Author: News Desk

കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ കെ ബാബുവിന്‍റെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് എതിർ സ്ഥാനാർത്ഥി എം സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്നാൽ ഹർജിയിലെ ചില വാദങ്ങൾ നിലനിൽക്കില്ലെന്ന് ജസ്റ്റിസ് പി ജി അജിത് കുമാർ ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. സ്വരാജിന്‍റെ ഹർജി തള്ളണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച കെ ബാബുവിന് തിരിച്ചടിയാണ് ഈ ഉത്തരവ്. 2021ലെ തൃപ്പൂണിത്തുറ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് എം. സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ബാബുവായിരുന്നു വിജയിച്ചത്. മതചിഹ്നം ഉപയോഗിച്ചാണ് വോട്ട് പിടിച്ചതെന്നും സ്വരാജ് ഹർജിയിൽ ചൂണ്ടിക്കാട്ടി. അയ്യപ്പനെ പ്രചാരണായുധമാക്കിയെന്നും ഹർജിയിൽ പറയുന്നു. തനിക്ക് വോട്ട് ചെയ്തില്ലെങ്കിൽ ദൈവകോപം ഉണ്ടാകുമെന്നും പറഞ്ഞ് വോട്ടർമാരെ ഭീഷണിപ്പെടുത്തി. വോട്ടഭ്യർത്ഥിച്ചുളള സ്ലിപ്പിൽ ബാബുവിനൊപ്പം അയ്യപ്പന്‍റെ ചിത്രവും ഉപയോഗിച്ചതായി സ്വരാജ് ഹർജിയിൽ പറയുന്നു.

Read More

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന് ശേഷം സൂപ്പർ കപ്പിന് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന് തുടക്കത്തിൽ തന്നെ തിരിച്ചടി. കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാൻ ലൂണ ടൂർണമെന്‍റിൽ കളിക്കില്ല. കേരള ബ്ലാസ്റ്റേഴ്സാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. വ്യക്തിപരമായ കാരണങ്ങളാൽ അഡ്രിയാൻ ലൂണയ്ക്ക് ദീർഘകാല അവധി അനുവദിച്ചതായി കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചു. “സൂപ്പർ കപ്പിൽ ലൂണയുടെ സാന്നിധ്യം എത്രത്തോളം പ്രധാനമാണെന്ന് ക്ലബ് മനസ്സിലാക്കുന്നു. എന്നാൽ അഡ്രിയാൻ ലൂണയ്ക്ക് അവധി എത്രമാത്രം അത്യാവശ്യമാണെന്ന് ക്ലബ് മനസിലാക്കുന്നു. വൈകാതെ അദ്ദേഹം ടീമിനൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കാം.” കേരള ബ്ലാസ്റ്റേഴ്സ് ഫേസ്ബുക്കിൽ കുറിച്ചു. ബ്ലാസ്റ്റേഴ്സിന്‍റെ മിഡ്ഫീൽഡിലെ നിർണായക സാന്നിധ്യമായ അഡ്രിയാൻ ലൂണയുടെ അഭാവം സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാകും. കഴിഞ്ഞ രണ്ട് സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ച അദ്ദേഹം കഴിഞ്ഞ സീസണിൽ നാല് ഗോളുകൾ നേടിയിട്ടുണ്ട്. 2021-22 സീസണിൽ ബ്ലാസ്റ്റേഴ്സിനായി 23 മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകളും ഏഴ് അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.

Read More

ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പൻ എന്ന കാട്ടാനയെ ഉടൻ പിടികൂടുന്നതിനോട് യോജിക്കാനാവില്ലെന്ന ഹൈക്കോടതി നിരീക്ഷണത്തോട് പ്രതികരിച്ച് ഡീൻ കുര്യാക്കോസ്. അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതി വിധി തീർത്തും നിരാശാജനകമാണെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനുപകരം ജനങ്ങളുടെ ആശങ്ക വർദ്ധിപ്പിക്കുന്ന തീരുമാനമാണ് കോടതി എടുത്തിരിക്കുന്നത്. ഈ കേസിലെ പരാതിക്കാരായവരെ, അരിക്കൊമ്പനെ പിടിക്കരുതെന്ന് ഇപ്പോഴും പറയുന്നവരെ ഇടുക്കിയിലേക്ക് സ്വാഗതം ചെയ്യുന്നു. ആനശല്യം രൂക്ഷമായ പ്രദേശത്ത് കുറച്ചുകാലം വന്ന് താമസിക്കാൻ പരാതിക്കാരെ വെല്ലുവിളിക്കുന്നു. ജനങ്ങളുടെ ദുരിതം അറിയാത്ത അഭിനവ മൃഗസ്നേഹികൾ ഈ നാടിന് തന്നെ അപമാനമാണെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.

Read More

അമൃത്സർ: ഖാലിസ്ഥാൻ അനുകൂലിയും ‘വാരിസ് പഞ്ചാബ് ദേ’ നേതാവുമായ അമൃത്പാൽ സിങ് കീഴടങ്ങിയേക്കുമെന്ന് സൂചന. അമൃത്പാലും സഹായി പാപൽപ്രീതും പഞ്ചാബിലെ ഹോഷിയാർപൂരിലേക്ക് മടങ്ങിയതായാണ് റിപ്പോർട്ടുകൾ. പ്രദേശത്ത് പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പഞ്ചാബിലെ ജയിലിൽ പാർപ്പിക്കണം, അറസ്റ്റ് അല്ല, കീഴടങ്ങൽ എന്ന് രേഖപ്പെടുത്തണം, ദേശീയ സുരക്ഷാ നിയമം ഏർപ്പെടുത്തിയത് ഒഴിവാക്കണം എന്നിവയാണ് അമൃത്പാലിന്‍റെ ഉപാധികളെന്നാണ് സൂചന. അമൃത്പാൽ കീഴടങ്ങിയേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിന് സമീപം പൊലീസ് വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, അമൃത്പാലിനും പാപൽപ്രീതിനും ഡൽഹിയിലെ ലക്ഷ്മി നഗറിൽ താമസസൗകര്യം ഒരുക്കിയ ഡൽഹി സർവകലാശാലയിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയെ പഞ്ചാബ് പോലീസ് ചോദ്യം ചെയ്യുകയാണ്. നേപ്പാളിലേക്ക് കടക്കുന്നതിന് മുമ്പ് അമൃത്പാൽ ലക്ഷ്മി നഗറിലെ ഫ്ലാറ്റിലായിരുന്നു താമസിച്ചിരുന്നത്. മാസ്ക് ധരിച്ച് അമൃത്പാൽ ഡൽഹിയിലെ തെരുവുകളിലൂടെ നടക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ടായിരുന്നു. മാർച്ച് 21 ലെ ഈ ദൃശ്യത്തിൽ അമൃത്പാലിന് തലപ്പാവ് ഇല്ലായിരുന്നു. സൺഗ്ലാസ് ധരിച്ചിട്ടുണ്ട്. അദ്ദേഹത്തിനും കൂട്ടാളികൾക്കുമെതിരെ പഞ്ചാബ്…

Read More

ദുൽഖർ സൽമാന്‍റെ വേഫേറർ ഫിലിംസിന്‍റെ ബാനറിൽ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണ, ധ്രുവ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘അടി’ വിഷു റിലീസായി ഏപ്രിൽ 14ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്‍റെ രസകരമായ ഒരു ടീസറിലൂടെയാണ് അടിയുടെ റിലീസ് തീയതി അറിയിച്ചിരിക്കുന്നത്. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങളുടെ സംവിധായകനായ പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. ഇഷ്കിന്‍റെ തിരക്കഥാകൃത്ത് രതീഷ് രവിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അടി തീയേറ്ററുകളിൽ ഒരു ഫാമിലി എന്‍റർടെയ്നറായിരിക്കുമെന്ന് ഉറപ്പാണ്.

Read More

ഇടുക്കി: അരിക്കൊമ്പനെ പിടികൂടുന്നതിൽ ഹൈക്കോടതി നിലപാട് നിരാശാജനകമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള ബാധ്യത നിറവേറ്റാനാവില്ല. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കും. ജനവികാരത്തിന് വിരുദ്ധമായി ഒരു തീരുമാനം എടുക്കുമ്പോൾ ജനങ്ങൾക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടേക്കാം. നിയമവാഴ്ച തകരാൻ അനുവദിക്കില്ല. ജനങ്ങളെ സംരക്ഷിക്കാനുള്ള ദൗത്യം ശക്തിപ്പെടുത്തും. സർക്കാർ ജനങ്ങൾക്ക് എതിരല്ല, ജനങ്ങളോടൊപ്പമാണ്. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കും. അക്രമാസക്തമായ പ്രതിഷേധം നല്ലതല്ല. നിരാശയില്ലാതെ സർക്കാർ ജനങ്ങളെ സംരക്ഷിക്കും. സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും. വിദഗ്ധ സമിതിക്ക് പഠിക്കാൻ സുഗമമായ അന്തരീക്ഷം ഒരുക്കും.  കോടതിയുടെ നിർദ്ദേശം ധിക്കരിക്കില്ല. കുങ്കിയാനകളെ തിരിച്ചയക്കില്ല. പകരം ദൗത്യം തുടരും. അരിക്കൊമ്പന് കോളർ ഐഡി പിടിപ്പിക്കുന്നത് പ്രായോഗികമല്ല. പ്രായോഗികവും ശാസ്ത്രീയവുമായ പരിഹാരമാണ് ആവശ്യം. ജനങ്ങളുടെ പക്ഷത്തെക്കുറിച്ച് കോടതി അധികം ചിന്തിച്ചില്ല. അപൂർവമായി മാത്രമേ നാടിറങ്ങുന്ന ആനയെ പിടികൂടാറുള്ളൂ. കോടതി ദയ കാണിക്കണമായിരുന്നു. ഹർത്താൽ പ്രഖ്യാപിച്ചപ്പോൾ പ്രതിഷേധവും വേദനയും പ്രകടിപ്പിക്കാൻ ജനങ്ങൾക്ക്…

Read More

ചിന്നക്കനാൽ: അരിക്കൊമ്പൻ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ഇടുക്കി ജില്ലയിലെ 13 പഞ്ചായത്തുകളിൽ വ്യാഴാഴ്ച ജനകീയ ഹർത്താൽ. ചിന്നക്കനാൽ, ശാന്തൻപാറ, മൂന്നാർ, മറയൂർ, കാന്തല്ലൂർ, വട്ടവട, ഇടമലക്കുടി, രാജാക്കാട്, സേനാപതി, ഉടുമ്പൻചോല, ബൈസൺവാലി, ദേവികുളം, രാജകുമാരി എന്നിവിടങ്ങളിലാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, അരിക്കൊമ്പനുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായതോടെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. സിമന്‍റുപാലത്ത് കുങ്കി ആനകളെ പാർപ്പിച്ചിരുന്ന സ്ഥലത്തേക്ക് കടക്കാൻ ശ്രമിച്ച നാട്ടുകാരെ പൊലീസ് തടഞ്ഞു. പൊലീസിനെതിരെ രൂക്ഷമായി പ്രതികരിച്ച നാട്ടുകാർ സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. തീരുമാനം ഉണ്ടാകുന്നതുവരെ പിരിഞ്ഞുപോകില്ലെന്ന നിലപാടിലാണ് നാട്ടുകാർ. ചിന്നക്കനാലിൽ കുട്ടികളും അമ്മമാരും ഉൾപ്പെടെയുള്ളവർ റോഡ് ഉപരോധിച്ചു.

Read More

തിരുവനന്തപുരം: വടകര എംഎല്‍എ കെ കെ രമയ്ക്ക് വധ ഭീഷണിക്കത്ത്. നിയമസഭാ സംഘർഷവുമായി ബന്ധപ്പെട്ട പരാതി പിൻവലിച്ചില്ലെങ്കിൽ കൊല്ലുമെന്നാണ് ഭീഷണി. പയ്യന്നൂർ സഖാക്കൾ എന്ന പേരിലാണ് കത്ത് വന്നിരിക്കുന്നത്. ഏപ്രിൽ 20നകം പരാതി പിൻവലിക്കണമെന്നാണ് കത്തിൽ പറയുന്നത്. സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘർഷത്തിൽ കെ കെ രമയുടെ കൈക്ക് പരിക്കേറ്റിരുന്നു. മുറിവ് വ്യാജമാണെന്ന മട്ടിൽ വ്യാജ എക്സ് റേ ദൃശ്യങ്ങൾ ഉപയോഗിച്ച് രമയ്ക്കെതിരെ സൈബർ ആക്രമണവും നടന്നിരുന്നു. സച്ചിൻ ദേവ് എം.എൽ.എയ്ക്കെതിരെ പരാതി നൽകിയിട്ടും സൈബർ പൊലീസ് ഒന്നും ചെയ്തില്ല. സച്ചിൻ ഉൾപ്പടെ സൈബർ പ്രചാരണം നടത്തിയവർക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാനാണ് രമയുടെ നീക്കം.

Read More

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ 2023 സീസണിലേ ചില മത്സരങ്ങൾ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ കളിക്കില്ലെന്ന് വിവരം. ജോലിഭാരം കുറയ്ക്കാനും മതിയായ വിശ്രമം എടുക്കാനുമാണ് രോഹിത് ശർമ്മയുടെ തീരുമാനം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും ഏകദിന ലോകകപ്പും ഐപിഎല്ലിന് ശേഷം വരാനിരിക്കുന്നതിനാൽ പരിക്കേൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ബിസിസിഐ കളിക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേതുടർന്നാണ് രോഹിത് ശർമ ചില മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത്. രോഹിത് ശർമ്മ കളിക്കാത്ത മത്സരങ്ങളിൽ സൂര്യകുമാർ യാദവ് മുംബൈ ഇന്ത്യൻസിനെ നയിക്കും. ഏപ്രിൽ രണ്ടിന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയാണ് മുംബൈ ഇന്ത്യൻസിന്‍റെ ആദ്യ മത്സരം. കഴിഞ്ഞ സീസണിൽ വെസ്റ്റ് ഇൻഡീസിന്‍റെ കീറൺ പൊള്ളാർഡായിരുന്നു മുംബൈ ഇന്ത്യൻസിന്‍റെ വൈസ് ക്യാപ്റ്റൻ. വിരമിക്കൽ പ്രഖ്യാപിച്ച പൊള്ളാർഡിന് പകരക്കാരനായാണ് സൂര്യ വൈസ് ക്യാപ്റ്റനായത്. ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളാണ് രോഹിത് ശർമ്മ. രോഹിത്തിന് കീഴിൽ മുംബൈ അഞ്ച് തവണ ഐപിഎൽ കിരീടം…

Read More

ദില്ലി: ഏപ്രിൽ ഒന്ന് മുതൽ രാജ്യത്ത് അവശ്യ മരുന്നുകളുടെ വില കുത്തനെ ഉയരും. വേദനസംഹാരികൾ, അണുബാധ തടയുന്നതിനുള്ള മരുന്നുകൾ, കാർഡിയാക് മരുന്നുകൾ, ആന്‍റിബയോട്ടിക്കുകൾ എന്നിവയുൾപ്പെടെയുള്ള മരുന്നുകളുടെ വിലയാണ് വർധിക്കുന്നത്. 84 അവശ്യ മരുന്നുകളുടെയും ആയിരത്തിലധികം മെഡിസിൻ ഫോർമുലേഷനുകളുടെയും വില ഉയരും. ഏപ്രിൽ ഒന്ന് മുതൽ വില 12 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ട്. അവശ്യ മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മരുന്നുകളുടെ വാർഷിക വില വർധനവ് വാർഷിക മൊത്ത വില സൂചിക (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയാണ്. ഓരോ സാമ്പത്തിക വർഷത്തിന്‍റെയും തുടക്കത്തിൽ ഡബ്ല്യുപിഐ അടിസ്ഥാനമാക്കി വില വർധിപ്പിക്കാൻ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റിക്ക് (പിആർഐസി) കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

Read More