- പാലായില്‍ ഇലക്ട്രിക് കമ്പിയില്‍ തട്ടി ലോറിക്ക് തീപ്പിടിച്ചു; സാധനങ്ങള്‍ പൂര്‍ണമായി കത്തിനശിച്ചു
- തദ്ദേശ തോൽവി: സിപിഎം വസ്തുതകൾ മറച്ച് വെക്കുന്നുവെന്ന് സിപിഐ, ‘പത്മകുമാറിനെ സംരക്ഷിച്ചത് തിരിച്ചടിച്ചു’
- ഐ.സി.ആർ.എഫ്. ബഹ്റൈൻ ഫാബർ-കാസ്റ്റൽ സ്പെക്ട്ര കലണ്ടർ 2026 പുറത്തിറക്കി
- കുവൈത്തിൽ അതിശൈത്യമെത്തുന്നു, താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴുമെന്ന് മുന്നറിയിപ്പ്
- സുഹൃത്തുക്കൾ വിളിച്ചിട്ടും കതക് തുറന്നില്ല, ക്രിസ്മസ് അവധിക്ക് ബഹ്റൈനിൽ പോയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
- വർത്തമാനകാലത്തെ സ്ത്രീകൾ അറിവ് ആയുധമാക്കി മുന്നോട്ടു പോകണം : ആർ പാർവതി ദേവി.
- ഉണ്ണികൃഷ്ണൻ പോറ്റിക്കുവേണ്ടി പത്മകുമാറിനൊപ്പം വിജയകുമാറും ഗൂഢാലോചന നടത്തിയെന്ന് എസ്ഐടി; വിജയകുമാർ റിമാൻ്റിൽ
- വടകരക്കാർക്ക് കോളടിച്ചു! പോക്കറ്റ് കാലിയാക്കാതെ യാത്ര ചെയ്യാം, പുത്തൻ പാക്കേജുകളുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ
Author: News Desk
ന്യൂ ഡൽഹി: പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനത്തിന് പിന്നാലെ പാർട്ടിയുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകളും നീക്കം ചെയ്യണമെന്ന് കേന്ദ്രസർക്കാർ. പത്രക്കുറിപ്പുകൾ ഇറക്കരുതെന്നും പാർട്ടിക്ക് നിര്‍ദേശമുണ്ട്. ഇവരുമായി ബന്ധപ്പെട്ട എല്ലാ പ്രൊഫൈലുകളും നീക്കം ചെയ്യാൻ ബന്ധപ്പെട്ട കമ്പനികളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ഫേസ്ബുക്ക്. ട്വിറ്റര്‍, യൂട്യൂബ് എന്നിവരോട് കേന്ദ്രം ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഇത്തരം പോസ്റ്റുകൾ വരുന്നുണ്ടോ എന്ന് നിരീക്ഷിക്കണമെന്നും ഉത്തരവിൽ പറയുന്നു.
പോപ്പുലര്‍ ഫ്രണ്ട് നിരോധനം പ്രതിഷേധിക്കാൻ തീരുമാനിക്കുന്ന ഏത് വ്യക്തിക്കും നേരെയുള്ള നിരോധനം: അസദുദ്ദീൻ ഒവൈസി
ന്യൂദല്‍ഹി: പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതികരണവുമായി എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുന്നത് പ്രതിഷേധിക്കാൻ തീരുമാനിക്കുന്ന ഏതൊരു വ്യക്തിക്കും നേരെയുമുള്ള നിരോധനം ആണെന്ന് അദ്ദേഹം പറഞ്ഞു. പോപ്പുലർ ഫ്രണ്ടിന്‍റെ നയങ്ങളെ താൻ വ്യക്തിപരമായി എതിർക്കുന്നുവെന്നും എന്നാൽ ചിലരുടെ തെറ്റുകൾക്ക് ഒരു പാർട്ടിയെ മുഴുവൻ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിലാണ് ഒവൈസിയുടെ പ്രതികരണം.
ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ക്ഷാമബത്ത (ഡിഎ) നാല് ശതമാനം വർധിപ്പിച്ചു. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നാല് ശതമാനം വര്‍ധനവോടുകൂടെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 38 ശതമാനമായി ഉയരും. പണപ്പെരുപ്പം കണക്കിലെടുത്താണ് ക്ഷാമബത്ത വർധിപ്പിക്കാൻ തീരുമാനിച്ചത്. ജീവനക്കാർക്കും പെൻഷൻകാർക്കും ഇത് ബാധകമാണ്. 50 ലക്ഷത്തോളം ജീവനക്കാർക്കും 65 ലക്ഷം പെൻഷൻകാർക്കും പുതിയ തീരുമാനത്തിന്‍റെ പ്രയോജനം ലഭിക്കും. നിലവിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ക്ഷാമബത്ത 34 ശതമാനമാണ്. ഇതാണ് നാല് ശതമാനം വര്‍ധിപ്പിച്ചത്. നേരത്തെ മാർച്ചിൽ ക്ഷാമബത്ത 4 ശതമാനം വര്‍ധിപ്പിച്ചിരുന്നു. 2022 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ഡിഎ കൂട്ടിയത്.
ന്യൂഡൽഹി: കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനാർത്ഥിയെ കുറിച്ചുള്ള അനിശ്ചിതത്വങ്ങൾക്കിടെ എ.കെ ആന്‍റണി ദില്ലിയിൽ. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ആന്‍റണി കൂടിക്കാഴ്ച നടത്തും. അതേസമയം, രാജസ്ഥാനിലെ നാടകീയ സംഭവവികാസങ്ങൾക്ക് പിന്നാലെ ഗെഹ്ലോട്ടും ഡൽഹിയിലെത്തി. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ഹൈക്കമാൻഡിന്‍റെ നീക്കത്തിന് കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് അടുത്ത നടപടികളെക്കുറിച്ച് ഹൈക്കമാൻഡ് ആലോചിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് എ.കെ ആന്‍റണിയെ വിളിച്ചുവരുത്തിയത്. വിശ്വസ്തന്‍റെ ഭാഗത്തുനിന്നുണ്ടായ അപ്രതീക്ഷിത നീക്കം ഗെഹ്ലോട്ടിലുള്ള ഗാന്ധി കുടുംബത്തിന്‍റെ ആത്മവിശ്വാസം കെടുത്തിയിട്ടുണ്ട്. ഗെലോഹ്ട്ടുമായുള്ള ആശയവിനിമയം പൂർണ്ണമായും അടച്ചിട്ടില്ലെങ്കിലും, നേതൃത്വം മറ്റ് സാധ്യതകളും തേടുകയാണ്. സോണിയാ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് ഹൈക്കമാൻഡുമായുള്ള കൂടിക്കാഴ്ചയിൽ എ.കെ ആന്‍റണി നിർദ്ദേശിച്ചേക്കും. എന്നാൽ യോഗത്തെക്കുറിച്ച് കൂടുതൽ ഒന്നും പറയാൻ ആന്‍റണി തയ്യാറായില്ല. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ഇന്ന് ഡൽഹിയിലെത്തും. എന്നാൽ ഗെഹ്ലോട്ടിനെ കാണാൻ സോണിയാ ഗാന്ധി തയ്യാറാവുമോ എന്നാണ് ഇനി അറിയാനുള്ളത്. യാത്രയ്ക്ക് മുന്നോടിയായി ഗെഹ്ലോട്ട് സംസ്ഥാനത്തെ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. കമൽനാഥും…
കോഴിക്കോട്: കേന്ദ്ര സർക്കാർ നിരോധിച്ചതിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൾ സത്താർ. രാജ്യത്തെ നിയമം അനുസരിക്കുന്ന പൗരൻമാർ എന്ന നിലയിൽ, ആഭ്യന്തര മന്ത്രാലയത്തിന്‍റെ തീരുമാനം സംഘടന അംഗീകരിക്കുന്നുവെന്ന് സത്താർ പ്രസ്താവനയിൽ പറഞ്ഞു. ‘പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി അതിന്‍റെ മുൻ അംഗങ്ങളെയും പൊതുജനങ്ങളെയും അറിയിക്കുന്നു. നിയമവിരുദ്ധമെന്ന വിജ്ഞാപനം പ്രസിദ്ധീകരിച്ചത് മുതല്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ എല്ലാ മുന്‍ അംഗങ്ങളോടും അഭ്യര്‍ഥിക്കുന്നു’ എന്ന് പ്രസ്താവനയിൽ പറയുന്നു. പോപ്പുലർ ഫ്രണ്ടിന് തീവ്രവാദ ഫണ്ടിംഗുമായി ബന്ധമുണ്ടെന്നും ദേശീയ സുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര മന്ത്രാലയം സംഘടനയെ നിരോധിച്ചത്.
ഡെഹ്‌റാഡൂണ്‍: സ്വകാര്യ റിസോർട്ടിലെ റിസപ്ഷനിസ്റ്റായ 19 കാരി അങ്കിത ഭണ്ഡാരിയുടെ കൊലപാതകത്തിൽ വിചാരണ ഫാസ്റ്റ്ട്രാക് കോടതിയിൽ നടത്താൻ ശ്രമിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. പെൺകുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും അദ്ദേഹം പ്രഖ്യാപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മുൻ ബി.ജെ.പി നേതാവിന്‍റെ മകനും ഹോട്ടൽ ഉടമയുമായ പുൽകിത് ആര്യ ഉൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പുൽകിത് ആര്യയുടെ ഉടമസ്ഥതയിലുള്ളതാണ് റിസോർട്ട്. സംഭവത്തിൽ പ്രകോപിതരായ ജനക്കൂട്ടം റിസോർട്ട് തകർക്കുകയും തീയിടുകയും ചെയ്തു. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ നിർദ്ദേശപ്രകാരം ബുൾഡോസർ ഉപയോഗിച്ച് റിസോർട്ട് പൊളിച്ചുനീക്കുകയും ചെയ്തിരുന്നു. റിസപ്ഷനിസ്റ്റായ അങ്കിതയെ പുൽകിത് ആര്യയും മറ്റ് രണ്ട് പേരും ചേർന്ന് കനാലിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. അങ്കിതയുടെ മൃതദേഹം കനാലിൽ കണ്ടെത്തുകയും ചെയ്തിരുന്നു.
തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടറുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ സർവീസിൽ നിന്ന് സ്വയം വിരമിക്കുകയാണ്. മൂന്നര വർഷത്തെ സേവനം ബാക്കി നിൽക്കെയാണ് ഡിഎച്ച്എസ് ഡോക്ടർ പ്രീത സ്വമേധയാ വിരമിക്കലിന് അപേക്ഷിച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് തീരുമാനം എടുത്തത്. വിരമിക്കലിന് സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്. ഡോ പ്രീത ഈ മാസത്തോടെ സേവനം അവസാനിപ്പിക്കും. പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം ആരോഗ്യ വകുപ്പിന്‍റെ രണ്ടാമത്തെ ഡയറക്ടറാണ് സർവീസിൽ നിന്ന് സ്വയം വിരമിക്കുന്നത്. ഡയറക്ടർമാരുടെ വിരമിക്കലിന് കാരണം വ്യക്തിപരമായ കാരണമാണെന്ന് പറയുമ്പോഴും രാഷ്ട്രീയ ഇടപെടലാണ് ഇതിന് പിന്നിലെന്ന് ഒരു വിഭാഗം ജീവനക്കാർ പറയുന്നു. ധനവകുപ്പിന് ഗുരുതര വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് അച്ചടക്ക നടപടി നേരിട്ട വ്യക്തിയെ പുതിയ ഡയറക്ടറായി നിയമിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. അച്ചടക്ക നടപടി നേരിടുന്നതിനാൽ അദ്ദേഹത്തെ ഡിഎച്ച്എസ് തസ്തികയിലേക്ക് പരിഗണിക്കാൻ കഴിഞ്ഞില്ല. ഗുരുതരമായ പരാമർശങ്ങൾ ഉണ്ടായിട്ടും ഈ മാസം അഞ്ചിന് വകുപ്പ് അച്ചടക്ക നടപടികൾ അവസാനിപ്പിച്ചു. ഈ ഉദ്യോഗസ്ഥന് വേണ്ടി ഡിഎച്ച്എസ് നിയമനം…
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിനും അനുബന്ധ സംഘടനകൾക്കും നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പൊലീസ് വകുപ്പുകൾക്ക് കേന്ദ്രം ജാഗ്രതാ നിർദേശം നൽകി. ബന്ധപ്പെട്ട പ്രദേശങ്ങളിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യവും നിർദ്ദേശിച്ചിട്ടുണ്ട്. പോപ്പുലർ ഫ്രണ്ടിന്‍റെയും അനുബന്ധ സംഘടനകളുടെയും ഓഫീസുകൾ കണ്ടെത്തി ഉദ്യോഗസ്ഥരെ വിന്യസിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിരോധനത്തിന്‍റെ പശ്ചാത്തലത്തിൽ അക്രമാസക്തമായ പ്രതിഷേധങ്ങൾക്ക് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ അറിയിച്ചിട്ടുണ്ട്. പോപ്പുലർ ഫ്രണ്ടിന് സാന്നിധ്യം കൂടുതൽ ഉള്ള കർണാടക, തമിഴ്നാട്, കേരളം, ഉത്തർപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളോട് മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.
കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ മാളിൽ സിനിമാ പ്രമോഷൻ ചടങ്ങിനെത്തിയ യുവനടിമാർക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവം നടന്ന മാളിലെ സിസിടിവി ദൃശ്യങ്ങൾ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. രണ്ട് നടിമാരുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം പന്തീരാങ്കാവ് പൊലീസ് കേസെടുക്കും. കോഴിക്കോട് മാളിൽ നടന്ന സിനിമാ പ്രമോഷൻ പരിപാടിയിൽ പങ്കെടുത്ത് പുറത്തേക്ക് വരുന്നതിനിടെയാണ് രണ്ട് നടിമാർ ലൈംഗികാതിക്രമത്തിനിരയായത്. ഇന്നലെ രാത്രി ആക്രമണത്തിന് ഇരയായ നടി സംഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇന്ന് രാവിലെ പ്രമോഷൻ പരിപാടി നടത്തിയ ചിത്രത്തിന്‍റെ നിർമ്മാതാക്കളും പരാതിയുമായി പൊലീസിനെ സമീപിച്ചു. കോഴിക്കോട് നിന്നും നടിമാരിൽ ഒരാൾ കൊച്ചിയിലേക്ക് മടങ്ങി പോയപ്പോൾ മറ്റൊരാൾ കണ്ണൂരിലേക്കാണ് പോയത്. രണ്ട് നടിമാരെയും കണ്ട് മൊഴി രേഖപ്പെടുത്താൻ വനിതാ പോലീസ് സംഘം എത്തിയിട്ടുണ്ട്. മാളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പൊലീസ് പറഞ്ഞു. മോശം അനുഭവത്തോട് ഒരു നടി പ്രതികരിക്കുന്നതിന്‍റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.…
ഇടമലക്കുടി: മകളുടെ പേരിലുള്ള ട്രസ്റ്റിൽ നിന്ന് ഏഴ് ലക്ഷം രൂപ ചെലവിൽ വാഗ്ദാനം ചെയ്ത കുടിവെള്ള പദ്ധതി നടപ്പാക്കിയ ശേഷം ഇടമലക്കുടിയിലെത്തിയ സുരേഷ് ഗോപിക്ക് കുടിക്കാര്‍ നൽകിയത് ഉജ്ജ്വല സ്വീകരണം. താളമേളങ്ങളോടെ കാട്ടുപൂക്കൾ നൽകിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ഇതാദ്യമായാണ് അദ്ദേഹം ഇടമലക്കുടിയിൽ എത്തുന്നത്. തിങ്കളാഴ്ച തന്നെ സുരേഷ് ഗോപി അടിമാലിക്കടുത്തുള്ള ആനച്ചാലിൽ എത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ സ്വന്തം വാഹനത്തിലാണ് പെട്ടിമുടിയിലെത്തിയത്. രണ്ട് വർഷം മുമ്പ് പെട്ടിമുടി ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ ശവകുടീരങ്ങളിൽ അദ്ദേഹം പുഷ്പാർച്ചന നടത്തി. അവിടെ നിന്ന് ദുർഘടമായ റോഡിലൂടെ ജീപ്പിൽ 8 കിലോമീറ്റർ അകലെയുള്ള ഇഡ്ഡലിപ്പാറക്കുടിയിലെത്തി. കാണിമാരുടെ പരമ്പരാഗതമായ തലപ്പാവണിയിച്ചാണ് അദ്ദേഹത്തെ സ്വീകരിച്ചത്. കുടിയുടെ ആചാരപ്രകാരം നൃത്തവും വാദ്യമേളങ്ങളും ഉണ്ടായിരുന്നു. കുട്ടികൾ അദ്ദേഹത്തിന് പൂക്കൾ നൽകി.
