Author: News Desk

കൊൽക്കത്ത: നെഹ്റു കപ്പ് ഉൾപ്പെടെ പ്രധാനപ്പെട്ട രാജ്യാന്തര മത്സരങ്ങൾ നിയന്ത്രിച്ചിട്ടുള്ള മുൻ ഫിഫ റഫറി സുമന്ത ഘോഷ് (70) അന്തരിച്ചു. ദീർഘകാലമായി അസുഖബാധിതനായിരുന്നു. നെഹ്റു കപ്പിനു പുറമേ ലോകകപ്പ്, ഒളിംപിക് യോഗ്യതാ മത്സരങ്ങളും എഎഫ്സി ക്ലബ് ചാംപ്യൻഷിപ് മത്സരങ്ങളും അദ്ദേഹം നിയന്ത്രിച്ചിട്ടുണ്ട്. 1952 ഏപ്രിൽ 10ന് കൊൽക്കത്തയിൽ ജനിച്ച സുമന്ത ഘോഷ് 1990ലാണ് ഫിഫ ലൈസൻസുള്ള റഫറിയായത്. 1997ൽ വിരമിച്ചതിനു ശേഷം അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ റഫറീസ് ഇൻസ്ട്രക്ടറും മാച്ച് കമ്മിഷണറുമായും സേവനമനുഷ്ടിച്ചിരുന്നു.

Read More

കോഴിക്കോട്: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ സുഹൃത്ത് ബേസിൽ ജോസഫിനൊപ്പം കോഴിക്കോട് ബീച്ചിലെത്തി. സഞ്ജുവിന്‍റെ വീഡിയോ ദൃശ്യങ്ങൾ സംവിധായകൻ ബേസിൽ ജോസഫ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. രാത്രിയിൽ ബീച്ചിലെത്തിയ സഞ്ജു സാംസൺ കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഒരാളിൽ നിന്ന് വാങ്ങിയ കൊമ്പ് തലയിൽ ധരിച്ച് നിൽക്കുന്ന വീഡിയോയാണ് ബേസിൽ പങ്കുവച്ചത്. ‘കുറുമ്പൻ ചേട്ടാ’ എന്ന അടിക്കുറിപ്പോടെയാണ് ബേസിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്കൊപ്പം ഒരു തമിഴ് സിനിമാ ഗാനവും ബേസിൽ ചേർത്തിട്ടുണ്ട്. സഞ്ജുവിന്‍റെ പ്രകടനം കണ്ട് ബേസിൽ ചിരിക്കുന്നതും വീഡിയോയിൽ കേൾക്കാം. ന്യൂസീലൻഡ് എ ടീമിനെതിരെ ഇന്ത്യ എയ്ക്കു വേണ്ടി പരമ്പര സ്വന്തമാക്കിയ ശേഷമാണു സഞ്ജു നാട്ടിലെത്തിയത്. സഞ്ജു സാംസണിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ചെന്നൈയിൽ നടന്ന പരമ്പരയിലെ മൂന്ന് മത്സരങ്ങളും വിജയിച്ചിരുന്നു. ഈ പരമ്പരയിൽ അർധസെഞ്ചുറി ഉൾപ്പെടെ മികച്ച ബാറ്റിങ് പ്രകടനവും സഞ്ജു കാഴ്ചവെച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിന്‍റെ വൈസ് ക്യാപ്റ്റനായി സഞ്ജു കളിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.

Read More

ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ ധനനയ അവലോകന യോഗത്തിന് ശേഷം റിസർവ് ബാങ്ക് പലിശ നിരക്ക് ഉയർത്തി. റിപ്പോ നിരക്ക് 50 ബേസിസ് പോയിന്‍റ് ഉയർന്ന് 5.9 ശതമാനമായി. ഈ സാമ്പത്തിക വർഷത്തിൽ ഇത് നാലാമത്തെ നിരക്ക് വർദ്ധനവാണ്. രാജ്യത്തെ പണപ്പെരുപ്പം തുടർച്ചയായ എട്ടാം മാസവും റിസർവ് ബാങ്കിന്‍റെ പരിധിക്ക് മുകളിൽ തുടരുന്നതിനാൽ പലിശ നിരക്ക് വർദ്ധനവ് വിപണി നിരീക്ഷകർ പ്രവചിച്ചിരുന്നു. റിപ്പോ വർദ്ധിച്ചതോടെ രാജ്യത്തെ ബാങ്കുകൾ വിവിധ നിക്ഷേപ, വായ്പാ പലിശ നിരക്കുകൾ ഉയർത്താൻ സാധ്യതയുണ്ട്. 

Read More

ന്യൂഡല്‍ഹി: ലെഫ്. ജനറൽ അനിൽ ചൗഹാൻ രാജ്യത്തെ രണ്ടാമത്തെ സംയുക്ത സൈനിക മേധാവി. ന്യൂഡൽഹിയിലെ പ്രതിരോധ മന്ത്രാലയത്തിൽ നടന്ന ചടങ്ങിൽ ലെഫ്. ജനറല്‍ അനില്‍ ചൗഹാന്‍ ചുമതല ഏറ്റെടുത്തു. ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച ശേഷമാണ് ജനറൽ ചൗഹാൻ ചുമതലയേറ്റത്. കഴിഞ്ഞ ബുധനാഴ്ചയാണ് അദ്ദേഹത്തെ സംയുക്ത സൈനിക മേധാവിയായി നിയമിച്ചത്. ആദ്യ സിഡിഎസ് ജനറൽ ബിപിൻ റാവത്ത് മരിച്ച് ഒൻപത് മാസങ്ങൾക്ക് ശേഷമാണ് ഈ പദവിയിലേക്ക് ജനറൽ അനിൽ ചൗഹാനെ നിയമിക്കുന്നത്. സി.ഡി.എസിനൊപ്പം സൈനികകാര്യ സെക്രട്ടറി സ്ഥാനവും അദ്ദേഹം വഹിക്കും. അഗ്നീപഥ് പദ്ധതിയുടെ നടത്തിപ്പും ഇന്ത്യ-ചൈന അതിർത്തിയിലെ കമാൻഡർ തല ചർച്ചകളും പുരോഗമിക്കുന്നതിനിടെയാണ് നിയമനം. പുതിയ നിയമനത്തിന് സർക്കാരിനോടും ജനങ്ങളോടും നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം അഭിമുഖീകരിക്കുന്ന സുരക്ഷാ വെല്ലുവിളികളെ അതിജീവിക്കാനുള്ള നടപടികളിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പ്രതിബന്ധങ്ങളെയും നാം അതിജീവിക്കും. അഭിമാനത്തോടെ ഈ സ്ഥാനം ഏറ്റെടുക്കുന്നു. മൂന്ന് സേനകളുടേയും ലക്ഷ്യങ്ങൾ നിറവേറ്റാൻ പ്രവർത്തിക്കുമെന്നും സിഡിഎസ് ലഫ്റ്റനന്‍റ് ജനറൽ…

Read More

മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ശേഷിക്കുന്ന രണ്ട് ടി20 മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജിനെ ഉൾപ്പെടുത്തി. പരിക്കേറ്റ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായാണ് സിറാജ് ടീമിലെത്തിയത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലാണ്. രണ്ടാം മത്സരം ഞായറാഴ്ച ഗുവാഹത്തിയിൽ നടക്കും. കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ എട്ട് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ഈ മത്സരത്തിൽ ബുംറ കളിച്ചിരുന്നില്ല. ഓസ്ട്രേലിയക്കെതിരായ അവസാന ടി20യിൽ കളിച്ച ശേഷം ബുംറ ഇന്ത്യൻ ടീമിനൊപ്പം തിരുവനന്തപുരത്ത് എത്തിയിരുന്നില്ല. ബുംറയ്ക്ക് ലോകകപ്പ് നഷ്ടമായേക്കുമെന്നാണ് പുതിയ റിപ്പോർട്ട്. ബുംറയ്ക്ക് ആറ് മാസം പുറത്ത് ഇരിക്കേണ്ടി വരുമെന്നും റിപ്പോർട്ടിൽ പറയുന്നു. പരിശീലനത്തിനിടെ നടുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് താരത്തെ കൂടുതൽ പരിശോധനകൾക്ക് വിധേയനാക്കിയത്. അടുത്ത മാസം 16ന് ഓസ്ട്രേലിയയിൽ ആരംഭിക്കുന്ന ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം 23ന് പാകിസ്ഥാനെതിരെയാണ്. ജൂലൈയിൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കിടെ നട്ടെല്ലിന് പരിക്കേറ്റ ബുംറ രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞയാഴ്ച ഓസ്ട്രേലിയയ്ക്കെതിരെ നടന്ന…

Read More

ലണ്ടൻ: ബോളർ പന്തെറിയും മുൻപ് ക്രീസ് വിടുന്ന നോൺ സ്ട്രൈക്കറെ റണ്ണൗട്ടാക്കുന്നത് (മങ്കാദിങ്) നിയമം അനുവദിക്കുന്നുണ്ടെങ്കിലും തങ്ങൾ അങ്ങനെ ചെയ്യില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ജോസ് ബട്‌ലറും വൈസ് ക്യാപ്റ്റൻ മൊയീൻ അലിയും പറഞ്ഞു. ടീം അംഗങ്ങളിൽ ആരെങ്കിലും അങ്ങനെ ചെയ്താൽ ബാറ്ററെ തിരിച്ചു വിളിക്കുമെന്നും ബട്‌ലർ കൂട്ടിച്ചേർത്തു. ഇംഗ്ലിഷ് വനിതാ ക്രിക്കറ്റ് താരം ചാർലി ഡീനിനെ ഇന്ത്യൻ താരം ദീപ്തി ശർമ മങ്കാദിങ് ചെയ്തത് ചർച്ചാ വിഷയമായതിന്റെ പശ്ചാത്തലത്തിലാണ് ഇരുവരും തങ്ങളുടെ അഭിപ്രായമറിയിച്ചത്. 2019 ഐപിഎലിൽ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ ബട്‌ലറെ ഇങ്ങനെ റണ്ണൗട്ടാക്കിയതും വാദപ്രതിവാദങ്ങൾക്കു വഴി വച്ചിരുന്നു. ‘മങ്കാദിങ്’ മാന്യമായ പുറത്താക്കലായി ഈയിടെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) നിയമഭേദഗതി വരുത്തിയിരുന്നു. ‘മങ്കാദിങ്’ എന്ന പ്രയോഗം ഒഴിവാക്കി സാധാരണ റൺഔട്ടായാണ് ഇതു പരിഗണിക്കുക. ഇംഗ്ലിഷ് വനിതാ ക്രിക്കറ്റ് താരങ്ങളും ഇത്തരം പുറത്താകൽ അംഗീകരിക്കില്ലെന്നു നിലപാടെടുത്തു.

Read More

കത്തിയെരിയുന്ന അ​ഗ്നിപർവതത്തിന്റെ മുകളിലൂടെ സ്ലാക്ക് ലൈനിം​ഗ് നടത്തുക എന്നത് ചിന്തിക്കാൻ പറ്റുമോ? അങ്ങനെ നടന്നു കൊണ്ട് ​ഗിന്നസ് ലോക റെക്കോർഡിൽ വരെ ഇടം നേടിയിരിക്കുകയാണ് രണ്ടുപേർ. ബ്രസീലിൽ നിന്നുള്ള റാഫേൽ ബ്രൈഡി, അലക്സാണ്ടർ ഷൂൾസ് എന്നിവരാണ് വനവാടുവിലെ മൗണ്ട് യാസൂറിലുള്ള സ്ട്രാറ്റോവോൾക്കാനോയ്ക്ക് 137 അടി മുകളിലൂടെ വലിച്ചു കെട്ടിയ കയറിലൂടെ നടന്നത്. 856 അടി ദൂരമാണ് ഇരുവരും നടന്നത്.  സമുദ്രനിരപ്പിൽ നിന്ന് 361 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ അഗ്നിപർവ്വതം 1774 മുതൽ നിർത്താതെ കത്തിക്കൊണ്ടിരിക്കുകയാണ്. ലാവയും പുകയും നിറഞ്ഞ അഗ്നിപർവ്വതത്തിന് മുകളിലൂടെ ഇരുവരും നടക്കുന്ന വീഡിയോ ഗിന്നസ് വേൾഡ് റെക്കോർഡ്സ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. കയറിലൂടെ നടക്കുന്നതിന് സമാനം തന്നെയാണ് സ്ലാക്ക് ലൈനിം​ഗ്. കേബിളോ പോളിസ്റ്ററോ ആണ് കയറിന് പകരം വലിച്ച് കെട്ടിയിരിക്കുക. അതിനാൽ തന്നെ ഇതിലൂടെ നടക്കുക എന്നത് അങ്ങേയറ്റം അപകടകരമാണ്. ആ അവസ്ഥയിലാണ് കത്തിയെരിയുന്ന അ​ഗ്നിപർവതത്തിന് മുകളിലൂടെ നടന്ന് രണ്ടുപേർ ​ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്.…

Read More

കൊച്ചി: സെപ്റ്റംബര്‍ 23-ന് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത മിന്നല്‍ഹര്‍ത്താല്‍ തടയാന്‍ സര്‍ക്കാര്‍ ഒന്നുംചെയ്തില്ലെന്ന വിമർശനവുമായി ഹൈക്കോടതി. മിന്നല്‍ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന ഉത്തരവുണ്ടായിട്ടും കോടതിയുടെ ഇടപെടലുണ്ടാകുന്നതുവരെ അക്രമങ്ങളും പ്രകടനങ്ങളും തടയാന്‍ സര്‍ക്കാര്‍ ഒന്നുംചെയ്തില്ലെന്നാണ് കോടതിയുടെ കുറ്റപ്പെടുത്തല്‍. മിന്നൽ ഹർത്താൽ മൂലമുണ്ടായ നാശനഷ്ടങ്ങൾ കണക്കിലെടുത്ത് രണ്ടാഴ്ചയ്ക്കുള്ളിൽ 5.20 കോടി രൂപ സർക്കാരിന് നൽകണമെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസും അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ഹർത്താൽ ദിവസം രാവിലെ സ്വമേധയാ എടുത്ത കോടതിയലക്ഷ്യ ഹർജി പരിഗണിക്കുകയാണ് ഡിവിഷൻ ബെഞ്ച് ചെയ്തത്. ഹർത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത എല്ലാ കേസുകളിലും പോപ്പുലര്‍ ഫ്രണ്ട് ജനറൽ സെക്രട്ടറി എ. അബ്ദുൾ സത്താറിനെ പ്രതിയാക്കണമെന്നും കോടതി നിർദ്ദേശിച്ചു. പിഴത്തുക ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കൈമാറാനാണ് ഉത്തരവ്. സർക്കാരിനും കെ.എസ്.ആർ.ടി.സിക്കും ഉണ്ടായ നഷ്ടം കണക്കിലെടുത്താണിത്. വൈവിധ്യമാർന്ന സമുദായത്തെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന പോപ്പുലർ…

Read More

തിരുവനന്തപുരം: 24-ാമത് പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സി.പി.ഐ സംസ്ഥാന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത് ചേരും. വൈകീട്ട് ആറിന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ചടങ്ങിൽ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ പതാക ഉയർത്തും. പൊതുസമ്മേളന നഗരിയായ പുത്തരിക്കണ്ടം മൈതാനം, പ്രതിനിധി സമ്മേളന നഗരിയായ ടാഗോർ തിയേറ്ററിലെ വെളിയം ഭാർഗവൻ നഗർ എന്നിവിടങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. നേതാക്കള്‍ തമ്മിലുള്ള ചേരിതിരിവ് പരസ്യമായ ആരോപണ പ്രത്യാരോപണങ്ങൾക്കും നടപടി സൂചനകളിലേക്കും എത്തിനിൽക്കെ കടുത്ത പിരിമുറക്കത്തിലാണ് കൊടിയുയരുന്നത്. നെയ്യാറ്റിൻകരയിൽ നടന്ന പതാക ഉയർത്തൽ ചടങ്ങിൽ കെ.ഇ ഇസ്മായിലും സി.ദിവാകരനും പങ്കെടുക്കാതിരുന്നത് വിഭാഗീയതയുടെ തീവ്രതയാണ് കാണിക്കുന്നത്.   പ്രായപരിധി വിവാദം രൂക്ഷമാകാൻ സാധ്യതയുള്ള സമ്മേളനത്തിൽ ചരിത്രത്തിലാദ്യമായി സെക്രട്ടറി സ്ഥാനത്തേക്ക് ഒരു മത്സരം ഉണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അതേസമയം, കാനം വിരുദ്ധ പക്ഷത്തിന്‍റെ മുന്നണിയിലുള്ള സി ദിവാകരനെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. 

Read More

ഗൂഡല്ലൂർ: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് കർണാടകയിൽ പ്രവേശിക്കും. ഗൂഡല്ലൂരിൽ നിന്ന് പുറപ്പെടുന്ന രാഹുൽ ഗാന്ധിയെ കമ്മനഹള്ളിയിൽ വെച്ച് കോൺഗ്രസ് നേതാക്കൾ സ്വീകരിക്കും. കർണാടകയിൽ 21 ദിവസമാണ് ഭാരത് ജോഡോ യാത്ര സംഘടിപ്പിക്കുന്നത്. ഏഴ് ജില്ലകളിലൂടെ 511 കിലോമീറ്റർ കാൽനടയായി സഞ്ചരിക്കും. കർഷക നേതാക്കളുമായി രാഹുൽ കൂടിക്കാഴ്ച നടത്തും.  കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് രാഹുൽ ഗാന്ധിയുടെ യാത്ര സംസ്ഥാനത്ത് എത്തുന്നത്. രാഹുൽ ഗാന്ധിയുടെ യാത്രയിൽ പങ്കെടുക്കാൻ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വരും ദിവസങ്ങളിൽ കർണാടകയിലെത്തും.  19 ദിവസത്തെ കേരള പര്യടനത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് രാഹുൽ ഗൂഡല്ലൂരിലെത്തിയത്.

Read More