- “കെസിഎ ഹാർമണി 2025 “
- കയറിലെ തീ അണയാതെ കിടന്നു, ഗ്യാസ് ലീക്കായതും കത്തിപ്പിടിച്ചു; തിരുവനന്തപുരത്തെ ഓട്ടോ മൊബൈൽ വർക്ക് ഷോപ്പിൽ വൻ തീപിടിത്തം, വൻ ദുരന്തം ഒഴിവായി
- അവർ ഒത്തുപാടി ‘കണ്ണും കണ്ണും കാത്തിരുന്നു മന്നിലൊരു പൈതലിനായ്’ മന്ത്രിയോടൊപ്പം കുഞ്ഞു മാലാഖമാരുടെ ക്രിസ്മസ് ആഘോഷം
- ‘തളർന്നു പോകാൻ മനസില്ല ജീവിതമേ…!’ ആറാം മാസത്തിൽ കണ്ടെത്തിയ അപൂർവ രോഗത്തെ ചക്രക്കസേരയിലിരുന്ന് തോൽപ്പിച്ച ‘നൂറ്റാണ്ടിന്റെ നടകളിൽ’
- മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം എ ശ്രീനിവാസന് അന്തരിച്ചു
- മുഖ്യമന്ത്രി പ്രഖ്യാപിച്ച പുതിയ വ്യക്തിഗത രേഖ കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല, നിയമപരമായി നേരിടും; വിഘടനവാദ രാഷ്ട്രീയമെന്നും രാജീവ് ചന്ദ്രശേഖർ
- മുസ്ലീം ലീഗിന് വഴങ്ങി കോണ്‍ഗ്രസ്; കൊച്ചി കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം പങ്കിടും
- ‘ഞരമ്പിന് മുറിവേറ്റു, വൈകിയിരുന്നെങ്കിൽ ചലനശേഷി നഷ്ടപ്പെട്ടേനെ’; പരിക്കേറ്റ വിനായകൻ ആശുപത്രി വിട്ടു
Author: News Desk
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ സെപ്റ്റംബറിലെ മികച്ച കളിക്കാരനായി മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ മാർക്കസ് റാഷ്ഫോർഡ്. റാഷ്ഫോർഡ് ഈ മാസം രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകളും രണ്ട് അസിറ്റും നേടി. 2019 ജനുവരിക്ക് ശേഷം ആദ്യമായാണ് 24 കാരനായ റാഷ്ഫോർഡിനെ പ്ലെയർ ഓഫ് ദി മന്ത് ആയി തിരഞ്ഞെടുക്കുന്നത്. മാഞ്ചസ്റ്റർ സിറ്റിയുടെ കെവിൻ ഡിബ്രൂയിനെ, ടോട്ടനം മിഡ് ഫീല്‍ഡര്‍ പിയറി എമിലി ഹോജ്ബെര്‍ഗ് എന്നിവരെ പിന്തള്ളിയാണ് റാഷ്ഫോർഡ് പ്ലെയർ ഓഫ് ദി മന്ത് ആയി തിരഞ്ഞെടുക്കപ്പെട്ടത്. അതേസമയം, പരിക്ക് കാരണം ഞായറാഴ്ച മാഞ്ചസ്റ്റർ സിറ്റിക്കെതിരായ പോരാട്ടത്തിൽ റാഷ്ഫോർഡിന് കളിക്കാൻ കഴിയുമോ എന്ന് സംശയമാണ്. മികച്ച പരിശീലകനുള്ള പുരസ്കാരം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീകനായ എറിക് ടെൻഹാഗിന് ലഭിച്ചു. പ്രീമിയർ ലീഗിൽ തുടർച്ചയായ വിജയങ്ങളോടെ യുണൈറ്റഡിനെ അഞ്ചാം സ്ഥാനത്തെത്തിച്ചാണ് ടെൻഹാഗ് നേട്ടം സ്വന്തമാക്കിയത്. അലക്സ് ഫെർഗ്യൂസന്‍ യുഗത്തിനുശേഷം മികച്ച പരിശീലകനായി തെരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ യുണൈറ്റഡ് പരിശീലകനാണ് എറിക്.
മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്കാരം ഏറ്റുവാങ്ങി മലയാളത്തിൻ്റെ പ്രിയപ്പെട്ട ഗായിക നഞ്ചിയമ്മ. ഹർഷാരവത്തോടെയാണ് നഞ്ചിയമ്മയെ സദസ് സ്വീകരിച്ചത്. ഗായികയുടെ പേര് വായിച്ചപ്പോൾ തന്നെ സദസ്സില്‍ നിന്ന് കയ്യടികള്‍ ഉയര്‍ന്നു. പിന്നീട് ഏവരും എഴുന്നേറ്റ് നഞ്ചിയമ്മയ്ക്ക് ആദരവ് അർപ്പിച്ചു. നിറഞ്ഞ പുഞ്ചിരിയോടെയാണ് നഞ്ചിയമ്മ പ്രസിഡന്‍റ് ദ്രൗപദി മുർമുവിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങിയത്. അന്തരിച്ച സംവിധായകൻ സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള പുരസ്കാരം ലഭിച്ചത്. മികച്ച സംവിധായകനുള്ള പുരസ്കാരം സച്ചിയും നേടി. നഞ്ചിയമ്മയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചതിന് പിന്നാലെ വിമർശനവുമായി സംഗീതജ്ഞൻ ലിനുലാൽ രംഗത്തെത്തിയിരുന്നു. നഞ്ചിയമ്മ പാടിയ പാട്ട് ആണോ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച പാട്ടെന്ന് ലിനു ചോദിച്ചിരുന്നു. ഒരു മാസത്തെ സമയം നൽകിയാലും നഞ്ചിയമ്മയ്ക്ക് ഒരു സാധാരണ ഗാനം പോലും പാടാൻ കഴിയില്ലെന്നും ഈ അംഗീകാരം സംഗീതത്തിനായി ജീവിതം ഉഴിഞ്ഞുവച്ചവർക്ക് അപമാനമാകില്ലേയെന്നും ലിനു ലാൽ ചോദിച്ചിരുന്നു. ഇതിന് പിന്നാലെ നഞ്ചിയമ്മയെ പിന്തുണച്ച് നിരവധി പേരാണ്…
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനായി പുറത്തിറക്കിയ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയ ഇന്ത്യയുടെ അപൂർണ ഭൂപടം തിരുത്തി ശശി തരൂർ. പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയ ഭൂപടത്തിൽ കശ്മീരിന്റെ എല്ലാ ഭാഗങ്ങളും ഉൾപ്പെടുത്തിയിട്ടില്ലെന്ന് ആരോപണമുയർന്നിരുന്നു. പാക്ക് അധിനിവേശ കശ്മീർ, ചൈന പിടിച്ചെടുത്ത അക്സായ് ചിൻ എന്നിവ ഭൂപടത്തിൽ ഉണ്ടായിരുന്നില്ല. സംഭവം വിവാദമായതോടെ ശശി തരൂർ പ്രകടനപത്രികയിൽ തിരുത്തൽ വരുത്തി. ശശി തരൂർ ഉച്ചയോടെ ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇതിന് പിന്നാലെയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി തരൂർ രാവിലെ രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിക്കും മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കും പ്രണാമം അർപ്പിച്ചു.
ചെന്നൈ: തമിഴ്നാട്ടിൽ വൻ കള്ളപ്പണ വേട്ട. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന 10 കോടിയിലധികം രൂപയുടെ കള്ളപ്പണം വെല്ലൂരിൽ തമിഴ്നാട് പൊലീസ് പിടിച്ചെടുത്തു. തമിഴ്നാട് രജിസ്ട്രേഷനുള്ള കാറിൽ നിന്ന് കേരള രജിസ്ട്രേഷൻ ചരക്കുലോറിയിലേക്ക് പണം കടത്തുന്നതിനിടെയാണ് പിടികൂടിയത്. ചെന്നൈ-സേലം ദേശീയപാതയിൽ വെല്ലൂർ ജില്ലയിലെ ഗോവിന്ദപാടി ടോൾ ബൂത്തിന് സമീപമാണ് കള്ളപ്പണം പിടികൂടിയത്. തളിപ്പറമ്പ് രജിസ്ട്രേഷനുള്ള ചരക്ക് ലോറിയിൽ കേരളത്തിലേക്ക് പണം കടത്താനായിരുന്നു പദ്ധതി. പോപ്പുലർ ഫ്രണ്ട് നിരോധനത്തെ തുടർന്ന് ദേശീയപാതയിൽ രാത്രികാല പരിശോധന കർശനമാക്കിയിരുന്നു. കാറിൽ നിന്ന് ലോറിയിലേക്ക് പാക്കറ്റുകൾ കടത്തുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസ് തുടർന്ന് നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി 45 പേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2242 ആയി. ഇതുവരെ 355 കേസുകൾ രജിസ്റ്റർ ചെയ്തു. പെരുമ്പളക്കടവിലെ പോപ്പുലർ ഫ്രണ്ട് ഓഫീസ് അടച്ചുപൂട്ടി. എൻ.ഐ.എയുടെ നേതൃത്വത്തിൽ കാസർകോട് പൊലീസാണ് ഓഫീസ് പൂട്ടി നോട്ടീസ് പതിച്ചത്.പന്തളം കടയ്ക്കാട്ടെ പോപ്പുലർ ഫ്രണ്ട് ഓഫീസ് കണ്ടുകെട്ടാനുള്ള നടപടിയും ആരംഭിച്ചു. ഓഫീസിൽ എന്‍ ഐ എ നോട്ടീസ് പതിപ്പിച്ചു. ഇടുക്കി തൂക്കുപാലത്തുള്ള പോപ്പുലർ ഫ്രണ്ട് ഓഫീസിൽ പൊലീസ് പരിശോധന നടത്തി. റവന്യു ഉദ്യോഗസ്‌ഥരും പരിശോധനയ്ക്ക് ഉണ്ടായിരുന്നു.
ഏഴ് പതിറ്റാണ്ടിനു ശേഷം ചീറ്റകൾ ഇന്ത്യയിൽ എത്തിയതിന്‍റെ ആഹ്ളാദത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും മൃഗസ്നേഹികളും. എന്നാൽ അവരുടെ സംരക്ഷണം വളരെ പ്രധാനമാണ്. 24 മണിക്കൂറും നിരീക്ഷണ സംവിധാനങ്ങൾ നിലവിലുണ്ടെങ്കിലും ചീറ്റകൾക്ക് പരമാവധി സംരക്ഷണം ഉറപ്പാക്കുന്നതിനായി കുനോ ദേശീയോദ്യാനത്തിൽ കൂടുതൽ നായ്ക്കളെ വിന്യസിക്കാൻ അധികൃതർ തീരുമാനിച്ചു. ഇതിനായി തിരഞ്ഞെടുത്ത നായ്ക്കൾക്ക് പ്രത്യേക പരിശീലനം നൽകുന്നുണ്ട്. ജർമ്മൻ ഷെപ്പേർഡ് ഇനത്തിലെ അഞ്ച് മാസം പ്രായമുള്ള ഇലു എന്ന നായയെയാണ് ഇപ്പോൾ പരിശീലിപ്പിക്കുന്നത്. ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്സിന് കീഴിലുള്ള പ്രത്യേക കേന്ദ്രത്തിലാണ് ഇലു പരിശീലനം നടത്തുന്നത്. ഇലുവിനെ കൂടാതെ, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ദേശീയോദ്യാനങ്ങളിൽ സുരക്ഷയ്ക്കായി വിന്യസിക്കാൻ മറ്റ് അഞ്ച് നായ്ക്കൾക്കും കേന്ദ്രത്തിൽ പരിശീലനം നൽകുന്നുണ്ട്. ചീറ്റകൾക്ക് സ്വയം പ്രതിരോധിക്കാനുള്ള കഴിവുള്ളതിനാൽ നായ്ക്കളുടെ സംരക്ഷണം ആവശ്യമില്ലെങ്കിലും വേട്ടക്കാരെ തുരത്താൻ അവരുടെ സേവനം അനിവാര്യമാണെന്ന് ഇലുവിന്‍റെ പരിചരണ ചുമതലയുള്ള ഉദ്യോഗസ്ഥൻ സഞ്ജീവ് ശർമ പറയുന്നു. നായ്ക്കളെ സേനയിൽ ഉൾപ്പെടുത്തിയാൽ, വിരമിക്കൽ സമയം വരെ അവയുടെ പരിപാലനത്തിന്‍റെ ചുമതല…
ഈ പോരാട്ടം നിര്‍ത്തില്ല, രാജ്യത്തെ വിലക്കയറ്റവും വിദ്വേഷവും ഒരുമിച്ച് നേരിടാം: രാഹുല്‍ ഗാന്ധി
ബാംഗ്ലൂർ: രാജ്യത്തെ സാധാരണക്കാരുടെ ശബ്ദമുയർത്താനാണ് ഭാരത് ജോഡോ യാത്രയുമായി താൻ എത്തിയതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഈ യാത്രയിൽ തളരില്ലെന്നും ജനങ്ങൾ തനിക്കൊപ്പം ഉണ്ടെങ്കിൽ ഇന്ത്യയെ ഒന്നിപ്പിക്കാമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്ര കർണാടകയിൽ പ്രവേശിച്ചപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. രാഹുൽ ഗാന്ധിയുടെ കുറിപ്പിന്റെ പരിഭാഷ- “എന്തുകൊണ്ടാണ് ഇന്ത്യയിലൂടെ നമ്മള്‍ ജോഡോ യാത്ര ചെയ്യുന്നത്? രാജ്യത്തെ ഒന്നിപ്പിക്കാന്‍. എന്തുകൊണ്ടാണ് നമ്മള്‍ കിലോമീറ്ററുകള്‍ നടക്കുന്നത്? നിങ്ങളുടെ ശബ്ദം ഉയര്‍ത്താന്‍. എന്തിനാണ് രാവിലേയും വൈകുന്നേരവും ആളുകള്‍ ഞങ്ങളോടൊപ്പം നടക്കുന്നത്? രാജ്യത്തിന് വേണ്ടി. രാജ്യത്തെ വിലക്കയറ്റവും തൊഴിലില്ലായ്മയും വിദ്വേഷവും ഇന്ന് സാധാരണക്കാരുടെ ജീവിതത്തിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരിക്കുന്നു. യാത്ര കടന്നുപോകുന്ന നഗരം, ഗ്രാമം, സംസ്ഥാനം, എന്നിങ്ങനെ എല്ലായിടത്തും ആളുകൾ അവരുടെ പ്രശ്നങ്ങൾ എന്നോട് പറയുന്നു. നാം നമ്മുടെ രാജ്യത്തെ പൂജ്യത്തിൽ നിന്നാണ് വളർത്തിയത്, നമ്മുടെ കർഷകർ അതിന് അടിത്തറയിട്ടു, യുവാക്കൾ അതിനെ ശക്തിപ്പെടുത്തി, സ്ത്രീകൾ നയിച്ചു, മുതിർന്നവർ…
അഹമ്മദാബാദ്: 2022 ലെ ദേശീയ ഗെയിംസിൽ കേരളം ആദ്യ സ്വർണ്ണ മെഡൽ നേടി. പുരുഷൻമാരുടെ റോളർ സ്കേറ്റിങ്ങിൽ കേരളത്തിന്‍റെ അഭിജിത്ത് സ്വർണം നേടി. ദേശീയ ഗെയിംസിൽ കേരളത്തിന്‍റെ രണ്ടാം മെഡലാണിത്. വനിതകളുടെ ഫെൻസിംഗ് ഇനത്തിൽ ജോസ്‌ന ക്രിസ്റ്റി ജോസ് വെങ്കലം നേടിയിരുന്നു.
കൊച്ചി: അഭിമുഖത്തിനിടെ യൂട്യൂബ് ചാനൽ അവതാരകയെ അധിക്ഷേപിച്ച കേസ് ഒത്തുതീർപ്പിലെത്തിയിട്ടും നടൻ ശ്രീനാഥ് ഭാസിയെ ചുറ്റിപ്പറ്റിയുള്ള വിവാദം അവസാനിക്കുന്നില്ല. അവതാരക നൽകിയ പരാതി പിൻവലിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട് നടത്തിയ മയക്കുമരുന്ന് പരിശോധനയുടെ ഫലത്തിനായി കാത്തിരിക്കുകയാണ് പോലീസ് ഇപ്പോൾ. പരിശോധനയിൽ മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയാൽ പോലീസിന് തുടർനടപടികളുമായി മുന്നോട്ട് പോകാം. പരിശോധനാ ഫലങ്ങളിൽ മയക്കുമരുന്ന് ഉപയോഗം വെളിപ്പെട്ടാൽ തുടർനടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇന്‍റർവ്യൂ സമയത്ത് ശ്രീനാഥ് ഭാസി മയക്കുമരുന്ന് ഉപയോഗിച്ചെന്ന സംശയത്തിൽ പോലീസ് സ്വമേധയാ സാമ്പിളുകൾ ശേഖരിച്ചിരുന്നു. ഇതേ തുടർന്നാണ് ഈ സാമ്പിളുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചത്. നടന്‍റെ നഖം, മുടി, രക്തസാമ്പിളുകൾ എന്നിവ പോലീസ് ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. പരാതിയുടെ സമയത്ത് ശ്രീനാഥ് ഭാസി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്തുകയാണ് പ്രാഥമിക ലക്ഷ്യം. സിനിമാ മേഖലയിൽ നിന്ന് തന്നെ നേരത്തെയുള്ള പരാതികളിൽ മയക്കുമരുന്ന് പരിശോധന നടത്താത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തവണ പോലീസ് മുൻകരുതൽ നടപടികൾ സ്വീകരിച്ചത്. ലഹരി മരുന്ന്…
ന്യൂഡൽഹി: 68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. രാഷ്ട്രപതി ദ്രൗപദി മുർമുവാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. ഈ വർഷം 8 അവാർഡുകളാണ് മലയാളത്തിന് ലഭിച്ചത്. അപർണ ബാലമുരളി മികച്ച നടിക്കുള്ള പുരസ്കാരവും സൂര്യ, അജയ് ദേവ്ഗൺ എന്നിവർ മികച്ച നടനുള്ള പുരസ്കാരവും നേടി. മികച്ച സഹനടനുള്ള പുരസ്കാരം ബിജു മേനോന് ലഭിച്ചു. മികച്ച സംവിധായകനുള്ള അവാർഡ് നേടിയ സച്ചിയുടെ പുരസ്കാരം ഭാര്യ സിജി ഏറ്റുവാങ്ങി. മികച്ച ഗായികയ്ക്കുള്ള അവാർഡ് നഞ്ചിയമ്മയ്ക്ക് ലഭിച്ചു. ഗോത്ര വിഭാഗത്തിൽ നിന്നുള്ള ഒരാളിൽ നിന്ന് അവാർഡ് സ്വീകരിക്കുന്നതിൽ അഭിമാനമുണ്ടെന്ന് നഞ്ചിയമ്മ പറഞ്ഞു. സച്ചി കൂടെയില്ലാത്തതാണ് ഏക ദുഃഖമെന്ന് ഭാര്യ സിജി പ്രതികരിച്ചു. അംഗീകരിക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്ന് ഫാൽക്കെ അവാർഡ് ജേതാവ് ആശാ പരേഖ് പറഞ്ഞു. തന്നെ പരിഗണിച്ച എല്ലാവർക്കും, ജൂറി അംഗങ്ങൾക്കും പ്രധാനമന്ത്രിക്കും ആശാ പരേഖ് നന്ദി അറിയിച്ചു.
