Author: News Desk

ക്യൂബ: കഴിഞ്ഞ ദിവസം രാജ്യത്ത് ആഞ്ഞടിച്ച ഇയൻ ചുഴലിക്കാറ്റിൽ ക്യൂബയുടെ പടിഞ്ഞാറൻ മേഖല പൂർണ്ണമായും ഒറ്റപ്പെട്ടു. ശക്തമായ കാറ്റിൽ വൈദ്യുതി തൂണുകൾ കടപുഴകി വീണതിനാൽ രാജ്യത്തുടനീളം വൈദ്യുതി വിതരണം വിച്ഛേദിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പ്രധാന വൈദ്യുതി നിലയങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ടെന്നും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ സമയമെടുക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. പ്രധാന പവര്‍ പ്ലാന്‍റുകളില്‍ അറ്റകുറ്റപണി നടക്കുകയാണെന്നും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ കലാതാമസമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിബിസിയുടെ കണക്കനുസരിച്ച് 11 ദശലക്ഷം ആളുകൾ ഇരുട്ടിലാണ്. തലസ്ഥാനമായ ഹവാനയിൽ നിന്ന് 100 കിലോമീറ്റർ കിഴക്കായി മാറ്റാൻസാസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്യൂബയിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ പ്ലാന്‍റാണ് അന്‍റോണിയോ ഗിറ്ററസ്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഈ പ്ലാൻ്റിൽ കനത്ത നാശനഷ്ടം ഉണ്ടായി. അറ്റകുറ്റപ്പണികൾക്കായി പ്ലാന്‍റ് അടച്ചുപൂട്ടി. ക്യൂബയിൽ മറ്റൊരിടത്തും വൈദ്യുതി ഉൽപ്പാദനമില്ല. ഇതോടെ രാജ്യം ഇരുട്ടിലായി. അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണെന്നും എത്രയും വേഗം പ്ലാന്‍റ് പ്രവർത്തനക്ഷമമാക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.  ഇയൻ ചുഴലിക്കാറ്റിനെ തുടർന്ന് ക്യൂബയിൽ രണ്ട് മരണങ്ങൾ…

Read More

ന്യൂ ഡൽഹി: സോണിയാ ഗാന്ധി ആവശ്യപ്പെട്ടാൽ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ. പാർട്ടി എന്ത് തീരുമാനമെടുത്താലും താൻ അത് സ്വീകരിക്കുമെന്നും ഖാർഗെ പറഞ്ഞു. മുൻ കേന്ദ്രമന്ത്രിയും നെഹ്റു-ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്തനുമാണ് ഖാർഗെ. എൻസിപി അധ്യക്ഷൻ ശരദ് പവാർ, സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയ നേതാക്കളുമായി ഖാർഗെയ്ക്ക് അടുത്ത ബന്ധമുണ്ട്. ഇത് തിരഞ്ഞെടുപ്പിൽ ഖാർഗെയെ കൂടുതൽ സഹായിക്കുമെന്ന് ഖാർഗെയെ പിന്തുണയ്ക്കുന്നവർ പറയുന്നു.

Read More

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ വിലക്കിനെതിരെ പ്രതികരിച്ച് ഐഎൻഎൽ. നിരോധനത്തിലൂടെ ഒരു പ്രത്യയശാസ്ത്രത്തെയും ഉൻമൂലനം ചെയ്യാൻ കഴിയില്ലെന്നും ആർഎസ്എസ് തന്നെ ഇതിന് ഉദാഹരണമാണെന്നും ഐഎൻഎൽ നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഏതെങ്കിലും പ്രത്യയശാസ്ത്രത്തെ നശിപ്പിക്കാനുള്ള ഒരു മാർഗമല്ല നിരോധനം. പകരം അതിനെ പ്രത്യയശാസ്ത്രപരമായി നേരിടണം. അതുകൊണ്ട് തന്നെ പോപ്പുലർ ഫ്രണ്ട് നിരോധനത്തെ പിന്തുണയ്ക്കുന്നില്ല,” ഐഎൻഎൽ നേതാവ് കാസിം ഇരിക്കൂർ വിശദീകരിച്ചു. നിരോധിത സംഘടനയായ റിഹാബ് ഫൗണ്ടേഷനുമായി ഐഎൻഎൽ ദേശീയ അധ്യക്ഷൻ മുഹമ്മദ് സുലൈമാനും മന്ത്രി അഹമ്മദ് ദേവർകോവിലിനും അടുത്ത ബന്ധമുണ്ടെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ ആരോപണം നേതാക്കൾ തള്ളി.  റീഹാബ് ഫൗണ്ടേഷൻ തുടക്കത്തിൽ ഒരു നല്ല സംഘടനയായി പ്രവർത്തിച്ചുവെന്നും പിന്നീട് തീവ്രവാദ ഗ്രൂപ്പുകൾ നുഴഞ്ഞുകയറിയതിനെ തുടർന്ന് മുഹമ്മദ് സുലൈമാൻ അതിൽ നിന്ന് പിൻവാങ്ങിയെന്നും നേതാക്കൾ വിശദീകരിച്ചു. മുഹമ്മദ് സുലൈമാന് നിലവിൽ റീഹാബ് ഫൗണ്ടേഷനുമായി ബന്ധമില്ല. ഐ.എൻ.എൽ പാർട്ടി പ്രവർത്തനങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാണ് അദ്ദേഹം ഇപ്പോൾ മുന്നോട്ട് പോകുന്നതെന്നാണ്…

Read More

തൃശ്ശൂര്‍: ഫ്‌ളാറ്റിന്റെ പോര്‍ച്ചില്‍ കാര്‍ കയറ്റാന്‍ കഴിയുന്നില്ലെന്ന പരാതിയില്‍ ചന്ദ്രബോസ് വധക്കേസിൽ ശിക്ഷിക്കപ്പെട്ട മുഹമ്മദ് നിഷാമിനെതിരെ ഉപഭോക്തൃ കോടതി വിധി. കെട്ടിട നിർമ്മാണ ചുമതലയുണ്ടായിരുന്ന ആൾ എന്ന നിലയിലാണ് വിധി വന്നത്. നിർമ്മാണ പ്രശ്നം പരിഹരിച്ച് നഷ്ടപരിഹാരമായും കോടതിച്ചെലവുമായും 35,000 രൂപ നൽകണമെന്നും കോടതി ഉത്തരവിട്ടു. തൊടുപുഴ മുട്ടത്തുള്ള നെല്ലിക്കുഴിയില്‍ എന്‍.പി. ചാക്കോ ഫയല്‍ചെയ്ത ഹര്‍ജിയിലാണ് തൃശൂർ പടിയം അടയ്ക്കാപറമ്പിൽ വീട്ടിൽ എ.എ മുഹമ്മദ് നിഷാം, തൃശ്ശൂര്‍ എം.ജി. റോഡിലെ കിങ്ങ് സ്‌പേസസ് ആന്‍ഡ് ബില്‍ഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ജനറല്‍ മാനേജര്‍ പി. ചന്ദ്രശേഖരന്‍ എന്നിവര്‍ക്കെതിരേ വിധി പുറപ്പെടുവിച്ചത്. നിഷാമിന്‍റെ ഉടമസ്ഥതയിലുള്ള കിംഗ്സ് സ്പേസസ് ആൻഡ് ബിൽഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡിൽ ചാക്കോ ഫ്ലാറ്റും കാർ പോർച്ചും ബുക്ക് ചെയ്തിരുന്നു.

Read More

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ സൗജന്യ ഭക്ഷ്യധാന്യ പദ്ധതി വിപുലീകരിച്ചു. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന മൂന്ന് മാസത്തേക്ക് നീട്ടിയിട്ടുണ്ട്. സെപ്റ്റംബറിൽ പദ്ധതിയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് സർക്കാരിന്റെ നീക്കം. പദ്ധതി നീട്ടണമെന്ന് പല സംസ്ഥാനങ്ങളും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കൊവിഡ് പ്രതിസന്ധി മൂർദ്ധന്യാവസ്ഥയിലായ 2020 ഏപ്രിലിലാണ് കേന്ദ്രസർക്കാർ സൗജന്യ ഭക്ഷ്യധാന്യ പദ്ധതി പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം മാർച്ചിൽ പദ്ധതി ആറ് മാസത്തേക്ക് കൂടി നീട്ടിയിരുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് 2020 മാർച്ചിലാണ് പദ്ധതി ആരംഭിച്ചത്. രാജ്യത്തെ 80 കോടിയിലധികം ജനങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കളെന്ന് കേന്ദ്ര സർക്കാർ പറയുന്നു. 2020 ഏപ്രിലിൽ ആരംഭിച്ച സൗജന്യ റേഷൻ നിരവധി തവണ നീട്ടിയിട്ടുണ്ട്. തുടക്കത്തിൽ പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന 2020 ഏപ്രിൽ-ജൂൺ മാസ കാലയളവിലേക്ക് ആയിരുന്നു പ്രഖ്യാപിച്ചിരുന്നത്.

Read More

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇന്ത്യയിലെ മൂന്ന് വിമാനത്താവളങ്ങൾ ഇടം നേടിയിട്ടുണ്ട്. ഗ്ലോബൽ ട്രാവൽ ഇൻഫർമേഷൻ കമ്പനിയായ ഒഎജി നടത്തിയ സർവേ പ്രകാരം, 2022 ലെ മികച്ച 50 അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള മൂന്ന് വിമാനത്താവളങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡൽഹി, മുംബൈ, ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളങ്ങൾ പട്ടികയിലുണ്ട്. ഏഷ്യ-പസഫിക് മേഖലയിലെ ഏറ്റവും വലിയ മെഗാ ഹബ്ബായി ഡൽഹിയെ തിരഞ്ഞെടുത്തിട്ടുണ്ട്. ജപ്പാനിലെ ഹനേദ വിമാനത്താവളമാണ് രണ്ടാം സ്ഥാനത്ത്. സർവേയിൽ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളം പതിമൂന്നാം സ്ഥാനത്താണ്. മുംബൈ അന്താരാഷ്ട്ര വിമാനത്താവളം 24-ാം സ്ഥാനത്താണ്. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം 45-ാം സ്ഥാനത്താണ്.  നേരത്തെ 2019ൽ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളം സർവേയിൽ 35-ാം സ്ഥാനത്തായിരുന്നു. മുംബൈ അന്താരാഷ്ട്ര വിമാനത്താവളം 51-ാം സ്ഥാനത്തും ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം 90-ാം സ്ഥാനത്തുമാണ്. 

Read More

ചണ്ഡിഗഡ്: സ്വാതന്ത്ര്യസമര സേനാനി ഭഗത് സിംഗിനോടുള്ള ആദരസൂചകമായി ചണ്ഡീഗഡ് വിമാനത്താവളത്തെ ഷഹീഗ് ഭഗത് സിംഗ് അന്താരാഷ്ട്ര വിമാനത്താവളം എന്ന് പുനർനാമകരണം ചെയ്തു. ഭഗത് സിംഗിന്‍റെ 115-ാം ജൻമവാർഷികാഘോഷങ്ങളുടെ ഭാഗമായാണ് വിമാനത്താവളത്തിന്‍റെ പേര് മാറ്റിയത്. ധനമന്ത്രി നിർമ്മല സീതാരാമൻ വിമാനത്താവളത്തിന്‍റെ പേര് ഔദ്യോഗികമായി മാറ്റി. പഞ്ചാബ്, ഹരിയാന ഗവർണർമാരായ ബൻവാരിലാൽ പുരോഹിത്, ബന്ദാരു ദത്താത്രേയ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല, ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജി, കേന്ദ്രമന്ത്രിമാരായ വി കെ സിംഗ്, രാകേഷ് രഞ്ജൻ സഹായി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഓഗസ്റ്റ് ആദ്യം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയും തമ്മിൽ നടത്തിയ ചർച്ചയിലാണ് വിമാനത്താവളത്തിന്‍റെ പേര് മാറ്റാൻ തീരുമാനിച്ചത്.  ഇന്ത്യയുടെ മുഖമുദ്രയായ ഡൽഹി നഗരത്തിന്‍റെ ഹൃദയഭാഗത്തുള്ള തെരുവിന്‍റെ പേര് ഈ മാസമാദ്യം ‘കർത്തവ്യ പഥ്’ എന്നാക്കി മാറ്റിയിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ജോർജ്ജ് അഞ്ചാമൻ രാജാവിനോടുള്ള ആദരസൂചകമായി രാജ്യത്തിന്‍റെ…

Read More

മലപ്പുറം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ അണിചേർന്ന് നടൻ രമേഷ് പിഷാരടി. രാഹുൽ ഗാന്ധിയോടൊപ്പമുള്ള രമേഷ് പിഷാരടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കുഞ്ഞിനെ തോളിലേറ്റി നടക്കുന്ന രാഹുലിനെ ചിത്രത്തിൽ കാണാം. കൂടെ പിഷാരടിയെയും കാണാം.  ’56 ഇഞ്ചിന്റെ അസംതൃപ്തിയല്ല, പ്രതീക്ഷകൾ ഏറ്റുന്ന തോളുകളാണ്- എന്ന അടിക്കുറിപ്പോടെ വി ടി ബൽറാമാണ് ചിത്രം പങ്കുവച്ചത്. അച്ഛന്‍റെ തോളിൽ ഇരുന്ന് ജോഡോ യാത്രയുടെ ഭാഗമായ കൊച്ചു പെൺകുട്ടിയെ കണ്ട്, രാഹുൽ അടുത്തേക്ക് വരാൻ പറയുകയായിരുന്നു. ജോഡോ യാത്ര മലപ്പുറം ജില്ലയിൽ പ്രവേശിച്ചു. ഇന്നലെ പുലാമന്തോളിൽ നിന്ന് ആരംഭിച്ച യാത്രയിൽ ആയിരങ്ങളാണ് രാഹുൽ ഗാന്ധിയെ അനുഗമിച്ചത്. രാവിലെ 6.30ന് ആരംഭിച്ച യാത്രയുടെ ആദ്യഘട്ടം 10 ഓടെ പെരിന്തൽമണ്ണ പൂപ്പലത്ത് സമാപിച്ചു. വൈകീട്ട് അഞ്ചിന് പട്ടിക്കാട്ടുനിന്ന് ആരംഭിച്ച് രാത്രി 7.30ന് പാണ്ടിക്കാട് ജംഗ്ഷനിൽ സമാപിച്ചു.

Read More

കോഴിക്കോട്: പോപ്പുലർ ഫ്രണ്ടിന് ഐഎൻഎല്ലുമായി ബന്ധമുണ്ടെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ പ്രസ്താവനയോട് പ്രതികരിച്ച് മന്ത്രി അഹമ്മദ് ദേവർകോവിൽ. പരിഹാസ്യമായ അസംബന്ധം പറഞ്ഞ് മാധ്യമങ്ങളിൽ തന്‍റെ സാന്നിധ്യം അറിയിക്കുക എന്നതിലുപരിയായി സുരേന്ദ്രന്‍റെ പ്രസ്താവനയെ കാണുന്നില്ലെന്ന് അഹമ്മദ് ദേവർകോവിൽ ഫേസ്ബുക്കിൽ കുറിച്ചു. തന്നെയും തൻ്റെ പാർട്ടിയെയും റിഹാബ് ഫൗണ്ടേഷനുമായി ബന്ധിപ്പിച്ച് സുരേന്ദ്രൻ നടത്തിയത് ഉണ്ടയില്ലാ വെടിയാണ്. എല്ലാ തീവ്രവാദ ശൃംഖലകളെയും വിട്ടുവീഴ്ചയില്ലാതെ എതിർക്കുക എന്നത് ഐഎൻഎല്ലിന്‍റെയും ഇടതുമുന്നണിയുടെയും മന്ത്രിസഭയുടെയും പ്രഖ്യാപിത നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിനെ പിന്തുണച്ച് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ രംഗത്ത്. കോളേജ് അധ്യാപകന്‍റെ കൈവെട്ടിയ സംഭവവും അഭിമന്യു, സഞ്ജിത്ത്, നന്ദു എന്നിവരുടെ കൊലപാതകവും നിരോധന ഉത്തരവിൽ പരാമർശിക്കുന്നുണ്ട്. നിരോധിക്കേണ്ട സംഘടനയാണ് പോപ്പുലർ ഫ്രണ്ട് എന്ന് അഭിമന്യുവിന്‍റെ സഹോദരൻ എം പരിജിത്ത് പറഞ്ഞു. നിരോധനം ഒരു വർഷം മുൻപ് വന്നിരുന്നെങ്കിൽ മകനെ നഷ്ടപ്പെടില്ലായിരുന്നു എന്ന് പാലക്കാട് കൊല്ലപ്പെട്ട സഞ്ജിത്തിന്‍റെ അമ്മ സുനിത പറഞ്ഞു. പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനത്തിൽ സന്തോഷമുണ്ടെന്ന് വയലാറിൽ കൊല്ലപ്പെട്ട നന്ദുവിന്‍റെ അമ്മ രാജേശ്വരി പറഞ്ഞു. ‘ഇത് വേറൊരു പാർട്ടിയായി പുനർജനിക്കാൻ ഇടയാകരുത്. ഞങ്ങൾക്ക് നഷ്ടപ്പെട്ടത് നഷ്ടപ്പെട്ടതു തന്നെയാണ്. പ്രതികളെ ശിക്ഷിക്കണമെന്നാണ് ആഗ്രഹം. എന്നാൽ അവർ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്. പിന്നെന്തിനാണ് നമ്മൾ കേസൊക്കെയായി പോകുന്നത്. ശക്തമായ നടപടി വേണം.’–രാജേശ്വരി പറഞ്ഞു.

Read More