Author: News Desk

ബെയ്ജിങ്: ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിങ്ങിനെ അട്ടിമറിയിലൂടെ പുറത്താക്കിയെന്ന അഭ്യൂഹങ്ങൾ പരക്കുമ്പോൾ അദ്ദേഹം എവിടെയാണെന്ന ചോദ്യമാണ് ഉയരുന്നത്. ചൈനീസ് സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) പദവിയിൽ നിന്ന് നീക്കിയ ഷിയെ വീട്ടുതടങ്കലിലാക്കിയതായി അഭ്യൂഹമുണ്ട്. ഉസ്ബെക്കിസ്ഥാനിൽ നടന്ന ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പോയതായിരുന്നു ഷി. രാജ്യം വിടുന്നവരെ നിർബന്ധിത ക്വാറന്‍റൈനിലേക്ക് തള്ളിവിടുന്ന ‘സീറോ കോവിഡ് പോളിസി’യുടെ ഭാഗമായാണ് പ്രസിഡന്‍റ് വിട്ടുനിൽക്കുന്നതെന്നാണ് പുറത്ത് വരുന്ന വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ, പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. വിഷയത്തിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെയോ ഔദ്യോഗിക മാധ്യമങ്ങളുടെയോ ഭാഗത്തുനിന്നും ഒരു വിശദീകരണവും ലഭിച്ചിട്ടില്ല. എഴുത്തുകാരൻ ഗോർഡൻ ജി ചാങ് ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിൽ, ബീജിംഗിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള സാങ്ജാകുവിലേക്ക് സൈനിക വാഹനങ്ങൾ പോകുന്നത് കാണാം. സെപ്റ്റംബർ 22നാണ് ഈ സംഭവം നടന്നത്. ഇത് കണക്കിലെടുത്ത്, ഷി വീട്ടുതടങ്കലിലാണെന്നത് വെറും കിംവദന്തി മാത്രമാണെന്ന് പറയപ്പെടുന്നു.…

Read More

കൊച്ചി: എറണാകുളം കലൂരില്‍ യുവാവിനെ കുത്തിക്കൊന്നു. പള്ളുരുത്തി സ്വദേശി രാജേഷാണ് മരിച്ചത്. ഗാനമേളയ്ക്കിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ശനിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. കലൂരിലെ സ്വകാര്യ സ്ഥലത്ത് രാത്രി ഡിജെ പാർട്ടിയും ഗാനമേളയും സംഘടിപ്പിച്ചിരുന്നു. സ്ഥലത്ത് നേരിയ സംഘര്‍ഷമുണ്ടാക്കിയതിനെ തുടർന്ന് രാജേഷിനെ സംഘാടകർ പുറത്താക്കിയിരുന്നു. പക്ഷേ, ഇയാൾ വീണ്ടും മടങ്ങിവന്നു. തുടർന്നുണ്ടായ തർക്കവും സംഘർഷവുമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. ഒരു മാസത്തിനിടെ കൊച്ചിയിൽ നടക്കുന്ന ആറാമത്തെ കൊലപാതകമാണിത്.

Read More

കൊല്ലം: കൊല്ലം ചവറയിൽ ബൈക്ക് യാത്രക്കാരെ ഇടിച്ച് നിർത്താതെ പോയ കാർ പൊലീസ് പിടികൂടി. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരിൽ ഒരാളെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും മറ്റൊരാളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. തിരുവനന്തപുരം മുടവൻമുകൾ സ്വദേശി ഗോപകുമാറിന്‍റെ കാറാണ് അപകടത്തിൽപ്പെട്ടത്. പന്മന സ്വദേശിയായ ഗോപകുമാറിന്‍റെ ബന്ധുവായ വേലായുധനാണ് കാർ ഓടിച്ചിരുന്നതെന്നാണ് വിവരം.

Read More

ഡെറാഡൂൺ: ബിജെപി നേതാവിന്‍റെ മകനും സംഘവും കൊലപ്പെടുത്തിയ അങ്കിത ഭണ്ഡാരിയുടെ മൃതദേഹം സംസ്കരിക്കാൻ അങ്കിത ഭണ്ഡാരിയുടെ കുടുംബം വിസമ്മതിച്ചു. അന്വേഷണത്തിൽ സംശയമുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കാതെ മൃതദേഹം സംസ്കരിക്കില്ലെന്നും കുടുംബം പറഞ്ഞു. സംസ്കാരം നിർവഹിക്കാൻ അങ്കിതയുടെ കുടുംബത്തെ അനുനയിപ്പിക്കാൻ അധികൃതർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. “പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കാതെ മൃതദേഹം സംസ്കരിക്കില്ല.അവളെ മർദ്ദിച്ച് നദിയിലേക്ക് വലിച്ചെറിഞ്ഞു എന്ന താൽക്കാലിക റിപ്പോർട്ട് ഞങ്ങൾ കണ്ടു. അന്തിമ റിപ്പോർട്ടിനായി ഞങ്ങൾ കാത്തിരിക്കുകയാണ്,” അങ്കിതയുടെ സഹോദരൻ അജയ് സിംഗ് ഭണ്ഡാരി പറഞ്ഞു.  മാത്രമല്ല, മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പുൽകിത് ആര്യയുടെ റിസോർട്ട് പൊളിക്കുന്നതിലും കുടുംബം സംശയം പ്രകടിപ്പിച്ചു. പ്രധാന തെളിവുകൾ ലഭിക്കേണ്ട റിസോർട്ട് പൊളിച്ചുനീക്കിയത് തെളിവ് നശിപ്പിക്കാനാണെന്നാണ് ആരോപണം. മുതിർന്ന ബി.ജെ.പി നേതാവിന്‍റെ മകൻ കേസിലെ മുഖ്യപ്രതിയായതിനാൽ കേസ് അട്ടിമറിക്കപ്പെടുമെന്നും കുടുംബം ആരോപിക്കുന്നു. കേസിന്‍റെ വിചാരണ അതിവേഗ കോടതിയിൽ കേൾക്കണമെന്നും പ്രതികളെ തൂക്കിലേറ്റണമെന്നും കുടുംബം ആവശ്യപ്പെട്ടു. 

Read More

ഹൈദരാബാദ്: നാഗ്പൂർ ടി20യിൽ 6 വിക്കറ്റിന്‍റെ വിജയത്തോടെ ടീം ഇന്ത്യ പരമ്പരയിൽ തിരിച്ചെത്തിയെങ്കിലും ബൗളിംഗിലെ തലവേദനകൾ ശമനമില്ലാതെ തുടരുന്നു. മൊഹാലിയിൽ ഇന്ത്യയെ തോൽവിയിലേക്ക് നയിച്ച ബൗളർമാർ നാഗ്പൂരിലും നിരാശപ്പെടുത്തിയിരുന്നു. ഇന്ത്യ – ഓസ്ട്രേലിയ പരമ്പരയിലെ ‘ഫൈനൽ’ ആയ മൂന്നാം ടി20 ഇന്ന് ഹൈദരാബാദിൽ നടക്കുമ്പോൾ ബൗളർമാരുടെ പ്രകടനം ഇന്ത്യയ്ക്ക് നിർണായകമാകും. രാത്രി 7 മണിക്കാണ് മത്സരം ആരംഭിക്കുന്നത്.

Read More

കൊച്ചി: ലോകത്തിലെ സാങ്കേതിക മാറ്റങ്ങൾക്കൊപ്പം മുന്നേറുന്ന കേരള പോലീസിന്‍റെ സൈബർ ഡോം ഇനി മെറ്റാവെഴ്സിലൂടെയും ലഭ്യമാകും. വെർച്വൽ റിയാലിറ്റിയെ അടിസ്ഥാനമാക്കിയുള്ള ഒരു ഇന്‍റർനെറ്റ് സംവിധാനമാണ് മെറ്റാവെർസ്. ഇതിലൂടെ, നിങ്ങൾക്ക് ലോകത്തിലെവിടെ നിന്നും സൈബർഡോമിന്‍റെ ഓഫീസ് സന്ദർശിക്കാനും ആശയവിനിമയം നടത്താനും കഴിയും. കൊക്കൂണിനോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ മെറ്റാവെഴ്സ്-കേരള പോലീസ് സൈബര്‍ ഡോം പദ്ധതിയുടെ ഉദ്ഘാടനം നടൻ മമ്മൂട്ടി നിർവഹിച്ചു. ഓണ്‍ലൈന്‍ രംഗത്ത് നമ്മുടെ ദൈനംദിന പ്രവർത്തനങ്ങൾ ഭാവിയിൽ മെറ്റാവെർസിലൂടെ നടപ്പാക്കുമെന്നാണ് കരുതപ്പെടുന്നത്. അവിറാം സ്റ്റുഡിയോയുമായി സഹകരിച്ചാണ് കേരള പോലീസ് മെറ്റാവെഴ്സ് നടപ്പാക്കുന്നത്. ഇതോടെ മെറ്റാവെഴ്സിൽ സാന്നിധ്യമറിയിക്കുന്ന രാജ്യത്തെ ആദ്യ പോലീസ് ഏജൻസിയായി കേരള പോലീസ് മാറി.

Read More

മലപ്പുറം: മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ആര്യാടൻ മുഹമ്മദിന്‍റെ നിര്യാണം തനിക്കും പാർട്ടിക്കും തീരാ നഷ്ടമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കരുത്ത് തെളിയിച്ച നിയമസഭാംഗമായിരുന്നു അദ്ദേഹമെന്നും രാഹുൽ പറഞ്ഞു. ആര്യാടന് ആദരാഞ്ജലികൾ അർപ്പിക്കാൻ രാഹുൽ നിലമ്പൂരിലെത്തും. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് മാറ്റമില്ലെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ഒരാഴ്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആര്യാടൻ മുഹമ്മദ് ഞായറാഴ്ച രാവിലെ 7.40 ഓടെയാണ് അന്തരിച്ചത്. സംസ്കാരം തിങ്കളാഴ്ച രാവിലെ 9ന് നിലമ്പൂർ മുക്കട്ട വലിയ ജുമാ മസ്ജിദിൽ നടക്കും.

Read More

ബെയ്ജിങ്: ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗിനെ അട്ടിമറിയിലൂടെ പുറത്താക്കിയെന്ന അഭ്യൂഹങ്ങൾക്കിടെ ബെയ്ജിങ് വിമാനത്താവളത്തിൽ നിന്ന് മുന്നറിയിപ്പില്ലാതെ 6,000 ലധികം വിമാനങ്ങൾ റദ്ദാക്കി. ബെയ്ജിങ്ങിലേക്കും തിരിച്ചുമുള്ള സർവീസുകളും ഇതിൽ ഉൾപ്പെടുന്നു. കാരണം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നഗരത്തിൽ ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതായും റിപ്പോർട്ടുകളുണ്ട്. ഷാങ്ഹായ് ഉൾപ്പെടെയുള്ള മറ്റ് ചൈനീസ് നഗരങ്ങളിൽ വ്യോമ, റെയിൽ ഗതാഗതം തടസ്സപ്പെട്ടിട്ടില്ല. വിമാന സർവീസുകൾ റദ്ദാക്കിയതിന് പിന്നാലെ പ്രസിഡന്‍റ് ഷി ജിൻപിംഗ് വീട്ടുതടങ്കലിലാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വാർത്തകൾ ശക്തമായി. ഉസ്ബെക്കിസ്ഥാനിൽ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ ഔദ്യോഗിക സമാപനത്തിന് കാത്തുനിൽക്കാതെ ഷി ജിൻപിംഗ് മടങ്ങിയിരുന്നു. ചൈനീസ് സൈനിക മേധാവി സ്ഥാനത്ത് നിന്ന് ഷി ജിൻപിംഗിനെ നീക്കി വീട്ടുതടങ്കലിലാക്കിയെന്നാണ് വാർത്തകൾ പ്രചരിക്കുന്നത്.

Read More

ന്യൂ ഡൽഹി: ബീഹാറിലെ ഭരണസഖ്യത്തിനെതിരായ ആരോപണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷായ്ക്കെതിരെ രൂക്ഷവിമർശനവുമായി ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. അമിത് ഷാ ആകെ ഭ്രാന്തനായിപ്പോയെന്നും, ബീഹാറിൽ നിന്ന് ബിജെപി തുടച്ചുനീക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Read More

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യുവനടൻ ശ്രീനാഥ് ഭാസി. സ്ത്രീകളെ അപമാനിക്കുന്നതോ മാനസികമായി ഒരാളെ തളര്‍ത്തുന്നതോ ആയ തരത്തിൽ ഒന്നും താൻ പറഞ്ഞിരുന്നില്ല. പരിപാടി നടക്കില്ലെന്ന രീതിയിൽ സംസാരിച്ച് പോകുകയാണ് ഉണ്ടായത്. പുറത്ത് നിന്ന് സംസാരിച്ചപ്പോഴും അസഭ്യവാക്കുകള്‍ ഉപയോഗിച്ചിരുന്നു. എന്നാൽ അത് അവതാരികയെയോ മറ്റുള്ളവരെയോ ഉദ്ദേശിച്ച് പറഞ്ഞതല്ല. അവിടെ അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്ന് ബോധ്യപെട്ട് മാപ്പ് പറയാൻ തയ്യാറായിരുന്നു എന്നും ശ്രീനാഥ് ഭാസി പറഞ്ഞു. ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി നടന്ന അഭിമുഖത്തിൽ അവതാരക ചോദിച്ച ചോദ്യങ്ങൾ ഇഷ്ടപ്പെടാത്തതിനെ തുടർന്നാണ് ശ്രീനാഥ് ഭാസി മോശം ഭാഷപ്രയോഗങ്ങള്‍ ഉപയോഗിച്ചത്. താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറാമാനോട് ശ്രീനാഥ് ഭാസി അപമര്യാദയായി പെരുമാറിയെന്നാണ് മാധ്യമ പ്രവർത്തക നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തിൽ ഉൾപ്പെട്ട സിനിമാ നിർമ്മാതാവിനോട് ശ്രീനാഥ് അക്രമാസക്തനായി പെരുമാറിയെന്നും പരാതിയിൽ പറയുന്നു.

Read More