Author: News Desk

വാഷിങ്ടൺ: ഫെയ്സ്ബുക്കിന്‍റെ ഉടമസ്ഥരായ മെറ്റയിലും പിരിച്ചുവിടൽ ഭീഷണി. പുതിയ ജീവനക്കാരെ നിയമിക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് കമ്പനി അറിയിച്ചു. ജീവനക്കാരുടെ പുനഃസംഘടനയുടെ ഭാഗമായാണ് ഈ നീക്കമെന്നാണ് കമ്പനിയുടെ വിശദീകരണം. സമ്പദ്‍വ്യവസ്ഥയിലെ സാഹചര്യങ്ങളാണ് ഈ നീക്കത്തിലേക്ക് നയിച്ചതെന്ന് ജീവനക്കാർക്ക് അയച്ച കത്തിൽ മാർക്ക് സക്കർബർഗ് പറഞ്ഞു. നേരത്തെ, പല കമ്പനികളും ജീവനക്കാരെ പിരിച്ചുവിടുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. കുറഞ്ഞ പരസ്യ വരുമാനവും സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ഭയവും കടുത്ത നടപടി സ്വീകരിക്കാൻ മെറ്റയെ പ്രേരിപ്പിച്ചുവെന്നാണ് റിപ്പോർട്ട്. എഞ്ചിനീയർമാരെ നിയമിക്കാനുള്ള തീരുമാനത്തിലും മെറ്റ മാറ്റം വരുത്തുമെന്നാണ് സൂചന. ഫെയ്സ്ബുക്കിൽ സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും സുക്കർബർഗ് പ്രഖ്യാപിച്ചു. വിവിധ രാജ്യങ്ങളിൽ സെൻട്രൽ ബാങ്കുകൾ ഉയർത്തുന്ന പലിശ നിരക്കുകളും ആഗോള സാമ്പത്തിക മാന്ദ്യത്തിന്‍റെ സാഹചര്യവും കാരണം കമ്പനികൾ നിയമനത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നിർബന്ധിതരാവുകയാണ്.

Read More

കാസർകോട്: സംസ്ഥാനത്ത് വീണ്ടും മങ്കി പോക്സ് ബാധ സ്ഥിരീകരിച്ചു. കാസർകോട് ജില്ലയിലാണ് ഒരു കേസ് സ്ഥിരീകരിച്ചിരിക്കുന്നത്. യുഎഇയിൽ നിന്ന് എത്തിയ കാസർകോട് സ്വദേശിയായ 37 കാരനാണ് മങ്കി പോക്സ് സ്ഥിരീകരിച്ചത്. വൈറസുകളിലൂടെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു രോഗമാണ് മങ്കിപോക്സ് അഥവാ വാനരവസൂരി. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി മങ്കി പോക്സ് ലക്ഷണങ്ങള്‍ക്ക് സാമ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി ഈ രോഗം കുരങ്ങുകളില്‍ സ്ഥിരീകരിച്ചത്. 1970ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ 9 വയസുള്ള ആണ്‍കുട്ടിയിലാണ് മനുഷ്യരില്‍ മങ്കി പോക്സ് ആദ്യമായി കണ്ടെത്തിയത്.

Read More

കൊച്ചി: വിഴിഞ്ഞം തുറമുഖത്തേക്കുള്ള പ്രധാന റോഡിൽ സമരക്കാർ സൃഷ്ടിക്കുന്ന തടസ്സം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. അദാനി ഗ്രൂപ്പ് സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. തുറമുഖത്തേക്കുള്ള പ്രധാന റോഡിലെ തടസ്സം ഇതുവരെ നീക്കിയിട്ടില്ലെന്ന് ഹർജി പരിഗണിക്കവേ അദാനി ഗ്രൂപ്പ് വ്യക്തമാക്കി. സമര പന്തൽ പൊളിക്കാതെ മുന്നോട്ട് പോകാനാകില്ലെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി. ഇത് കണക്കിലെടുത്താണ് വാഹനങ്ങളുടെ സഞ്ചാരത്തിന് തടസം പാടില്ലെന്ന് കോടതി വ്യക്തമാക്കിയത്. തടസം ഒഴിവാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനും ഇടക്കാല ഉത്തരവിൽ കോടതി പൊലീസിന് നിർദ്ദേശം നൽകി. നിർമ്മാണത്തിന് പോകുന്ന വാഹനങ്ങളൊന്നും തടഞ്ഞിട്ടില്ലെന്നും ആ സാഹചര്യത്തിൽ കോടതിയലക്ഷ്യ ഹർജി നിലനിൽക്കില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഹർജികൾ പരിഗണിക്കുന്നത് കോടതി അടുത്ത മാസം ഏഴിലേക്ക് മാറ്റി. പൊലീസ് സംരക്ഷണമില്ലാത്തതിനാലാണ് തുറമുഖത്തിന്‍റെ നിർമ്മാണം നിർത്തിവച്ചതെന്ന് ആരോപിച്ച് അദാനി ഗ്രൂപ്പ് കോടതിയലക്ഷ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജിയിൽ കോടതി നേരത്തെ സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. സമരക്കാർക്ക് പദ്ധതി തടസ്സപ്പെടുത്താൻ അവകാശമില്ലെന്നും തുറമുഖ നിർമ്മാണത്തിന്…

Read More

ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് -19 കേസുകളുടെ എണ്ണം ഒരു ദിവസം കൊണ്ട് 3,947 വർദ്ധിച്ച് 4,45,87,307 ആയി. സജീവ കേസുകൾ 39,583 ആയി കുറഞ്ഞതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച അപ്ഡേറ്റ് ചെയ്ത കണക്കുകൾ വ്യക്തമാക്കുന്നു. കേരളത്തിലെ ഒമ്പത് മരണങ്ങൾ ഉൾപ്പെടെ 18 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 5,28,629 ആയി ഉയർന്നു. മൊത്തം അണുബാധയുടെ 0.09 ശതമാനമാണ് സജീവ കേസുകൾ. അതേസമയം ദേശീയ കോവിഡ് -19 രോഗമുക്തി നിരക്ക് 98.73 ശതമാനമായി ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.23 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.44 ശതമാനവുമാണ്. സജീവ കോവിഡ് കേസുകൾ ഒരു ദിവസം കൊണ്ട് 1,167 ആയി കുറഞ്ഞപ്പോൾ രോഗമുക്തി നേടിയവരുടെ എണ്ണം 4,40,19,095 ആയി ഉയർന്നു. മരണനിരക്ക് 1.19 ശതമാനമാണ്. ദേശീയ വാക്സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ ആകെ 218.52 കോടി വാക്സിൻ ഡോസുകൾ (94.84 കോടി രണ്ടാം ഡോസും 21.19 കോടി…

Read More

ഇന്ത്യൻ ഫുട്ബോളിനായി അംഗീകരിച്ച റോഡ്മാപ്പ് നടപ്പാക്കുന്നതിൽ പ്രശ്നങ്ങളുണ്ടായാൽ നിയമനടപടി സ്വീകരിക്കുമെന്ന് ഐ ലീഗ് ക്ലബ്ബുകൾ അറിയിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയ ഫിഫ ടീമിനോടാണ് ചില ഐ ലീഗ് ക്ലബ്ബുകളുടെ പ്രതിനിധികൾ ഇക്കാര്യം അറിയിച്ചത്. ഫിഫയും എഎഫ്സിയും അംഗീകരിച്ച റോഡ്മാപ്പ് അനുസരിച്ച്, ഈ സീസണിലെ ഐ-ലീഗിലെ വിജയികൾക്ക് അടുത്ത ഐഎസ്എല്ലിലേക്ക് സ്ഥാനക്കയറ്റം നൽകും. കൂടാതെ, 2024-25 സീസൺ മുതൽ ഐഎസ്എല്ലിൽ നിന്ന് തരംതാഴ്ത്തലും ഉണ്ടാകും. എന്നാൽ കോവി‍ഡിനെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികൾ കാരണം, സ്ഥാനക്കയറ്റവും തരംതാഴ്ത്തലും രണ്ട് വർഷം കൂടി കഴിഞ്ഞ് നടപ്പാക്കിയാൽ മതിയെന്നാണ്, ഐഎസ്എൽ സംഘാടകരും എഐഎഫ്എഫിന്റെ മാർക്കറ്റിങ് പങ്കാളികളുമായ എഫ്എസ്ഡിഎൽ ആ​ഗ്രഹിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഐ-ലീ​ഗ് ക്ലബുകൾ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. നിലവിൽ അംഗീകരിക്കപ്പെട്ട റോഡ്മാപ്പിന് വിരുദ്ധമായി എഐഎഫ്എഫ് ഇതുവരെ പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. എന്നിരുന്നാലും, ഐ ലീഗ് ക്ലബുകളുടെ ആശങ്ക തുടരുകയാണ്. ഈ സാഹചര്യത്തിൽ, ഐ-ലീ​ഗ് സീസണിന്റെ റൂൾസ് ആൻഡ് റെ​ഗുലേഷൻ ചാർട്ടറിൽ ഈ സീസണിലെ ജേതാക്കൾക്ക് അടുത്ത ഐഎസ്എല്ലിലേക്ക് പ്രൊമോഷൻ…

Read More

ഗുജറാത്ത്: സൂറത്തിൽ ആംബുലന്‍സില്‍ നിന്ന് 25 കോടി വ്യാജ നോട്ടുകള്‍ പിടികൂടി ഗുജറാത്ത് പൊലീസ്. സൂറത്തിലെ കമറെജ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് നോട്ടുകള്‍ കണ്ടെത്തിയത്. ‘റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ’യ്ക്ക് പകരം ‘റിവേഴ്സ് ബാങ്ക് ഓഫ് ഇന്ത്യ’ എന്നാണ് നോട്ടുകളില്‍ അച്ചടിച്ചിരിക്കുന്നത്. അഹമ്മദാബാദ്-മുംബൈ റോഡിലൂടെ പോവുകയായിരുന്ന ആംബുലന്‍സ് രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് 2000 എന്ന് അച്ചടിച്ച 25 കോടിയുടെ വ്യാജ നോട്ടുകള്‍ പിടിച്ചെടുത്തത്. ആറ് കാര്‍ട്ടലുകളിൽ 1290 പാക്കറ്റുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു നോട്ടുകള്‍ കണ്ടെടുത്തത്. 25.80 കോടി രൂപയുടെ വ്യാജ നോട്ടുകളാണ് പിടിച്ചെടുത്തതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ അടുത്തകാലത്ത് പിടികൂടിയ ഏറ്റവും വലിയ വ്യാജ നോട്ട് ശേഖരമാണിത്.  ദേശീയ ഗെയിംസ് ഉദ്ഘാടനത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി ഗുജറാത്തില്‍ എത്തിയ അവസരത്തിലാണ് ഇത്രയേറെ വ്യാജ നോട്ടുകള്‍ പിടികൂടിയതെന്നതും ശ്രദ്ധേയമാണ്. കള്ളപ്പണം തടയാനും വ്യാജ നോട്ടുകള്‍ പിടികൂടാനുമായി 2016 നവംബര്‍ 8ന് അപ്രതീക്ഷിതമായി 1000ത്തിന്‍റെയും 500ന്‍റെയും നോട്ടുകള്‍ ഒന്നാം എന്‍ഡിഎ നിരോധിച്ചിരുന്നു. പിന്നാലെ 2000 രൂപയുടെ…

Read More

തിരുവനന്തപുരം: എ.കെ.ജി. സെന്റര്‍ അക്രമണ കേസിലെ പ്രതി ജിതിന്‍ സഞ്ചരിച്ച ഡിയോ സ്‌കൂട്ടര്‍ കണ്ടെത്തി. തിരുവനന്തപുരം കഠിനംകുളത്തുനിന്നാണ് സ്‌കൂട്ടര്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഇതോടെ ജിതിനെതിരായ സുപ്രധാന തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചു. ജിതിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. ഇതിനു മുന്‍പ് ആക്രമണസമയത്ത് ജിതിന്‍ ധരിച്ചിരുന്ന ഷൂ അന്വേഷണസംഘം ശേഖരിച്ചിരുന്നു. അന്ന് ധരിച്ചിരുന്ന ടീ ഷര്‍ട്ട് കായലില്‍ ഉപേക്ഷിച്ചുവെന്നാണ് ജിതിന്‍ മൊഴി നല്‍കിയിട്ടുള്ളത്. സി.പി.എമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്ററിനു നേര്‍ക്ക് നടന്ന ആക്രമണവും അതിലെ പ്രതിയെ പിടികൂടാനുണ്ടായ കാലതാമസവും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് പിടിയിലായ ജിതിന്‍. കഴക്കൂട്ടം സ്വദേശി സുധീഷിന്റെ പേരിലാണ് സ്‌കൂട്ടര്‍. പൊലീസ് അന്വേഷിക്കുന്ന യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാന്റെ ഡ്രൈവറാണ് സുധീഷ്. സുഹൈല്‍ ഷാജഹാന്‍ നിലവില്‍ ഒളിവിലാണ്. സുധീഷ് നിലവില്‍ വിദേശത്താണുള്ളത്. കഠിനംകുളത്തുള്ള ഇയാളുടെ സഹോദരന്റെ വീട്ടില്‍ നിന്നാണ് അന്വേഷണസംഘം സ്‌കൂട്ടര്‍ കണ്ടെടുത്തത്. സ്‌കൂട്ടര്‍ തിരുവനന്തപുരത്തെ…

Read More

കോട്ടയം: ജനുവരി മുതൽ സെപ്റ്റംബർ വരെ സംസ്ഥാനത്ത് പരിശോധിച്ച 42 ശതമാനം സാമ്പിളുകളിൽ പേവിഷബാധ സ്ഥിരീകരിച്ചു. മനുഷ്യരെ ആക്രമിച്ച തെരുവുനായ്ക്കളുടെയും, കടിയേറ്റ വളർത്തുനായ്ക്കളുടെയും വളർത്തുമൃഗങ്ങളുടെയും മനുഷ്യരുടെയും സാമ്പിളുകളാണ് പരിശോധിച്ചത്. ആകെ 520 സാമ്പിളുകളിൽ 221 എണ്ണവും പോസിറ്റീവാണ്. മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള ആന്‍റി റാബിസ് റീജിയണൽ ലാബുകളിൽ നിന്നുള്ള ഡാറ്റ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസസ് ആണ് ക്രോഡീകരിച്ചത്. പാലോട്, കൊല്ലം, തിരുവല്ല, പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിലാണ് ലാബുകൾ പ്രവർത്തിക്കുന്നത്.

Read More

തിരുവനന്തപുരം: എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് ജനാധിപത്യരീതിയിൽ നടക്കുമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് ഉമ്മൻചാണ്ടി പറഞ്ഞു. സ്ഥാനാർഥിത്വത്തിൽ വ്യക്തത വന്നതിന് ശേഷം തന്റെ പിന്തുണ സംബന്ധിച്ച തീരുമാനം പറയുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു- ശശി തരൂർ മത്സരിച്ചാൽ മനസാക്ഷി വോട്ട് ചെയ്യാൻ പറയുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ കെ മുരളീധരനും കൊടിക്കുന്നിൽ സുരേഷും തരൂരിനെതിരെ രംഗത്തെത്തിയിരുന്നു. ഗാന്ധി കുടുംബം തിരഞ്ഞെടുത്ത വ്യക്തിയെ പിന്തുണയ്ക്കുമെന്ന് കെ മുരളീധരനും കൊടിക്കുന്നിൽ സുരേഷും വ്യക്തമാക്കിയിട്ടുണ്ട്.  അതേസമയം തരൂർ നാമ നിർദേശ പത്രിക സമർപ്പിക്കുന്നുണ്ട്. മല്ലികാർജുൻ ഖാർ​ഗെയും പത്രിക നൽകും. മല്ലികാർജുൻ ഖാർ​ഗെ ആകും ​ഗാന്ധി കുടുംബം പിന്തുണക്കുന്ന സ്ഥാനാർഥി.  

Read More

കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിലെ വിദ്യാഭ്യാസ കേന്ദ്രത്തിലുണ്ടായ ചാവേർ ആക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. 27 പേർക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു. “ചാവേറാക്രമണം നടക്കുമ്പോൾ വിദ്യാർഥികൾ പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്നു. നിർഭാഗ്യവശാൽ, 19 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 27 പേർക്കു പരുക്കേറ്റു” പൊലീസ് വക്താവ് ഖാലിദ് സദ്രാൻ വ്യക്തമാക്കി.. സ്ഫോടനസ്ഥലത്ത് നിന്ന് രക്തത്തിൽ കുളിച്ച നിലയിൽ ആളുകളെ മാറ്റുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥർ തലസ്ഥാനത്ത് എത്തിയിട്ടുണ്ട്.

Read More