Author: News Desk

കറാച്ചി: ഇംഗ്ലണ്ടിനെതിരായ ആറാം ടി20യിൽ അര്‍ധസെഞ്ചുറി നേടിയ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിന് റെക്കോര്‍ഡ്. ടി20യിൽ ഏറ്റവും വേഗത്തിൽ 3000 റൺസ് തികയ്ക്കുന്ന ബാറ്റ്സ്മാനെന്ന വിരാട് കോഹ്ലിയുടെ റെക്കോര്‍ഡിനൊപ്പമാണ് ബാബർ എത്തിയത്. തന്‍റെ 81-ാം ഇന്നിംഗ്സിലാണ് ബാബർ 3000 റൺസ് തികച്ചത്. 81 ഇന്നിംഗ്സുകളില്‍ ആണ് കോഹ്ലിയും 3000 റൺസ് തികച്ചത്. ഇംഗ്ലണ്ടിനെതിരായ ആറാം ടി20യിൽ കോഹ്ലിക്കൊപ്പം എത്താൻ ബാബറിന് 61 റൺസ് കൂടി വേണ്ടിയിരുന്നു. മുഹമ്മദ് റിസ്വാന്‍റെ അഭാവത്തിൽ വെറും 41 പന്തിൽ നിന്നാണ് ബാബർ അർധസെഞ്ചുറി തികച്ചത്. അർധസെഞ്ചുറിക്ക് ശേഷം ഗിയർ മാറ്റിയ ബാബർ റിച്ചാർഡ് ഗ്സീസനെ ഫോറിനും സിക്സിനും പറത്തിയാണ് കോഹ്ലിയുടെ റെക്കോർഡിന് ഒപ്പമെത്തിയത്.

Read More

മുംബൈ: ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ടീമിന് ഇതാ ഒരു നല്ല വാർത്ത. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്ക് ശേഷം പരിക്കേറ്റ ജസ്പ്രീത് ബുംറ ലോകകപ്പിൽ കളിക്കില്ലെന്ന് തീര്‍ത്തു പറയാറായിട്ടില്ലെന്നും ലോകകപ്പിനായി അടുത്ത മാസം ഓസ്ട്രേലിയയിലേക്ക് പുറപ്പെടുന്ന ഇന്ത്യൻ ടീമിനൊപ്പം ബുമ്രയും ഉണ്ടാകുമെന്നുമാണ് സൂചന. ഒക്ടോബർ 15 ന് മുമ്പ് മാത്രമേ ബുംറയുടെ കാര്യത്തിൽ ടീം മാനേജ്മെന്‍റ് അന്തിമ തീരുമാനമെടുക്കൂ. ബുംറയ്ക്ക് ലോകകപ്പിൽ കളിക്കാൻ കഴിയില്ലെന്ന് ബിസിസിഐ മെഡിക്കൽ ടീം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതുകൊണ്ടാണ് ബുംറയ്ക്ക് പകരക്കാരനായി ഇതുവരെ ലോകകപ്പ് ടീമിൽ ആരെയും പ്രഖ്യാപിക്കാത്തത്.

Read More

ദേശീയ ചലച്ചിത്ര പുരസ്കാരം നേടി താരദമ്പതികളായ സൂര്യയും ജ്യോതികയും. സൂരറൈ പ്രോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സൂര്യയ്ക്ക് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്. ഇതേ സിനിമയിലൂടെ മികച്ച ഫീച്ചർ ഫിലിമിനുള്ള അവാർഡ് സുധ കൊങ്കര നേടി. ചിത്രത്തിന്‍റെ നിർമ്മാതാവ് എന്ന നിലയിലാണ് ജ്യോതിക പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത്. സൂര്യയുടെയും ജ്യോതികയുടെയും ഉടമസ്ഥതയിലുള്ള 2ഡി എന്‍റർടെയ്ൻമെന്‍റാണ് ചിത്രം നിർമ്മിച്ചത്. പ്രസിഡന്‍റ് ദ്രൗപദി മുർമുവിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്ന ദമ്പതികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സൂരറൈ പ്രോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിന് അപർണ ബാലമുരളി മികച്ച നടിക്കുള്ള പുരസ്കാരം നേടി. ജി.വി. പ്രകാശ് മികച്ച പശ്ചാത്തല സംഗീതവും സുധ കൊങ്ങര, ശാലിനി ഉഷ നായർ എന്നിവർ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരവും നേടി.

Read More

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ മരുന്നുകളും ഉപകരണങ്ങളും വിതരണം ചെയ്യുന്ന കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിന്(കെ.എം.എസ്.സി.എൽ) ടെന്നീസ് ക്ലബ്ബിൽ കോർപ്പറേറ്റ് അംഗത്വം. 2017 ഏപ്രിലിൽ 11.50 ലക്ഷം രൂപ ചെലവഴിച്ചാണ് അംഗത്വമെടുത്തത്. കോർപ്പറേഷൻ ഫയലുകളിൽ അംഗത്വമെടുക്കാനുള്ള സാഹചര്യം വ്യക്തമാക്കിയിട്ടില്ലെന്നായിരുന്നു ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ നിയമസഭയിലെ മറുപടി. 2017ൽ കെ കെ ശൈലജയായിരുന്നു ആരോഗ്യമന്ത്രി. നവജ്യോത് സിംഗ് ഖോസ എംഡിയും ദിലീപ് ജനറൽ മാനേജരുമായിരുന്നു. കൊവിഡ് കാലത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ നിന്ന് മരുന്നുകളും ഉപകരണങ്ങളും വാങ്ങിയതിൽ അഴിമതിയുണ്ടെന്ന ആരോപണത്തെ തുടർന്നാണ് സാമ്പത്തിക പരിശോധനാ വിഭാഗത്തിന്‍റെ അന്വേഷണം പ്രഖ്യാപിച്ചത്. മാസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണം പൂർത്തിയായിട്ടില്ല.

Read More

മോസ്കോ: റഷ്യയെ കോളനിയാക്കാനാണ് പാശ്ചാത്യ രാജ്യങ്ങൾ ആഗ്രഹിക്കുന്നതെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ. ഇന്ത്യ പോലുള്ള രാജ്യങ്ങളെ അവർ കൊള്ളയടിച്ചു. എന്നാൽ റഷ്യ സ്വയം ഒരു കോളനിയാകാൻ അനുവദിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ അവരുടെ ലക്ഷ്യം റഷ്യയും ഇറാനുമാണ്, അടുത്തത് നിങ്ങളായിരിക്കുമെന്നും പുടിൻ പറഞ്ഞു. യുക്രൈന്‍ പ്രദേശങ്ങൾ റഷ്യയുമായി ബന്ധിപ്പിക്കുന്നതിനുള്ള രേഖകളിൽ ഒപ്പിടുന്നതിന് മുമ്പ് വെള്ളിയാഴ്ച ക്രെംലിൻ ചടങ്ങിൽ സംസാരിക്കുകയായിരുന്നു പുടിൻ. ‘അവർ ഇന്ത്യയെയും ആഫ്രിക്കയെയും ചൈനയെയും കൊള്ളയടിച്ചു. മുഴുവൻ രാജ്യങ്ങളെയും മയക്കുമരുന്ന് ദുരുപയോഗത്തിനും മറ്റും അടിമകളായി. അവർ ആളുകളെ വേട്ടയാടുകയായിരുന്നു. കൂടുതൽ രാജ്യങ്ങളെ കൊള്ളയടിക്കുന്നത് തുടരാൻ അവരെ അനുവദിക്കാത്തതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്’. കറുപ്പ് യുദ്ധത്തെക്കുറിച്ചും 1857ലെ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. പുടിന്‍റെ 37 മിനിറ്റ് നീണ്ട പ്രസംഗത്തിന്‍റെ ഭൂരിഭാഗവും അമേരിക്കയും സഖ്യകക്ഷികളും റഷ്യയെ ഒരു കോളനിയാക്കാൻ ശ്രമിക്കുന്നുവെന്ന വാദത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. പാശ്ചാത്യ ലിബറൽ മൂല്യങ്ങളുടെ ‘പൈശാചികത’ എന്ന് വിശേഷിച്ച പുടിൻ, ലിംഗഭേദത്തിന്‍റെയും കുടുംബത്തിന്റെയും വിഷയങ്ങളിൽ റഷ്യയ്ക്ക്…

Read More

അഹമ്മദാബാദ്: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് അത്താഴവിരുന്ന് ഒരുക്കിയ ഗുജറാത്തിലെ ഓട്ടോറിക്ഷാ ഡ്രൈവർ ബിജെപി റാലിയിൽ പങ്കെടുത്തു. കേജ്‌രിവാളിന്‍റെ ഗുജറാത്ത് സന്ദർശന വേളയിൽ ഓട്ടോ ഡ്രൈവറായ വിക്രം ദന്താനി അദ്ദേഹത്തെ വീട്ടിലേക്ക് ക്ഷണിക്കുകയും അത്താഴവിരുന്ന് ഒരുക്കുകയും ചെയ്തിരുന്നു. സെപ്റ്റംബർ 13 ന് അഹമ്മദാബാദിൽ ഓട്ടോ ഡ്രൈവർമാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് കേജ്‌രിവാളിനെ വിക്രമിന്‍റെ വീട്ടിലേക്ക് ക്ഷണിച്ചത്. വിക്രമിന്‍റെ സ്വന്തം ഓട്ടോറിക്ഷയിലാണ് കേജ്‌രിവാൾ വീട്ടിലേക്ക് പോയത്. എന്നാൽ വെള്ളിയാഴ്ച വിക്രം ദന്താനി ബിജെപി റാലിയിൽ പങ്കെടുക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. കാവി ഷാളും തൊപ്പിയും ധരിച്ചാണ് വിക്രം രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഗുജറാത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയിൽ എത്തിയത്. കേജ്‌രിവാളിനെ വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും താൻ മോദിയുടെ കടുത്ത ആരാധകനും ബിജെപി അനുയായിയുമാണെന്ന് വിക്രം മാധ്യമങ്ങളോട് പറഞ്ഞു. “യൂണിയൻ നേതാക്കൾ എന്നോട് ആവശ്യപ്പെട്ടതിനാലാണ് ഞാൻ കേജ്‌രിവാളിനെ അത്താഴത്തിന് ക്ഷണിച്ചത്. എന്‍റെ വീട്ടിൽ ഭക്ഷണം നൽകാമെന്ന് ഞാൻ വാഗ്ദാനം ചെയ്തപ്പോൾ കേജ്‌രിവാൾ അത് സ്വീകരിച്ചു. അതത്ര…

Read More

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സർക്കാരിന്റെ പ്രവർത്തനങ്ങൾ ഗവർണർ തടസപ്പെടുത്തുന്നുവെന്ന് കാനം വിമർശിച്ചു. ബില്ലുകൾ ഒപ്പിടാതെ വയ്ക്കുന്നതിനെതിരെയാണ് വിമർശനം. എൽ.ഡി.എഫ് ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടികളെ ദുർബലപ്പെടുത്താനാണ് ബൂർഷ്വാ മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും കാനം രാജേന്ദ്രൻ വിമർശിച്ചു. ഇതിനെ പാർട്ടി അതിജീവിക്കും. പ്രതിപക്ഷ ഐക്യം കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും കാനം പറഞ്ഞു. എൻഡിഎയ്ക്ക് ബദൽ പ്രതിപക്ഷ കക്ഷികൾ ചേർന്ന് രൂപം നൽകണം. ചിന്നഭിന്നമായ പ്രതിപക്ഷത്തെ തുടർന്നാണ് എൻഡിഎ അധികാരത്തിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി.ഐയിൽ വിഭാഗീയതയുണ്ടെന്ന് മാധ്യമങ്ങൾ വരുത്തി തീർക്കുന്നുവെന്നും കാനം പറഞ്ഞു. നാല്പത് പേർ പങ്കെടുത്ത ചർച്ചയിൽ ഒരാളുടെ അഭിപ്രായം പാർട്ടിയുടെ അഭിപ്രായമാണ് എന്ന് വാർത്ത കൊടുക്കുന്നത് ശരിയല്ലെന്നും ജനാധിപത്യപരമായി പ്രവർത്തിക്കുന്ന പാർട്ടിയിൽ ഇത്തരം ചർച്ചകൾ നടക്കുമെന്നും അതിനെ തെറ്റെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More

കൊച്ചി: കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും സ്ത്രീകൾക്ക് സുരക്ഷിതമായ താമസ കേന്ദ്രങ്ങളൊരുക്കുമെന്ന് മന്ത്രി വീണാ ജോർജ്. കാക്കനാട് ഐ.എം.ജി ജംഗ്ഷന് സമീപം ‘എന്റെ കൂട്’ താമസ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്ത്രീകൾ ഓടിക്കുന്ന ടാക്സികളെ ”എന്റെ കൂട്’ പദ്ധതിയുമായി ബന്ധിപ്പിക്കുന്നത് സർക്കാർ പരിഗണിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വിവിധ ആവശ്യങ്ങൾക്കായി ജില്ലാ ആസ്ഥാനങ്ങളിലും പ്രധാന നഗരങ്ങളിലും എതുന്നവർക്കും രാത്രി മടങ്ങി പോകാൻ സാധിക്കാത്തവർക്കും പദ്ധതി പ്രധാനമായും പ്രയോജനം ചെയ്യും. വനിതാ ശിശുവികസന കോർപ്പറേഷന്‍റെ ഹോസ്റ്റലുകളിലും ഇത്തരം താൽക്കാലിക താമസസൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. സ്ത്രീകൾ ഓടിക്കുന്ന ടാക്സികളെ പദ്ധതിയുമായി ബന്ധിപ്പിക്കുന്നതും സർക്കാർ പരിഗണിക്കുന്നുണ്ടെന്നും, ഇതിലൂടെ സ്ത്രീകൾക്ക് സുരക്ഷിതമായി ‘എന്‍റെ കൂട്’ താമസ കേന്ദ്രങ്ങളിലും വനിതാ വികസന കോർപ്പറേഷന്‍റെ ഹോസ്റ്റലുകളിലും എത്തിച്ചേരാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. ഹോസ്റ്റലുകളുടെ പ്രവർത്തനത്തിനായി മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഓരോ സ്ഥലത്തെയും ഹോസ്റ്റലുകളുടെ വിശദാംശങ്ങൾ ആപ്ലിക്കേഷനിൽ നിന്ന് ആക്സസ് ചെയ്യാൻ കഴിയും. ആപ്ലിക്കേഷനിലൂടെ നിങ്ങളുടെ താമസത്തിനായി നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാനും കഴിയും.…

Read More

ന്യൂ ഡൽഹി: മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങിയ ഗായിക നഞ്ചിയമ്മയെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ. അവാർഡ് ദാനച്ചടങ്ങിൽ പങ്കെടുത്ത നഞ്ചിയമ്മ ‘കളക്കാത്ത സന്ദനമേറം… പൂത്തിരിക്കും പൂപറിക്കാ പോകിലാമോ…’എന്ന ഗാനം ആലപിക്കുന്ന വീഡിയോയും അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചു. ഹർഷാരവത്തോടെയാണ് നഞ്ചിയമ്മയെ സദസ് സ്വീകരിച്ചത്. ​ഗായികയുടെ പേര് വായിച്ചപ്പോൾ തന്നെ സദസ്സില്‍ നിന്ന് കയ്യടികള്‍ ഉയര്‍ന്നു. പിന്നീട് ഏവരും എഴുന്നേറ്റ് നഞ്ചിയമ്മയ്ക്ക് ആദരവ് അർപ്പിച്ചു. നിറഞ്ഞ പുഞ്ചിരിയോടെയാണ് നഞ്ചിയമ്മ പ്രസിഡന്‍റ് ദ്രൗപദി മുർമുവിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങിയത്. ഗോത്ര വിഭാഗത്തിൽ നിന്നുള്ള ഒരാളിൽ നിന്ന് അവാർഡ് സ്വീകരിക്കുന്നതിൽ അഭിമാനമുണ്ടെന്ന് നഞ്ചിയമ്മ പറഞ്ഞു.  അന്തരിച്ച സംവിധായകൻ സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള പുരസ്കാരം ലഭിച്ചത്. നഞ്ചിയമ്മയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചതിന് പിന്നാലെ വിമർശനവുമായി സംഗീതജ്ഞൻ ലിനുലാൽ രംഗത്തെത്തിയിരുന്നു. നഞ്ചിയമ്മ പാടിയ പാട്ട് ആണോ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച പാട്ടെന്ന് ലിനു…

Read More

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ഒരു സംഘം ആളുകൾ ചേർന്ന് മർദ്ദിച്ചതായി പരാതി. ഡോ. മൊഹാദിനാണ് മർദ്ദനമേറ്റത്. രോഗിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ചെവിക്ക് പരിക്കേറ്റ മൊഹാദ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇഎൻടി വിഭാഗത്തിൽ ചികിത്സ തേടി. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. ആശുപത്രിക്ക് സമീപത്തെ വിദ്യാഭ്യാസ സ്ഥാപനത്തിലെ ആൺകുട്ടികളും പെൺകുട്ടികളുമടക്കം 25 പേരടങ്ങുന്ന സംഘമാണ് ഡോക്ടറെ മർദ്ദിച്ചതെന്ന് പരാതിയിൽ പറയുന്നു. ഇവരിൽ ചിലർ പനി ബാധിച്ച് ചികിത്സയ്ക്കായി ഇന്നലെ ആശുപത്രിയിൽ എത്തിയിരുന്നു. ഇവരോട് മോശമായി പെരുമാറിയെന്നാരോപിച്ചാണ് മർദ്ദിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.  മർദ്ദനത്തില്‍ ചെവിക്ക് പരിക്കേറ്റ ഡോക്ടർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇന്‍എന്‍ടി വിഭാഗത്തിലാണ് ചികിത്സ തേടിയത്. ആശുപത്രി അധികൃതർ പൊലീസിൽ പരാതി നൽകി. എന്നാൽ വിഷയത്തിൽ വിദ്യാർത്ഥികൾ പ്രതികരിച്ചിട്ടില്ല. 

Read More