- ഇനി പഴയതുപോലെയാകില്ല, വിസ ഫീസുകളിലും നിയമങ്ങളിലും വലിയ മാറ്റം; പുതിയ നിയമാവലി പുറത്തിറക്കി കുവൈത്ത്, പുതിയ വിദേശി താമസ നിയമം പ്രാബല്യത്തിൽ
- ആട് 3യുടെ ഷൂട്ടിംഗിനിടെ പരുക്കേറ്റു, നടൻ വിനായകൻ ആശുപത്രിയിൽ
- കണ്ടപാടെ പരസ്പരം കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവച്ച് വിഡി സതീശനും പിവി അൻവറും, ‘ടീം യുഡിഎഫ് 2026 ൽ സെഞ്ച്വറി അടിക്കുന്നതിന്റെ ഭാഗമായതിൽ സന്തോഷം’
- തടവുകാരില്‍ നിന്ന് കൈക്കൂലി വാങ്ങി വഴി വിട്ട സഹായം; ജയില്‍ ഡിഐജി വിനോദ് കുമാറിന് സസ്പെന്ഷന്
- മണ്ഡലപൂജ; 26നും 27നും ശബരിമല ദർശനത്തിനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും
- വൻ തുക കുടിശ്ശിക; പൊതുമേഖല സ്ഥാപനത്തിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി
- ’10, 12 ക്ലാസിലെ രോഗബാധിതരായ കുട്ടികൾക്ക് പരീക്ഷയെഴുതാൻ അധിക സമയം അനുവദിക്കണം’; സിബിഎസ്ഇക്ക് നിർദേശം നൽകി മനുഷ്യാവകാശ കമ്മീഷൻ
- എസ്ഐആർ കരട് പട്ടിക പ്രസിദ്ധീകരിച്ചു; 24.08 ലക്ഷം പേർ പുറത്ത്; പേരുണ്ടോ എന്നറിയാം
Author: News Desk
ന്യൂഡൽഹി: ലഫ്. ജനറൽ (റിട്ട.) അനിൽ ചൗഹാൻ പുതിയ സംയുക്ത സേനാ മേധാവി. കരസേനയുടെ ഈസ്റ്റേൺ കമാൻഡിന്‍റെ ജനറൽ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് ആയിരുന്ന അനിൽ ചൗഹാൻ കഴിഞ്ഞ വർഷം സൈന്യത്തിൽ നിന്ന് വിരമിച്ചിരുന്നു. കരസേനയുടെ മിലിട്ടറി ഓപ്പറേഷൻസ് ഡിജിഎംഒയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ആദ്യ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് അപകടത്തിൽ മരിച്ച് ഒമ്പത് മാസത്തിന് ശേഷമാണ് ഈ നിയമനം.
കൊച്ചി: കൊച്ചിയിലെ കൊലപാതക പരമ്പരകളില്‍ ന്യായീകരണവുമായി കൊച്ചി സിറ്റി പൊലീസ്. പൊലീസിന്‍റെ അനാസ്ഥ മൂലമല്ല ഒന്നും സംഭവിച്ചതെന്നാണ് സിറ്റി പൊലീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. പ്രധാന ഭാഗങ്ങൾ ഇങ്ങനെ:കൊച്ചി സിറ്റി പോലീസ് പരിധിയിൽ കഴിഞ്ഞ ഒന്നര മാസത്തിനിടെ നടന്ന ഏഴ് കൊലപാതകങ്ങളിൽ ഒന്നും ഗുണ്ടകള്‍ ചെയ്തിട്ടുള്ളതോ സംഘടിത കുറ്റകൃത്യങ്ങളുടെ ഭാഗമോ ആയിരുന്നില്ല. ഈ കൊലപാതകങ്ങളെല്ലാം യാദൃശ്ചികമായി പെട്ടെന്നുണ്ടായ ക്ഷോഭം മൂലം ഉണ്ടായവയാണ്. നടന്ന കുറ്റകൃത്യങ്ങൾ പരിശോധിക്കുമ്പോള്‍, അവയിൽ പലതും വ്യക്തിപരമോ കുടുംബപരമോ ആയ കാരണങ്ങളുള്ള കേസുകളാണ്. ഒരു കേസിൽ മാത്രമാണ് പ്രതി നേരത്തെ കുറ്റകൃത്യത്തിൽ പ്രതിയായിരുന്നത്. ഒരു കൊലപാതകം ഒഴികെ എല്ലാ കേസുകളിലും പ്രതികൾ അറസ്റ്റിലായിട്ടുണ്ട്. കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും തടയുന്നതിനുമായി വിവിധ തരത്തിലുള്ള പട്രോളിംഗ് രാത്രിയിൽ ഊർജിതമാക്കിയിട്ടുണ്ട്, റെയ്ഡുകളും പരിശോധനകളും തുടര്‍ന്നു വരുന്നതുമാണ്.
മുഖ്യധാരാ മാധ്യമങ്ങളുടെ വിശ്വാസ്യത തകർക്കാൻ ആസൂത്രിത ശ്രമങ്ങൾ നടക്കുന്നു: രാജ്ദീപ് സര്‍ദേശായി
സോഷ്യൽ മീഡിയയെ മറയാക്കി മുഖ്യധാരാ മാധ്യമങ്ങളുടെ വിശ്വാസ്യത തകർക്കാനുള്ള ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സമൂഹമാധ്യമങ്ങളിലെ അജണ്ടകളിലൂടെ മുഖ്യധാരാ മാധ്യമങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന സാഹചര്യമാണുള്ളതെന്നും അതിനാൽ പത്രപ്രവർത്തനം ഇന്ന് ധാർമ്മിക പ്രതിസന്ധി നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യധാരാ മാധ്യമങ്ങളെ നിരീക്ഷിക്കുകയും ആവശ്യമെങ്കിൽ തിരുത്തുകയും ചെയ്യുന്ന ഒരു ‘വാച്ച്ഡോഗ്’ ആയി സോഷ്യൽ മീഡിയ ഇന്ന് പ്രവർത്തിക്കുന്നുണ്ടോ, അതോ അത് ഒരു ജനാധിപത്യ ഇടമായി തെറ്റിദ്ധരിക്കപ്പെടുകയാണോ എന്ന് ചർച്ച ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യധാരാ മാധ്യമങ്ങളുടെ വിശ്വാസ്യത തകർക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. സോഷ്യൽ മീഡിയ ചിലപ്പോഴൊക്കെ ‘മറ്റൊരുതരം സത്യങ്ങളുടെ’ സമാന്തര ലോകമായി പ്രവര്‍ത്തിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ഇത്തരം സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെല്ലാം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെയും പിന്തുണയുണ്ടാകും. അവർ മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാവി തന്നെ നശിപ്പിക്കുകയാണ്. അത്തരം ആര്‍മികളിലൂടെ, രാഷ്ട്രീയ പാർട്ടികൾക്ക് മാധ്യമങ്ങളുടെ പ്രവർത്തനത്തിന്‍റെ ധാർമ്മികതയെ സ്വാധീനിക്കാനും ന്യൂസ്റൂം അജണ്ട രൂപീകരിക്കാനും കഴിയും. രാഷ്ട്രീയ പാർട്ടികളുടെ…
കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അനുബന്ധ സംഘടനകളെയും നിരോധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നീക്കം ജനാധിപത്യ വിരുദ്ധമാണെന്ന് ജമാഅത്തെ ഇസ്ലാമി. സർക്കാരിന്റെ നടപടി അപലപനീയമാണ്. സംഘടിക്കാനും ആശയ പ്രചാരണം നടത്താനും പൗരന് ഭരണഘടന അവകാശം നല്‍കുന്നുണ്ട്. ഇത് ഭരണകൂടം തന്നെ റദ്ദ് ചെയ്യുന്ന നടപടി അംഗീകരിക്കാനാവില്ലെന്ന് ജമാഅത്തെ ഇസ്ലാമി പറഞ്ഞു. രാജ്യത്തെ നിയമം ലംഘിക്കുകയും ദേശീയ സുരക്ഷയും ക്രമസമാധാനവും തകർക്കുകയും ചെയ്യുന്ന വ്യക്തികളെയും ഗ്രൂപ്പുകളെയും നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് ശക്തമായ നടപടി സ്വീകരിക്കണം. അതേസമയം സംഘടനാ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും വെട്ടിക്കുറയ്ക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. ഇന്ത്യയുടെ പരമാധികാരത്തെയും ഭരണഘടനയെയും വെല്ലുവിളിക്കുന്ന ഫാസിസ്റ്റ് ഗ്രൂപ്പുകൾ സുഗമമായി പ്രവർത്തിക്കുമ്പോൾ പോപ്പുലര്‍ ഫ്രണ്ടിന് പ്രവര്‍ത്തനാനുമതി നിഷേധിക്കുന്നതും വായ മൂടിക്കെട്ടുന്നതും വിവേചനപരമാണ്. ആശയങ്ങളെ ആശയപ്രബോധനങ്ങളിലൂടെ നേരിടുക എന്നതാണ് രാജ്യത്തിന്‍റെ പാരമ്പര്യമെന്ന് ജമാഅത്തെ ഇസ്ലാമി അമീർ എം.ഐ. അബ്ദുൽ അസീസ് വ്യക്തമാക്കി.
അഹമ്മദാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് കൃത്രിമ തെളിവ് നിര്‍മിച്ചെന്ന ആരോപണത്തിൽ അറസ്റ്റിലായ മുൻ ഡിജിപി ആർ.ബി ശ്രീകുമാറിന് ഇടക്കാല ജാമ്യം അനുവദിച്ചു. അഹമ്മദാബാദ് ഹൈക്കോടതിയാണ് ശ്രീകുമാറിന് ഇടക്കാല ജാമ്യം അനുവദിച്ചത്. കേസിൽ അടുത്ത വാദം കേൾക്കുന്ന നവംബർ 15 വരെയാണ് ജാമ്യം അനുവദിച്ചത്. ജാമ്യ വ്യവസ്ഥകൾ സംബന്ധിച്ച് തീരുമാനമെടുക്കാൻ അഹമ്മദാബാദ് സെഷൻസ് കോടതിക്ക് ഹൈക്കോടതി നിർദേശം നൽകി. ജസ്റ്റിസ് ഇലേഷ് ജെ. വോറയാണ് കേസ് പരിഗണിച്ചത്. 2002ലെ കലാപവുമായി ബന്ധപ്പെട്ട് തെളിവുകൾ കെട്ടിച്ചമച്ചുവെന്ന ആരോപണത്തിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാനും കോടതി അനുമതി നൽകി.
കാനഡ: കാനഡയില്‍ ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന തിയറ്റര്‍ ഉടമകള്‍ക്കെതിരെ ഭീഷണി. മണിരത്നത്തിന്‍റെ എപിക്ക് പിരീഡ് ആക്ഷന്‍ ചിത്രം പൊന്നിയിന്‍ സെല്‍വന്‍, ദുല്‍ഖര്‍ സല്‍മാന്‍റെ ബോളിവുഡ് ചിത്രം ചുപ്പ് എന്നിവ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകൾ അക്രമിക്കപ്പെടുമെന്ന് അജ്ഞാത സംഘങ്ങളുടെ ഭീഷണി. സെപ്റ്റംബർ 30ന് ഒരു ആഗോള റിലീസിന് പൊന്നിയിൻ സെൽവൻ തയ്യാറെടുക്കുമ്പോൾ, മറ്റ് എല്ലാ മാർക്കറ്റുകൾക്കൊപ്പം സെപ്റ്റംബർ 23ന് ചുപ്പ് കാനഡയിൽ റിലീസ് ചെയ്തു. കാനഡയിലെ ചിത്രത്തിന്‍റെ വിതരണക്കാരായ കെഡബ്ല്യു ടാക്കീസ് തിയേറ്റർ ഉടമകൾക്ക് ലഭിച്ച ചില ഇമെയിലുകൾ പുറത്തുവിട്ടിട്ടുണ്ട്. ഹാമില്‍ട്ടണ്‍, കിച്ചന, ലണ്ടന്‍ എന്നിവിടങ്ങളിലുള്ള തിയറ്റര്‍ ഉടമകള്‍ക്കാണ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരിക്കുന്നതെന്ന് കെഡബ്ല്യു ടാക്കീസ് അറിയിക്കുന്നു. “കെഡബ്ല്യു ടാക്കീസ് വിതരണം ചെയ്ത പിഎസ് 1, ചുപ്പ് എന്നീ ചിത്രങ്ങൾ പ്രദർശിപ്പിച്ചാൽ സ്ക്രീനുകൾ നശിപ്പിക്കപ്പെടും, വിഷവാതകം ഉപയോഗിക്കും, ജീവനക്കാർ ആശുപത്രിയിൽ ആകുമെന്നും,” മെയിലിൽ പറയുന്നു. ഇന്ത്യൻ സിനിമകൾ മാത്രമല്ല, കെഡബ്ല്യു ടാക്കീസ് വിതരണം ചെയ്യുന്ന ഇംഗ്ലീഷ് സിനിമകൾക്കും സമാനമായ പ്രതികരണം നേരിടേണ്ടി വരുമെന്നും ഇത്…
കൊച്ചി: ഞായറാഴ്ച ലഹരി വിരുദ്ധ കാമ്പയിൻ നടത്താനുള്ള വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനത്തെ എതിർത്ത് സീറോ മലബാർ സഭ. കുട്ടികൾക്ക് വിശ്വാസപരിശീലനം നൽകുന്നതിനുള്ള ദിവസമാണ് ഞായറാഴ്ചയെന്ന് സഭ പറയുന്നു. ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഞായറാഴ്ച സ്കൂളുകളിൽ നടത്താനിരുന്ന ലഹരി വിരുദ്ധ കാമ്പയിൻ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരുടെ പങ്കാളിത്തത്തോടെ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്ന് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു. അതേസമയം, ലഹരിമുക്ത കേരളം എന്ന മുദ്രാവാക്യവുമായി സംസ്ഥാന സർക്കാർ ആരംഭിച്ച ബോധവൽക്കരണ പരിപാടിയിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുക്കും. അധ്യാപകർ വഴി രക്ഷിതാക്കൾക്കിടയിലും അതുവഴി വിദ്യാർത്ഥികൾക്കിടയിലും അവബോധം സൃഷ്ടിച്ച് മയക്കുമരുന്ന് ഉപയോഗം ഇല്ലാതാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയിലൂടെ 5,08,195 വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ബോധവൽക്കരണം നൽകും. സർക്കാർ സ്കൂളുകളിൽ നിന്നുള്ള 91,374 വിദ്യാർത്ഥികൾക്കും എയ്ഡഡ് തലത്തിൽ 2,56,550 വിദ്യാർത്ഥികൾക്കും അൺ എയ്ഡഡ് മേഖലയിൽ നിന്നുള്ള 1,60,271 വിദ്യാർത്ഥികൾക്കും ബോധവൽക്കരണം നൽകും. ആകെ 22,043 അധ്യാപകരാണ് പദ്ധതിയുടെ ഭാഗമാകുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷാ കേരള,…
കോഴിക്കോട്ട് സിനിമാ പ്രമോഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവനടിമാർക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം ഞെട്ടിക്കുന്നതാണ്. തിരക്കിനിടയിൽഅതിക്രമം കാണിച്ച യുവാവിന്റെ മുഖത്ത് നടിമാരിൽ ഒരാൾ അടിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാണ്. ലൈംഗികാതിക്രമം നേരിട്ട യുവനടിമാർക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി അൻസിബ ഹസൻ. നിശ്ശബ്ദരായി ഇരിക്കാതെ ശക്തിയോടെ പ്രതികരിച്ച ഇരുവരും എല്ലാ സ്ത്രീകൾക്കും പ്രചോദനമാണെന്ന് അൻസിബ പറഞ്ഞു. നിങ്ങൾ രണ്ടുപേരും ധൈര്യശാലികളാണ്, നിശ്ശബ്ദരല്ല. വളരെ വേഗത്തിൽ പ്രതികരിച്ചു, തീർച്ചയായും ഇത് എല്ലാ സ്ത്രീകൾക്കും ഒരു പ്രചോദനമാണ്. ശക്തരായ ഞങ്ങളുടെ പെൺകുട്ടികളോട് സ്നേഹവും കരുതലും മാത്രമെന്നും അൻസിബ പറഞ്ഞു. ടിനി ടോം, പ്രിയ വാര്യർ, അജു വർഗീസ്, ശീതൾ ശ്യാം തുടങ്ങി നിരവധി പേർ നടിമാർക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ്പിന്‍റെ അമ്മ സാറാമ്മ ഫിലിപ്പ് (87) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് നാലിന് തൃശൂർ വെള്ളിക്കുളങ്ങര സെന്‍റ് മേരീസ് സുറിയാനി യാക്കോബായ പള്ളിയിൽ നടക്കും. പരേതനായ മാന്താനത്ത് ഫിലിപ്പാണ് ഭർത്താവ്.
മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവന്‍റെ ആദ്യ ഭാഗം സെപ്റ്റംബർ 30ന് റിലീസ് ചെയ്യും. ഐശ്വര്യ റായ്, വിക്രം, ജയം രവി, കാർത്തി, തൃഷ, ഐശ്വര്യ ലക്ഷ്മി, ജയറാം, പ്രകാശ് രാജ്, ശരത്കുമാർ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 500 കോടി ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രത്തിലെ അഭിനേതാക്കളുടെ പ്രതിഫലത്തെക്കുറിച്ച് മുൻപേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻ വിക്രമാണ്. 10 കോടി രൂപയാണ് ഐശ്വര്യ റായിക്ക് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ആദിത്യ കരികാലൻ എന്ന കഥാപാത്രത്തെ വിക്രവും നന്ദിനിയായി ഐശ്വര്യയും വേഷമിടുന്നു. അരുണ്‍മൊഴി വര്‍മ്മനായെത്തുന്ന ജയം രവിക്കും വന്ദ്യദേവനായി വേഷമിടുന്ന കാർത്തിക്കും അഞ്ച് കോടി രൂപയാണ് പ്രതിഫലം. ചോള രാജകുമാരി കുന്ദവായിയായി വേഷമിടുന്ന തൃഷയ്ക്ക് രണ്ട് കോടി രൂപയാണ് പ്രതിഫലം. പ്രകാശ് രാജിനും ഐശ്വര്യ ലക്ഷ്മിക്കും 1.5 കോടി രൂപ വീതം ലഭിക്കുമെന്നാണ് റിപ്പോർട്ട്.
