Author: News Desk

കോഴിക്കോട്: ഹർത്താലിന് ആഹ്വാനം ചെയ്ത പോപ്പുലർ ഫ്രണ്ട് നേതാക്കൾ ഒളിവില്‍. പോപ്പുലർ ഫ്രണ്ടിന്‍റെ സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൾ സത്താർ, സംസ്ഥാന സെക്രട്ടറി കെ എ റൗഫ് എന്നിവർ ഒളിവിലാണ്. നേതാക്കളെ കേന്ദ്രീകരിച്ച് എൻ.ഐ.എ റെയ്ഡ് നടത്തിയപ്പോൾ തന്നെ ഇവർ ഒളിവിലായിരുന്നു. ഇവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ കണ്ടെത്താനായിരുന്നില്ല. ഹർത്താലിന് ആഹ്വാനം ചെയ്ത ശേഷമാണ് ഇവർ മുങ്ങിയത്. റെയ്ഡ് നടക്കുന്ന സമയത്ത് കോഴിക്കോട് മീഞ്ചന്തയിലെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ ഇവർ പത്രസമ്മേളനം വിളിച്ചിരുന്നു. അറസ്റ്റിലായ നേതാക്കളെ വിട്ടയച്ചില്ലെങ്കിൽ ഹർത്താൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും കൂടിയാലോചനകൾക്ക് ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. പിന്നീട് രാത്രിയോടെയാണ് ഹര്‍ത്താലെന്ന് വാര്‍ത്താക്കുറിപ്പിറങ്ങിയത്. ഈ പത്രക്കുറിപ്പിന് പിന്നാലെ രാവിലെ വാർത്താസമ്മേളനം വിളിച്ച നേതാക്കളെ ഫോണിൽ ഉൾപ്പെടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ഉൾപ്പെടെയുള്ളവർ തുടരുകയാണ്. അതേസമയം, കഴിഞ്ഞ ദിവസം നടന്ന ഹർത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അക്രമം നടന്നു.…

Read More

തൊടുപുഴ: ഇടുക്കി അടിമാലി വാളറയിൽ സിവിൽ പൊലീസ് ഓഫീസർ വീടിനുള്ളിൽ മരിച്ച നിലയിൽ. മറയൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കെ.കെ.രാജീവാണ് മരിച്ചത്. കുടുംബപ്രശ്നങ്ങളെ തുടർന്ന് ഒറ്റയ്ക്കായിരുന്നു രാജീവ് താമസിച്ചിരുന്നത്.

Read More

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ പ്രോസിക്യൂഷൻ അനുമതി തേടി കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല ഗവർണർക്ക് കത്തയച്ചു. വിജിലൻസ് കോടതിയിൽ നൽകിയ പരാതിയുടെ തുടർച്ച ആയാണ് നടപടി. കണ്ണൂർ വിസി നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സ്വജപക്ഷപാതം നടത്തിയെന്ന പരാതിയുമായി ബന്ധപ്പെട്ടാണ് പ്രോസിക്യൂഷന്‍ അനുമതി തേടിയത്. മുഖ്യമന്ത്രി സമ്മർദ്ദം ചെലുത്തിയെന്ന് കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞ ഗവർണർ ഇത് സംബന്ധിച്ച് മുഖ്യമന്ത്രി അയച്ച കത്തുകളും പുറത്തുവിട്ടിരുന്നു. കണ്ണൂർ വി.സി നിയമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടെന്ന ഗവർണറുടെ ആരോപണത്തിന്‍റെ അടിസ്ഥാനത്തിലാണ് ജ്യോതികുമാർ ചാമക്കാല വിജിലൻസിന് പരാതി നൽകിയത്.  തിരുവനന്തപുരം വിജിലൻസ് കോടതിയിലാണ് പരാതി നൽകിയത്. കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്ന ഗവർണറുടെ വെളിപ്പെടുത്തലും ഇതുമായി ബന്ധപ്പെട്ട് ഗവർണർക്ക് നൽകിയ കത്തുകളും മുഖ്യമന്ത്രിക്ക് കുരുക്കാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. രവീന്ദ്രനെ വീണ്ടും നിയമിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി ഗവർണർക്ക് നൽകിയ കത്തിലും ഉന്നയിച്ചിട്ടുണ്ട്. ഇത് സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവുമാണ്. അതിനാൽ മുഖ്യമന്ത്രിക്കെതിരെ…

Read More

കൊച്ചി: തുടർച്ചയായ രണ്ട് ദിവസത്തെ വർധനവിന് ശേഷം, സ്വർണ്ണ വില ഇന്ന് ഒരു പവന് 400 രൂപ കുറഞ്ഞു. ഒരു പവന് 36,800 രൂപയാണ് വില. ഗ്രാമിന് 4,600 രൂപയായി കുറഞ്ഞു. ബുധനാഴ്ചത്തെ വില മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു. അന്ന് പവന് 120 രൂപ കുറഞ്ഞ് 36,640 രൂപയിലെത്തിയിരുന്നു. വ്യാഴാഴ്ച പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് കൂടിയത്. വെള്ളിയാഴ്ച പവന് 400 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന് 37,200 രൂപയായി. ഇതിൽ നിന്നാണ് പവന് 400 രൂപ കുറഞ്ഞത്. 2020 ഓഗസ്റ്റ് 7ന് കേരളത്തിൽ സ്വർണം എക്കാലത്തെയും ഉയർന്ന നിരക്കായ, ഒരു പവന് 42,000 രൂപയും ഗ്രാമിന് 5,250 രൂപയുമായിരുന്നു.

Read More

തിരൂര്‍: പട്ടാപ്പകൽ യുവാവ് പൊലീസിന് നേരെ തോക്ക് ചൂണ്ടി. ആലത്തിയൂർ ആലിങ്ങലിലാണ് നാട്ടുകാരെയും പൊലീസിനെയും മുള്‍മുനയില്‍ നിര്‍ത്തിയ സംഭവം. തിരൂർ സി.ഐ. എം.ജെ. ജിജോയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് യുവാവിനെ മല്‍പ്പിടിത്തത്തിലൂടെ കീഴ്പ്പെടുത്തിയത്. അപ്പോഴാണ് തോക്ക് കളിത്തോക്കാണെന്ന് മനസ്സിലായത്. കൂടുതൽ അന്വേഷണത്തിൽ യുവാവ് മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് മനസിലായതോടെ ബന്ധുക്കൾക്കൊപ്പം വിട്ടു.വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം.

Read More

കോഴിക്കോട്: താമരശേരി അണ്ടോണയിൽ ദുരൂഹസാഹചര്യത്തിൽ കാണാതായ എട്ടുവയസുകാരന്‍റെ മൃതദേഹം പുഴയിൽ കണ്ടെത്തി. വെള്ളച്ചാലിൽ വീട്ടിൽ മുഹമ്മദ് അമീന്‍റെ മൃതദേഹമാണ് പുഴയിൽ നിന്ന് ലഭിച്ചത്. ഇന്നലെ ഉച്ചയോടെയാണ് കുട്ടിയെ കാണാതായത്. വീടിന് പിന്നിലെ പുഴയിൽ വീണതാണെന്ന സംശയത്തെ തുടർന്ന് പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Read More

മണ്ണാര്‍ക്കാട്: വീട്ടിലെ മാലിന്യം കത്തിക്കുന്നതിനിടെ തീപടര്‍ന്ന് പൊള്ളലേറ്റ മൂന്ന് വയസുകാരൻ മരിച്ചു. കണ്ടമംഗലം അമ്പാഴക്കോട് വീട്ടില്‍ നൗഷാദിന്‍റെ മകൻ റയാനാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. റയാന്‍റെ അമ്മ ഹസനത്ത് വീടിന്‍റെ പിൻഭാഗത്ത് മാലിന്യം കൂട്ടിയിട്ട് കത്തിക്കയായിരുന്നു. കത്തിച്ചതിനുശേഷം ശേഷം ഹസനത്ത് വീടിനുള്ളിലേക്ക് പോയി. കുട്ടി കളിക്കാനായി പിറകുവശത്തേക്ക് പോയത് കണ്ടിരുന്നില്ല. കരച്ചിൽ കേട്ട് ഓടിയെത്തിയപ്പോഴാണ് പൊള്ളലേറ്റ കുട്ടിയെ കണ്ടത്. 80 ശതമാനത്തിലധികം പൊള്ളലേറ്റ റയാനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മണ്ണാർക്കാട് പൊലീസ് അസ്വാഭാവിക മരണത്തിൻ കേസെടുത്തു. ഖബറടക്കം ശനിയാഴ്ച നടക്കും.

Read More

മുതലമട: പ്ലാച്ചിമട സമര ഐക്യദാർഢ്യ സമിതി ജനറൽ കൺവീനർ അറുമുഖം പത്തിച്ചിറ (47) ഭാര്യയുടെ സ്ഥാപനത്തിൽ മോഷണം നടത്തിയ കേസിൽ അറസ്റ്റിലായി. ഓഗസ്റ്റ് 13ന് പുലർച്ചെ ഭാര്യ അർസാദിന്റെ പോത്തമ്പാടം ഹാപ്പി ഹെർബൽ എന്ന സ്ഥാപനത്തിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾ തമ്മിൽ ശത്രുതയുണ്ടായിരുന്നതായി പറയപ്പെടുന്നു. ഓഗസ്റ്റ് 13ന് പുലർച്ചെ രണ്ട് മണിയോടെയാണ് സ്ഥാപനത്തിന്‍റെ മുൻവശത്തെ ഷട്ടറിന്‍റെ പൂട്ട് തകർത്ത് കവർച്ച നടന്നത്. മൂന്ന് ഹാർഡ് ഡിസ്കുകൾ, ഏഴ് പെൻഡ്രൈവുകൾ, അഞ്ച് എസ്ഡി കാർഡുകൾ, സ്മാർട്ട് ടിവി, ഇന്‍റർനെറ്റ് മോഡം, പാസ് വേഡുകൾ എഴുതിയ പുസ്തകം, ആയുർവേദ ഉത്പന്നങ്ങളുടെ ചേരുവകൾ എഴുതിയ ഫയലുകൾ എന്നിവയാണ് നഷ്ടമായത്.

Read More

10,000 വാക്കുകൾ ഉൾക്കൊള്ളുന്ന ഇന്ത്യൻ ആംഗ്യഭാഷ (ഐഎസ്എൽ) നിഘണ്ടു മൊബൈൽ ആപ്ലിക്കേഷനായ സൈൻ ലേൺ കേന്ദ്ര സർക്കാർ വെള്ളിയാഴ്ച പുറത്തിറക്കി. സാമൂഹ്യനീതി, ശാക്തീകരണ സഹമന്ത്രി പ്രതിമ ഭൂമിക്കാണ് പുതിയ ആപ്പ് പുറത്തിറക്കിയത്. 10,000 വാക്കുകൾ ഉൾക്കൊള്ളുന്ന ഇന്ത്യൻ ആംഗ്യഭാഷാ ഗവേഷണ പരിശീലന കേന്ദ്രത്തിന്‍റെ (ഐ.എസ്.എൽ.ആർ.ടി.സി) ഇന്ത്യൻ ആംഗ്യഭാഷാ നിഘണ്ടുവിനെ അടിസ്ഥാനമാക്കിയുള്ളതാണ് സൈൻ ലേൺ. ആൻഡ്രോയിഡ്, ഐഒഎസ് പതിപ്പുകളിൽ ആപ്ലിക്കേഷൻ ലഭ്യമാണ്. ഐഎസ്എൽ നിഘണ്ടുവിലെ എല്ലാ വാക്കുകളും ഹിന്ദിയിലോ ഇംഗ്ലീഷിലോ തിരയാൻ കഴിയുമെന്നും അധികൃതർ അറിയിച്ചു. ആപ്ലിക്കേഷന്‍റെ സൈൻ വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കിടാം. ഐഎസ്എൽ നിഘണ്ടു എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും പൊതുജനങ്ങൾക്ക് എളുപ്പത്തിൽ ആക്‌സസ് ചെയ്യുന്നതിനും വേണ്ടിയാണ് ആപ്പ് വികസിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഒന്ന് മുതൽ 12 വരെയുള്ള ക്ലാസുകളിലെ എൻസിഇആർടി പാഠപുസ്തകങ്ങൾ ഇന്ത്യൻ ആംഗ്യഭാഷയിലേക്ക് (ഡിജിറ്റൽ ഫോർമാറ്റ്) മാറ്റുന്നുണ്ട്. ഇതിനായി 2020 ഒക്ടോബർ ആറിന് നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗുമായി ഐഎസ്എൽആർടിസി അടുത്തിടെ ധാരണാപത്രം ഒപ്പിട്ടിരുന്നു. കേൾവി…

Read More

ന്യൂ ഡൽഹി: എൻ.ഐ.എ റെയ്ഡിനും നേതാക്കളുടെ അറസ്റ്റിനും പിന്നാലെ കേരളത്തിൽ നടന്ന പോപ്പുലർ ഫ്രണ്ട് ഹർത്താലിനെ കുറിച്ച് കേന്ദ്രം റിപ്പോർട്ട് തേടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടിയത്. പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെ സംസ്ഥാനത്ത് വ്യാപകമായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് കേന്ദ്രത്തിന്‍റെ നീക്കം. ഹർത്താൽ അനുകൂലികൾ മാസ്കും ഹെൽമെറ്റും ധരിച്ച് പലയിടത്തും കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യവാഹനങ്ങളും സ്ഥാപനങ്ങളും ആക്രമിച്ചിരുന്നു. 70 കെ.എസ്.ആർ.ടി.സി ബസുകൾ പ്രതിഷേധക്കാർ കല്ലെറിഞ്ഞ് നശിപ്പിച്ചതായി സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. സ്വകാര്യ വാഹനങ്ങൾക്കും കടകൾക്കും നേരെ ആക്രമണമുണ്ടായി. കണ്ണൂരിൽ രണ്ടിടങ്ങളിലാണ് ബോംബേറുണ്ടായത്. കല്യാശ്ശേരിയിൽ ബോംബുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിലായി. കല്ലേറിലും ബോംബേറിലും 15 പേർക്ക് പരിക്കേറ്റു. കൊല്ലം പള്ളിമുക്കിൽ ബൈക്കിലെത്തിയ അക്രമികൾ പോലീസുകാരെ ഇടിച്ചുവീഴ്ത്തി. കോഴിക്കോട് മാധ്യമ ന്യൂസ് സംഘത്തിന്‍റെ വാഹനത്തിന് നേരെയും ആക്രമണമുണ്ടായി. ആക്രമണവുമായി ബന്ധപ്പെട്ട് 127 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. 229 പേരെ കരുതൽ തടങ്കലിലാക്കി.…

Read More