Author: News Desk

കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് വീടുകൾ സന്ദർശിച്ച് സർവേ നടത്താൻ ആരോഗ്യവകുപ്പ്. ആരോഗ്യപ്രവർത്തകർ വീടുകൾ നേരിട്ട് സന്ദർശിച്ച് സർവേ നടത്തും. പുക ശ്വസിച്ചുണ്ടായ രോഗലക്ഷണങ്ങളുള്ളവർക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം. ആശുപത്രികളിൽ മതിയായ സൗകര്യങ്ങൾ ഉറപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ എത്രയും വേഗം ചികിത്സ തേടാനും നിർദ്ദേശമുണ്ട്. കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. ഒരാഴ്ചയിലേറെ നീണ്ടുനിന്ന വിഷപ്പുക മൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് സർവേ വ്യക്തമായ ചിത്രം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

Read More

തിരുവനന്തപുരം: ഇന്ന് തുടങ്ങിയ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷയുടെ ചോദ്യപേപ്പർ അച്ചടിച്ചത് ചുവപ്പ് നിറത്തിൽ. ചോദ്യപേപ്പറിൽ കറുപ്പിന് പകരം ചുവപ്പിൽ അച്ചടിച്ചതിനോട് വിദ്യാർത്ഥികൾ സമ്മിശ്ര പ്രതികരണമാണ് നൽകിയത്. ചുവപ്പ് നിറം ഒരു പ്രശ്നമല്ലെന്ന് ചില വിദ്യാർത്ഥികൾ പ്രതികരിച്ചപ്പോൾ വായിക്കാൻ ബുദ്ധിമുട്ടിയതായി ചില വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു. അതേസമയം ചുവപ്പ് നിറത്തിന് എന്താണ് കുഴപ്പമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ചോദിച്ചു. പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ ഒരേസമയം നടക്കുന്നതിനാൽ ചോദ്യപേപ്പർ മാറാതിരിക്കാനാണ് നിറം മാറ്റിയതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ വിശദീകരണം.

Read More

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റിലുണ്ടായ തീപിടിത്തത്തിൻ്റെ ഫലമായുണ്ടായ പുക എത്രകാലം സഹിക്കണമെന്ന് ഹൈക്കോടതി. ബ്രഹ്മപുരം തീപിടിത്തത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. സംഭവസ്ഥലത്ത് കോടതി ഒരു നിരീക്ഷണ സമിതിയെ നിയമിച്ചു. കളക്ടർ, ലീഗൽ സർവീസസ് അതോറിറ്റി അംഗങ്ങൾ, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്നതാണ് സമിതി. ഖരമാലിന്യ സംസ്കരണത്തിന് ആക്ഷൻ പ്ലാൻ സമർപ്പിക്കാൻ സർക്കാരിന് നിർദേശം നൽകിയ കോടതി നാളെ മുതൽ കൊച്ചിയിൽ മാലിന്യ നിർമാർജനം പുനരാരംഭിക്കണമെന്നും നിർദ്ദേശിച്ചു. മാലിന്യ സംസ്കരണത്തിലെ പുരോഗതി വിലയിരുത്താൻ ഹൈക്കോടതി സമിതിയെ അയക്കും. പുക കാരണം ജഡ്ജിമാർക്കും ജീവനക്കാർക്കും തലവേദന അനുഭവപ്പെട്ടതായും കോടതി പറഞ്ഞു. ബ്രഹ്മപുരത്തെ തീ പൂർണമായും അണച്ചതായി കൊച്ചി കോർപ്പറേഷൻ കോടതിയെ അറിയിച്ചപ്പോൾ ബ്രഹ്മപുരത്തെ സ്ഥിതി ഓൺലൈനിൽ കാണണമെന്ന് കോടതി ആവശ്യപ്പെട്ടു. ബ്രഹ്മപുരത്തെ ആറ് ഇടങ്ങളിൽ തീ അണച്ചതായും രണ്ടിടത്ത് പുക ഉയരുന്നതായും കോർപ്പറേഷൻ അറിയിച്ചു.

Read More

കൊല്ലം: കൊല്ലം തേവലക്കരയിൽ അമ്മയും മകനും വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ചു. തേവലക്കര അരിനെല്ലൂർ സന്തോഷ് ഭവനിൽ ലില്ലി (65), മകൻ സോണി (40) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് വീടിനുള്ളിൽ നിന്ന് പുക ഉയരുന്നത് നാട്ടുകാർ കണ്ടത്. തുടർന്ന് അയൽവാസികൾ സ്ഥലത്തെത്തി പരിശോധന നടത്തി. വീടിന്‍റെ വാതിൽ തകർത്താണ് നാട്ടുകാർ അകത്ത് കടന്നത്. ഇരുവരുടെയും മൃതദേഹങ്ങൾ പിന്നീട് ഹാളിനുള്ളിൽ നിന്ന് കണ്ടെത്തി. തൊട്ടടുത്ത് ഒരു പെട്രോൾ കുപ്പിയും ഉണ്ടായിരുന്നു. ദേഹം മുഴുവൻ പൊള്ളലേറ്റിരുന്നു. ഇവർക്ക് സാമ്പത്തിക ബാദ്ധ്യത ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. സെക്രട്ടേറിയറ്റ് ജീവനക്കാരനായിരുന്നു മരിച്ച ടോണി. ചവറ, ശാസ്താംകോട്ട എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് സംഘമാണ് തീ അണച്ചത്. അസ്വാഭാവിക മരണത്തിന് തെക്കുംഭാഗം പോലീസ് കേസെടുത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

ഒമർ ലുലു സംവിധാനം ചെയ്ത ‘നല്ല സമയം’ എന്ന സിനിമയ്ക്കെതിരെ എക്സൈസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കി ഹൈക്കോടതി. ഒമർ ലുലു തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്‍റെ ഒടിടി റിലീസ് തീയതി മാർച്ച് 20ന് പ്രഖ്യാപിക്കുമെന്നും സംവിധായകൻ അറിയിച്ചു. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലായിരുന്നു ചിത്രത്തിന്‍റെ ട്രെയിലർ എന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് എക്സൈസ് കമ്മീഷണർ കേസെടുത്തിരുന്നു.  “‘നല്ല സമയം’ എന്ന സിനിമയ്ക്കെതിരെ കോഴിക്കോട് എക്സൈസ് കമ്മീഷണർ ഫയൽ ചെയ്ത കേസ് റദ്ദാക്കി വിധി വന്നിരിക്കുന്നു. കേരള ഹൈക്കോടതിയോട് താൻ നന്ദി പറയുന്നു. ഇന്നത്തെ കാലത്ത് സിനിമയെ ഒരു സിനിമയായി കാണാനുള്ള വിവേകം എല്ലാ മനുഷ്യർക്കും ഉണ്ടെന്ന് കരുതുന്നു, ഈ പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിന്ന എല്ലാവർക്കും നന്ദി”, ഒമർ കുറിച്ചു.   കഴിഞ്ഞ വർഷം ഡിസംബറിലാണ് ചിത്രത്തിനെതിരെ എക്സൈസ് കേസെടുത്തത്. സിനിമയുടെ റിലീസിന് ശേഷമായിരുന്നു ഇത്. പിന്നീട് 2023 ജനുവരി 2ന് ചിത്രം തിയേറ്ററുകളിൽ നിന്ന് പിൻവലിച്ചു. ട്രെയിലറിനെതിരെ നിരവധി പരാതികൾ…

Read More

ലാഹോർ: പാക് ക്രിക്കറ്റ് താരം മുഹമ്മദ് ഹഫീസിന്‍റെ ലാഹോറിലെ പൂട്ടിക്കിടന്ന വീട്ടിൽ മോഷണം. വീടിന്‍റെ മതിൽ തകർത്ത് മോഷ്ടാക്കൾ വിദേശ കറൻസി ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപ കവർന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 20,000 യുഎസ് ഡോളറാണ് മോഷ്ടാക്കൾ തട്ടിയെടുത്തത്. പാകിസ്ഥാൻ സൂപ്പർ ലീഗിൽ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സിന്‍റെ താരമാണ് ഹഫീസ്. മോഷണം നടക്കുമ്പോൾ ഹഫീസിന്‍റെ ഭാര്യയും വീട്ടിലുണ്ടായിരുന്നില്ല. പിഎസ്എല്ലിന്‍റെ 2023 സീസണിൽ മുഹമ്മദ് ഹഫീസ് മികച്ച ഫോമിലല്ല കളിക്കുന്നത്. 6 ടീമുകൾ മത്സരിക്കുന്ന പിഎസ്എല്ലിൽ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ് അഞ്ചാം സ്ഥാനത്താണ്. ഒമ്പത് മത്സരങ്ങൾ പൂർത്തിയാക്കിയ അവർക്ക് 3 കളികൾ മാത്രമാണ് ജയിക്കാനായത്.

Read More

ന്യൂഡൽഹി: ന്യൂയോർക്ക് ടൈംസ് ഇന്ത്യയെക്കുറിച്ച് നുണകൾ പ്രചരിപ്പിക്കുകയാണെന്ന് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രി അനുരാഗ് ഠാക്കൂർ. കശ്മീരിലെ പത്രസ്വാതന്ത്ര്യത്തെക്കുറിച്ച് ന്യൂയോർക്ക് ടൈംസിൽ വന്ന ലേഖനം കെട്ടുകഥയും ദോഷഫലങ്ങൾ ഉളവാക്കുന്നതും ആണെന്ന് ഠാക്കൂർ ട്വീറ്റ് ചെയ്തു. കെട്ടുകഥയും ദോഷകരമായ പ്രത്യാഘാതങ്ങൾ ഉളവാക്കുന്നതുമായ ഈ ലേഖനം ഇന്ത്യയ്ക്കും അതിന്‍റെ ജനാധിപത്യ സ്ഥാപനങ്ങൾക്കും മൂല്യങ്ങൾക്കുമെതിരെ സംഘടിത പ്രചാരണം നടത്തുക എന്ന ഏക ലക്ഷ്യത്തോടെയാണ് പ്രസിദ്ധീകരിച്ചതെന്നും മന്ത്രി ട്വീറ്റിൽ പറഞ്ഞു. കശ്മീരിൽ വാർത്തകളുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെതിരെയായിരുന്നു ലേഖനം. ഇന്ത്യയുടെ ജനാധിപത്യവും ജനങ്ങളും പക്വതയുള്ളവരാണ്. അത്തരമൊരു അജണ്ടയുള്ള മാധ്യമങ്ങളിൽ നിന്ന് ജനാധിപത്യത്തിന്‍റെ വ്യാകരണം ഇന്ത്യ പഠിക്കേണ്ടതില്ല. കശ്മീരിനെക്കുറിച്ച് പ്രകടമായ നുണകൾ പ്രചരിപ്പിച്ച ന്യൂയോർക്ക് ടൈംസിന്‍റെ നടപടി അപലപനീയമാണ്. ഇന്ത്യക്കാർ അവരുടെ അജണ്ട ഇന്ത്യൻ മണ്ണിൽ ഇറക്കാൻ അനുവദിക്കില്ലെന്നും ഠാക്കൂർ ട്വീറ്റ് ചെയ്തു.

Read More

മലപ്പുറം: പ്രശസ്ത സംഗീത സംവിധായകനും കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ എൻ.പി.പ്രഭാകരൻ (75) അന്തരിച്ചു. ട്രെയിൻ യാത്രയ്ക്കിടെ നെഞ്ചുവേദനയെ തുടർന്നാണ് മരണം സംഭവിച്ചത്. കോട്ടയം ജില്ലയിലെ തിരുവഞ്ചൂരാണ് സ്വദേശം. സംസ്കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക് കോട്ടയത്ത് നടക്കും. വ്യാഴാഴ്ച തേഞ്ഞിപ്പാലത്തെ വസതിയിൽ ചെലവഴിച്ച ശേഷം രാത്രി ട്രെയിനിൽ തിരുവനന്തപുരത്തേക്ക് പുറപ്പെടവേ തൃശൂരിനടുത്ത് വച്ചാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. റെയിൽവേ ഉദ്യോഗസ്ഥർ ഉടൻ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സർവീസ് സംഘടനാ പ്രവർത്തനങ്ങളിലും രാഷ്ട്രീയ സാംസ്കാരിക രംഗത്തും പ്രഭാകരൻ സജീവമായിരുന്നു. സിത്താര കൃഷ്ണകുമാർ അടക്കമുള്ളവരെ സംഗീത ലോകത്തേക്ക് നയിച്ചത് അദ്ദേഹമായിരുന്നു. പൂനിലാവ്, അളകനന്ദ, ആനപ്പാറ അച്ചാമ്മ, ഇവൽ ദ്രൗപദി, അനുയാത്ര തുടങ്ങിയ സിനിമകൾക്ക് അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്. തരംഗിണിയുടെ ഓണപ്പാട്ടുകൾ ഉൾപ്പെടെ നിരവധി ആൽബങ്ങൾക്കും ടിവി പരമ്പരകൾക്കും നാടകങ്ങൾക്കും സംഗീതം നൽകിയിട്ടുണ്ട്.

Read More

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യോഗ ഗുരുവായി ഏഴ് വയസുകാരി. ഏഴ് വയസും 165 ദിവസവും പ്രായമുള്ള പ്രൺവി ഗുപ്തയാണ് ഗിന്നസ് വേൾഡ് റെക്കോർഡിന് അർഹയായത്. വളരെ ചെറുപ്പം മുതലേ പ്രൺവിക്ക് യോഗയിൽ താൽപ്പര്യമുണ്ടായിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു. ഈ താൽപര്യം തിരിച്ചറിഞ്ഞ പ്രൺവിയുടെ അമ്മയാണ് ആദ്യം യോഗ പഠിപ്പിച്ചത്.  പ്രൺവി മൂന്നര വയസ് മുതൽ അമ്മയോടൊപ്പം യോഗ ചെയ്യാറുണ്ടായിരുന്നു. 200 മണിക്കൂർ യോഗ പരിശീലന കോഴ്സ് പൂർത്തിയാക്കിയ ശേഷം,പ്രൺവി ഇപ്പോൾ യോഗ അലയൻ ഓർഗനൈസേഷനിൽ സർട്ടിഫൈഡ് യോഗ ഇൻസ്ട്രക്ടറാണ്. യോഗയെ തന്‍റെ ജീവിതത്തിന്‍റെ ഭാഗമായി കാണുന്ന ഈ പെൺകുട്ടി, കൂടുതൽ ആളുകൾ യോഗയെക്കുറിച്ച് പഠിക്കണമെന്നും അത് അവരുടെ ജീവിതത്തിന്‍റെ ഭാഗമാക്കണമെന്നും ആഗ്രഹിക്കുന്നു. യോഗയ്ക്ക് ഒരാളുടെ വ്യക്തിജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ കഴിയുമെന്നാണ് പ്രൺവി അഭിപ്രായപ്പെടുന്നത്. 

Read More

തിരുവനന്തപുരം: ബ്രഹ്മപുരത്ത് നടന്നത് കോടികളുടെ അഴിമതിയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. പിണറായി സർക്കാരും സോൺട്ര ഇൻഫോടെക് കമ്പനിയും നടത്തിയ അഴിമതിയെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2019 ൽ കർണാടക മുഖ്യമന്ത്രി സോൺട്ര ഇൻഫോടെക്കിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 2020 ൽ ഇതേ കമ്പനിക്ക് കേരളത്തിൽ പ്രത്യേക ഇടപെടലോടെ ബ്രഹ്മപുരം കരാർ ലഭിച്ചു. കരാർ കാലയളവിനുള്ളിൽ പകുതി പണി പോലും പൂർത്തിയാക്കാത്ത കമ്പനിക്ക് കരാർ നീട്ടാനുള്ള നിർദ്ദേശം എവിടെ നിന്നായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു. 2023 ഫെബ്രുവരിയിൽ പിണറായി വിജയൻ തന്നെ മുൻകൈയെടുത്ത് ജപ്പാനുമായി ചേർന്നുള്ള കോഴിക്കോട് പദ്ധതി വിവാദ കമ്പനിക്ക് കൈമാറിയിരുന്നു. പിണറായി സർക്കാരും കൊച്ചി നഗരസഭയും കേരളത്തോട് പൊറുക്കാനാവാത്ത തെറ്റാണ് ചെയ്തതെന്നും മുരളീധരൻ പറഞ്ഞു. തലമുറകളുടെ ജീവൻ അപകടത്തിലാക്കിയതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പിണറായി തയ്യാറാകണം. രാഷ്ട്രീയ ധാർമ്മികത സ്പർശിക്കാത്ത മുഖ്യമന്ത്രിയുടെ മറുപടി, സോൺട്ര ഇൻഫോടെക് വൈക്കം വിശ്വന്‍റെ മരുമകൻ്റെതാണെന്ന് അറിയില്ലെന്നായിരിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Read More