Author: News Desk

ഉത്തരാഖണ്ഡ്: ജാതകത്തിൽ തടവിൽ കിടക്കാൻ യോഗമുണ്ടെങ്കിൽ അത് അവസാനിപ്പിക്കാനും ജയിൽ. ഉത്തരാഖണ്ഡിലെ ഹൽദ്വാനി ജയിലിലാണ് തടവറകൾ വാടകയ്ക്ക് നൽകുന്നത്.  500 രൂപ വാടകയ്ക്കാണ് ജയിലുകൾ നൽകുന്നത്. ഇത്തരത്തിൽ പണം നൽകി വാടകയ്ക്ക് ജയിൽ അറ തുറന്ന് നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ ജയിലായിരിക്കും ഹൽദ്വാനി ജയിൽ. ജാതക പ്രകാരമുള്ള ദോഷം തീര്‍ക്കാൻ ആണ് ഇത്. ഒരാൾ ജയിലിൽ കഴിയാൻ തയ്യാറാവുകയാണെങ്കിൽ അവര്‍ക്കായി ജയിലിൽ പ്രത്യേക മുറിയൊരുക്കും. ഈ വിചിത്രമായ നടപടിക്ക് ഹെഡ്ക്വാര്‍ട്ടേഴ്സിൽ നിന്ന് അനുമതി വാങ്ങുകയും വേണം. 

Read More

തിരുവനന്തപുരം: കുഴിമന്തിയെ ചൊല്ലി പുതിയ വിവാദം. നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് വിവാദമാകുന്നത്. ഒരു ദിവസത്തേക്ക് തന്നെ കേരളത്തിലെ ഏകാധിപതിയായി അവരോധിച്ചാല്‍ കുഴിമന്തി എന്ന പേര് എഴുതുന്നതും പറയുന്നതും നിരോധിക്കുമെന്നാണ് ശ്രീരാമന്റെ പോസ്റ്റില്‍ പറയുന്നത്. മലയാള ഭാഷയെ മാലിന്യത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള നടപടിയായിരിക്കും അതെന്നാണ് അദ്ദേഹം പറയുന്നത്. ഈ കുറിപ്പിനെ പിന്തുണച്ച് ഇടത് ചിന്തകൻ സുനില്‍ പി ഇളയിടവും രംഗത്തെത്തിയിട്ടുണ്ട്. വി കെ ശ്രീരാമന്‍റെ കുറിപ്പിനെതിരെ വലിയ വിമര്‍ശനമാണ് പല മേഖലകളിൽ നിന്നായി ഉയരുന്നത്. ശ്രീരാമന്‍റെ കുറിപ്പിന് ഇമോജിയിലൂടെ പിന്തുണ അറിയിക്കുകയാണ് സുനില്‍ പി ഇളയിടം ചെയ്തത്. കുഴിമന്തി എന്നു കേൾക്കുമ്പോൾ പെരുച്ചാഴിയെ പോലെയുള്ള തൊരപ്പൻ ജീവിയെ ഓർമ വരുമെന്നാണ് പോസ്റ്റിനു താഴെ എഴുത്തുകാരിയായ എസ് ശാരദകുട്ടി പ്രതികരിച്ചത്.  തികഞ്ഞ ബ്രാഹ്മണ ബോധമാണ് ഇത്തരം ചിന്തയ്ക്ക് പിന്നിലെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന മറ്റൊരു വിമര്‍ശനം.’തനിക്ക് ഇഷ്ടമല്ലാത്ത കാര്യങ്ങൾ നിരോധിക്കാൻ ആഗ്രഹിക്കുന്നവരാണ് മിക്ക ബുദ്ധിജീവികളും’ എന്നാണ് പോസ്റ്റിന്…

Read More

ദുബായ്/ഷാർജ: ദുബായ്, ഷാർജ എന്നിവിടങ്ങളിൽ നിന്ന് കോഴിക്കോട്ടേക്ക് കുറഞ്ഞ വിമാന നിരക്കും സൗജന്യ ബാഗേജ് അലവൻസും പ്രഖ്യാപിച്ച് എയർ ഇന്ത്യ. വൺവേയ്ക്ക് 300 ദിർഹമാണ് ടിക്കറ്റ് നിരക്ക്. 35 കിലോ ലഗേജും അനുവദിക്കും. ഒക്ടോബർ 15 വരെ ടിക്കറ്റ് വാങ്ങുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കും. ഈ ടിക്കറ്റ് ഉപയോഗിച്ച് ഡിസംബർ 7 വരെ യാത്ര ചെയ്യാമെന്ന് എയർലൈൻ അറിയിച്ചു.

Read More

കോട്ടയം: ആലപ്പുഴയിൽ നിന്ന് കാണാതായ യുവാവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചിട്ടെന്ന് സംശയം. ചങ്ങനാശേരി എ.സി റോഡിൽ രണ്ടാം പാലത്തിന് സമീപത്തെ വീടിന്‍റെ നിലം പൊളിച്ച് പോലീസ് പരിശോധന നടത്തും. പോലീസ് സംഘം സ്ഥലത്തെത്തി. വീടിന്‍റെ തറ തുരന്ന് കുഴിച്ചിട്ട ശേഷം കോൺക്രീറ്റ് ചെയ്തതായാണ് അനുമാനം. ആലപ്പുഴ രജിസ്ട്രേഷനുള്ള ബൈക്ക് കഴിഞ്ഞ ദിവസം വാകത്താനം ഇരവിനല്ലൂരിലെ തോട്ടിൽ നിന്നും കണ്ടെത്തിയിരുന്നു. ബൈക്ക് കാണാതായ യുവാവിന്‍റേതാണെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് യുവാവിന്‍റെ മൃതദേഹം ഇവിടെയുണ്ടെന്ന് സൂചന ലഭിച്ചത്. ചങ്ങനാശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുക. ശാസ്ത്രീയ പരിശോധനാ സംഘവും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തും.

Read More

അബുദാബി: ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കാൻ അബുദാബിയിൽ ‘ബിഗ് സീറോ’ എന്ന പേരിൽ പ്രത്യേക ഇൻസ്റ്റലേഷനുകൾ സ്ഥാപിച്ചു. പരിസ്ഥിതി ഏജൻസിയായ അബുദാബി (ഇ.എ.ഡി)യാണ് എമിറേറ്റിലുടനീളം ‘ബിഗ് സീറോ’ സംവിധാനം സ്ഥാപിച്ചത്. ഇങ്ങനെ ശേഖരിക്കുന്ന കുപ്പികൾ സംസ്കരിച്ച് വീണ്ടും ഉപയോഗിക്കും. ആളുകൾ ധാരാളമായി വരാൻ സാധ്യതയുള്ള സ്ഥലങ്ങളിലാണ് ഇവ സ്ഥാപിക്കുന്നത്. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനുള്ള മിഷൻ ടു സീറോ ക്യാമ്പയിന്‍റെ ഭാഗമാണിത്. അബുദാബി, അൽ ഐൻ, അൽ ദഫ്ര മേഖലകളിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് കുപ്പികൾ ശേഖരിക്കുമെന്ന് സയൻസ് ഔട്ട്റീച്ച് മാനേജ്മെന്‍റ് ഡിവിഷനിലെ പരിസ്ഥിതി ഇൻഫർമേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ അഹമ്മദ് ബഹറൂൺ പറഞ്ഞു. ക്യാമ്പയിനിൽ പൊതുജനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അബുദാബിയിലെ വിവിധ സ്കൂളുകളിലേക്കും ക്യാമ്പയിൻ വ്യാപിപ്പിക്കും. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന്റെ പോസ്റ്ററുകളുമായി സമീപപ്രദേശത്തെ ജനങ്ങളെ ബോധവൽക്കരിക്കാനും യുവാക്കളോട് അഭ്യർഥിച്ചു.

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്മെന്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് അവരുടെ ഹോം പേജിലെ മെനു ഇനമായ ‘ഡാറ്റാ ഷീറ്റ്’ ക്ലിക്കുചെയ്ത് ഡാറ്റാ ഷീറ്റ് ഡൗൺലോഡ് ചെയ്യാം. അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും ആറ് മുതൽ 11 വരെ തീയതികളിൽ അലോട്ട്മെന്റ് മെമ്മോ പ്രകാരമുള്ള കോളേജുകളിൽ പ്രവേശനം നേടണം. ബന്ധപ്പെട്ട കോളേജുകൾ എഞ്ചിനീയറിംഗ്/ആർക്കിടെക്ചർ കോഴ്സുകളിലേക്കുള്ള പ്രവേശന തീയതിയും സമയവും ഉൾപ്പെടെ വിശദമായ ഷെഡ്യൂൾ അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

Read More

കൽക്കിയുടെ ചരിത്ര നോവലിനെ ആസ്പദമാക്കി മണിരത്നം സംവിധാനം ചെയ്ത ‘പൊന്നിയിൻ സെൽവൻ’ ആദ്യ ദിനം തന്നെ വൻ വരുമാനം നേടി. തമിഴ്നാട്ടിൽ മാത്രം 25.86 കോടി രൂപയാണ് ചിത്രം നേടിയത്. ട്രേഡ് അനലിസ്റ്റ് മനോബാലയുടെ അഭിപ്രായത്തിൽ, ‘പൊന്നിയിൻ സെൽവൻ’ ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ചിത്രമാണ്. അജിത്തിന്‍റെ ‘വലിമൈ’ ആണ് ഒന്നാം സ്ഥാനത്ത്. വരുമാനം 36.17 കോടി. രണ്ടാം സ്ഥാനത്തുള്ള ‘ബീസ്റ്റ്’ 26.40 കോടി രൂപ നേടി. ‘പൊന്നിയിൻ സെൽവൻ’ ‘വിക്രമി’നെ പിന്നിലാക്കി മൂന്നാം സ്ഥാനത്തെത്തി. 20.61 കോടി രൂപയാണ് വിക്രം ആദ്യ ദിനം നേടിയത്. ‘പൊന്നിയിൻ സെൽവൻ’ കഴിഞ്ഞ ദിവസം യുഎസ് ബോക്സ് ഓഫീസിൽ 8 കോടി രൂപ കളക്ട് ചെയ്തു. ഹൃത്വിക് റോഷൻ-സെയ്ഫ് അലി ഖാൻ ചിത്രം ‘വിക്രം വേദ’യും ‘പൊന്നിയിൻ സെൽവനും’ ബോക്സ് ഓഫീസിൽ ഏറ്റുമുട്ടി. തമിഴ് ചിത്രമായ ‘വിക്രം വേദ’യുടെ ഹിന്ദി റീമേക്കായ ചിത്രം അമേരിക്കയിൽ നിന്ന് ഏകദേശം 1.5 കോടി…

Read More

ലാഹോര്‍: പാകിസ്ഥാനും ഇംഗ്ലണ്ടും തമ്മില്‍ ലാഹോറില്‍ നടന്ന ആറാം ടി20യ്ക്കിടെ ബാറ്ററുടെ ഷോട്ട് കൊണ്ട് അംപയര്‍ അലീം ദാറിന് പരിക്ക്. പാക് ഇന്നിംഗ്‌സിലെ ആറാം ഓവറില്‍ റിച്ചാര്‍ഡ് ഗ്ലീസന്‍റെ ഷോട്ട് പിച്ച് ബോളില്‍ ഹൈദര്‍ അലിയുടെ ഷോട്ട് ലെഗ് അംപയറായിരുന്ന ദാറിന്‍റെ ദേഹത്ത് പതിക്കുകയായിരുന്നു. ഒഴിഞ്ഞുമാറാന്‍ അലീം ദാര്‍ പരിശ്രമിച്ചെങ്കിലും രക്ഷപ്പെടാനായില്ല. വേദനകൊണ്ട് കാലില്‍ അലീം ദാര്‍ തടവുന്നത് കാണാമായിരുന്നു. എങ്കിലും കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടതിനാല്‍ ദാറിന് മത്സരം നിയന്ത്രിക്കുന്നത് തുടരാൻ കഴിഞ്ഞു. മത്സരത്തിൽ ഇംഗ്ലണ്ട് പാകിസ്ഥാനെ 8 വിക്കറ്റിന് തോൽപ്പിച്ചു. 33 പന്തുകൾ ബാക്കിനിൽക്കെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 169 റൺസാണ് ഇംഗ്ലണ്ട് അടിച്ചെടുത്തത്. തുടക്കം മുതല്‍ ആക്രമിച്ച് കളിക്കുക എന്ന ശൈലിയാണ് ഇംഗ്ലണ്ട് മത്സരത്തില്‍ സ്വീകരിച്ചത്. 4-ാം ഓവറിലെ അഞ്ചാം പന്തില്‍ അലക്‌സ് ഹെയ്‌ല്‍സ് പുറത്താകുമ്പോള്‍ 55 റണ്‍സുണ്ടായിരുന്നു സന്ദര്‍ശകര്‍ക്ക്. ഹെയ്‌ല്‍സ് 12 പന്തില്‍ 27 റണ്‍സെടുത്തു. ഡേവിഡ് മലാനാണ്(18 പന്തില്‍ 26) പുറത്തായ മറ്റൊരു ബാറ്റര്‍. മലാന്‍…

Read More

മൂവാറ്റുപുഴ: പൈനാപ്പിൾ കൃഷിയെ കീടങ്ങളിൽ നിന്നു സംരക്ഷിക്കാനും ആവശ്യമായ വളം നൽകാനും ഡ്രോൺ വരുന്നു. ആയവനയിലാണ് പൈനാപ്പിൾ തോട്ടത്തിന് മുകളിൽ പറന്ന് വള പ്രയോഗം നടത്തുകയും കീടങ്ങളെ തുരത്താൻ കീടനാശിനി തളിക്കുകയും ചെയ്യുന്ന ഡ്രോൺ പരീക്ഷണം ആദ്യം നടക്കുക. കൃഷിക്കാർക്കും കാർഷിക സംഘങ്ങൾക്കും യന്ത്രോപകരണങ്ങളും മറ്റും സബ്സിഡിയായി നൽകുന്ന കേന്ദ്രാവിഷ്കൃത സ്മാം (സബ് മിഷൻ ഓൺ അഗ്രികൾചറൽ മെക്കനൈസേഷൻ ) പദ്ധതിയുടെ സഹകരണത്തോടെയാണ് പൈനാപ്പിൾ കൃഷിയിൽ ഡ്രോൺ വഴി വളവും കീടനാശിനിയും പ്രയോഗിക്കാനുള്ള പദ്ധതി നടപ്പാക്കുന്നത്. ആയവന സിദ്ദൻപടിയിൽ മലേക്കുടി ജോർജ് ജേക്കബിന്റെ പൈനാപ്പിൾ തോട്ടത്തിലാണ് ഡ്രോൺ വഴിയുള്ള വളമിടൽ പരീക്ഷണം ആദ്യം നടക്കുക. പൈനാപ്പിൾ ചെടി വളരാൻ ആവശ്യമുള്ള വളം വെള്ളത്തിൽ കലക്കി ഇലകളിൽ തളിക്കുന്ന വള പ്രയോഗമാണ് ഡ്രോൺ ഉപയോഗിച്ച് ചെയ്യുക. ഒരേക്കർ കൃഷിയിടത്തിൽ ഡ്രോൺ ഉപയോഗിച്ചുള്ള വള പ്രയോഗം 15 മിനിറ്റിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കും. പരീക്ഷണം വിജയമായാൽ സ്മാം പദ്ധതി പ്രകാരം 10 ലക്ഷം രൂപവരെ വിലവരുന്ന…

Read More

ന്യൂഡൽഹി: യുപിഎസ്‌സി പരീക്ഷകളെക്കുറിച്ചും റിക്രൂട്ട്മെന്റ് നടപടിക്രമങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ ഉദ്യോഗാർത്ഥികൾക്ക് അവരുടെ മൊബൈൽ ഫോണുകളിൽ ലഭ്യമാക്കുന്നതിനായി ആപ്പ് പുറത്തിറക്കി. ‘യുപിഎസ്‌സി-ഒഫീഷ്യൽ ആപ്പ്’ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. എന്നാൽ പരീക്ഷയ്ക്കുള്ള അപേക്ഷകൾ ആപ്പ് വഴി സമർപ്പിക്കാൻ സാധ്യമല്ലെന്ന് കമ്മിഷൻ അറിയിച്ചു. പരീക്ഷകളും റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഒരിടത്ത് ലഭിക്കാൻ ആളുകളെ സഹായിക്കുന്നതിനാണ്, യു‌പി‌എസ്‌സി മൊബൈൽ ആപ്പ് പുറത്തിറക്കിയത്. യുപിഎസി ഔദ്യോഗിക വെബ്‌സൈറ്റിൽ ഇതേ കുറിച്ചുള്ള അറിയിപ്പും പുറത്തിറക്കിയിട്ടുണ്ട്.

Read More