- ഇനി പഴയതുപോലെയാകില്ല, വിസ ഫീസുകളിലും നിയമങ്ങളിലും വലിയ മാറ്റം; പുതിയ നിയമാവലി പുറത്തിറക്കി കുവൈത്ത്, പുതിയ വിദേശി താമസ നിയമം പ്രാബല്യത്തിൽ
- ആട് 3യുടെ ഷൂട്ടിംഗിനിടെ പരുക്കേറ്റു, നടൻ വിനായകൻ ആശുപത്രിയിൽ
- കണ്ടപാടെ പരസ്പരം കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവച്ച് വിഡി സതീശനും പിവി അൻവറും, ‘ടീം യുഡിഎഫ് 2026 ൽ സെഞ്ച്വറി അടിക്കുന്നതിന്റെ ഭാഗമായതിൽ സന്തോഷം’
- തടവുകാരില്‍ നിന്ന് കൈക്കൂലി വാങ്ങി വഴി വിട്ട സഹായം; ജയില്‍ ഡിഐജി വിനോദ് കുമാറിന് സസ്പെന്ഷന്
- മണ്ഡലപൂജ; 26നും 27നും ശബരിമല ദർശനത്തിനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും
- വൻ തുക കുടിശ്ശിക; പൊതുമേഖല സ്ഥാപനത്തിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി
- ’10, 12 ക്ലാസിലെ രോഗബാധിതരായ കുട്ടികൾക്ക് പരീക്ഷയെഴുതാൻ അധിക സമയം അനുവദിക്കണം’; സിബിഎസ്ഇക്ക് നിർദേശം നൽകി മനുഷ്യാവകാശ കമ്മീഷൻ
- എസ്ഐആർ കരട് പട്ടിക പ്രസിദ്ധീകരിച്ചു; 24.08 ലക്ഷം പേർ പുറത്ത്; പേരുണ്ടോ എന്നറിയാം
Author: News Desk
കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്കെതിരായ കേസുമായി മുന്നോട്ട് പോകുമെന്നും എല്ലാ തെളിവുകളും തന്‍റെ കൈയിലുണ്ടെന്നും പരാതിക്കാരി. നീതിയും സത്യവും തന്‍റെ പക്ഷത്താണെന്ന ധൈര്യത്തിൽ നിന്നാണ് കേസുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. നാളെ ഇതുപോലെ മറ്റൊരു ശ്രീനാഥ് ഭാസി ഉണ്ടാകാൻ പാടില്ല. ആരോടും എന്തും പറയാമെന്നുള്ള അവസ്ഥയുണ്ടാകരുതെന്നും, പ്രതികരിച്ചാൽ മാത്രമേ ഇതെല്ലാം മാറുകയുള്ളൂവെന്നും പരാതിക്കാരി പറഞ്ഞു. അവതാരകയുടെ വാക്കുകൾ – “ക്യാമറ ഓഫ് ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ ശ്രീനാഥ് ഭാസി അസഭ്യം പറഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെ മോശം കാര്യങ്ങൾ പറയുകയായിരുന്നു. ഈ സംഭവത്തിന് ശേഷം മറ്റ് പല ചാനലുകളിലും അദ്ദേഹം പറഞ്ഞത് എല്ലാവരും കേട്ടിട്ടുണ്ട്. തന്നെക്കാള്‍ താഴ്ന്ന അവതാരകരോട് എങ്ങനെയാണെന്ന് പെരുമാറുന്നതെന്ന് സ്വാഭാവികമായി ഊഹിക്കാവുന്നതേയുള്ളു. സ്വരചേര്‍ച്ചകളുണ്ടാകുമ്പോള്‍ കാര്യങ്ങള്‍ മാന്യമായി പറഞ്ഞ് അവസാനിപ്പിക്കണം. തെറി വിളിച്ചല്ല ഒരു സാഹചര്യത്തെ നേരിടേണ്ടത്. മാപ്പുപറഞ്ഞാല്‍ അവിടെ തന്നെ പ്രശ്‌നം തീര്‍ക്കാമായിരുന്നു. അഭിമുഖത്തിന് എത്തിയ ഉടനെ ശ്രീനാഥ് ഭാസി ധ്യാൻ ശ്രീനിവാസനെ രക്ഷിക്കുന്ന ചാനലാണോ എന്ന് ചോദിച്ചു. ഞങ്ങൾ ധ്യാൻ…
സിനിമാ താരങ്ങൾക്ക് വാഹനങ്ങളോട് വലിയ ഇഷ്ടമാണ്. ഇവരുടെ പുതിയ വാഹനങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട്. മോഹൻലാലിന്‍റെ പുതിയ വാഹനം സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുകയാണ്. മോഹൻലാൽ പുതിയ കാരവൻ സ്വന്തമാക്കിയിരിക്കുകയാണ്. മോഹന്‍ലാലിന്റെ ഇഷ്ട നമ്പറായ 2255 ഈ വാഹനത്തിനും സ്വന്തമാക്കിയിട്ടുണ്ട്. തവിട്ട് നിറത്തിലുള്ള കാരവൻ വാഹന പ്രേമികളുടെ ഹൃദയം കീഴടക്കുകയാണ്. ഓജസ് ഓട്ടോമൊബൈല്‍സാണ് ഭാരത് ബെന്‍സിന്റെ 1017 ബസിനെ ആഡംബര കാരവാനായി രൂപപ്പെടുത്തിയിരിക്കുന്നത്.
ന്യൂഡല്‍ഹി: അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാൻ അനുമതി തേടി കേരളത്തിലെ രണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സുപ്രീം കോടതിയെ സമീപിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്തും കോഴിക്കോട് കോർപ്പറേഷനുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇരു സ്ഥാപനങ്ങളും സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. കണ്ണൂർ ജില്ലാ പഞ്ചായത്തിന് വേണ്ടി പി പി ദിവ്യയും കോഴിക്കോട് ജില്ലാ കോർപ്പറേഷനു വേണ്ടി സെക്രട്ടറി ബിനി കെ.യുവുമാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. 1994 ലെ പഞ്ചായത്തീരാജ് ആക്ട്, 1994 ലെ മുനിസിപ്പാലിറ്റി ആക്ട് എന്നിവ പ്രകാരം മനുഷ്യർക്ക് ഭീഷണി ഉയർത്തുന്ന അക്രമാസക്തമായ തെരുവുനായ്ക്കളെയും പന്നികളെയും കൊല്ലാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരം നൽകി. എന്നാൽ 2001ലെ എബിസി ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നതോടെ തെരുവുനായ്ക്കളെ കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരമില്ലെന്ന് കേരള ഹൈക്കോടതി വിധിച്ചിരുന്നു. ഹൈക്കോടതിയുടെ ഈ വിധി തെറ്റാണെന്ന് ചൂണ്ടിക്കാട്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പരിധിയിലും കോഴിക്കോട് കോർപ്പറേഷൻ പരിധിയിലും…
ന്യൂഡല്‍ഹി: മതവിദ്വേഷം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിന് 45 വീഡിയോകളും 10 യൂട്യൂബ് ചാനലുകളും നിരോധിച്ചതായി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു. ഇന്ത്യയുടെ ദേശീയ സുരക്ഷ, വിദേശ ബന്ധങ്ങൾ, പൊതു ക്രമം എന്നിവയെ തകർക്കാൻ മോർഫ് ചെയ്ത വീഡിയോകളും ചിത്രങ്ങളും ഉപയോഗിച്ചെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം പറഞ്ഞു. ഇന്റലിജൻസ് ഇൻപുട്ടുകളുടെ അടിസ്ഥാനത്തിൽ, ഐ ആൻഡ് ബി മന്ത്രാലയം ആ 45 വീഡിയോകൾ ഉടൻ ബ്ലോക്ക് ചെയ്യാൻ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ യൂട്യൂബിന് നിർദ്ദേശം നൽകി. ഇൻഫർമേഷൻ ടെക്‌നോളജി (ഇന്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡും) ചട്ടങ്ങൾ 2021-ന്റെ വ്യവസ്ഥകൾക്ക് അനുസൃതമായാണ് നടപടി.
നാല് പതിറ്റാണ്ടിനിടെ സുൻഹെബോട്ടോ സന്ദർശിക്കുന്ന ആദ്യ കേന്ദ്രമന്ത്രിയായി രാജീവ് ചന്ദ്രശേഖര്‍
കോഹിമ: നാല് പതിറ്റാണ്ടിനിടെ ആദ്യമായി ഒരു കേന്ദ്രമന്ത്രി നാഗാലാൻഡിലെ സുൻഹെബോട്ടോ സന്ദർശിച്ചു. കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് സർക്കാർ പദ്ധതികളുടെ നടത്തിപ്പ് അവലോകനം ചെയ്യുകയും സുൻഹെബോട്ടോ, വോഖ ജില്ലകളിലെ കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തത്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ സഹമന്ത്രി രാജീവ് ചന്ദ്രശേഖർ നാഗാലാൻഡിൽ എത്തിയത്. ദിമാപൂരിൽ നിന്ന് റോഡ് മാർഗം ഒൻപത് മണിക്കൂർ യാത്ര ചെയ്താണ് കേന്ദ്രമന്ത്രി മലയോര നഗരമായ സുൻഹെബോട്ടോയിലെത്തിയത്. അദ്ദേഹം സുൻഹെബോട്ടോ ജില്ലാ ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ജില്ലയുടെ സമഗ്രവികസനത്തിനായി നൈപുണ്യവികസന പദ്ധതി ആവിഷ്കരിക്കാൻ കേന്ദ്രമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. “പ്രാദേശിക വിഭവങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും നഗര കേന്ദ്രങ്ങളിലേക്കുള്ള കുടിയേറ്റം കുറയ്ക്കുന്നതിനുമാണ് ഞങ്ങളുടെ ഊന്നൽ,” രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കേന്ദ്ര സർക്കാർ പദ്ധതികളുടെ നടത്തിപ്പ് അവലോകനം ചെയ്ത മന്ത്രി, പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്ത പോലെ അവസാനത്തെ വ്യക്തിയുടെയും ശബ്ദം കേൾക്കുകയും എല്ലാ പരാതികളും…
യു.എ.ഇ: യു.എ.ഇയിൽ ചരക്കുകൂലി കുറയുകയും രൂപയ്ക്കും പൗണ്ടിനുമെതിരെ യു.എ.ഇ ദിർഹം ശക്തിപ്പെടുകയും ചെയ്തതോടെ ഭക്ഷ്യവിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് സൂചന. ദിർഹം ശക്തിപ്പെടുകയും പണപ്പെരുപ്പം കുറയുന്നതുമാണ് ഭക്ഷ്യവില കുറയാൻ കാരണമാകുന്നത്. വിലയിൽ 20 ശതമാനമെങ്കിലും കുറവാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. വിനിമയ നിരക്കിൽ ഇന്ന് ഇന്ത്യൻ രൂപയ്ക്കും ബ്രിട്ടീഷ് പൗണ്ടിനുമെതിരെ യു.എ.ഇ ദിർഹം സർവകാല റെക്കോഡിലെത്തിയിരുന്നു. ദിർഹത്തിനെതിരെ ഇന്ത്യൻ രൂപ 22.21 എന്ന റെക്കോർഡ് താഴ്ചയിലേക്ക് വീണപ്പോൾ യു.കെ പൗണ്ട് 3.85 ആയാണ് കുറഞ്ഞത്. പാകിസ്ഥാൻ രൂപയും ഇന്ന് എക്കാലത്തെയും താഴ്ന്ന നിരക്കായ 65ന് അടുത്തെത്തിയിട്ടുണ്ട്. ഇന്ത്യയും പാകിസ്ഥാനും യു.എ.ഇയുടെ ഭക്ഷ്യ ഇറക്കുമതിയുടെ പ്രധാന സ്രോതസ്സുകളായതിനാൽ, ദിർഹം കരുത്താർജ്ജിച്ചത് യു.എ.ഇയിലെ പണപ്പെരുപ്പം കുറയ്ക്കാൻ സഹായിക്കും. അരി, സുഗന്ധവ്യഞ്ജനങ്ങൾ, ഡ്രൈ ഫ്രൂട്ട്സ്, പച്ചക്കറികൾ, മറ്റ് നിരവധി ഭക്ഷ്യവസ്തുക്കളും യു.എ.ഇ ഇറക്കുമതി ചെയ്യുന്നതിൽ വലിയ പങ്കും ഇന്ത്യയിൽനിന്നും പാകിസ്താനിൽനിന്നുമാണ്. ഇതാണ് ഭക്ഷ്യ-ഉപഭോക്തൃ വസ്തുക്കളുടെ വില കുറഞ്ഞത് 20 ശതമാനമെങ്കിലും കുറയാൻ കാരണമാകുന്നത്.
പട്ന: ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനും കുടുംബാംഗങ്ങൾക്കുമെതിരായ ഐആർസിടിസി അഴിമതിക്കേസിൽ വിചാരണ നടപടികളുമായി മുന്നോട്ട് പോകാൻ ഡൽഹി ഹൈക്കോടതി സിബിഐക്ക് അനുമതി നൽകി. 2018 ൽ കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും പ്രതികൾക്കെതിരെ കുറ്റം ചുമത്തുന്നതിനുള്ള വാദങ്ങൾ ആരംഭിച്ചിരുന്നില്ല. ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്രി ദേവി, മകനും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് എന്നിവരാണ് കേസിലെ 11 പ്രതികൾ. 2019 ൽ, റെയിൽവേ ഉദ്യോഗസ്ഥരായ മൂന്ന് പ്രതികളും വിചാരണ നടപടികൾക്കെതിരെ കോടതിയെ സമീപിച്ചിരുന്നു, ഇത് തുടർ നടപടികൾക്ക് തടസ്സമായി. പ്രോസിക്യൂഷന്‍റെ അനുമതിയില്ലാതെയാണ് കേസ് രജിസ്റ്റർ ചെയ്തതെന്നായിരുന്നു ആക്ഷേപം. പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്ന് 2020 മാർച്ചിൽ അറ്റോർണി ജനറൽ നിയമോപദേശം നൽകിയിരുന്നു. ഐആർസിടിസി അഴിമതിയുമായി ബന്ധപ്പെട്ട് 2017ലാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. ലാലു പ്രസാദ് യാദവ് കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ ഐആർസിടിസി കരാറുകൾ അനുവദിക്കുന്നതിനു പകരമായി ലാലു കുടുംബാംഗങ്ങൾക്ക് നിസാര വിലയ്ക്ക് ഭൂമി കൈമാറിയെന്നതാണ് കേസ്.
ജയ്‍പൂര്‍: രാജസ്ഥാൻ പ്രതിസന്ധിയെക്കുറിച്ച് എഐസിസി നിരീക്ഷകരിൽ നിന്ന് റിപ്പോർട്ട് തേടി സോണിയാ ഗാന്ധി. ഓരോ എം.എൽ.എമാരുമായും സംസാരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സോണിയ ഗാന്ധി ആവശ്യപ്പെട്ടു. ഗെഹ്ലോട്ട് അക്ഷരാർത്ഥത്തിൽ സോണിയാ ഗാന്ധിയെ വെല്ലുവിളിക്കുകയാണെന്നാണ് നിരീക്ഷകർ പറയുന്നത്. ഇന്നലെ രാത്രി ജയ്പൂരിൽ നടന്നത് ഗെഹ്ലോട്ടിന്‍റെ തിരക്കഥയാണെന്ന് മല്ലികാർജുൻ ഖാർഗെയും അജയ് മാക്കനും സോണിയാ ഗാന്ധിയോട് പറഞ്ഞിരുന്നു. ഇരട്ടപദവി വേണ്ടെന്ന പരസ്യപ്രസ്താവന നടത്തിയാണ് ഗെഹ്ലോട്ട് നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചത്. ഹൈക്കമാൻഡ് വിളിച്ചുചേർത്ത നിയമസഭാ കക്ഷിയോഗം അട്ടിമറിക്കുകയും സമാന്തര യോഗത്തിന് പച്ചക്കൊടി കാണിക്കുകയും ചെയ്തു. ഇന്ന് തന്നെ കാണാമെന്ന് പറഞ്ഞ ഗെഹ്ലോട്ടിനെ അജയ് മാക്കൻ നിരസിച്ചത് ഹൈക്കമാൻഡിന്‍റെ ശക്തമായ പ്രതിഷേധത്തിന്‍റെ വ്യക്തമായ സൂചനയാണ്. പ്രവർത്തക സമിതി അംഗങ്ങൾക്ക് പുറമെ എ.ഐ.സി.സി നിരീക്ഷകരും ഗെഹ്ലോട്ടിനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സമാന്തര യോഗത്തിൽ പങ്കെടുത്ത എംഎൽഎമാർക്കെതിരെയും നടപടി വേണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്. രാജസ്ഥാനിൽ നടന്നത് കടുത്ത അച്ചടക്ക ലംഘനമാണെന്ന് അജയ് മാക്കൻ മാധ്യമങ്ങൾക്ക് മുന്നിൽ ആവർത്തിച്ചു.
തിരുവനന്തപുരം: ഇടത് സർക്കാർ കേരളത്തിന് ഭീഷണിയാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. കേരളത്തിലെ സർക്കാർ അഴിമതിയിൽ നിന്ന് അഴിമതിയിലേക്കാണ് പോകുന്നതെന്ന് ജെപി നദ്ദ വിമർശിച്ചു. കൊവിഡ് കാലത്ത് ഉൾപ്പെടെ നടന്നത് അഴിമതിയാണെന്നാണ് വിമർശനം. സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തൽ പരാമർശിച്ച നദ്ദ സർവകലാശാലകളിൽ ബന്ധുനിയമനങ്ങൾ നടക്കുന്നുണ്ടെന്നും ലോകായുക്തയെ ഇല്ലാതാക്കുകയാണെന്നും വിമർശിച്ചു. കേരളം ഭീകരതയുടെ ഹോട്ട്സ്പോട്ടായി മാറുകയാണെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദ്വിദിന സന്ദർശനത്തിനായി ഇന്നലെ കേരളത്തിലെത്തിയ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ ഇന്ന് കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബി സരസ്വതി ക്ഷേത്രത്തിൽ ദർശനം നടത്തി. നവരാത്രി ഉത്സവത്തിന്‍റെ ഉദ്ഘാടന ദിവസമായ ഇന്ന് പാർട്ടി നേതാക്കൾക്കൊപ്പമാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ, സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ എന്നിവരും സന്നിഹിതരായിരുന്നു. ബി.ജെ.പി ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്യാനാണ് നദ്ദ ഇന്നലെ കോട്ടയത്ത് എത്തിയത്. ക്ഷേത്ര ദർശനത്തിന് ശേഷമാണ് നദ്ദ തിരുവനന്തപുരത്തേക്ക്…
തമിഴ് സിനിമാലോകം കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാം സ്ഥാനത്തായിരിക്കും വിജയ് നായകനാകുന്ന വാരിസ്. വംശി പൈഡിപ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രത്തിന്‍റെ ഡിജിറ്റൽ അവകാശങ്ങൾ വിറ്റഴിഞ്ഞു എന്നതാണ് ഏറ്റവും പുതിയ വാർത്ത. ചിത്രത്തിന്‍റെ ഡിജിറ്റൽ അവകാശം ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കിയിട്ടുണ്ട്. ‘വാരിസ്’ ഇതുവരെ തമിഴ് സിനിമകൾ നേടിയിട്ടുള്ളതിൽ ഏറ്റവും ഉയർന്ന തുകയാണ് നേടിയതെന്ന് റിപ്പോർട്ടുകളുണ്ട്. കാർത്തിക് പളനിയാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. പ്രവീൺ കെഎൽ സംഗീതം ഒരുക്കുന്ന ചിത്രം പൊങ്കലിന് തീയേറ്ററുകളിലെത്തും. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും ചിത്രത്തിന്‍റെ നിര്‍മ്മാണം. ഈ നിര്‍മ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്. ഫാമിലി എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ വിജയ്‍ക്കും രശ്‍മിക മന്ദാനയ്‍ക്കും പുറമേ ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്‍ണ തുടങ്ങിയവരും അഭിനയിക്കുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 26ന് പ്രഖ്യാപിച്ച പ്രോജക്റ്റ്…
