- കെ.എസ്.സി.എ. ശ്രീനിവാസൻ അനുസ്മരണം സംഘടിപ്പിച്ചു
- വിജയ് ഹസാരെയില്‍ റെക്കോര്‍ഡുകളെ മാല തീര്‍ത്ത് സാക്കിബുള്‍ ഗാനിയും ഇഷാൻ കിഷനും വൈഭവ് സൂര്യവൻഷിയും
- പാക് സൈനിക മേധാവി അസിം മുനീറിനെ ആദരിച്ച് സൗദി അറേബ്യ, പരമോന്നത സിവിലിയൻ ബഹുമതി സമ്മാനിച്ചു.
- കൈയുറയ്ക്കുള്ളില്‍ പണം ഒളിപ്പിച്ചു, ശബരിമലയില്‍ കാണിക്ക മോഷണം; താത്കാലിക ജീവനക്കാരന് പിടിയില്‍, ചാക്കുകെട്ടുകൾക്കിടയിൽ 64,000 രൂപ
- റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കൈക്കൂലി വാങ്ങി; കെഎസ്ഇബി ഉദ്യോഗസ്ഥയെ കൈയോടെ പൊക്കി വിജിലന്‍സ്
- പ്രവാസികളുടെ ബിരുദം പരിശോധിക്കാന്‍ കമ്മിറ്റി: നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
- എസ്ഐആര്‍: ബിജെപി മുന്നേറിയ മണ്ഡലങ്ങളില്‍ വോട്ടര്‍മാര്‍ കുറഞ്ഞു, തൃശൂരും പാലക്കാടും വന്‍ വ്യത്യാസം
- ഷെയ്ഖ് ജാബര്‍ അല്‍ അഹമ്മദ് അല്‍ സബാഹ് ഹൈവേയില്നിന്നുള്ള സ്ലിപ്പ് റോഡിലെ ഒരു വരി വ്യാഴാഴ്ച മുതല്‍ അടച്ചിടും
Author: News Desk
കണ്ണൂർ: ഇന്നലെ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് ബെംഗളൂരു വഴി ഡൽഹിയിലേക്ക് തിരിച്ചു. സാങ്കേതിക തകരാർ കാരണം ഇന്നലെ തിരിച്ചിറക്കേണ്ടി വന്നിരുന്നു. ഡൽഹിയിലേക്ക് ടേക് ഓഫ് ചെയ്ത വിമാനം ഇന്നലെ 10 മിനിറ്റിന് ശേഷം തിരിച്ചിറക്കിയിരുന്നു. വിമാനം റദ്ദാക്കിയതോടെ യാത്രക്കാർ പ്രതിസന്ധിയിലായി. ഇന്നലെ രാവിലെ 9.50ന് കണ്ണൂരിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യ നമ്പർ എഐ 425 വിമാനമാണ് അടിയന്തരമായി ലാൻഡ് ചെയ്തത്. 135 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്ര തടസ്സപ്പെട്ടതോടെ യാത്രക്കാർ എയർലൈൻ പ്രതിനിധികളുമായി വാക്കേറ്റത്തിലേർപ്പെടുകയായിരുന്നു. പിന്നീട് യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. സാങ്കേതിക തകരാർ പരിഹരിക്കാൻ കഴിയാതെ വന്നതോടെ യാത്ര ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
ന്യൂ ഡൽഹി: പോപ്പുലർ ഫ്രണ്ടിനെതിരായ എൻ.ഐ.എ നടപടിക്ക് പിന്നാലെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളും റെയ്ഡ് നടത്തി. ഡൽഹി പോലീസ്, സംസ്ഥാന ഭീകരവിരുദ്ധ സേന, സംസ്ഥാന പോലീസ് എന്നിവർ 7 സംസ്ഥാനങ്ങളിൽ നടത്തിയ റെയ്ഡിൽ 247 പേരെ അറസ്റ്റ് ചെയ്തു. ഇതോടെ രാജ്യത്ത് പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള സാധ്യത വർധിച്ചു. വ്യാഴാഴ്ച എൻ.ഐ.എ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ 45 പേർ അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് രണ്ടാം ഘട്ട റെയ്ഡ് നടത്തിയത്. എൻ.ഐ.എയുടെ അറസ്റ്റിനെതിരെ അക്രമത്തിലൂടെ പ്രതിഷേധിക്കാൻ പോപ്പുലർ ഫ്രണ്ട് പദ്ധതിയിടുന്നതായി വിവരം ലഭിച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഡൽഹിയിൽ 30 പേരെ പൊലീസും ഭീകരവിരുദ്ധ സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തു. ഷഹീൻ ബാഗ്, നിസാമുദ്ദീൻ, രോഹിണി ജാമിയ തുടങ്ങിയിടങ്ങളില്‍ റെയ്ഡ് നടന്നു. അർദ്ധസൈനിക വിഭാഗങ്ങൾ പ്രദേശത്ത് റൂട്ട് മാർച്ച് നടത്തി. പിന്നീട് നിരോധനാജ്ഞയും ഏർപ്പെടുത്തി. റെയ്ഡിന് ശേഷം പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ പൊലീസ് സീൽ ചെയ്തു. കർണാടകയിൽ…
ന്യൂഡല്‍ഹി: ബാഡ്മിന്‍റൺ ലോക ഫെഡറേഷൻ (ബിഡബ്ല്യുഎഫ്) പുറത്തുവിട്ട എറ്റവും പുതിയ താരങ്ങളുടെ റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യയുടെ മലയാളി താരം എച്ച്.എസ് പ്രണോയ്. നാല് വർഷത്തിന് ശേഷമാണ് പ്രണോയ് ആദ്യ 15 റാങ്കിൽ ഇടം നേടിയത്. 15-ാം സ്ഥാനത്താണ് പ്രണോയ്. ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് 15-ാം സ്ഥാനത്തെത്തിയത്. നേരത്തെ 2018 ഒക്ടോബർ 17നാണ് പ്രണോയ് 15-ാം സ്ഥാനത്തെത്തിയത്. അടുത്തിടെ ബിഡബ്ല്യുഎഫ് വേൾഡ് ടൂർ റാങ്കിങ്ങിൽ പ്രണോയ് ഒന്നാം സ്ഥാനത്തെത്തിയിരുന്നു. സെപ്റ്റംബർ ആറിനാണ് താരം ഈ നേട്ടം കൈവരിച്ചത്. മറ്റൊരു ഇന്ത്യൻ താരം കിഡംബി ശ്രീകാന്ത് പുരുഷ റാങ്കിങ്ങിൽ 11-ാം സ്ഥാനത്താണ്. മുൻ ലോക ഒന്നാം നമ്പർ താരം ശ്രീകാന്ത് ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് 11ാം സ്ഥാനത്തെത്തിയത്. എന്നാൽ നിലവിൽ ഇന്ത്യയുടെ ടോപ് സീഡ് താരം ലക്ഷ്യ സെൻ ആണ്. സെൻ ലോക റാങ്കിങ്ങിൽ ഒൻപതാം സ്ഥാനത്താണ്. ആദ്യ പത്തിലുള്ള ഏക താരവും സെൻ തന്നെ.
കൊച്ചി: ലഹരിക്ക് അടിമകളായ സിനിമാപ്രവര്‍ത്തകരെ സിനിമയിൽ വേണ്ടെന്ന് നിര്‍മാതാക്കളുടെ സംഘടന. സർക്കാർ സംവിധാനങ്ങൾ നടത്തുന്ന ഏത് അന്വേഷണത്തിലും സഹകരിക്കുമെന്നും അവർ പറഞ്ഞു. കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം. “ഞങ്ങളുടെ ലൊക്കേഷനില്‍ പോലീസിന് പരിശോധിക്കാം. മയക്കുമരുന്നിന് അടിമകളായവരുമായി സിനിമ ചെയ്യാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല. എന്തുനടപടി വേണമെങ്കിലും സ്വീകരിക്കാം. പരാതികള്‍ ഉണ്ടെങ്കില്‍ നടപടി എടുക്കണം. പത്രമാധ്യമങ്ങളില്‍ കാണുന്നു മയക്കുമരുന്നു സംഘങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന സിനിമകള്‍ ഉണ്ടെന്ന്. അങ്ങനെ ഉണ്ടെങ്കില്‍ പൂര്‍ണമായും അത് അന്വേഷിക്കണം. അതിനുള്ള എല്ലാ പിന്തുണയും നിര്‍മാതാക്കള്‍ നല്‍കും. സെലിബ്രിറ്റികള്‍ അത് പ്രോത്സാഹിപ്പിക്കുന്ന അവസ്ഥ വന്നാല്‍ പുതിയ തലമുറ നശിക്കും. ഇതെല്ലാം പുറത്തുകൊണ്ടുവരണം. അത് സിനിമയ്ക്ക് ഗുണമേ ചെയ്യൂ” നിര്‍മാതാക്കളുടെ അസോസിയേഷന്‍ പറഞ്ഞു.
തിരുവനന്തപുരം: കേരള വി.സിക്ക് മുന്നറിയിപ്പുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വി.സി.യുടെ അധികാരങ്ങളും കടമകളും ചട്ടത്തിൽ പരാമർശിച്ചിട്ടുണ്ടെന്ന് ഓർമിപ്പിക്കുകയാണ് ഗവർണർ. സെർച്ച് കമ്മിറ്റിയിലേക്ക് ഒരു നോമിനിയെ ഉടൻ നിർദേശിക്കണമെന്നും ഗവർണർ വി.സിക്ക് നിർദ്ദേശം നൽകി. ഇത് മൂന്നാം തവണയാണ് നോമിനിയെ നൽകാൻ ഗവർണർ ആവശ്യപ്പെടുന്നത്. അന്ത്യശാസനം തള്ളിയിട്ടും കടമ ഓർമിപ്പിച്ച് ഗവർണർ കേരള വി.സിക്ക് കത്തയച്ചു. വി.സി നിയമനത്തിനായി സെനറ്റ് പ്രതിനിധിയെ സെർച്ച് കമ്മിറ്റിയിലേക്ക് ഉടൻ നാമനിർദ്ദേശം ചെയ്യണമെന്ന് കഴിഞ്ഞയാഴ്ച ഗവർണർ വി.സിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വി.സി പ്രതിനിധിയെ നിർദ്ദേശിച്ചില്ല. ഗവർണറുടെയും യു.ജി.സിയുടെയും പ്രതിനിധികൾ മാത്രം ഉൾപ്പെടുന്ന സമിതി രൂപീകരണം ഏകപക്ഷീയമാണെന്ന് കാണിച്ച് ഗവർണറെ തള്ളി സെനറ്റ് പ്രമേയം പാസ്സാക്കിയ കാര്യം വിസി മറുപടിയായി നൽകി. പ്രമേയത്തെക്കുറിച്ച് അറിയാമെന്ന് പറഞ്ഞ ഗവർണർ അന്ത്യശാസനമായി വി.സിക്ക് പുതിയ കത്ത് നൽകി. എന്നിട്ടും പ്രതിനിധിയെ നൽകാൻ വി.സി തയ്യാറായില്ല. ഇതോടെയാണ് ഗവർണർ വീണ്ടും താക്കീത് നൽകിയത്. സെനറ്റ് പ്രതിനിധിയെ നിർദ്ദേശിക്കാൻ ഇനിയും മടിക്കുകയാണെങ്കിൽ വി.സിക്കെതിരെ…
പാതിരാത്രി ഉറക്കത്തിൽ നിന്നും ഉണർന്ന് നോക്കുമ്പോൾ അടുത്ത വീടിൻറെ ടെറസിന് മുകളിൽ ഒരു വെളുത്ത രൂപത്തെ കണ്ടാൽ എന്താവും അവസ്ഥ? വാരാണസിയിൽ നിന്നും പകർത്തിയ അത്തരം ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. എന്താണ് എന്ന് വ്യക്തമാകാത്ത ഈ സംഭവത്തെ ചൊല്ലി ഭേലുപുർ പൊലീസ് സ്റ്റേഷനിൽ കേസ് വരെ രജിസ്റ്റർ ചെയ്ത് കഴിഞ്ഞു. “ആളുകൾക്കിടയിൽ ഒരു ഭയമുണ്ട്. ആളുകളുടെ പരാതിയെ തുടർന്ന് എന്താണ് എന്നറിയാത്ത ആ രൂപത്തിനെതിരെ നമ്മൾ എഫ്‍ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതുപോലെ പ്രദേശത്ത് പട്രോളിംഗ് കൂടുതൽ ശക്തമാക്കിയിട്ടും ഉണ്ട്.” ഭേലുപുർ പൊലീസ് സ്റ്റേഷനിലെ ഇൻസ്‍പെക്ടറായ രമാകാന്ത് ദുബേ പറഞ്ഞു. ഏതാനും ദിവസം മുമ്പ് ബാഡി ഗാബി പ്രദേശത്തുള്ള വിഡിഎ കോളനിയിൽ നിന്നും ഉള്ള ഒരു വീഡിയോ ആണ് ആശങ്കകൾക്ക് തുടക്കം കുറിച്ചത്. വീഡിയോയിൽ നിഴൽ പോലെ എന്തോ ഒന്ന് വീടിന്റെ ടെറസിന്റെ മുകളിൽ കൂടി നടക്കുന്നത് കാണാം.
ന്യൂ ഡൽഹി: ഏക്നാഥ് ഷിൻഡെയ്ക്കെതിരായ പോരാട്ടത്തിൽ ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടി. യഥാർത്ഥ ശിവസേന ആരാണെന്ന് തീരുമാനിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് സുപ്രീം കോടതി പറഞ്ഞു. ഏക്നാഥ് ഷിൻഡെ ശിവസേന വിട്ട് പുതിയ സർക്കാർ രൂപീകരിച്ചിരുന്നു. ആരാണ് യഥാർത്ഥ ശിവസേന എന്നതിനെച്ചൊല്ലി ഇരു വിഭാഗങ്ങളും തമ്മിൽ തർക്കങ്ങളും നിലനിന്നിരുന്നു.
ബിജിങ്: മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായി സാമ്പത്തിക വളർച്ചാ നിരക്കിന്‍റെ കാര്യത്തിൽ ചൈന മറ്റ് ഏഷ്യൻ രാജ്യങ്ങളെക്കാൾ പിന്നിലാകുമെന്ന് ലോകബാങ്ക്. പ്രസിഡന്‍റ് ഷി ജിൻപിംഗിന്‍റെ സിറോ കോവിഡ് നയവും പ്രോപ്പർട്ടി മേഖലയിലെ തിരിച്ചടികളുമാണ് ഈ പിന്തള്ളിന്റെ പ്രധാന കാരണങ്ങൾ. ലോകബാങ്കിന്‍റെ സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രകാരം ചൈനയുടെ പ്രതീക്ഷിത ജിഡിപി വളർച്ചാ നിരക്ക് 2.8 ശതമാനമാണ്. ഏപ്രിലിൽ ചൈന 4 മുതൽ 5 ശതമാനം വരെ വളർച്ചാ നിരക്ക് കൈവരിക്കുമെന്ന് ലോകബാങ്ക് പ്രവചിച്ചിരുന്നു. 2021-22 സാമ്പത്തിക വർഷത്തിൽ ചൈന 8.1 ശതമാനം ജിഡിപി വളർച്ച കൈവരിച്ചിരുന്നു. ഇന്ത്യക്ക് പിന്നിൽ ഏറ്റവും വേഗത്തിൽ വളരുന്ന രണ്ടാമത്തെ പ്രധാന സമ്പദ് വ്യവസ്ഥയാണ് ചൈന.
കൊച്ചി: സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിഎംഎഫ്ആർഐ) നോൺ ആൽക്കഹോളിക് ഫാറ്റി ലിവറിനെ നേരിടാൻ കടൽപ്പായലിൽ നിന്ന് ഒരു പ്രകൃതിദത്ത ഉൽപ്പന്നം നിർമ്മിച്ചു. കടൽപ്പായലുകളിൽ അടങ്ങിയിരിക്കുന്ന ഫലപ്രദമായ ബയോആക്റ്റീവ് സംയുക്തങ്ങൾ ഉപയോഗിച്ചാണ് ‘സീ ഫിഷ് ലൈവ്ക്യുവർ എക്സ്ട്രാക്റ്റ്’ എന്ന ന്യൂട്രാസ്യൂട്ടിക്കൽ ഉൽപ്പന്നം നിർമ്മിച്ചിരിക്കുന്നത്. വിവിധ ജീവിതശൈലീ രോഗങ്ങൾക്കെതിരെ പോരാടാനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സിഎംഎഫ്ആർഐ വികസിപ്പിക്കുന്ന ഒൻപതാമത്തെ ഉൽപ്പന്നമാണിത്. അനുയോജ്യമായ കടൽപ്പായലിൽ നിന്ന് ആവശ്യമായ ബയോ ആക്റ്റീവ് സംയുക്തങ്ങൾ മാത്രം വേർതിരിച്ചെടുത്താണ് കരൾ രോഗത്തിനുള്ള പ്രകൃതിദത്ത ഉൽപ്പന്നം തയ്യാറാക്കിയിരിക്കുന്നത്. കരളിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പുകൾ നിയന്ത്രിക്കുന്നതിനും ഇത് സഹായകമാണെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്‍റിസ്റ്റ് ഡോ കാജൽ ചക്രബർത്തി പറഞ്ഞു. 400 മില്ലിഗ്രാം അളവിലുള്ള കാപ്സ്യൂളുകൾ പൂർണ്ണമായും പ്രകൃതിദത്ത ചേരുവകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. വിശദമായ ക്ലിനിക്കൽ ട്രയലുകളിലൂടെ ഉൽപ്പന്നത്തിന് പാർശ്വഫലങ്ങളൊന്നുമില്ലെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ ഉൽപ്പന്നം വ്യാവസായികമായി നിർമ്മിക്കുന്നതിന്, ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിൽ പ്രവർത്തിക്കുന്നവർക്ക് അതിന്‍റെ സാങ്കേതികവിദ്യ…
ന്യൂഡല്‍ഹി: നവരാത്രിക്ക് ഒരു ദിവസം മുമ്പ് ‘സമാധി’യെടുത്താൽ ബോധോദയം ലഭിക്കുമെന്ന പുരോഹിതന്‍റെ ഉപദേശം കേട്ട് ആറടി താഴ്ചയുള്ള കുഴിയിൽ സ്വയം മൂടിയ ആളെ പൊലീസ് രക്ഷപ്പെടുത്തി. ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിലെ താജ്പൂറിലാണ് സംഭവം. ഞായറാഴ്ച വൈകുന്നേരമാണ് താജ്പൂർ ഗ്രാമത്തിലെ താമസക്കാരനായ ശുഭാം ഗോസ്വാമി ‘സമാധി’യെടുത്തത്. പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ, പുരോഹിതൻമാർ ഒരു ദിവസം കുഴിയിൽ താമസിക്കാൻ യുവാവിനെ പ്രേരിപ്പിക്കുകയായിരുന്നു. ആറടി താഴ്ചയുള്ള ഒരു കുഴിയെടുത്ത് അതിനുള്ളില്‍ കിടന്ന് മുകളില്‍ മുളവടി നിരത്തി വെച്ച് അതിന് മുകളില്‍ ഷീറ്റ് വിരിച്ചാണ് കുഴിക്ക് മുകളില്‍ മണ്ണിട്ടത്. ഇത് സംബന്ധിച്ച് വിവരം ലഭിച്ചയുടൻ പൊലീസ് സ്ഥലത്തെത്തി ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. ഇയാളെയും സമാധിക്ക് പ്രേരിപ്പിച്ച മറ്റ് മൂന്ന് പുരോഹിതരെയും പൊലീസ് അറസ്റ്റ് ചെയ്തു.
