Author: News Desk

തൃശൂർ: ഇന്ത്യ ആദ്യമായി തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനി കപ്പൽ ഐ.എൻ.എസ് വിക്രാന്തിന്‍റെ കമാന്റിങ് ഓഫീസർ കോമഡോർ വിദ്യാധർ ഹർകെയും കുടുംബാംഗങ്ങളും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. രാത്രി ഏഴരയോടെയാണ് അദ്ദേഹം ക്ഷേത്ര ദർശനം നടത്തിയത്. ദർശന സായൂജ്യം നേടിയ അദ്ദേഹത്തിന് ഭഗവദ് പ്രസാദകിറ്റും നൽകി. ദേവസ്വം പുന്നത്തൂർ ആനക്കോട്ടയിലാണ് വിദ്യാധർ ഹർകെയും കുടുംബവും ആദ്യമെത്തിയത്. ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ( ജീവ ധനം) പ്രമോദ് കളരിക്കൽ അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആനക്കോട്ടയിലേക്ക് വരവേറ്റു. ഗജവീരൻമാരായ രവി കൃഷ്ണയ്ക്കും അക്ഷയ് കൃഷ്ണയ്ക്കും അദ്ദേഹം നേന്ത്രപ്പഴം നൽകി. തുടർന്ന് ആനക്കോട്ട നടന്നു കണ്ട അദ്ദേഹവും കുടുംബവും ആനക്കോട്ടയുടെ ചരിത്രം ചോദിച്ചറിഞ്ഞു. ദേവസ്വത്തിന്‍റെ ഗജസമ്പത്തിനെക്കുറിച്ചും അന്വേഷിച്ചു. ഒരു മണിക്കൂറോളം അദ്ദേഹം ആനക്കോട്ടയിൽ ചെലവഴിച്ചു. ആനക്കോട്ടയിൽ വരാൻ കഴിഞ്ഞതിലുള്ള അതിരില്ലാത്ത ആഹ്ളാദം പങ്കുവെച്ചും ജീവനക്കാർക്ക് നന്ദിയറിയിച്ചുമാണ് അദ്ദേഹവും കുടുംബവും മടങ്ങിയത്.  അസി. മാനേജർ ലെജുമോൾ, ദേവസ്വം വെറ്ററിനറി സർജൻ ഡോ: ചാരുജിത്ത് നാരായണൻ, മറ്റ് ജീവനക്കാർ എന്നിവർ അദ്ദേഹത്തെ സ്വീകരിക്കാൻ…

Read More

ബെംഗളൂരു: ഇന്ത്യയുടെ സ്റ്റാർട്ടപ്പ് തലസ്ഥാനമായ ബെംഗളൂരുവിൽ ക്രിപ്‌റ്റോകറൻസി പേയ്‌മെന്റായി സ്വീകരിച്ച് ഒരു ചായക്കട. ‘ഫ്രസ്‌ട്രേറ്റഡ് ഡ്രോപ്പ്ഔട്ട്’ എന്ന് പേരുള്ള ചായക്കട നടത്തുന്ന ശുഭം സൈനി എന്നയാളാണ് ബിറ്റ്കോയിൻ ഒരു പേയ്‌മെന്റ് രീതിയായി സ്വീകരിക്കുന്നതിലൂടെ ശ്രദ്ധാ കേന്ദ്രമാകുന്നത്. അദ്ദേഹം ബിസിഎ കോഴ്‌സ് ഉപേക്ഷിച്ചതിന് ശേഷമാണ് ഈ സംരംഭം ആരംഭിച്ചത്.

Read More

റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജി മാർത്താണ്ഡന്‍റെ പുതിയ ചിത്രമായ “മഹാറാണി”യുടെ പൂജ ചടങ്ങുകൾ കൊച്ചിയിൽ നടന്നു. എസ്.ബി ഫിലിംസിന്‍റെ ബാനറിൽ സുജിത് ബാലൻ നിർമ്മിക്കുന്ന ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഇഷ്ക്ക് എന്ന ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് രതീഷ് രവിയാണ്. ബാദുഷ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എൻഎം ബാദുഷയാണ് സഹനിർമാതാവ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സിൽക്കി സുജിത്ത്. മുരുകൻ കാട്ടാക്കട, അൻവർ അലി, രാജീവ് ആലുങ്കൽ എന്നിവരാണ് വരികൾക്ക് പിന്നിൽ. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ഹരിശ്രീ അശോകൻ, ജോണി ആന്‍റണി, ജാഫർ ഇടുക്കി, സുജിത് ബാലൻ, കൈലാഷ്, ഗോകുലൻ, അശ്വത് ലാൽ എന്നിവരും മഹാറാണിയിൽ അഭിനയിക്കുന്നു. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഒക്ടോബർ ഒന്നിന് ചേർത്തലയിൽ ആരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. ക്യാമറ – ലോകനാഥൻ, എഡിറ്റർ നൗഫൽ അബ്ദുള്ള, ആർട്ട് – സുജിത് രാഘവ്, പ്രൊഡക്ഷൻ കൺട്രോളർ – സുധർമ്മൻ…

Read More

ന്യൂഡൽഹി: യുഎസിലേക്കു പോകാൻ വീസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാർക്ക് അപ്പോയ്ന്റ്മെന്റിനായി രണ്ടുവർഷം കാത്തിരിക്കണമെന്നും അതേസമയം ചൈനീസ് പൗരന്മാർക്ക് വെറും രണ്ടു ദിവസത്തിനുള്ളിൽ അപ്പോയ്ന്റ്മെന്റ് ലഭിക്കുമെന്നും റിപ്പോർട്ട്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റിന്‍റെ വെബ്സൈറ്റിൽ നിന്നാണ് വിവരങ്ങൾ പുറത്തുവിട്ടത്. ഡൽഹിയിലെ എംബസിക്ക് പുറമെ നാല് യു.എസ് കോൺസുലേറ്റുകളും ഇന്ത്യയിലുണ്ട്. മുംബൈ, കൊൽക്കത്ത, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലെ കോൺസുലേറ്റുകളിൽ വിസയ്ക്ക് അപേക്ഷിക്കാനും അപ്പോയിന്‍റ്മെന്‍റിനായി കാത്തിരിക്കാനും കൂടുതൽ സമയമെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. മുംബൈയിലെ കോൺസുലേറ്റിൽ അപേക്ഷ സമർപ്പിക്കുന്നവർക്ക് അപ്പോയ്ന്റ്മെന്റ് ലഭിക്കാൻ 848 ദിവസവും ഡൽഹിയിലെ എംബസിയിൽനിന്ന് അപ്പോയ്ന്റ്മെന്റ് കിട്ടാൻ 833 ദിവസവും കാത്തിരിക്കേണ്ടതുണ്ട്. അതേസമയം, ഇസ്‌ലാമാബാദിലെ കോൺസുലേറ്റിൽ അപ്പോയ്ന്റ്മെന്റിന് 450 ദിവസം കാത്തിരുന്നാൽ മതിയാകും. സ്റ്റുഡന്റ് വീസകൾക്ക് ഡൽഹിയിലും മുംബൈയിലും 430 ദിവസം ആണ് കാത്തിരിക്കേണ്ട സമയം. എന്നാൽ ഇസ്‌ലാമാബാദിൽ ഇത് ഒരു ദിവസവും ബെയ്ജിങ്ങിൽ രണ്ടു ദിവസവും ആണ്. ഹൈദരാബാദിലെ കോൺസുലേറ്റിൽ വിസിറ്റിങ് വീസയ്ക്കു വേണ്ടത് 582 ദിവസമാണ്. സ്റ്റുഡന്റ് വീസയ്ക്ക് 430 ദിവസമാണ് സമയമെടുക്കും. ചെന്നൈയിലെ കോൺസുലേറ്റിൽ…

Read More

ദീപിക പദുക്കോണുമായി സിനിമയിൽ വീണ്ടും ഒന്നിക്കാനുള്ള ആഗ്രഹം പൊതുവേദിയില്‍ വെളിപ്പെടുത്തി രണ്‍വീര്‍ സിംഗ്. “ഞങ്ങള്‍ ഡേറ്റിംഗ് തുടങ്ങിയത് 2012ലാണ്. അതിനാല്‍ ഞങ്ങള്‍ ഒന്നിച്ചുള്ള പത്താം വര്‍ഷമാണ് 2022. വീണ്ടും ഒന്നിച്ച് സ്‍ക്രീൻ പങ്കിടണമെന്ന് ആഗ്രഹിക്കുന്നു. 2014- 2015 കാലഘട്ടത്തിലാണ് ദീപികയ്‍ക്കൊത്ത് ഒരു മികച്ച വേഷം ചെയ്‍തത്. വ്യക്തി എന്ന നിലയിലും അഭിനേതാക്കള്‍ എന്ന നിലയിലും ഞങ്ങള്‍ രണ്ടും പേര്‍ക്കും വലിയ പരിണാമം ഉണ്ടായിട്ടുണ്ട്. അവള്‍ക്കൊപ്പം വീണ്ടും അഭിനയിക്കുക എന്നത് രസകരമായിരിക്കും എന്ന് തോന്നുന്നു. അതിനുള്ള അവസരം ലഭിക്കുമെന്ന് കരുതുന്നു.” രണ്‍വീര്‍ സിംഗ് പറഞ്ഞു. 2015ലെ സഞ്‍ജയ് ലീല ഭൻസാലി സംവിധാനം ചെയ്‍ത, ‘ബജിറാവു മസ്‍താനി’ എന്ന ചിത്രത്തില്‍ രണ്‍വീര്‍ സിംഗും ദീപിക പദുക്കോണുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം വലിയ ഹിറ്റുമായിരുന്നു. ഭൻസാലിയുടെ ‘പത്മാവതി’ല്‍ ദീപിക പദുക്കോണ്‍ കേന്ദ്ര കഥാപാത്രമായപ്പോള്‍ രണ്‍വീര്‍ സിംഗും പ്രധാനപ്പെട്ട വേഷത്തിലെത്തിയിയിരുന്നു. കപില്‍ ദേവായി രണ്‍വീര്‍ സിംഗ് വേഷമിട്ട ’83’ എന്ന സിനിമയില്‍ ഭാര്യയുടെ കഥാപാത്രമായി ദീപിക അഭിനയിച്ചിരുന്നു.

Read More

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മുതിർന്ന കോൺഗ്രസ് നേതാവ് മുകുൾ വാസ്നിക്കും മത്സരിക്കാൻ സാധ്യത. എഐസിസി പ്രവർത്തക സമിതി അംഗം എ.കെ ആന്‍റണിയുമായി വാസ്നിക് കൂടിക്കാഴ്ച നടത്തിയിരുന്നു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി വാസ്നിക് കൂടിക്കാഴ്ച നടത്തിയേക്കും. വ്യാഴാഴ്ചയാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് അശോക് ഗെഹ്ലോട്ട് പിന്മാറിയത്. അടുത്ത മാസം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ശശി തരൂരും ദിഗ്‌വിജയ് സിങ്ങുമാണ് നിലവിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിട്ടുള്ളത്. 2019ലെ പൊതുതെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ ഗാന്ധി പാർട്ടി പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞപ്പോൾ, മുകുൾ വാസ്നിക്കിന്‍റെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നുവന്നിരുന്നു. മഹാരാഷ്ട്രയിൽ നിന്നുള്ള ദലിത് നേതാവായ വാസ്‌നിക് നരസിംഹറാവു സർക്കാരിൽ കായികം, യുവജനകാര്യം, പാർലമെന്ററികാര്യം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു. മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ കാലത്തും മന്ത്രി സ്ഥാനം വഹിച്ചിരുന്നു..

Read More

മലപ്പുറം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരള പര്യടനം പൂർത്തിയാക്കി തമിഴ്നാട്ടിലെ നാടുകാണിയിലെത്തി. കേരള അതിർത്തിയായ വഴിക്കടവിനടുത്തുള്ള മണിമുളിയിലാണ് സമാപന ചടങ്ങ് നടന്നത്. രാവിലെ ചുങ്കത്തറയിൽ നിന്നാണ് യാത്ര ആരംഭിച്ചത്. അതിരാവിലെ ആയിരക്കണക്കിനാളുകൾ തടിച്ചുകൂടി. ജാഥ കേരളത്തിലൂടെ 425 കിലോമീറ്റർ സഞ്ചരിച്ചു. കേരളത്തിലെ പ്രവർത്തകർക്കും അനുഭാവികൾക്കും ആവേശകരമായിരുന്നു ഈ പര്യടനം. ഉമ്മൻചാണ്ടി ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ നേതാക്കളും കേരള അതിർത്തിയിൽ യാത്രയയപ്പ് നൽകാൻ എത്തിയിരുന്നു. നാടുകാണിയിൽ നിന്ന് ഗൂഡല്ലൂരിലേക്കുള്ള യാത്ര പൂർത്തിയാക്കിയ ശേഷം നാളെ യാത്ര കർണാടകയിൽ പ്രവേശിക്കും. കന്യാകുമാരി മുതൽ കശ്മീർ വരെ 3571 കിലോമീറ്റർ ദൂരം രാഹുൽ ഗാന്ധി സഞ്ചരിക്കും. ആറു മാസത്തിനുള്ളിൽ പദയാത്ര പൂർത്തിയാകും. എ.ഐ.സി.സി പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പും യാത്രയ്ക്കിടെ നടക്കും.

Read More

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ് നടൻ രാം ചരണിനെ പുതിയ ബ്രാൻഡ് അംബാസഡറായി നിയമിച്ചു. ഹീറോ ഗ്ലാമർ എക്സ്‌ടിഇസി മോട്ടോർസൈക്കിളിൽ ഒരു കാമ്പെയ്നുമായി താരം അരങ്ങേറ്റം കുറിച്ചതോടെയാണ് ഹീറോ ഗ്രൂപ്പ് ഈ പ്രഖ്യാപനം നടത്തിയത്. 85,400 രൂപ മുതലാണ് 125 സിസി മോട്ടോർസൈക്കിളായ ഹീറോ ഗ്ലാമർ എക്സ്‌ടിഇസിയുടെ ഇന്ത്യയിലെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്.

Read More

ന്യൂഡൽഹി: രാജ്യത്ത് നിരത്തിലിറക്കുന്ന എട്ട് സീറ്റ് വാഹനങ്ങളിൽ 6 എയർബാഗുകൾ നിർബന്ധമാക്കാനുള്ള സമയപരിധി സർക്കാർ നീട്ടി. 2023 ഒക്ടോബർ 1 മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ഈ വർഷം ഒക്ടോബർ ഒന്ന് മുതൽ ഇത് നടപ്പാക്കാൻ സർക്കാർ നേരത്തെ പദ്ധതിയിട്ടിരുന്നു. 2022 ജനുവരി 14 ന്, എട്ട് യാത്രക്കാരെ വരെ വഹിക്കാൻ കഴിയുന്ന എം-1 വിഭാഗത്തിൽ ആറ് എയർബാഗുകൾ നിർബന്ധമാക്കാനുള്ള കരട് നിർദ്ദേശം കേന്ദ്രം പുറത്തിറക്കിയിരുന്നു. ആക്സസറികൾ ലഭിക്കുന്നതിനുള്ള ആഗോള വിതരണ ശൃംഖലയിലെ പരിമിതികൾ കണക്കിലെടുത്താണ് നിർദ്ദേശം നടപ്പാക്കുന്നതിനുള്ള സമയപരിധി നീട്ടിയതെന്ന് കേന്ദ്ര ഗതാഗത മന്ത്രി ട്വീറ്റ് ചെയ്തു. “വിലയോ വേരിയന്‍റോ പരിഗണിക്കാതെ മോട്ടോർ വാഹനങ്ങളിൽ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നത്.” ഗഡ്കരി ട്വിറ്ററിൽ കുറിച്ചു. 2022 ഒക്ടോബർ 1 ന് ശേഷം ലോഞ്ച് ചെയ്യുന്ന എം-1 കാറ്റഗറി വാഹനങ്ങളിൽ മുൻ നിര ഔട്ട്ബോർഡ് സീറ്റിംഗ് പൊസിഷനിൽ ഇരിക്കുന്നവർക്ക്…

Read More

കോഴിക്കോട്: പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രസർക്കാർ നിരോധിച്ചിട്ടും നടപടിയെടുക്കാതെ സംസ്ഥാന സർക്കാർ സംരക്ഷണം നൽകുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നിരോധിത രാജ്യദ്രോഹ സംഘടനയ്ക്കെതിരെ മറ്റ് സംസ്ഥാനങ്ങൾ ശക്തമായ നടപടികൾ സ്വീകരിക്കുമ്പോൾ തണുത്ത സമീപനമാണ് സംസ്ഥാനത്തെ ഇടത് സർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. “പോപ്പുലർ ഫ്രണ്ടിനെതിരെ തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന് മുഖ്യമന്ത്രി ഉന്നതതല യോഗത്തിൽ പറഞ്ഞതായാണ് റിപ്പോർട്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ലഭിച്ച വോട്ടുകൾക്കും അവിഹിത സഖ്യത്തിനും പകരമാണ് ഇതെന്ന് ഉറപ്പാണ്. നിയമം അനുസരിച്ചുള്ള നടപടി മതിയെന്നാണ് പിണറായി വിജയൻ പറയുന്നത്. രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയർത്തിയതിനാണ് പോപ്പുലർ ഫ്രണ്ടിനെ വിലക്കിയത്.  പോപ്പുലർ ഫ്രണ്ടിന്‍റെ ഓഫീസുകൾ റെയ്ഡ് ചെയ്യാനോ പിടിച്ചെടുക്കാനോ സർക്കാർ തയ്യാറല്ല. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കേണ്ട കാര്യമില്ലെന്ന സി.പി.എം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെയും നിലപാടിനൊപ്പം ഇത് വായിക്കണം.” – കെ. സുരേന്ദ്രൻ പറഞ്ഞു.

Read More