Author: News Desk

ബാസല്‍: ഇന്ത്യന്‍ താരം വിരാട് കോഹ്ലിയ്ക്ക് നന്ദിയറിയിച്ച് ഇതിഹാസം റോജര്‍ ഫെഡറര്‍. ഫെഡററുടെ വിരമിക്കലുമായി ബന്ധപ്പെട്ട് കോഹ്ലി ഒരു ആശംസാവീഡിയോ പങ്കുവെച്ചിരുന്നു. ഈ ആശംസയ്ക്കാണ് ഫെഡറര്‍ താരത്തിനോടുള്ള നന്ദി പറഞ്ഞത്. ഫെഡററുടെ കടുത്ത ആരാധകനായ കോഹ്ലിയുടെ ആശംസാവീഡിയോയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. 2018 ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഫെഡററെ പരിചയപ്പെടാന്‍ സാധിച്ചതിന്റെ സന്തോഷവും കോഹ്ലി വീഡിയോയിലൂടെ പങ്കുവെച്ചിരുന്നു. 20 ഗ്രാന്‍ഡ്സ്ലാം അടക്കം 103 കിരീടങ്ങള്‍ നേടിയാണ് ഫെഡറര്‍ തന്റെ ടെന്നീസ് കരിയര്‍ അവസാനിപ്പിച്ചത്. ലേവര്‍ കപ്പിലൂടെയാണ് സ്വിസ്സ് ഇതിഹാസം കളത്തോട് വിട വാങ്ങിയത്.

Read More

തിരുവനന്തപുരം: കോവിഡ് കാലത്ത് എടുത്ത പോലീസ് കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനം. സാമൂഹിക അകലം പാലിക്കാത്തതിനും കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനും എടുത്ത കേസുകൾ പിൻവലിക്കാനാണ് തീരുമാനം. മുഖ്യമന്ത്രിയുമായും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും ഇന്ന് ചേർന്ന യോഗത്തിലാണ് കേസുകൾ പിൻവലിക്കാൻ തീരുമാനിച്ചത്. കോവിഡ് കാലത്ത് സംസ്ഥാനത്ത് 1.40 ലക്ഷത്തിലധികം കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സാമൂഹിക അകലം പാലിക്കാതിരിക്കൽ, മാസ്ക് ധരിക്കാതിരിക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കും.  പി.എസ്.സി ഉദ്യോഗാർത്ഥികളുടെ സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാനും തീരുമാനമായി. എന്നാൽ പൊതുമുതൽ നശിപ്പിച്ച കേസുകളിലും അക്രമസംഭവങ്ങളിലും നടപടി തുടരും.

Read More

തിരുവനന്തപുരം: സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി വിഭാഗീയതയ്ക്കെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ താക്കീത് നൽകി. “വിഭാഗീയതയും വ്യക്തികേന്ദ്രീകരണ രീതിയും സിപിഐയില്‍ ഇല്ല. അത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ല. ചരിത്രം ഇത് ഓര്‍മപ്പെടുത്തുന്നു” പാര്‍ട്ടി മുഖമാസികയിൽ ഇതുമായി ബന്ധപ്പെട്ട് എഴുതിയ കുറിപ്പിൽ കാനം രേഖപ്പെടുത്തി. അതേസമയം, പ്രായപരിധി തീരുമാനത്തെ പരസ്യമായി വിമർശിച്ച സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.ദിവാകരനെതിരെ നടപടി ഉണ്ടായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പ്രതിനിധി സമ്മേളനത്തിൽ പതാക ഉയർത്താനിരിക്കുന്ന സി ദിവാകരനെ അതിൽ നിന്ന് ഒഴിവാക്കുന്നത് നേതൃത്വത്തിന്‍റെ പരിഗണനയിലാണ്. നാളെ ഉച്ചയ്ക്കു ചേരുന്ന പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ദിവാകരനെ പതാക ഉയര്‍ത്തുന്നതില്‍ നിന്ന് ഒഴിവാക്കണമോ എന്ന് തീരുമാനിക്കും. നാളെ വൈകിട്ട് ഏഴുമണിക്ക് സമ്മേളനത്തിന് കൊടിയുയരും.

Read More

കുവൈത്ത് സിറ്റി: നബിദിനത്തോടനുബന്ധിച്ച് ഒക്ടോബർ 9 പൊതു അവധിയായിരിക്കുമെന്ന് കുവൈത്ത് സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു. അവധി ദിവസം ജോലി ചെയ്യിക്കാൻ പാടില്ലെന്നും അറിയിച്ചു.

Read More

പാലക്കാട്: ചട്ടം ലംഘിച്ച് പാലക്കാട് മണ്ണാർക്കാട് നഗരസഭ അധ്യക്ഷൻ സി മുഹമ്മദ് ബഷീറിൻ്റെ ബഹുനില കെട്ടിട നിർമാണം. നഗര മധ്യത്തിലാണ് വ്യാപാര സമുച്ചയത്തിലെ അനധികൃത നിർമാണം. ഓഡിറ്റ് റിപ്പോർട്ടിൽ അൽഫായിദ കൺവെൻഷൻ സെൻ്ററിൻ്റെ നികുതി തിട്ടപ്പെടുത്തിയതിലും ക്രമക്കേടുണ്ടെന്ന് കണ്ടെത്തി. ഓഡിറ്റ് റിപ്പോർട്ടിന്മേൽ തുടർ നടപടികൾക്ക് തുടക്കമിട്ടതായി നഗരസഭ സെക്രട്ടറി അറിയിച്ചു. 1991.29 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കെട്ടിടം പണിയാൻ 2013ലാണ് മുഹമ്മദ് ബഷീറിന് അനുമതി കിട്ടിയത്. എന്നാൽ നിലവിലെ കെട്ടിടത്തിൻ്റെ വിസ്തീർണം 7528.88 ചതുരശ്ര മീറ്ററാണ്. അതായത് അനുമതിയില്ലാതെ 5,537.59 ചതുരശ്ര മീറ്റർ കെട്ടിയിട്ടുണ്ട്. മൂന്ന് നിലകളിലായാണ് വ്യാപാര സമുച്ചയം. ഇതിൽ മൂന്നാം നിലയെ കുറിച്ച് നഗരസഭയുടെ രേഖകളിലെങ്ങും പരാമർശമിച്ചിട്ടില്ല. 2018 ഏപ്രിൽ ഒന്നു മുതൽ 2021 ഡിസംബർ 31 വരെയുള്ള ലോക്കൽ ഓഡിറ്റ് റിപ്പോർട്ടിലാണ് ക്രമക്കേടുകൾ വ്യക്തമാക്കുന്നത്. ഓഡിറ്റ് സംഘവും നഗരസഭ ഉദ്യോഗസ്ഥരും കഴിഞ്ഞ ഫെബ്രുവരി നാലിന് വ്യാപാര സമുച്ചയം പരിശോധിച്ചിരുന്നു. മൂന്നാം നില അനധികൃതമായതിനാൽ ഇത് ക്രമപ്പെടുത്താൻ കോംപൗണ്ടിങ്…

Read More

നയ്പിഡോ: ഓങ് സാൻ സൂചിയെയും മുൻ ഉപദേഷ്ടാവ് ഷോണ്‍ ടേണലിനെയും മ്യാൻമർ കോടതി മൂന്ന് വർഷം തടവ് ശിക്ഷക്ക് വിധിച്ചു. ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചതിനാണ് ശിക്ഷ നടപ്പാക്കിയതെന്നാണ് റിപ്പോർട്ട്. ഓസ്ട്രേലിയയിലെ സിഡ്നിയിലെ മക്വെറി സര്‍വകലാശാലയിലെ സാമ്പത്തിക വിഭാഗം പ്രഫസറാണ് സുചിയുടെ ഉപദേശകനായിരുന്ന ടേണല്‍. ഇമിഗ്രേഷൻ നിയമം ലംഘിച്ചതിനും കേസെടുത്തിട്ടുണ്ട്. എന്നാൽ ഇരുവരും ആരോപണങ്ങൾ നിഷേധിച്ചതായാണ് റിപ്പോർട്ടുകൾ . അടച്ചിട്ട കോടതിയിലാണ് ശിക്ഷ നടപ്പാക്കിയത്. എഴുപത്തേഴുകാരിയായ ഓങ് സാന്‍ സൂചി വിവിധ കേസുകളിലായി 23 വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ്. അഴിമതി, പട്ടാളത്തിനെതിരെ ജനങ്ങളെ ഇളക്കിവിടല്‍, കൊവിഡ് പ്രോട്ടോക്കോൾ ലംഘനം എന്നീ കുറ്റങ്ങളാണ് സൂചിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതിന് പിന്നാലെയാണ് പുതിയ കേസ്.

Read More

മോസ്കോ: യുക്രെയ്നിലെ റഷ്യൻ അധിനിവേശ മേഖലകൾ വെള്ളിയാഴ്ച ഔദ്യോഗികമായി റഷ്യയോടു കൂട്ടിച്ചേർക്കുമെന്ന് പ്രസി‍ഡന്റ് വ്ളാഡിമിർ പുട്ടിന്റെ വക്താവ് സ്ഥിരീകരിച്ചു. ഗ്രാൻഡ് ക്രെംലിൻ കൊട്ടാരത്തിലെ ജോർജിയൻ ഹാളിലാണ് പുതിയ മേഖലകളെ റഷ്യയിലേക്കു കൂട്ടിച്ചേർക്കുന്ന ചടങ്ങ് നടക്കുക. യുക്രെയ്നിലെ ലുഹാൻസ്ക്, ഡോണെറ്റ്സ്ക്, ഹേഴ്സൻ, സാപൊറീഷ്യ എന്നീ പ്രദേശങ്ങൾ റഷ്യൻ സൈന്യം പിടിച്ചെടുത്തിരുന്നു. ഈ മേഖലകളിൽ ഹിതപരിശോധന നടന്നപ്പോൾ ജനങ്ങൾ റഷ്യയിൽ ചേരാൻ താൽപ്പര്യം പ്രകടിപ്പിച്ചുവെന്നും പുടിൻ പറഞ്ഞു. മേഖലയിലെ ചില പ്രദേശങ്ങൾ റഷ്യൻ അനുകൂലികളുടെ കൈകളിലായിരുന്നു. ഈ നേതാക്കൾ പുടിനുമായി കൂടിക്കാഴ്ച നടത്തിയേക്കും. ക്രൈമിയ പിടിച്ചടക്കി എട്ട് വർഷത്തിന് ശേഷമാണ് 4 പ്രദേശങ്ങൾ കൂടി പിടിച്ചെടുക്കാൻ റഷ്യ ശ്രമിക്കുന്നത്. അതേസമയം, കൂട്ടിച്ചേർക്കുന്ന പുതിയ പ്രദേശങ്ങളെ റഷ്യയുടെ ഭാഗമായി അംഗീകരിക്കില്ലെന്ന് ജി–7 ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ വ്യക്തമാക്കി. കൂടുതൽ സൈനിക സഹായം വേണമെന്ന് യുക്രെയ്നും ആവശ്യപ്പെട്ടു.

Read More

മുംബൈ: ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ ഇന്ത്യൻ വ്യവസായി ഗൗതം അദാനിയുടെ സ്ഥാനം ഇടിഞ്ഞു. അദാനി രണ്ടാം സ്ഥാനത്ത് നിന്ന് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഫോബ്സിന്‍റെ ശതകോടീശ്വരൻമാരുടെ പട്ടിക പ്രകാരം ലൂയിസ് വിറ്റൺ മേധാവി ബെർനാർഡ് അർനോൾട്ടാണ് അദാനിയെ മറികടന്നത്. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസാണ് സമ്പത്തിന്‍റെ കാര്യത്തിൽ രണ്ടാം സ്ഥാനത്ത്. ലൂയിസ് വിറ്റണിന്‍റെ സ്ഥാപകന്‍റെ ആസ്തി 11.54 ലക്ഷം കോടി രൂപയാണ്. 11.56 ലക്ഷം രൂപയാണ് ജെഫ് ബെസോസിന്‍റെ ആസ്തി. ഏഷ്യയിലെ ഏറ്റവും ധനികനായ ഗൗതം അദാനിയുടെ ആസ്തി 5.7 ബില്യൺ ഡോളർ ഇടിഞ്ഞ് 10.97 ലക്ഷം കോടി രൂപയായി. ടെസ്ല സ്ഥാപകൻ എലോൺ മസ്ക് ലോകത്തിലെ ഏറ്റവും ധനികനാണ്. മസ്കിന്‍റെ ആസ്തി 21.52 ലക്ഷം കോടി രൂപയാണ്. ഓഹരി വിപണിയിലെ തകർച്ചയാണ് അദാനിയുടെ തിരിച്ചടിക്ക് കാരണം.

Read More

ന്യൂഡല്‍ഹി: വരാനിരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഉറപ്പായതിന് പിന്നാലെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് കോണ്‍ഗ്രസ് നേതാവ് ശശി തരൂരുമായി കൂടിക്കാഴ്ച നടത്തി. ദിഗ്‌വിജയ് സിംഗിന്‍റെ സ്ഥാനാർത്ഥിത്വത്തെ സ്വാഗതം ചെയ്യുന്നതായി യോഗത്തിന് ശേഷം ശശി തരൂർ ട്വീറ്റ് ചെയ്തു. ശത്രുക്കളെപ്പോലെ പോരടിക്കില്ലെന്നും സൗഹൃദ മത്സരമായി കാണുമെന്നും ഞങ്ങൾ പരസ്പരം ഉറപ്പ് നൽകിയിട്ടുണ്ട്,” തരൂർ പറഞ്ഞു. ഇതോടെ ദിഗ്‌വിജയ് സിംഗിനൊപ്പം തരൂരും മത്സരിക്കുമെന്ന് ഉറപ്പായി. “ഇന്ന് ഉച്ചയ്ക്കുശേഷം ദിഗ്‌വിജയ്‌ സിംഗ് കാണാനെത്തിയിരുന്നു. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തെ സ്വാഗതം ചെയ്തു. ശത്രുക്കളെ പോലെ തമ്മിൽ പോരടിക്കില്ലെന്നും സഹപ്രവര്‍ത്തകര്‍ക്കിടയിലുള്ള സൗഹൃദ മത്സരമായി ഇതിനെ കാണുമെന്നും പരസ്പരം ഉറപ്പ് നല്‍കി. ആരുതന്നെ ജയിച്ചാലും കോണ്‍ഗ്രസിന്റെ വിജയമാണ് ഞങ്ങളുടെ ആഗ്രഹം” – തരൂര്‍ ട്വീറ്റ് ചെയ്തു. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കൂടിയായ ദിഗ്‌വിജയ് സിംഗ് വെള്ളിയാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ച തന്നെ തരൂർ നാമനിർദേശ പത്രിക സമർപ്പിക്കാനും സാധ്യതയുണ്ട്.…

Read More

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിൽ കനത്ത സുരക്ഷയ്ക്കിടയിലും സുരക്ഷാവേലികളെല്ലാം മറികടന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കാലില്‍ തൊട്ട് ആരാധകന്‍. ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സ് പൂര്‍ത്തിയായശേഷം താരങ്ങള്‍ ഡ്രസ്സിം റൂമിലേക്ക് മടങ്ങവെയാണ് സംഭവം. ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി ഡ്രസ്സിംഗ് റൂമിന് നേര്‍ക്ക് നടന്നുവരികയായിരുന്ന രോഹിത് ശര്‍മയുടെ കാലില്‍ തൊടുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഇയാളെ ഗ്രൗണ്ടിനുള്ളിലേക്ക് കൊണ്ടുപോയി. ഇയാളുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Read More