Author: News Desk

പെരിങ്ങാവ്: തൃശൂർ പെരിങ്ങാവിൽ ഇവൻ്റ് മാനേജ്മെൻ്റ് സ്ഥാപനത്തിൻ്റെ ഗോഡൗണിൽ വൻ തീപിടിത്തം. ഓസ്കാർ ഇവന്റ് മാനേജ്‌മെന്റിന്റെ ഗോഡൗണിൽ ആണ് തീ പിടിച്ചത്. കെട്ടിടത്തിൻ്റെ പിൻഭാഗത്ത് തീയിട്ടത് കെട്ടിടത്തിലേക്ക് പടരുകയായിരുന്നു. മൂന്ന് അഗ്നിശമന സേനാ യൂണിറ്റുകളും നാട്ടുകാരും തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പ്രദേശത്ത് മുഴുവൻ വലിയ തോതിൽ പുക വ്യാപിച്ചിട്ടുണ്ട്. അലങ്കാരത്തിനായി ഉപയോഗിക്കുന്ന പ്ലൈവുഡ് സാധങ്ങൾ സൂക്ഷിച്ചതിനാൽ വളരെ പെട്ടന്ന് തീ അതിലേക്ക് പടരുകയായിരുന്നു. ഗോഡൗണിലെ ഭൂരിഭാഗം സാധങ്ങളും കത്തി നശിച്ചു. പോലീസും തീ അണയ്ക്കാക്കാനുള്ള ശ്രമങ്ങളിൽ പങ്ക് ചേരുന്നുണ്ട്. ആളപായമില്ലെന്നാണ് വിവരം.

Read More

കാഠ്മണ്ഡു: നേപ്പാളിന്‍റെ മൂന്നാമത്തെ പ്രസിഡന്‍റായി റാം ചന്ദ്ര പൗഡൽ തിരഞ്ഞെടുക്കപ്പെട്ടു. ഈ മാസം 12 ന് റാം ചന്ദ്ര പൗഡൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. നേപ്പാളി കോൺഗ്രസും സിപിഎൻ (മാവോയിസ്റ്റ് സെന്‍റർ) അടങ്ങുന്ന എട്ട് പാർട്ടി സഖ്യത്തിന്‍റെ പൊതു സ്ഥാനാർത്ഥിയായ പൗഡലിന് 214 പാർലമെന്‍ററി നിയമസഭാംഗങ്ങളുടെയും 352 പ്രവിശ്യാ അസംബ്ലി അംഗങ്ങളുടെയും വോട്ടുകൾ ലഭിച്ചു. നേപ്പാളി കോൺഗ്രസ് പ്രസിഡന്‍റ് ശേർ ബഹാദൂർ ദ്യൂബ പൗഡലിനെ അഭിനന്ദിച്ചു. “പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട എന്‍റെ സുഹൃത്തിന് അഭിനന്ദനങ്ങൾ,” എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. നിലവിലെ പ്രസിഡന്‍റ് ബിദ്യ ദേവി ബണ്ഡാരിയുടെ കാലാവധി മാർച്ച് 12ന് അവസാനിക്കും. 332 പാർലമെന്‍റ് അംഗങ്ങളും ഏഴ് പ്രവിശ്യാ അസംബ്ലികളിലെ 550 അംഗങ്ങളും ഉൾപ്പെടെ 882 അംഗങ്ങൾ ചേർന്നാണ് പ്രസിഡന്‍റിനെ തിരഞ്ഞെടുക്കുന്നത്.  518 പ്രവിശ്യാ അസംബ്ലി അംഗങ്ങളും 313 പാർലമെന്‍റ് അംഗങ്ങളും പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ വക്താവ് ഷാലിഗ്രാം പറഞ്ഞു. തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് പൗഡൽ നേരത്തെ തന്നെ…

Read More

നടൻ ശിവകാർത്തികേയൻ നിർമ്മിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘കൊട്ടുകാളി’ എന്ന ചിത്രമാണ് പ്രഖ്യാപിച്ചത്. ശിവകാർത്തികേയൻ തന്നെയാണ് ചിത്രം പ്രഖ്യാപിച്ചത്. പി എസ് വിനോദ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൂരി, അന്ന ബെൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ഒസ്കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്ന ‘കൂഴങ്കല്ല്’ എന്ന ചിത്രത്തിന്‍റെ സംവിധായകനാണ് പി.എസ് വിനോദ് രാജ്. റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ മികച്ച ഫീച്ചർ ഫിലിമിനുള്ള ടൈഗർ അവാർഡ് ‘കൂഴങ്കല്ല്’ സ്വന്തമാക്കിയിരുന്നു. ബി ശക്തിവേലാണ് ‘കൊട്ടുകാളി’യുടെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ഗണേഷ് ശിവയാണ് ചിത്രത്തിന്‍റെ എഡിറ്റിംഗ് നിർവ്വഹിക്കുന്നത്. ശിവകാർത്തികേയൻ്റെ ‘മാവീരൻ’ എന്ന ചിത്രമാണ് ഇനി റിലീസിനെത്താനുള്ളത്.  മഡോണി അശ്വിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകൻ എസ് ശങ്കറിന്‍റെ മകൾ അദിതിയാണ് ചിത്രത്തിലെ നായിക. ശിവകാർത്തികേയന്‍റെ മാവീരന്‍റെ ഡിജിറ്റൽ അവകാശം ആമസോൺ പ്രൈം സ്വന്തമാക്കിയതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Read More

ബെംഗലൂരു: ഒത്തുതീർപ്പിന് 30 കോടി രൂപ വാഗ്ദാനം ചെയ്ത് ഇടനിലക്കാരനെ അയച്ചെന്ന ആരോപണത്തിൽ ഉറച്ച് നിന്ന് സ്വപ്ന സുരേഷ്. താൻ പറഞ്ഞതെല്ലാം വിജേഷ് സമ്മതിച്ചിട്ടുണ്ട്. വിജേഷ് പിള്ളയ്ക്കെതിരെ നിയമനടപടി സ്വീകരിക്കും. തെളിവുകൾ ഇതിനകം ഏജൻസികൾക്ക് കൈമാറിയിട്ടുണ്ട്. ഉടൻ കോടതിക്കും കൈമാറും. എം.വി ഗോവിന്ദൻ നിയമനടപടി സ്വീകരിച്ചാലും നേരിടും. വിജേഷ് പിള്ളയ്ക്ക് എതിരായ ആരോപണങ്ങളിൽ തെളിവുണ്ടെന്നും സ്വപ്ന ഫെയ്സ്ബുക്കിൽ കുറിച്ചു. “ഇപ്പോൾ വിജേഷ് പിള്ള എന്നെ കണ്ടെന്ന് സമ്മതിച്ചിട്ടുണ്ട്. ഹരിയാനയുടെയും രാജസ്ഥാന്‍റെയും കാര്യവും അദ്ദേഹം സമ്മതിച്ചു. തനിക്ക് 30 കോടി രൂപ വാഗ്ദാനം ചെയ്തതായും ഇയാൾ സമ്മതിച്ചിട്ടുണ്ട്. എം വി ഗോവിന്ദന്‍റെയും യൂസഫലിയുടെയും പേരുകൾ പറഞ്ഞതായും സമ്മതിച്ചു. വിമാനത്താവളത്തിലെ ഭീഷണിയെക്കുറിച്ച് താൻ പറഞ്ഞതായും ഇയാൾ സമ്മതിച്ചിട്ടുണ്ട്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട തെളിവുകൾ ആവശ്യപ്പെട്ടതായും ഇയാൾ സമ്മതിച്ചിട്ടുണ്ട്. എന്നാൽ മുകളിൽ പറഞ്ഞ കാര്യങ്ങൾ അദ്ദേഹം പറഞ്ഞത് മറ്റൊരു സന്ദർഭത്തിലാണ്. എനിക്ക് ഒന്നേ പറയാനുള്ളൂ. സംഭവം നടന്നയുടൻ തന്നെ തെളിവുകൾ സഹിതം പൊലീസിനെയും ഇ.ഡിയെയും അറിയിക്കുന്നതുൾപ്പെടെ…

Read More

കൊച്ചി: ലൈഫ് മിഷൻ കേസിൽ എം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചില്ല. ജസ്റ്റിസ് കൗസർ എടപ്പഗത്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കാതെ മാറ്റിവച്ചത്. അഴിമതി നിരോധന നിയമപ്രകാരമുള്ള ഹർജി മാത്രമേ പരിഗണിക്കാനാകൂവെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് വ്യക്തമാക്കി. തുടർന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്ന ബെഞ്ചിലേക്ക് ഹർജി മാറ്റി. ഹർജി തിങ്കളാഴ്ച മറ്റൊരു ബെഞ്ച് പരിഗണിക്കും. ഹർജിയിലെ സാങ്കേതിക പിശക് കാരണമാണ് മാറ്റിവച്ചത്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ശിവശങ്കർ, കേസിൽ ഇഡി തന്നെ വേട്ടയാടുന്നു എന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ ഹർജിയിൽ ഉന്നയിക്കുന്നുണ്ട്. തന്‍റെ ആരോഗ്യസ്ഥിതി പോലും പരിഗണിക്കാതെയാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും കേസിലെ മറ്റ് പ്രതികളെയൊന്നും അറസ്റ്റ് ചെയ്തില്ലെന്നും ശിവശങ്കർ ആരോപിച്ചു. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് ശിവശങ്കർ ജാമ്യാപേക്ഷ സമർപ്പിച്ചത്. 

Read More

തിരുവനന്തപുരം: വേനൽ കടുത്തതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വർധിക്കുന്നു. കഴിഞ്ഞ ദിവസം 86.20 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. രാത്രി 7 നും 11 നും ഇടയിൽ വൈദ്യുതി ഉപയോഗം കുറച്ചില്ലെങ്കിൽ താരിഫ് വർധനവ് നേരിടേണ്ടിവരും. കഴിഞ്ഞ ആറ് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന ജലനിരപ്പാണ് ഇടുക്കി അണക്കെട്ടിൽ രേഖപ്പെടുത്തിയിട്ടുള്ളത്. 47 ശതമാനം വെള്ളം മാത്രമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ വർഷം ഇതേ സമയം 70 ശതമാനം വെള്ളമുണ്ടായിരുന്നു. സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും താപനില 45 ഡിഗ്രി സെൽഷ്യസ് കടന്നതോടെ വൈദ്യുതി ഉപയോഗം വർധിച്ച് കൊണ്ടിരിക്കുകയാണ്. ഈ മാസം മൂന്ന് ദിവസം കൊണ്ട് ഉപയോഗം 85 ദശലക്ഷം യൂണിറ്റ് കടന്നു. കഴിഞ്ഞ വർഷം ഏപ്രിൽ 28ന് രേഖപ്പെടുത്തിയ 92.88 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗമാണ് സർവകാല റെക്കോർഡ്. രാത്രി 7 മുതൽ 11 വരെയാണ് സംസ്ഥാനത്ത് കൂടുതൽ വൈദ്യുതി വേണ്ടിവരുന്നത്. ഡാമുകളിൽ നിന്നുള്ള ആഭ്യന്തര ഉൽപാദനം മാത്രം പര്യാപ്തമല്ല. കഴിഞ്ഞ ആറ് വർഷത്തിനിടയിലെ ഏറ്റവും…

Read More

തിരുവനന്തപുരം: റിസോർട്ട് വിവാദം പി ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ചെന്ന് വെളിപ്പെടുത്തി ഇ.പി ജയരാജൻ. പി ജയരാജൻ ഈ വിഷയം അഴിമതി ആരോപണമെന്ന തരത്തിൽ ഉന്നയിച്ചിട്ടില്ലെന്നും സഹകരണ സ്ഥാപനം പോലെ സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കുന്നത് ശരിയാണോ എന്ന ചോദ്യമാണ് ഉയർന്നതെന്നും അദ്ദേഹം പറഞ്ഞു. വൈദേകം മുൻ എം.ഡി രമേഷ് കുമാർ പി.ജയരാജനുമായി കൂടിക്കാഴ്ച നടത്തിയെന്നും ഇ പി വ്യക്തമാക്കി. വിവാദം മാധ്യമ സൃഷ്ടിയാണെന്ന് പറഞ്ഞ് സി.പി.എമ്മും നേതാക്കളും ഇതുവരെ നിഷേധിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ഇക്കാര്യങ്ങൾ ഇ പി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. രമേഷിന് റിസോർട്ടിൽ പിടി മുറുക്കാൻ കഴിയാഞ്ഞതിനാൽ തന്‍റെ പേര് വലിച്ചിഴച്ചതാണെന്നും ഇ പി ആരോപിച്ചു. അതേസമയം, കണ്ണൂരിലെ വിവാദമായ വൈദേകം റിസോർട്ടിലെ ഓഹരികൾ വിൽക്കാനൊരുങ്ങുകയാണ് ഇ.പി ജയരാജന്‍റെ കുടുംബം. ജയരാജന്‍റെ ഭാര്യ ഇന്ദിരയുടെയും മകൻ ജെയ്‌സണിന്റെയും ഓഹരികളാണ് വിൽക്കുന്നത്. ഇരുവർക്കുമായി 91.99 ലക്ഷം രൂപയുടെ ഓഹരിയുണ്ട്. ഇന്ദിരയ്ക്ക് 81.99 ലക്ഷം രൂപയുടെയും ജെയ്‌സണ് 10 ലക്ഷം രൂപയുടെയും ഓഹരിയുണ്ട്. ഓഹരികൾ…

Read More

റിയാദ്: സൗദി രാജകുടുംബാംഗം അൽ ജൗഹറ ബിൻത് അബ്ദുൽ അസീസ് ബിൻ അബ്ദുറഹ്മാൻ അൽ സൗദ് അന്തരിച്ചു. വ്യാഴാഴ്ച രാത്രിയാണ് സൗദി രാജകൊട്ടാരം ഔദ്യോഗിക വാർത്താ ഏജൻസി വഴി മരണവിവരം അറിയിച്ചത്. മാർച്ച് 10 വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം റിയാദിലെ ഇമാം തുർകി ബിൻ അബ്ദുല്ല പള്ളിയിൽ മയ്യിത്ത് നമസ്കാരം നടക്കുമെന്ന് റോയൽ കോർട്ട് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

Read More

ഇടുക്കി: സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങൾ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സ്വപ്നയുടെ ആരോപണങ്ങൾ മുഖവിലയ്ക്കെടുക്കുന്നില്ലെന്നും ആരോപണത്തിനെതിരെ കേസ് കൊടുക്കുമെന്നും നിയമപരമായി നേരിടുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഇതെല്ലാം മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരായ നിരന്തര രാഷ്ട്രീയ പ്രേരിത ആരോപണങ്ങളാണ്. സ്വപ്നയിൽ നിന്ന് ഇനി ഒന്നും പുറത്ത് വരാനില്ലെന്നും അതുകൊണ്ട് ഭീഷണിപ്പെടുത്തേണ്ട കാര്യമില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. ‘സ്വപ്ന സുരേഷ് വിജയ് പിള്ള എന്ന പേരാണ് പറഞ്ഞത്. എന്നാൽ രണ്ട് പത്രങ്ങൾ വിജേഷ് പിള്ള എന്നാണ് പറഞ്ഞത്. ആദ്യം ഇത് ആരാണെന്ന് വ്യക്തമാവട്ടെ. അങ്ങനെയുള്ള ഒരാളെ എനിക്ക് അറിയില്ല. കണ്ണൂർ ജില്ലയിൽ പിള്ളമാരില്ല. പിള്ളയെ എവിടെ നിന്നാണ് കിട്ടിയതെന്ന് എനിക്കറിയില്ല. പിന്നെ മനോരമ പത്രം പറയുന്നത് വിജേഷ് പിള്ളയല്ല വിജേഷ് കോയിലേത്ത് ആണെന്നാണ്. ഈ വിജേഷ് കൊയിലേത്ത് എങ്ങനെയാണ് വിജേഷ് പിള്ള ആയത്. എനിക്ക് ഈ പറയുന്ന ആളെ പരിചയമില്ല,’ എം വി ഗോവിന്ദൻ വ്യക്തമാക്കി.

Read More

ഹംബർഗ്: ജർമ്മൻ നഗരമായ ഹംബർഗിലെ പള്ളിയിലുണ്ടായ വെടിവെപ്പിൽ ഏഴ് പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ വെടിയുതിർത്തയാളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. എട്ട് പേർക്ക് പരിക്കേറ്റതായാണ് വിവരം. ഹംബർഗിലെ യഹോവ സാക്ഷികളുടെ പള്ളിയിലാണ് വ്യാഴാഴ്ച വെടിവെപ്പുണ്ടായത്. സംഭവ സ്ഥലത്തുണ്ടായിരുന്ന 17 പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ പൊലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. വെടിവെപ്പിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. ജനങ്ങൾ വീടിനുള്ളിൽ തന്നെ തുടരണമെന്ന് നിർദേശമുണ്ട്. ആഴ്ചയിൽ പതിവുള്ള ബൈബിൾ പഠനത്തിനായി പോയപ്പോഴാണ് ആളുകൾക്ക് നേരെ വെടിവെപ്പുണ്ടായത്. ജർമനിയിലെ 1.75 ലക്ഷം യഹോവ സാക്ഷികളിൽ 3,800 പേരും ഹംബർഗിലാണ്.

Read More