- നിവിൻ പോളി- അഖിൽ സത്യൻ ചിത്രം ‘സർവ്വം മായ’ നാളെ മുതൽ തിയേറ്ററുകളിൽ
- ‘വാജ്പേയ്യുടെ ജന്മദിനാഘോഷത്തില് പങ്കെടുക്കണം’; ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് അവധിയില്ലാതെ ലോക്ഭവന്
- കേരളത്തില്‍ നിന്നുള്ള വിമാനക്കമ്പനി അല്‍ഹിന്ദ് എയറിന് കേന്ദ്രാനുമതി; ആകാശത്ത് ഇനി പുത്തന്‍ ചിറകുകള്
- പുതിയ ട്രാഫിക് നിയമം ഫലപ്രദമാകുന്നു, കുവൈത്തിൽ അപകടകരമായ ഡ്രൈവിംഗ് ഗണ്യമായി കുറഞ്ഞു
- കേരളത്തില്‍ പുതിയ തിരിച്ചറിയല്‍ കാര്‍ഡ്; ഇനി മുതല്‍ ഫോട്ടോ പതിച്ച നേറ്റിവിറ്റി കാര്‍ഡ്
- പ്രവാസി മലയാളികൾക്ക് സന്തോഷ വാർത്ത, സലാല-കേരള സെക്ടറിൽ സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ എക്സ്പ്രസ്
- കെ.എസ്.സി.എ. ശ്രീനിവാസൻ അനുസ്മരണം സംഘടിപ്പിച്ചു
- വിജയ് ഹസാരെയില്‍ റെക്കോര്‍ഡുകളെ മാല തീര്‍ത്ത് സാക്കിബുള്‍ ഗാനിയും ഇഷാൻ കിഷനും വൈഭവ് സൂര്യവൻഷിയും
Author: News Desk
ന്യൂഡല്‍ഹി: പോപ്പുലർ ഫ്രണ്ടിന് അഞ്ച് വർഷത്തേക്ക് നിരോധനം ഏർപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തുടനീളമുള്ള പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎയും ഇഡിയും പരിശോധന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവർ നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. തീവ്രവാദ സംഘടന എന്ന രീതിയിലാവും പോപ്പുലർ ഫ്രണ്ട് ഇനി അറിയപ്പെടുക. പോപ്പുലർ ഫ്രണ്ടിനും 8 അനുബന്ധ സംഘടനകൾക്കും ഈ നിരോധനം ബാധകമാണ്. ഏത് ഭീകര സംഘടനകളെയും നിരോധിക്കുമ്പോൾ ആദ്യം അഞ്ച് വർഷവും പിന്നീട് അത് ട്രിബ്യൂണലിൽ പുനപരിശോധിക്കണം എന്നുമാണ് നിയമം. പോപ്പുലർ ഫ്രണ്ട് വിദേശത്തുനിന്നുള്ള സാമ്പത്തിക സഹായം സ്വീകരിച്ചത് രാജ്യത്തിൻ്റെ താത്പര്യങ്ങൾ ഹനിക്കാനാണെന്നും, അൽ-ഖ്വയ്ദ അടക്കമുള്ള സംഘടനകളിൽ നിന്ന് സഹായം സ്വീകരിച്ചു എന്നും വ്യത്യസ്ത ഏജൻസികൾ അറിയിച്ചിരുന്നു. ഹത്രാസിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചു. രാജ്യത്ത് കൂട്ടായി ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ ശ്രമിച്ചു. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾ അടക്കമുള്ളവ കലാപം സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു. ഐഎസ്ഐഎസ് പോലുള്ള സംഘടനകളുടെ രീതിയിലാണ് പ്രവർത്തനം. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സംഘടന പരിശീലന ക്യാമ്പുകൾ…
വിയറ്റ്നാം: ഇന്ത്യൻ ഫുട്ബോൾ ടീമിന് വീണ്ടും തോൽവി. ഇന്ന് നടന്ന സൗഹൃദമത്സരത്തിൽ വിയറ്റ്നാം ഇന്ത്യയെ പരാജയപ്പെടുത്തി. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു വിയറ്റ്നാമിന്റെ വിജയം. വിയറ്റ്നാമിൽ നടന്ന മത്സരത്തിൽ സ്റ്റാർട്ടിംഗ് ഇലവനിൽ വലിയ മാറ്റങ്ങൾ വരുത്തിയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. എന്നാൽ തുടക്കം മുതൽ, വിയറ്റ്നാം ഗെയിമിൽ വ്യക്തമായ ആധിപത്യം നിലനിർത്തി. 10-ാം മിനിറ്റിൽ പാൻ വാൻ ഡക്കിലൂടെ വിയറ്റ്നാം ലീഡ് നേടി. രണ്ടാം പകുതിയിൽ വിയറ്റ്നാമിനായി നുയെൻ വാൻ ടോൺ, നുയെൻ വാൻ കുയെറ്റ് എന്നിവർ ഗോൾ നേടി. വിയറ്റ്നാമിനോട് തോറ്റതോടെ, ഈ മാസം സൗഹൃദ മത്സരങ്ങളിൽ വിജയിക്കാതെ ടീമിന് നാട്ടിലേക്ക് മടങ്ങേണ്ടിവരും. നേരത്തെ റാങ്കിംഗിൽ പിന്നിലുള്ള സിംഗപ്പൂരിനോടും ഇന്ത്യക്ക് ജയിക്കാനായിരുന്നില്ല. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി മത്സരം സമനിലയിലാക്കുകയായിരുന്നു.
ആലപ്പുഴ: എൻസിപി വനിതാ നേതാവിന്‍റെ കഴുത്തിൽ പിടിച്ചു തള്ളി വീഴ്ത്തിയെന്ന പരാതിയിൽ തോമസ് കെ തോമസ് എംഎൽഎയ്ക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. പാർട്ടി സംസ്ഥാന നിർവാഹക സമിതി അംഗമായ ആലീസ് ജോസിയാണ് പരാതിക്കാരി. ഓഗസ്റ്റ് 23ന് നടന്ന പാർട്ടിയുടെ ജില്ലാ തിരഞ്ഞെടുപ്പിലെ കൃത്രിമം ചോദ്യം ചെയ്തതിന് തന്നെ തള്ളി വീഴ്ത്തി പരിക്കേൽപ്പിച്ചെന്ന ആലീസിന്‍റെ പരാതിയിൽ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു. പരാതി അടിസ്ഥാന രഹിതമാണെന്നും തിരഞ്ഞെടുപ്പ് നടപടിയിൽ തനിക്ക് പങ്കില്ലെന്നും തോമസ് കെ തോമസ് പറഞ്ഞു.
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെ കുടിശ്ശിക തീര്‍ക്കാൻ 6 കോടി അനുവദിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയവുമായി ബന്ധപ്പെട്ട മുഴുവൻ കുടിശ്ശികയും തീർക്കാനുള്ള തുക സർക്കാർ അനുവദിച്ചു. സ്റ്റേഡിയം അടിയന്തരമായി കൈകാര്യം ചെയ്യുന്ന കമ്പനിക്ക് ആറ് കോടി രൂപയാണ് അനുവദിച്ചത്. വൈദ്യുതി, വെള്ളം, കോര്‍പ്പറേഷനുള്ള പ്രോപ്പര്‍ട്ടി ടാക്‌സ് എന്നീ ഇനങ്ങളിലായി കാര്യവട്ടം സ്‌പോട്‌സ് ഫെസിലിറ്റി ലിമിറ്റഡ് (കെ എസ് ആന്റ് എഫ് എല്‍) വരുത്തിയ കുടിശ്ശിക അടയ്ക്കാന്‍ മാത്രം ഉപയോഗിക്കുന്നതിനായാണ് ഈ തുക അനുവദിച്ചതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രി വി അബ്ദു റഹിമാന്‍ പറഞ്ഞു. ക്രിക്കറ്റ് മത്സരത്തിന് മുന്നോടിയായി ഗ്രീൻഫീൽഡ് സ്റ്റേഡിയത്തെച്ചൊല്ലി വലിയ വിവാദങ്ങൾ ഉയർന്നിരുന്നു. ഡിബിഒടി (ഡിസൈൻ ബിൽഡ് ഓപ്പറേറ്റ് ആൻഡ് ട്രാൻസ്ഫർ) രീതിയിലാണ് സ്റ്റേഡിയം നിർമ്മിച്ചിരിക്കുന്നത്. 2027 വരെ കെ.എസ്.എഫ്.എല്ലിന് ഈ അവകാശമുണ്ട്. എന്നാൽ സ്റ്റേഡിയം നിലനിർത്തുന്നതിൽ അവർ കടുത്ത അലംഭാവം കാണിച്ചതോടെ ആറ് കോടി രൂപയുടെ ആന്വിറ്റി തുക സർക്കാർ തടഞ്ഞ് വെച്ചു. 2019-20 കാലയളവിൽ ആന്വിറ്റിയിൽ നിന്ന് വെട്ടിക്കുറച്ച തുകയാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. നിലവിൽ വസ്തുനികുതി 2.04 കോടി…
ന്യൂഡൽഹി: ഡൽഹിയിലെ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് മലയാളിയായ വിജയ് നായരെ സിബിഐ അറസ്റ്റ് ചെയ്തു. മുംബൈ ആസ്ഥാനമായുള്ള ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയുടെ മുൻ സിഇഒ ആണ് ഇദ്ദേഹം. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പെട്ട മദ്യ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് വിജയ് നായർ അറസ്റ്റിലായത്. മനീഷ് സിസോദിയയുടെ വസതി ഉൾപ്പെടെ 31 സ്ഥലങ്ങളിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു. ഇതിന്‍റെ തുടർച്ചയെന്നോണമാണ് ആരോപണവുമായി ബന്ധമുള്ള വിജയ് നായരെ അറസ്റ്റ് ചെയ്തത്. 14 പേർക്കെതിരെയാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2020 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച വ്യക്തിയാണ് വിജയ് നായർ. അഴിമതിയുമായി ബന്ധപ്പെട്ട ആദ്യ അറസ്റ്റാണിത്. സ്വകാര്യ മേഖലയ്ക്കായി മദ്യവിൽപ്പനയ്ക്കുള്ള അവസരം തുറന്നിടുന്ന പുതിയ മദ്യനയത്തിൽ ലൈസൻസ് അനുവദിക്കുന്നതിലുൾപ്പെടെ ചട്ടലംഘനം നടത്തിയെന്നാണ് ആക്ഷേപം.
ന്യൂഡല്‍ഹി: 2023 ഹോക്കി ലോകകപ്പിന്‍റെ ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ജനുവരി 13 ന് ആരംഭിക്കും. ഇന്ത്യയുടെ ആദ്യമത്സരത്തില്‍ സ്‌പെയിനാണ് എതിരാളി. റൂർക്കേലയിലെ ബിർസ മുണ്ട സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് ഡിയിലാണ് ഇന്ത്യ മത്സരിക്കുന്നത്. ഇന്ത്യയെക്കൂടാതെ സ്പെയിൻ, ഇംഗ്ലണ്ട്, വെയിൽസ് എന്നീ ടീമുകളും ഗ്രൂപ്പ് ഡിയിലാണ്. രണ്ടാം മത്സരത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ആതിഥേയർ വെയിൽസിനെ നേരിടും. 2016 ഒളിമ്പിക്സ് സ്വർണ്ണ മെഡൽ ജേതാക്കളായ അർജന്‍റീന ജനുവരി 13 ന് ടൂർണമെന്‍റിന്‍റെ ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ നേരിടും. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം.
തിരുവനന്തപുരം: വിദ്യാർത്ഥി കണ്‍സഷന് അപേക്ഷിക്കാനെത്തിയ അച്ഛനെയും മകളെയും മകളുടെ സുഹൃത്തിനെയും മർദ്ദിച്ച സംഭവത്തിൽ കെ.എസ്.ആർ.ടി.സി കാട്ടാക്കട യൂണിറ്റിലെ ജീവനക്കാരെ ന്യായീകരിച്ച് സി.ഐ.ടി.യു. കാട്ടാക്കടയിലെ അക്രമം ദൗർഭാഗ്യകരമായ സംഭവമാണെന്നും എന്നാൽ ജീവനക്കാർ ആരെയും മർദ്ദിച്ചിട്ടില്ലെന്നും അവരെ തള്ളിമാറ്റുക മാത്രമാണ് ചെയ്തതെന്നും കെ.എസ്.ആർ.ടി.സി സി.ഐ.ടി.യു യൂണിയൻ നേതാവ് സി.കെ ഹരികൃഷ്ണൻ പറഞ്ഞു. യാത്രാ കണ്‍സെഷന് അപേക്ഷിക്കാൻ കാട്ടാക്കടയിലെത്തിയ അച്ഛനെയും മകളെയും കെ.എസ്.ആർ.ടി.സി ജീവനക്കാർ മര്‍ദ്ദിച്ചിട്ടില്ല, തള്ളിമാറ്റുകയാണ് ഉണ്ടായത്. പക്ഷേ, അതുപോലും സംഭവിക്കാൻ പാടില്ലായിരുന്നു. ഓഫീസിലുണ്ടായിരുന്ന വനിതാ ജീവനക്കാരോട് പോലും പ്രേമനൻ അപമര്യാദയായി സംസാരിച്ചെന്നും ഹരികൃഷ്ണൻ പറഞ്ഞു. കാട്ടാക്കടയിൽ തന്നെയും മകളെയും ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിനെതിരെ പ്രേമനൻ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകി. പ്രതികൾക്കെതിരെ എസ്.സി/എസ്.ടി പീഡന വകുപ്പ് ചുമത്തണമെന്ന് പ്രേമനൻ ആവശ്യപ്പെട്ടു. പ്രതികളെ ഉടൻ പിടികൂടാൻ മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പ്രേമനൻ പറഞ്ഞു. അതേസമയം, കേസിലെ നാലാം പ്രതി അജികുമാറിനെ കെഎസ്ആർടിസി സർവീസിൽ നിന്ന്…
അബുദാബി: നബി ദിനത്തോടനുബന്ധിച്ച് ഒക്ടോബർ എട്ടിന് യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോടെയുള്ള അവധിയായിരിക്കും. രാജ്യത്തെ മാനവ വിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. യു.എ.ഇ.യിലെ സർക്കാർ മേഖലയും സ്വകാര്യമേഖലയിലെ പല സ്ഥാപനങ്ങളും വാരാന്ത്യ അവധി ദിനങ്ങൾ ശനി, ഞായർ ദിവസങ്ങളാക്കി മാറ്റിയതോടെ നിലവിൽ ഞായറാഴ്ചകളിൽ ജോലി ചെയ്യുന്ന സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് മാത്രമാണ് ഒക്ടോബർ 8ലെ അവധിയുടെ പ്രയോജനം ലഭിക്കുക. നബി ദിനത്തിന് ശേഷം ഡിസംബറിൽ വരുന്ന സ്മരണ ദിനത്തോടും യു.എ.ഇ ദേശീയ ദിനത്തോടും അനുബന്ധിച്ചുള്ള അവധി ദിവസങ്ങളാണ് ഇനി ഈ വർഷം രാജ്യത്ത് വരാനിരിക്കുന്ന പൊതു അവധി ദിനങ്ങൾ. ഡിസംബർ 1, 2, 3 തീയതികളിൽ ഈ അവധി ദിനങ്ങൾ ലഭ്യമാകും. ഡിസംബർ 4 ഞായറാഴ്ചയായതിനാൽ, ഇത് കൂടി ഉൾപ്പെടുത്തിയാൽ തുടർച്ചയായി നാല് ദിവസം അവധി ലഭിക്കും.
ന്യൂ ഡൽഹി: കോൺഗ്രസ് അധ്യക്ഷ ചർച്ചകൾ വഴിമുട്ടിയതിന് പുറകെ അശോക് ഗെഹ്ലോട്ട് പക്ഷത്തിന് വീണ്ടും തിരിച്ചടി. ഹൈക്കമാൻഡ് നിരീക്ഷകരുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഗെഹ്ലോട്ടിന്‍റെ വിശ്വസ്തരായ മൂന്ന് പേർക്ക് എഐസിസി കാരണം കാണിക്കൽ നോട്ടീസ് നൽകി. മന്ത്രി ശാന്തി ധരിവാൾ, ചീഫ് വിപ്പ് മഹേഷ് ജോഷി, ധർമേന്ദ്ര റാത്തോഡ് എംഎൽഎ എന്നിവർക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. 10 ദിവസത്തിനകം മറുപടി നൽകാനാണ് നിർദേശം. അച്ചടക്ക നടപടിയെടുത്താല്‍ തിരിച്ചടിയാകുമെന്ന് കണ്ട് അശോക് ഗെഹ്ലോട്ടിന് എഐസിസി നിരീക്ഷകർ ക്ലീൻ ചിറ്റ് നൽകി. അതേസമയം, ഹൈക്കമാൻഡിനെ നേരിട്ട് കാര്യങ്ങൾ അറിയിക്കാൻ ഡൽഹിയിലെത്തിയ സച്ചിൻ പൈലറ്റ് നാളെ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. അതേസമയം എ കെ ആന്‍റണിയെ ഡൽഹിയിലേക്ക് വിളിപ്പിച്ച ഹൈക്കമാൻഡിന്‍റെ നിർണായക നീക്കവും ദേശീയ തലത്തിൽ ചർച്ചയായിട്ടുണ്ട്. അശോക് ഗെഹ്ലോട്ടിന് പകരം പുതിയ പേരുകൾ സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചതിന് പിന്നാലെയാണ് സോണിയ ഗാന്ധി ആന്‍റണിയെ ഡൽഹിയിലേക്ക് വിളിപ്പിച്ചത്. പാർട്ടി അധ്യക്ഷനാകില്ലെന്ന് ഡൽഹിയിലേക്ക് പോകുന്നതിന് മുമ്പ്…
ന്യൂഡല്‍ഹി: സമ്പൂർണ ഡിജിറ്റൽ സംവിധാനത്തിലേക്കുള്ള നീക്കത്തിന്‍റെ ഭാഗമായി ചരക്ക് ഗതാഗതത്തിനുള്ള രജിസ്ട്രേഷൻ ഇനി ഓൺലൈനായി മാത്രം നടത്തണമെന്ന് റെയിൽവേ മന്ത്രാലയം ശുപാർശ ചെയ്തു. നവംബർ ഒന്നു മുതൽ പുതിയ നിർദേശം നടപ്പാക്കും. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ചരക്കുനീക്കവും, സൈന്യത്തിന്‍റെ സാധനങ്ങളും അധികൃതർ തീരുമാനിക്കുന്ന മറ്റ് സാഹചര്യങ്ങളിലും ഓൺലൈൻ രജിസ്ട്രേഷൻ ആവശ്യമില്ല. ഈ ഉത്തരവ് നടപ്പിലാകുന്നതോടെ ചരക്ക് ഗതാഗതത്തിനായി റെയിൽവേ ക്ലാർക്കുകളുമായി നേരിട്ട് ബന്ധപ്പെട്ടുകൊണ്ട് വാഗണുകൾ ബുക്ക് ചെയ്യുന്ന സമ്പ്രദായം അവസാനിക്കും. പുതിയ ഉത്തരവ് നടപ്പാക്കുന്നതിന് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. പലപ്പോഴും, രജിസ്ട്രേഷൻ പ്രക്രിയയിലെ കാലതാമസം പല തിരക്കേറിയ സ്ഥലങ്ങളിലും ലോഡിംഗ് വൈകാൻ കാരണമാകുന്നു. ഓൺലൈൻ സംവിധാനം നടപ്പിലാകുന്നതോടെ ഈ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാക്കാൻ കഴിയും. പാർക്കിംഗ് ലോട്ട് പ്രവർത്തനങ്ങൾ, പാഴ്സൽ സ്പേസ്, കൊമേഴ്സ്യൽ പബ്ലിസിറ്റി തുടങ്ങിയ നോൺഫെയർ വരുമാന കരാറുകൾക്കായി അപേക്ഷിക്കുന്നതിനും നൽകുന്നതിനുമുള്ള മുഴുവൻ പ്രക്രിയയും റെയിൽവേ മന്ത്രാലയം അടുത്തിടെ ഡിജിറ്റലൈസ് ചെയ്തിരുന്നു. …
