Author: News Desk

‘കെജിഎഫ്’ നിര്‍മാതാക്കളായ ഹൊംബാളെ ഫിലിംസിന്റെ പുതിയ ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയ താരങ്ങളായ ഫഹദ് ഫാസിലും അപര്‍ണാ ബാലമുരളിയും നായികാനായകൻമാര്‍.  പവൻ കുമാറിന്റെ സംവിധാനത്തിലെത്തുന്ന ‘ധൂമം’ എന്ന് പേരിട്ട ചിത്രത്തില്‍ മലയാളി താരം റോഷൻ മാത്യുവും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി അഭിനയിക്കുന്നുണ്ട്.  പ്രീത ജയരാമൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പൂര്‍ണചന്ദ്ര തേജസ്വിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബര്‍ ഒമ്പതിന് ആരംഭിക്കും. ഹൊംബാളെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗന്ദുര്‍ ആണ് നിര്‍മാണം. പ്രൊഡക്ഷൻ ഡിസൈൻ അനീസ് നാടോടി. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഷിബു ജി സുശീലൻ. മലയാളം, കന്നട, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം എത്തുക. പൂര്‍ണിമ രാമസ്വാമിയാണ് കോസ്റ്റ്യൂം. പൃഥ്വിരാജ് നായകനാകുന്ന ഒരു ചിത്രവും ഹൊംബാളെ ഫിലിംസ് നിര്‍മിക്കുന്നുണ്ട്. ടൈസണ്‍ എന്ന പേരിട്ടിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രം പൃഥ്വിരാജ് തന്നെയാണ് സംവിധാനം ചെയ്യുന്നത്. മലയാളത്തിന് പുറമേ കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം എത്തും. മുരളി ഗോപിയാണ്…

Read More

ദില്ലി: ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ സംഘർഷത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വിദ്യാർത്ഥിയെ കാണാനെത്തിയവര്‍ തമ്മിൽ സംഘർഷം. സംഭവത്തിൽ ഒരു വിദ്യാർത്ഥിക്ക് വെടിയേറ്റു. ഡൽഹിയിലെ ഹോളി ഫാമിലി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് പുറത്താണ് വിദ്യാർത്ഥിക്ക് വെടിയേറ്റത്. സർവകലാശാലയിലെ തന്നെ മറ്റൊരു വിദ്യാർത്ഥിയാണ് വെടിയുതിർത്തതെന്ന് ഡൽഹി പോലീസ് പറഞ്ഞു. ഉത്തർപ്രദേശിലെ മീററ്റിൽ നിന്നുള്ള 26 കാരനായ നൊമാൻ ചൗധരി എന്ന വിദ്യാർത്ഥിക്കാണ് ലൈബ്രറിയിലുണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ നൊമാൻ ചൗധരിയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അവിടേക്കെത്തിയ എതിർ വിഭാഗത്തിന്റെ തലവൻ ഹരിയാന സ്വദേശി സലാൽ, എൻ.ചൗധരിക്കൊപ്പമുണ്ടായിരുന്ന ജാമിയ മിലിയയിലെ വിദ്യാര്‍ത്ഥിയായ ന്യൂമാൻ അലിയുടെ നേരെ വെടിയുതിർക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി 8.50 ഓടെയാണ് സംഭവത്തിന്റെ തുടക്കം. ജാമിയയിലെ ലൈബ്രറിയിൽ വിദ്യാർഥികൾ തമ്മില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ആശുപത്രിയില്‍ നടന്ന വെടിവെയ്പ്പെന്നും പൊലീസ് പറഞ്ഞു. വെടിയേറ്റ നൗമാൻ അലിയുടെ തലയോട്ടിയിൽ മുറിവുണ്ട്. ഇയാളുടെ നില ഗുരുതരമാണ്. ഇയാളെ എ.ഐ.ഐ.എം.എസ് ട്രോമ സെന്ററിൽ…

Read More

ഇന്ത്യൻ ദേശീയ ടീം പരിശീലകൻ ഇ​ഗോർ സ്റ്റിമാച്ചും ഏഐഎഫ്എഫ് സെക്രട്ടറി ജനറൽ ഷാജി പ്രഭാകരനും തമ്മിൽ ശനിയാഴ്ച നിർണായക ചർച്ച നടത്തും. ഇന്ത്യൻ ​ദേശീയ ടീമിന്റെ ഏഷ്യാ കപ്പ് ഒരുക്കങ്ങളെക്കുറിച്ചാണ് ചർച്ചകൾ നടക്കുകയെന്നാണ് റിപ്പോർട്ട്. ക്രൊയേഷ്യൻ പരിശീലകനായ സ്റ്റിമാച്ച് അടുത്തിടെയാണ് ഏഷ്യാ കപ്പ് വരെ കരാർ പുതുക്കിയത്. എന്നാൽ ഏഷ്യാ കപ്പ് എപ്പോൾ, എവിടെ നടക്കുമെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഏഷ്യാ കപ്പിന് മുന്നോടിയായി എട്ടാഴ്ചത്തെ ദേശീയ ടീം ക്യാമ്പ് നടത്താനാണ് സ്റ്റിമാച്ച് ആഗ്രഹിക്കുന്നത്. സ്റ്റിമാച്ചിന്‍റെ ആവശ്യം നടപ്പാക്കണമെങ്കിൽ ഐഎസ്എല്ലിന്‍റേത് ഉൾപ്പെടെയുള്ള സമയക്രമത്തിൽ മാറ്റം വരുത്തേണ്ടി വരും. ഈ സാഹചര്യത്തിൽ സ്റ്റിമാച്ചിന്‍റെ ആവശ്യം അംഗീകരിക്കപ്പെടുമോ എന്ന് കണ്ടറിയണം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിംഗപ്പൂരിനും വിയറ്റ്നാമിനുമെതിരെ ഇന്ത്യ സൗഹൃദ മത്സരങ്ങൾ കളിച്ചിരുന്നു. ഒരു തോൽവിയും സമനിലയും ആയിരുന്നു ഫലം. അടുത്ത വർഷം മാർച്ചിൽ ഇന്ത്യയിൽ അന്താരാഷ്ട്ര മത്സരങ്ങൾ നടക്കുന്നുണ്ട്. മാർച്ചിലെ മത്സരങ്ങൾ എങ്ങനെ നടത്തണമെന്നത് സംബന്ധിച്ചും ചർച്ചകൾ ഉണ്ടാകുമെന്നാണ് സൂചന.

Read More

തിരുവനന്തപുരം: സിപിഐ സംസ്ഥാന സമ്മേളനത്തിന്‍റെ പൊതുസമ്മേളനം കേന്ദ്രനേതാക്കള്‍ ഉദ്ഘാടനം ചെയ്യുന്ന പതിവ് തെറ്റിച്ച് സംസ്ഥാന നേതൃത്വം. ഡി.രാജ ഉള്‍പ്പെടെ കേന്ദ്രനേതാക്കള്‍ തിരുവനന്തപുരത്ത് ഉണ്ടായിട്ടും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. സുധാകര്‍ റെഡ്ഡിയും ഗുരുദാസ്ദാസ് ഗുപ്തയുമാണ് മലപ്പുറം, കോട്ടയം സമ്മേളനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. പൊതുസമ്മേളനത്തിത്തിന്റെ കാര്യപരിപാടി ലിസ്റ്റിൽ ഡി.രാജയുടെ പേരില്ല. ചൊവ്വാഴ്ച പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സാധാരണഗതിയിൽ രണ്ട് സമ്മേളനങ്ങളും കേന്ദ്രനേതാക്കൾ ഉദ്ഘാടനം ചെയ്യുന്നതാണ് രീതി. നിരീക്ഷകർ ഉൾപ്പെടെ 563 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സംസ്ഥാന കൗൺസിൽ, സെക്രട്ടറി, പാർട്ടി കോൺഗ്രസ് പ്രതിനിധികൾ എന്നിവരെ തിങ്കളാഴ്ച തിരഞ്ഞെടുക്കും. കാനത്തിനെതിരെ സ്ഥാനാർത്ഥിയെ നിർത്താനാണ് പ്രതിപക്ഷം ആലോചിക്കുന്നത്. പ്രായപരിധി 75 വയസ്സെന്ന പ്രായപരിധി മാനദണ്ഡത്തിനെതിരെയാണ് പോരാട്ടം. പ്രായപരിധി മാനദണ്ഡം നിശ്ചയിച്ചാൽ സി ദിവാകരനും കെ.ഇ.ഇസ്മായിലും കമ്മിറ്റികളിൽ നിന്ന് ഒഴിയേണ്ടി വരും.

Read More

ഇന്ത്യയിൽ കാറുകൾക്ക് ആറ് എയർബാഗ് നിയമം നടപ്പാക്കാനുള്ള തീരുമാനം ഒരു വർഷത്തേക്ക് നീട്ടിവയ്ക്കാൻ കേന്ദ്രം തീരുമാനിച്ചതിന് പിന്നാലെ നടപടിയെ സ്വാഗതം ചെയ്ത് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി. നിയമം ഉടനടി നടപ്പാക്കുന്നതിനെതിരെ വ്യവസായം നേരത്തെ ഉന്നയിച്ച ആശങ്കകൾ കേന്ദ്രം അംഗീകരിച്ചതായി കാർ നിർമ്മാതാവ് പറഞ്ഞു. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ഈ വർഷം ഒക്ടോബർ മുതൽ നിർബന്ധമാക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ആറ് എയർബാഗ് നിയമം വിതരണ ശൃംഖലയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മാറ്റി വയ്ക്കുകയായിരുന്നു.

Read More

കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്കെതിരെയുള്ള പരാതി പിൻവലിക്കാനൊരുങ്ങി അവതാരക. ഇതിനായി അഭിഭാഷകരെ ചുമതലപ്പെടുത്തി. പരാതി പിൻവലിക്കണമെന്ന ഹർജിയിൽ പരാതിക്കാരി ഒപ്പ് വച്ചതായാണ് റിപ്പോർട്ടുകൾ. സിനിമാ പ്രമോഷന്‍ അഭിമുഖത്തിനിടെ അസഭ്യം വിളിച്ച സംഭവത്തിലാണ് ശ്രീനാഥ് ഭാസിക്കെതിരെ അവതാരക പരാതി നൽകിയത്. ശ്രീനാഥ് നേരില്‍ കണ്ട് സംസാരിച്ചെന്നും തെറ്റുകള്‍ ഏറ്റുപറഞ്ഞെന്നും അവതാരക പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പരാതി പിൻവലിക്കാൻ ഹർജി നൽകിയിരിക്കുന്നത്. അതേസമയം ഔദ്യോഗിക നടപടിക്രമങ്ങള്‍ക്ക് ശേഷമാവും പരാതി പിന്‍വലിക്കപ്പെടുക. ഇക്കാര്യത്തില്‍ കോടതിയായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക.

Read More

ന്യൂഡല്‍ഹി: രോഗങ്ങള്‍ ഭേദമാക്കാന്‍ സഹായിക്കുമെന്ന് കാണിച്ച് ബാബ രാംദേവ് പതഞ്ജലി ആയുര്‍വേദ മരുന്നുകള്‍ തെറ്റായ പരസ്യങ്ങള്‍ നല്‍കിയ സംഭവത്തില്‍ നടപടിയെടുക്കാതെ ഉത്തരാഖണ്ഡ് ഡ്രഗ് ലൈസന്‍സിംഗ് അതോറിറ്റി. നടപടിയെടുക്കാൻ ആയുഷ് മന്ത്രാലയം ആവര്‍ത്തിച്ച് അയച്ച നിര്‍ദേശങ്ങളെ അവഗണിച്ചുകൊണ്ടാണിത്. പതഞ്ജലിയെക്കുറിച്ചുള്ള ഉത്തരാഖണ്ഡ് ആയുര്‍വേദ, യുനാനി സര്‍വീസ് ലൈസന്‍സിങ് അതോറിറ്റിയുടെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാനും ആയുഷ് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

Read More

കാർത്തി നായകനാകുന്ന ‘സർദാർ’ എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. പി.എസ്. മിത്രൻ സംവിധാനം ചെയ്ത ഈ ചിത്രം കാർത്തിയുടെ കരിയറിലെ ഏറ്റവും മുടക്കുമുതലുള്ള ചിത്രമാണ്. മിത്രൻ തന്നെയാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകൻ. ജോർജ്ജ് സി വില്യംസ് ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നു. പ്രിൻസ് പിക്ചേഴ്സും റെഡ് ജയന്‍റ് മൂവീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സർദാറിന്റെ ചിത്രസംയോജനം നിർവഹിക്കുന്നത് റൂബൻ ആണ്. ബോളിവുഡ് നടൻ ചങ്കി പാണ്ഡെ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റാഷി ഖന്ന, രജിഷ വിജയൻ എന്നിവരാണ് ചിത്രത്തിലെ നായികമാർ.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില ഉയരുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 480 രൂപയാണ് കൂടിയത്. ഇന്ന് 200 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ രണ്ട് ദിവസത്തിനിടെ സ്വർണ വിലയിൽ 680 രൂപയുടെ വർദ്ധനവുണ്ടായി. ഒരു പവൻ സ്വർണ്ണത്തിന്‍റെ ഇന്നത്തെ വില 37,320 രൂപയാണ്. ഗ്രാമിന് 22 കാരറ്റ് സ്വർണത്തിന് 25 രൂപയാണ് വർധിച്ചത്. ഇന്നലെ പവന് 60 രൂപയുടെ വർദ്ധനവുണ്ടായി. 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4665 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന് 20 രൂപയാണ് വർധിച്ചത്. ഇന്നലെ ഇത് 50 രൂപയായിരുന്നു. ഗ്രാമിന് 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3,855 രൂപയാണ്. 

Read More

കൊച്ചി: ഒക്ടോബർ 2 ഞായറാഴ്ച കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കെസിബിസി അവധി പ്രഖ്യാപിച്ചു. ഞായറാഴ്ചയായതിനാൽ രൂപതകളില്‍ വിശ്വാസ പരിശീലനത്തിന്റെ ഭാഗമായുള്ള പരീക്ഷകള്‍ നടക്കുന്നതിനാലും ആചാരാനുഷ്ഠാനങ്ങളില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും പങ്കെടുക്കേണ്ടതുള്ളതിനാലുമാണ് അവധി പ്രഖ്യാപിക്കുന്നതെന്ന് കെസിബിസി അറിയിച്ചു. ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും സ്കൂളുകളിൽ വന്ന് ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കണമെന്ന സർക്കാർ നിർദ്ദേശം മറ്റൊരു ദിവസം ആചരിച്ച് സർക്കാർ നിർദേശത്തോട് സഹകരിക്കണമെന്നും കെസിബിസി അറിയിച്ചു.

Read More