Author: News Desk

തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി-20 യിൽ ഇന്ത്യ 8 വിക്കറ്റ് ജയം സ്വന്തമാക്കിയെങ്കിലും ഒരു മോശം റെക്കോർഡും പിറന്നിട്ടുണ്ട്. പവര്‍ പ്ലേയിലെ 36 പന്തുകളില്‍ 26ഉം നേരിട്ടത് രാഹുല്‍ ആയിരുന്നു. നേടിയതാകട്ടെ 11 റണ്‍സും. ഇന്നിംഗ്സിനൊടുവില്‍ സിക്സ് അടിച്ച് ഫിനിഷ് ചെയ്ത് 56 പന്തില്‍ 51 റണ്‍സടിച്ചെങ്കിലും കെ എല്‍ രാഹുല്‍ ഇന്ന് നാണക്കേടിന്‍റെ റെക്കോര്‍ഡും സ്വന്തമാക്കിയാണ് ഗ്രൗണ്ട് വിട്ടത്. ഇന്ത്യന്‍ താരത്തിന്‍റെ വേഗം കുറഞ്ഞ ടി20 അര്‍ധസെഞ്ചുറി എന്ന നാണക്കേടിന്‍റെ റെക്കോര്‍ഡാണ് 56 പന്തില്‍ 51 റണ്‍സുമായി പുറത്താകാതെ നിന്ന രാഹുലിന്‍റെ പേരിലായത്. 54 പന്തില്‍ അര്‍ധസെഞ്ചുറി നേടിയിട്ടുള്ള ഗൗതം ഗംഭീറിന്‍റെ റെക്കോര്‍ഡാണ് രാഹുല്‍ ഇന്ന് മറികടന്നത്.

Read More

കാര്യവട്ടം : സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ജയം സ്വന്തമാക്കി ഇന്ത്യ. ആദ്യം ബാറ്റിംഗിനിറങ്ങിയ സൗത്ത് ആഫ്രിക്ക 8 വിക്കറ്റ് നഷ്ടത്തിൽ 106 റൺസ് മാത്രമാണ് നേടിയത്. മറുപടി ബാറ്റിംഗിൽ ഇന്ത്യ 16.4 ഓവറിൽ 8 വിക്കറ്റുകൾ ബാക്കി നിൽക്കെ ലക്ഷ്യം മറികടന്നു. ഇന്ത്യക്ക് വേണ്ടി അർഷ്‌ദീപ് 3 വിക്കറ്റ് നേടി. സൂര്യകുമാർ യാദവും കെ.എൽ രാഹുലും അർദ്ധ സെഞ്ചുറികൾ നേടി.

Read More

ന്യൂ ഡൽഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകൾ നടക്കുന്നതിനിടെ എ.കെ ആൻ്റണി സോണിയാ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പവൻ കുമാർ ബൻസാലുമായും എ.കെ ആന്‍റണി കൂടിക്കാഴ്ച നടത്തി. അതേസമയം, കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാനില്ലെന്ന നിലപാടിലാണ് അദ്ദേഹം. തന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് തനിക്ക് വളരെ വ്യക്തതയുണ്ടെന്നും താൻ മത്സരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More

ചെന്നൈ: സേവന നികുതിവെട്ടിപ്പു കേസിൽ സംഗീത സംവിധായകൻ എ.ആർ.റഹ്മാനെതിരെ തെളിവുണ്ടെന്ന് ജി.എസ്.ടി. കമ്മീഷണർ. റഹ്മാനെ അപമാനിക്കാൻ കെട്ടിച്ചമച്ച കേസല്ല ഇതെന്നും ജി.എസ്.ടി. കമ്മീഷണർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. പലിശ ഉൾപ്പെടെ 6.79 കോടി രൂപ സേവന നികുതിയായി നൽകണമെന്ന് കാണിച്ച് നോട്ടീസ് എ.ആര്‍ റഹ്മാന് നല്‍കിയിരുന്നു. ഇതിനെതിരെയാണ് റഹ്മാൻ ഹർജി നൽകിയത്. എതിർ സത്യവാങ്മൂലത്തിലാണ് ജിഎസ്ടി കമ്മീഷണർ നടപടിയെക്കുറിച്ച് വിശദീകരിച്ചത്. സിനിമയുടെ പ്രതിഫലവുമായി ബന്ധപ്പെട്ട കരാർ ഉൾപ്പെടെയുള്ള രേഖകളുടെ അടിസ്ഥാനത്തിലാണ് നികുതി വെട്ടിപ്പ് കണ്ടെത്തിയത്. നികുതി വെട്ടിക്കുന്നതിനായി നിരവധി സേവനങ്ങൾ വേർതിരിച്ചാണ് റഹ്മാൻ നിർമ്മാണ കമ്പനികളിൽ നിന്ന് പ്രതിഫലം വാങ്ങിയത്. ഇത് നിയമപരമായി ശരിയല്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

Read More

ലൈംഗികാത്രിക്രമ കേസുകളില്‍ പ്രതികളായ സംവിധായകൻ ലിജു കൃഷ്ണയ്ക്കും നിർമ്മാതാവും നടനുമായ വിജയ് ബാബുവിനുമെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷനോട് ഡബ്ല്യുസിസി. അവതാരകയെ അപമാനിച്ചതിന് നടൻ ശ്രീനാഥ് ഭാസിക്കെതിരെ സ്വീകരിച്ച നടപടി ചൂണ്ടിക്കാണിച്ച ഡബ്ല്യുസിസി, അച്ചടക്കം ആര് പാലിക്കണമെന്ന് തീരുമാനിക്കുന്നത് പണവും അധികാരവുമാണോയെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു. എന്തുകൊണ്ടാണ് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഈ വ്യക്തികൾക്കും അവരുടെ കമ്പനികൾക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ ഒരു നടപടിയും സ്വീകരിക്കാത്തത്? പണവും അധികാരവുമാണോ ആരൊക്കെ അച്ചടക്കം പാലിക്കണം പാലിക്കണ്ട എന്ന് നിർണ്ണയിക്കുന്നതെന്ന് ഡബ്ല്യു.സി.സി ചോദിച്ചു.

Read More

പട്ന: ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഒക്ടോബർ 9നാണ് ഡൽഹിയിൽ അധ്യക്ഷ തിരഞ്ഞെടുപ്പ് നടക്കുന്നത്. ന്യൂഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ നടക്കുന്ന ആർജെഡി ദേശീയ കൗൺസിൽ യോഗത്തിൽ പുതിയ അധ്യക്ഷനെ ഔദ്യോഗികമായി പ്രഖ്യാപിക്കും. ആർജെഡിയുടെ രൂപീകരണം മുതൽ ലാലുവാണ് ആർജെഡിയുടെ ദേശീയ അധ്യക്ഷൻ. 11 തവണയാണ് ലാലു ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്.

Read More

പത്തനംതിട്ട: മെഡിക്കൽ കോളേജിൽ ഈ അധ്യയന വർഷത്തെ അലോട്ട്മെന്‍റ് ഒക്ടോബറിൽ ആരംഭിക്കുമെന്ന് കോന്നി മന്ത്രി വീണാ ജോർജ് അറിയിച്ചു. എം.ബി.ബി.എസ് പ്രവേശനത്തിന് ദേശീയ മെഡിക്കൽ കമ്മിഷന്‍റെ അനുമതി ലഭിച്ച ശേഷം ആദ്യമായി കോന്നി മെഡിക്കൽ കോളേജ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. അലോട്ട്മെന്‍റിന് ശേഷം ദേശീയ തലത്തിൽ ഷെഡ്യൂൾ അനുസരിച്ച് ക്ലാസുകൾ ആരംഭിക്കും. ഈ വർഷം തന്നെ ഇടുക്കി, കോന്നി മെഡിക്കൽ കോളേജുകൾക്ക് 200 എം.ബി.ബി.എസ് സീറ്റുകളാണ് അംഗീകാരത്തോടെ ലഭിച്ചത്. പാരിപ്പള്ളി, മഞ്ചേരി എന്നിവിടങ്ങളിൽ ആരംഭിച്ച നഴ്സിംഗ് കോളേജുകളിൽ 120 നഴ്സിംഗ് വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ ആരംഭിച്ചു. 26 സ്പെഷ്യാലിറ്റി സീറ്റുകളും ഒമ്പത് സൂപ്പർ സ്പെഷ്യാലിറ്റി സീറ്റുകളും അനുവദിച്ചിട്ടുണ്ട്. കൂട്ടായ പ്രവർത്തനത്തിന്‍റെ ഫലമായാണ് ഇത് സാധ്യമായതെന്നും കെ.യു.ജനീഷ് കുമാർ എം.എൽ.എ നിരന്തരം ഇടപെട്ട് മെഡിക്കൽ കോളേജിന്‍റെ സാക്ഷാത്കാരത്തിനായി പ്രവർത്തിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദ്ദേശപ്രകാരം കോന്നി മെഡിക്കൽ കോളേജിന് അംഗീകാരം ലഭിക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള ഫണ്ട് കിഫ്ബി…

Read More

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ട്രേഡ് യൂണിയനായ ടി.ഡി.എഫ് പ്രഖ്യാപിച്ച പണിമുടക്കിനെ ശക്തമായി എതിർക്കുമെന്ന് കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റ് അറിയിച്ചു. കെ.എസ്.ആർ.ടി.സി ഇപ്പോൾ പുനരുജ്ജീവനത്തിന്‍റെ പാതയിലാണ്. തൊഴിലാളികളുടെ കൂട്ടായ പരിശ്രമത്തിന്‍റെ ഫലമായി ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിവസം സ്ഥാപനത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനമായ 8.4 കോടി രൂപ സ്ഥാപനത്തിന് ലഭിച്ചതായി കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റ് വാർത്താക്കുറിപ്പിൽ അറിയിച്ചു. പുതിയ ഡ്യൂട്ടി സമ്പ്രദായം മൂലം ജീവനക്കാർക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ അത് പരിശോധിച്ച് ആറുമാസത്തിനകം ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഉറപ്പുനൽകി. അന്നത്തെ യോഗത്തിൽ പങ്കെടുത്ത് എല്ലാം സമ്മതിച്ച ശേഷം അദ്ദേഹം പുറത്തിറങ്ങി സമരം പ്രഖ്യാപിക്കുകയും നോട്ടീസ് നൽകുകയും ചെയ്തു. കെ.എസ്.ആർ.ടി.സിയിൽ ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ജീവനക്കാരോടും ഈ സ്ഥാപനത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്ന യാത്രക്കാരോടുമുള്ള വെല്ലുവിളിയായാണ് ഇതിനെ കാണുന്നതെന്ന് മാനേജ്മെന്‍റ് പറഞ്ഞു. അതിനാൽ, ഈ പണിമുടക്കിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ഡയസ്നോൺ ബാധകമാക്കുമെന്ന് മാനേജ്മെന്‍റ് വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ഒക്ടോബർ അഞ്ചിന് മുമ്പ് സർക്കാരിന്റെ സഹായത്തോടെ ശമ്പളം…

Read More

ഇന്ത്യയുടെ പുതിയ അറ്റോർണി ജനറലായി മുതിർന്ന അഭിഭാഷകൻ ആർ വെങ്കിട്ടരമണിയെ കേന്ദ്ര സർക്കാർ നിയമിച്ചു. നിലവിലെ അറ്റോർണി ജനറൽ കെ.കെ.വേണുഗോപാലിന്റെ കാലാവധി സെപ്തംബറിൽ അവസാനിക്കും. അടുത്ത അറ്റോർണി ജനറലാകാനുള്ള കേന്ദ്ര സർക്കാരിന്റെ വാഗ്ദാനം ഈ ആഴ്ച ആദ്യം മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി നിരസിച്ചിരുന്നു.

Read More

പൃഥ്വിരാജിനെ നായകനാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത തീര്‍പ്പിന്‍റെ ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം സെപ്റ്റംബർ 30 മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യും. ഓഗസ്റ്റ് 25 നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. രൂപകം എന്ന രീതി ഉപയോ​ഗിച്ച് കഥപറച്ചില്‍ നടത്തിയിരിക്കുന്ന ചിത്രം കനപ്പെട്ട രാഷ്ട്രീയം പറയുന്ന ഒന്നാണ്. വ്യത്യസ്തമായ പ്ലോട്ടും ഘടനയുമൊക്കെയാണ് ചിത്രത്തിന്. കമ്മാരസംഭവത്തിന് ശേഷം രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മുരളി ഗോപിയാണ് ചിത്രത്തിന്‍റെ രചന നിർവ്വഹിച്ചിരിക്കുന്നത്. മുരളി ഗോപിയാണ് ചിത്രത്തിന് സംഗീതവും ഒരുക്കിയിരിക്കുന്നത്. രതീഷ് അമ്പാട്ടിന്‍റെ അരങ്ങേറ്റ ചിത്രമായ ‘കമ്മാരസംഭവം’ എന്ന ചിത്രത്തിന്‍റെ രചനയും മുരളി ഗോപിയാണ് നിർവഹിച്ചത്. ഇന്ദ്രജിത്ത് സുകുമാരൻ, ഇഷ തൽവാർ, സൈജു കുറുപ്പ്, ലുക്മാൻ അവറാന്‍, മാമുക്കോയ, ഹന്ന റെജി കോശി തുടങ്ങിയവരും അഭിനയിക്കുന്നു.  സുനിൽ കെ.എസ് ആണ് ഛായാഗ്രാഹകൻ. വിജയ് ബാബു, മുരളി ഗോപി, രതീഷ് അമ്പാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മുരളി ഗോപി ആദ്യമായി നിർമ്മാണ…

Read More