- “കെസിഎ ഹാർമണി 2025 “
- കയറിലെ തീ അണയാതെ കിടന്നു, ഗ്യാസ് ലീക്കായതും കത്തിപ്പിടിച്ചു; തിരുവനന്തപുരത്തെ ഓട്ടോ മൊബൈൽ വർക്ക് ഷോപ്പിൽ വൻ തീപിടിത്തം, വൻ ദുരന്തം ഒഴിവായി
- അവർ ഒത്തുപാടി ‘കണ്ണും കണ്ണും കാത്തിരുന്നു മന്നിലൊരു പൈതലിനായ്’ മന്ത്രിയോടൊപ്പം കുഞ്ഞു മാലാഖമാരുടെ ക്രിസ്മസ് ആഘോഷം
- ‘തളർന്നു പോകാൻ മനസില്ല ജീവിതമേ…!’ ആറാം മാസത്തിൽ കണ്ടെത്തിയ അപൂർവ രോഗത്തെ ചക്രക്കസേരയിലിരുന്ന് തോൽപ്പിച്ച ‘നൂറ്റാണ്ടിന്റെ നടകളിൽ’
- മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം എ ശ്രീനിവാസന് അന്തരിച്ചു
- മുഖ്യമന്ത്രി പ്രഖ്യാപിച്ച പുതിയ വ്യക്തിഗത രേഖ കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല, നിയമപരമായി നേരിടും; വിഘടനവാദ രാഷ്ട്രീയമെന്നും രാജീവ് ചന്ദ്രശേഖർ
- മുസ്ലീം ലീഗിന് വഴങ്ങി കോണ്‍ഗ്രസ്; കൊച്ചി കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം പങ്കിടും
- ‘ഞരമ്പിന് മുറിവേറ്റു, വൈകിയിരുന്നെങ്കിൽ ചലനശേഷി നഷ്ടപ്പെട്ടേനെ’; പരിക്കേറ്റ വിനായകൻ ആശുപത്രി വിട്ടു
Author: News Desk
തിരുവനന്തപുരം: സംസ്ഥാന നേതൃത്വത്തിനിടയിൽ പ്രായപരിധി തർക്കം രൂക്ഷമാകുന്നതിനിടെ പ്രതികരണവുമായി സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. പാർട്ടി അംഗങ്ങൾക്കുള്ള പ്രായപരിധി ഒരു മാർഗനിർദേശം മാത്രമാണെന്ന് സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത് എത്തിയ ഡി രാജ വിശദീകരിച്ചു. പ്രായപരിധി മാനദണ്ഡം എന്ന നിർദ്ദേശം സംസ്ഥാനങ്ങൾ ചർച്ച ചെയ്ത് വരികയാണെന്നും അദ്ദേഹം പറഞ്ഞു. കേരള സി.പി.ഐയിലെ വിഭാഗീയ വിഷയങ്ങളെ കുറിച്ച് പ്രതികരിക്കാൻ ദേശീയ ജനറൽ സെക്രട്ടറി തയ്യാറായില്ല. സംസ്ഥാന നേതാക്കളുമായി സംസാരിച്ചതിന് ശേഷം മാത്രമേ അഭിപ്രായം പറയാൻ കഴിയൂ എന്നായിരുന്നു ഡി രാജയുടെ പ്രതികരണം. സംസ്ഥാന നേതൃത്വത്തിന് മേൽ ചുമത്തിയ 75 വയസ് പ്രായപരിധി അംഗീകരിക്കാൻ കഴിയില്ലെന്ന കാനം വിരുദ്ധ പക്ഷത്തിന് ഒപ്പമാണ് ദേശീയ നേതൃത്വവുമെന്നാണ് പൊതുവിൽ കരുതപ്പെടുന്നത്. സംസ്ഥാന സെക്രട്ടറിക്കസേരയിൽ രണ്ട് ടേം പൂർത്തിയാക്കിയ കാനം രാജേന്ദ്രന്‍റെ രാജിയെച്ചൊല്ലി തർക്കം നിലനിൽക്കുന്നതിനിടെയാണ് സമ്മേളനം ചേരുന്നത്. പ്രായപരിധി തീരുമാനം അംഗീകരിക്കില്ലെന്നും കാനം രാജേന്ദ്രനെ മാറ്റി പാർട്ടിക്ക് പുതിയ നേതൃത്വത്തെ കൊണ്ടുവരണമെന്നും പരസ്യമായി നിലപാടെടുത്ത മുതിർന്ന…
ചെന്നൈ: ഗാന്ധിജയന്തി ദിനത്തിൽ ആർഎസ്എസിന്‍റെ റൂട്ട് മാർച്ച് തടഞ്ഞ തമിഴ്നാട് സർക്കാരിന്റെ തീരുമാനം മദ്രാസ് ഹൈക്കോടതി ശരിവച്ചു. റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ചതിനെതിരെ ആർഎസ്എസ് നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് സർക്കാർ നിലപാട് കോടതി ശരിവച്ചത്. പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനത്തെ തുടർന്ന് സാമുദായിക സംഘർഷങ്ങൾക്ക് സാധ്യതയുള്ളതിനാലാണ് റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ചതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഈ വിശദീകരണം കണക്കിലെടുത്താണ് ഒക്ടോബർ രണ്ടിന് പകരം നവംബർ ആറിന് റൂട്ട് മാർച്ച് നടത്താമെന്ന് കോടതി ആർഎസ്എസിന് നിർദേശം നൽകിയത്. ഇതിന് സർക്കാർ അനുമതി നൽകിയില്ലെങ്കിൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ ജാഗ്രതാ നിർദേശം നിലനിൽക്കെ കേരളം അനുമതി നൽകിയെന്ന് ആർഎസ്എസ് ചൂണ്ടിക്കാണിച്ചെങ്കിലും കോടതി ഈ വാദം മുഖവിലയ്ക്കെടുത്തില്ല. മഹാത്മാഗാന്ധിയുടെ ജനനമാണ് ആഘോഷിക്കുന്നതെന്ന് ആർഎസ്എസ് അഭിഭാഷകൻ വാദിച്ചു. എന്നാൽ ഗാന്ധിജയന്തി ആഘോഷിക്കാൻ ഗോഡ്സെയുടെ പിൻഗാമികൾക്ക് എന്ത് അവകാശമാണുള്ളതെന്ന് സർക്കാർ അഭിഭാഷകൻ ചോദിച്ചു. ഗാന്ധിജയന്തി ദിനത്തിൽ ആർഎസ്എസ് പ്രഖ്യാപിച്ച റൂട്ട് മാർച്ചിന് തമിഴ്നാട്…
അഹമ്മദാബാദ്: ഗാന്ധിനഗർ -മുംബൈ വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തു. ഗാന്ധിനഗർ ക്യാപിറ്റൽ റെയിൽവേ സ്റ്റേഷനിൽ സെമി ഹൈസ്പീഡ് ട്രെയിനിന് പ്രധാനമന്ത്രി പച്ചക്കൊടി കാണിച്ചു. ഇതേ ട്രെയിനിൽ പ്രധാനമന്ത്രി യാത്ര നടത്തുകയും ചെയ്തു. രാജ്യത്തെ മൂന്നാമത്തെ വന്ദേഭാരത് ട്രെയിൻ സർവീസിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. വന്ദേഭാരത് എക്സ്പ്രസിൽ യാത്ര ചെയ്തുകഴിഞ്ഞാൽ വിമാനത്തിൽ സ്ഥിരമായി യാത്ര ചെയ്യുന്നവർ പോലും പിന്നീട് യാത്ര ചെയ്യാൻ വന്ദേഭാരത് എക്സ്പ്രസ് തിരഞ്ഞെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. “വിമാനത്തിന് ഉള്ളിലേതിനെക്കാള്‍ ശബ്ദം കുറവാണ് വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഉള്‍വശത്ത്. രാജ്യത്തെ രണ്ട് വന്‍ നഗരങ്ങള്‍ക്കിടയിലുള്ള യാത്ര ഇനി കൂടുതല്‍ എളുപ്പമാകും. നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനും സ്വാശ്രയമാകുന്നതിനും ഇന്ത്യ നടത്തുന്ന ശ്രമങ്ങളിലെ വന്‍ ചുവടുവെപ്പാണ് വന്ദേ ഭാരത് എക്‌സ്പ്രസ്.” പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ആദ്യത്തെ വന്ദേഭാരത് ട്രെയിൻ ന്യൂഡൽഹി-വാരണാസി റൂട്ടിലും രണ്ടാമത്തേത് ന്യൂഡൽഹി-ശ്രീ മാതാ വൈഷ്ണോ ദേവി കത്ര റൂട്ടിലുമായിരുന്നു. ഗാന്ധിനഗർ-മുംബൈ വന്ദേഭാരത് ട്രെയിനാണ്…
ന്യൂ ഡൽഹി: നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിച്ചതോടെ കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന്‍റെ ചിത്രം വ്യക്തമായി. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, ശശി തരൂർ എംപി, ജാർഖണ്ഡിൽ നിന്നുള്ള കോൺഗ്രസ് നേതാവ് കെ എൻ ത്രിപാഠി എന്നിവരാണ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. നെഹ്റു കുടുംബത്തിന്‍റെയും ഹൈക്കമാൻഡിന്‍റെയും പിന്തുണയോടെ മത്സരിക്കുന്ന മല്ലികാർജുൻ ഖാർഗെയ്ക്ക് വിമത വിഭാഗമായ ജി 23 യുടെ പിന്തുണയും ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മനീഷ് തീവാരി ഉൾപ്പെടെയുള്ള നേതാക്കൾ ഖാർഗെയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ചതിന് പിന്നാലെ മല്ലികാർജുൻ ഖാർഗെ രാജ്യസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ചേക്കും. അധ്യക്ഷ തിരഞ്ഞെടുപ്പിന് മുമ്പ് രാജിയുണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്.
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം മരവിപ്പിച്ച നടപടി ഒക്ടോബർ 20 വരെ ഹൈക്കോടതി നീട്ടി. നിയമനത്തിന് ഗവേഷണ കാലയളവ് അധ്യാപന അനുഭവമായി കണക്കാക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി യുജിസി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. മാനദണ്ഡങ്ങൾ അനുസരിച്ച് എട്ട് വർഷത്തെ അധ്യാപന പരിചയം പ്രിയ വർഗീസിനില്ലെന്നും കോടതിയെ രേഖാമൂലം അറിയിച്ചിരുന്നു. ഇക്കാര്യം യു.ജി.സി നേരത്തെ കോടതിയെ അറിയിച്ചിരുന്നുവെങ്കിലും നിലപാട് രേഖാമൂലം അറിയിക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. ഇതേതുടർന്ന് കേസ് ഇന്ന് പരിഗണിക്കാനിരിക്കെയാണ് യുജിസി കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. പ്രിയ വർഗീസിന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഒക്ടോബർ 20ന് പരിഗണിക്കും. കണ്ണൂർ സർവകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രൊഫസർ റാങ്ക് ലിസ്റ്റിൽ നിന്ന് പ്രിയ വർഗീസിന്റെ നിയമനം ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. പ്രിയ വർഗീസിന്റെ നിയമനം ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മരവിപ്പിച്ചിരുന്നു. യു.ജി.സിയുടെ മാനദണ്ഡം പരിഗണിക്കാതെയാണ് പ്രിയ വർഗീസിനെ ഒന്നാം റാങ്ക്…
ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി ഇന്ത്യ മോട്ടോ ജിപി ബൈക്ക് റേസിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്നു. 2023 ൽ ഇന്ത്യ മോട്ടോ ജിപിക്ക് ആതിഥേയത്വം വഹിക്കും. ഉത്തർ പ്രദേശിലെ ബുദ്ധ് ഇന്‍റർനാഷണൽ സർക്യൂട്ടിലാണ് മത്സരം നടക്കുക. ഫോർമുല വൺ റേസ് നടത്തി ഇതിനകം തന്നെ ലോക ശ്രദ്ധ ആകർഷിച്ച ഒരു റേസ് ട്രാക്കാണ് ബുദ്ധ് ഇന്‍റർനാഷണൽ സർക്യൂട്ട്. 2011 ലും 2013 ലും ഫോർമുല വൺ റേസുകൾക്ക് ബുദ്ധ് സർക്യൂട്ട് ആതിഥേയത്വം വഹിച്ചിരുന്നു. 200 ദശലക്ഷത്തിലധികം മോട്ടോർ സൈക്കിളുകൾ ഉള്ള ഇന്ത്യയിൽ മോട്ടോ ജിപിയുടെ വരവോടെ, ഇരുചക്രവാഹന വിപണിയിൽ വലിയ കുതിച്ചുചാട്ടമുണ്ടാകുമെന്ന് അധികൃതർ കണക്കാക്കുന്നു. കായിക മന്ത്രി അനുരാഗ് ഠാക്കൂർ മോട്ടോ ജിപി മത്സരം നടക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം: കാട്ടാക്കട ഡിപ്പോയിൽ കൺസെഷൻ പുതുക്കാനെത്തിയ അച്ഛനെയും മകളെയും മർദ്ദിച്ച കേസിലെ പ്രതികളായ കെഎസ്ആർടിസി ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ആറാം അഡീഷണൽ സെഷൻസ് ജഡ്ജി കെ വിഷ്ണുവാണ് ജാമ്യാപേക്ഷ തള്ളിയത്. കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാരായ മുഹമ്മദ് ഷെരീഫ് (52), മിലൻ ഡോറിച്ച് (45), അനിൽകുമാർ (49), ഡിപ്പോയിലെ വർക്ക് ഷോപ്പ് ജീവനക്കാരായ സുരേഷ് കുമാർ, അജികുമാർ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. സംഭവത്തിന്‍റെ വീഡിയോയിലെ ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധനയ്ക്കായി ശബ്ദവും ദൃശ്യങ്ങളും ഉൾപ്പെടെയുള്ള സാമ്പിളുകൾ പ്രതികളിൽ നിന്ന് ശേഖരിക്കണം. ഇതിന് പ്രതികളുടെ കസ്റ്റഡി അനിവാര്യമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം സലാഹുദ്ദീൻ ഹാജരായി. സെപ്റ്റംബർ 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മലയിൻകീഴ് മാധവകവി ഗവൺമെന്‍റ് കോളേജിലെ ബിരുദ വിദ്യാർത്ഥിനിയായ മകൾ രേഷ്മയുടെ കൺസഷൻ ടിക്കറ്റ് വാങ്ങാനെത്തിയതായിരുന്നു പൂവച്ചാൽ പഞ്ചായത്തിലെ ജീവനക്കാരനായ പ്രേമനൻ (53). രേഷ്മയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഇളവ് ലഭിക്കാൻ കോഴ്സ് സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന്…
കൊച്ചി: എൻഐഎ അറസ്റ്റ് ചെയ്ത 11 പോപ്പുലർ ഫ്രണ്ട് നേതാക്കളെയും അടുത്ത മാസം 20 വരെ എൻഐഎ കോടതി റിമാൻഡ് ചെയ്തു. പ്രതികളെ കാക്കനാട് ജയിലിലേക്ക് കൊണ്ടുപോകും. പ്രതികളെ വിയ്യൂരിലെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റണമെന്ന് എൻഐഎ ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേക അപേക്ഷ നൽകാമെന്നും എൻ.ഐ.എ അറിയിച്ചു. ഡിജിറ്റൽ തെളിവുകൾ ഇനിയും കിട്ടാനുണ്ടെന്നും എൻഐഎ പറഞ്ഞു. എല്ലാ പ്രതികൾക്കും അവരുടെ അടുത്ത ബന്ധുക്കളെ കാണാൻ അഞ്ച് മിനിറ്റ് സമയം നൽകി. അതേസമയം, ഇന്നലെ റിമാൻഡ് ചെയ്ത അബ്ദുൾ സത്താറിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എൻഐഎ അപേക്ഷ നൽകി.
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം മരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് നീട്ടി. ലീവ് സറണ്ടർ ചെയ്ത് പണം കൈപ്പറ്റുന്നതിനുള്ള വിലക്ക് ഡിസംബർ 31 വരെ തുടരും. സംസ്ഥാനത്തിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്താണ് തീരുമാനമെന്ന് ധനവകുപ്പ് അറിയിച്ചു. കൊവിഡിനെ തുടർന്നുള്ള സാമ്പത്തിക സാഹചര്യം കണക്കിലെടുത്താണ് ലീവ് സറണ്ടർ ആനുകൂല്യം സർക്കാർ മരവിപ്പിച്ചത്. നവംബർ 30 വരെ ഏർപ്പെടുത്തിയിരുന്ന നിരോധനം പിന്നീട് നാല് തവണ നീട്ടുകയായിരുന്നു. ഒരു വർഷത്തെ 30 അവധികളാണ് ജീവനക്കാർക്ക് സറണ്ടർ ചെയ്ത് പണം കൈപ്പറ്റാനാകുക.
മെൽബൺ: ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ഈ വർഷത്തെ ടി20 ലോകകപ്പിലെ വിജയികൾക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) സമ്മാനത്തുക പ്രഖ്യാപിച്ചു. വിജയിക്കുന്ന ടീമിന് 1.6 മില്യൺ ഡോളർ (ഏകദേശം 13 കോടി രൂപ) ക്യാഷ് പ്രൈസ് ലഭിക്കുമെന്ന് ഐസിസി പ്രഖ്യാപിച്ചു. റണ്ണറപ്പിന് പകുതി തുക ലഭിക്കും. ഏകദേശം ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന ടൂർണമെന്‍റിൽ 16 ടീമുകളാണ് മത്സരിക്കുന്നത്. സെമി ഫൈനലിൽ തോൽക്കുന്ന ടീമിന് 4,00000 ഡോളർ (3.25 കോടി രൂപ) സമ്മാനത്തുക ലഭിക്കും. സൂപ്പർ 12 സ്റ്റേജിൽ എലിമിനേറ്റ് ചെയ്യപ്പെടുന്ന ഓരോ ടീമിനും 70,000 ഡോളർ (ഏകദേശം 57 ലക്ഷം രൂപ) ലഭിക്കും. സൂപ്പർ 12 സ്റ്റേജിലെ ഓരോ വിജയത്തിനും ടീമുകൾക്ക് 40,000 ഡോളർ (ഏകദേശം 33 ലക്ഷം രൂപ) ലഭിക്കും.
