Author: News Desk

ഭോപ്പാൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതിയുടെ വീട് വനിതാ പൊലീസ് ഉദ്യോഗസ്ഥർ ബുൾഡോസർ ഉപയോഗിച്ച് തകർത്തു. മധ്യപ്രദേശിലാണ് സംഭവം. അനധികൃതമായി കയ്യേറിയ ഭൂമിയിലാണ് പ്രതി വീട് നിർമ്മിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടി. പൊലീസ് സംഘം വീട് പൂർണമായും തകർത്തു. ഭോപ്പാലിൽ നിന്ന് 250 കിലോമീറ്റർ അകലെയുള്ള ദാമോയിൽ വച്ചാണ് പെൺകുട്ടിയെ നാലു പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്. ഈ കേസിലെ പ്രതികളിലൊരാളായ കൗശൽ കിഷോർ ചൗബെയുടെ വീടാണ് വനിതാ പൊലീസ് തകർത്തത്. ഒളിവിലായിരുന്ന കൗശൽ കിഷോർ ചൗബെയെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. മറ്റു മൂന്നുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. “പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടലാത്സംഗത്തിന് ഇരയാക്കിയ ഇയാൾ ഒളിവിലായിരുന്നു. അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമിയിലായിരുന്നു വീട് വച്ചത്. ബുൾഡോസർ ഉപയോഗിച്ച് ഒരു സംഘം വനിതാ ഉദ്യോഗസ്ഥരാണ് വീട് പൊളിച്ചുനീക്കിയത്. വനിതാ ഓഫീസർമാർ മികച്ച ജോലി ചെയ്തു. ഇത്തരം പ്രവർത്തനങ്ങൾ തുടരണം” റാണെ സ്റ്റേഷൻ ഓഫീസർ പ്രഷിത കുർമി പറഞ്ഞു.

Read More

കൊച്ചി: അഴിമതി ആരോപണം ഉയർന്ന ബ്രഹ്മപുരത്തെ ജൈവമാലിന്യ സംസ്കരണ ടെൻഡറിനുള്ള കരാർ കഴിഞ്ഞ വർഷം നൽകിയത് സി.പി.എം നേതാവിന്‍റെ കമ്പനിക്ക്. സ്റ്റാർ കൺസ്ട്രക്ഷൻസിന്‍റെ രണ്ട് പങ്കാളികളിൽ ഒരാൾ കളമശേരിയിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറി സക്കീർ ബാബുവാണ്. ടെൻഡറിൽ അട്ടിമറി നടന്നെന്ന പരാതിയിലും കമ്പനി വിജിലൻസ് അന്വേഷണം നേരിടുന്നുണ്ട്. കൊച്ചി കോർപ്പറേഷനിൽ ദൈനംദിന മാലിന്യ സംസ്കരണത്തിന് കരാർ ലഭിച്ച ഏറ്റവും ഒടുവിലത്തെ കമ്പനിയാണ് സ്റ്റാർ കൺസ്ട്രക്ഷൻസ്. മാർച്ച് രണ്ടിനാണ് കരാർ കാലാവധി അവസാനിച്ചത്. സി.പി.എം ബ്രാഞ്ച് സെക്രട്ടറി സക്കീർ ബാബു, വിവാദ സി.പി.എം നേതാവ് സക്കീർ ഹുസൈൻ നയിക്കുന്ന സംഘടനയുടെ വൈസ് പ്രസിഡന്‍റ് സേവി ജോസഫ് എന്നിവരാണ് കമ്പനിയുടെ ഉടമകൾ. 2021 ഏപ്രിൽ 21നാണ് കോർപ്പറേഷൻ ടെൻഡർ ക്ഷണിച്ചത്. സ്റ്റാർ കൺസ്ട്രക്ഷൻസിന് മാലിന്യ സംസ്കരണത്തിൽ യാതൊരു മുൻ പരിചയവുമില്ലായിരുന്നു. എന്നാൽ ടെക്നോ ഗ്രൂപ്പ് എന്ന മറ്റൊരു കമ്പനിയുമായി കരാർ ഒപ്പിട്ടതുമുതൽ മുഴുവൻ ദുരൂഹതകളാണ്. പ്രതിദിനം 250 ടൺ മാലിന്യം സംസ്കരിക്കുന്നതിൽ പരിചയം ഉണ്ടായിരിക്കണം…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച് 1 എൻ 1 കേസുകളിൽ വർധന. ഇന്നലെ ആറ് പേർക്കാണ് എച്ച് 1 എൻ 1 സ്ഥിരീകരിച്ചത്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം, പാലക്കാട് എന്നീ ജില്ലകളിലാണ് പുതിയതായി എച്ച് 1 എൻ 1 സ്ഥിരീകരിച്ചത്. രണ്ടെണ്ണം ആലപ്പുഴയിലാണ്. മലപ്പുറത്ത് മൂന്ന് പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ച 10 പേരിൽ നാലുപേരും എറണാകുളം ജില്ലയിലാണ്. സംസ്ഥാനത്ത് ഇന്നലെ മാത്രം 8,487 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. 108 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, രാജ്യത്ത് എച്ച് 3 എൻ 2 വൈറസിന്‍റെ വ്യാപനം സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്രം വ്യക്തമാക്കി. കർണാടകയിലും ഹരിയാനയിലും എച്ച് 3 എൻ 2 ബാധിച്ച് രണ്ടുപേർ മരിച്ചിരുന്നു. ഇവരുമായി സമ്പർക്കം പുലർത്തിയവരുടെ പരിശോധന ഇന്ന് നടത്തും. രാജ്യത്ത് വൈറസ് വ്യാപനം നിരീക്ഷിക്കാൻ പ്രത്യേക ശൃംഖല സജ്ജമാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സർക്കാർ കണക്കനുസരിച്ച് ഇതുവരെ 400 ലധികം…

Read More

കോട്ടയം: അവസരം ലഭിച്ചാൽ കെ-റെയിൽ സൃഷ്ടിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ആ അവസരം ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം ജനകീയ പ്രതിരോധ ജാഥക്കിടെ പറഞ്ഞു. 50 വർഷത്തിനപ്പുറമുള്ള വിജയത്തിന്‍റെ തുടക്കമാണ് കെ-റെയിൽ പദ്ധതി. നാളെ വരാൻ പോകുന്നത് എന്താണെന്ന് മനസിലാക്കുകയും ശാസ്ത്രസാങ്കേതിക വിദ്യ ഉപയോഗിക്കുകയും കേരളത്തെ എങ്ങനെ ആധുനികവത്കരിക്കാമെന്ന് കാട്ടിക്കൊടുക്കുകയും ചെയ്യുന്ന ഒരു മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളതെന്നും എം വി ഗോവിന്ദൻ കോട്ടയത്ത് പറഞ്ഞു. അതേസമയം ഓർത്തഡോക്സ് സഭാ പ്രതിനിധികളുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോട്ടയത്ത് കൂടിക്കാഴ്ച നടത്തി. സഭാ തർക്ക വിഷയത്തിൽ സർക്കാർ നീക്കത്തിനെതിരെ ഓർത്തഡോക്സ് സഭാ നേതൃത്വം പ്രതിഷേധം പരസ്യമാക്കിയതിന് പിന്നാലെയായിരുന്നു കൂടിക്കാഴ്ച. സഭാ സെക്രട്ടറി ബിജു ഉമ്മൻ, സിനഡ് സെക്രട്ടറി മെത്രാപ്പൊലീത്ത, ആത്മയ സെക്രട്ടറി റോണി വർഗീസ് എന്നിവരുൾപ്പെടെയുള്ള സഭാ പ്രതിനിധികളാണ് കൂടിക്കാഴ്ച നടത്തിയത്. തങ്ങളുടെ നിലപാട് പാർട്ടി സെക്രട്ടറിയെ അറിയിച്ചതായി ഓർത്തഡോക്സ് സഭ അറിയിച്ചു. കോട്ടയത്തെ സ്വകാര്യ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച.

Read More

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തം സംബന്ധിച്ച് ഹൈക്കോടതി നിയോഗിച്ച മോണിറ്ററിംഗ് കമ്മിറ്റി ഇന്ന് സ്ഥലം സന്ദർശിക്കും. ശുചിത്വമിഷൻ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം രാവിലെ 10ന് സ്ഥലത്തെത്തും. തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് എൻജിനീയർ, ജില്ലാ കളക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എൻവിയോൺമെന്റൽ എൻജിനീയർ, കോർപ്പറേഷൻ സെക്രട്ടറി, കെൽസ സെക്രട്ടറി എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ. ബ്രഹ്മപുരം പ്രശ്നം പരിഹരിക്കാൻ ഇന്ന് മുതൽ പുതിയ ആക്ഷൻ പ്ലാൻ നടപ്പാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം, ബ്രഹ്മപുരം പ്ലാൻ്റിന് മുന്നിൽ പുലർച്ചെയും പ്രതിഷേധം നടന്നു. അമ്പതോളം മാലിന്യ വണ്ടികൾ പ്ലാന്‍റിൽ എത്തിച്ചപ്പോഴാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധത്തിനിറങ്ങിയത്. തുടർന്ന് പൊലീസ് സംരക്ഷണയിൽ ലോറികൾ പ്ലാന്‍റിലെത്തിച്ചു. കൊച്ചി നഗരത്തിൽ നിന്നുള്ള മാലിന്യമാണ് പ്ലാൻ്റിലെ തീ പിടിക്കാത്ത സ്ഥലത്ത് നിക്ഷേപിക്കാൻ കൊണ്ട് വന്നത്. പ്രതിഷേധത്തെ തുടർന്ന് അമ്പലമേട്ടിൽ മാലിന്യം എത്തിക്കാൻ കഴിയാത്തതിനെ തുടർന്നാണ് ബ്രഹ്മപുരത്ത് എത്തിച്ചത്. പുലർച്ചെ രണ്ട് മണിയോടെയാണ് മഹാരാജാസ് കോളേജ് പരിസരത്ത്…

Read More

അഗർത്തല: ത്രിപുരയിൽ സന്ദർശനം നടത്തുന്ന പ്രതിപക്ഷ എംപിമാരുടെ, എളമരം കരീമിന്‍റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘത്തിനു നേരെ ആക്രമണം. നേതാക്കളെ ശാരീരികമായി ആക്രമിച്ചതായും വാഹനങ്ങൾ തകർത്തതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് കാര്യമായി ഇടപെട്ടില്ലെന്ന് എം.പിമാർ ആരോപിച്ചു. ത്രിപുരയിലെ ബിസാൽഗാർഹ് നിയമസഭാ മണ്ഡലം സന്ദർശിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ബി.ജെ.പി പ്രവർത്തകരാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് എം.പിമാർ ആരോപിച്ചു. “ബിസാൽഗാർഹ്, മോഹൻപൂർ പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ പ്രതിപക്ഷ നേതാക്കളെ ബിജെപി ഗുണ്ടകൾ ആക്രമിച്ചു. നേതാക്കൾക്കൊപ്പമുണ്ടായിരുന്ന പോലീസ് മൗനം പാലിച്ചു. നാളെ അവിടെ ബി.ജെ.പി വിജയറാലി സംഘടിപ്പിക്കുന്നുണ്ട്”. പാർട്ടി സ്പോൺസർ ചെയ്ത കലാപത്തിന്‍റെ വിജയമാണ് ആഘോഷിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ട്വീറ്റ് ചെയ്തു.

Read More

ദുബായ്: വർഷങ്ങൾ നീണ്ട ശത്രുതയ്ക്ക് ശേഷം സൗഹൃദം വീണ്ടെടുത്ത്‍ ഇറാനും സൗദി അറേബ്യയും. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ ധാരണയായതായാണ് റിപ്പോർട്ട്. ഏഴ് വർഷത്തിന് ശേഷം, ചൈനയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള മഞ്ഞുരുകുകയായിരുന്നു. ചൈനയുടെ തലസ്ഥാനമായ ബീജിംഗിൽ ഇരു രാജ്യങ്ങളിലെയും സുരക്ഷാ ഉദ്യോഗസ്ഥർ തമ്മിൽ നടത്തിയ ചർച്ചയെ തുടർന്നാണ് പ്രശ്നം പരിഹരിച്ചത്. വളരെ രഹസ്യസ്വഭാവത്തോടെയാണ് 4 ദിവസം നീണ്ട ചർച്ച നടന്നത്. ഇതനുസരിച്ച് രണ്ട് മാസത്തിനുള്ളിൽ ഇറാനിലെ സൗദി എംബസിയും മറ്റ് പ്രവർത്തനങ്ങളും സൗദി അറേബ്യയിലെ ഇറാൻ എംബസിയും പ്രവർത്തനങ്ങളും പുനരാരംഭിക്കും.

Read More

തിരുവനന്തപുരം: ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനും പരാതിക്കാരിക്കെതിരെ ലൈംഗികാതിക്രമവും നടത്തിയതിനെ തുടർന്ന് കാസർകോട് ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ആർ ശിവശങ്കറിനെ സർവീസിൽ നിന്നും മാറ്റി. കേരള പോലീസ് ആക്ടിലെ സെക്ഷൻ 86(3) പ്രകാരമാണ് സംസ്ഥാന പോലീസ് മേധാവി അനിൽകാന്തിന്‍റെ നടപടി. അച്ചടക്ക നടപടിയുടെ ഭാഗമായി നേരത്തെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇൻസ്പെക്ടർ നേരിട്ടെത്തി വിശദീകരണം നൽകുകയും ചെയ്തു. ശിവശങ്കറിന്‍റെ അവകാശവാദത്തിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുറത്താക്കിയത്. നിരവധി തവണ അച്ചടക്ക നടപടി നേരിട്ടിട്ടും ശിവശങ്കർ ഇത്തരം കേസുകളിൽ തുടർച്ചയായി ഉൾപ്പെട്ടിട്ടുണ്ടെന്നും മോശം പെരുമാറ്റം തുടരുകയാണെന്നും ഡി.ജി.പി നിരീക്ഷിച്ചു. 2006 മുതൽ വിവിധ അച്ചടക്ക നടപടികളുടെ ഭാഗമായി 4 തവണ സസ്പെൻഡ് ചെയ്യപ്പെട്ട ഇയാൾ 11 തവണ വകുപ്പുതല നടപടികൾക്ക് വിധേയനായിട്ടുണ്ട്. അനധികൃതമായി സ്വത്ത് സമ്പാദിക്കുക, ബലാത്സംഗം ചെയ്യുക, നിരപരാധികളെ വിചാരണ ചെയ്യുക, അനധികൃതമായി അതിക്രമിച്ച് കടക്കുക എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ടായിരുന്നത്.

Read More

ദുബായ്: റമദാൻ മാസത്തിൽ ദുബായിലെ സ്കൂളുകളുടെ പ്രവർത്തി സമയം 5 മണിക്കൂറിൽ കൂടാൻ പാടില്ലെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്‍റ് അതോറിറ്റി (കെഎച്ച്ഡിഎ). യഥാർത്ഥ സമയം നിർണ്ണയിച്ച് കെഡിഎച്ച്എയ്ക്ക് സമർപ്പിക്കാൻ മാതാപിതാക്കളുമായി കൂടിയാലോചിക്കുമെന്ന് ചില സ്കൂൾ അധികൃതർ പറഞ്ഞു. ചില സ്കൂളുകൾ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.45 മുതൽ 12.45 വരെ ഷെഡ്യൂൾ നിശ്ചയിച്ചിട്ടുണ്ട്. എന്നിരുന്നാലും, വെള്ളിയാഴ്ച സാധാരണ സ്കൂൾ സമയം തന്നെ ആയിരിക്കും.

Read More

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ 80 % പ്രദേശത്തെയും തീ അണച്ചതായി മന്ത്രി പി രാജീവ്. 678 പേരാണ് ചികിത്സ തേടിയത്. ഇതിൽ 421 പേർ സർക്കാർ സംഘടിപ്പിച്ച ക്യാമ്പിൽ പങ്കെടുത്തവരാണ്. രണ്ട് പേർക്ക് മാത്രമാണ് ഐസിയു സഹായം വേണ്ടിയിരുന്നത്. ഗർഭിണികളാരും ചികിത്സ തേടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. നിലവിൽ ഗുരുതര സാഹചര്യമില്ലെന്നാണ് ആരോഗ്യപ്രവർത്തകരുടെയും ഐഎംഎയുടെയും വിലയിരുത്തൽ. എന്നാൽ ഏത് സാഹചര്യവും നേരിടാൻ സർക്കാർ തയ്യാറാണ്. പ്രത്യേക ക്യാമ്പുകൾ പ്രവർത്തനം തുടങ്ങി. സ്വകാര്യ ആശുപത്രികളിലടക്കം ക്യാമ്പുകൾ സംഘടിപ്പിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു കാരണവശാലും പ്ലാസ്റ്റിക് ബ്രഹ്മപുരത്തേക്ക് പോകേണ്ടതില്ലെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചതായി രാജീവ് പറഞ്ഞു. മറ്റൊരു ബ്രഹ്മപുരം ആവർത്തിക്കാതിരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. മാലിന്യ സംസ്കരണത്തിനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കും. നാളെ മുതൽ മെയ് 31 വരെ 82 ദിവസം കൊണ്ട് പൂർത്തിയാക്കാനുള്ള ആക്ഷൻ പ്ലാനിന് സർക്കാർ…

Read More