Author: News Desk

കാര്യവട്ടം: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടി20യില്‍ വിക്കറ്റ് വീഴ്‌ത്തിയില്ലെങ്കിലും റെക്കോര്‍ഡിട്ട് ഇന്ത്യന്‍ സ്‌പിന്നര്‍ രവിചന്ദ്ര അശ്വിന്‍. അന്താരാഷ്ട്ര ക്രിക്കറ്റിൽ, പുരുഷൻമാരുടെ ടി20യിൽ ഒരു സ്പിന്നർ നാല് ഓവർ ക്വാട്ട പൂർത്തിയാക്കിയപ്പോൾ ഏറ്റവും കുറവ് റൺസ് വഴങ്ങിയ താരമെന്ന റെക്കോർഡ് അശ്വിൻ സ്വന്തം പേരിലാക്കി. കാര്യവട്ടം ഗ്രീൻഫീൽഡിൽ നാല് ഓവറിൽ 8 റൺസ് മാത്രമാണ് അശ്വിൻ വഴങ്ങിയത്. മുമ്പ് 2016ല്‍ ശ്രീലങ്കയ്‌ക്ക് എതിരെയും സമാനമായി അശ്വിന്‍ എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്തിട്ടുണ്ട്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടി20യിൽ വിക്കറ്റ് വീഴ്ത്താൻ കഴിയാതിരുന്ന ഏക ഇന്ത്യൻ ബൗളറായിരുന്നു അശ്വിൻ. എന്നിരുന്നാലും, റൺസ് വിട്ടുകൊടുക്കാൻ പിശുക്ക് കാണിച്ച അശ്വിൻ ബാറ്റ്സ്മാൻമാരെ ശ്വാസം മുട്ടിച്ചു. ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സ് 20 ഓവറിൽ 106 റൺസിന് അവസാനിച്ചു. അർഷ്ദീപ് സിംഗ് മൂന്നും ദീപക് ചാഹർ, ഹർഷൽ പട്ടേൽ എന്നിവർ രണ്ട് വീതവും വിക്കറ്റ് വീഴ്ത്തി. അക്‌സര്‍ പട്ടേല്‍ ഒരാളെ പുറത്താക്കി. കാര്യവട്ടം ടി20യിൽ 8 വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.…

Read More

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്തിനടുത്തുള്ള ബാലൻപിള്ള സിറ്റിയിൽ അനുമതിയില്ലാതെ പ്രകടനം നടത്തിയ പോപ്പുലർ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. ബാലൻപിള്ള സിറ്റി ഇടത്തറമുക്ക് സ്വദേശികളായ ഏഴ് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അനുമതിയില്ലാതെ പ്രകടനം നടത്തൽ, സംഘം ചേരൽ, പൊതുസ്ഥലത്ത് ഗതാഗതം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. നെടുങ്കണ്ടം പൊലീസാണ് കേസെടുത്തത്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിൽ പ്രതിഷേധിച്ച് ഇന്നലെ രാവിലെയാണ് ഇവർ പ്രകടനം നടത്തിയത്. ദൃശ്യങ്ങൾ പരിശോധിച്ച് പങ്കെടുത്തവരെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

Read More

മലപ്പുറം: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ കേരള പര്യടനം ഇന്ന് അവസാനിക്കും. 19 ദിവസം നീണ്ട പര്യടനമാണ് ഇന്ന് പൂര്‍ത്തിയാക്കുന്നത്. ഇന്ന് രാവിലെ നിലമ്പൂർ ചുങ്കത്തറയിൽ നിന്ന് ആരംഭിക്കുന്ന ഭാരത് ജോഡോ യാത്ര ഉച്ചകഴിഞ്ഞ് വഴിക്കടവ് മണിമൂളിയില്‍ സമാപിക്കും. 19 ദിവസം നീണ്ടുനിൽക്കുന്ന യാത്രയ്ക്ക് കേരളത്തിലുടനീളം വൻ ജനപങ്കാളിത്തമാണ് ലഭിച്ചത്. ചില രാഷ്ട്രീയ വിവാദങ്ങൾക്കിടയിലും യാത്ര കേരളത്തിൽ വിജയമായെന്നാണ് കെ.പി.സി.സിയുടെ നിലപാട്. പരിപാടിയുടെ സംഘാടനത്തിലും സമയനിഷ്ഠയിലും യാത്ര വലിയ വിജയമായിരുന്നുവെന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വവും പറയുന്നു. ദിവസം 25-30 കിലോമീറ്റര്‍ വെച്ച് 19 ദിവസമായി ഏതാണ്ട് 450- 500 കിലോമീറ്ററാണ് രാഹുല്‍ ഗാന്ധിയും സംഘവും കേരളത്തില്‍ നടന്നുതീര്‍ത്തത്.

Read More

ന്യൂ ഡൽഹി: വിവാഹമോചനക്കേസിൽ ദമ്പതികളിൽ ഒരാൾ മോശക്കാരനാണെന്നോ മറ്റ് എന്തെങ്കിലും കുറ്റമുണ്ടെന്നോ തെളിയിക്കേണ്ട ആവശ്യമില്ലെന്ന് സുപ്രീം കോടതി. പങ്കാളികൾ തമ്മിൽ ഒരു പ്രശ്നവുമില്ലെങ്കിലും, അവരുടെ ബന്ധം പൊരുത്തപ്പെടാന്‍ കഴിയാത്ത രീതിയില്‍ ആകാമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗള്‍ അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിവാഹമോചന കേസുകളിൽ നിർണായക നിരീക്ഷണം നടത്തിയത്. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളിനെ കൂടാതെ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എ എസ് ഓക്ക, വിക്രം നാഥ്, ജെ കെ മഹേശ്വരി എന്നിവരാണ് കേസുകള്‍ വാദം കേട്ട ബെഞ്ചിലുണ്ടായിരുന്നത്. ഒരു കൂട്ടം ഹർജികൾ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. കേസിൽ ഇന്നും വാദം തുടരും. പലപ്പോഴും, വിവാഹമോചനം എന്തുകൊണ്ട് നടക്കുന്നു എന്ന സമൂഹത്തിന്റെ ചോദ്യമാണ് വിവാഹ മോചനത്തില്‍ കക്ഷികള്‍ തമ്മില്‍ കോടതിയില്‍ നടത്തുന്ന ആരോപണങ്ങളുടെ അടിസ്ഥാനം. ഇത് തെറ്റായ രീതിയാണെന്ന് കോടതി നിരീക്ഷിച്ചു. രണ്ട് നല്ല വ്യക്തികൾക്ക് രണ്ട് നല്ല പങ്കാളികളാകാൻ കഴിഞ്ഞെന്നുവരില്ലെന്നും കോടതി പറഞ്ഞു. 

Read More

മ്യാൻമർ : അഡൾട്ട് സബ്സ്ക്രിപ്ഷൻ സൈറ്റായ ഓൺലി ഫാൻസ്, മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എന്നിവയിൽ ചിത്രം പങ്കിട്ടതിന് മ്യാൻമറിലെ യുവ മോഡലിന് ആറ് വർഷം തടവ് ശിക്ഷ. മോഡലും മുൻ ഡോക്ടറുമായ നാം​ഗ് മേ സാനിനെ ആണ് അറസ്റ്റ് ചെയ്തത്. ‘സംസ്കാരത്തിനും മഹത്വത്തിനും വിഘാതമേൽപ്പിച്ചു’ എന്ന് ആരോപിച്ചാണ് അറസ്റ്റ്. രണ്ടാഴ്ച മുമ്പാണ് ഇവർക്കെതിരെ കുറ്റം ചുമത്തിയത്. 2021 ൽ അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ സൈനികരെ നാംഗ് വിമർശിക്കുക​യും ചെയ്തിരുന്നു. ഒൺലി ഫാൻസിൽ ചിത്രം പങ്കുവച്ചതിന് മ്യാൻമറിൽ അറസ്റ്റിലായ ആദ്യ വ്യക്തിയാണ് നാം​ഗ്.  ഓഗസ്റ്റിൽ, മ്യാൻമറിലെ സൈനിക ഭരണത്തിനെതിരായ പ്രതിഷേധത്തിന്‍റെ ചിത്രം പങ്കിട്ടതിന് മറ്റൊരു മോഡലിനെയും അറസ്റ്റ് ചെയ്തിരുന്നു. നാം​ഗിനെതിരെ ചുമത്തിയിരിക്കുന്ന അതേ കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. തിൻസാർ വിന്റ് ക്യാവ് എന്ന മോഡലിന്റെ വിചാരണ ഒക്ടോബറിൽ തുടങ്ങുമെന്നാണ് കരുതുന്നത്. 

Read More

ന്യൂഡൽഹി: രാജ്യത്ത് പോപ്പുലർ ഫ്രണ്ടിന് വിലക്കേർപ്പെടുത്തിയ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിലും നടപടി. ഇന്ത്യയിലെ പോപ്പുലർ ഫ്രണ്ടിന്‍റെ ഔദ്യോഗിക അക്കൗണ്ട് ട്വിറ്റർ സസ്പെൻഡ് ചെയ്തു. കേന്ദ്രസർക്കാരിന്റെ നിർദ്ദേശത്തെ തുടർന്നാണ് അക്കൗണ്ട് സസ്പെൻഡ് ചെയ്തത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയർമാൻ എഎംഎ സലാമിന്‍റെ ട്വിറ്റർ അക്കൗണ്ടും സസ്പെൻഡ് ചെയ്തു. അതേസമയം, പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയിരുന്ന സുരക്ഷ തുടരുകയാണ്. പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിരീക്ഷണം തുടരും. നിരോധനത്തിന്‍റെ തുടർനടപടികളും ഇന്ന് സംസ്ഥാനങ്ങളിൽ സ്വീകരിക്കും. പലയിടത്തും സ്വത്തുക്കൾ കണ്ടുകെട്ടാനും ഓഫീസുകൾ സീൽ ചെയ്യാനും തുടങ്ങിയിട്ടുണ്ട്. അതേസമയം നിരോധനത്തിന് ശേഷം സംഘടനാ നേതാക്കളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ കേന്ദ്രം പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലെ പ്രതിഷേധങ്ങളും കേന്ദ്ര സർക്കാർ നിരീക്ഷിക്കും.  അതേസമയം, പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനത്തിൽ തുടർനടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഇന്നലെ കേന്ദ്ര വിജ്ഞാപനവും കൂടുതൽ നിർദ്ദേശങ്ങളും സർക്കാരിന് ലഭിച്ചിരുന്നെങ്കിലും ഉത്തരവ് പുറപ്പെടുവിച്ചിരുന്നില്ല. യു.എ.പി.എ നിയമപ്രകാരം തുടർനടപടികൾ സ്വീകരിക്കാൻ…

Read More

ലോസ് ആഞ്ചൽസ്: അമേരിക്കൻ റാപ്പറും ഗ്രാമി അവാർഡ് ജേതാവുമായ കൂലിയോ (59) അന്തരിച്ചു. അദ്ദേഹത്തിന്‍റെ സുഹൃത്തും ദീർഘനാളായുള്ള മാനേജറുമായ ജാരെസ് പോസി വാർത്താ ഏജൻസിയായ എ.എഫ്.പിയോട് ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാൽ, ഗായകന്‍റെ മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കാൻ മാനേജർ വിസമ്മതിച്ചു. ബുധനാഴ്ചയ്ക്ക് ശേഷം ഒരു സുഹൃത്തിന്‍റെ വീട്ടിലെ കുളിമുറിയിൽ കൂലിയോയെ അബോധാവസ്ഥയിൽ കണ്ടെത്തിയതായി മാനേജർ സെലിബ്രിറ്റി ന്യൂസ് വെബ്സൈറ്റായ ടി.എം.ഇസിനോട് പറഞ്ഞു. ഗായകന്‍റെ മരണകാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കൂലിയോയുടെ യഥാർത്ഥ പേര് ആർട്ടിസ് ലിയോൺ ഐവി ജൂനിയർ എന്നാണ്. റാപ്പ് സംഗീതത്തിന്‍റെ ലോകത്തേക്കുള്ള കൂലിയോയുടെ കടന്നുവരവ് എൺപതുകളിലാണ്. 1995-ൽ പുറത്തിറങ്ങിയ ഡേഞ്ചറസ് മൈൻഡ്സ് എന്ന ചിത്രത്തിലെ ​ഗാങ്സ്റ്റാസ് പാരഡൈസ് പുറത്തിറങ്ങിയതോടെയാണ് കൂലിയോ ലോകശ്രദ്ധയാകർഷിക്കുന്നത്.

Read More

രാമലീല എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് തുടക്കം. തെന്നിന്ത്യൻ നടി തമന്നയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കൊച്ചി തൃപ്പൂണിത്തുറയിലെ കാളിക്കോട്ട പാലസിലാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചത്. തമിഴ് നടൻ ശരത് കുമാറും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.  ദിലീപിന്‍റെ കരിയറിലെ 147-ാം ചിത്രമാണിത്. കഴിഞ്ഞ മാസം പകുതിയോടെയാണ് ചിത്രത്തിന്‍റെ പൂജ നടന്നത്. ചടങ്ങിൽ പങ്കെടുക്കാൻ തമന്നയും എത്തിയിരുന്നു. ഉദയ കൃഷ്ണയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക അജിത്താണ് ചിത്രം നിർമ്മിക്കുന്നത്. ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം സാം സി.എസ്, എഡിറ്റിംഗ് വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈനർ നോബിൾ ജേക്കബ്, കലാസംവിധാനം സുഭാഷ് കരുൺ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, വസ്ത്രാലങ്കാരം പ്രവീൺ വർമ്മ. അതേസമയം, വോയ്സ് ഓഫ് സത്യനാഥൻ എന്ന ചിത്രമാണ് ദിലീപിന്റേതായി റിലീസിനൊരുങ്ങുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് അടുത്തിടെ രാജസ്ഥാനിൽ പൂർത്തിയായിരുന്നു. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ,…

Read More

ന്യൂഡൽഹി: പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കണമെന്ന് കോണ്‍ഗ്രസ് എംപി അബ്ദുൾ ഖലീഖ്. പ്രിയങ്ക, ഗാന്ധി കുടുംബത്തിൽ പെടുന്നയാളല്ലെന്നും വാദ്ര കുടുംബത്തിന്‍റെ മരുമകളാണെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ, മത്സരിക്കാൻ അർഹതയുണ്ട്, കോൺഗ്രസ് എംപി അബ്ദുൾ ഖലീഖ് ട്വീറ്റ് ചെയ്തു. ഗാന്ധി കുടുംബത്തിൽ നിന്ന് ആരും അധ്യക്ഷനാകില്ലെന്ന് രാഹുൽ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് അബ്ദുൾ ഖലീഖിന്‍റെ ട്വീറ്റ്. വാദ്ര കുടുംബത്തിലെ മരുമകളായതിനാൽ പ്രിയങ്ക, ഗാന്ധി കുടുംബാംഗമല്ലെന്നും അവർക്ക് പ്രസിഡന്‍റാകാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.  “രാഹുൽ ഗാന്ധി അധ്യക്ഷനാകാൻ തയ്യാറല്ലാത്തതിനാൽ, പ്രിയങ്ക ഗാന്ധിയാണ് ഈ സ്ഥാനത്തേക്ക് അനുയോജ്യയായ സ്ഥാനാർത്ഥി. വാദ്ര കുടുംബത്തിന്‍റെ മരുമകളായതിനാൽ, പ്രിയങ്ക ഗാന്ധി ഇനി ഇന്ത്യൻ പാരമ്പര്യം അനുസരിച്ച് ഗാന്ധി കുടുംബത്തിലെ അംഗമല്ല, അവർക്ക് പ്രസിഡന്‍റാകാൻ കഴിയും,” അദ്ദേഹം ട്വീറ്റ് ചെയ്തു.

Read More

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. കേസ് സിബിഐ കോടതി മൂന്നിൽ നിന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയതിനെതിരെയാണ് അതിജീവിത സുപ്രീം കോടതിയെ സമീപിച്ചത്. കേസ് വിസ്താരത്തിനിടയില്‍ പ്രതിയുടെ അഭിഭാഷകന്‍ അന്തസും മാന്യതയും ഹനിക്കുന്ന ചോദ്യങ്ങള്‍ ഉന്നയിച്ചു. എന്നാൽ, സെഷൻസ് ജഡ്ജി ഇത് തടഞ്ഞില്ല. വ്യക്തിപരമായ മുന്‍വിധിയോടെയാണ് സെഷന്‍സ് ജഡ്ജി പ്രോസിക്യൂഷനോട് പെരുമാറുന്നത്. പ്രതിയും ജഡ്ജിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ഫോൺ സംഭാഷണം പൊലീസിന് ലഭിച്ചതായി അതിജീവിത കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. എക്സൈസ് വകുപ്പിൽ ജോലി ചെയ്യുന്ന ജഡ്ജിയുടെ ഭർത്താവ് കസ്റ്റഡി കൊലപാതക കേസിൽ അന്വേഷണം നേരിടുകയാണ്. ജഡ്ജിയുമായി ബന്ധമുള്ള അഭിഭാഷകന്‍റെ വോയ്സ് ക്ലിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്. കേസിൽ രണ്ട് പബ്ലിക് പ്രോസിക്യൂട്ടർമാരുടെ രാജിയും ഹർജിയിൽ പരാമർശിക്കുന്നുണ്ട്.

Read More