Author: News Desk

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന്റെ നിരോധനം ആ സംഘടന ഉയർത്തുന്ന പ്രശ്നങ്ങളെ മറികടക്കാനുള്ള മാർഗമല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. “ഇത്തരം സംഘടനകളെ നിരോധിച്ചാൽ അവ മറ്റൊരു പേരിൽ വരും. രാഷ്ട്രീയമായാണ് ഇത്തരം സംഘടനകളെ നേരിടേണ്ടത്. ഇതോടൊപ്പം ഭരണതലത്തിലും ക്രിമിനലുകൾക്കെതിരെ നടപടിയുണ്ടായാൽ മാത്രമേ പ്രശ്നം പരിഹരിക്കാൻ കഴിയൂ” എകെജി സെന്ററിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ യെച്ചൂരി പറ‍ഞ്ഞു. “ആർഎസ്എസിനെ രാജ്യത്ത് മൂന്നു പ്രാവശ്യം നിരോധിച്ചിട്ടുണ്ടെങ്കിലും അവർ അക്രമ പ്രവർത്തനം നിർത്തിയിട്ടില്ല. ഭീകരവാദവും ജനങ്ങളെ ജാതിയുടെ അടിസ്ഥാനത്തിൽ വിഭജിക്കുന്ന പ്രവർത്തനവും ആർഎസ്എസ് തുടരുന്നു. മതന്യൂനപക്ഷങ്ങൾക്കെതിരെയും ആർഎസ്എസ് വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുകയാണ്. മാവോയിസ്റ്റുകളെ നിരോധിച്ചെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടൽ അവർ തുടരുകയാണ്. മതപരമായ വിഭജനം അവസാനിപ്പിക്കണമെങ്കിൽ മതേതര അടിത്തറ ശക്തിപ്പെടണം. ബുൾഡോസർ രാഷ്ട്രീയം കൊണ്ട് ഇതിനു കഴിയില്ല. പോപ്പുലർ ഫ്രണ്ടുപോലുള്ള സംഘടനകളെ രാഷ്ട്രീയമായി ഒറ്റപ്പെടുത്താൻ സിപിഎമ്മും സർക്കാരും പ്രതിജ്ഞാബദ്ധമാണ്. ബിജെപി ദേശീയ പ്രസിഡന്റ് പറഞ്ഞത് കേരളം തീവ്രവാദികളുടെ ഹോട്ട് സ്പോട്ട്…

Read More

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി ഐഎന്‍എല്ലിന് ബന്ധമുണ്ടെന്ന ആരോപണവുമായി ബിജെപി. നിരോധിതസംഘടനുമായി ബന്ധമുള്ള മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്നും വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. “രാജ്യത്തെ തകർക്കാൻ തീവ്രവാദ ഫണ്ടിങ് നടത്തുന്ന സംഘടനയാണ് റിഹാബ് ഫൗണ്ടേഷൻ. ഈ സംഘടനയുടെ തലവനായ മുഹമ്മദ് സുലൈമാനാണ് ഐഎൻഎല്ലിന്റെയും തലവൻ. മന്ത്രി അഹമ്മദ് ദേവർ കോവിലിന് റിഹാബ് ഫൗണ്ടേഷനുമായി നേരിട്ട് ബന്ധമാണ്. ഈ മന്ത്രിയെ മുഖ്യമന്ത്രി ഉടൻ പുറത്താക്കണം. രാജ്യത്താകമാനം നടന്ന റെയ്ഡിലൂടെ പോപ്പുലർ ഫ്രണ്ട് നടത്തിയ ഭീകരപ്രവർത്തനം തെളിഞ്ഞിട്ടും പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കേണ്ടതില്ലെന്നു പറഞ്ഞ സിപിഎമ്മിനും പിഎഫ്ഐയും ആർഎസ്എസും ഒരുപോലെയെന്നു പറഞ്ഞു പോപ്പുലർ ഫ്രണ്ടിനെ വെള്ളപൂശിയ കോൺഗ്രസിനുമുള്ള തിരിച്ചടിയാണ് ഈ നിരോധനം. ഈ രണ്ടു മുന്നണികളും സഹായിച്ചതോടെ രാജ്യത്തെങ്ങും ലഭിക്കാത്ത പിന്തുണ ഈ ഭീകരസംഘടനയ്ക്കു കേരളത്തിൽ കിട്ടി. കേരളത്തെ ഈ അപായസ്ഥിതിയിൽ എത്തിച്ചതിന് ഇടതും വലതും മുന്നണികളാണ് ഉത്തരവാദി.

Read More

കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ മാളിൽ സിനിമാ പ്രമോഷൻ പരിപാടിക്കിടെ നടിമാർക്കെതിരെ നടന്ന ലൈംഗികാതിക്രമത്തിൽ നിർമ്മാതാക്കൾ പൊലീസിൽ പരാതി നൽകി. ‘സാറ്റർഡേ നൈറ്റ്’ എന്ന സിനിമയുടെ നിർമ്മാതാക്കൾ സിറ്റി പൊലീസ് കമ്മീഷണർക്കും പന്തീരാങ്കാവ് പൊലീസിനും പരാതി നൽകി. ഇന്നലെ വൈകുന്നേരമാണ് മാളിലെത്തിയ നടിമാർ ആക്രമിക്കപ്പെട്ടത്. പുതിയ ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടി കഴിഞ്ഞ് പോകുന്നതിനിടെ തനിക്കും കൂടെയുണ്ടായിരുന്ന സഹനടിക്കും എതിരെ ആള്‍ക്കൂട്ടത്തില്‍ നിന്നും അക്രമണമുണ്ടായതായി നടി പോസ്റ്റില്‍ പറയുന്നു. പ്രൊമോഷന്റെ ഭാഗമായി പല ഇടങ്ങളും സന്ദര്‍ശിച്ചിരുന്നുവെങ്കിലും ഇതാദ്യമായാണ് ഇത്രയും മോശം അനുഭവമുണ്ടായതെന്നും, ഒട്ടും സഹിക്കാനാവാതെ മരവിച്ചുപോയെന്നും പോസ്റ്റില്‍ പറയുന്നു.

Read More

മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിൽ നിന്ന് ദീപക് ഹൂഡയെയും മുഹമ്മദ് ഷമിയെയും ഒഴിവാക്കി. നടുവേദനയാണ് ഹൂഡയുടെ പുറത്താകലിന് വഴിയൊരുക്കിയത്. ഷമി കോവിഡിൽ നിന്ന് പൂർണ്ണമായും മുക്തനായിട്ടില്ല. ശ്രേയസ് അയ്യർ, ഷഹബാസ് അഹമ്മദ് എന്നിവരെയാണ് പകരക്കാരായി ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഷമിക്ക് പകരക്കാരനായി ടീമിലെത്തിയ ഉമേഷ് യാദവ് ടീമിനൊപ്പം തുടരും. നേരത്തെ, മാറ്റം ഉണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ ബിസിസിഐ ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ പരിശോധനയ്ക്കായി ഹൂഡ ബാംഗ്ലൂരിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെത്തും. ഭുവനേശ്വര്‍ കുമാര്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ ഫിറ്റ്നസും പരിശോധിക്കും. നേരത്തെ ഭുവനേശ്വറിന് വിശ്രമം അനുവദിച്ചിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിൽ അര്‍ഷ്ദീപാണ് കളിക്കുന്നത്. 

Read More

തിരുവനന്തപുരം: നവരാത്രിയോടനുബന്ധിച്ച് സംസ്ഥാനത്തെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ മൂന്നിന് അവധി നല്‍കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതിനു പകരം മറ്റേതെങ്കിലും ദിവസം പുനക്രമീകരണം ആവശ്യമെങ്കില്‍ അതതു സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ 4,5 തീയതികളില്‍ സര്‍ക്കാര്‍ അവധിയാണ്.

Read More

ന്യൂഡല്‍ഹി: പോപ്പുലർ ഫ്രണ്ട് നിരോധനത്തെക്കുറിച്ച് പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിരോധ മന്ത്രിയുമായ എ.കെ ആന്‍റണി. ജനാധിപത്യത്തിൽ നിരോധനം ഒന്നിനും പരിഹാരമല്ലെന്ന് അദ്ദേഹം പറഞ്ഞു. അക്രമസംഭവങ്ങൾ ആര് നടത്തിയാലും നിയമ നടപടി സ്വീകരിക്കണം. നിരോധിക്കുന്ന സംഘടനകൾ മറ്റു മാർഗത്തിൽ പ്രവർത്തിക്കും. നിരോധിക്കുകയാണെങ്കിൽ അതുപോലെ നിരോധിക്കേണ്ട മറ്റു പല സംഘടനകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐഎസ്ഐഎസ് പോലുള്ള ആഗോള ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന കാരണത്താലാണ് പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രം നിരോധിച്ചത്. രാജ്യവ്യാപകമായി നടന്ന റെയ്ഡുകൾക്കും അറസ്റ്റുകൾക്കും ശേഷം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) നിരോധിക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ചില സംസ്ഥാനങ്ങൾ നിരോധനത്തിനുള്ള ആവശ്യം ഉന്നയിച്ചതും നിർണ്ണായകമായിരുന്നു. നിരോധനത്തിന്‍റെ കാരണങ്ങൾ അക്കമിട്ട് നിരത്തിയാണ് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്.

Read More

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിനെയും ആർഎസ്എസിനെയും താരതമ്യം ചെയ്യുന്നത് കപടമതേതരത്വമാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് രാജ്യസുരക്ഷ കണക്കിലെടുത്താണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നിരോധിച്ച റിഹാബ് ഫൗണ്ടേഷനുമായി ഐഎന്‍എല്ലിന് ബന്ധമുണ്ടെന്ന് ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. “രാജ്യത്ത് മതഭീകരസംഘടനകള്‍ക്ക് ഫണ്ട് നൽകി സഹായിക്കുന്ന സംഘടനയാണ് ഐഎൻഎൽ. പിഎഫ്ഐയുടെ ഫണ്ട് കൈകാര്യം ചെയ്യുന്ന സംഘടനയാണ് റിഹാബ് ഫൗണ്ടേഷൻ. ഐഎൻഎല്ലിനെ മന്ത്രിസഭയില്‍നിന്നും എല്‍ഡിഎഫില്‍നിന്നും പുറത്താക്കണം.” സുരേന്ദ്രൻ ആവശ്യപ്പെട്ടു അതേസമയം, പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രസർക്കാർ നിരോധിച്ച പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പോപ്പുലർ ഫ്രണ്ടിന്‍റെ ശക്തികേന്ദ്രങ്ങളിൽ പൊലീസിനെ അധികമായി വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന ഇന്‍റലിജൻസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണിത്. മറ്റ് രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകളിലും സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറിയും ഡിജിപിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. മുഖ്യമന്ത്രിയുടെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. കേന്ദ്രത്തിന്‍റെ നിർദേശം ലഭിച്ചാൽ പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ സീൽ ചെയ്യുന്ന പ്രക്രിയ ഇന്ന്…

Read More

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ ബി.ജെ.പിയുടെ ഏറ്റവും വിശ്വസ്തനായ സേവകനെന്ന് വിളിച്ച് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. പാറപ്രത്തെ പഴയ മൂന്നാംകിട ഗുണ്ടയുടെ നിലവാരത്തിൽ നിന്ന് ഒരു തരിമ്പ് പോലും ഉയരാൻ കഴിയാത്ത പിണറായി വിജയനെ ഓർത്ത് കേരളം ഖേദിക്കുന്നുവെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. ഓരോ തവണയും ലാവലിൻ കേസ് വാർത്തകളിൽ ഇടം പിടിക്കുമ്പോൾ കോൺഗ്രസ് നേതാക്കളെ കളിയാക്കി അമിത് ഷായെ പ്രീതിപ്പെടുത്തുന്ന മുഖ്യമന്ത്രി മലയാളികൾക്ക് ഒരു ദയനീയ കാഴ്ചയാണ്. ഇന്ത്യയിലെ ആർഎസ്എസ് നേതൃത്വത്തിന് ഇത്രയും വിശ്വസ്തതയുള്ള മറ്റൊരു സേവകനെ ഇന്നേവരെ കിട്ടിയിട്ടുണ്ടാവില്ല. വെറുതെയൊന്ന് ഭീഷണിപ്പെടുത്തിയാൽ ഉത്തരേന്ത്യ മുതൽ കന്യാകുമാരി വരെ നിർത്താതെ ഓടുന്ന, ഒരു കേസ് ഡയറി ഉയർത്തി കാണിച്ചാൽ സമനില തെറ്റിയ പോലെ ആര്‍എസ്എസിന്‍റെ ശത്രുക്കൾക്കെതിരെ എന്തും വിളിച്ചു കൂവുന്ന മറ്റൊരു അടിമ രാഷ്ട്രീയക്കാരൻ ഇന്ത്യയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. ജനപ്രിയ നേതാവായ രാഹുൽ ഗാന്ധി ഈ രാജ്യത്തെ സാധാരണക്കാരുമായി ആശയവിനിമയം നടത്തി അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി നടന്ന്…

Read More

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ മകളെ മന്ത്രി മുഹമ്മദ് റിയാസ് വിവാഹം കഴിച്ചതിനെതിരെ നടത്തിയ പ്രസംഗത്തിന്‍റെ പേരിൽ തന്നെ അഴിമതിക്കേസിൽ കുടുക്കുകയാണെന്നും വേട്ടയാടുകയാണെന്നും മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി. റിയാസ് മറ്റൊരു മതത്തിൽപ്പെട്ട വ്യക്തിയെ വിവാഹം കഴിച്ചാൽ അത് വ്യഭിചാരമാണെന്നത് മതനിയമമാണ്. അന്നത്തെ പ്രസംഗം തെറ്റാണെന്ന് തോന്നുന്നില്ല. അതേസമയം റിയാസിന്‍റെ പേര് പറയാൻ പാടില്ലായിരുന്നുവെന്ന് പാർട്ടി പറഞ്ഞത് താൻ ഉൾക്കൊണ്ടിട്ടുണ്ട്. മട്ടന്നൂരിലെ പള്ളി നിർമ്മാണത്തിൽ ഏഴുകോടി രൂപയുടെ അഴിമതി നടത്തിയെന്ന കള്ളക്കേസിൽ കുടുക്കാൻ ലീഗിലെ ചിലരും മുന്നോട്ട് വരുന്നുണ്ട്. തന്‍റെ വലംകൈയായി നിന്ന മട്ടന്നൂരിലെ നേതാവ് തന്നെ വഞ്ചിച്ചുവെന്നും അബ്ദുറഹ്മാൻ കല്ലായി പറഞ്ഞു.

Read More

ന്യൂഡല്‍ഹി: നടനും ബിജെപി. എം.പിയുമായ രവി കിഷനില്‍നിന്ന് മൂന്ന് കോടിയിലേറെ രൂപ തട്ടിയെടുത്തതായി പരാതി. മുംബൈ ആസ്ഥാനമായുള്ള ബിസിനസുകാരനും നിർമ്മാണ കമ്പനി ഉടമയുമായ ജെയിന്‍ ജിതേന്ദ്ര രമേശിനെതിരെയാണ് രവി കിഷന്‍ പരാതി നല്‍കിയിരിക്കുന്നത്. 3.25 കോടി രൂപ ജിതേന്ദ്ര രമേശിന് കൈമാറിയെന്നും അത് തിരികെ ചോദിച്ചപ്പോൾ വണ്ടിച്ചെക്കുകള്‍ നൽകി പറ്റിച്ചെന്നും പരാതിയിൽ പറയുന്നു. ഗോരഖ്പൂരിൽ നിന്നുള്ള എംപിയായ രവി കിഷൻ 2012ലാണ് ജിതേന്ദ്ര രമേശിന് പണം കൈമാറിയത്. പണം തിരികെ ചോദിച്ചപ്പോൾ രമേശ് 34 ലക്ഷം രൂപയുടെ 12 ചെക്കുകൾ നൽകി. കഴിഞ്ഞ വർഷം ഡിസംബറിൽ ചെക്കുകളിലൊന്ന് ബാങ്കിന് കൈമാറിയപ്പോൾ മടങ്ങുകയായിരുന്നു. പണം തിരികെ ലഭിക്കാനായി ജിതേന്ദ്ര രമേശുമായി നിരന്തരം ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്നും ഇതേത്തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയതെന്നും രവി കിഷന്റെ പി.ആര്‍.ഒ. പവന്‍ ദുബെ പറഞ്ഞു. പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി ഗോരഖ്പുര്‍ കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷന്‍ ഇന്‍-ചാര്‍ജ് ശശി ഭൂഷണ്‍ റായി പ്രതികരിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ്…

Read More