- “കെസിഎ ഹാർമണി 2025 “
- കയറിലെ തീ അണയാതെ കിടന്നു, ഗ്യാസ് ലീക്കായതും കത്തിപ്പിടിച്ചു; തിരുവനന്തപുരത്തെ ഓട്ടോ മൊബൈൽ വർക്ക് ഷോപ്പിൽ വൻ തീപിടിത്തം, വൻ ദുരന്തം ഒഴിവായി
- അവർ ഒത്തുപാടി ‘കണ്ണും കണ്ണും കാത്തിരുന്നു മന്നിലൊരു പൈതലിനായ്’ മന്ത്രിയോടൊപ്പം കുഞ്ഞു മാലാഖമാരുടെ ക്രിസ്മസ് ആഘോഷം
- ‘തളർന്നു പോകാൻ മനസില്ല ജീവിതമേ…!’ ആറാം മാസത്തിൽ കണ്ടെത്തിയ അപൂർവ രോഗത്തെ ചക്രക്കസേരയിലിരുന്ന് തോൽപ്പിച്ച ‘നൂറ്റാണ്ടിന്റെ നടകളിൽ’
- മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം എ ശ്രീനിവാസന് അന്തരിച്ചു
- മുഖ്യമന്ത്രി പ്രഖ്യാപിച്ച പുതിയ വ്യക്തിഗത രേഖ കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല, നിയമപരമായി നേരിടും; വിഘടനവാദ രാഷ്ട്രീയമെന്നും രാജീവ് ചന്ദ്രശേഖർ
- മുസ്ലീം ലീഗിന് വഴങ്ങി കോണ്‍ഗ്രസ്; കൊച്ചി കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം പങ്കിടും
- ‘ഞരമ്പിന് മുറിവേറ്റു, വൈകിയിരുന്നെങ്കിൽ ചലനശേഷി നഷ്ടപ്പെട്ടേനെ’; പരിക്കേറ്റ വിനായകൻ ആശുപത്രി വിട്ടു
Author: News Desk
കൊച്ചി: അഭിമുഖത്തിനിടെ യൂട്യൂബ് ചാനൽ അവതാരകയെ അപമാനിച്ചെന്ന നടൻ ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസി നൽകിയ ഹർജിയിലാണ് നടപടി. പരാതിയുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്ന് അവതാരകയും കോടതിയെ അറിയിച്ചിട്ടുണ്ട്. അഭിമുഖത്തിനിടെ തന്നെ അപമാനിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി മരട് പൊലീസിൽ നൽകിയ പരാതിയുമായി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നില്ലെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചു. സംഭവത്തിൽ ശ്രീനാഥ് ഭാസി ക്ഷമാപണം നടത്തിയെന്നും അതിനാൽ പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്നും ഹർജിയിൽ പറയുന്നു. അവതാരകയുമായി ഒത്തുതീർപ്പിലെത്തിയെന്ന് ശ്രീനാഥിന്‍റെ ഹർജിയിലും വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ 21ന് കൊച്ചിയിലെ ഒരു നക്ഷത്ര ഹോട്ടലിൽ നടന്ന അഭിമുഖത്തിനിടെ തന്നെ പരസ്യമായി അസഭ്യം പറഞ്ഞെന്നായിരുന്നു അവതാരക നൽകിയ പരാതി. സ്ത്രീത്വത്തെ അപമാനിക്കൽ, പരസ്യമായി അസഭ്യം പറയൽ അടക്കമുള്ള വകുപ്പുകൾ പ്രകാരമായിരുന്നു മരട് പൊലീസ് കേസെടുത്തത്.
ന്യൂ ഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂർ പത്രിക സമർപ്പിച്ചു. പാർട്ടി പ്രവർത്തകർക്കൊപ്പം വാദ്യമേളങ്ങളോടെയാണ് തരൂർ പത്രിക സമർപ്പിക്കാനെത്തിയത്. പാർട്ടിയുടെ കീഴ്ഘടകങ്ങളെ ശക്തിപ്പെടുത്തുമെന്നും പാർട്ടിയിൽ യുവാക്കളുടെയും സ്ത്രീകളുടെയും പങ്കാളിത്തം ഉറപ്പാക്കുമെന്നും തരൂർ പ്രകടനപത്രികയിൽ പറയുന്നു. പാർട്ടിയെ ശക്തിപ്പെടുത്താനാണ് മത്സരമെന്നും തരൂർ പറഞ്ഞു. മല്ലികാർജുൻ ഖാർഗെ, ജാർഖണ്ഡ് നേതാവ് കെ എൻ ത്രിപാഠി എന്നിവരും നാമനിർദേശ പത്രിക സമർപ്പിച്ചു. കോണ്‍ഗ്രസിന്‍റെ ആശയങ്ങള്‍ക്കായി പോരാടുമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. മുതിര്‍ന്ന നേതാക്കൾക്കൊപ്പമാണ് ഖാര്‍ഗെ എത്തിയത്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ചതിന് പിന്നാലെ മല്ലികാർജുൻ ഖാർഗെ രാജ്യസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ചേക്കും. അധ്യക്ഷ തിരഞ്ഞെടുപ്പിന് മുമ്പ് രാജിയുണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്.
തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിനെ പിന്തുണച്ച് കെ.എസ് ശബരീനാഥൻ രംഗത്തെത്തി. ശശി തരൂരിന്റെ നാമനിർദ്ദേശ പത്രികയിലും ശബരീനാഥൻ ഒപ്പിട്ടിരുന്നു. ഒരു രാഷ്ട്രീയ പാർട്ടിയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടത് പ്രത്യയശാസ്ത്രമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് അനുസൃതമായി ഗാന്ധി, നെഹ്റു, അംബേദ്കർ എന്നിവരുടെ കാഴ്ചപ്പാടുകളെ കുറിച്ച് ഇത്ര കൃത്യമായി സംസാരിക്കുന്ന മറ്റൊരു കോൺഗ്രസ് നേതാവില്ലെന്ന് ശബരീനാഥൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. ശബരീനാഥന് നന്ദി പറഞ്ഞുകൊണ്ടുള്ള കുറിപ്പും ശശി തരൂർ പങ്കുവെച്ചിട്ടുണ്ട്. ശബരീനാഥന്‍റെ കുറിപ്പ്: നീണ്ട ഇടവേളയ്ക്ക് ശേഷം ജനാധിപത്യ മാർഗങ്ങളിലൂടെ കോൺഗ്രസിൽ സംഘടനാ തിരഞ്ഞെടുപ്പ് നടക്കുന്നത് സ്വാഗതാർഹമാണ്. നെഹ്റു കുടുംബത്തിൽ നിന്ന് പാർട്ടിയെ നയിക്കാൻ ആരും തന്നെ ഇനിയില്ല എന്ന സോണിയാ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും പ്രസ്താവന അവരുടെ വ്യക്തിത്വത്തിന് പ്രഭാവം നൽകുന്നു. പുതിയ പാർട്ടി അധ്യക്ഷൻ ഇവരോടൊപ്പം പ്രവർത്തിക്കുമ്പോൾ പാർട്ടിയിലെ പ്രതിസന്ധി മറികടക്കാൻ കഴിയുമെന്നാണ് കരുതുന്നത്.
ന്യൂഡല്‍ഹി: അക്രമച്ചുവയുള്ള ഭക്ഷണം ഒഴിവാക്കണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. തെറ്റായ ഭക്ഷണം കഴിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഭാരത് വികാസ് മഞ്ച് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത്. “തെറ്റായ ഭക്ഷണം കഴിക്കരുത്. അത് നിങ്ങളെ തെറ്റായ പാതയിലേക്ക് നയിക്കും. ‘തമാസിക്’ ഭക്ഷണം കഴിക്കരുത്. അക്രമച്ചുവയുള്ള ഭക്ഷണം കഴിക്കരുത്,” ഭാഗവത് പറഞ്ഞു.
ഗാന്ധിനഗര്‍: ഗുജറാത്ത് സന്ദർശനത്തിന്‍റെ രണ്ടാം ദിവസം വൻ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധി നഗർ -മുംബൈ വന്ദേ ഭാരത് ട്രെയിനിന്‍റെ ആദ്യ ഘട്ടവും അഹമ്മദാബാദ് മെട്രോയുടെ ആദ്യ ഘട്ടവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. മഹാരാഷ്ട്രയുടെയും ഗുജറാത്തിന്‍റെയും തലസ്ഥാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഈ ട്രെയിൻ രാജ്യത്തെ മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസാണ്. നിലവിൽ ന്യൂഡൽഹി-വാരണാസി റൂട്ടിലും ന്യൂഡൽഹി-ശ്രീ മാതാ വൈഷ്ണോ ദേവി കത്ര റൂട്ടിലുമാണ് വന്ദേഭാരത് ട്രെയിനുകൾ സർവീസ് നടത്തുന്നത്. 2023 ഓഗസ്റ്റ് 15 ന് മുമ്പ് രാജ്യത്തെ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ച് 75 വന്ദേഭാരത് ട്രെയിനുകൾ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. വന്ദേഭാരത് ട്രെയിനിൽ ഗാന്ധി നഗറിൽ നിന്ന് കലുപൂർ സ്റ്റേഷൻ വരെ പ്രധാനമന്ത്രി യാത്ര ചെയ്തു. തുടർന്ന് അഹമ്മദാബാദിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിച്ചു. ന്യൂജേഴ്സി, ന്യൂയോർക്ക് തുടങ്ങിയ അമേരിക്കൻ നഗരങ്ങളെ പോലെ ഗാന്ധിനഗറിനെയും അഹമ്മദാബാദിനെയും വികസിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഗുജറാത്തിൽ 7,200…
ദേശീയ ചലച്ചിത്ര പുരസ്കാരം രാഷ്ട്രപതി ഇന്ന് വിതരണം ചെയ്യും. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം സച്ചിക്ക് ലഭിച്ചിരുന്നു. സച്ചിയുടെ ഭാര്യ സിജി പുരസ്കാരം ഏറ്റുവാങ്ങാൻ ഡൽഹിയിലെത്തി. അവാര്‍ഡ് ഏറ്റുവാങ്ങുന്നത് സ്വര്‍ഗത്തില്‍ നിന്ന് സച്ചി കാണുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് സിജി ഫേസ്ബുക്കിൽ കുറിച്ചു. ‘നീ പറഞ്ഞു നമ്മൾ ഒരിക്കൽ ഇന്ത്യയുടെ രാഷ്ട്രപതിയുടെ കൂടെ ഡിന്നർ കഴിക്കും. നാഷണൽ അവാർഡ് വാങ്ങും. അന്ന് നിന്റെ മൂർദ്ധാവിൽ ചുംബനം നൽകി ഞാനത് സ്വീകരിക്കും. ഇന്ന് മൂർദ്ധാവിൽ ചുംബനമില്ലാതെ നിനക്കു വേണ്ടി ഞാൻ അത് ഏറ്റുവാങ്ങും.’ ‘ലോകം ഏറ്റെടുക്കും എന്ന് നീ ആഗ്രഹിച്ച നാഞ്ചിയമ്മയേയും നമ്മുടെ പാട്ടും നീ ലോകത്തിന്റെ നെറുകയിൽ തന്നെ എത്തിച്ചു. അതെ , നീ ചരിത്രം തേടുന്നില്ല. നിന്നെ തേടുന്നവർക്കൊരു ചരിത്രം ആണ് നീ. ഇന്ന് വൈകിട്ട് ആണ് ചരിത്രമുഹൂർത്തം. ഈ സായാഹ്നം ഒരു ചരിത്ര നിമിഷമാണ്. ഗോത്ര വർഗ്ഗത്തിൽ നിന്നും ഇന്ത്യയുടെ പ്രസിഡന്റ് പദവിയിൽ എത്തിച്ചേർന്ന…
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നല്ല പ്രാസംഗികനാണെന്ന് ശശി തരൂർ എം.പി. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ നൽകിയ അഭിമുഖത്തിലാണ് ശശി തരൂർ ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രി ഒരു നല്ല പ്രാസംഗികനാണെന്നും ഇത്രയും മനോഹരമായി ഹിന്ദി സംസാരിക്കുന്ന മറ്റൊരാളെ അടുത്ത കാലത്തൊന്നും ഇന്ത്യയിൽ കണ്ടിട്ടില്ലെന്നും തരൂർ പറഞ്ഞു.
ഇന്തോനേഷ്യ: ഒരു ചൈനീസ് കമ്പനി വികസിപ്പിച്ചെടുത്ത എംആർഎൻഎ കോവിഡ് -19 വാക്സിന് ഇന്തോനേഷ്യ അടിയന്തര ഉപയോഗത്തിന് അനുമതി നൽകി. ഇന്തോനേഷ്യയിലെ ഫുഡ് ആൻഡ് ഡ്രഗ്സ് ഏജൻസി (ബിപിഒഎം) രണ്ട് വർഷത്തിലേറെയായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാൽവാക്സ് ബയോടെക്നോളജിയുടെ എംആർഎൻഎ വാക്സിന്‍റെ ഉപയോഗത്തിനാണ് അനുമതി ലഭിച്ചത്. ഇന്തോനേഷ്യ, മെക്സിക്കോ, ചൈന എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ വാക്സിന്‍റെ അവസാന ഘട്ട പരീക്ഷണങ്ങൾ നടത്തുകയാണ്. കോവിഡ് -19 കേസുകളുടെയും മരണങ്ങളുടെയും അപകടസാധ്യത എത്രത്തോളം കുറയ്ക്കാൻ കഴിയുമെന്ന് കാണിക്കുന്ന ഫലപ്രാപ്തി റീഡിങ്ങുകൾ ഇതുവരെ പ്രസിദ്ധീകരിക്കാതിരുന്നിട്ടും വാൾവാക്സിന് ഈ അംഗീകാരം നൽകിയത് ആശ്ചര്യകരമാണ്. വൈൽഡ് ടൈപ്പ് കൊറോണ വൈറസ് വകഭേദങ്ങൾക്കെതിരെ വാക്സിൻ 83.58 ശതമാനം ഫലപ്രദമാണെന്ന് ഏജൻസി മേധാവി പെന്നി ലുകിറ്റോ പറഞ്ഞു.
ഇറ്റലി: കൊറോണ വൈറസ് പകർച്ചവ്യാധിക്കെതിരായ നിയമങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഇറ്റലിയിൽ ഇനി പൊതുഗതാഗതത്തിൽ മാസ്ക് ധരിക്കേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. ട്രെയിനുകളിലും ബസുകളിലും ഫെറികളിലും മാസ്ക് ധരിക്കണമെന്നുള്ള വെള്ളിയാഴ്ച കാലാവധി അവസാനിക്കുന്ന ഉത്തരവ് പുതുക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു. എന്നാൽ, ഈ നിയന്ത്രണം ആശുപത്രികളിലും കെയർ ഹോമുകളിലും തുടരും. 2020 ന്‍റെ തുടക്കം മുതൽ കോവിഡ് -19 മൂലം 1,77,000 ലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്ത ഇറ്റലി, പകർച്ചവ്യാധി ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിലൊന്നാണ്.
മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ നിയമനം നടപടി ക്രമങ്ങൾ പാലിക്കാതെ; സുപ്രീം കോടതിയിൽ ഹർജി
ന്യൂഡല്‍ഹി: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനെ നിയമിച്ചതിനെതിരെ സുപ്രീം കോടതിയിൽ ഹർജി. മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനായുള്ള എ.ബി. പ്രദീപ് കുമാറിന്‍റെ നിയമനത്തിനെതിരെയാണ് ഹർജി. നടപടിക്രമങ്ങൾ പാലിക്കാതെയാണ് പ്രദീപ് കുമാറിനെ ചെയർമാനായി നിയമിച്ചതെന്നാരോപിച്ച് തിരുവനന്തപുരം പൂജപ്പുര സ്വദേശി കെ എസ് ഗോവിന്ദൻ നായരാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. 23 അപേക്ഷകൾ ലഭിച്ചതിൽ ഹർജിക്കാരനടക്കം മതിയായ യോഗ്യതയുള്ള 17 പേരെ കണ്ടെത്തിയെങ്കിലും എട്ടുപേരെ മാത്രമാണ് ഇന്റർവ്യൂവിന് വിളിച്ചതെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഇന്‍റർവ്യൂ നടത്താതെ മതിയായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ഒഴിവാക്കാൻ സെലക്ഷൻ കമ്മിറ്റിക്ക് അധികാരമില്ലെന്നും ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും ഹർജിയിൽ പറയുന്നു. നേരത്തെ പ്രദീപ് കുമാറിന്‍റെ നിയമനം ഹൈക്കോടതിയിൽ ചോദ്യം ചെയ്തിരുന്നു. സിംഗിൾ ബെഞ്ച് പ്രദീപ് കുമാറിന്‍റെ നിയമനം റദ്ദാക്കിയെങ്കിലും പിന്നീട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിയമനം ശരിവയ്ക്കുകയായിരുന്നു.
