Author: News Desk

മലപ്പുറം: മട്ടന്നൂർ ജുമാ മസ്ജിദ് അഴിമതിയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൾ റഹ്മാൻ കല്ലായിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കെ.ടി ജലീൽ. പിരിവ് തൊഴിലാക്കിയ വില്ലൻമാരെ സമൂഹം തിരിച്ചറിയണം. അവരുടെ കൈയിൽ അഞ്ച് പൈസ കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും കെ.ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. ‘ഒറ്റയ്ക്ക്’ പിരിവിന് വരുന്ന ‘സൂത്രക്കാരെ’ പണം ഏൽപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങളിൽ സുതാര്യതയില്ലാത്ത ഒരു വ്യക്തിക്ക് മത, രാഷ്ട്രീയ, പൊതുപ്രവർത്തന, സേവന മേഖലകളിൽ പ്രവർത്തിക്കാൻ യോഗ്യതയില്ല. അത് കല്ലായാലും മണ്ണായാലും. ഒരു വ്യക്തി വിശ്വാസിയാണോ എന്നറിയാൻ 10 രൂപ കടം കൊടുത്ത് നോക്കിയാൽ മതിയെന്ന പ്രവാചകൻ മുഹമ്മദ് നബിയുടെ വചനം എത്ര അർത്ഥവത്താണെന്നും ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.  മട്ടന്നൂർ ജുമാ മസ്ജിദ് അഴിമതിയിൽ അബ്ദുൾ റഹ്മാൻ കല്ലായി അടക്കം മൂന്ന് പേരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. മട്ടന്നൂർ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്.…

Read More

കൊച്ചി: നടൻ ശ്രീനാഥ് ഭാസിയെ സിനിമയിൽ നിന്ന് താല്‍ക്കാലികമായി വിലക്കി. ഓണ്‍ലൈന്‍ അവതാരകയെ അപമാനിച്ച കേസിലാണ് നടനെതിരെ നടപടി. ശ്രീനാഥ് ഭാസി തെറ്റ് സമ്മതിച്ചെന്നും ഇനി ആവർത്തിക്കില്ലെന്ന് പറഞ്ഞുവെന്നും എന്നാൽ നടപടി സ്വീകരിക്കുകയാണെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അറിയിച്ചു. നിലവിൽ അഭിനയിക്കുന്ന സിനിമകൾ പൂർത്തിയാക്കിയ ശേഷം മാറിനിൽക്കാൻ ആവശ്യപ്പെടും. അതേസമയം അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസിൽ ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചിരുന്നോ എന്ന് പൊലീസ് പരിശോധിക്കുകയാണ്. ഭാസിയുടെ നഖം, മുടി, രക്തം എന്നിവയുടെ സാമ്പിളുകൾ പൊലീസ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ‘ചട്ടമ്പി’ എന്ന ചിത്രത്തിന്‍റെ നിർമ്മാതാവിനോടും നടനോടും ഇന്ന് ഹാജരാകാൻ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് ശ്രീനാഥ് ഭാസിയെ മരട് പൊലീസ് അറസ്റ്റ് ചെയ്തത്. നടനെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ഇതേതുടർന്ന് ചില വാക്കാലുള്ള പരാതികളും പൊലീസിന് ലഭിച്ചു. ഈ സാഹചര്യത്തിൽ അഭിമുഖത്തിന്‍റെ ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ശ്രീനാഥ് ഭാസിയുടെ നഖം, മുടി, രക്തം എന്നിവ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ…

Read More

നിക്ഷേപകരെ സന്തോഷിപ്പിച്ച് ഐസിഐസിഐ ബാങ്ക്. രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഐസിഐസിഐ ബാങ്ക് വർദ്ധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പലിശ നിരക്ക് 25 ബിപിഎസ് വരെയാണ് ബാങ്ക് വർദ്ധിപ്പിച്ചത്. ഏഴ് ദിവസം മുതൽ 29 ദിവസം വരെ കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് ഇപ്പോൾ ബാങ്കിൽ നിന്ന് 2.75 ശതമാനം പലിശ ലഭിക്കും. 30 ദിവസം മുതൽ 90 ദിവസം വരെ കാലാവധി പൂർത്തിയാക്കുന്ന നിക്ഷേപങ്ങൾക്ക് 3.25 ശതമാനം പലിശ ലഭിക്കും. 91 ദിവസത്തിനും 184 ദിവസത്തിനും ഇടയിൽ നിക്ഷേപം നടത്തുന്നവർക്ക് ഇപ്പോൾ 4 ശതമാനം പലിശ ലഭിക്കും. നേരത്തെ പലിശ നിരക്ക് 3.75 ശതമാനം മാത്രമായിരുന്നു. 185 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെയുള്ള കാലാവധിയിൽ നിക്ഷേപിക്കാൻ തയ്യാറാണെങ്കിൽ 4.65 പലിശ ലഭിക്കും. 1 വർഷം മുതൽ 2 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.50 ശതമാനം പലിശയാണ്…

Read More

ന്യൂഡല്‍ഹി: തിരുവനന്തപുരം എം.പി ശശി തരൂർ സെപ്റ്റംബർ 30ന് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ഇക്കാര്യം തരൂരിന്റെ പ്രതിനിധി തന്നെ അറിയിച്ചതായി കോൺഗ്രസ് പാർട്ടി സെൻട്രൽ ഇലക്ഷൻ അതോറിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രി പറഞ്ഞു. അതേസമയം, എഐസിസി ട്രഷറർ പവൻ ബൻസാൽ കഴിഞ്ഞ ദിവസം നാമനിർദ്ദേശ പത്രിക വാങ്ങിയിരുന്നെങ്കിലും മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചു. സെപ്റ്റംബർ 30 വരെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഒക്ടോബർ 8 ആണ്. അന്നേ ദിവസം വൈകിട്ട് 5 മണിക്ക് സ്ഥാനാർത്ഥി ചിത്രം തെളിയും. ആവശ്യമായി വന്നാൽ ഒക്ടോബർ 17ന് വോട്ടെടുപ്പ് നടക്കും. ഒക്ടോബർ 19ന് തന്നെ വോട്ടെണ്ണൽ പൂർത്തിയാക്കി പുതിയ പ്രസിഡന്‍റിനെ പ്രഖ്യാപിക്കും.

Read More

സ്കൂൾ കുട്ടികളുടെ വസ്ത്രങ്ങൾ കാഴ്ചയിൽ ഭംഗിയുള്ളതും വൃത്തിയുള്ളതുമായിരിക്കും. എന്നാൽ ഇത് ധരിക്കാൻ അനുയോജ്യമാണോ? അല്ലെന്നാണ് പുതിയ പഠനം പറയുന്നത്. പഠനമനുസരിച്ച്, ഇവയിലെല്ലാം പോളിഫ്ലൂറോയോൽകിൽ പദാർത്ഥങ്ങൾ എന്നറിയപ്പെടുന്ന ദോഷകരമായ രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നു. എൻവയൺമെന്റൽ സയൻസ് ആൻഡ് ടെക്നോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ടെക്സ്റ്റയിൽസ് ഉൽപ്പന്നങ്ങളിൽ പ്രത്യേകിച്ച് കുട്ടികളുടെ വസ്ത്രങ്ങളിലാണ് ഇത്തരം മാരക കെമിക്കലുകൾ പറ്റിപ്പിടിക്കുന്നത്. വടക്കേ അമേരിക്കയിൽ ഓൺലൈനിൽ വാങ്ങിയ 72 വസ്ത്രങ്ങളുടെ സാമ്പിളുകളാണ് സംഘം പരിശോധിച്ചത്. സ്കൂൾ യൂണിഫോം മാത്രമല്ല, റെയിൻ കോട്ടുകൾ, കയ്യുറകൾ, കളിപ്പാട്ടങ്ങൾ, തൊപ്പികൾ, സ്വിം സ്യൂട്ടുകൾ എന്നിവയും പരിശോധിച്ചു. പരിശോധിച്ച 65 ശതമാനം സാമ്പിളുകളിലും ഫ്ലൂറിൻ കണ്ടെത്തി. ഇതിൽ ഭൂരിഭാഗവും യൂണിഫോമിലാണ്. പ്രത്യേകിച്ച് 100 ശതമാനം പരുത്തിയാണെന്ന് അവകാശപ്പെടുന്ന തുണിത്തരങ്ങളിൽ. ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നത് രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുകയും, ആസ്ത്മ, അമിതവണ്ണം, മസ്തിഷ്ക വികസന പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുമെന്നും പഠനം പറയുന്നു. ഈ രാസവസ്തുക്കൾ കുട്ടികളിൽ കോവിഡ് വാക്സിന്‍റെ ഫലപ്രാപ്തി കുറയ്ക്കുമെന്നും പറയപ്പെടുന്നു. ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നാണ്…

Read More

ന്യൂഡല്‍ഹി: പൗരാവകാശം ഉറപ്പുവരുത്തുന്നതിനൊപ്പം പൊതുസുരക്ഷയും മുന്‍നിര്‍ത്തി ഇന്‍റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി വിച്ഛേദിക്കാന്‍ വ്യവസ്ഥ ചെയ്ത് ടെലികമ്മ്യൂണിക്കേഷൻസ് ബില്ലിന്റെ കരട്. പൊതു സമൂഹവും, ഇന്‍റർനെറ്റ് സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്നവരും, പാർലമെന്‍ററി കമ്മിറ്റിയും ആശങ്കകൾ ഉന്നയിക്കുന്നതിനിടെയാണ് ഈ നിർദ്ദേശം. ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, സുരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദം, കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നത് തടയൽ എന്നിവ മുൻനിർത്തി നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാരിന് കഴിയും. വ്യക്തികൾക്കിടയിൽ, അല്ലെങ്കിൽ ഒരു കൂട്ടം ആളുകൾക്കിടയിൽ ഒരു പ്രത്യേക വിഷയവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുന്ന ഏതൊരു ടെലികമ്മ്യൂണിക്കേഷൻസ് ശൃംഖലയേയും തടയാൻ കഴിയും. ഏതെങ്കിലും ടെലികമ്മ്യൂണിക്കേഷൻ സേവനത്തിന്‍റെയോ ശൃംഖലയുടെയോ നിയന്ത്രണം ഏറ്റെടുക്കാനോ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാനോ ബിൽ സർക്കാരിന് അധികാരം നൽകുന്നു. വിളിക്കാനും സന്ദേശം അയക്കാനും സൗകര്യം നല്‍കുന്ന വാട്ട്സാപ്പ്, സൂം, സ്‌കൈപ് പോലുള്ള ആപ്ലിക്കേഷനുകള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കുന്നത് അടക്കം വ്യവസ്ഥ ചെയ്യുന്ന ടെലികമ്യൂണിക്കേഷന്‍ ബില്ലിന്റെ കരട് ടെലികോം മന്ത്രാലയം കഴിഞ്ഞ് ദിവസമാണ് അവതരിപ്പിച്ചത്. കരട് ബില്ലില്‍ ഒ.ടി.ടി. ആപ്പുകളെ ടെലികമ്യൂണിക്കേഷന്‍…

Read More

തൃശൂർ: ആയോധന വിദ്യകൾ പഠിപ്പിച്ച് പെൺകുട്ടികളെ ‘ധീര’കളാക്കാനുള്ള പദ്ധതിയുമായി വനിതാ ശിശുവികസന വകുപ്പ്. അക്രമ സാഹചര്യങ്ങളിൽ സ്വന്തം സുരക്ഷ ഉറപ്പാക്കാൻ പ്രതിരോധ പരിശീലനം നൽകുന്നതിനും സ്ത്രീകളിൽ ആത്മവിശ്വാസം വളർത്തുന്നതിനുമാണ് ധീര പദ്ധതി നടപ്പാക്കുന്നത്. തൃശൂർ ജില്ലയിലെ അതിരപ്പിള്ളി, ചാവക്കാട്, കൊടുങ്ങല്ലൂർ പഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുക. 10 നും 15 നും ഇടയിൽ പ്രായമുള്ള 30 പെൺകുട്ടികളെ ഓരോ പഞ്ചായത്തിലും പരിശീലനത്തിനായി തിരഞ്ഞെടുക്കും. കരാട്ടെ, കളരിപ്പയറ്റ്, തായ്ക്കോണ്ടോ തുടങ്ങിയ ആയോധനകലകൾ ഇൻസ്ട്രക്ടർമാരെ നിയമിച്ച് പരിശീലിപ്പിക്കും. ജില്ലാ തലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന 90 പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ മാർഗങ്ങൾ ആർജിക്കാനുള്ള 10 മാസത്തെ പരിശീലനം നൽകും. പെൺകുട്ടികളെ പ്രതിരോധത്തിന് സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ധീരയ്ക്ക് ജില്ലയിൽ തുടക്കമായത്. അതിരപ്പിള്ളി ഗ്രാമപ്പഞ്ചായത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 30 കുട്ടികൾക്കാണ് ജില്ലയിൽ ആദ്യ പരിശീലനം നൽകിയത്. സമൂഹത്തിൽ നിന്ന് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ, പെൺകുട്ടികൾക്ക് ബാല്യത്തിൽ തന്നെ സ്വയം പ്രതിരോധിക്കാൻ ആവശ്യമായ പരിശീലനം ആവശ്യമാണ്. ലിംഗാധിഷ്ഠിതമായ…

Read More

തിരുവനന്തപുരം: സെപ്റ്റംബർ 20ന് കാട്ടാക്കട ഡിപ്പോയിൽ കൺസഷൻ എടുക്കാനെത്തിയ വിദ്യാർത്ഥിനിയോടും പിതാവിനോടും അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഒരു ജീവനക്കാരനെ കൂടി കെ.എസ്.ആർ.ടി.സി സസ്പെൻഡ് ചെയ്തു. കാട്ടാക്കട യൂണിറ്റിലെ മെക്കാനിക്കായ എസ് അജികുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ ഗുരുതരമായ അച്ചടക്ക ലംഘനം നടന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് നാല് ജീവനക്കാരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി വിജിലൻസ് വിഭാഗം വീഡിയോ വിശദമായി പരിശോധിച്ചപ്പോഴാണ് സംഭവത്തിൽ അജികുമാറിന് പങ്കുണ്ടെന്ന് കണ്ടെത്തിയത്. ഇതേ തുടർന്നാണ് ഇയാൾക്കെതിരെ നടപടിയെടുത്തത്.

Read More

കണ്ണൂർ: വർഗീയ സംഘടനകളെ നിരോധിക്കുകയാണെങ്കിൽ ആദ്യം ഇന്ത്യയിൽ നിരോധിക്കേണ്ടത് ആർ.എസ്.എസിനെ ആണെന്നും പോപ്പുലർ ഫ്രണ്ടിനെയല്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നിലവിലെ അന്വേഷണങ്ങളുടെ പശ്ചാത്തലത്തിൽ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന അഭിപ്രായമല്ല സി.പി.എമ്മിനുള്ളത്. നിരോധിച്ചാൽ, അവ മറ്റ് പേരുകളിൽ പ്രത്യക്ഷപ്പെടും. കേരളത്തിൽ എസ്.ഡി.പി.ഐ-സി.പി.എം സഖ്യം എന്നത് എതിരാളികളുടെ നുണപ്രചാരണം മാത്രമാണെന്നും എം.വി ഗോവിന്ദൻ കണ്ണൂരിൽ പറഞ്ഞു. കേരളത്തിൽ ഹർത്താലുകൾ നിരോധിക്കണമെന്ന അഭിപ്രായം സി.പി.എമ്മിനില്ലെന്നും ഗോവിന്ദൻ പറഞ്ഞു. സിൽവർ ലൈനിന്‍റെ പേരിൽ നടന്നത് അക്രമാസക്തമായ പ്രതിഷേധമായതിനാൽ അത്തരം കേസുകളൊന്നും പിൻ വലിക്കേണ്ട കാര്യമില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

Read More

കൊച്ചി: ഹർത്താൽ പ്രഖ്യാപിച്ചവരിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ ഹർജി നൽകി. 5.6 കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ 58 ബസ്സുകൾ തകർത്തിരുന്നു. 10 ജീവനക്കാർക്ക് പരിക്കേറ്റു. ഹൈക്കോടതി സ്വമേധയ എടുത്ത കേസിലാണ് കക്ഷി ചേരാൻ കെഎസ്ആര്‍ടിസി ഹർജി നൽകിയത്. ഹർത്താൽ അക്രമത്തിൽ ഇതുവരെ 309 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 1404 പേരെ അറസ്റ്റ് ചെയ്തു.

Read More