ന്യൂഡൽഹിയിൽ നടക്കും. ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഗെയിംസ് നടക്കുന്നത്. 2015ൽ അവസാന ദേശീയ ഗെയിംസ് കേരളത്തിൽ ആണ് നടന്നത്. 26 ഇനങ്ങളിലാണ് കേരളം മത്സരിക്കുന്നത്. അത്ലറ്റിക്സ്, നീന്തൽ, അമ്പെയ്ത്ത്, ബാഡ്മിന്‍റൺ, സൈക്ലിംഗ് (റോഡ്, ട്രാക്ക്), നെറ്റ്ബോൾ, റഗ്ബി, ഖോ-ഖോ, റോളർ സ്കേറ്റിംഗ്, ഭാരോദ്വഹനം, ഫെൻസിംഗ്, ഗുസ്തി, ജിംനാസ്റ്റിക്സ്, ബാസ്കറ്റ്ബോൾ (5×5, 3×3), ഫുട്ബോൾ, ബോക്സിംഗ്, സോഫ്റ്റ് ബോൾ, സോഫ്റ്റ് ടെന്നീസ്, ജൂഡോ, വുഷു, ട്രയാത്തലണ്‍,കനോയിങ്, കയാക്കിങ്, സ്‌ക്വാഷ്, വോളിബോൾ മുതലായവയിലാണ് കേരളം ഇറങ്ങുന്നത്. ഒമ്പത് സംഘങ്ങളായാണ് കേരള താരങ്ങൾ ഗുജറാത്തിലേക്ക് പോകുന്നത്.…

Read More

തിരുപ്പതി: ഭർത്താവിന് പ്രണയിനിയെ വിവാഹം കഴിപ്പിച്ച് കൊടുത്ത് ഭാര്യ. ആന്ധ്രാപ്രദേശിലാണ് സംഭവം. തിരുപ്പതിയിലെ ഡക്കിളി അംബേദ്കർ നഗർ സ്വദേശി കല്യാണാണ് കഥാനായകൻ. ടിക് ടോക്കിലൂടെ പരിചയപ്പെട്ട കടപ്പ സ്വദേശി വിമലയാണ് കല്യാണിന്‍റെ ഭാര്യ. ഏതാനും ദിവസങ്ങൾക്ക് മുമ്പ് നിത്യശ്രീ എന്ന യുവതി വിശാഖപട്ടണത്ത് നിന്ന് വിമലയെ തേടി എത്തിയിരുന്നു. താൻ കല്യാണിന്‍റെ മുൻ കാമുകിയാണെന്നും ചില പ്രശ്നങ്ങൾ കാരണം വേർപിരിയേണ്ടി വന്നുവെന്നും അവർ പറഞ്ഞു. കല്യാണുമായുള്ള പ്രണയബന്ധം വേർപെടുത്തിയെങ്കിലും നിത്യശ്രീ മറ്റൊരാളെ വിവാഹം കഴിച്ചിരുന്നില്ല. കല്യാണിനെ പിരിയാന്‍ കഴിയില്ലെന്ന് നിത്യശ്രീ വിമലയോട് പറഞ്ഞു. തുടർന്ന് ബന്ധുക്കൾ എതിർത്തെങ്കിലും വിമല തന്നെ മുൻകൈയെടുത്ത് വിവാഹത്തിന് ഒരുക്കങ്ങൾ നടത്തി. വിവാഹശേഷം മൂവരും ഒരുമിച്ച് ജീവിക്കാമെന്ന് വിമല തീരുമാനിക്കുകയായിരുന്നു. ഡക്കിളിയിലെ ക്ഷേത്രത്തിൽവച്ചായിരുന്നു കല്യാണിന്റെയും നിത്യശ്രീയുടെയും വിവാഹം.

Read More

ലണ്ടന്‍: ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ വിരമിച്ചു. അവസാന മത്സരത്തിൽ തോൽവിയോടെയാണ് അദ്ദേഹം കോർട്ട് വിട്ടത്. ലേവര്‍ കപ്പ് ഡബിൾസിൽ സ്പെയിനിന്‍റെ റാഫേൽ നദാലിനൊപ്പം കളിച്ച ഫെഡറർ അവസാന മത്സരത്തിൽ കണ്ണീരോടെയാണ് മടങ്ങിയത്. ഫെഡറർ-നദാൽ സഖ്യത്തെ അമേരിക്കൻ ജോഡികളായ ഫ്രാൻസിസ് ടിയാഫോ-ജാക്ക് സോക്ക് സഖ്യമാണ് പരാജയപ്പെടുത്തിയത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് സഖ്യം തോറ്റത്. സ്കോർ: 6-4, 6-7, 11-9. ഫെഡററും നദാലും യൂറോപ്പിനായാണ് കളിച്ചത്. ടിയാഫോയും സോക്കും ലോക ടീമിനായും അണിനിരന്നു. ഫെഡററും നദാലും ആദ്യ സെറ്റ് അനായാസം ജയിക്കുകയും രണ്ടാം സെറ്റ് നഷ്ടപ്പെടുകയും ചെയ്തു. ടൈബ്രേക്കറിൽ 7-2ന് വിജയിച്ച അമേരിക്കൻ ജോഡി സെറ്റ് സ്വന്തമാക്കി പോരാടി. മൂന്നാം സെറ്റിൽ ഇരുടീമുകളും കടുത്ത പോരാട്ടം നടത്തിയെങ്കിലും അവസാന ചിരി അമേരിക്കയുടേതായിരുന്നു. മത്സരത്തിന് ശേഷം കണ്ണീരോടെയാണ് ഫെഡറർ ടെന്നീസ് കോർട്ട് വിട്ടത്.

Read More

ന്യൂഡല്‍ഹി: ബിഹാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാൻ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പദ്ധതിയിട്ടിരുന്നതായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി). ജൂലൈ 12ന് പട്നയിൽ നടന്ന റാലിയെ ആക്രമിക്കാനായിരുന്നു പദ്ധതി. ഇതിനായി പോപ്പുലർ ഫ്രണ്ട് പ്രത്യേക പരിശീലന ക്യാമ്പ് സംഘടിപ്പിച്ചിരുന്നുവെന്നും ഇ.ഡി ആരോപിച്ചു. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായ കണ്ണൂർ പെരിങ്ങത്തൂരിലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ഷഫീഖ് പായേത്തിന്റെ റിമാൻഡ് റിപ്പോര്‍ട്ടിലാണ് പ്രധാനമന്ത്രിയെ ആക്രമിക്കാൻ പോപ്പുലർ ഫ്രണ്ട് ആവിഷ്കരിച്ച പദ്ധതി വിശദീകരിച്ചിരിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയും പട്നയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റാലിക്കിടെ ആക്രമണമുണ്ടായിരുന്നു. 2013ൽ നരേന്ദ്ര മോദി പട്നയിൽ പങ്കെടുത്ത റാലിക്കിടെ ഇന്ത്യൻ മുജാഹദീന്‍ ഭീകരരാണ് ഭീകരാക്രമണം നടത്തിയതെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.

Read More

മൊഹാലി: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ സിക്സർ അടിയില്‍ ലോക റെക്കോർഡ് ഇട്ട് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ജോഷ് ഹെയ്സൽവുഡ് എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്തിൽ സിക്സർ പറത്തിയാണ് രോഹിത് ശർമ്മ ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന ലോക റെക്കോർഡ് സ്വന്തമാക്കിയത്. ന്യൂസിലൻഡിന്‍റെ മാർട്ടിൻ ഗപ്ടിലിന്‍റെ 172 സിക്സറുകളുടെ റെക്കോർഡാണ് രോഹിത് മറികടന്നത്. അടുത്ത പന്തും സിക്സർ പറത്തിയ രോഹിത് രണ്ടാം ഓവറിൽ പാറ്റ് കമിന്‍സിനെതിരെയും മൂന്നാം ഓവറിൽ ആദം സാംപയ്ക്കെതിരെയും ഒരു സിക്സർ പറത്തി ആകെ സിക്സറുകളുടെ എണ്ണം 175 ആക്കി. മൊഹാലിയിൽ നടന്ന ആദ്യ മത്സരത്തിൽ പാറ്റ് കമിന്‍സിനെ സിക്സിന് പറത്തിയാണ് രോഹിത് ഗപ്ടിലിന്‍റെ റെക്കോർഡ് മറികടന്നത്. 124 സിക്സറുകളുമായി വെസ്റ്റിൻഡീസിന്‍റെ ക്രിസ് ഗെയ്ൽ രോഹിത്തിനും ഗപ്ടിലിനും പിന്നിലുണ്ട്. 120 സിക്സറുകളുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിന്‍ മോർഗൻ നാലാമതും 117 സിക്സറുകളുമായി ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോണ്‍ ഫിഞ്ച് അഞ്ചാമതുമാണ്.

Read More

ന്യൂഡല്‍ഹി: മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴിക്കായി 21 കിലോമീറ്റർ നീളമുള്ള തുരങ്കം നിർമ്മിക്കുന്നതിനുള്ള കരാർ നാഷണൽ ഹൈസ്പീഡ് റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ് (എൻഎച്ച്എസ്ആർസിഎൽ) കരാർ ക്ഷണിച്ചു. തുരങ്കത്തിന്‍റെ ഏകദേശം ഏഴ് കിലോമീറ്റർ സമുദ്രത്തിനടിയിലായിരിക്കും. മഹാരാഷ്ട്രയിൽ പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് ബുള്ളറ്റ് ട്രെയിൻ ഇടനാഴിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തിയത്. അതിനുമുമ്പ് ടെൻഡർ വിളിക്കുകയും പിന്നീട് നിർമ്മാണ പ്രവർത്തനങ്ങൾ ഉപേക്ഷിക്കുകയുമായിരുന്നു. ഈ ടെൻഡറുകൾ പുതിയ സർക്കാർ പുതുക്കിയതായി പിടിഐ റിപ്പോർട്ട് ചെയ്തു. ബാന്ദ്ര-കുർള കോംപ്ലക്സിലെ ഭൂഗർഭ സ്റ്റേഷനിൽ നിന്ന് താനെയിലെ ശിൽഫാട്ടയിലൂടെ തുരങ്കം കടന്നുപോകും. പ്രത്യേക എർത്ത് ഡ്രില്ലിംഗ് മെഷീനും ന്യൂ ഓസ്ട്രേലിയൻ ടണലിങ് മെത്തേഡും (നാറ്റ്എം) ഉപയോഗിച്ചാണ് തുരങ്കം നിർമ്മിക്കുന്നത്. ഏഴ് കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കത്തിന്‍റെ കടലിനടിയിലുള്ള ഭാഗം ഇന്ത്യയിലെ ആദ്യ സമുദ്രാന്തര്‍ റെയില്‍ തുരങ്കപാത ആയിരിക്കും.

Read More

ബഹിരാകാശ സാങ്കേതികവിദ്യയുടെ സ്പിൻ-ഓഫ് എന്ന നിലയിൽ, ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) വെള്ളിയാഴ്ച ബുദ്ധിപരമായ കൃത്രിമ അവയവം വികസിപ്പിച്ചെടുത്തതായി പ്രഖ്യാപിച്ചു. ഇത് ഉടൻ വാണിജ്യവത്കരിക്കാൻ സാധ്യതയുണ്ടെന്നും ഇത് 10 മടങ്ങ് വരെ വിലകുറഞ്ഞതായിരിക്കുമെന്നും കാൽമുട്ടിന് വൈകല്യമുള്ള ആളുകൾക്ക് സുഖകരമായി നടക്കാൻ ഇത് ഗുണം ചെയ്യുമെന്നും ഐഎസ്ആർഒ പറഞ്ഞു. ഈ മൈക്രോപ്രൊസസ്സർ നിയന്ത്രിത കാൽമുട്ടുകൾ (എംപികെകൾ) ആംപ്യൂട്ടിക്ക് വിപുലമായ കഴിവുകൾ വാഗ്ദാനം ചെയ്യുന്നുവെന്ന് ഐഎസ്ആർഒ പ്രസ്താവനയിൽ പറഞ്ഞു.

Read More