- മുഖ്യമന്ത്രി പ്രഖ്യാപിച്ച പുതിയ വ്യക്തിഗത രേഖ കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല, നിയമപരമായി നേരിടും; വിഘടനവാദ രാഷ്ട്രീയമെന്നും രാജീവ് ചന്ദ്രശേഖർ
- മുസ്ലീം ലീഗിന് വഴങ്ങി കോണ്‍ഗ്രസ്; കൊച്ചി കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം പങ്കിടും
- ‘ഞരമ്പിന് മുറിവേറ്റു, വൈകിയിരുന്നെങ്കിൽ ചലനശേഷി നഷ്ടപ്പെട്ടേനെ’; പരിക്കേറ്റ വിനായകൻ ആശുപത്രി വിട്ടു
- നിവിൻ പോളി- അഖിൽ സത്യൻ ചിത്രം ‘സർവ്വം മായ’ നാളെ മുതൽ തിയേറ്ററുകളിൽ
- ‘വാജ്പേയ്യുടെ ജന്മദിനാഘോഷത്തില് പങ്കെടുക്കണം’; ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് അവധിയില്ലാതെ ലോക്ഭവന്
- കേരളത്തില്‍ നിന്നുള്ള വിമാനക്കമ്പനി അല്‍ഹിന്ദ് എയറിന് കേന്ദ്രാനുമതി; ആകാശത്ത് ഇനി പുത്തന്‍ ചിറകുകള്
- പുതിയ ട്രാഫിക് നിയമം ഫലപ്രദമാകുന്നു, കുവൈത്തിൽ അപകടകരമായ ഡ്രൈവിംഗ് ഗണ്യമായി കുറഞ്ഞു
- കേരളത്തില്‍ പുതിയ തിരിച്ചറിയല്‍ കാര്‍ഡ്; ഇനി മുതല്‍ ഫോട്ടോ പതിച്ച നേറ്റിവിറ്റി കാര്‍ഡ്
Author: News Desk
മുംബൈ: ട്വന്റി-20 ലോകകപ്പിനൊരുങ്ങുന്ന ടീം ഇന്ത്യക്ക് കനത്ത തിരിച്ചടി. പേസര്‍ ജസ്പ്രീത് ബൂംറ നടുവേദനയെ തുടര്‍ന്ന് ലോകകപ്പ് ടീമില്‍ നിന്നും പുറത്തായി. ഒക്ടോബര്‍ 16 ന് ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ജസ്പ്രീത് ബൂംറ ഉണ്ടാകില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നടുവേദനയെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഏഷ്യാ കപ്പ് മുഴുവനായി നഷ്ടപ്പെട്ട ബൂംറ ഓസ്‌ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പരയിലെ രണ്ടും മൂന്നും മത്സരങ്ങളില്‍ കളിച്ചിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ട്വന്റി-20യില്‍ നിന്നും പരുക്കിനെ തുടര്‍ന്ന് താരം വിട്ടു നിന്നു. ബൂംറയുടെ പരുക്ക് ഭേദമാക്കാന്‍ ചുരുങ്ങിയത് 6 മാസമെങ്കിലും എടുക്കുമെന്നാണ് വിദഗ്ധ ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.
കോഴിക്കോട്: ഷോപ്പിംഗ് മാളിൽ യുവനടിമാർക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ അന്വേഷണം തുടരുന്നു. കേസിലെ പ്രതികളെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. സംശയത്തിന്‍റെ പേരിൽ ഒരാളെ ചോദ്യം ചെയ്തു. എന്നാൽ ഇയാൾ പ്രതിയാണെന്ന് തെളിയിക്കുന്ന തെളിവുകളൊന്നും പോലീസിന് ലഭിച്ചിട്ടില്ല. മാളിൽ നടന്ന സിനിമാ പ്രൊമോഷന്‍ പരിപാടിയിൽ നിന്ന് പരമാവധി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഫിലിം പ്രൊമോഷൻ ഇവന്‍റിന്‍റെ ഭാഗമായി നിരവധി പേർ പകർത്തിയ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. ഇതിന് പുറമെ മാളിലെ വിവിധ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. മാളിലെ വാണിജ്യ സ്ഥാപനങ്ങളിൽ നിന്നുള്ള ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവസമയത്ത് മാളിൽ വൻ ജനാവലിയുണ്ടായിരുന്നു. കേസിൽ കഴിഞ്ഞ ദിവസം രണ്ട് നടിമാരുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. കോഴിക്കോട് ഹൈലൈറ്റ് മാളിൽ ചൊവ്വാഴ്ച രാത്രി നടന്ന ചടങ്ങിലാണ് യുവനടിമാർ ലൈംഗികാതിക്രമത്തിനിരയായത്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു പരിപാടിക്കായി ഒരു കൂട്ടം യുവനടിമാരും അഭിനേതാക്കളും മാളിൽ എത്തിയിരുന്നു. സംഭവം കാണാനായി ഒരു വലിയ ജനക്കൂട്ടം മാളിൽ തടിച്ചുകൂടിയിരുന്നു. ചടങ്ങ്…
ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടിക്ക് മാത്രമേ ഉത്തർപ്രദേശിൽ ബിജെപിയെ തോൽപ്പിക്കാനാകൂ എന്ന് അഖിലേഷ് യാദവ്. മൂന്നാം തവണയും സമാജ്‌വാദി പാര്‍ട്ടി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വർഷം ആദ്യം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ എസ്.പി കഠിനാധ്വാനം ചെയ്‌തിരുന്നുവെന്നും, എന്നാൽ ബിജെപി ഔദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. “അവര്‍ എല്ലാ കുതന്ത്രങ്ങളും പ്രയോഗിച്ചു. ഇതാണ് തങ്ങള്‍ തോല്‍ക്കാന്‍ കാരണം. 2019ലെയും 2022ലെയും പരീക്ഷണങ്ങള്‍ വിജയിച്ചില്ല. എനിക്ക് ഒരു കാര്യം പറയാന്‍ കഴിയും. ഇന്ന് ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കഴിയുന്ന ആരെങ്കിലുമുണ്ടെങ്കില്‍, അത് സമാജ്‌വാദി പാര്‍ട്ടിയാണ്.” – അഖിലേഷ് പറഞ്ഞു.
ഡൽഹി: സുപ്രീംകോടതി പ്രഖ്യാപിച്ച ബഫർ സോണിൽ രണ്ട് ദേശീയ ഉദ്യാനങ്ങൾക്ക് ഇളവ്. സഞ്ജയ് ഗാന്ധി ദേശീയ ഉദ്യാനം, താനെ ക്രീക് ഫ്ലാമിങ്ങോ വന്യമൃഗ കേന്ദ്രം എന്നിവയ്ക്കാണ് ഇളവ് പ്രഖ്യാപിച്ചത്. 2021 ജൂൺ 3ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം സംരക്ഷിത ഉദ്യാനങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോൺ പ്രഖ്യാപിച്ചിരുന്നു. പ്രദേശത്തെ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവെച്ചു. വിധിയിൽ വ്യക്തത ആവശ്യപ്പെട്ട് മഹാരാഷ്ട്ര റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ വിധിക്കെതിരെ കേരളം റിവ്യൂ ഹർജി നൽകിയിരുന്നു. വിധിയിൽ വ്യക്തത തേടി കേന്ദ്ര സർക്കാരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. രണ്ട് മേഖലകളെ ഒഴിവാക്കിയുള്ള പുതിയ വിധിയുടെ ആനുകൂല്യം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നിയമവൃത്തങ്ങൾ. അതേസമയം, സുപ്രീംകോടതി നിര്‍ദ്ദേശിച്ച പ്രകാരം ബഫര്‍ സോണുമായി ബന്ധപ്പെട്ട വ്യക്തമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനും ഫീല്‍ഡ് പരിശോധന നടത്തുന്നതിനുമായി വിദഗ്ധ സമിതി രൂപീകരിച്ചതായി മന്ത്രി…
തിരുവനന്തപുരം: സുപ്രീംകോടതി വിധിയില്‍ നിര്‍ദ്ദേശിച്ച പ്രകാരം വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കി.മീ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍, വീടുകള്‍, മറ്റ് നിര്‍മ്മാണങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനും ഇതിനായി ഫീല്‍ഡ് പരിശോധന നടത്തുന്നതിനുമായി വിദഗ്ധ സമിതി രൂപീകരിച്ചതായി വനം മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ ചെയര്‍മാന്‍ ആയിട്ടുള്ള സമിതിയില്‍ പരിസ്ഥിതി വകുപ്പിലെയും തദ്ദേശസ്വയം ഭരണ വകുപ്പിലെയും അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, മുന്‍ വനം വകുപ്പ് മേധാവി ശ്രീ. ജയിംസ് വര്‍ഗീസ് ഐ.എഫ്.എസ്(റിട്ട) എന്നിവരാണ് മറ്റ് അംഗങ്ങള്‍. ഈ സമിതിയ്ക്ക് സാങ്കേതിക സഹായം നല്‍കുന്നതിനായി സാങ്കേതിക വിദഗ്ധരുടെ ഒരു സമിതിയും രൂപീകരിച്ചിട്ടുണ്ട്. നേരത്തെ കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആൻഡ് എന്‍വിയോണ്‍മെന്റല്‍ സെന്‍റർ തയ്യാറാക്കി സമർപ്പിച്ച ഫീൽഡ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം അവലോകനം ചെയ്തിരുന്നു. ഈ റിപ്പോർട്ട് ഉൾപ്പെടെ പരിശോധിച്ച് ആവശ്യമായ ഫീൽഡ് പരിശോധന നടത്തിയ ശേഷമായിരിക്കും…
കീവ്: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനെ വിമർശിക്കുന്ന, യുക്രെയ്നിലെ റഷ്യൻ സൈനികരുടെയും കുടുംബാംഗങ്ങളുടെയും ഫോൺ സംഭാഷണങ്ങൾ പുറത്ത്. പുട്ടിൻ ഒരു വിഡ്ഢിയാണെന്നും കണ്ണിൽ പെടുന്നവരെയെല്ലാം വെടിവയ്ക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും സംഭാഷങ്ങളിൽ പറയുന്നു. യുക്രെയിനിൽ റഷ്യ തിരിച്ചടി നേരിടുകയാണെന്നും സൂചനയുണ്ട്. ദിവസങ്ങൾക്കുള്ളിൽ യുക്രെയ്ൻ വീഴുമെന്ന കണക്കുകൂട്ടലിലാണ് റഷ്യ ആക്രമണം തുടങ്ങിയതെങ്കിലും, ഏഴു മാസം പിന്നിടുമ്പോഴും ശക്തമായി പിടിച്ചുനിൽക്കുകയാണ് യുക്രെയ്ൻ. ആക്രമണത്തിന്റെ പേരിൽ റഷ്യയ്ക്കെതിരെ രാജ്യാന്തര തലത്തിൽ വിമർശനവും ഉപരോധങ്ങളും ഉണ്ടാകുമ്പോഴും റഷ്യയോടു വിധേയത്വം പുലർത്തുന്ന മേഖലകളിൽ ഹിതപരിശോധന നടത്തി അവയെ കൂട്ടിച്ചേർക്കാൻ ഒരുങ്ങുകയാണ് പുട്ടിൻ. ഈ സാഹചര്യത്തിലാണ് സ്വന്തം സൈനികർ പുട്ടിനെതിരെ സംസാരിക്കുന്നുവെന്ന വിവരം പുറത്ത് വരുന്നത്. തങ്ങളുടെ താമസ സ്ഥലത്തിനു സമീപത്തു കൂടെ കടന്ന് പോയ മൂന്ന് യുക്രെയ്ൻകാരെ കൊല്ലാൻ കമാൻഡർ ഉത്തരവിട്ടെന്നും അനുസരിക്കേണ്ടി വന്ന താനൊരു കൊലയാളിയായി മാറിയെന്നും സെർഗി എന്ന് പേരുള്ള സൈനികൻ കാമുകിയോടു പറയുന്നതുമാണ് പുറത്ത് വന്ന മറ്റൊരു സംഭാഷണത്തിൽ ഒന്ന്. ഇവരെ പിടികൂടി ചോദ്യം ചെയ്തശേഷം തങ്ങളുടെ…
മനുഷ്യന്റെ ഇടപെടൽ മൂലം ചൊവ്വയിലും മാലിന്യങ്ങൾ കുമിഞ്ഞു കൂടുകയാണ് എന്ന് പുതിയ പഠനങ്ങൾ. 50 വർഷത്തെ പര്യവേക്ഷണത്തിനിടയിൽ മനുഷ്യർ ചൊവ്വയുടെ ഉപരിതലത്തിൽ വലിയ അളവിലുള്ള അവശിഷ്ടങ്ങൾ ഉപേക്ഷിച്ചതായാണ് റിപ്പോർട്ട്. 14 വ്യത്യസ്ത ദൗത്യങ്ങളിലൂടെ 18 മനുഷ്യനിർമിത വസ്തുക്കൾ ചൊവ്വയിലേക്ക് അയച്ചതായി ഐക്യരാഷ്ട്രസഭയുടെ ബഹിരാകാശ കാര്യാലയം അറിയിച്ചു. നിലവിൽ ചൊവ്വയിൽ 7,119 കിലോഗ്രാം മനുഷ്യ നിർമിത അവശിഷ്ടങ്ങൾ ഉണ്ടെന്നാണ് കണക്ക്. 2022 ഓഗസ്റ്റിൽ ചൊവ്വ റോവർ പെർസെവറൻസ് ലാൻഡിംഗ് സമയത്തിനിടെ എറിഞ്ഞ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി നാസ സ്ഥിരീകരിച്ചു. ഒരു പോസ്റ്റ്-ഡോക്ടറൽ റിസർച്ച് ഫെലോ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഉപേക്ഷിക്കപ്പെട്ട ഹാർഡ്‌വെയർ, പ്രവർത്തനരഹിതമായ ബഹിരാകാശ പേടകം, തകർന്ന ബഹിരാകാശ പേടകം എന്നിങ്ങനെ പ്രധാനമായും മൂന്നു തരത്തിലുള്ള അവശിഷ്ടങ്ങളാണ് ചൊവ്വയിൽ ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്.
തിരുവനന്തപുരം: പിഎഫ്ഐ നിരോധനത്തില്‍ നിയമപ്രകാരം മാത്രമേ തുടർ നടപടികൾ പാടുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരെയും വേട്ടയാടുകയാണെന്ന തോന്നൽ പാടില്ലെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. നിരോധനം ലംഘകർക്കെതിരെ നടപടിയെടുക്കണമെന്നും സംഘടനയിൽ നിന്നും മാറിയവരെ നിരീക്ഷിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. കളക്ടർമാരുടെയും എസ്പിമാരുടെയും യോഗത്തിലാണ് നിര്‍ദ്ദേശം. ലഹരിക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും എന്‍ടിപിഎസ് ആക്ട് പ്രകാരം കരുതൽ തടങ്കൽ എടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഇതിനായി പരമാവധി ശുപാർശകൾ സർക്കാരിന് നൽകണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. കാപ്പാ ഫലപ്രദമായി ഉപയോഗിക്കണമെന്നാണ് മറ്റൊരു നിര്‍ദ്ദേശം. പൊലീസ് നൽകുന്ന ശുപാർശകളിൽ ഫലപ്രദമായ നടപടിയുണ്ടാകണമെന്നും ശുപാർശകളിൽ സംശയമുണ്ടായാൽ കളക്ടർമാരും എസ്പിമാരുമായി ചർച്ച നടത്തണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കോട്ടയത്ത് കാപ്പയിൽ നിന്നും ഒഴിവാക്കിയ ഗുണ്ട, പോലീസ് സ്റ്റേഷന്റെ മുന്നിൽ കൊല നടത്തിയ കാര്യവും അദ്ദേഹം ഓർമ്മിച്ചു. കാപ്പാ ശുപാർശയിൽ ഉത്തരവിടുന്നതിൽ ചില കളക്ടർമാർ പിന്നോട്ടാണെന്നും അത് പാടില്ലെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഒരു നിയമം എല്ലാ കളക്ടർമാരും ഒരേ പോലെ ഉപയോഗിക്കണം. ഗുണ്ടകളെയും ലഹരി…
പിഎഫ്ഐ കൊടികള്‍ അഴിച്ചുമാറ്റുന്നതിനിടെ മുദ്രാവാക്യം വിളിച്ച 2 പേര് കസ്റ്റഡിയില്‍; യുഎപിഎ പ്രകാരം കേസെടുക്കും
തിരുവനന്തപുരം: കല്ലമ്പലത്ത് പിഎഫ്ഐ കൊടികള്‍ അഴിച്ചുമാറ്റുന്നതിനിടെ മുദ്രാവാക്യം വിളിച്ച 2 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ യുഎപിഎ പ്രകാരം കേസെടുക്കും. അതേസമയം പോപ്പുലർ ഫ്രണ്ടിന്‍റെ ഹർത്താലിനിടെയുണ്ടായ ആക്രമണങ്ങളിൽ ഹൈക്കോടതി കർശന നടപടി സ്വീകരിച്ചു. ഹർത്താലിൽ അഞ്ചുകോടി 20 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചതായി സർക്കാരും കെ.എസ്.ആർ.ടി.സിയും നൽകിയ കണക്കുകൾ വ്യക്തമാക്കുന്നു. ഈ തുക രണ്ടാഴ്ചയ്ക്കകം കെട്ടിവെക്കണം. ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി മുൻപാകെയാണ് പി എഫ് ഐ ഭാരവാഹികൾ തുക കെട്ടിവയ്‍ക്കേണ്ടത്. തുക കെട്ടിവച്ചില്ലെങ്കിൽ നേതാക്കളുടെ സ്വകാര്യ സ്വത്തുവകകളടക്കം കണ്ടുകെട്ടണമെന്ന് കോടതി സർക്കാരിനോട് നിർദേശിച്ചു. അഡ്വ പി ഡി ശാർങധരനെ ക്ലെയിംസ് കമ്മീഷണറായി ഹൈക്കോടതി നിയോഗിച്ചു. ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി മുൻപാകെ പ്രതികൾ കെട്ടിവെക്കുന്ന തുക കോടതി നിയോഗിച്ച ക്ലെയിംസ് കമ്മീഷണർ മുഖേന വിതരണം ചെയ്യും. ഹർത്താൽ ദിനത്തിലെ ആക്രമണ ക്കേസുകളിലെ പ്രതികളുടെ ജാമ്യവ്യവസ്ഥയിൽ നഷ്ടപരിഹാര തുക ഉൾപ്പെടുത്താൻ ഹൈക്കോടതി മജിസ്ട്രേറ്റ് കോടതികൾക്ക് നിർദ്ദേശം…
ന്യൂഡൽഹി: ഗ്യാന്‍വാപി കേസിൽ സർവേ സ്റ്റേ ചെയ്യുന്നത് അലഹബാദ് ഹൈക്കോടതി ഒക്ടോബർ 31 വരെ നീട്ടി. പള്ളി സമുച്ചയത്തിൽ സർവേ നടത്താനും കേസിന്‍റെ തുടർനടപടികൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് കൈമാറാനും വാരണാസി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അലഹബാദ് ഹൈക്കോടതിയാണ് വിധിയുടെ സ്റ്റേ നീട്ടിയത്. കേസിൽ അടുത്ത വാദം ഒക്ടോബർ 18ന് നടക്കുമെന്ന് വാദം കേട്ട ജസ്റ്റിസ് പ്രകാശ് പാഡിയ പറഞ്ഞു.
