- കയറിലെ തീ അണയാതെ കിടന്നു, ഗ്യാസ് ലീക്കായതും കത്തിപ്പിടിച്ചു; തിരുവനന്തപുരത്തെ ഓട്ടോ മൊബൈൽ വർക്ക് ഷോപ്പിൽ വൻ തീപിടിത്തം, വൻ ദുരന്തം ഒഴിവായി
- അവർ ഒത്തുപാടി ‘കണ്ണും കണ്ണും കാത്തിരുന്നു മന്നിലൊരു പൈതലിനായ്’ മന്ത്രിയോടൊപ്പം കുഞ്ഞു മാലാഖമാരുടെ ക്രിസ്മസ് ആഘോഷം
- ‘തളർന്നു പോകാൻ മനസില്ല ജീവിതമേ…!’ ആറാം മാസത്തിൽ കണ്ടെത്തിയ അപൂർവ രോഗത്തെ ചക്രക്കസേരയിലിരുന്ന് തോൽപ്പിച്ച ‘നൂറ്റാണ്ടിന്റെ നടകളിൽ’
- മുന് ഇന്ത്യന് ഫുട്ബോള് താരം എ ശ്രീനിവാസന് അന്തരിച്ചു
- മുഖ്യമന്ത്രി പ്രഖ്യാപിച്ച പുതിയ വ്യക്തിഗത രേഖ കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല, നിയമപരമായി നേരിടും; വിഘടനവാദ രാഷ്ട്രീയമെന്നും രാജീവ് ചന്ദ്രശേഖർ
- മുസ്ലീം ലീഗിന് വഴങ്ങി കോണ്ഗ്രസ്; കൊച്ചി കോര്പ്പറേഷനില് ഡെപ്യൂട്ടി മേയര് സ്ഥാനം പങ്കിടും
- ‘ഞരമ്പിന് മുറിവേറ്റു, വൈകിയിരുന്നെങ്കിൽ ചലനശേഷി നഷ്ടപ്പെട്ടേനെ’; പരിക്കേറ്റ വിനായകൻ ആശുപത്രി വിട്ടു
- നിവിൻ പോളി- അഖിൽ സത്യൻ ചിത്രം ‘സർവ്വം മായ’ നാളെ മുതൽ തിയേറ്ററുകളിൽ
Author: News Desk
അബുദാബി: ചില അറബ് രാജ്യങ്ങളിൽ മാർച്ച് 23ന് റംസാൻ ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ. റംസാനിലെ ചന്ദ്രക്കല 22, 23 തീയതികളിൽ ദൃശ്യമാകുമെന്ന് ഇന്‍റർനാഷണൽ സെന്‍റർ ഫോർ അസ്ട്രോണമി അറിയിച്ചു. റംസാൻ 23ന് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി നേരത്തെ അറിയിച്ചിരുന്നു. അതേസമയം, ഈദുൽ ഫിത്തറിന്‍റെ ആദ്യ ദിനം ഏപ്രിൽ 21ന് ആയിരിക്കുമെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ റംസാനിലെ ചന്ദ്രക്കല ദൃശ്യമാകാതെ വരുമ്പോൾ 24ന് റംസാൻ ആരംഭിക്കാൻ സാധ്യതയുണ്ട്.
കൊച്ചി: എറണാകുളം ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തത്തിന് കാരണം സ്‌മോൾഡറിങ്ങാണെന്ന ജില്ലാ ഭരണകൂടത്തിന്‍റെ വാദം വിദഗ്ധർ തള്ളി. ശാസ്ത്രീയ പഠനം നടത്താതെ തീപിടിത്തത്തിന്‍റെ കാരണം എങ്ങനെ കണ്ടെത്തി എന്നതാണ് ചോദ്യം. ബ്രഹ്മപുരത്ത് സ്‌മോൾഡറിങ് സാദ്ധ്യതയില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ബ്രഹ്മപുരത്തെ തീപിടിത്തത്തിന് കാരണം അട്ടിമറിയല്ലെന്നും രാസ വിഘടന പ്രക്രിയയിലൂടെ പുറപ്പെടുവിക്കുന്ന ചൂട് മൂലമുണ്ടാകുന്ന സ്‌മോൾഡറിങ് എന്ന പ്രതിഭാസമാണെന്നും എറണാകുളം ജില്ലാ കളക്ടർ രേണുരാജ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ വിദഗ്ധർ ഈ അവകാശവാദം തള്ളുകയാണ്. സ്‌മോൾഡറിങ്ങാണെങ്കിൽ കത്തുകയല്ല പുകയുകയാണ് ചെയ്യുക. അഗ്നി പർവതങ്ങൾ കണ്ടിട്ടില്ലേ, ഒറ്റയടിക്കല്ല അവ പൊട്ടുക, ധാരാളം കാലം പുകഞ്ഞ ശേഷമാണ് പൊട്ടി തെറിക്കുക. ഇവിടെ അങ്ങനെയല്ല സംഭവിച്ചത്. മാലിന്യങ്ങൾ ആദ്യം തന്നെ കത്തുകയായിരുന്നു. സ്മോൾഡറിംഗ് നടക്കണമെങ്കിൽ ഓക്സിജൻ്റെ സാന്നിധ്യം ഉണ്ടാവണം. അതെങ്ങനെ ഉണ്ടായെന്ന് കളക്ടർ തന്നെ വിശദീകരിക്കണമെന്നും കെ.എഫ്.ആർ.ഐ മുൻ രജിസ്ട്രാറായ ഡോ.സി.എം റോയ് പറഞ്ഞു.
ആലപ്പുഴ: കള്ളനോട്ട് കേസിൽ അറസ്റ്റിലായ വനിതാ കൃഷി ഓഫീസർ ജിഷ മോളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. പേരൂർക്കട സർക്കാർ മാനസികാരോഗ്യ ആശുപത്രിയിലേക്കാണ് മാറ്റിയത്. തനിക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ചികിത്സ വേണമെന്നുമുള്ള ജിഷയുടെ വാദം കോടതി അംഗീകരിച്ചു. പൊലീസ് കസ്റ്റഡി അപേക്ഷ കോടതി പരിഗണിച്ചപ്പോഴായിരുന്നു ജിഷയുടെ വാദം. മാനസികാരോഗ്യ വിദഗ്ധരുടെ നിരീക്ഷണത്തിൽ ജിഷയെ ഒരാഴ്ച പ്രത്യേക സെല്ലിൽ പാർപ്പിക്കും. കള്ളനോട്ടിൻ്റെ ഉറവിടവുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് പോലീസ് പറയുന്നത്. ജിഷ പോലീസിനോട് വെളിപ്പെടുത്തിയവർക്ക് കേസിൽ പങ്കില്ലെന്ന് കണ്ടെത്തിയിരുന്നു. കള്ളനോട്ട് സംഘത്തിലെ മറ്റുള്ളവരെ രക്ഷിക്കാനാണ് ജിഷ ശ്രമിക്കുന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. കേസിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേർ ഒളിവിലാണ്.
ബെയ്ജിങ്: ചൈനയുടെ ഏറ്റവും ശക്തനായ നേതാവായ ഷി ജിൻപിംഗ് മൂന്നാം തവണയും പ്രസിഡൻ്റായി അധികാരമേറ്റു. ചൈനയിലെ പാർലമെന്റായ നാഷണൽ പീപ്പിൾസ് കോൺഗ്രസിലെ (എൻപിസി) 3,000 ഓളം അംഗങ്ങൾ ഷി ജിൻപിംഗിനായി ഏകകണ്ഠമായി വോട്ട് ചെയ്തു. വോട്ടെടുപ്പ് ഒരു മണിക്കൂറോളം നീണ്ടു. 15 മിനിറ്റിനുള്ളിൽ ഇലക്ട്രോണിക് വോട്ടെണ്ണൽ പൂർത്തിയാക്കി. 2018-ൽ പ്രസിഡൻറ് കാലയളവ് പരിധി ഒഴിവാക്കിയതോടെയാണ് മറ്റൊരു ഷി ഭരണത്തിന് കളമൊരുങ്ങിയത്. കഴിഞ്ഞ ഒക്ടോബറിൽ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെൻട്രൽ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി വീണ്ടും അഞ്ച് വർഷത്തേക്ക് അദ്ദേഹത്തിന്റെ അധികാരം നീട്ടിയിരുന്നു.
കൊച്ചി: സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങൾ കള്ളമെന്ന് കേസ് ഒത്തുതീർപ്പാക്കാൻ എത്തിയെന്ന് ആരോപിക്കപ്പെടുന്ന വിജേഷ് പിള്ള. ഒരു വെബ് സീരീസുമായി ബന്ധപ്പെട്ട ചർച്ചയ്ക്കാണ് സ്വപ്നയെ കണ്ടതെന്ന് വിജേഷ് പിള്ള പറഞ്ഞു. സ്വപ്നയുമായി രഹസ്യ ചർച്ചകളൊന്നും നടത്തിയിട്ടില്ല. ഹോട്ടലിൽ വച്ച് പരസ്യമായാണ് കണ്ടത്. എം വി ഗോവിന്ദനെ മാധ്യമങ്ങളിൽ കണ്ടുള്ള പരിചയം മാത്രമാണ് ഉള്ളതെന്നും വിജേഷ് പിള്ള പറഞ്ഞു. സ്വപ്നയുടെ ആരോപണങ്ങളിൽ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്നലെ തന്നെ വിളിച്ചിരുന്നുവെന്നും വിജേഷ് പറഞ്ഞു. “എല്ലാം നുണയാണ്. ഒരു വെബ് സീരീസുമായി ബന്ധപ്പെട്ട കാര്യത്തിനാണ് ഞാൻ അവരെ കണ്ടത്. അവർ ഓകെ പറഞ്ഞതിനാൽ കൂടുതൽ ചർച്ചകൾക്കായി കണ്ടതായിരുന്നു. ഷൂട്ടോ കാര്യങ്ങളോ ആയിരുന്നില്ല, വെബ് സീരീസിന്‍റെ ചർച്ചയായിരുന്നു. ഹോട്ടലിലെ റെസ്റ്റോറന്‍റിൽ വച്ചായിരുന്നു ചർച്ച. അവർ പറഞ്ഞ കാര്യങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയില്ല. ഞാൻ അവരെ ഭീഷണിപ്പെടുത്തിയെന്നും രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുണ്ടെന്നും 30 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നും അവരുടെ പക്കൽ തെളിവുണ്ടെങ്കിൽ അവർ കാണിക്കട്ടെ.…
തൃശൂർ: തൃശൂരിൽ സദാചാര ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്‍റെ കുടുംബം പൊലീസിനെതിരെ രംഗത്ത്. പ്രതികൾക്ക് രക്ഷപ്പെടാൻ പൊലീസ് വഴിയൊരുക്കിയെന്ന് സഹറിന്‍റെ സഹോദരി ആരോപിച്ചു. സംഭവത്തിന് ശേഷം ഒരാഴ്ചയോളം പ്രതികൾ നാട്ടിൽ തങ്ങിയെന്നും സഹറിന്‍റെ മരണശേഷം പ്രതികളെല്ലാം ഒളിവിലാണെന്നും കുടുംബം ആരോപിച്ചു. ആൾക്കൂട്ട ആക്രമണത്തിന് ശേഷം പ്രതികൾ ഒരാഴ്ച നാട്ടിലുണ്ടായിട്ടും പൊലീസ് അനങ്ങിയില്ല. പണം വാങ്ങി പ്രതികളെ രക്ഷപ്പെടാൻ അനുവദിച്ചതായി സംശയിക്കുന്നുവെന്നും സഹറിന്‍റെ സഹോദരി പറഞ്ഞു. കുറ്റം ചെയ്തവരെ നമ്മൾ തന്നെ പിടി കൂടണമെങ്കിൽ പിന്നെ എന്തിനാണ് പൊലീസ്? സംഭവം നടന്ന് നാലോ അഞ്ചോ ദിവസം പ്രതികൾ നാട്ടിലുണ്ടായിരുന്നു. തൊട്ടടുത്ത വീട്ടിലെ കല്യാണത്തിൽ പങ്കെടുത്തു. കേരള പൊലീസിനോടുള്ള ബഹുമാനം നഷ്ടപ്പെട്ടു. കുടുംബം കേസുമായി സഹകരിച്ചില്ലെന്നാണ് പൊലീസ് പറഞ്ഞത്. കേസ് അന്വേഷിക്കേണ്ടത് പൊലീസാണ്. നീതി ലഭിക്കണമെന്നും അല്ലാത്തപക്ഷം പൊലീസ് സഹോദരനെ തിരിച്ച് തരട്ടെയെന്നും സഹോദരി പറഞ്ഞു. മകനെപ്പോലെ കരുതിയവരാണ് കൊലയാളികളെന്ന് സഹറിന്‍റെ ഉമ്മ പറഞ്ഞു. 18ന് രാത്രി വൈകി വീട്ടിലെത്തിയ മകൻ അതിരാവിലെ വയറു വേദനിക്കുന്നെന്ന് നിലവിളിച്ച്…
കംപാല: ക്വീർ വിഭാഗങ്ങൾക്കെതിരെ നിയമനിർമ്മാണം നടത്താനൊരുങ്ങി ഉഗാണ്ട. ഗേ, ലെസ്ബിയൻ, ട്രാൻസ്ജെൻഡർ, ബൈസെക്ഷ്വൽ തുടങ്ങിയ ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് 10 വർഷം വരെ തടവ് വ്യവസ്ഥ ചെയ്യുന്ന നിയമം അവതരിപ്പിക്കാനാണ് ഉഗാണ്ട തയ്യാറാകുന്നത്. പ്രതിപക്ഷ നേതാവാണ് ബിൽ അവതരിപ്പിച്ചതെങ്കിലും ഭരണപക്ഷത്തെ വലിയൊരു ശതമാനത്തിന്‍റെ പിന്തുണയും ബില്ലിനുണ്ട്. സ്വവർഗരതി ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമായി കണക്കാക്കുന്നത് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിന് ഒരു ദശാബ്ദത്തിന് ശേഷമാണ് പാർലമെന്‍റിലെ പുതിയ നീക്കം. പുരുഷനും സ്ത്രീയും അല്ലാതെയുള്ള എല്ലാ ക്വീർ വ്യക്തിത്വങ്ങൾക്കും 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണ് നിയമം. സ്വവർഗരതി താൽപ്പര്യത്തോടെ ഒരാളെ സ്പർശിക്കുന്നതും ശിക്ഷാർഹമാണ്. എൽജിബിടിക്യു വിഭാഗങ്ങൾക്കായി പ്രവർത്തിക്കുന്നതും അവർക്ക് സാമ്പത്തിക സഹായത്തിനായി പ്രവർത്തിക്കുന്നതും ശിക്ഷാർഹമാണ്. എല്ലാവരും ബില്ലിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് സ്പീക്കർ അഭ്യർത്ഥിച്ചു. നിങ്ങൾ സ്വവർഗാനുരാഗിയാണോ അല്ലയോ എന്ന് വ്യക്തമാക്കേണ്ട സമയമാണിതെന്നും സ്പീക്കർ പറഞ്ഞു. നേരത്തെ ക്വീർ വിഭാഗങ്ങൾക്കെതിരായ നിലപാടിനെ തുടർന്ന് അമേരിക്കയും യൂറോപ്യൻ യൂണിയനും ഉഗാണ്ടയ്ക്കുള്ള ധനസഹായം മരവിപ്പിച്ചിരുന്നു.…
ന്യൂഡല്‍ഹി: 125 നഗരങ്ങളിൽ കൂടി അൾട്രാ ഫാസ്റ്റ് 5 ജി സേവനങ്ങൾ അവതരിപ്പിച്ച് രാജ്യത്തെ മുൻനിര ടെലികോം സേവന ദാതാക്കളായ ഭാരതി എയർടെൽ. ഇതോടെ എയർടെൽ 5 ജി പ്ലസ് സേവനം നൽകുന്ന രാജ്യത്തെ നഗരങ്ങളുടെ എണ്ണം 265 ആയി ഉയർന്നു. പ്രധാനമായും ഉപഭോക്താക്കൾക്കായി മൂന്ന് ആകർഷകമായ സവിശേഷതകളുമായാണ് എയർടെൽ 5 ജി പ്ലസ് വരുന്നത്. വികസിതമായ ആവാസവ്യവസ്ഥയിൽ ലോകത്ത് ഏറ്റവും വ്യാപകമായി അംഗീകരിക്കപ്പെട്ട സാങ്കേതിക വിദ്യകളിലൊന്നിലാണ് എയർടെൽ 5 ജി പ്രവർത്തിക്കുന്നത്. കേരളത്തിൽ പൊന്നാനി, കളമശേരി, തിരൂരങ്ങാടി, വേങ്ങര, തൃപ്പൂണിത്തുറ, തിരൂർ, കൊല്ലം, എടത്തല, മൂവാറ്റുപുഴ, പാലക്കാട്, ചെറുവണ്ണൂർ, വാഴക്കാല, കായംകുളം എന്നിവിടങ്ങളിൽ അൾട്രാഫാസ്റ്റ് എയർടെൽ 5 ജി പ്ലസ് സേവനങ്ങൾ ലഭ്യമാകും. നേരത്തെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശ്ശൂർ എന്നിവിടങ്ങളിൽ ആരംഭിച്ചിരുന്നു.
ലാഗോസ്: ബസിലേക്ക് ട്രെയിൻ ഇടിച്ച് കയറി ആറ് മരണം. നൈജീരിയയുടെ സാമ്പത്തിക തലസ്ഥാനമായ ലാഗോസിലാണ് അപകടമുണ്ടായത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ട്രെയിൻ അടുക്കുന്നുവെന്ന മുന്നറിയിപ്പ് സിഗ്നൽ അവഗണിച്ച് ബസ് ഡ്രൈവർ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ. മരിച്ചവരിൽ നാല് സ്ത്രീകളും രണ്ട് പുരുഷൻമാരും ഉൾപ്പെടുന്നു. അപകടത്തിൽ കുറഞ്ഞത് 74 പേർക്ക് പരിക്കേറ്റതായും ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നും നാഷണൽ എമർജൻസി ഡിപ്പാർട്ട്മെന്‍റിലെ ഉദ്യോഗസ്ഥൻ ഇബ്രാഹിം ഫരിൻലോയി പറഞ്ഞു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും ഇബ്രാഹിം കൂട്ടിച്ചേർത്തു. ട്രെയിനിലും ബസിലും കുടുങ്ങിയവരെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. ബസിന്‍റെ മുൻഭാഗം ട്രെയിനിൽ ഇടിച്ച് തകർന്ന നിലയിലായിരുന്നു. ബസിന്‍റെ മധ്യ ഭാഗത്തായാണ് ട്രെയിന്‍ ഇടിച്ച് കയറിയത്. ബസ്സുമായി വളരെ ദൂരം പോയ ശേഷമാണ് ട്രെയിൻ നിർത്തിയത്. ഇജോക്കോയില്‍ നിന്ന് ഓഗണിലേക്കുള്ള ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. അപകടത്തിന് ശേഷം ട്രാക്കിലും പരിസരത്തും ചിതറിക്കിടന്ന…
ടെല്‍ അവീവ്: വ്യാഴാഴ്ച രാത്രി ടെൽ അവീവിൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർക്ക് വെടിയേറ്റു. വെസ്റ്റ് ബാങ്കിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ വെടിവെപ്പിനെ ‘ഭീകരാക്രമണം’ എന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിശേഷിപ്പിച്ചത്. പലസ്തീൻ പൗരനാണ് വെടിയുതിർത്തതെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഹമാസ് ഏറ്റെടുത്തു. 23കാരനാണ് വെടിയുതിർത്തത്. വെസ്റ്റ്ബാങ്കിൽ നിന്നാണ് ഇയാളെ ലഭിച്ചതെന്ന് ഹമാസ് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ പോലീസ് ഇയാളെ വെടിവെച്ച് വീഴ്‌ത്തിയതിനാൽ വലിയ രീതിയിലുള്ള ആളപായം ഉണ്ടായില്ല. ടെൽ അവീവിലെ ഡിസെൻഗോഫ് സ്ട്രീറ്റിലെ ഒരു റെസ്റ്റോറന്‍റിലാണ് വെടിവെപ്പുണ്ടായത്. തിരക്കുള്ള സമയത്തല്ലായിരുന്നു ആക്രമണം നടന്നത്. വെസ്റ്റ് ബാങ്കിലും ജറുസലേമിലും പലസ്തീനികൾ നടത്തിയ ആക്രമണത്തിന്‍റെ തുടർച്ചയാണ് വ്യാഴാഴ്ചത്തെ വെടിവെപ്പ് എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ഒരു വർഷത്തിനിടെ വെസ്റ്റ് ബാങ്കിൽ നിന്ന് ആയിരത്തിലധികം പേരെയാണ് ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തത്. 200ലധികം പലസ്തീനികൾ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. പലസ്തീനികൾ നടത്തിയ ആക്രമണത്തിൽ 40 ലധികം ഇസ്രയേലികളും കൊല്ലപ്പെട്ടിട്ടുണ്ട്. ടെൽ അവീവിന്‍റെ ഹൃദയഭാഗത്ത്…
