Trending
- കുവൈത്തിൽ അതിശൈത്യമെത്തുന്നു, താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴുമെന്ന് മുന്നറിയിപ്പ്
- സുഹൃത്തുക്കൾ വിളിച്ചിട്ടും കതക് തുറന്നില്ല, ക്രിസ്മസ് അവധിക്ക് ബഹ്റൈനിൽ പോയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
- വർത്തമാനകാലത്തെ സ്ത്രീകൾ അറിവ് ആയുധമാക്കി മുന്നോട്ടു പോകണം : ആർ പാർവതി ദേവി.
- ഉണ്ണികൃഷ്ണൻ പോറ്റിക്കുവേണ്ടി പത്മകുമാറിനൊപ്പം വിജയകുമാറും ഗൂഢാലോചന നടത്തിയെന്ന് എസ്ഐടി; വിജയകുമാർ റിമാൻ്റിൽ
- വടകരക്കാർക്ക് കോളടിച്ചു! പോക്കറ്റ് കാലിയാക്കാതെ യാത്ര ചെയ്യാം, പുത്തൻ പാക്കേജുകളുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ
- ‘സേവ് ബോക്സ്’ നിക്ഷേപത്തട്ടിപ്പ്, നടന് ജയസൂര്യയെ ചോദ്യം ചെയ്ത് ഇ ഡി
- ഏകദിനത്തില്‍ പന്തിന് പകരം ഇഷാൻ കിഷൻ? ബുംറയ്ക്കും ഹര്‍ദ്ദിക് പാണ്ഡ്യയ്ക്കും വിശ്രമം
- കുവൈത്തിൽ വാഹനാപകടത്തിൽ ആലപ്പുഴ സ്വദേശിനി മരിച്ചു
Author: News Desk
ഇന്ന് ലോക റാബിസ് ദിനം. മൃഗങ്ങളുടെ ഉമിനീരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന മാരകവും എന്നാൽ തടയാൻ കഴിയുന്നതുമായ ഒരു വൈറസ് രോഗമാണ് പേവിഷബാധ. തെരുവുനായ്ക്കളിൽ നിന്നോ വാക്സിനെടുക്കാത്ത നായ്ക്കളിൽ നിന്നോ കടിയേറ്റാണ് ഇത് സാധാരണയായി പകരുന്നത്. തലവേദന, ഉയർന്ന പനി, അമിതമായ ഉമിനീർ, പക്ഷാഘാതം, മാനസിക വിഭ്രാന്തി എന്നിവയാണ് രോഗത്തിന്‍റെ ലക്ഷണങ്ങൾ. ചില സന്ദർഭങ്ങളിൽ ഇത് മരണത്തിലേക്ക് നയിക്കുന്നു. പേവിഷബാധയുടെ തീവ്രതയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനും, അതിനെ പ്രതിരോധിക്കുന്നതിനെ കുറിച്ച് അവബോധം വർദ്ധിപ്പിക്കുന്നതിനുമാണ് എല്ലാ വർഷവും സെപ്റ്റംബർ 28 ന് ലോക പേവിഷ ദിനം ആചരിക്കുന്നത്. ഇതിനുപുറമെ, ഈ മാരകമായ രോഗത്തെ പൂർണ്ണമായും ഉന്മൂലനം ചെയ്യുന്നതിനായി അതിനെ പരാജയപ്പെടുത്തുന്ന പ്രക്രിയയും ഈ ദിവസം ഉയർത്തിക്കാട്ടുന്നു.
രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ; പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിൽ പ്രതികരിച്ച് എസ് ഡി പി ഐ
By News Desk
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനത്തെ വിമർശിച്ച് എസ്.ഡി.പി.ഐ. നിരോധനം ഭരണഘടന ജനങ്ങൾക്ക് നൽകുന്ന അവകാശത്തിന്‍റെ ലംഘനമാണെന്നും ബി.ജെ.പി സർക്കാരിന്റെ തെറ്റായ നടപടികളെ എതിർക്കുന്നവർക്കെതിരെ അറസ്റ്റും റെയ്ഡും നടത്തുകയാണെന്നും ആരോപിച്ചു. ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യവും കവർന്നെടുക്കുകയാണെന്നും എസ്.ഡി.പി.ഐ ആരോപിച്ചു. പ്രതിപക്ഷത്തെ നിശബ്ദരാക്കാൻ അന്വേഷണ ഏജൻസികളും നിയമവും ദുരുപയോഗം ചെയ്യപ്പെടുകയാണ്. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലനിൽക്കുന്നതെന്നും എസ്.ഡി.പി.ഐ പ്രസ്താവനയിൽ പറഞ്ഞു. പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെങ്കിലും രാഷ്ട്രീയ പാർട്ടിയായ എസ്.ഡി.പി.ഐക്ക് വിലക്കേർപ്പെടുത്തിയിട്ടില്ല. പോപ്പുലർ ഫ്രണ്ടിനൊപ്പം എട്ട് അനുബന്ധ സംഘടനകളെ നിരോധിച്ച് കേന്ദ്രം ഉത്തരവിറക്കിയതിന് പിന്നാലെയാണ് എസ്.ഡി.പി.ഐയുടെ പ്രതികരണം. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കൊപ്പം റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ, നാഷണൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ കേരള എന്നിവയും നിരോധിച്ചു. എല്ലാ സംഘടനകൾക്കും…
ന്യൂഡല്‍ഹി: യമുനാ നദിയിലെ ജലനിരപ്പ് അപകടനിലക്ക് മുകളിലേക്ക് എത്തിയ സാഹചര്യത്തിൽ ഡൽഹി സർക്കാർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അടുത്ത രണ്ട് ദിവസങ്ങളിൽ ജലനിരപ്പ് ഇനിയും ഉയരുമെന്ന് കേന്ദ്ര ജലകമ്മീഷൻ അറിയിച്ചു. ഹരിയാനയിലെ ഹത്നി കുണ്ഡ് ഡാമിൽ ജലനിരപ്പ് ഉയർന്നതോടെ കൂടുതൽ വെള്ളം തുറന്നുവിട്ടതാണ് യമുനയിലെ ജലനിരപ്പ് ഉയരാൻ കാരണമെന്ന് അധികൃതർ പറഞ്ഞു. ഇന്നലെ പുലർച്ചെ ഒരു മണിയോടെ ജലനിരപ്പ് 204.5 മീറ്റർ എന്ന അപകട നിലയിലെത്തി. ഇന്നലെ രാത്രിയോടെ ജലനിരപ്പ് 205 മീറ്ററായി ഉയർന്നു. യമുനാ നദിയുടെ തീരപ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണെങ്കിലും സർക്കാർ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടില്ല. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്ന് കിഴക്കൻ ഡൽഹി ജില്ലാ മജിസ്ട്രേറ്റ് അനിൽ ബങ്ക പറഞ്ഞു. ഇതിനായി വാഹനങ്ങളിൽ പ്രത്യേക അനൗൺസ്മെന്റ് നടത്തുന്നുണ്ട്. നദിയിലെ ജലനിരപ്പ് ഇന്ന് 206 മീറ്ററായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 205.3 മീറ്റർ കടന്നാൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകും. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, വടക്കൻ ഉത്തർപ്രദേശ്, ഡൽഹി തുടങ്ങിയ നദിയുടെ…
ദില്ലി: പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനത്തെ സ്വാഗതം ചെയ്യുന്നതായി ബിജെപി. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പല സംസ്ഥാനങ്ങളിലെയും തീവ്രവാദ പ്രവർത്തനങ്ങൾക്ക് കൂട്ടുനിൽക്കുന്നുവെന്ന് ദേശീയ ജനറൽ സെക്രട്ടറി അരുണ് സിംഗ് പറഞ്ഞു. നടപടി ധീരമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ട്വീറ്റ് ചെയ്തു. രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്ന പ്രവർത്തനങ്ങളെ മുഷ്ടി ചുരുട്ടി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. സംഘടനയെ നിരോധിക്കണമെന്ന് അസം സർക്കാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും നിരോധനത്തെ അഭിനന്ദിച്ചു. നിരോധനം ജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യമാണെന്നും ഇടതുപാർട്ടികളും കോൺഗ്രസും നിരോധനം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പോപ്പുലർ ഫ്രണ്ടിനൊപ്പം എട്ട് അനുബന്ധ സംഘടനകളെ നിരോധിച്ച് കേന്ദ്രം ഉത്തരവിറക്കിയതിന് പിന്നാലെയാണ് ബി.ജെ.പിയുടെ പ്രതികരണം. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍…
തനിക്കും കുടുംബത്തിനുമെതിരായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി നടിയും ഗായികയുമായ അഭിരാമി സുരേഷ്. ഇത്തരം ആക്രമണങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അഭിരാമി പറഞ്ഞു. പച്ചത്തെറി വിളിച്ചാണ് പലരും സംസ്കാരം പഠിപ്പിക്കുന്നതെന്നും അഭിരാമി ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. തന്‍റെ പോസ്റ്റിന് ലഭിച്ച മോശം കമന്‍റുകളുടെ സ്ക്രീൻഷോട്ടുകളും അഭിരാമി പങ്കുവെച്ചു. എന്‍റെ കുടുംബത്തിലെ എല്ലാവർക്കുമെതിരെ മോശം കമന്‍റുകളാണ് വരുന്നത്. നിങ്ങൾ ലൈംലൈറ്റിൽ ഉള്ളവരല്ലേ, ഇതൊക്കെ ഉണ്ടാവില്ലേ എന്ന് ചോദിക്കുന്നവരുണ്ട്. എന്നാൽ ഒരു പരിധിക്കപ്പുറത്തേക്ക് പോയാൽ ഒന്നും ക്ഷമിക്കേണ്ട ആവശ്യമില്ല. ഒരു പരിധി വിടാൻ കാത്തിരിക്കുന്നത് നമ്മുടെ വിഡ്ഢിത്തമാണെന്ന് മനസ്സിലാക്കി കൊണ്ടാണ് ഞാൻ ഇപ്പോൾ സംസാരിക്കുന്നത്. എന്‍റെ സഹോദരിയുടെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒരു കാര്യം സംഭവിച്ചു. അതിന് ശേഷം സോഷ്യൽ മീഡിയയിൽ എന്ത് പോസ്റ്റ് ചെയ്താലും അശ്ലീല കമന്‍റുകൾ മാത്രമാണ് വരുന്നത്. പച്ചത്തെറി വിളിച്ചാണ് പലരും സംസ്കാരം പഠിപ്പിക്കുന്നത്. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്‍റെ മുഖം കുരങ്ങനെപ്പോലെയുണ്ടെന്ന് പറയുന്നവരുണ്ട്. എന്‍റെ മുഖത്തിന്റെ പോരായ്മകളെക്കുറിച്ച് എനിക്കറിയാം. വൈകല്യങ്ങളെ…
മെഴ്സിഡസ് ബെന്‍സിലിടിച്ച് രണ്ടായി പിളര്‍ന്ന് ട്രാക്ടര്‍. വിശ്വസിക്കാന്‍ അല്‍പ്പം പ്രയാസം തോന്നാമെങ്കിലും സംഭവം സത്യമാണ്. ആന്ധ്രാപ്രദേശിലെ തിരുപ്പതിക്ക് സമീപം കഴിഞ്ഞദിവസം നടന്ന ഈ അപകടത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തിരുപ്പതിക്ക് സമീപം ചന്ദ്രഗിരി ബൈപ്പാസ് റോഡിലാണ് അപകടം നടന്നത്. ദേശീയ പാതയ്ക്ക് സമീപം മണല്‍ ലോഡുമായി വരികയായിരുന്ന ട്രാക്ടര്‍ നിയന്ത്രണം നഷ്‍ടമായി മെഴ്സിഡസ് ബെന്‍സ് കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തിൽ ട്രാക്ടര്‍ രണ്ട് കഷണങ്ങളായി തകര്‍ന്നു എന്നാണ് റിപ്പോര്‍ട്ട്. പ്രചരിക്കുന്ന വീഡിയോയിൽ കറുത്ത നിറത്തിലുള്ള ഒരു മെഴ്‌സിഡസ്-ബെൻസ് കാണാം. അപകടത്തിൽപ്പെട്ട ഒരു ട്രാക്ടർ പകുതിയായി പിളർന്ന നിലയിലാണ്. തിരുപ്പതിയില്‍ നിന്ന് വരികയായിരുന്ന കാര്‍ ആണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. അപകടത്തില്‍ ട്രാക്ടര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ട്രാക്ടറിന്റെ മുന്‍ഭാഗമാണ് രണ്ടായി പിളര്‍ന്നത്. ട്രോളിയും റോഡിലേക്ക് മറിഞ്ഞു. ട്രാക്ടര്‍ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും ഇയാളെ തിരുപ്പതിയതിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ചുചേർത്ത സംസ്ഥാനത്തെ സർക്കാർ വകുപ്പ് മേധാവികളുടെയും ജില്ലാ കളക്ടർമാരുടെയും യോഗം ഇന്ന് ചേരും. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലാണ് ദ്വിദിന യോഗം നടക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ബോധവൽക്കരണവും പേവിഷ പ്രതിരോധ കർമ്മ പദ്ധതിയും പ്രധാന ചർച്ചാവിഷയമാകും. വകുപ്പുകളുടെ പ്രവർത്തന അവലോകനം, പുതിയ പ്രവർത്തന രേഖകൾ, പദ്ധതികൾ എന്നിവയും ചർച്ചയാകും.
ഡൽഹി: പോപ്പുലര്‍ ഫ്രണ്ടിന്റെയും എട്ട് അനുബന്ധ സംഘടനകളുടെയും നിരോധനത്തോടെ ഇവയുടെ ഓഫീസുകൾ ഉടനെ സര്‍ക്കാര്‍ അടച്ചുപൂട്ടിയേക്കും. കേന്ദ്രസര്‍ക്കാരിൻ്റെ നിര്‍ദേശം അനുസരിച്ച് സംസ്ഥാന സര്‍ക്കാരുകളാവും ഇതിനായുള്ള നടപടികൾ സ്വീകരിക്കുക. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കൊപ്പം റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ,ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ സംഘടനകളേയും കേന്ദ്രം നിരോധിച്ചിട്ടുണ്ട്. നിരോധനം പ്രാബല്യത്തിൽ വരുന്നതോടെ പോപ്പുലർ ഫ്രണ്ടിന്‍റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഓഫീസുകളും ബാങ്ക് അക്കൗണ്ടുകളും ഉടൻ മരവിപ്പിക്കും. കേന്ദ്ര വിജ്ഞാപനത്തിന്‍റെ അടിസ്ഥാനത്തിൽ തുടർ നടപടികൾക്കുള്ള സംസ്ഥാന ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ് ഉടൻ പുറപ്പെടുവിക്കും. എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടവുമായി സഹകരിച്ച് തുടർനടപടികൾ സ്വീകരിക്കും.
ജമ്മു കശ്മീർ: ജമ്മു കശ്മീരിൽ സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു. ജെയ്ഷെ മുഹമ്മദ് ഭീകരരെയാണ് ഏറ്റുമുട്ടലിൽ സൈന്യം വധിച്ചത്. ഭീകരരിൽ നിന്ന് തോക്കുകളും ഗ്രനേഡുകളും കണ്ടെടുത്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ കുൽഗാമിൽ നടത്തിയ ഇരട്ട ഓപ്പറേഷനിലൂടെയാണ് സൈന്യം ഭീകരരെ വധിച്ചത്.
പട്ടിക്കാട്: ഭാരത് ജോഡോ യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ മുസ്‌ലിം ലീഗ് പ്രതിനിധി സംഘം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. പൂപ്പലം എംഎസ്പിഎം കോളജിൽ നടന്ന കൂടിക്കാഴ്ച അര മണിക്കൂറോളം നീണ്ടു. ബിജെപിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഏറ്റവും വലിയ പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത് രാഹുൽ ഗാന്ധിയാണെന്ന് ചർച്ചയ്ക്ക് ശേഷം കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനവിരുദ്ധ സർക്കാരിനെതിരായ സമരത്തിന് ലീഗിന്‍റെ പൂർണ പിന്തുണ ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി വിരുദ്ധ മുന്നണിയെ നയിക്കാൻ കോൺഗ്രസിന് മാത്രമേ കഴിയൂ. ഇക്കാര്യത്തിൽ പാർട്ടിക്ക് വ്യക്തതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ ഇക്കാര്യം രാഹുൽ ഗാന്ധിയെ അറിയിച്ചു. പാർട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നേരത്തേ തൃശൂരിൽ രാഹുൽ ഗാന്ധിക്കൊപ്പം യാത്രയിൽ പങ്കെടുത്തിരുന്നു. ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ എംപി, അബ്ദുസ്സമദ് സമദാനി എംപി സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം, എംഎൽഎമാരായ എം.കെ.മുനീർ, ആബിദ് ഹുസൈൻ തങ്ങൾ…
