Author: News Desk

ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് ലോക വ്യാപാര സംഘടന ഡയറക്ടർ ജനറൽ ഗോസി ഒകോഞ്ചോ ഇവേല. ജനീവയിൽ ലോകവ്യാപാര സംഘടനയുടെ വാർഷിക സമ്മേളനത്തിൽ സംസാരിക്കവെയാണ് ആഗോള സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത്. ആഗോളതലത്തിലെ സാമ്പത്തിക സൂചികകൾ നല്ല സൂചനകൾ നൽകുന്നില്ലെന്ന് ഗോസി ഒകോഞ്ചോ ചൂണ്ടിക്കാട്ടി. വിവിധ കാരണങ്ങളാൽ വരുന്ന മാന്ദ്യത്തെ നേരിടാൻ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന സമൂലമായ മാറ്റങ്ങൾ ആവശ്യമാണെന്നും അവർ പറഞ്ഞു. ആഗോള സാമ്പത്തിക മാന്ദ്യത്തിന് നാല് കാരണങ്ങളാണ് ഗോസി ഒകോഞ്ചോ ചൂണ്ടിക്കാണിച്ചത്. യുക്രൈനിലെ റഷ്യയുടെ അധിനിവേശം, കടുത്ത വിലക്കയറ്റവും പണപ്പെരുപ്പവും, ഇന്ധനക്ഷാമം, കാലാവസ്ഥാ വ്യതിയാനം എന്നിവയാണത്. അതേസമയം, കോവിഡ് തീർത്ത പ്രതിസന്ധി മാറാത്തതും മാന്ദ്യത്തിന്‍റെ വേഗത കൂട്ടും.

Read More

തിരുവനന്തപുരം: ബുധനാഴ്ച കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക 20-20 ക്രിക്കറ്റ് മത്സരത്തിന് മുന്നോടിയായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയതായി സിറ്റി പോലീസ് കമ്മീഷണർ ഐജി ജി സ്പർജൻ കുമാർ. സുരക്ഷ ഒരുക്കുന്നതിനായി സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ 1,650 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. വൈകുന്നേരം 4.30 മുതൽ മാത്രമേ കാണികൾക്ക് പ്രവേശനം അനുവദിക്കൂ. മത്സരം കാണാൻ വരുന്നവർ പാസിനൊപ്പം തിരിച്ചറിയൽ കാർഡും കരുതണം. പ്ലാസ്റ്റിക് കുപ്പി, മദ്യക്കുപ്പി, വടി, കൊടിതോരണങ്ങൾ, കുട, കരിങ്കൊടി, എറിയാവുന്ന വസ്തുക്കൾ, പടക്കം, ബീഡി, സിഗരറ്റ്, തീപ്പെട്ടി മുതലായവ സ്റ്റേഡിയത്തിനുള്ളിൽ കൊണ്ടുപോകാൻ പാടില്ല. ഗെയിം കാണാൻ വരുന്നവർക്ക് മൊബൈൽ ഫോണുകൾ മാത്രമേ അകത്തേക്ക് കൊണ്ടുപോകാൻ കഴിയൂ. മദ്യലഹരിയിലോ മറ്റ് ലഹരി ഉപയോഗിച്ചോ വരുന്നവരെ ഒരു കാരണവശാലും സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിപ്പിക്കില്ല. കൂടാതെ, ഭക്ഷ്യവസ്തുക്കളും വെള്ളവും പുറത്തുനിന്ന് കൊണ്ടുവരാൻ അനുവദിക്കില്ല. കാണികളുടെ ഇരിപ്പിടത്തിനടുത്ത് തന്നെ ഭക്ഷ്യവസ്തുക്കൾ ലഭ്യമാകും.

Read More

മാനന്തവാടി: വയനാട്ടിൽ പോപ്പുലർ ഫ്രണ്ട് നേതാവിന്‍റെ കടയിൽ നിന്ന് വടിവാൾ പിടിച്ചെടുത്തു. പൊലീസ് നടത്തിയ റെയ്ഡിൽ നേതാവായ സലീമിന്‍റെ ടയർ കടയിൽ നിന്നാണ് നാല് വാളുകൾ പിടിച്ചെടുത്തത്. സലീമിനെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു. പോപ്പുലർ ഫ്രണ്ട് ജില്ലാ ഓഫീസിലും പരിശോധന നടത്തി. പാലക്കാട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിലും പൊലീസ് പരിശോധന നടത്തി. ആവശ്യമെങ്കിൽ സംശയാസ്പദമായ പട്ടികയിലുള്ളവരുടെ വീടുകളിൽ റെയ്ഡ് നടത്തണമെന്ന് എല്ലാ സ്റ്റേഷനുകളിലും അറിയിച്ചിട്ടുണ്ട്. തൃശൂർ മാള പള്ളിപ്പുറത്തെ രണ്ട് വീടുകളിലാണ് റെയ്ഡ് നടന്നത്. കാര്യമായ എന്തെങ്കിലും കണ്ടെത്തിയതായി ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല.

Read More

ദുബായ്: ഡോ. എം. കെ. മുനീർ എംഎൽഎയ്ക്ക് യുഎഇ ഗോൾഡൻ വീസ. നിയമസഭാംഗമായി കാൽനൂറ്റാണ്ട് പൂർത്തിയാക്കിയ അദ്ദേഹത്തെ ഡോക്ടർ, പ്രസാധകൻ, എഴുത്തുകാരൻ, കാർട്ടൂണിസ്റ്റ്, ഗായകൻ എന്നീ നിലകളിൽ പരിഗണിച്ച് സാംസ്കാരിക വിഭാഗത്തിലാണ് 10 വർഷത്തെ വീസ നൽകിയത്. കഴിഞ്ഞ ദിവസം വിസ പതിച്ച പാസ്പോർട്ട് അദ്ദേഹത്തിന് അധികൃതരിൽ നിന്ന് ലഭിച്ചിരുന്നു.

Read More

തിരുവനന്തപുരം: സിംഗിൾ ഡ്യൂട്ടി പരിഷ്കരണം സംബന്ധിച്ച് സംസ്ഥാന സർക്കാരും കെ.എസ്.ആർ.ടി.സി യൂണിയനുകളും തമ്മിൽ നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. മൂന്ന് മണിക്കൂർ നീണ്ട ചർച്ചയിൽ എട്ട് മണിക്കൂർ ഡ്യൂട്ടി മാത്രമേ സ്വീകരിക്കൂവെന്നും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും കോൺഗ്രസ് അനുകൂല പ്രതിപക്ഷ സംഘടനയായ ടിഡിഎഫ് അറിയിച്ചു. സിംഗിൾ ഡ്യൂട്ടി പരിഷ്കരണ വിഷയത്തിൽ അടുത്ത ദിവസം ഉച്ചകഴിഞ്ഞ് 3 മണിക്ക് വീണ്ടും ചർച്ച നടത്താനും തീരുമാനിച്ചു. അതേസമയം ആരോഗ്യകരമായ ചർച്ചയാണ് നടക്കുന്നതെന്നും 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിയിൽ നുണപ്രചാരണം നടക്കുകയാണെന്നും സിഐടിയു പ്രതികരിച്ചു. ഓർഡിനറി ഷെഡ്യൂളുകൾ വർദ്ധിപ്പിച്ചാണ് ഡ്യൂട്ടി പരിഷ്കരണം നടപ്പാക്കുകയെന്നും സിഐടിയു പ്രതിനിധി വിശദീകരിച്ചു.  ആഴ്ചയിൽ 6 ദിവസം 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കൽ, അക്കൗണ്ട്സ് ഡിപ്പാർട്ട്മെന്‍റ് ജീവനക്കാരുടെ ഓഫീസ് സമയത്തിലെ മാറ്റം, ഓപ്പറേഷൻസ് ഡിപ്പാർട്ട്മെന്‍റ് ജീവനക്കാരുടെ കളക്ഷൻ ഇൻസെന്‍റീവ് പാറ്റേൺ പരിഷ്കരിക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്തു.  ഒക്ടോബർ ഒന്ന് മുതൽ ഘട്ടം ഘട്ടമായി പരിഷ്കരണ നടപടികൾ നടപ്പാക്കാനാണ് മാനേജ്മെന്‍റിന്‍റെ തീരുമാനം.  എന്നാൽ, 12…

Read More

ന്യൂഡൽഹി: ഭക്ഷ്യവസ്തുക്കളിലെ മായം ചേർക്കൽ കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, എഫ്എസ്എസ്എഐ നിയമങ്ങൾ കർശനമാക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) ഭക്ഷ്യ ബിസിനസ് ഓപ്പറേറ്റർമാർക്കെതിരെ 28,906 സിവിൽ കേസുകളും 4,946 ക്രിമിനൽ കേസുകളുമാണ് ഫയൽ ചെയ്തത്. മുൻ എഫ്എസ്എസ്എഐ സിഇഒ അരുൺ സിംഗാളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഭക്ഷ്യസുരക്ഷാ സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരം രജിസ്ട്രേഷനും ലൈസന്‍സിനുമായി ആരോഗ്യവകുപ്പ് കടയുടമകളെ തുടര്‍ച്ചയായി ബോധവല്‍ക്കരിക്കുന്നുണ്ട് എന്നാണ് അധികാരികള്‍ പറയുന്നത്. 1,65,783 ലൈസന്‍സുകളും രജിസ്ട്രേഷനുകളുമാണ് ഇതുവരെ ചെറുകിടക്കാര്‍ക്കും ഭക്ഷ്യവില്‍പ്പന രംഗത്തുള്ളവര്‍ക്കും നല്‍കിയിട്ടുള്ളത്. ലേബലിംഗ് സംബന്ധിച്ചും നടപടികള്‍ കര്‍ശനമാക്കി.

Read More

ബീജിങ്: സൈനിക അട്ടിമറിയിൽ വീട്ടുതടങ്കലിലാണെന്ന വ്യാജ ആരോപണങ്ങൾ അവസാനിപ്പിച്ച് ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ് പൊതുചടങ്ങിൽ പങ്കെടുത്തു. ചൊവ്വാഴ്ച ബീജിംഗിലെ ഒരു എക്സിബിഷൻ വേദിയിലാണ് ഷി ജിൻപിംഗ് സന്നിഹിതനായത്. കഴിഞ്ഞ നൂറ്റാണ്ടിൽ ചൈന കൈവരിച്ച് നേട്ടങ്ങളെക്കുറിച്ചുള്ള എക്‌സിബിഷനില്‍ ഷി ജിൻപിംഗ് പങ്കെടുത്തതായി ചൈനീസ് വാർത്താ ഏജൻസി ആണ് റിപ്പോർട്ട് ചെയ്തത്. റോയിട്ടേഴ്സ് ഉൾപ്പെടെയുള്ള വിദേശ വാർത്താ ഏജൻസികൾ ഷി ജിൻപിംഗ് പരിപാടിയിൽ പങ്കെടുക്കുന്നതിന്‍റെ ദൃശ്യങ്ങൾ പങ്കുവെച്ചു.

Read More

ന്യൂഡല്‍ഹി: രാജസ്ഥാൻ കോൺഗ്രസിൽ പ്രതിസന്ധി തുടരുന്നതിനിടെ അശോക് ഗെഹ്ലോട്ടിന്‍റെ വിശ്വസ്തർക്കെതിരെ നടപടിക്ക് ശുപാർശ. ഹൈക്കമാൻഡ് നിരീക്ഷകർ സാഹചര്യം വിലയിരുത്തി റിപ്പോർട്ട് നൽകി. കഴിഞ്ഞ ദിവസം മല്ലികാർജുൻ ഖാർഗെ, അജയ് മാക്കൻ എന്നിവർ സോണിയയെ സന്ദർശിച്ച് സ്ഥിതിഗതികൾ വിശദമായി ധരിപ്പിച്ചിരുന്നു. ഗെഹ്ലോട്ടിന്‍റെ അറിവോടെയാണ് കാര്യങ്ങൾ നടന്നതെന്നും എംഎൽഎമാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

Read More

ഭാവ്നഗര്‍: ദേശീയ ഗെയിംസ് പുരുഷ നെറ്റ് ബോളിൽ കേരളത്തിന് തോൽവി. ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തിൽ തെലങ്കാനയോടാണ് തോൽവി. 52-54 ആണ് സ്കോർ. ആദ്യ മത്സരത്തിൽ ബീഹാറിനെ തോൽപ്പിച്ച കേരളത്തിന് രണ്ടാം മത്സരത്തിൽ റഫറിയുടെ നടപടി മൂലം തിരിച്ചടി നേരിട്ടു. കേരളത്തിന്‍റെ രണ്ട് പ്രതിരോധ താരങ്ങളെ റഫറി പുറത്താക്കി. ഇതോടെ മത്സരത്തിൽ തെലങ്കാനയ്ക്ക് മേൽക്കൈ ലഭിച്ചു. 11-16, 13-13, 12-12, 16-13 എന്നിങ്ങനെയാണ് നാല് ക്വാര്‍ട്ടറിലെയും സ്‌കോർ. ഡൽഹിയും തെലങ്കാനയും തമ്മിലുള്ള മത്സരം അപൂർവ സമനിലയിൽ കലാശിച്ചു. ഡൽഹി ബീഹാറിനെ തോൽപ്പിച്ചതോടെ (സ്കോർ: 72-55), ഗ്രൂപ്പ് ബിയിൽ ഡൽഹിക്കും തെലങ്കാനയ്ക്കും പിന്നിൽ കേരളം മൂന്നാം സ്ഥാനത്തെത്തി. ഡൽഹിക്കെതിരെയാണ് കേരളത്തിന്‍റെ അടുത്ത മത്സരം. ബുധനാഴ്ച ഡൽഹിയെ തോൽപ്പിച്ചാലെ കേരളത്തിന് സെമിയിലെത്താൻ സാധിക്കൂ.

Read More

ദുബായ്: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറിന് ഐസിസി വനിതാ റാങ്കിംഗിൽ മുന്നേറ്റം. വനിതാ ഏകദിന റാങ്കിംഗിൽ ഹർമൻ പ്രീത് അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് ഹർമൻ അഞ്ചാം സ്ഥാനത്തെത്തിയത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ പ്രകടനമാണ് ഹർമന് തുണയായത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തിൽ വെറും 111 പന്തിൽ നിന്ന് 143 റൺസാണ് ഹർമൻ പ്രീത് നേടിയത്. ഈ പ്രകടനം റാങ്കിംഗിൽ നിർണായകമായി. പരമ്പര ഇന്ത്യ 3-0ന് സ്വന്തമാക്കുകയും ചെയ്തു. ഹർമൻ പ്രീതിനെ കൂടാതെ ഇന്ത്യൻ ഓപ്പണർമാരായ സ്മൃതി മന്ദാന, ദീപ്തി ശർമ എന്നിവരും റാങ്കിംഗിൽ മുന്നേറി. ഏഴാം സ്ഥാനത്തായിരുന്ന സ്മൃതി ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും താരം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ മത്സരത്തിൽ 40 റൺസും രണ്ടാം മത്സരത്തിൽ അർധസെഞ്ചുറിയും സ്മൃതി നേടിയിരുന്നു.

Read More