Author: News Desk

തിരുവനന്തപുരം: പൊതുസമ്മേളനത്തിൻ്റെ കീഴ്‍വഴക്കം ലംഘിച്ച് സിപിഐ. സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ പൊതുസമ്മേളനം അറിഞ്ഞില്ല. പരിപാടികളെക്കുറിച്ച് ഡി രാജയെ അറിയിച്ചിരുന്നില്ല. പൊതുസമ്മേളനം ഉണ്ടെന്ന് മാധ്യമങ്ങളിലൂടെയാണ് അദ്ദേഹം അറിഞ്ഞത്. പതിവിലും കൂടുതൽ ആകാംക്ഷക്കും ഉൾപാർട്ടി കലഹങ്ങൾക്കും ഇടയിലാണ് ഇത്തവണത്തെ സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് കളമൊരുങ്ങിയത്. സംസ്ഥാന സെക്രട്ടറിക്കസേരയിൽ രണ്ട് ടേം പൂർത്തിയാക്കിയ കാനം രാജേന്ദ്രൻ സ്ഥാനമൊഴിയണമെന്ന ആവശ്യം മുതൽ സംസ്ഥാന നേതൃത്വം ഏർപ്പെടുത്തിയ പ്രായപരിധിയായ 75 വയസിൽ വരെ തർക്കം നിലനിൽക്കുന്നതിനിടെയാണ് സമ്മേളനം ചേരുന്നത്. പാർട്ടി അംഗങ്ങളുടെ പ്രായപരിധി ഒരു മാർഗനിർദേശം മാത്രമാണെന്ന് ഡി രാജ പറഞ്ഞു. പ്രായപരിധി മാനദണ്ഡം എന്ന നിർദ്ദേശം സംസ്ഥാനങ്ങൾ ചർച്ച ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.  സി.പി.ഐയിലെ വിഭാഗീയ വിഷയങ്ങളെ കുറിച്ച് പ്രതികരിക്കാൻ ദേശീയ ജനറൽ സെക്രട്ടറി തയ്യാറായില്ല. സംസ്ഥാന നേതാക്കളുമായി സംസാരിച്ചതിന് ശേഷം മാത്രമേ അഭിപ്രായം പറയാൻ കഴിയൂ എന്നായിരുന്നു ഡി രാജയുടെ പ്രതികരണം.

Read More

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ടി.ഡി.എസ് പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. നാളെ മുതൽ പണിമുടക്കുമെന്ന് കോൺഗ്രസ് അനുകൂല സംഘടന പ്രഖ്യാപിച്ചിരുന്നു. പുതിയ ഡ്യൂട്ടി പരിഷ്കരണത്തിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. സമരത്തിൽ പങ്കെടുക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റും ഗതാഗതമന്ത്രിയും വ്യക്തമാക്കിയിരുന്നു. ഡയസ്നോൺ അടക്കം പ്രഖ്യാപിച്ച് സമരം നേരിടാനുള്ള നടപടികളുമായി മാനേജ്മെന്‍റ് മുന്നോട്ട് പോകുന്നതിനിടെയാണ് ടി.ഡി.എസ് പിൻവാങ്ങിയത്. പുതിയ ഡ്യൂട്ടി സമ്പ്രദായം മൂലം ജീവനക്കാർക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ അത് പരിശോധിച്ച് ആറുമാസത്തിനകം ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഉറപ്പുനൽകിയതായി കെ.എസ്.ആർ.ടി.സി നേരത്തെ വ്യക്തമാക്കിയിരുന്നു. അന്നത്തെ യോഗത്തിൽ പങ്കെടുത്ത് എല്ലാം സമ്മതിച്ച ശേഷമാണ് പുറത്തിറങ്ങി സമരം പ്രഖ്യാപിക്കുകയും നോട്ടീസ് നൽകുകയും ചെയ്തത്. കെ.എസ്.ആർ.ടി.സിയിൽ ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ജീവനക്കാരോടും ഈ സ്ഥാപനത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്ന യാത്രക്കാരോടുമുള്ള വെല്ലുവിളിയായാണ് ഇതിനെ കാണുന്നതെന്ന് മാനേജ്മെന്‍റ് പറഞ്ഞു. അതിനാൽ, ഈ പണിമുടക്കിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ഡയസ്നോൺ ബാധകമാക്കുമെന്ന് മാനേജ്മെന്‍റ് വ്യക്തമാക്കിയിരുന്നു. നിലവിൽ ഒക്ടോബർ അഞ്ചിന് മുമ്പ്…

Read More

കോട്ടയം: മഹാത്മാഗാന്ധി(എംജി) സർവകലാശാല ഒക്ടോബർ മൂന്നിന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കണ്ട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. നവരാത്രിയോടനുബന്ധിച്ച് ഒക്ടോബർ മൂന്നിന് സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Read More

അഹമ്മദാബാദ്: ആംബുലൻസ് കടന്നുപോകാൻ സൗകര്യമൊരുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം റോഡരികിൽ അൽപ്പനേരം നിർത്തി. വെള്ളിയാഴ്ച ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് ഗാന്ധിനഗറിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രധാനമന്ത്രിയുടെ യാത്ര കുറച്ച് നേരത്തേക്ക് നിർത്തിയത്. ഗുജറാത്തിലെ ബി.ജെ.പിയുടെ മീഡിയ സെൽ പങ്കുവച്ച വീഡിയോയിൽ എസ്.യു.വികൾ റോഡിന്‍റെ ഇടതുവശത്തേക്ക് നീങ്ങുന്നതും ആംബുലൻസ് കടന്നുപോയ ശേഷം യാത്ര തുടരുന്നതും കാണാം. അഹമ്മദാബാദിലെ ദൂരദർശൻ കേന്ദ്രത്തിന് സമീപമുള്ള പൊതുയോഗത്തിൽ പങ്കെടുത്ത ശേഷം ഗാന്ധിനഗറിലെ രാജ്ഭവനിലേക്ക് പോകുകയായിരുന്നു പ്രധാനമന്ത്രി. ആംബുലൻസിന് വഴിയൊരുക്കുന്നതിനായി പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കുറച്ച് സമയത്തേക്ക് നിര്‍ത്തിയതായി ഗുജറാത്ത് ബി.ജെ.പി പ്രസ്താവനയിൽ പറഞ്ഞു. ഗുജറാത്ത് സന്ദർശനത്തിന്‍റെ രണ്ടാം ദിവസമായ വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി ഗാന്ധിനഗർ-മുംബൈ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്തത്. അഹമ്മദാബാദ് മെട്രോ റെയിൽ പദ്ധതിയുടെ ആദ്യഘട്ടവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

Read More

അരുൺ ഗോപി സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രത്തിൽ ബോളിവുഡ് നടനും മോഡലുമായ രാജ്‌വീർ അങ്കൂർ സിങ്ങും. അരുൺ ഗോപിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്‌വീർ അങ്കൂറിനെ സ്വാഗതം ചെയ്യുന്ന പോസ്റ്ററും സംവിധായകൻ പങ്കുവച്ചിട്ടുണ്ട്. രാമലീലയ്ക്ക് ശേഷം ദിലീപും അരുൺ ഗോപിയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.  തമിഴ് നടൻ ശരത് കുമാർ, ബോളിവുഡ് നടൻ ദിനോ മോറിയ എന്നിവരും ചിത്രത്തിൻ്റെ ഭാഗമാണ്. തമന്നയാണ് നായിക. ദിലീപിന്‍റെ കരിയറിലെ 147-ാമത്തെ ചിത്രമാണിത്. ഉദയ കൃഷ്ണയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക അജിത്താണ് ചിത്രം നിർമ്മിക്കുന്നത്. ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം സാം സി.എസ്, എഡിറ്റിംഗ് വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈനർ നോബിൾ ജേക്കബ്, കലാസംവിധാനം സുഭാഷ് കരുൺ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, വസ്ത്രാലങ്കാരം പ്രവീൺ വർമ്മ.

Read More

കോഴിക്കോട്: പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുമ്പോൾ അതിന്റെ അണികളെ സിപിഐഎമ്മിലേക്ക് ആകർഷിക്കാനുള്ള തന്ത്രപരമായ നീക്കമാണ് പിണറായി വിജയനും പാർട്ടിയും നടത്തുന്നതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അരലക്ഷത്തിലധികം വരുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ക്രമേണ സി.പി.ഐ(എം)ലേക്ക് ആകർഷിക്കാനുള്ള നടപടികളാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നതെന്ന് സുരേന്ദ്രൻ ആരോപിച്ചു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ. “പോപ്പുലർ ഫ്രണ്ടിനെതിരായ നടപടി നിയമവിധേയമാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്തൊരു അസംബന്ധ നാടകമാണിത്. പോപ്പുലർ ഫ്രണ്ടിനെതിരായ നടപടി നിയമപരമാണ്. പോപ്പുലർ ഫ്രണ്ടിനെ നിയമപരമായാണ് നിരോധിച്ചത്.” – കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Read More

മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്യുന്ന ‘റോഷാക്ക്’ ഒക്ടോബർ ഏഴിന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ സെൻസറിംഗ് പൂർത്തിയായി, ക്ലീൻ യുഎ സർട്ടിഫിക്കറ്റ് ചിത്രത്തിന് ലഭിച്ചു. അമ്പരപ്പിന്റെയും ഭയത്തിന്റെയും ഭാവങ്ങളോടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോയും ട്രെയിലറും പ്രേക്ഷകർക്കിടയിൽ ജിജ്ഞാസ ഉയർത്തിയിരുന്നു. ‘റോഷാക്ക്’ എന്ന ചിത്രത്തിലൂടെയുള്ള ലൂക്ക് ആന്റണിയുടെ വരവിന് പിന്നിലെ കാരണം അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. സോഷ്യൽ മീഡിയയിൽ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നതും കാണാം. വൈറ്റ് റൂം ടോര്‍ച്ചറിനെ പറ്റിയുള്ള ചർച്ചകൾ കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞിരിക്കുകയാണ്, സിനിമ പ്രതികാരത്തിന്റെ കഥയാണെന്നാണ് ചില അനുമാനങ്ങൾ. തന്റെ ആദ്യചിത്രമായ ‘കെട്ട്യോളാണ് എന്റെ മാലാഖ’ വമ്പന്‍ വിജയമാക്കി തീര്‍ത്ത നിസാം ബഷീര്‍ ഒരുക്കുന്ന മമ്മൂട്ടിയുടെ ത്രില്ലര്‍ ചിത്രം ‘റോഷാക്കി’ന്റെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനി തന്നെയാണ്. കൊച്ചിയിലും ദുബായിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടത്തിയത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍,…

Read More

തിരുവനന്തപുരം: 2022 ലെ മൺസൂൺ കലണ്ടർ അവസാനിച്ചപ്പോൾ രാജ്യത്തെ മൺസൂൺ 6% കൂടുതൽ. ഈ വർഷം രാജ്യത്ത് ശരാശരി 925 മില്ലീമീറ്റർ മഴ ലഭിച്ചപ്പോൾ ദാമൻ ദിയുവിൽ 3148 മില്ലിമീറ്റർ മഴ ലഭിച്ചു. ഗോവ (2763.6 മില്ലിമീറ്റർ), മേഘാലയ (2477.2 മില്ലിമീറ്റർ), സിക്കിം (2000 മില്ലിമീറ്റർ), കേരളം (1736.6 മില്ലിമീറ്റർ) എന്നിങ്ങനെയാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. ആകെയുള്ള 36 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിൽ, 30 ലും സാധാരണയേക്കാൾ കൂടുതൽ മഴ ലഭിച്ചു. മണിപ്പൂർ, മിസോറാം, ത്രിപുര, ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ് എന്നീ ആറ് സംസ്ഥാനങ്ങളിൽ മാത്രമാണ് 20% മഴക്കുറവുള്ളത്. കേരളത്തിൽ ഈ വർഷം 14 ശതമാനം കുറവ് മഴയാണ് ലഭിച്ചത്. ജൂൺ 1 മുതൽ സെപ്റ്റംബർ 30 വരെ കേരളത്തിൽ 1736.6 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. സാധാരണ ലഭിക്കേണ്ടത് ശരാശരി 2018.6മില്ലിമീറ്ററാണ്. കാസർഗോഡ് ജില്ലയിലാണ് ഇത്തവണ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 2785.7 മില്ലിമീറ്റർ. 2334.5 മില്ലിമീറ്റർ കണ്ണൂരിലും 593 മില്ലിമീറ്റർ…

Read More

തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷന്‍റെ മദ്യവിൽപ്പന ശാലകൾ ഇന്ന് വൈകിട്ട് ഏഴ് മണിക്ക് അടയ്ക്കും. കണക്കെടുപ്പിന്‍റെ ഭാഗമായി മദ്യശാലകൾ ഇന്ന് നേരത്തെ അടച്ചിടും. എല്ലാ മാസത്തിലെയും ആദ്യ ദിവസം സർക്കാർ നേരത്തെ നിശ്ചയിച്ച അവധിയും രണ്ടാം ദിവസം ഗാന്ധിജയന്തി പ്രമാണിച്ച് അവധിയുമാണ്. ഇതോടെ കോർപ്പറേഷന്‍റെ മദ്യശാലകൾ തിങ്കളാഴ്ച (ഒക്ടോബർ 3) മാത്രമേ തുറക്കൂ. ബിവറേജസ് കോർപ്പറേഷന്‍റെ മദ്യവിൽപ്പന ശാലകൾ സാധാരണയായി രാവിലെ 10 മുതൽ രാത്രി 9 വരെയാണ് പ്രവർത്തിക്കുക. അതേസമയം കൺസ്യൂമർഫെഡിന്‍റെ മദ്യശാലകൾ ഇന്ന് രാത്രി 9 മണി വരെ പതിവുപോലെ തുറന്ന് പ്രവർത്തിക്കും. കൺസ്യൂമർഫെഡിന്‍റെ മദ്യശാലകളും ബാറുകളും ഒക്ടോബർ 1, 2 തീയതികളിൽ തുറക്കില്ല.

Read More

തിരുവനന്തപുരം: ഒക്ടോബർ ഒന്നു മുതൽ അനിശ്ചിതകാല സമരത്തിന് കെഎസ്ആർടിസിയിലെ അംഗീകൃത സംഘടനകളിൽ ഒന്നായ ടിഡിഎഫ് നോട്ടിസ് നൽകിയിരിക്കുന്ന സാഹചര്യത്തിൽ ബദൽ മാർ​ഗവുമായി കെഎസ്ആർടിസി. സർവ്വീസുകളെ ബാധിക്കാതിരിക്കാനായി കെഎസ്ആർടിസി പുറത്തു നിന്നുള്ള ഡ്രൈവർമാരുടേയും കണ്ടക്ടർമാരുടേയും ലിസ്റ്റ് തയ്യാറാക്കുന്നു. ഇതിനായി നിലവിൽ കാലാവധി കഴിഞ്ഞ പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഡ്രൈവർമാർക്ക് മുൻഗണന നൽകിയാണ് പട്ടിക തയ്യാറാക്കുന്നത്. കാലാവധി കഴിഞ്ഞ പി.എസ്.സി ഡ്രൈവർ റാങ്ക് ലിസ്റ്റിലുള്ള താൽപ്പര്യമുള്ളവർ, പ്രായോഗിക പരിചയം തെളിയിക്കുന്ന രേഖകൾ സഹിതം എത്രയും വേഗം അടുത്തുള്ള കെ.എസ്.ആർ.ടി.സി യൂണിറ്റുമായി ബന്ധപ്പെടണമെന്ന് സി.എം.ഡി അറിയിച്ചു. ഒരു ഡ്യൂട്ടിക്ക് 715 രൂപ എന്ന ദിവസ വേതന വ്യവസ്ഥയിലും, നിലവിൽ പ്രഖ്യാപിച്ച സമര കാലയളവിൽ പൊതുജനങ്ങൾക്ക് യാത്രാസൗകര്യം ഏർപ്പെടുത്തുക എന്ന പൊതു താത്പര്യാർത്ഥവുമാണ് ബദൽ മാർ​ഗമെന്ന നിലയിൽ ഇത്തരക്കാരെ നിയോ​ഗിക്കുന്നത്. വരും ദിവസങ്ങളിൽ പൂജ, നവരാത്രി അവധി ദിനങ്ങൾ, ഉത്സവങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് പ്രതീക്ഷിക്കുന്ന കനത്ത തിരക്ക് കണക്കിലെടുത്ത് യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കാതെ പതിവുപോലെ സർവീസ് നടത്താനാണ്…

Read More