- സ്റ്റാർ വിഷൻ ഇവന്റ്സ് അവതരിപ്പിക്കുന്ന “ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി വർഷഫെയർ” ജനവരി 15,16 തിയ്യതികളിൽ
- ജനവിധി അംഗീകരിക്കുന്നു , ഇടതുപക്ഷം ആവശ്യമായ തിരുത്തലുകൾ വരുത്തി തിരിച്ചു വരും – ബഹ്റൈൻ പ്രതിഭ
- തദ്ദേശത്തിലെ ‘ന്യൂ ജൻ’ തരംഗം; തെരഞ്ഞെടുപ്പ് ഫലം വൈബാക്കിയ ജെൻസികൾ, ഓഫ് റോഡ് റൈഡര്‍ മുതൽ വൈറൽ മുഖങ്ങൾ വരെ
- കണ്ണൂരിൽ ആക്രമണം അഴിച്ചുവിട്ട് സിപിഎം പ്രവർത്തകർ; വീട്ടിൽ കയറി അക്രമം, ന്യൂനം പറമ്പിൽ സംഘർഷാവസ്ഥ തുടരുന്നു, വിജയാഹ്ലാദത്തിൽ 2 മരണം
- ‘പ്രിയം മലയാളം’! വിടാതെ മോദി, ഒപ്പം കൂടി കേന്ദ്രമന്ത്രിമാരും നേതാക്കളും, തിരുവനന്തപുരം വിജയത്തിൽ അത്രമേൽ ആഹ്ളാദം; ദേശീയ തലത്തിൽ വമ്പൻ പ്രചരണം
- ‘തോല്‍ക്കുമെന്ന് ഉറപ്പായിരുന്നു’, ഫലം വന്നതിന് പിന്നാലെ പോസ്റ്റിട്ട് ലസിത പാലക്കല്‍
- ‘സര്‍ക്കാരിന് തുടരാന്‍ യോഗ്യതയില്ലെന്ന ജനപ്രഖ്യാപനം’; സിപിഎമ്മിന് കനത്ത പ്രഹരമെന്ന് കെ സുധാകരന്
- കാലാവധി കഴിഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കി വിറ്റു; റെസ്റ്റോറന്റ് ഉടമയ്ക്ക് തടവും പിഴയും ശിക്ഷ വിധിച്ച് ബഹ്റൈൻ കോടതി
Author: News Desk
ന്യൂഡല്‍ഹി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിയായ മോൺസൺ മാവുങ്കലിന് പോക്സോ കേസിൽ ജാമ്യം നൽകാനാവില്ലെന്ന് സുപ്രീം കോടതി. മോൺസണെതിരായ ആരോപണങ്ങൾ ഗൗരവമുള്ളതാണെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. പോക്സോ കേസ് ഉൾപ്പെടെ മൂന്ന് ലൈംഗിക പീഡന കേസുകളാണ് മോൺസണെതിരെയുള്ളത്. നേരത്തെ മോൺസൺ മാവുങ്കലിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. ക്രൈം ബ്രാഞ്ച് കെട്ടിച്ചമച്ചതാണ് ബലാത്സംഗക്കേസുകളെന്ന് മോൺസൺ ആരോപിച്ചു. തന്നെ ജയിലിൽ അടയ്ക്കാൻ ഉന്നതതല ഗൂഢാലോചനയുണ്ട്. കേരള പൊലീസിലടക്കം സ്വാധീനമുള്ള ഒരു സ്ത്രീയാണ് ഈ കേസുകൾക്ക് പിന്നിലെന്നും മോൺസൺ ആരോപിച്ചിരുന്നു. പോക്സോ കേസിലെ പരാതിക്കാരിയുടെ മൊഴിയിൽ പൊരുത്തക്കേടുകളുണ്ടെന്ന് മോൺസൺ കോടതിയിൽ വാദിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മോൺസനെതിരെ കൊച്ചി നോർത്ത് പൊലീസാണ് കേസെടുത്തത്. തുടർവിദ്യാഭ്യാസത്തിന് സഹായം നൽകാമെന്ന് വാഗ്ദാനം ചെയ്ത് കലൂരിലെ വീട്ടിൽ വച്ച് മോൺസൺ തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. 2019ലാണ് ഇത് സംഭവിച്ചത്.
പത്തനംതിട്ട: കോന്നി സർക്കാർ മെഡിക്കൽ കോളേജിന് ദേശീയ മെഡിക്കൽ കമ്മിഷന്‍റെ അംഗീകാരം ലഭിച്ചതായി സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇവിടെ പ്രവേശനം ഈ വർഷം തന്നെ ആരംഭിക്കും. 100 എംബിബിഎസ് സീറ്റുകളാണ് അനുവദിച്ചത്. അതേസമയം, മന്ത്രി വീണാ ജോർജ് ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുമായി കൂടിക്കാഴ്ച നടത്തും. കോന്നി മെഡിക്കൽ കോളേജിനെ മറ്റ് പ്രധാന മെഡിക്കൽ കോളേജുകളെ പോലെ ആക്കാൻ വലിയ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ സജ്ജമാക്കും. ലേബർ റൂമും ബ്ലഡ് ബാങ്കും യാഥാർത്ഥ്യമാക്കാനാണ് ശ്രമിക്കുന്നത്. എംആർഐ, കാത്ത് ലാബ്, ന്യൂറോളജി സേവനങ്ങൾ, ഐസിയു, ഡയാലിസിസ് യൂണിറ്റുകൾ, കാർഡിയോളജി, കാർഡിയോ-തൊറാസി എന്നിവയും ലക്ഷ്യമിടുന്നു. നിലവിൽ കോന്നി മെഡിക്കൽ കോളേജിൽ ഒപി, ഐപി, അത്യാഹിത വിഭാഗങ്ങൾ ആരംഭിച്ചിട്ടുണ്ട്. അക്കാദമിക് ബ്ലോക്ക് പൂർത്തീകരിച്ചതായും മന്ത്രി പറഞ്ഞു. എന്നാൽ കോന്നി മെഡിക്കൽ കോളേജ് ഇപ്പോഴും ശൈശവ ദശയിലാണ്. 2013 ലാണ് കോന്നി മെഡിക്കൽ കോളേജിന്‍റെ നിർമ്മാണം…
ഹൈദരാബാദ്: മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ബാറ്റിംഗ് ഫോം വീണ്ടെടുത്തു, അദ്ദേഹത്തിന്‍റെ തിരിച്ചുവരവിൽ ആവേശത്തിലാണ് ആരാധകർ. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അഫ്ഗാനിസ്ഥാനെതിരായ ടി20 മത്സരത്തിൽ കോഹ്ലി തന്‍റെ കന്നി ടി20 സെഞ്ചുറി നേടുകയും ഫോമിലേക്ക് തിരിച്ചെത്തുകയും ചെയ്തു. മൂന്ന് വർഷം നീണ്ട സെഞ്ചുറി വരൾച്ചയ്ക്ക് അറുതി വരുത്താൻ അന്ന് കോഹ്ലിക്ക് സാധിച്ചു. ഓസ്ട്രേലിയയ്ക്കെതിരായ ടി20 പരമ്പര വിജയത്തിലും കോഹ്ലിയുടെ അർധസെഞ്ച്വറി നിർണായക പങ്കുവഹിച്ചു. 48 പന്തിൽ നിന്ന് 63 റൺസാണ് കോലി നേടിയത്. പരിമിത ഓവർ ക്രിക്കറ്റിൽ 16000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ താരമായി കോഹ്ലി മാറി. ഓസ്ട്രേലിയയ്‌ക്കെതിരെ അർധസെഞ്ചുറി നേടിയതിന് പിന്നാലെയാണ് ഈ നേട്ടം. ബാറ്റിങ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ മാത്രമാണ് കോഹ്ലിയെക്കാൾ മുന്നിലുള്ളത്. ഏകദിന, ടി-20 ഫോർമാറ്റുകളിൽ 369 മത്സരങ്ങളിൽ നിന്ന് 16004 റൺസാണ് കോഹ്‌ലിയുടെ ഇതുവരെയുള്ള നേട്ടം. 463 മത്സരങ്ങളിൽ നിന്ന് 18426 റൺസാണ് സച്ചിൻ നേടിയിട്ടുള്ളത്.
അബുദാബി: മിഡിൽ ഈസ്റ്റ്, ആഫ്രിക്കൻ മേഖലയിൽ താമസത്തിന് ഏറ്റവും അനുയോജ്യമായ നഗരങ്ങളുടെ പട്ടികയിൽ അബുദാബിയും ദുബായിയും മുന്നിൽ. ഇക്കണോമിസ്റ്റ് ഇന്‍റലിജൻസ് യൂണിറ്റിന്‍റെ (ഇഐയു) റിപ്പോർട്ട് അനുസരിച്ച്, ഈ നഗരങ്ങൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലാണ്. ടെൽ അവീവ്, കുവൈറ്റ് സിറ്റി, ബഹ്റൈൻ എന്നിവയാണ് ഈ മേഖലയിൽ നിന്ന് പട്ടികയിൽ ഇടം നേടിയ മറ്റ് നഗരങ്ങൾ. വ്യാപകമായ വാക്സിനേഷൻ ക്യാമ്പയിൻ പകർച്ചവ്യാധിയിൽ നിന്ന് കരകയറാനും ലോക്ക്ഡൗൺ പൂർണ്ണമായും ഒഴിവാക്കാനും സഹായിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടി. നിയന്ത്രണങ്ങൾ നീക്കിയതോടെ വ്യാവസായിക മേഖലയും ശക്തിപ്പെട്ടു. കൊവിഡിന് ശേഷം ആദ്യം തുറന്ന നഗരങ്ങളിലൊന്നാണ് ദുബായ്. ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 71.2 ലക്ഷം പേരും അബുദാബി വിമാനത്താവളത്തിൽ 6.3 മില്യൺ യാത്രക്കാരുമാണ് യാത്ര ചെയ്തത്. ദുബായിലെ ജനസംഖ്യ 35 ലക്ഷമായി വർദ്ധിച്ചതും സുരക്ഷിത നഗരത്തിന് അടിവരയിടുന്നു. അതേസമയം, ദമാസ്കസ്, ലാഗോസ്, ട്രിപ്പോളി, അൾജിയേഴ്സ്, ഹരാരെ എന്നിവ വാസയോഗ്യമല്ലാത്ത നഗരങ്ങളിൽ ഇടംപിടിച്ചു.
തിരുവനന്തപുരം: ആർ.എസ്.എസിന്‍റെ അജണ്ട നടപ്പാക്കാൻ കേരള നിയമസഭയെയും ഭരണത്തെയും ഗവർണർ തടസ്സപ്പെടുത്തുകയാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ‘വൈസ് ചാന്‍സലറെ എന്തൊക്കെ പറഞ്ഞാണ് ഗവര്‍ണര്‍ ആക്ഷേപിച്ചത്. ചരിത്രകാരൻ ഇർഫാൻ ഹബീബിനെ അദ്ദേഹം ഒരു തെരുവ് തെണ്ടിയെന്ന് പോലും വിശേഷിപ്പിച്ചു. വൈകാരികമായി പ്രതികരിക്കുന്ന ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ സ്ഥാനം വഹിക്കാൻ യോഗ്യനല്ല. കേരളത്തിലെ ജനങ്ങളും വിദ്യാഭ്യാസ സമൂഹവും അദ്ദേഹത്തെ ബഹുമാനിക്കുകയോ ആദരിക്കുകയോ ചെയ്യുന്നില്ല. ഗവർണർ സ്വന്തം തെറ്റ് മനസ്സിലാക്കി തിരുത്തി മുന്നോട്ട് പോകുന്നതാണ് നല്ലത്’, ജയരാജൻ പറഞ്ഞു. ഒരു സംസ്ഥാനത്തിന്‍റെ ഭരണം മെച്ചപ്പെടുത്താൻ സഹായിക്കുന്ന നിലപാട് ഗവർണർ സ്വീകരിക്കുന്നില്ല. വികസനത്തിനും സുഗമമായ പ്രവർത്തനത്തിനും തടസം സൃഷ്ടിക്കാൻ മാത്രമേ ഗവർണറുടെ സമീപനം ഉപകരിക്കൂവെന്നും ജയരാജൻ ആരോപിച്ചു.
തിരുവനന്തപുരം: കാട്ടാക്കടയിൽ കണ്‍സഷന്‍ ചോദിച്ച രക്ഷിതാവിനെ മർദ്ദിച്ച കെഎസ്ആർടിസി ജീവനക്കാരെ ഒരാഴ്ച കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്തിട്ടില്ല. പൂവച്ചൽ പഞ്ചായത്തിലെ ജീവനക്കാരനായ പ്രേമനന് മകളുടെ മുന്നിൽ വച്ചാണ് മർദ്ദനമേറ്റത്. എന്നാൽ അറസ്റ്റ് വൈകുന്നതിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. മുൻകൂർ ജാമ്യം ലഭിക്കാൻ സാധ്യതയില്ലെന്ന് പ്രതികൾ മനസിലാക്കണം. പൊലീസിന് കീഴടങ്ങാൻ കോടതി തന്നെ പ്രതികളോട് നിർദ്ദേശിക്കും. ജാമ്യം ലഭിക്കാതിരിക്കാൻ കെഎസ്ആർടിസി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇത്തരം കേസുകളിലെ പ്രതികൾ പൊലീസിന്‍റെ കണ്ണിൽ നിന്ന് അകന്നു നിൽക്കാനുള്ള വിദഗ്ദ്ധരാണ്. എത്ര ഒളിച്ചിരുന്നാലും പൊലീസ് ഇവരെ കസ്റ്റഡിയിൽ വാങ്ങും. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതായി മന്ത്രി ആന്‍റണി രാജു അറിയിച്ചു.
ഹാൻഡ്ബോളിന് പിന്നാലെ ദേശീയ ഗെയിംസിനുള്ള കേരള വോളിബോൾ ടീമും ആശങ്കയിലാണ്. ഗെയിമിന്റെ സംഘാടകർ തമ്മിലുള്ള പോരാട്ടമാണ് ഇതിന് കാരണം. തിങ്കളാഴ്ച സുപ്രീം കോടതി വഴങ്ങിയില്ലെങ്കിൽ ദേശീയ താരങ്ങൾ ഉൾപ്പെടെയുള്ള കേരളത്തിന്റെ വോളിബോൾ താരങ്ങളുടെ കഠിനാധ്വാനവും മെഡൽ പ്രതീക്ഷകളും തകരും. ഹൈക്കോടതി നിർദേശപ്രകാരം സംസ്ഥാന സ്പോർട്സ് കൗണ്‍സില്‍ മുൻകൈയെടുത്ത് രൂപീകരിച്ച ടീമിലെ കളിക്കാരാണ് പ്രധാനമായും ആശങ്കയിലായിരിക്കുന്നത്. സംസ്ഥാന വോളിബോൾ അസോസിയേഷൻ തിരഞ്ഞെടുത്ത മറ്റൊരു ടീമിന്റെ ദേശീയ ഗെയിംസ് സംഘാടകർക്ക് സംസ്ഥാന ഒളിമ്പിക് അസോസിയേഷൻ നൽകിയത്. ഈ ടീമിന്റെ പേരുവിവരങ്ങള്‍ ഗെയിംസിന്റെ ഹാന്‍ഡ്ബുക്കില്‍ അച്ചടിച്ചുവരികയും ചെയ്തു. ഒക്ടോബർ 8 മുതൽ 12 വരെ ഭാവ്നഗറിലാണ് വോളിബോൾ ടൂർണമെന്റ് നടക്കുന്നത്. ഹൈക്കോടതി വിധി ലംഘിച്ച് അവസരം നിഷേധിച്ചതിനെതിരെയാണ് താരങ്ങൾ സുപ്രീം കോടതിയെ സമീപിച്ചത്. കേസ് തിങ്കളാഴ്ച പരിഗണിക്കും. ദേശീയ വോളിബോൾ അസോസിയേഷന്റെ അംഗീകാരം റദ്ദാക്കിയ കേന്ദ്രസർക്കാർ ഗെയിം നടത്തിപ്പിന്റെ ചുമതല സംസ്ഥാന സ്പോർട്സ് കൗൺസിലുകളെ ഏൽപ്പിച്ചു. ഇതനുസരിച്ച് ദേശീയ ഗെയിംസിനുള്ള കളിക്കാരെ തിരഞ്ഞെടുത്ത് തയ്യാറാക്കാൻ കേരള…
ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ ജനങ്ങളോട് തങ്ങൾക്കിടയിൽ ഉയരുന്ന കൃത്രിമ മതിലുകൾ തകർക്കാൻ അഭ്യർത്ഥിച്ചുകൊണ്ട് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഗുലാം നബി ആസാദ് തിങ്കളാഴ്ച സ്വന്തം പാർട്ടിയായ ഡെമോക്രാറ്റിക് ആസാദ് ഫോഴ്‌സ് രൂപീകരിച്ചു. മഞ്ഞ, വെള്ള, കടും നീല എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിലുള്ള മൂന്ന് സ്ട്രിപ്പുകളുള്ള തന്റെ പാർട്ടി പതാകയും ആസാദ് പുറത്തിറക്കി. പാർട്ടി പതാകയിലെ മഞ്ഞ നിറം സർഗ്ഗാത്മകത, ചിന്തിക്കാനുള്ള ശക്തി, നാനാത്വത്തിൽ ഏകത്വം എന്നിവയാണെന്നും വെള്ള സമാധാനത്തെയും സാഹോദര്യത്തെയും സൂചിപ്പിക്കുന്നുവെന്നും ആസാദ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പതാകയിലെ കടും നീല സ്വതന്ത്രമായ ഇടത്തെയും ചിന്തിക്കാനുള്ള സ്വാതന്ത്ര്യത്തെയും സഹിഷ്ണുതയെയും ഭാവനയെയും പ്രതിനിധീകരിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂഡല്‍ഹി: രാജ്യത്തെ ബിനാമി ഇടപാടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ. പരിധി ലംഘിച്ചുള്ള ഇടപാടുകൾ റദ്ദാക്കാനും ഉൾപ്പെട്ട ആസ്തികൾ പിടിച്ചെടുക്കാനുമാണ് നീക്കം. നിലവിലെ നിയമം നടപടികൾ അനുവദിക്കുന്നില്ല. 2016 ലെ ബിനാമി ട്രാൻസാക്ഷൻസ് (നിരോധന) ഭേദഗതി നിയമത്തിൽ പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. നിലവിൽ 50 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വസ്തു ഇടപാടുകളാണ് ഉയർന്ന മൂല്യമുള്ളതായി കണക്കാക്കുന്നത്. ബിനാമി ഇടപാടുകളിൽ ഈ പരിധി ഉയർന്നേക്കും. ബിനാമി ഇടപാടിലൂടെയുള്ള സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടിക്രമങ്ങൾ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) പുറത്തിറക്കും. കഴിഞ്ഞ ഓഗസ്റ്റില്‍ 2016ലെ ബിനാമി നിയമത്തിലെ ചില വ്യവസ്ഥകള്‍ ചോദ്യം ചെയ്ത സുപ്രീംകോടതി 1988- 2016 കാലയളവില്‍ ഇടപാടുകളിലെ ക്രിമിനല്‍ നടപടികള്‍ റദ്ദ് ചെയ്തിരുന്നു. 2016 ലെ ഭേദഗതി ബിനാമി ഇടപാടുകൾക്ക് തടവുശിക്ഷ വരെ ഉൾപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് നിയമത്തിൽ ഭേദഗതികൾ കൊണ്ടുവരുന്നത്. 2019 ലെ കണക്കനുസരിച്ച് 9,600 കോടി രൂപയുടെ 2,100 ബിനാമി ഇടപാടുകളിൽ സർക്കാർ കാരണം…
തിരുവനന്തപുരം: കേരള സർവകലാശാല വി.സി നിയമനത്തിൽ നിലപാട് കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസിയുടെ നിയമന സമിതിയിലെ സെനറ്റ് പ്രതിനിധിയെ ഇന്ന് തന്നെ നാമനിർദ്ദേശം ചെയ്യണമെന്ന് ഗവർണർ ആവശ്യപ്പെട്ടു. കേരള സർവകലാശാല വിസിക്കാണ് ഗവർണർ അന്ത്യശാസനം നൽകിയത്. ഇന്ന് വൈകുന്നേരത്തിന് മുമ്പ് പ്രതിനിധിയെ നാമനിർദ്ദേശം ചെയ്യണമെന്നാണ് ഗവർണറുടെ ആവശ്യം. കഴിഞ്ഞയാഴ്ചയും ഗവർണർ വി.സിക്ക് സമാനമായ കത്ത് നൽകിയിരുന്നു. സെർച്ച് കമ്മിറ്റി രൂപീകരണത്തിനെതിരെ കേരള സർവകലാശാല സെനറ്റ് പാസാക്കിയ പ്രമേയം ചൂണ്ടിക്കാണിച്ചാണ് വി.സി മറുപടി നൽകിയത്. രണ്ട് പേരെ മാത്രം ഉൾപ്പെടുത്തി ഗവർണർ സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നത് ശരിയല്ലെന്നും നടപടി പിൻവലിക്കണമെന്നും പ്രമേയം ചൂണ്ടിക്കാണിച്ചുകൊണ്ട് വി.സി മറുപടി നൽകി. ഇന്ന് വി.സിക്ക് അയച്ച കത്തിൽ, പ്രമേയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത് പിന്നീട് ചർച്ച ചെയ്യാമെന്നും ഗവർണർ നിർദ്ദേശിച്ചിട്ടുണ്ട്. നിലവിലെ വി.സി.യുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ പ്രതിനിധിക്ക് ഉടനടി നിർദേശം നൽകണമെന്നും ഗവർണർ കത്തിൽ പറയുന്നു. നിലവിലെ സാഹചര്യത്തിൽ, ഈ ആവശ്യം സർവകലാശാല സെനറ്റ്…
