Author: News Desk

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടൻ ശ്രീനാഥ് ഭാസിയെ പൊലീസ് ചോദ്യം ചെയ്യും. തിങ്കളാഴ്ച ഹാജരാകാൻ താരത്തോട് ആവശ്യപ്പെടും. കൊച്ചിയിൽ ചട്ടമ്പി സിനിമയുടെ പ്രമോഷൻ ചിത്രീകരണത്തിനിടെ ഓണ്‍ലൈന്‍ മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ നടൻ ശ്രീനാഥ് ഭാസിക്കെതിരെ മരട് പൊലീസ് കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ അപമര്യാദയായി പെരുമാറിയെന്നായിരുന്നു മാധ്യമപ്രവർത്തകയുടെ പരാതി. ഈ പരാതിയിൽ നടനെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. ശ്രീനാഥ് ഭാസിയെ തിങ്കളാഴ്ച ചോദ്യം ചെയ്യാനാണ് തീരുമാനം. പരാതിക്കാരിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയിലെ ഹോട്ടലിൽ നടന്ന അഭിമുഖത്തിന്‍റെ ദൃശ്യങ്ങളും പൊലീസ് ശേഖരിക്കും.ഹോട്ടലിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. അതേസമയം സംഭവത്തിൽ പരാതിക്കാരിയും നടനുമായി ബന്ധപ്പെട്ടവരും വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസ് തയ്യാറെടുക്കുന്നത്. പരാതിയിൽ പറയുന്നതുപോലെ ശ്രീനാഥ് ഭാസിയുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും അപമര്യാദയായി പെരുമാറിയിട്ടുണ്ടെങ്കിൽ അത് അംഗീകരിക്കില്ലെന്ന് ‘ചട്ടമ്പി’യുടെ സംവിധായകൻ അഭിലാഷ് എസ് കുമാർ പറഞ്ഞു. എന്നാൽ ഇതിന്‍റെ…

Read More

ന്യൂഡല്‍ഹി: രാജ്യത്ത് അസ്വസ്ഥത സൃഷ്ടിക്കുന്നതിന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വമ്പന്‍ പദ്ധതികളാണ് ആസൂത്രണം ചെയ്തതെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് പറഞ്ഞു. പോപ്പുലർ ഫ്രണ്ടിനെതിരെ രാജ്യവ്യാപകമായി നടന്ന റെയ്ഡുകളുടെ പശ്ചാത്തലത്തിൽ നാഗ്പൂർ വിമാനത്താവളത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോപ്പുലർ ഫ്രണ്ട് ഇപ്പോൾ പ്രവർത്തനത്തിന്‍റെ പുതിയ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യക്കകത്ത് അശാന്തി സൃഷ്ടിക്കാൻ അവർ വലിയ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. സാമുദായിക സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഫഡ്നാവിസ് പറഞ്ഞു. എൻ.ഐ.എയുടെയും എ.ടി.എസിന്‍റെയും പക്കൽ മതിയായ രേഖകളും തെളിവുകളും ഉണ്ടെന്നാണ് പോപ്പുലർ ഫ്രണ്ടിനെതിരായ നടപടി വ്യക്തമാക്കുന്നത്. കേന്ദ്ര- സംസ്ഥാന ഏജൻസികൾ ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. സമീപകാലത്തായി കേരള സർക്കാർ പോലും പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More

നഷ്ടപ്പെട്ട സാധനങ്ങൾ തിരികെ ലഭിക്കാൻ നമ്മൾ പത്രപരസ്യങ്ങൾ പുറപ്പെടുവിക്കുന്നത് സാധാരണമാണ്. അത്തരം നിരവധി പരസ്യങ്ങൾ പത്രങ്ങളിൽ നമ്മള്‍ കാണുന്നു. എന്നാൽ ഇതിൽ നിന്നെല്ലാം വിചിത്രമായ ഒരു പരസ്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഒരു വ്യക്തിയുടെ മരണ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ട ഒരു പരസ്യമാണിത്. ഇത് വൈറലാകാനുള്ള കാരണം, പരസ്യം മരിച്ച വ്യക്തി തന്നെ നൽകിയതാണ്. ഐ.പി.എസ് ഉദ്യോഗസ്ഥനായ റുപിൻ ശർമ്മയാണ് പത്രകട്ടിംഗിന്‍റെ ചിത്രം ട്വീറ്റ് ചെയ്തത്. ‘ഇതെല്ലാം ഇന്ത്യയിലെ സംഭവിക്കു’ എന്ന അടിക്കുറിപ്പോടെയാണ് റുപിൻ ചിത്രം ട്വീറ്റ് ചെയ്തത്.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പോപ്പുലർ ഫ്രണ്ട് ആസൂത്രിതമായ അക്രമമാണ് നടത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ ഇതുവരെ ഉണ്ടാകാത്ത തരത്തിലുള്ള അക്രമസംഭവങ്ങളാണ് അരങ്ങേറിയത്. മുഖംമൂടി ധരിച്ചുള്ള ആക്രമണങ്ങളും പോപ്പുലർ ഫ്രണ്ട് നടത്തി. അക്രമികളിൽ ചിലരെ പിടികൂടി. ബാക്കിയുള്ളവരെ രക്ഷപ്പെടാൻ അനുവദിക്കില്ല. താൽക്കാലിക നേട്ടങ്ങൾക്കായി അക്രമം നടത്തിയവരെ ഒരുമിച്ച് നിർത്തിയവർ ചിന്തിക്കണമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. അതേസമയം, പോപ്പുലർ ഫ്രണ്ട് ഹർത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടന്ന അക്രമസംഭവങ്ങളിൽ സർക്കാരിനെയും മുഖ്യമന്ത്രിയെയും കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തിയിരുന്നു.

Read More

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഹർത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടന്ന അക്രമസംഭവങ്ങളിൽ സർക്കാരിനെയും മുഖ്യമന്ത്രിയെയും കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഹർത്താലിനെ നേരിടാൻ ഒരു സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. അക്രമസംഭവങ്ങളെ നേരിടാൻ സര്‍കാരിന് കഴിഞ്ഞില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. പോലീസിന്‍റെ അഭാവം എന്നെ അത്ഭുതപ്പെടുത്തി. മുഖ്യമന്ത്രി ഹര്‍ത്താലിനെ തള്ളിപ്പറഞ്ഞില്ല. അക്രമത്തെ കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ല. ആർ.എസ്.എസിനെയും ബി.ജെ.പിയെയും പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് അദ്ദേഹം സ്വീകരിക്കുന്നത്. ഒരു വർഗീയതയെയും എതിർക്കാൻ മുഖ്യമന്ത്രി തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.

Read More

ന്യൂഡല്‍ഹി: ശശി തരൂർ എംപി കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് സമർപ്പിക്കേണ്ട നാമനിർദ്ദേശ പത്രികയുടെ ഫോം തരൂരിന്റെ പ്രതിനിധി കോൺഗ്രസ്സ് ആസ്ഥാനത്ത് നിന്ന് കൈപ്പറ്റി. നാമനിർദ്ദേശ പത്രികകൾ ഇന്ന് മുതലാണ് സ്വീകരിക്കുന്നത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 30ന് ആണ്. ഊഹാപോഹങ്ങൾക്കിടയിൽ ആദ്യ ദിവസം തന്നെ തരൂർ സ്ഥാനാർത്ഥിത്വത്തിന് സ്ഥിരീകരണം നൽകുകയാണ്. കോൺഗ്രസ്സ് സെൻട്രൽ ഇലക്ഷൻ അതോറിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രിയിൽ നിന്നാണ് തരൂരിന്റെ പ്രതിനിധി ഫോം സ്വീകരിച്ചത്. തന്‍റെ സ്ഥാനാർത്ഥിത്വത്തിനായി അഞ്ച് സെറ്റ് നാമനിർദേശ പത്രികയാണ് തരൂർ കത്തിൽ ആവശ്യപ്പെട്ടതെന്ന് കോൺഗ്രസ്സ് വൃത്തങ്ങൾ അറിയിച്ചു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെയാണ് തരൂർ മത്സരിക്കുന്നത്. അദ്ദേഹം ഉടൻ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരെയും ഔദ്യോഗിക സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കില്ലെന്ന് കോൺഗ്രസ്സ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നെഹ്റു കുടുംബത്തിൽ നിന്ന് ആരും ഇത്തവണ മത്സരിക്കുന്നില്ലെന്നതാണ് ശ്രദ്ധേയം.…

Read More

ഒരു അഭിമുഖത്തിനിടെ നടൻ ശ്രീനാഥ് ഭാസി അവതാരകയെ അപമാനിച്ച സംഭവത്തിൽ നിലപാട് വ്യക്തമാക്കി ‘ചട്ടമ്പി’യുടെ സംവിധായകൻ അഭിലാഷ് എസ് കുമാർ. സ്ത്രീകളോടുള്ള മോശം പെരുമാറ്റം ന്യായീകരിക്കാനും അംഗീകരിക്കാനും കഴിയില്ല. ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷൻ വേളയിലാണ് ഇത് സംഭവിച്ചത്. അത് തനിക്കോ മറ്റ് ക്രൂ അംഗങ്ങൾക്കോ ഇതിനെക്കുറിച്ച് അറിയില്ലായിരുന്നു. ഇക്കാര്യത്തിൽ ശ്രീനാഥ് ഭാസി നിയമനടപടി നേരിടണമെന്നും അഭിലാഷ് പറഞ്ഞു. അവതാരികയോട് ശ്രീനാഥ് ഭാസി അപമര്യാദയായി പെരുമാറിയതിന് സിനിമയുടെ ഭാഗമായ മറ്റാരും ഉത്തരവാദികളല്ല. അതുകൊണ്ട് തന്നെയാണ് ഞങ്ങൾ നേരിട്ട് അവതാരികയുടെയും അവരുടെ ടീമിന്‍റെയും അടുത്ത് പോയി സംഭവത്തിന് ക്ഷമ ചോദിച്ചത്. പക്ഷേ ശ്രീനാഥ് ഭാസി മാപ്പ് പറയണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ ഭാസി അതിന് തയ്യാറായില്ല എന്ന് അഭിലാഷ് പറഞ്ഞു.

Read More

ലഖ്നൗ: ഉത്തർപ്രദേശിൽ പ്ലസ് ടു വിദ്യാർത്ഥി പ്രിൻസിപ്പലിന് നേരെ വെടിയുതിർത്തു. സീതാപൂരിലാണ് സംഭവം. പരിക്കേറ്റ പ്രിൻസിപ്പലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലൈസൻസില്ലാത്ത തോക്ക് ആണ് ഉപയോഗിച്ചതെന്നും കുട്ടി ഓടി രക്ഷപ്പെട്ടെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം സഹപാഠികളുമായി വിദ്യാർത്ഥി വഴക്കിട്ടപ്പോൾ പ്രിൻസിപ്പൽ ഇടപെട്ടിരുന്നു. ആ വൈരാഗ്യത്തെ തുടർന്ന് ഇയാൾ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് കൂട്ടിച്ചേർത്തു. വിദ്യാർത്ഥിക്കായി തിരച്ചിൽ ആരംഭിച്ചതായി എഎസ്പി സൗത്ത് എൻപി സിംഗ് പറഞ്ഞു.

Read More

കുവൈറ്റ് ദിനാർ ഇന്നത്തെ വിപണി നിരക്കിൽ ഇന്ത്യൻ രൂപയ്ക്കെതിരെ കുതിച്ചുയർന്നു. ഇതോടെ നാട്ടിലേക്ക് പണം അയയ്ക്കാൻ പ്രവാസികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരായ വിനിമയ നിരക്കും (ഇന്നത്തെ ഫോറെക്സ് വിനിമയ നിരക്ക്) ഇന്ത്യൻ രൂപയുടെ മൂല്യവും 81.02 ആണ്. കുവൈറ്റ് ദിനാർ മൂല്യം 262.16 ആണ്. അതായത്, 3.81 ദിനാർ നൽകിയാൽ,1,000 ഇന്ത്യൻ രൂപ ലഭിക്കും.

Read More

മലയാള സിനിമയുടെ പെരുന്തച്ചൻ വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് ഒരു പതിറ്റാണ്ട്. ഒരിടത്തും തല കുനിക്കാത്ത പോരാളിയായിരുന്നു തിലകൻ. അതുകൊണ്ടാണ് സാധാരണയായി ഒരു നടനെ അനായാസം പരീക്ഷിക്കുന്ന കഥാപാത്രങ്ങളെ തോൽപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത്. തന്‍റെ ഓരോ കഥാപാത്രത്തിനും ഒരു വലിയ അഭിനേതാവിന് മാത്രം സാധിക്കുന്ന അപൂർവമായ ഉണർവും തിളക്കവും നൽകിക്കൊണ്ട് അദ്ദേഹം അവയെ ചലച്ചിത്ര ചരിത്രത്തിന്‍റെ താളുകളിൽ എത്തിച്ചു. താൻ പഠിക്കുകയും സ്വയം പഠിപ്പിക്കുകയും ചെയ്ത തന്‍റെ അഭിനയവിദ്യാലത്തെ വളർത്തി വലുതാക്കി തിലകൻ എപ്പോഴും മനസ്സിൽ കൊണ്ടുനടന്നു. സിനിമയിലേക്ക് വന്ന പുതുമുഖങ്ങളോട് താൻ പഠിച്ച പാഠങ്ങൾ അദ്ദേഹം സ്നേഹപൂർവ്വം ചൊല്ലിക്കൊടുത്തു. തന്‍റെ മുന്നിൽ ഇരിക്കുന്ന മഹാനടനുള്ളിലെ സമ്പന്നമായ അഭിനയകല അവർ തിരിച്ചറിഞ്ഞു. അഭിനയത്തിന്‍റെ പല കൈവഴികളിലേക്ക് തിരിഞ്ഞപ്പോഴും നാടകവേദിയെ ഒരിക്കലും കൈവിടാത്ത നടനായിരുന്നു തിലകൻ. വിവാദങ്ങളെ തുടർന്ന് സിനിമയിൽ നിന്നും അകറ്റി നിർത്തിയപ്പോൾ 2010 ജനുവരി 11ന് നാടക വേദിയിൽ സജീവമായി നിന്ന് തിരിച്ചടിച്ചു. താരസംഘടനയായ അമ്മയുമായി ഏറ്റുമുട്ടിയ തിലകൻ ഏതാനും വർഷങ്ങളായി സിനിമയിൽ…

Read More