Author: News Desk

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഡോളർ കടത്ത് കേസിൽ ആറാം പ്രതിയാക്കി കസ്റ്റംസ് കുറ്റപത്രം. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ ബാങ്ക് ലോക്കറില്‍ ഉണ്ടായിരുന്നത് ശിവശങ്കറിന്റെ പണമായിരുന്നുവെന്നും കസ്റ്റംസ് കുറ്റപത്രത്തില്‍ പറയുന്നു. ലൈഫ് മിഷൻ പദ്ധതിയിൽ ലഭിച്ച കമ്മിഷൻ പണമാണ് ലോക്കറിലുണ്ടായിരുന്നത്. ശിവശങ്കർ സ്വപ്നയ്ക്ക് ഇന്റലിജന്‍സ് രഹസ്യങ്ങൾ ചോർത്തി നൽകിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. 2020 ജൂലൈ 17ന്, ചീഫ് സെക്രട്ടറിതല അന്വേഷണ സമിതി വിമാനത്താവളം വഴിയുള്ള നയതന്ത്ര ബാഗേജ് വഴി സ്വർണക്കടത്ത് നടത്തിയ കേസിലെ പ്രതികളായ സ്വപ്ന സുരേഷുമായും മറ്റുള്ളവരുമായും അടുപ്പം കണ്ടെത്തിയതിനെ തുടർന്ന്, ഐടി പ്രിൻസിപ്പൽ സെക്രട്ടറി കൂടിയായ ശിവശങ്കറിനെ സസ്പെൻഡ് ചെയ്തിരുന്നു. 2022 ജനുവരിയിലാണ് ശിവശങ്കറിനെ സർവീസിൽ തിരിച്ചെടുത്തത്.

Read More

തിരുവനന്തപുരം: കണ്ണൂർ വി.സി നിയമനത്തിൽ മുഖ്യമന്ത്രി ഇടപെട്ടിട്ടില്ലെന്ന് പ്രോസിക്യൂഷൻ. വി.സി നിയമനത്തിന് സ്വതന്ത്ര ചുമതലയില്ലാത്ത ഗവർണറെ എന്തിന് സ്വാധീനിക്കണമെന്ന് പ്രോസിക്യൂഷൻ ചോദിച്ചു. എന്നാൽ സ്വന്തം ജില്ലക്കാരനായി മുഖ്യമന്ത്രി ഇടപെട്ടെന്ന് ഹർജിക്കാരനായ കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല കോടതിയെ അറിയിച്ചു. കേസ് ഒക്ടോബർ 22ലേക്ക് മാറ്റി. ഗോപിനാഥ് രവീന്ദ്രനെ കണ്ണൂർ വി.സിയായി നിയമിക്കാൻ മുഖ്യമന്ത്രി സമ്മർദ്ദം ചെലുത്തിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വെളിപ്പെടുത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചാമക്കാല ഹർജി നൽകിയത്.

Read More

പെരിയ: നാഷണൽ അസസ്മെന്‍റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) ഗ്രേഡിംഗിൽ കേരള കേന്ദ്ര സർവകലാശാലയ്ക്ക് ‘എ’ ഗ്രേഡ് ലഭിച്ചു. കഴിഞ്ഞ തവണ അത് B++ ആയിരുന്നു. 2.76 പോയിന്റ് 3.14 ആയി ഉയർത്തിയാണ് ഈ നേട്ടം. സെപ്റ്റംബർ 21, 22, 23 തീയതികളിലാണ് നാക് പരിശോധന നടത്തിയത്. മിസോറം സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.കെ.ആർ.എസ് സാംബശിവറാവുവിന്‍റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ഗ്രേഡ് നിർണയത്തിനായി എത്തിയത്. 2009 ൽ സ്ഥാപിതമായ കേരള കേന്ദ്ര സർവ്വകലാശാല ഒരു വർഷത്തിനുള്ളിൽ ഈ നേട്ടം കൈവരിച്ചു. വിദൂരവിദ്യാഭ്യാസ, ഓൺലൈൻ കോഴ്‌സുകൾ ആരംഭിക്കുന്നതിനുള്ള അനുമതി സർവകലാശാലയ്ക്ക് ലഭിക്കും.കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഗ്രേഡിങ്ങിലെ മുന്നേറ്റമെന്ന് വൈസ് ചാൻസലർ പ്രൊഫ. എച്ച്. വെങ്കടേശ്വരലു പറഞ്ഞു.

Read More

ആലച്ചേരി: കണ്ണൂർ ആലച്ചേരിയിൽ നീന്തൽ പരിശീലനത്തിനിടെ യുവാവ് മുങ്ങിമരിച്ചു. ആലച്ചേരി എടക്കോട്ട വരിക്കോളിൽ സദാനന്ദന്‍റെയും ബിന്ദുവിന്‍റെയും മകൻ സിബിൻ (23) ആണ് മരിച്ചത്. ഇന്ന് രാവിലെ പുത്തലത്തെ കോളയാട് പഞ്ചായത്ത് കുളത്തിൽ നീന്തൽ പരിശീലനത്തിനിടെയായിരുന്നു അപകടം. നീന്തൽ വശമില്ലാത്ത സിബിൻ സുഹൃത്തുക്കൾ ട്യൂബ് എടുക്കാൻ പോയപ്പോഴാണ് അപകടത്തിൽ പെട്ടതെന്ന് കൂടെയുള്ളവർ പറയുന്നു. ഇവരുടെ നിലവിളി കേട്ട് സ്ഥലത്തെത്തിയ നാട്ടുകാരാണ് മൃതദേഹം പുറത്തെടുത്തത്.  

Read More

ന്യൂഡല്‍ഹി: മുതിർന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കൂടിയായ സിംഗ് ഇന്ന് നാമനിർദ്ദേശ പത്രിക വാങ്ങി. നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയെങ്കിൽ ശശി തരൂരും ദിഗ്വിജയ് സിംഗും തമ്മിലാണ് മത്സരം. എന്നാൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് മത്സരരംഗത്ത് നിന്ന് പിൻമാറിയോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ഒക്ടോബർ 17ന് നടക്കുന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി വെള്ളിയാഴ്ചയാണ്. കേരളത്തിൽ രാഹുൽ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്ര നടത്തുകയായിരുന്ന ദിഗ്വിജയ് സിംഗ് ബുധനാഴ്ച വൈകിട്ടാണ് ഡൽഹിയിലെത്തിയത്. അദ്ദേഹം പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് വിവരം. അതേസമയം, തനിക്കുള്ള പിന്തുണ വർദ്ധിക്കുകയാണെന്ന് തരൂർ ട്വിറ്ററിൽ കുറിച്ചു. പ്രശസ്ത ഉറുദു കവി മജ്റൂഹ് സുല്‍ത്താന്‍പുരിയുടെ വരികളാണ് ഇതിനായി തരൂര്‍ പങ്കുവെച്ചത്. ”ഞാന്‍ ഒറ്റയ്ക്ക് ലക്ഷ്യത്തിലേക്ക് നടന്ന് തുടങ്ങി, ആളുകള്‍ അതിനൊപ്പം…

Read More

സമുദ്രത്തിലെ പ്രകൃതി പ്രതിഭാസങ്ങൾക്കിടയിലെ അത്ഭുതങ്ങളിൽ ഒന്നാണ് ‘തോര്‍ കിണർ’. പസഫിക്കിലെ പൈപ്പ് എന്നും അറിയപ്പെടുന്ന ഈ കിടങ്ങ് അമേരിക്കയിലെ ഒറിഗോൺ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ഒരു കൂട്ടം പാറകളുടെ നടുവിൽ സ്ഥിതി ചെയ്യുന്ന ഈ കിടങ്ങിന്‍റെ കാഴ്ചയിലുള്ള കൗതുകമാണ് പസഫിക് ഡ്രെയിൻ പൈപ്പ് എന്നും കിണർ എന്നും അറിയപ്പെടാൻ കാരണം. പാറക്കൂട്ടത്തിന് നടുവിലൂടെയെത്തുന്ന തിരമാലകള്‍ ഈ കിടങ്ങില്‍ വീണ് കുഴിയിലേക്കെന്ന പോലെ ഒഴുകി പോകുന്നത് ഇവിടെ കാണാം. ഒറിഗോണിലെ ഏറ്റവും മനോഹരമായ കേപ് പെര്‍പ്പെറ്റുവയിലാണ് കിടങ്ങ് സ്ഥിതി ചെയ്യുന്നത്. ഈ കിടങ്ങിന് അടിഭാഗം ഇല്ലെന്ന രീതിയിലാണ് സമുദ്രജലം അതിലേക്ക് വീണ് അപ്രത്യക്ഷമാകുന്നത്. വേലിയേറ്റ സമയത്താണ് ഈ കിടങ്ങിലേക്കുള്ള കടൽവെള്ളത്തിന്‍റെ ഒഴുക്ക് ശക്തമാകുന്നത്. അതിനാൽ, ഈ കിടങ്ങ് ഒരു കിണറിന്‍റെ രൂപത്തിൽ കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ, വേലിയേറ്റ സമയത്ത് ഈ പ്രദേശം സന്ദർശിക്കേണ്ടതുണ്ട്.

Read More

കൊച്ചി: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിന് ആഹ്വാനം ചെയ്തവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ ഉത്തരവിടാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത് സംബന്ധിച്ച നിർദ്ദേശം മജിസ്ട്രേറ്റ് കോടതികൾക്ക് നൽകും. തുക കെട്ടിവച്ചാൽ മാത്രമേ ജാമ്യം അനുവദിക്കാവൂ എന്നും ഹൈക്കോടതി നിരീക്ഷിച്ചു. നഷ്ടപരിഹാര തുക കെട്ടിവച്ചതിന് ശേഷം മാത്രമേ ജാമ്യം അനുവദിക്കാവൂ, അല്ലാത്തപക്ഷം സ്വത്തുക്കൾ കണ്ടുകെട്ടുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാം. ഹർത്താലിന്‍റെ പേരിൽ സംസ്ഥാനത്ത് 5.6 കോടി രൂപയുടെ നഷ്ടമുണ്ടായതിനാൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയെ സമീപിച്ചിരുന്നു. നഷ്ടപരിഹാരം ഈടാക്കാൻ കോടതി സർക്കാരിന് നിർദ്ദേശം നൽകണമെന്നായിരുന്നു ആവശ്യം. ഹർത്താലിനെതിരെ ഹൈക്കോടതി നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു. ഹർത്താലിന് ഏഴ് ദിവസം മുമ്പ് കോടതിയുടെ അനുമതി തേടണമെന്ന കോടതി നിർദ്ദേശം ലംഘിച്ചതിനാണ് കോടതിയലക്ഷ്യത്തിന് കേസെടുത്തത്.

Read More

കുമ്പള (കാസർകോട്): കാസർകോട് കുമ്പളയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തതായി പരാതി. അംഗടിമുഗർ ഗവണ്മെന്‍റ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ് റാഗിംഗിന് ഇരയായത്. യൂണിഫോം ധരിക്കാത്തതിനാണ് പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തതെന്ന് പരാതിയിൽ പറയുന്നു. സ്കൂളിന് സമീപത്തെ ബസ് വെയിറ്റിംഗ് ഷെഡിലാണ് സംഭവം. വിദ്യാർത്ഥിയെ തടഞ്ഞുവച്ച സീനിയർ വിദ്യാർത്ഥികൾ മോട്ടോർസൈക്കിൾ സാങ്കൽപ്പികമായി ഓടിക്കാൻ ആവശ്യപ്പെട്ടു. കുട്ടി വിസമ്മതിച്ചപ്പോൾ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്കൂളിൽ വൈകി ചേർന്നതിനാൽ യൂണിഫോം ലഭിച്ചിരുന്നില്ലെന്നും ഇതാണ് സാധാരണ വസ്ത്രം ധരിക്കാൻ കാരണമെന്നുമാണ് വിദ്യാർത്ഥിയുടെ വിശദീകരണം. ചൊവ്വാഴ്ച വൈകിട്ടാണ് റാഗിംഗ് നടന്നതെങ്കിലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് പുറംലോകം ഇക്കാര്യം അറിയുന്നത്. രക്ഷിതാവിന്‍റെ പരാതിയിൽ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

ജീത്തു ജോസഫ്-മോഹൻലാൽ ചിത്രം ദൃശ്യം മലയാളത്തിൽ രണ്ട് തവണ റിലീസ് ചെയ്തപ്പോഴും ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു. ആദ്യഭാ​ഗം തിയേറ്ററിൽ ബ്ലോക്ക് ബസ്റ്ററായി പല ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ടാം ഭാഗം ഒ.ടി.ടിയിൽ റിലീസ് ചെയ്തിരുന്നെങ്കിലും ആദ്യഭാഗം പോലെ തന്നെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ ദൃശ്യം 2വിന്‍റെ ഹിന്ദി പതിപ്പിന്‍റെ ടീസർ പുറത്തിറങ്ങി. അജയ് ദേവ്ഗൺ, ശ്രേയ ശരൺ, തബു എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാള സിനിമയിലെ നായകനായ ജോർജ്ജ് കുട്ടിയെപ്പോലെ താടിയുള്ള കഥാപാത്രത്തെയാണ് അജയ് ദേവ്ഗൺ അവതരിപ്പിക്കുന്നത് എന്നതാണ് ശ്രദ്ധേയം. നായകന്റെ കുറ്റസമ്മതമാണോ ചിത്രമെന്ന സൂചനയും ടീസർ നൽകുന്നുണ്ട്. ജീത്തു ജോസഫിന്‍റെ കഥയെ ആസ്പദമാക്കി അഭിഷേക് പഥക് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സംവിധായകനും അമിൽ കീയൻ ഖാനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് സംഗീത സംവിധായകൻ. സുധീർ കുമാർ ചൗധരി ഛായാഗ്രഹണവും സന്ദീപ് ഫ്രാൻസിസ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.

Read More

ചെന്നൈ: തമിഴ്നാട് സർക്കാർ ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ചു. ഒക്ടോബർ രണ്ടിന് സംസ്ഥാനത്ത് 50 ഇടങ്ങളിൽ ആർഎസ്എസ് റാലികൾ നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ റൂട്ട് മാർച്ചിന് തമിഴ്നാട് സർക്കാർ അനുമതി നിഷേധിച്ചു. നേരത്തെ മദ്രാസ് ഹൈക്കോടതി മാർച്ചിന് അനുമതി നൽകണമെന്ന് നിർദ്ദേശിച്ചിരുന്നെങ്കിലും സംസ്ഥാന സർക്കാർ അനുമതി നിഷേധിച്ചു. തിരുച്ചിറപ്പള്ളി, വെല്ലൂര്‍ തുടങ്ങിയ അമ്പത് കേന്ദ്രങ്ങളിലാണ് ആര്‍.എസ്.എസ് റൂട്ട് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നത്. കഴിഞ്ഞയാഴ്ച മദ്രാസ് ഹൈക്കോടതിയും മാർച്ചിന് അനുമതി നൽകാൻ സർക്കാരിന് നിർദേശം നൽകിയിരുന്നു. സെപ്റ്റംബർ 28ന് മുമ്പ് അനുമതി നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഇന്നലെ വൈകിട്ടോടെ മാർച്ചിന് അനുമതി നൽകാനാവില്ലെന്ന് സംസ്ഥാന സർക്കാർ ആർ.എസ്.എസ് നേതൃത്വത്തെ അറിയിച്ചു. സംസ്ഥാനത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ആർഎസ്എസ് മാർച്ചിന് അനുമതി നൽകാനാകില്ലെന്നാണ് സർക്കാർ നിലപാട്. പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനത്തെ തുടർന്ന് സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും പോലീസ് അതീവ ജാഗ്രതയിലാണ്. പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ കൂടുതൽ പോലീസിനെയും വിന്യസിച്ചിട്ടുണ്ട്. ചെന്നൈയിൽ മാത്രം…

Read More