- അഭിനയ ഗുരുക്കളായ് താരങ്ങൾ,ആക്റ്റിംഗ്വർക്ഷോപ്പ് – 16 ന്
- കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനമേറ്റതായി വ്യാപക പരാതി, സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് യുഡിഎഫ് ആരോപണം
- ഒളിവുജീവിതത്തിന് അവസാനം; പാലക്കാടെത്തി വോട്ടുചെയ്ത് രാഹുല്‍ മാങ്കൂട്ടത്തില്‍
- വിധിയെഴുതി വടക്കൻ കേരളം; കനത്ത പോളിങ്; 75.38 ശതമാനം
- ബഹ്റൈന്‍ ഇലക്ട്രോ മെക്കാനിക്കല്‍ റഫ്രിജറേഷന്‍ എക്യുപ്മെന്റ് ടെക്നോളജി ഫാക്ടറി ഉദ്ഘാടനം ചെയ്തു
- പാലക്കാടും തൃശൂരിലും കള്ളവോട്ട് ആരോപണം, കണ്ണൂരിൽ സംഘര്‍ഷം; ഒരാള്‍ രണ്ട് വോട്ട് ചെയ്തുവെന്ന പരാതിൽ ചെന്ത്രാപ്പിന്നിയിൽ വോട്ടെടുപ്പ് തടസപ്പെട്ടു,
- ബഹ്റൈനില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ കണ്‍സള്‍ട്ടന്‍സിയെ നിയോഗിക്കും
- പ്രത്യേകം ബെൽറ്റുകളിൽ ദ്രവരൂപത്തിൽ സ്വർണം; വിമാന ജീവനക്കാർ ഉൾപ്പെട്ട വൻ സ്വർണക്കടത്ത് സംഘം ചെന്നൈയിൽ പിടിയിൽ
Author: News Desk
തിരുവനന്തപുരം: മുൻകൂർ അനുമതിയില്ലാതെ വി.സി സ്ഥാനം ഏറ്റെടുത്തതിന് കെ.ടി.യു വി.സി സിസ തോമസിന് കാരണം കാണിക്കൽ നോട്ടീസ് നൽകി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി. സർക്കാർ നൽകിയ പേരുകൾ തള്ളി ഗവർണർ സിസയെ നിയമിച്ചതു മുതൽ സർക്കാർ തർക്കത്തിലാണ്. സിസ തോമസിനെ നിയമിച്ച് അഞ്ച് മാസത്തിന് ശേഷമാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. അടുത്തിടെ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ നിന്ന് സിസയെ നീക്കം ചെയ്യുകയും പകരം നിയമനം നൽകാതിരിക്കുകയും ചെയ്തു. ഒടുവിൽ സിസയുടെ പരാതിയിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തിരുവനന്തപുരത്ത് നിയമനം നടത്താൻ ഉത്തരവിടുകയാണ് ചെയ്തത്. സിസ നൽകിയ ഹർജിയിലാണ് ഉത്തരവ്. കെ.ടി.യു വി.സി സ്ഥാനത്ത് നിന്ന് സുപ്രീംകോടതി അയോഗ്യയാക്കിയ ഡോ.എം.എസ് രാജശ്രീയെയാണ് സിസ തോമസിന് പകരം നിയമിച്ചത്. ടെക്നിക്കൽ ഡിപ്പാർട്ട്മെന്‍റിൽ സീനിയർ ജോയിന്‍റ് ഡയറക്ടറായിരിക്കുമ്പോഴാണ് സിസയെ കെടിയുവിന്‍റെ വിസിയായി ഗവർണർ നിയമിച്ചത്. നിലവിൽ വിസി സ്ഥാനത്ത് തുടരുന്നതിന് സിസ തോമസിന് തടസ്സമില്ലെങ്കിലും സിസ തോമസിന്‍റെ പുതിയ നിയമനം തിരുവനന്തപുരം ജില്ലയ്ക്ക് പുറത്താണെങ്കിൽ സാങ്കേതിക…
തിരുവനന്തപുരം: കേരളത്തിൽ ചൂട് കനക്കുന്നതിനനുസരിച്ച് നിർജ്ജലീകരണത്തിനും അനാരോഗ്യത്തിനും സാധ്യതയുള്ളതിനാൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ദാഹം തോന്നുന്നില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. ചിക്കൻപോക്സ്, വയറിളക്ക രോഗങ്ങൾ എന്നിവയ്ക്കെതിരെ ജാഗ്രത പാലിക്കണം. സൂര്യാഘാതത്തിന് സാധ്യതയുള്ളതിനാൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. കെട്ടിടങ്ങൾക്ക് പുറത്ത് ജോലി ചെയ്യുന്നവർ സമയക്രമം കർശനമായി പാലിക്കണം. രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. തിളപ്പിച്ചാറിയ വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. യാത്രയിൽ വെള്ളം കരുതുന്നുണ്ടെന്ന് ഉറപ്പാക്കുക. കടകളിൽ നിന്നും വഴിയോരങ്ങളിൽ നിന്നും ജ്യൂസ് കുടിക്കുന്നവർ വെള്ളം നല്ലതാണെന്നും ഐസ് ശുദ്ധജലത്തിൽ നിന്നാണ് നിർമ്മിച്ചതെന്നും ഉറപ്പാക്കണം. അല്ലാത്തപക്ഷം മറ്റു പല രോഗങ്ങളും ഉണ്ടാകും. നേരിട്ട് സൂര്യപ്രകാശം ഏൽക്കരുത്. കുടയോ തൊപ്പിയോ ഉപയോഗിക്കുക. പ്രായമായവർ, കൊച്ചുകുട്ടികൾ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ, വെയിലത്ത് ജോലി ചെയ്യുന്നവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. ആശുപത്രികളും ജാഗ്രത പാലിക്കണം. പനി നിരീക്ഷണം ശക്തമാക്കാനും ഫീൽഡ് തല…
തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാൽ ഗോവധ നിരോധന നിയമം നടപ്പാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞതായി പ്രിയങ്കയുടെ ചിത്രമുൾപ്പെടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വ്യാജം. പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് കെ.പി.സി.സി ഡിജിറ്റൽ മീഡിയ കൺവീനർ ഡോ. പി സരിൻ വ്യക്തമാക്കി. പ്രിയങ്ക ഗാന്ധിയുടെ പേരിൽ പ്രചരിക്കുന്ന പോസ്റ്റർ വ്യാജമാണ്. അത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ല. ഇത് ഒരു പ്രത്യേക അജണ്ടയോടെയാണ് പ്രചരിക്കുന്നത്. ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമാണ്. സോഷ്യൽ മീഡിയയിൽ അത്തരമൊരു ചർച്ചയ്ക്ക് ഇടമില്ല. എന്നാൽ അത്തരം പ്രചാരണങ്ങളെ ശക്തമായി നേരിടുമെന്നും സരിൻ പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കോൺഗ്രസിനെതിരെ ഇത്തരം വ്യാജപ്രചാരണങ്ങൾ നടക്കുന്നത്. ആളുകളെ വിഡ്ഢികളാക്കാമെന്ന് കരുതരുത്. സത്യം എന്താണെന്ന് ജനം തിരിച്ചറിയുന്നുണ്ട്. നുണപ്രചാരണം കൊണ്ട് കോൺഗ്രസിനെ തകർക്കാൻ കഴിയില്ലെന്നും സരിൻ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇത്തരം പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഫെയ്സ്ബുക്കിലും വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും പ്രചരിക്കുന്ന വ്യാജ പോസ്റ്ററിന് പിന്നിലെ യാഥാർത്ഥ്യം ജനങ്ങൾക്ക് മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ 7 ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ട് ഡൽഹിയിലെ പ്രത്യേക കോടതി. 10 ദിവസത്തെ കസ്റ്റഡിയാണ് ഇഡി ആവശ്യപ്പെട്ടത്. സിബിഐ കേസിൽ സിസോദിയയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഇന്നലെ ഇഡി അറസ്റ്റ് ചെയ്തത്. സിബിഐ കേസിലെ ജാമ്യാപേക്ഷ മാർച്ച് 21ന് പരിഗണിക്കും. നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെ കേന്ദ്ര അന്വേഷണ ഏജൻസികൾ അറസ്റ്റിനെ അവകാശമായി കാണുന്നുവെന്ന് സിസോദിയയുടെ അഭിഭാഷകൻ ദയാൻ കൃഷ്ണ കോടതിയിൽ ആരോപിച്ചു. ഇക്കാര്യത്തിൽ കോടതികൾ ശക്തമായി പ്രതികരിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. ആരോപണവിധേയമായ കുറ്റകൃത്യത്തിൽ തെളിവുകളില്ലാതെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം അന്വേഷണം ആരംഭിക്കാൻ ഇഡിക്ക് കഴിയില്ലെന്നും ദയാൻ കൃഷ്ണ പറഞ്ഞു. മദ്യനയം സംബന്ധിച്ച ഫയൽ ലഫ്റ്റനന്റ് ഗവർണറുടെ അടുത്ത് പോയെന്നും അദ്ദേഹം അത് ക്ലിയർ ചെയ്തിട്ടുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു.
കൊച്ചി: ബ്രഹ്മപുരത്തെ വിഷപ്പുക ജനങ്ങളിൽ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾ ഇപ്പോൾ പ്രവചിക്കാൻ കഴിയില്ല. പക്ഷേ പുകയുടെ അളവും ദൈർഘ്യവും എത്രത്തോളം കുറയ്ക്കാൻ കഴിയുമോ അത്രത്തോളം ഭാവി സുരക്ഷിതമായിരിക്കും. ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ സർക്കാർ ശാശ്വത നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ആരോഗ്യമേഖലയ്ക്ക് പ്രവചനാതീതമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ഐഎംഎ കൊച്ചി പ്രസിഡന്‍റ് ഡോ എസ് ശ്രീനിവാസ കമ്മത്തും സെക്രട്ടറി ഡോ ജോർജ് തുകലനും പറഞ്ഞു. ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്‍റിൽ വൻ തോതിൽ നിക്ഷേപിച്ചിരിക്കുന്ന പലതരം പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുമ്പോൾ പുകയോടൊപ്പം ആരോഗ്യത്തിന് ഹാനികരമായ മറ്റ് പല വാതകങ്ങളും അതിൽ നിന്ന് പുറത്തുവരുന്നു. അവ അന്തരീക്ഷത്തിൽ ലയിക്കുകയും ചെയ്യുന്നു. പുക ശ്വസിച്ച് പ്ലാന്‍റിന് സമീപത്തുള്ളവർ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതായി റിപ്പോർട്ടുണ്ട്. ചുമ, ശ്വാസതടസ്സം, മയക്കം, ഛർദ്ദി, ക്ഷീണം, തലവേദന തുടങ്ങിയ ലക്ഷണങ്ങളുമായി അയൽവാസികൾ ചികിത്സ തേടുന്നുണ്ടെങ്കിലും ഇവരിൽ ഭൂരിഭാഗം പേർക്കും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ട ആവശ്യം…
വേനൽ ചൂടിനെ ചെറുത്ത് ശരീരം തണുപ്പിക്കാനും, രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും ശർക്കര അത്യുത്തമമെന്ന് ആരോഗ്യവിദഗ്ധർ. വേനൽക്കാലങ്ങളിൽ സാധാരണയായി കണ്ടുവരുന്ന ചുമ, ജലദോഷം, പനി എന്നിവയെ ചെറുക്കാൻ ശർക്കരക്ക് കഴിവുണ്ട്. പഞ്ചസാരയുടെ അമിത ഉപയോഗം ചൂട് കൂടുതലുള്ള സമയങ്ങളിൽ അമിതദാഹം തോന്നുന്നതിന് കാരണമാകുമെന്നതിനാൽ ശർക്കര ഉപയോഗിക്കുന്നതാണ് അഭികാമ്യം. പുറത്തു പോകുമ്പോൾ ചെറിയ കഷ്ണം ശർക്കര കയ്യിൽ കരുതുന്നതും നല്ലതാണ്. കനത്ത ചൂട് മൂലമുള്ള ക്ഷീണം അകറ്റി ഊർജ്ജം വീണ്ടെടുക്കാൻ ശർക്കരയിലെ കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകൾ സഹായിക്കും. വേനൽകാലത്ത് പലരെയും അലട്ടുന്ന ദഹനപ്രശ്നങ്ങൾക്കുള്ള പ്രതിവിധി കൂടിയാണ് ശർക്കര. വയറിലെ ദഹനരസങ്ങളെ ഉത്തേജിപ്പിച്ച് അസിഡിറ്റി പോലുള്ള ബുദ്ധിമുട്ടുകൾ ശർക്കര ഇല്ലാതാക്കും. പ്രകൃതിദത്ത ഡൈയൂററ്റിക് കൂടിയായ ശർക്കര കഴിക്കുന്നതിലൂടെ മധുരത്തോടുള്ള അമിത താല്പര്യവും നിയന്ത്രിക്കപ്പെടുന്നു.
തിരുവനന്തപുരം: കേരളത്തിൽ എച്ച് 3 എൻ 2 കേസുകൾ കുറവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പനി വന്നാൽ സ്രവ പരിശോധന നടത്തണം. വയറിളക്കത്തിനുള്ള ചികിത്സ വൈകരുതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മലപ്പുറം ചുങ്കത്തറയിൽ 11 കോളറ കേസുകൾ റിപ്പോർട്ട് ചെയ്തതായും ആരോഗ്യമന്ത്രി അറിയിച്ചു.
അബുദാബി: യു.എ.ഇയിൽ രണ്ട് മരുന്നുകൾക്ക് നിരോധനം. അബുദാബി ആരോഗ്യ വകുപ്പ് രണ്ട് ഡയറ്ററി സപ്ലിമെന്‍റുകൾ നിരോധിക്കുകയും അവ വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.’മോൺസ്റ്റർ റാബിറ്റ് ഹണി’,’കിംഗ് മൂഡ്’എന്നിവയാണ് നിരോധിച്ച മരുന്നുകൾ. സപ്ലിമെന്‍റ്കൾ കഴിക്കുകയും പാർശ്വഫലങ്ങൾ അനുഭവപ്പെടുകയും ചെയ്താൽ ഉടനടി വൈദ്യസഹായം തേടാൻ അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലബോറട്ടറി വിശകലനത്തിൽ പാക്കേജിംഗിൽ ഉൾപ്പെടുത്താത്ത ഫാർമസ്യൂട്ടിക്കൽ ചേരുവകൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഉൽപ്പന്നങ്ങൾ നിരോധിച്ചത്. ഈ ചേരുവകൾ ഗുരുതരമായ പാർശ്വഫലങ്ങൾക്കും കാരണമാകും.
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ഇടനിലക്കാരൻ ഒത്തുതീർപ്പിനായി ബന്ധപ്പെട്ടുവെന്ന സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ ആരോപണം തള്ളി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. സ്വപ്നയുടേത് കള്ളക്കഥയാണെന്നാണ് സി.പി.എം പ്രതികരിച്ചത്. സ്വർണക്കടത്ത് കേസ് എടുത്തത് കേന്ദ്ര ഏജൻസികളാണെന്നിരിക്കെ കേസ് പിൻവലിക്കാമെന്ന് സി.പി.എം വാഗ്ദാനം ചെയ്തുവെന്ന് പറയുന്നത് കല്ലുവെച്ച നുണയാണ്. കേന്ദ്ര ഏജൻസികളുടെ കേസുമായി സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ലെന്നതാണ് വാസ്തവം. എന്നാൽ സംസ്ഥാനത്തെ ഭരണകക്ഷിയെന്ന നിലയിൽ കേസ് പിൻവലിക്കാമെന്ന് ഉറപ്പ് നൽകിയെന്നത് നുണയാണെന്നും സി.പി.എം പ്രസ്താവനയിൽ പറഞ്ഞു.
മുംബൈ: പത്താന് ശേഷം ഷാരൂഖ് ഖാൻ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ജവാൻ’. ചിത്രത്തിലെ ഒരു രംഗം ഇപ്പോൾ ചോർന്നിരിക്കുകയാണ്. പ്രേക്ഷകരെ അമ്പരപ്പിക്കുന്ന തരത്തിലുള്ള രംഗമാണ് ചോർന്നതെന്നാണ് റിപ്പോർട്ടുകൾ. പകർപ്പവകാശ ലംഘനം ആരോപിച്ച് ജവാന്‍റെ നിർമ്മാതാക്കളായ റെഡ് ചില്ലീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് വീഡിയോ നീക്കം ചെയ്യുകയാണ്. ആക്ഷൻ ഹീറോയായെത്തുന്ന ഷാരൂഖ് വില്ലൻമാരെ മർദ്ദിക്കുന്നതാണ് വീഡിയോയിൽ കാണുന്നതെന്നാണ് റിപ്പോർട്ടുകൾ. നീല പാന്‍റും നീല ഷർട്ടും ധരിച്ച് സിൽവർ ബെൽറ്റ് പോലുള്ള വസ്തു ഉപയോഗിച്ച് വില്ലൻമാരെ നേരിടുന്ന ഷാരൂഖിനെയാണ് സീനില്‍ കാണാൻ കഴിയുന്നത്. സ്ലോ മോഷനിലുള്ള ഈ ഷോട്ട് ഷാരൂഖിന്‍റെ ആരാധകരെ ആവേശഭരിതരാക്കിയിട്ടുണ്ട്. എവിടെ നിന്നാണ് രംഗം ലീക്കായതെന്ന് വ്യക്തമല്ല. അതേസമയം, ജവാന്‍റെ ചിത്രീകരണം മുംബൈയിൽ അവസാന ഘട്ടത്തിലാണെന്നാണ് വിവരം.
