Author: News Desk

നെടുമ്പാശേരി: നിർമ്മാണത്തിലിരിക്കുന്ന ബിസിനസ് ജെറ്റ് ടെർമിനൽ ഈ വർഷം പ്രവർത്തനം ആരംഭിക്കുമെന്ന് കൊച്ചി വിമാനത്താവളത്തിന്‍റെ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി എയർപോർട്ട് കമ്പനി ലിമിറ്റഡിന്‍റെ (സിയാൽ) 28-ാമത് വാർഷിക പൊതുയോഗത്തിൽ (എജിഎം) ഓഹരിയുടമകളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കിയിൽ നിന്ന് ഓൺലൈനായാണ് മുഖ്യമന്ത്രി യോഗത്തിൽ പങ്കെടുത്തത്. ലോകത്തെയാകെ പിടിച്ചുകുലുക്കിയ കോവിഡ് മഹാമാരിയുടെ ആഘാതത്തിൽ നിന്ന് നാം മടങ്ങുകയാണ്. 2021-22 സാമ്പത്തിക വർഷത്തിൽ ലാഭമുണ്ടാക്കിയ ചുരുക്കം ചില വിമാനത്താവളങ്ങളിലൊന്നായി കൊച്ചി മാറിയെന്നത് ആശ്വാസകരമാണ്. മേൽപ്പറഞ്ഞ സാമ്പത്തിക വർഷത്തിൽ 418.69 കോടി രൂപയുടെ വരുമാനമാണ് കമ്പനി നേടിയത്. പ്രവർത്തന ലാഭം 217.34 കോടി രൂപയാണ്. തേയ്മാനച്ചെലവും നികുതിയും വെട്ടിക്കുറച്ച് കമ്പനി 26.13 കോടി രൂപയുടെ അറ്റാദായം നേടി. കോവിഡാനന്തര കാലഘട്ടത്തിൽ കമ്പനി മികച്ച തിരിച്ചുവരവാണ് നടത്തിയത്. കോവിഡിന് മുമ്പുള്ള ട്രാഫിക്കിന്‍റെ 80 ശതമാനവും വീണ്ടെടുത്തു. മുൻ സാമ്പത്തിക വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ 92.66 ശതമാനവും വിമാനങ്ങളുടെ എണ്ണത്തിൽ 60.06…

Read More

പാലക്കാട്: വിചാരണ വേളയിൽ കോടതിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്ന് അട്ടപ്പാടി മധു കേസിലെ 29-ാം സാക്ഷി സുനിൽ കുമാർ. ആദ്യ ദിവസം ദൃശ്യങ്ങൾ കോടതിയിൽ കാണിച്ചപ്പോൾ വ്യക്തമായില്ല. അതുകൊണ്ടാണ് ഒന്നും കാണുന്നില്ലെന്ന് പറഞ്ഞത്. മണ്ണാർക്കാട് എസ്.സി/എസ്.ടി കോടതിയിൽ സുനിൽ കുമാർ പറഞ്ഞു. കോടതി നിർദ്ദേശപ്രകാരം, വിസിബിലിറ്റി പരിശോധിക്കുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിൽ ഡോക്ടറെ വിസ്തരിക്കാൻ അവസരം നൽകണമെന്ന് സുനിൽകുമാറിന് വേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടു. കോടതിയിൽ കാണിച്ച ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കണമെന്നും സുനിൽ കുമാർ ആവശ്യപ്പെട്ടു. കേസിൽ ഈ മാസം 29ന് കോടതി വിധി പറയും. മധുവിനെ പിടിച്ച് കൊണ്ടുവരുന്ന ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിച്ചപ്പോൾ ഒന്നും കാണുന്നില്ലെന്ന് സുനിൽ കുമാർ പറഞ്ഞിരുന്നു. തുടർന്ന് സാക്ഷിയുടെ വിസിബിലിറ്റി പരിശോധിക്കാൻ കോടതി നിർദ്ദേശിച്ചു. സുനിലിന്‍റെ കാഴ്ചശക്തിക്ക് കുഴപ്പമൊന്നുമില്ലെന്ന് പരിശോധിച്ച ഡോക്ടർ പറഞ്ഞു. സുനിൽ കുമാർ പറഞ്ഞത് തെറ്റാണെന്ന് തെളിഞ്ഞാൽ കോടതി നടപടി നേരിടേണ്ടി വരും.സൈലന്‍റ് വാലി ഫോറസ്റ്റ് ഡിവിഷനിലെ താൽക്കാലിക വാച്ചർ സ്ഥാനത്ത് നിന്ന്…

Read More

ഹരിപ്പാട്: പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർക്ക് തിങ്കളാഴ്ച രാത്രി 10 മണിക്കും ചൊവ്വാഴ്ച വൈകിട്ട് 5 മണിക്കും ഇടയിൽ സ്കൂളിൽ ചേരാം. ഇതോടെ ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള അലോട്ട്മെന്റ് പൂർത്തിയായി. ഏകജാലകത്തിലൂടെ മെറിറ്റിന്റെ അടിസ്ഥാനത്തിലും കായിക മികവിന്റെ അടിസ്ഥാനത്തിലും പ്രവേശനം ലഭിച്ചവർക്ക് ആവശ്യമെങ്കിൽ സംസ്ഥാനത്തെ ഏതെങ്കിലും സ്കൂളിലേക്കും വിഷയത്തിലേക്കും മാറാൻ അവസരം നൽകും. ഇതിനായുള്ള അപേക്ഷകൾ ബുധനാഴ്ച ഉച്ചയോടെ സ്വീകരിക്കും. തുടർന്ന് അവശേഷിക്കുന്ന സീറ്റുകളിലേക്ക് തത്സമയ പ്രവേശനം നടത്തും. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി ആകെ 16,067 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 15,571 അപേക്ഷകൾ പരിഗണിച്ചതിൽ 6,495 എണ്ണത്തിന് മാത്രമാണ് അലോട്ട്മെന്റ് ലഭിച്ചത്. ഇപ്പോഴത്തെ അലോട്മെന്റിന് 22,928 സീറ്റാണുണ്ടായിരുന്നത്. ഇനിയും 16,433 സീറ്റ് ബാക്കിയാണ്.

Read More

ദുബായ്: ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര വിജയത്തോടെ ടി20 റാങ്കിങ് ഇന്ത്യ ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യയുടെ കുതിപ്പ്. 268 റേറ്റിംഗ് പോയിന്‍റുമായാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. ഇംഗ്ലണ്ടുമായി ഏഴ് പോയിന്‍റിന്‍റെ വ്യത്യാസം. 261 പോയിന്‍റുള്ള ഇംഗ്ലണ്ടാണ് രണ്ടാം സ്ഥാനത്ത്. ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ ജയിച്ചപ്പോൾ ഇംഗ്ലണ്ട് പാകിസ്ഥാനോട് നേരിയ മാർജിനിൽ തോറ്റത് റാങ്കിങ് കുതിപ്പില്‍ ഇന്ത്യക്ക് തുണയായി. ഇംഗ്ലണ്ടിനെ 3 റൺസിനാണ് പാകിസ്ഥാൻ തോൽപ്പിച്ചത്.  ദക്ഷിണാഫ്രിക്കയാണ് മൂന്നാം സ്ഥാനത്ത്. പാകിസ്ഥാൻ നാലാം സ്ഥാനത്തും ന്യൂസിലൻഡ് അഞ്ചാം സ്ഥാനത്തും ഓസ്ട്രേലിയ ആറാം സ്ഥാനത്തും വെസ്റ്റ് ഇൻഡീസ് ഏഴാം സ്ഥാനത്തുമാണ്. ഇന്ത്യയോട് തോറ്റതോടെ ആറാം സ്ഥാനത്തുള്ള ഓസ്ട്രേലിയയ്ക്ക് ഒരു റേറ്റിംഗ് പോയിന്‍റ് നഷ്ടമായി. നിലവിൽ 250 പോയിന്‍റാണ് അവർക്കുള്ളത്. 

Read More

തിരുവനന്തപുരം: എ.കെ.ജി സെന്‍റർ ആക്രമണക്കേസിലെ പ്രതി ജിതിനുമായി തെളിവെടുപ്പ് നടത്തിയെങ്കിലും പ്രതി സ്ഫോടക വസ്തു എറിഞ്ഞപ്പോൾ ധരിച്ചിരുന്ന ടി-ഷർട്ട് പൊലീസിന് കണ്ടെത്താനായില്ല. ടി-ഷർട്ട് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും പ്രതി ഇത് വേളി തടാകത്തിൽ ഉപേക്ഷിച്ചെന്നും പൊലീസ് കോടതിയെ അറിയിച്ചു. ടി-ഷർട്ട് വാങ്ങിയ കടയിൽ പ്രതിയുമായെത്തി പൊലീസ് തെളിവെടുത്തിരുന്നു. പൊലീസ് വാഹനം ഒഴിവാക്കിയാണ് പ്രതിയെ എകെജി സെന്‍ററിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. സുരക്ഷാ കാരണങ്ങളാൽ പുലർച്ചെയാണ് തെളിവെടുപ്പ് നടത്തിയത്. സ്ഫോടക വസ്തു എറിഞ്ഞ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ കായലിൽ ഉപേക്ഷിച്ചതായി ജിതിൻ മൊഴി നൽകിയതായി ക്രൈംബ്രാഞ്ച് അറിയിച്ചു. ഇത് നശിപ്പിച്ചുവെന്നായിരുന്നു ജിതിന്‍റെ നേരത്തെയുള്ള മൊഴി.  ആക്രമണം നടത്താൻ ഉപയോഗിച്ച സ്കൂട്ടറിനെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതായി ക്രൈംബ്രാഞ്ച് അറിയിച്ചു. അതേസമയം, കസ്റ്റഡി കാലാവധി കഴിഞ്ഞ ജിതിനെ അടുത്ത മാസം 6 വരെ കോടതി റിമാന്റ് ചെയ്തു. ജാമ്യാപേക്ഷ നാളെ പരിഗണിക്കും.

Read More

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഭാവന. നമ്മൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടി ഇപ്പോൾ തെന്നിന്ത്യയിലെ മികച്ച നായികമാരിൽ ഒരാളാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ ഒരു തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ ഭാവന വളരെയധികം ശ്രദ്ധ നേടുന്ന പോസ്റ്റുകൾ പങ്കുവയ്ക്കാറുണ്ട്. ഗോൾഡൻ വിസ സ്വീകരിക്കാൻ എത്തിയപ്പോൾ ഭാവന ധരിച്ചിരുന്ന വസ്ത്രത്തെ കുറിച്ച് കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുകയാണ്. നടിക്ക് സൈബർ ആക്രമണവും നേരിടേണ്ടി വന്നു. ഇപ്പോൾ ഇത്തരം പരിഹാസങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഭാവന.   എല്ലാ ദിവസവും എല്ലാം ശരിയാകും എന്ന് സ്വയം പറഞ്ഞ് ജീവിച്ചു തീർക്കാൻ നോക്കുമ്പോൾ, എന്‍റെ പ്രിയപ്പെട്ടവരെ വിഷമിപ്പിക്കരുത് എന്ന് കരുതി എന്‍റെ സങ്കടങ്ങൾ മാറ്റിവയ്ക്കാൻ ശ്രമിക്കുമ്പോൾ, ഞാൻ എന്ത് ചെയ്താലും മോശം വാക്കുകൾ കൊണ്ട് എന്നെ വേദനിപ്പിക്കാനും എന്നെ വീണ്ടും ഇരുട്ടിലേക്ക് വിടാനും ശ്രമിക്കുന്ന ധാരാളം ആളുകളുണ്ട് എന്ന് എനിക്കറിയാം. അങ്ങനെയാണ് അവർ സന്തോഷം…

Read More

ന്യൂഡല്‍ഹി: രാജ്യത്തെ സമ്പന്നർ സമ്പന്നരാകുകയും ദരിദ്രർ കൂടുതൽ ദരിദ്രരാകുകയും ചെയ്യുന്ന അവസ്ഥയാണ് നരേന്ദ്ര മോദി സർക്കാരിന് കീഴിലുള്ളതെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപി ഭരണത്തിൽ കോർപ്പറേറ്റുകൾ മാത്രമാണ് തടിച്ചു കൊഴുക്കുന്നതെന്നും യെച്ചൂരി പറഞ്ഞു. സിപിഐഎം പങ്കുവെച്ച കോളത്തിലൂടെയായിരുന്നു യെച്ചൂരിയുടെ പ്രതികരണം. “സമ്പന്നരുടെ പട്ടികയിൽ 330-ാം സ്ഥാനത്തായിരുന്ന വ്യക്തി ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ ഓരോന്നായി വിൽക്കുന്നു. പൊതുമേഖല രാജ്യത്തിന്‍റെ സ്വത്താണ്. ജനങ്ങളാണ് ഉടമകൾ . അവരുടെ അനുവാദമില്ലാതെ സൂപ്പർവൈസർ മാത്രമായ കേന്ദ്രസർക്കാർ പൊതുമേഖല മുഴുവൻ വിൽക്കുകയാണ്. പൊതുമുതൽ കൊള്ളയടിക്കുന്ന ഈ മേൽനോട്ടക്കാരനെ 2024-ഓടെ നീക്കം ചെയ്യണം.” – യെച്ചൂരി പറഞ്ഞു. രാജ്യം പട്ടിണിയിലും തൊഴിലില്ലായ്മയിലും വലയുകയാണെന്നും, ബിജെപിയുടെ വർഗീയ ഭരണം അവസാനിപ്പിക്കുക എന്നതാണ് രാജ്യസ്നേഹികളായ എല്ലാവരും ഏറ്റെടുക്കേണ്ട കടമയെന്നും സീതാറാം യെച്ചൂരി പ്രതികരിച്ചു.

Read More

കൊച്ചി: സിൽവർ ലൈൻ പ്രതിഷേധക്കാർക്കെതിരായ ക്രിമിനൽ കേസുകൾ പിൻവലിക്കില്ലെന്ന് സർക്കാർ. ഹൈക്കോടതിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്. അതേസമയം, ഡി.പി.ആറിന് കേന്ദ്രത്തിന്‍റെ അനുമതിയില്ലാത്തപ്പോൾ സാമൂഹികാഘാത പഠനം നടത്തിയിട്ട് എന്ത് പ്രയോജനമാണുള്ളതെന്ന് ഹൈക്കോടതി ചോദിച്ചു. എന്തിനാണ് ഇത്രയധികം പണം ചെലവഴിച്ചത്? പദ്ധതി ഇപ്പോൾ എവിടെ എത്തി നിൽക്കുന്നു? ഇത്രയധികം പ്രശ്നങ്ങൾ ഉണ്ടാക്കിയതിന് ആരാണ് സമാധാനം പറയുക തുടങ്ങിയ ചോദ്യങ്ങളാണ് ഹൈക്കോടതി ഉന്നയിച്ചത്. പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾക്കായി ആവർത്തിച്ച് കത്തയച്ചിട്ടും കെ റെയിൽ കോർപ്പറേഷൻ നൽകുന്നില്ലെന്ന് കാണിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.സിൽവർ ലൈനിന്‍റെ അലൈൻമെന്‍റ്, പദ്ധതിക്കായി ഏറ്റെടുക്കേണ്ട സ്വകാര്യ ഭൂമി, റെയിൽവേ ഭൂമി മുതലായവയുടെ വിശദാംശങ്ങൾ ഇതുവരെ നൽകിയിട്ടില്ല. ഡി.പി.ആർ അപൂർണ്ണമാണെന്ന മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്നതായും റെയിൽവേ കോടതിയെ അറിയിച്ചു. പദ്ധതിക്ക് കേന്ദ്രം സാമ്പത്തിക അനുമതി നൽകിയിട്ടില്ലെന്നും കെ റെയിലിന്‍റെ സാമൂഹിക ആഘാത പഠനവും ശിലാസ്ഥാപനവും നടത്തിയത് കേന്ദ്രത്തിന്‍റെ അനുമതിയില്ലാതെയാണെന്നും കേന്ദ്ര സർക്കാറും വ്യക്തമാക്കി.

Read More

തൊടുപുഴ: കെഎസ്‌യു പ്രവർത്തകരുടെ കുത്തേറ്റ് മരിച്ച എസ്എഫ്ഐ നേതാവ് ധീരജ് രാജേന്ദ്രന്റെ കുടുംബ സഹായ ഫണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി. പിതാവ് രാജേന്ദ്രനും അമ്മ പുഷ്കലയ്ക്കും 25 ലക്ഷം രൂപ വീതവും ഇളയ സഹോദരൻ അദ്വൈതിന് 10 ലക്ഷം രൂപ വീതവും നൽകി. സംഘർഷത്തിൽ പരിക്കേറ്റ ധീരജിനൊപ്പം ഉണ്ടായിരുന്ന അമൽ, അഭിജിത്ത് എന്നിവർക്ക് തുടർവിദ്യാഭ്യാസത്തിനായി അഞ്ച് ലക്ഷം രൂപ വീതം കൈമാറി. ചെറുതോണിയിൽ ധീരജ് സ്മാരകത്തിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിച്ചു. വിദ്യാർത്ഥികൾക്കുള്ള പഠനകേന്ദ്രമായും ലൈബ്രറിയായും കേന്ദ്രം പ്രവർത്തിക്കും. നാല് ദിവസം കൊണ്ട് 1.58 കോടി രൂപയാണ് സി.പി.എം ഇടുക്കി ജില്ലാ കമ്മിറ്റി പിരിച്ചെടുത്തത്. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥിയാണ് ധീരജെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുശ്ശീലങ്ങളില്ലാത്ത ഒരു മനുഷ്യനായിരുന്നു അദ്ദേഹം.  എസ്.എഫ്.ഐ.യുടെ വളർച്ചയുടെ വേഗത കണ്ണഞ്ചിപ്പിക്കുന്ന രീതിയിൽ വർദ്ധിച്ചു വരികയാണ്. നമ്മുടെ രാജ്യത്തെ ഏറ്റവും പഴക്കമേറിയ പാർട്ടികളിലൊന്ന് ഇന്നും ചില തീവ്രവാദ സംഘടനകൾ സ്വീകരിക്കുന്ന രീതി സ്വീകരിച്ചിട്ടുണ്ട്. ധീരജിനെ കൃത്യതയോടെയും…

Read More

മോസ്‍കോ: റഷ്യയിലെ സ്കൂളിൽ അജ്ഞാതനായ അക്രമി നടത്തിയ വെടിവെപ്പിൽ കുട്ടികളടക്കം 13 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഏഴുപേർ കുട്ടികളും രണ്ടുപേർ അധ്യാപകരുമാണ്. നാസി ചിഹ്നമുള്ള ടീ ഷർട്ട് ധരിച്ചയാളാണ് വെടിയുതിർത്തതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം അക്രമി ആത്മഹത്യ ചെയ്തെന്ന് പൊലീസ് അറിയിച്ചു. ഇഷസ്ക് നഗരത്തിലെ പ്രശസ്തമായ സ്കൂളിലാണ് ആക്രമണം നടന്നത്. ഗാർഡിനെ വെടിവച്ച് കൊന്ന ശേഷം പ്രധാന ഗേറ്റിലൂടെ അക്രമി സ്കൂളിൽ പ്രവേശിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. 

Read More