Author: News Desk

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിയിൽ കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസിൽ പൊലീസ് ഉടൻ കുറ്റപത്രം സമർപ്പിക്കും. കുട്ടിയുടെ പിതാവ് പോപ്പുലർ ഫ്രണ്ടിനായി സ്ഥിരം മുദ്രാവാക്യം തയ്യാറാക്കുന്ന ആളാണ്. കടുത്ത മതവിദ്വേഷമുള്ള മുദ്രാവാക്യങ്ങളാണ് കുട്ടിയുടെ പിതാവ് റാലിക്കായി തയ്യാറാക്കിയത്. വിവിധ സമുദായങ്ങളെ പ്രകോപിപ്പിക്കുന്ന മുദ്രാവാക്യങ്ങൾ വിളിക്കാൻ പിതാവ് കുട്ടിയെ പരിശീലിപ്പിച്ചിരുന്നുവെന്നും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിലും പിതാവ് കുട്ടിയെ ഉപയോഗിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ കുട്ടിയുടെ സാന്നിധ്യം വൻ ഹിറ്റായതോടെ റാലികളിലും മറ്റ് പരിപാടികളിലും കുട്ടിയെ കൂടുതൽ ഉപയോഗിക്കാൻ സംഘടന തീരുമാനിച്ചതായും പൊലീസ് കുറ്റപത്രത്തിൽ പറയുന്നു.  ആകെ 34 പ്രതികളാണ് കേസിലുള്ളത്. പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് വണ്ടാനം നവാസാണ് കേസിലെ ഒന്നാം പ്രതി. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള കുറ്റങ്ങളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. കുട്ടിയെ കൗൺസിലിംഗിനെ വിധേയമാക്കാനുള്ള നിർദ്ദേശം കുടുംബം അംഗീകരിച്ചിരുന്നില്ല.

Read More

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ഡ്യൂട്ടി പരിഷ്കരണവുമായി ബന്ധപ്പെട്ട് തൊഴിലാളി യൂണിയൻ നേതാക്കളുമായി മാനേജ്മെന്‍റ് നടത്തുന്ന ചർച്ച തുടരും. പരിഷ്ക്കരിച്ച ഷെഡ്യൂളുകളുടെ ഒരു മാതൃക നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പരിഷ്കാരം മനസ്സിലാക്കാൻ യൂണിയൻ നേതാക്കൾക്ക് കൈമാറി. ഇത് യൂണിയൻ നേതാക്കൾ വിശദമായി പഠിച്ച ശേഷം അടുത്ത ദിവസം വീണ്ടും ചർച്ച നടത്താനാണ് തീരുമാനം. തിരുവനന്തപുരം ജില്ലയിലെ 8 ഡിപ്പോകളുടെ ഷെഡ്യൂളുകളാണ് കൈമാറിയത്. ഓർഡിനറി ഷെഡ്യൂളുകൾ ഇരട്ടിയാക്കിയ ശേഷമാണ് ഓരോ യൂണിറ്റിലും ആഴ്ചയിൽ ആറ് ദിവസം സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നത്. എട്ട് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്താൽ രണ്ട് മണിക്കൂർ വരെ അടിസ്ഥാന ശമ്പളത്തിനും ഡിഎയ്ക്കും ആനുപാതികമായ ഇരട്ടിവേതനം നൽകുമെന്നാണ് മാനേജ്മെന്റ് പറയുന്നത്. ഈ ഘടനയെ സ്വാഗതം ചെയ്യുന്പോഴും  12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അംഗീകരിക്കില്ലെന്നാണ് സിഐടിയു ഒഴികെയുള്ള യൂണിയനുകളുടെ നിലപാട്. പണിമുടക്കിൽ നിന്ന് പിന്നോട്ടില്ലെന്ന് ടിഡിഎഫ് വ്യക്തമാക്കി. പ്രതിസന്ധി കാലത്ത് എന്തിനാണ് തെഴിലാളികളെ തെറ്റിധരിപ്പിച്ച് പണിമുടക്ക് നടത്തുന്നതെന്നായിരുന്നു സിഐടിയുവിന്റെ ചോദ്യം. 

Read More

ജിദ്ദ: ഖാദർ കമ്മീഷൻ റിപ്പോർട്ട്‌ നടപ്പിലാക്കരുതെന്നും നിലവിലുള്ള സ്കൂൾ സമയം തന്നെ കേരളത്തിൽ തുടരണമെന്നും ജിദ്ദ കെഎംസിസി. ശറഫിയ്യയിൽ വെച്ച് നടന്ന യോഗം കെ.എ.ഹമീദ് ഹാജി മാറാക്കര ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ മൊയ്‌ദീൻ എടയൂർ അധ്യക്ഷത വഹിച്ചു. അൻവർ പൂവല്ലൂർ, മുഹമ്മദ്‌ കല്ലിങ്ങൽ, ഹംദാൻ ബാബു കോട്ടക്കൽ, റസാഖ്‌ വെണ്ടല്ലൂർ, അഹ്‌മദ് കുട്ടി വടക്കേതിൽ, ശംസുദ്ധീൻ മൂടാൽ, സമദലി വട്ടപ്പറമ്പ് തുടങ്ങിയവർ ചർച്ചയിൽ സംസാരിച്ചു.

Read More

ആലപ്പുഴ: തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ സ്ഥാപനങ്ങളിൽ നിയമനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് മാവേലിക്കര സ്വദേശികൾ കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസ് കേരളത്തിലെ ഏറ്റവും വലിയ തൊഴിൽ തട്ടിപ്പാണെന്ന് സൂചന. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ നൂറോളം പേരിൽ നിന്നായി നാല് കോടിയോളം രൂപ തട്ടിയെടുത്തതായാണ് വിവരം. തുക 10 കോടി കവിഞ്ഞാലും അത്ഭുതപ്പെടാനില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ആറ് ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലായി 60 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 14 പേർ ജയിലിലാണ്. പ്രതികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. തട്ടിപ്പിന് ഇരയാവരുടെ എണ്ണം ഇനിയും വർധിക്കുമെന്നാണ് സൂചന.

Read More

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രീകരിച്ച് നടത്തുന്ന റെയ്ഡുകൾ മന്ത്രവാദ വേട്ടയാണെന്ന് വിശേഷിപ്പിച്ച് പി.എഫ്.ഐ. റെയ്ഡുകള്‍ നാടകമാണെന്നും തങ്ങള്‍ക്കെതിരെ റെയ്ഡുകള്‍ നടത്തുന്നതിലൂടെ ഭയമുണ്ടാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പോപ്പുലര്‍ ഫ്രണ്ട് വ്യക്തമാക്കി.

Read More

സംസ്ഥാനത്ത് കേന്ദ്ര മരുന്നു ലാബിന്റെ (സിഡിഎൽ) പരിശോധനാ റിപ്പോർട്ട് ഇല്ലാതെ പേവിഷ വാക്സീൻ എത്തിച്ചത് ആരോഗ്യമന്ത്രിയുടെയും സർക്കാരിന്റെയും അറിവോടെ. ജൂലൈ 15ന്, വാക്സീൻ എത്തിക്കുന്നതിനു മുമ്പായി ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ചേംബറിൽ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‌സിഎൽ) അധികൃതർ യോഗം ചേർന്ന് ഇക്കാര്യം ചർച്ച ചെയ്തിരുന്നു. സിഡിഎൽ റിപ്പോർട്ട് ഇല്ലാതെ വാക്സീൻ എത്തിക്കേണ്ടി വരുമെന്നു ജൂലൈ 12നു സർക്കാരിനെ ധരിപ്പിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. നിലവാര പരിശോധനയില്ലാതെ വാക്സീൻ എത്തിച്ചിട്ടില്ല എന്ന് മന്ത്രിയും ആരോഗ്യവകുപ്പും നിയമസഭയിൽ ഉൾപ്പെടെ അവകാശപ്പെട്ടതിനു വിരുദ്ധമാണ് പുറത്ത് വരുന്ന രേഖകൾ.

Read More

ന്യൂഡൽഹി: രാജ്യത്ത് വിൽപ്പനയ്ക്ക് മുമ്പ്, എല്ലാ മൊബൈൽ ഫോണുകളുടെയും ഐഎംഇഐ (ഇന്റർനാഷനൽ മൊബൈൽ എക്യുപ്മെന്റ് ഐഡന്റിറ്റി) നമ്പർ റജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാക്കി കേന്ദ്രം. അടുത്ത വർഷം ജനുവരി 1 മുതൽ ഇത് നടപ്പാക്കും. സെപ്റ്റംബർ 26നാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇന്ത്യയിൽ നിർമ്മിച്ചതോ ഇറക്കുമതി ചെയ്തതോ ആയ എല്ലാ മൊബൈൽ ഫോണുകളും ഇത് ബാധകമാണെന്നും ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന് കീഴിലുള്ളഇന്ത്യൻ കൗണ്ടർഫീറ്റഡ് ഡിവൈസ് റെസ്ട്രിക്‌ഷൻ പോർട്ടലിൽനിന്നു നേടണമെന്നുമാണ് ഉത്തരവ്. ഇത് ഫോണിന്റെ ആദ്യ വിൽപ്പനയ്ക്കു മുമ്പ് തന്നെ പൂർത്തിയാക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നു. എല്ലാ മൊബൈൽ ഫോണുകളിലും സമാനമല്ലാത്ത 15 അക്ക ഐഎംഇഐ നമ്പറുണ്ട്. ഇതാണ് ഉപകരണത്തിന്‍റെ യുണീക്ക് ഐഡി. ഒരു ടെലികോം ശൃംഖലയുടെ ഭാഗമായി ഒരേ ഐഎംഇഐ നമ്പരുള്ള ഒന്നിലധികം ഉപകരണങ്ങളുടെ സാന്നിധ്യം വരുന്നത് കാണാതായ മൊബൈൽ ഫോണുകളെ പിന്തുടർന്നുള്ള അന്വേഷണത്തെ ബാധിക്കും.

Read More

കോഴിക്കോട്: കോഴിക്കോട് ഹൈലൈറ്റ് മാളിൽ രണ്ട് യുവ നടിമാർക്ക് നേരെ ലൈംഗികാതിക്രമം. ഫിലിം പ്രമോഷൻ പരിപാടിക്കെത്തിയപ്പോഴാണ് അതിക്രമം ഉണ്ടായത്. കയറിപ്പിടിച്ച ഒരാളെ നടിമാരിലൊരാൾ അടിച്ചു. സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് അപമാനിക്കപ്പെട്ട വിവരം യുവ നടിമാർ പങ്കുവെച്ചത്. നടിമാരിൽ ഒരാൾ ഇന്ന് പോലീസിൽ പരാതി നൽകും. അതേസമയം സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മാളിലെ ജീവനക്കാരെ ഉൾപ്പെടെ ചോദ്യം ചെയ്യും. ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.

Read More

കണ്ണൂര്‍: മുസ്‌ലിം സമുദായത്തിന്റെ സ്വത്ത് കൊള്ളയടിക്കുക എന്നതാണ് ഇന്ന് ലീഗ് നേതാക്കളുടെ മുഖ്യ തൊഴിലെന്ന് സി.പി.ഐ.എം നേതാവ് പി. ജയരാജന്‍. മുസ്ലിം ലീഗ് നേതാവ് അബ്ദുറഹ്മാന്‍ കല്ലായിക്കെതിരായ സാമ്പത്തിക ക്രമക്കേട് കേസില്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാസങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് ലീഗ് നടത്തിയ വഖഫ് സംരക്ഷണ റാലിയില്‍ പ്രധാന പ്രാസംഗികനായിരുന്നു കല്ലായി. അവിടെ വെച്ച് മന്ത്രി മുഹമ്മദ് റിയാസിനെതിരെ നടത്തിയ ആക്ഷേപകരമായ പ്രസംഗം ആരും മറക്കാനിടയില്ല. കാസര്‍ഗോഡ് ലീഗ് എം.എല്‍.എ ആയിരുന്ന ഒരു മാന്യന്‍ നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതിയാണെന്നും ജയരാജന്‍ വിമര്‍ശിച്ചു. തളിപ്പറമ്പ് മഹല്ല് കമ്മിറ്റി എത്രയോ കാലമായി ലീഗ് നിയന്ത്രണത്തിലാണ്. അവിടെ വഖഫ് ചെയ്യപ്പെട്ട 600 ല്‍ അധികം ഏക്കര്‍ ഭൂമിയില്‍ 500 ഏക്കര്‍ ഭൂമിയും നിലനില്‍ക്കുന്നില്ല. പ്രസ്തുത ഭൂമി പല ലീഗ് നേതാക്കളുടെയും കൈവശമാണെന്നും ജയരാജന്‍ ആരോപിച്ചു.

Read More

സിസ്റ്റർ ലൂസി കളപ്പുര വയനാട് കാരയ്ക്കാമല എഫ് സി സി കോൺവെന്‍റിൽ സത്യഗ്രഹ സമരം ആരംഭിച്ചു. മഠം അധികൃതരുടെ മനുഷ്യത്വരഹിതമായ നടപടികളിൽ പ്രതിഷേധിച്ചാണ് സത്യഗ്രഹമെന്ന് ലൂസി കളപ്പുര സമരം നടത്തുന്നത്. കോടതി ഉത്തരവുണ്ടായിട്ടും മഠത്തിൽ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നുവെന്നാണ് ലൂസി കളപ്പുരയുടെ ആരോപണം. മഠം അധികൃതര്‍ ഭക്ഷണം നിഷേധിക്കുകയാണെന്നും പ്രാര്‍ഥനാ മുറി, തേപ്പുപെട്ടി, ഫ്രിഡ്ജ് പോലെയുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതില്‍ വിലക്കുകയാണെന്നും സിസ്റ്റര്‍ ലൂസി കളപ്പുര ആരോപിച്ചു. അനുകൂലമായി കോടതി വിധിയുണ്ടായിട്ടും മഠം അധികൃതര്‍ ഉപദ്രവിക്കുകയാണെന്നും അധികൃതരോ മറ്റ് കന്യാസ്ത്രീകളോ നാലു വര്‍ഷമായി തന്നോട് സംസാരിക്കുന്നില്ലെന്നും മാനസികമായി പീഡിപ്പിച്ച് പുറത്താക്കാനാണ് ശ്രമമെന്നും അവര്‍ പറഞ്ഞു. കേസില്‍ തീര്‍പ്പാകുന്നതുവരെ മഠത്തിന്‍റെ എല്ലാ ആനുകൂല്യങ്ങളും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കും അവകാശപ്പെട്ടതാണെന്നായിരുന്നു കോടതി വിധി.

Read More