- നിവിൻ പോളി- അഖിൽ സത്യൻ ചിത്രം ‘സർവ്വം മായ’ നാളെ മുതൽ തിയേറ്ററുകളിൽ
- ‘വാജ്പേയ്യുടെ ജന്മദിനാഘോഷത്തില് പങ്കെടുക്കണം’; ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് അവധിയില്ലാതെ ലോക്ഭവന്
- കേരളത്തില്‍ നിന്നുള്ള വിമാനക്കമ്പനി അല്‍ഹിന്ദ് എയറിന് കേന്ദ്രാനുമതി; ആകാശത്ത് ഇനി പുത്തന്‍ ചിറകുകള്
- പുതിയ ട്രാഫിക് നിയമം ഫലപ്രദമാകുന്നു, കുവൈത്തിൽ അപകടകരമായ ഡ്രൈവിംഗ് ഗണ്യമായി കുറഞ്ഞു
- കേരളത്തില്‍ പുതിയ തിരിച്ചറിയല്‍ കാര്‍ഡ്; ഇനി മുതല്‍ ഫോട്ടോ പതിച്ച നേറ്റിവിറ്റി കാര്‍ഡ്
- പ്രവാസി മലയാളികൾക്ക് സന്തോഷ വാർത്ത, സലാല-കേരള സെക്ടറിൽ സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ എക്സ്പ്രസ്
- കെ.എസ്.സി.എ. ശ്രീനിവാസൻ അനുസ്മരണം സംഘടിപ്പിച്ചു
- വിജയ് ഹസാരെയില്‍ റെക്കോര്‍ഡുകളെ മാല തീര്‍ത്ത് സാക്കിബുള്‍ ഗാനിയും ഇഷാൻ കിഷനും വൈഭവ് സൂര്യവൻഷിയും
Author: News Desk
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വർണ വില ഇന്നും മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന്‍റെ വില ഇന്നലെ 400 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണ്ണത്തിന്‍റെ ഇന്നത്തെ വിപണി വില 36800 രൂപയാണ്. 22 കാരറ്റ് സ്വർണത്തിന്‍റെ ഒരു ഗ്രാം സ്വർണത്തിന് ഇന്നലെ 50 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 22 കാരറ്റ് സ്വർണത്തിന് 4,600 രൂപയാണ് ഇന്നത്തെ വിപണി വില. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇന്നലെ കുറഞ്ഞു. 45 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 18 കാരറ്റ് സ്വർണത്തിന് 3,795 രൂപയാണ് ഇന്നത്തെ വിപണി വില.
നടൻ ആമിർ ഖാന്‍റെ മകളും തിയേറ്റർ ആർട്ടിസ്റ്റുമായ ഇറ ഖാൻ വിവാഹിതയാകുന്നു. ഫിറ്റ്നസ് ട്രെയിനർ നൂപുർ ഷിക്കാരെയാണ് വരൻ. രണ്ടു വർഷത്തിലേറെയായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. കഴിഞ്ഞ ദിവസമാണ് വിവാഹ നിശ്ചയം നടന്നത്. ഇൻസ്റ്റാഗ്രാമിൽ ഇറ പങ്കുവച്ച വീഡിയോയിലൂടെയാണ് വിവാഹ നിശ്ചയ വാർത്ത പുറത്തുവന്നത്. നൂപുർ മുട്ടുകുത്തി നിന്ന് ഒരു വിവാഹ മോതിരം സമ്മാനിക്കുന്ന വീഡിയോയാണ് ഇറ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. ആമിർ ഖാന്‍റെ ആദ്യ ഭാര്യ റീന ദത്തയാണ് ഇറയുടെ അമ്മ. 2002 ൽ ഇരുവരും വേർപിരിഞ്ഞു. ഈ ബന്ധത്തിൽ ജുനൈദ് എന്ന മകനും അദ്ദേഹത്തിനുണ്ട്.
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട മത്സ്യത്തൊഴിലാളികളുടെ സമരത്തിൽ സമവായ നീക്കങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ഉറപ്പുകൾ രേഖാമൂലം നൽകണമെന്ന് സമരസമിതി. മന്ത്രിതല ഉപസമിതിയുടെ നിർദേശങ്ങളിൽ തീരുമാനം സമരസമിതി സർക്കാരിനെ അറിയിക്കും. പുനരധിവാസം ഉൾപ്പെടെയുള്ള സമഗ്ര പാക്കേജ് നടപ്പാക്കുന്നത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. തീരശോഷണം പഠിക്കാൻ ഒരു സമിതിയെ നിയോഗിക്കാനും ധാരണയായി. ഏഴ് ആവശ്യങ്ങളിൽ ആറെണ്ണത്തിൽ രേഖാമൂലം ഉറപ്പ് ലഭിച്ചാൽ തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണമെന്ന ആവശ്യത്തിൽ നിന്ന് സമരസമിതി പിൻമാറാനാണ് സാധ്യത. കഴിഞ്ഞ ആഴ്ചകളിൽ തുറമുഖ പണിമുടക്കിന് ആഹ്വാനം ചെയ്ത് പള്ളികളിൽ വായിച്ചിരുന്ന സർക്കുലർ ഇന്നില്ലാത്തതും സമരത്തിന് നേതൃത്വം നൽകുന്ന ലത്തീൻ അതിരൂപത മയപ്പെടുന്നുവെന്നതിന്‍റെ സൂചനയാണ്. ചൊവ്വാഴ്ച മന്ത്രിതല സമിതിയുമായി വീണ്ടും ചർച്ച നടത്തും.
തിരുവനന്തപുരം: മുൻ കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്‍റെ നിര്യാണം വലിയ നഷ്ടമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്‍റണി. ഹൃദയ ബന്ധമുള്ള ഒരു അടുത്ത സുഹൃത്തിനെയാണ് നഷ്ടപ്പെട്ടത്. ആര്യാടന്‍റെ സംഭാവന കേരളത്തിന് മറക്കാനാവില്ല. തീവ്രവാദം എവിടെ തല പൊക്കിയാലും, മുഖം നോക്കാതെ അദ്ദേഹം അഭിപ്രായം പറഞ്ഞു. ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയതയെ എതിർത്തു. ജയ പരാജയമോ ഭാവിയോ നോക്കാതെ അദ്ദേഹം ധൈര്യത്തോടെ അഭിപ്രായം പറഞ്ഞു. കോൺഗ്രസിന് വേണ്ടി മരിക്കാൻ അദ്ദേഹം തയ്യാറായിരുന്നു. തൊഴിലാളി വർഗത്തിനുവേണ്ടി പോരാടിയ ഒരു മനുഷ്യനായിരുന്നു അദ്ദേഹം. മികച്ച തൊഴിൽ – വൈദ്യുതി മന്ത്രിയായിരുന്നുവെന്നും എ കെ ആന്റണി അനുസ്മരിച്ചു. കോൺഗ്രസ് വികാരം നെഞ്ചോട് ചേര്‍ത്ത് പ്രവര്‍ത്തിച്ച തികഞ്ഞ മതേതരവാദിയായിരുന്ന നേതാവായിരുന്നു അദ്ദേഹം. ആര്യാടനെ മറ്റ് നേതാക്കളിൽ നിന്ന് വേറിട്ടു നിർത്തിയത് അദ്ദേഹത്തിന്‍റെ അഗാധമായ അറിവും തന്‍റെ രാഷ്ട്രീയ നിലപാട് ആർക്കും മുന്നിൽ പ്രകടിപ്പിക്കാനുള്ള ധൈര്യവുമാണ്. കോൺഗ്രസിന്‍റെ പാരമ്പര്യവും മഹത്വവും ആദർശങ്ങളും ആർക്കും അടിയറവ് വയ്ക്കരുതെന്ന് വിളിച്ചു പറഞ്ഞ നേതാവ്.…
ന്യൂ ഡൽഹി: വിപിഎൻ കമ്പനികൾ വീണ്ടും ഇന്ത്യ വിടുകയാണ്. എക്സ്പ്രസ്, സർഫ്ഷാർക്ക് വിപിഎൻ എന്നിവയ്ക്ക് പിന്നാലെ പ്രോട്ടോൺ വിപിഎനും ഇപ്പോൾ ഇന്ത്യയിൽ പ്രവർത്തനം നിർത്തുന്നു. കേന്ദ്ര ഐടി മന്ത്രാലയത്തിന്‍റെ പുതിയ നിബന്ധന പാലിക്കില്ലെന്നതാണ് രാജ്യം വിടാനുള്ള കാരണം. വെർച്വൽ – പ്രൈവറ്റ്- നെറ്റ്വർക്ക് സേവനങ്ങൾ നൽകുന്നതിന് പേരുകേട്ട കമ്പനിയാണ് പ്രോട്ടോൺ. ഇന്ത്യയിൽ മാത്രമല്ല, ആഗോളതലത്തിലും പ്രമുഖ വിപിഎൻ സേവന ദാതാക്കളിൽ ഒരാളാണ് പ്രോട്ടോൺ. നിലവിൽ സേവനം നിർത്തിയാലും ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് പ്രോട്ടോൺ ഉപയോഗിക്കാൻ കഴിയുമെന്ന് കമ്പനി പറഞ്ഞു. ഇതിനായി, ഇന്ത്യൻ ഐപി വിലാസം നൽകുന്നതിന് ‘സ്മാർട്ട് റൂട്ടിംഗ് സെർവറുകൾ’ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. വിപിഎൻ നിയന്ത്രണങ്ങൾ ഉൾപ്പെടുന്ന പുതിയ സൈബർ സുരക്ഷാ മാർഗരേഖ നടപ്പിലാക്കാൻ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സെർട്–ഇൻ) വിപിഎൻ ദാതാക്കൾക്ക് മൂന്ന് മാസം കൂടി സമയം നൽകിയിരുന്നു. നിർദ്ദിഷ്ട മാനദണ്ഡങ്ങളിൽ ഇത് നടപ്പാക്കുന്നതിനുള്ള സമയപരിധി ഇന്ന് വരെയാണ്. അതിന് വിമുഖത കാണിച്ച കമ്പനികൾ രാജ്യം വിടുകയാണ്.…
തിരുവനന്തപുരം: എ.കെ.ജി സെന്‍റർ ആക്രമണക്കേസിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്‍റ് ജിതിനുമായുളള ബന്ധത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇയാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുക. ഇന്നലെ ജിതിനുമായി നടത്തിയ തെളിവെടുപ്പിലും ചോദ്യം ചെയ്യലിലും നിർണായക തെളിവുകൾ ലഭിച്ചതായി ക്രൈംബ്രാഞ്ച് വൃത്തങ്ങൾ അറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സുഹൈൽ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് നൽകാൻ തീരുമാനിച്ചത്. എ.കെ.ജി സെന്ററിന് നേരെ ആക്രമണം നടന്ന സമയത്ത് ജിതിൻ ധരിച്ചിരുന്ന ഷൂസ് ക്രൈംബ്രാഞ്ചിന് ലഭിച്ചതായാണ് വിവരം. വിമാനത്തിനുള്ളിൽ വച്ച് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ച കേസിൽ സുഹൈൽ ഷാജഹാനെ ചോദ്യം ചെയ്യാനും പൊലീസ് നോട്ടീസ് നൽകിയിരുന്നു. രണ്ട് തവണ നോട്ടീസ് നൽകിയിട്ടും സുഹൈൽ ഷാജഹാൻ ഹാജരായിരുന്നില്ല.
ന്യൂ ഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് അശോക് ഗെഹ്ലോട്ട് മത്സരിക്കുമെന്ന് ഉറപ്പായതോടെ ഗെഹ്ലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയുമോ എന്ന കാര്യത്തിൽ ഇന്ന് തീരുമാനമായേക്കും. അശോക് ഗെഹ്ലോട്ടിന്‍റെ രാജി ഏറെക്കുറെ ഉറപ്പായതോടെ പുതിയ മുഖ്യമന്ത്രി ആരാകും എന്ന കാര്യത്തിൽ കോൺഗ്രസിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. അതേസമയം, രാജസ്ഥാനിൽ കോൺഗ്രസ് നിയമസഭാ കക്ഷി യോഗം വിളിച്ചതായി റിപ്പോർട്ടുകളുണ്ട്. രാജസ്ഥാന്‍റെ പുതിയ മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ യോഗത്തിൽ തീരുമാനമുണ്ടായേക്കും. ഹൈക്കമാൻഡ് പ്രതിനിധികളായി മല്ലികാർജുൻ ഖാർഗെ, അജയ് മാക്കൻ ഉൾപ്പെടെയുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുക്കുന്നതിനാൽ നിർണായക തീരുമാനമുണ്ടാകുമെന്ന് വ്യക്തമാണ്. കോൺഗ്രസ് എംഎൽഎമാരിൽ ഭൂരിഭാഗവും ഇപ്പോഴും ഗെഹ്ലോട്ടിനൊപ്പമാണെന്നതാണ് യാഥാർത്ഥ്യം. സ്പീക്കർ സി.പി ജോഷിയെ പകരക്കാരനാക്കാൻ ഗെഹ്ലോട്ടിന് താൽപ്പര്യമുണ്ട്. എന്നാൽ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാനാണ് ഗാന്ധി കുടുംബത്തിന് താൽപ്പര്യമെന്നാണ് വ്യക്തമാകുന്നത്. അതിനാൽ ഇന്നത്തെ യോഗം വളരെ നിർണായകമായിരിക്കും. അധ്യക്ഷ തെരഞ്ഞെടുപ്പ് നടപടികള്‍ പുരോഗമിക്കുമ്പോള്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സച്ചിന് പൈലറ്റ് തിരക്കിട്ട നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ രണ്ട്…
ദുബായ്: എട്ടാം വയസ്സിൽ ദുബായിലെ ഒരു മലയാളി സ്കൂൾ വിദ്യാർത്ഥിനി ആപ്പിൾ കഴിക്കുന്ന ലാഘവത്തോടെ കഥ പറയും ആപ്പ് തയ്യാറാക്കി. ദുബായിൽ താമസിക്കുന്ന കാസർകോട് മൊഗ്രാൽപുത്തൂർ സ്വദേശി ഹന മുഹമ്മദ് റഫീഖാണ് കുട്ടിക്കഥകൾ റെക്കോർഡ് ചെയ്യാൻ മാതാപിതാക്കളെ സഹായിക്കുന്ന സ്റ്റോറി ടെല്ലിംഗ് ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്. ആപ്പിൾ സിഇഒ ടിം കുക്കിന്‍റെ പ്രശംസയും ലഭിചിരിക്കുകയാണ് ഈ മിടുക്കിക്ക്. ദുബായ് ആസ്ഥാനമായുള്ള ഐ ടി സംരംഭകൻ മുഹമ്മദ് റഫീഖിന്‍റെ മകളായ ഹന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആപ്പ് ഡെവലപ്പർമാരിൽ ഒരാളാണ്. ഏറ്റവും പ്രായം കുറഞ്ഞ ഐഒഎസ് ആപ്പ് ഡെവലപ്പർ താനാണെന്ന് അവകാശപ്പെട്ട് ഹന ടിം കുക്കിന് കത്തയച്ചതിന് മറുപടി ആയാണ് പ്രശംസ. മകളുടെ ആപ്പ് അംഗീകരിച്ചതിൽ അഭിമാനമുണ്ടെന്ന് മുഹമ്മദ് റഫീഖ് പറഞ്ഞു.
കോട്ടയം: മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്‍റെ നിര്യാണം കോൺഗ്രസിനും മതേതര കേരളത്തിനും കനത്ത നഷ്ടമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മലബാറിലെ കോൺഗ്രസിന്‍റെ അതികായനും കറകളഞ്ഞ മതേതരവാദിയുമായിരുന്നു ആര്യാടൻ. അദ്ദേഹം മികച്ച ഭരണാധികാരി, രാഷ്ട്രീയ തന്ത്രഞ്ജന്‍, ട്രേഡ് യൂണിയന്‍ നേതാവ് എന്നീ നിലകളിൽ തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ശക്തമായ നിലപാടുകളിലൂടെയാണ് അദ്ദേഹം സ്വയം അടയാളപ്പെടുത്തിയതെന്നും ഉമ്മൻചാണ്ടി അനുസ്മരിച്ചു. 2004-ലെ യു.ഡി.എഫ് സർക്കാരിൽ വൈദ്യുതി മന്ത്രിയായിരിക്കെ മലയോര, ആദിവാസി കോളനികൾക്ക് വൈദ്യുതി ലഭ്യമാക്കുന്നതിൽ അദ്ദേഹം നടത്തിയ പ്രവർത്തനം ശ്രദ്ധേയമായിരുന്നു. മലബാറിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കാനും അദ്ദേഹം മുൻകൈയെടുത്തു. ശക്തമായ നിലപാടുകളുമായി സ്വയം അടയാളപ്പെടുത്തിയ നേതാവായിരുന്നു ആര്യാടനെന്ന് ഉമ്മൻചാണ്ടി അനുസ്മരിച്ചു. ഇന്ന് രാവിലെയാണ് ആര്യാടൻ മുഹമ്മദ് അന്തരിച്ചത്. അദ്ദേഹത്തിന് 87 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മുതിർന്ന കോൺഗ്രസ് നേതാവും കേരള നിയമസഭയിലെ മുൻ വൈദ്യുതി, ഗതാഗത മന്ത്രിയുമായിരുന്നു ആര്യാടൻ മുഹമ്മദ്. വിവിധ ട്രേഡ് യൂണിയനുകളിൽ നേതൃസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. . 1935…
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഇടതുപക്ഷവുമായി യോജിച്ചും വിയോജിച്ചും പ്രവർത്തിച്ച ഒരു രാഷ്ട്രീയ പശ്ചാത്തലം അദ്ദേഹത്തിനുണ്ടായിരുന്നു. ശ്രദ്ധേയനായ നിയമസഭാ സാമാജികനായിരുന്നു അദ്ദേഹം. മതേതര നിലപാടുകൾ ഉയർത്തിപ്പിടിക്കാൻ അദ്ദേഹം എപ്പോഴും തയ്യാറായിരുന്നു. തന്‍റെ വാദങ്ങൾ നിയമസഭയിൽ ശക്തമായി അവതരിപ്പിക്കുന്നതിൽ മികവ് പുലർത്തിയ സാമാജികനായിരുന്നു ആര്യാടൻ മുഹമ്മദെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
