Author: News Desk

ഫിറോസ്പുർ: പഞ്ചാബിലെ അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് പൗരനെ സൈന്യം പിടികൂടി. ഫിറോസ്പൂർ മേഖലയിലൂടെ രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച പാക് പൗരനെയാണ് ബിഎസ്എഫ് പിടികൂടിയത്. ഇയാൾ പാകിസ്ഥാനിലെ ഖൈബര്‍ സ്വദേശിയാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി ബിഎസ്എഫ് അറിയിച്ചു. രണ്ട് ദിവസത്തിനുള്ളിൽ അറസ്റ്റിലാകുന്ന മൂന്നാമത്തെ പാക് പൗരനാണിത്. സിയാൽകോട്ട് സ്വദേശിയായ അമീർ റാസയെ വ്യാഴാഴ്ച ഗുർദാസ്പൂർ സെക്ടറിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. നുഴഞ്ഞുകയറ്റ ശ്രമങ്ങൾ തുടരാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സൈന്യത്തിന്‍റെയും പോലീസിന്‍റെയും സംയുക്ത പരിശോധന പുരോഗമിക്കുകയാണ്.

Read More

എറണാകുളം: ഗതാഗതമന്ത്രി ആന്‍റണി രാജു ഉൾപ്പെട്ട തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്ന കേസിൽ എഫ്.ഐ.ആർ റദ്ദാക്കി ഹൈക്കോടതി. ഇക്കാര്യത്തിൽ കേസെടുക്കാൻ പോലീസിന് അധികാരമില്ലെന്ന് ആന്‍റണി രാജു വാദിച്ചു. മജിസ്ട്രേറ്റ് കോടതിക്ക് മാത്രമേ ഇക്കാര്യം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ അധികാരമുള്ളൂവെന്നും അദ്ദേഹം വാദിച്ചു. സാങ്കേതിക തടസം കണക്കിലെടുത്താണ് കോടതിയുടെ നടപടി. അതേസമയം, കേസ് അതീവ ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. ആന്‍റണി രാജു, ബെഞ്ച് ക്ലാർക്ക് ജോസ് എന്നിവരുടെ ഹർജിയിലാണ് ഉത്തരവ്.

Read More

തിരുവനന്തപുരം: നികുതി വർദ്ധനവിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിനിടെ സംഘർഷം. ജെബി മേത്തർ എംപി ഉൾപ്പെടെയുള്ളവർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചു. അതേസമയം, ഇവരെ പിടിച്ചുമാറ്റാൻ പോലീസുകാർ ശ്രമിച്ചതായും ആരോപണമുണ്ട്. മഹിളാ കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറാൻ ശ്രമിച്ചതോടെയാണ് പോലീസുമായി സംഘർഷമുണ്ടായത്. സെക്രട്ടേറിയറ്റിന് മുന്നിൽ മഹിളാ കോൺഗ്രസ് പ്രവർത്തകരും പോലീസും മുഖാമുഖം വന്നത്തോടെ ജലപീരങ്കി പ്രയോഗിച്ചു. സംഘർഷത്തിൽ പരിക്കേറ്റ മഹിളാ കോൺഗ്രസ് പ്രവർത്തകയെ ആശുപത്രിയിലേക്ക് മാറ്റി.

Read More

ലവ് രഞ്ജൻ്റെ സംവിധാനത്തിൽ രൺബീർ കപൂർ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തു ഝൂടി മേയ്ൻ മക്കാര്‍’. ശ്രദ്ധ കപൂറാണ് ചിത്രത്തിലെ നായിക. റിലീസ് ചെയ്ത ദിവസം തന്നെ മികച്ച കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. റൊമാന്‍റിക് കോമഡി ചിത്രമായ ‘തു ഝൂടി മേയ്ൻ മക്കാര്‍’ ആദ്യ ദിവസം 15.73 കോടി രൂപയും ഇന്നലെ 10.34 കോടി രൂപയും നേടി. ഡിംപിൾ കപാഡിയ, ബോണി കപൂർ, അനുഭവ് സിംഗ് ബാസ്സി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സന്താന കൃഷ്ണനും രവിചന്ദ്രനും ചേർന്നാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ലവ് രഞ്ജനും രാഹുൽ മോദിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ടി-സീരീസ് അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ നിർമ്മാണത്തിലും ലവ് രഞ്ജൻ പങ്കാളിയാണ്. പ്രീതമാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. യാഷ് രാജ് ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

Read More

കോട്ടയം: ഓർത്തഡോക്സ്-യാക്കോബായ സഭാ തർക്ക പരിഹാരത്തിനുള്ള സർക്കാർ ബില്ലിനെതിരെ പ്രതിഷേധവുമായി ഓർത്തഡോക്സ് സഭ. ഈ നീക്കത്തെ സഭ ശക്തമായി എതിർക്കുമെന്നും പ്രതിഷേധം നടത്തുമെന്നും സഭാ നേതൃത്വം അറിയിച്ചു. തിങ്കളാഴ്ച തിരുവനന്തപുരത്ത് മെത്രാപ്പൊലീത്തമാരും വൈദികരും ഉപവാസ പ്രാർത്ഥന നടത്തും. ഞായറാഴ്ച പള്ളികളിൽ പ്രതിഷേധ ദിനം ആചരിക്കും. ബിൽ നടപ്പാക്കിയാൽ പ്രശ്നം കൂടുതൽ വഷളാകുമെന്ന് സഭാ സെക്രട്ടറി ബിജു ഉമ്മൻ അറിയിച്ചു. സുപ്രീം കോടതി വിധിയിൽ സർക്കാർ ഇടപെടുന്നത് അംഗീകരിക്കില്ല. സർക്കാർ പ്രതിരോധത്തിലായിരിക്കെ സഭാ വിഷയം ഉയർത്തി ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സംശയിക്കുന്നതിൽ തെറ്റില്ലെന്നും നേതൃത്വം പറഞ്ഞു. വലിയ ആശ്ചര്യത്തോടെയാണ് സഭ സർക്കാരിൻ്റെ നിലപാടിനെ നോക്കിക്കാണുന്നത്. നിയമനിർമ്മാണ നീക്കം വേദനാജനകമാണ്. തീരുമാനം പുനഃപരിശോധിക്കാൻ സർക്കാരും മുന്നണിയും തയ്യാറാകുമെന്നാണ് പ്രതീക്ഷ. സുപ്രീം കോടതി വിധിക്കെതിരെ സർക്കാർ നടത്തിയ നിയമനിർമ്മാണങ്ങൾ കോടതി തന്നെ റദ്ദാക്കിയിട്ടുണ്ട്. സഭയുടെ പ്രതിഷേധം സർക്കാർ ഗൗരവമായി കാണണം. ബില്ലുമായി മുന്നോട്ട് പോവുകയാണെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും സഭ അറിയിച്ചു.

Read More

റിയാദ്: സൗദി അറേബ്യയിലെ പൗരൻമാർക്ക് ഇന്ത്യയിലേക്ക് വരാൻ ഇലക്ട്രോണിക് വിസ (ഇ-വിസ) സംവിധാനം പുനരാരംഭിച്ചതായി റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇ-ടൂറിസ്റ്റ് വിസ, ഇ-ബിസിനസ് വിസ, ഇ-മെഡിക്കൽ വിസ, ഇ-മെഡിക്കൽ അറ്റൻഡന്‍റ് വിസ, ഇ-കോൺഫറൻസ് എന്നീ അഞ്ച് ഉപവിഭാഗങ്ങളിലും ഇ-വിസ പുനഃസ്ഥാപിച്ചു. ആവശ്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷിച്ച് വിസ നേടാം. ഗൾഫ് രാജ്യങ്ങളിൽ നിയമപരമായി താമസിക്കുന്ന എല്ലാവർക്കും സൗദി അറേബ്യയിലേക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് സൗദി ടൂറിസം മന്ത്രാലയം അറിയിച്ചു. ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്നവരുടെ തൊഴിൽ അത്തരം വിസകൾ നൽകുന്നതിനുള്ള മാനദണ്ഡമാക്കില്ല. ടൂറിസ്റ്റ് വിസയിൽ സൗദിയിൽ എത്തുന്നവർക്ക് ഉംറ നിർവഹിക്കാനും മദീന സന്ദർശിക്കാനും രാജ്യത്ത് എവിടെയും യാത്ര ചെയ്യാനും അനുവാദമുണ്ടാകും.  വിനോദ പരിപാടികൾ, വിനോദ പരിപാടികളിലെ പങ്കാളിത്തം തുടങ്ങിയ ടൂറിസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെല്ലാം അത്തരം വിസകളിൽ വരുന്നവർക്ക് അനുവദനീയമാണ്. എന്നിരുന്നാലും, ഹജ്ജ് ചെയ്യുന്നതിനോ ഹജ്ജ് കർമങ്ങളുടെ ദിവസങ്ങളിൽ ഉംറ നിർവഹിക്കാനോ അവർക്ക് അനുവാദമില്ല.

Read More

ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി എച്ച് 3 എൻ 2 വൈറസ് മൂലമുണ്ടായ ഇൻഫ്ലുവൻസ ബാധിച്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഹരിയാനയിലും കർണാടകയിലും ഓരോരുത്തർ വീതം മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിൽ ഇതുവരെ 90 പേർക്കാണ് എച്ച് 3 എൻ 2 വൈറസ് ബാധിച്ചത്. 8 പേർക്ക് എച്ച് 1 എൻ 1 വൈറസ് ബാധയും ഉണ്ടായി. ‘ഹോങ്കോങ് ഫ്ലൂ’ എന്നും അറിയപ്പെടുന്ന എച്ച് 3 എൻ 2 വൈറസ് രാജ്യത്ത് വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്. എച്ച് 3 എൻ 2, എച്ച് 1 എൻ 1 എന്നിവയ്ക്ക് കോവിഡിന് സമാനായ ലക്ഷണങ്ങളാണ് ഉള്ളത്. കോവിഡ്-19 ന്‍റെ ഭീഷണിയിൽ നിന്ന് ലോകം കരകയറുമ്പോൾ ഇൻഫ്ലുവൻസ പടരുന്നത് ആശങ്കാജനകമാണ്. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ താപനില ഉയരാൻ തുടങ്ങുമ്പോൾ ഈ ഉപവിഭാഗത്തിലൂടെയുള്ള അണുബാധ കുറയും. മറ്റ് ഇൻഫ്ലുവൻസ വൈറസുകളേക്കാൾ കൂടുതൽ ലക്ഷണങ്ങൾ എച്ച് 3 എൻ 2 വൈറസ്…

Read More

കാലിഫോർണിയ: ലോകത്തിലെ ആദ്യ റോബോട്ട് വക്കീലിനെതിരെ അമേരിക്കയിൽ കേസ്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അടിസ്ഥാനമാക്കിയുള്ള സ്റ്റാർട്ടപ്പായ ഡുനോട്ട്പേ വികസിപ്പിച്ചെടുത്ത റോബോട്ട് അഭിഭാഷകനെതിരെ ലൈസൻസില്ലാതെ നിയമം പ്രാക്ടീസ് ചെയ്തുവെന്നാരോപിച്ച് നിയമ സ്ഥാപനമായ എഡൽസൺ ആണ് കേസ് കൊടുത്തത്. എഡൽസണിൻ്റെ അഭിപ്രായത്തിൽ, ഡുനോട്ട്പേ ഒരു റോബോട്ടോ അഭിഭാഷകനോ നിയമ സ്ഥാപനമോ അല്ല. കാലിഫോർണിയ സ്വദേശിയായ ജൊനാഥൻ ഫാരിഡിയന് വേണ്ടിയാണ് മാർച്ച് 3ന് സാൻ ഫ്രാൻസിസ്കോ സ്റ്റേറ്റ് കോടതിയിൽ എഡൽസൺ കേസ് ഫയൽ ചെയ്തത്. ഡിമാൻഡ് ലെറ്ററുകൾ, എൽഎൽസി ഓപ്പറേറ്റിംഗ് കരാറുകൾ, ചെറിയ ക്ലെയിമുകളുമായി ബന്ധപ്പെട്ട കോടതി ഫയലിംഗുകൾ എന്നിവ തയ്യാറാക്കാൻ ജൊനാഥൻ ഡുനോട്ട്പേയുടെ റോബോട്ട് വക്കീലിൻ്റെ സഹായം തേടിയിരുന്നു. എന്നാൽ, നിലവാരമില്ലാത്തതും ഉപയോഗശൂന്യവുമായ ഫലങ്ങളാണ് തനിക്ക് ലഭിച്ചതെന്ന് ജൊനാഥൻ പറഞ്ഞു. അതേസമയം, സംഭവത്തെക്കുറിച്ച് ഡുനോട്ട്പേ സിഇഒ ജോഷ്വ ബ്രൗഡർ പ്രതികരിച്ചു. ആരോപണങ്ങൾ നിരസിച്ച ബ്രൗഡർ, ജൊനാഥൻ ഡുനോട്ട്പേയുടെ സഹായത്തോടെ ഡസൻ കണക്കിന് ഉപഭോക്തൃ അവകാശ കേസുകൾ വിജയിച്ചതായി അവകാശപ്പെട്ടു.

Read More

ദുബായ്: ലോകത്തിലെ ആദ്യ റോബോട്ട് ചെക്ക്-ഇൻ സൗകര്യം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആരംഭിച്ചു. തുടക്കത്തിൽ ഈ സൗകര്യം എമിറേറ്റ്സ് എയർലൈൻ യാത്രക്കാർക്കാണ് ലഭ്യമാവുക. ഭാവിയിൽ 200 ലധികം റോബോട്ടുകളെ നിയമിച്ച് സേവനം വിപുലീകരിക്കും. പ്രാദേശികമായി വികസിപ്പിച്ചെടുത്ത സാറ എന്ന റോബോട്ടാണ് പാസഞ്ചർ ചെക്ക്-ഇൻ സേവനം ഏറ്റെടുത്തിരിക്കുന്നത്. അറബിയും ഇംഗ്ലീഷും ഉൾപ്പെടെ 6 ഭാഷകളിൽ ആശയവിനിമയം നടത്തുന്ന സാറ നടപടിക്രമങ്ങൾ എളുപ്പത്തിലും വേഗത്തിലും പൂർത്തിയാക്കുകയും ഇ-മെയിൽ / സ്മാർട്ട്ഫോൺ വഴി ബോർഡിങ് പാസ് നൽകുകയും ചെയ്യും. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് സേവനം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് പരിഷ്കാരമെന്ന് സിഇഒ ആദിൽ അൽ രിധ പറഞ്ഞു.

Read More

കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്കെതിരെ സമർപ്പിച്ച ഹർജി തള്ളി ഹൈക്കോടതി. ജാഥയ്ക്കായി പാലാ മുനിസിപ്പാലിറ്റി ബസ് സ്റ്റാൻഡിന്‍റെ മുക്കാൽ ഭാഗവും അടച്ചതിനെതിരെയായിരുന്നു ഹർജി. ബസ് സ്റ്റാൻഡിൽ പന്തൽ സ്ഥാപിച്ചത് തങ്ങളുടെ അനുമതിയോടെയാണെന്ന നഗരസഭയുടെ വാദം കോടതി അംഗീകരിച്ചു. ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രൻ, സി ജയചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ജാഥയ്ക്ക് ബസ് സ്റ്റാൻഡ് ഉപയോഗിക്കുന്നതിനെതിരെ അഡ്വക്കേറ്റ് ചന്ദ്രചൂഡനാണ് ഹൈക്കോടതിയെ സമീപിച്ചത്.

Read More