Author: News Desk

കോട്ടയം: ഇന്ന് രാവിലെ 11 മണിയോടെ പാലാ മുനിസിപ്പൽ സ്റ്റാൻഡിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണിക്കത്ത്. കോട്ടയം സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കത്ത് കണ്ടെത്തിയത്. പാലാ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് ഉൾപ്പെടെ മൂന്നിടങ്ങളിൽ ബോംബ് വയ്ക്കുമെന്നാണ് ഭീഷണി. ഭീഷണി സന്ദേശം അടങ്ങിയ രണ്ട് കത്തുകൾ കണ്ടെത്തി. മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണ് കത്തുകൾക്ക് പിന്നിലെന്നാണ് സംശയിക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് രാവിലെ 11ന് പാലായിൽ സ്വീകരണം നൽകാനിരിക്കെയാണ് ഭീഷണിക്കത്ത് ലഭിച്ചത്. പാലാ മുനിസിപ്പൽ ചെയർമാൻ, എം വി ഗോവിന്ദൻ, 25 കൗൺസിലർമാർ എന്നിവരെയാണ് ലക്ഷ്യമിടുന്നതെന്നും കത്തിൽ പറയുന്നു. ജില്ലാ കളക്ടർ ഉൾപ്പടെയുള്ളവർക്കെതിരെയും പരാമർശങ്ങളുണ്ട്. ‘സിറ്റിസൺസ് ഓഫ് ഇന്ത്യ’ എന്ന പേരിലാണ് കത്ത് അവസാനിക്കുന്നത്.

Read More

അഗർത്തല: ത്രിപുര സന്ദർശനത്തിനിടെ പ്രതിപക്ഷ എംപിമാർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരണവുമായി കേരളത്തിൽ നിന്നുള്ള രാജ്യസഭാ എംപി എളമരം കരീം. ത്രിപുരയിലെ ബിസാൽഗാർഹ് നിയമസഭാ മണ്ഡലത്തിലെ ജനങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ആക്രമണം നടന്നതെന്ന് എളമരം കരീം വിശദീകരിച്ചു. ‘ജയ് ശ്രീ റാം’, ‘ഗോ ബാക്ക്’ എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് ബിജെപി ഗുണ്ടകൾ ആക്രമണം നടത്തിയത്. ത്രിപുരയിലെ ക്രമസമാധാന നില താറുമാറായ അവസ്ഥയിലാണ്. ഭയപ്പെടുത്തി പിന്തിരിപ്പിക്കാമെന്നുള്ളത് ബി.ജെ.പിയുടെ വ്യാമോഹം മാത്രമാണെന്നും എളമരം കരീം പറഞ്ഞു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. “നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വ്യാപകമായ അക്രമം നടന്ന ത്രിപുര സന്ദർശിച്ച പ്രതിപക്ഷ എംപിമാരുടെ വസ്തുതാന്വേഷണ സംഘത്തെ ബിജെപി ആക്രമിച്ചു. ത്രിപുരയിലെ ബിസാൽഗാർഹ് നിയമസഭാ മണ്ഡലം സന്ദർശിക്കുന്നതിനിടെ ഒരു കൂട്ടം ബിജെപി ഗുണ്ടകൾ ‘ജയ് ശ്രീ റാം’, ‘ഗോ ബാക്ക്’ എന്നീ മുദ്രാവാക്യങ്ങൾ മുഴക്കി ആക്രമിക്കുകയായിരുന്നു. ആക്രമണം നടക്കുമ്പോൾ ഞാനും ത്രിപുര സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി, എഐസിസി ജനറൽ സെക്രട്ടറി…

Read More

മുംബൈ: വനിതാ പ്രീമിയർ ലീഗിൽ ബാംഗ്ലൂരിന് നാലാം തോൽവി. ഇന്നലെ ബാംഗ്ലൂരിനെ 10 വിക്കറ്റിനാണ് യുപി വാരിയേഴ്സ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 19.3 ഓവറിൽ 138 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ യുപി 13 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 139 റൺസെടുത്തു. 47 പന്തിൽ നിന്ന് 96 റൺസെടുത്ത അലീസ ഹീലിയാണ് യുപിയുടെ ടോപ് സ്കോറർ. യുപിയുടെ ദേവിക വൈദ്യ 31 പന്തിൽ നിന്ന് 36 റൺസ് നേടി. യുപിക്ക് വേണ്ടി സോഫി എക്ലസ്റ്റൻ നാലു വിക്കറ്റ് വീഴ്ത്തി. ആദ്യം ബാറ്റിങ് ലഭിച്ച ബാംഗ്ലൂരിന് നാലാം ഓവറിൽ തന്നെ ക്യാപ്റ്റൻ സ്മൃതി മന്ദാനയുടെ വിക്കറ്റ് നഷ്ട്ടമായി. സോഫി ഡിവൈനും എലിസ് പെറിയും നന്നായി ബാറ്റ് ചെയ്തെങ്കിലും എക്ലസ്റ്റൻ ഡിവൈനെ പുറത്താക്കി കൂട്ടുകെട്ട് തകർത്തു. ഡിവൈൻ 24 പന്തിൽ 36 റൺസെടുത്തു. എലിസ് പെറി 39 പന്തിൽ 52 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ യുപി തുടക്കം മുതൽ ആക്രമിച്ചു. 18…

Read More

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍റെ സംസ്ഥാന പര്യടനം മാറ്റി. കേന്ദ്രനേതൃത്വത്തിൽ നിന്ന് അനുമതി ലഭിക്കാത്തതാണ് കാരണം. ബൂത്തുതല പ്രവർത്തനങ്ങൾ ഊർജിതമാക്കിയ ശേഷം യാത്ര മതിയെന്ന് കേന്ദ്രനേതൃത്വം നിർദ്ദേശിച്ചതായാണ് വിവരം. 20 പാർലമെന്‍റ് മണ്ഡലങ്ങളിലൂടെ പദയാത്ര നടത്താനായിരുന്നു സംസ്ഥാന നേതൃത്വത്തിന്‍റെ പദ്ധതി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ കേരള യാത്രയ്ക്ക് പിന്നാലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും ഏപ്രിൽ അവസാനമോ മെയ് മാസത്തിലോ കേരള പര്യടനം നടത്തണം എന്നായിരുന്നു സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. ഇതുസംബന്ധിച്ച് കഴിഞ്ഞ മാസം ആദ്യം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരുന്നു. ലോക് സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ദേശീയ തലത്തിൽ യാത്ര തീരുമാനിക്കും. ബൂത്ത് തലത്തിലുള്ള നിശബ്ദ പ്രവർത്തനത്തിലാണ് ബി.ജെ.പി നേതാക്കൾ ഇപ്പോൾ ഏർപ്പെട്ടിരിക്കുന്നത്. 12ന് തൃശൂരിലെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്തും. കാസർകോട് മുതൽ തിരുവനന്തപുരം വരെ 20 ലോക്സഭാ മണ്ഡലങ്ങളിലൂടെ പദയാത്ര നടത്താനായിരുന്നു കെ സുരേന്ദ്രന്‍റെ പദ്ധതി. അതാണ് ഇപ്പോൾ മാറ്റിവച്ചിരിക്കുന്നത്.…

Read More

തിരുവനന്തപുരം: പാർട്ടിയെ പരസ്യമായി വിമർശിക്കരുതെന്ന് മുന്നറിയിപ്പ് നൽകി കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ അയച്ച കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്ന് കെ.മുരളീധരൻ. പാർട്ടിയിൽ പ്രവർത്തിക്കുമ്പോൾ അഭിപ്രായം പറയുമെന്ന് മുരളീധരൻ പറഞ്ഞു. നിർത്തണമെന്ന് പറയുമ്പോൾ നിർത്തും. പാർട്ടിക്കുള്ളിൽ പ്രവർത്തിക്കുമ്പോൾ അഭിപ്രായം പറയും. അഭിപ്രായം പറയാൻ പാടില്ലെന്ന് ആണെങ്കിൽ പിന്നെ വായ തുറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുരളീധരനും എം.കെ രാഘവനും പാർട്ടി വേദിക്ക് പുറത്ത് വിമർശനം ഉന്നയിച്ചതിനെയാണ് കെ.പി.പി.സി വിമർശിച്ചത്. എന്നാൽ എവിടെയാണ് പാർട്ടി വേദിയെന്നും മുരളീധരൻ ചോദിച്ചു.

Read More

ന്യൂഡൽഹി: ഹോളി ആഘോഷത്തിന്‍റെ പേരിൽ ജപ്പാനിൽ നിന്നെത്തിയ യുവതിയെ കടന്നു പിടിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ഇന്ത്യ സന്ദർശിക്കാൻ ജപ്പാനിൽ നിന്നെത്തിയ യുവതിയെ സെൻട്രൽ ഡൽഹിയിലെ പഹർഗഞ്ച് പ്രദേശത്ത് വച്ചാണ് ഒരുകൂട്ടം ചെറുപ്പക്കാർ കയറിപ്പിടിക്കുകയും അപമാനിക്കുകയും ചെയ്തത്. ഹോളി ആഘോഷങ്ങളുടെ മറവിലായിരുന്നു യുവതിയെ അക്രമിച്ചത്. സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്നതോടെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. വിഷയത്തിൽ ദേശീയ വനിതാ കമ്മീഷൻ ഇടപെടുകയും കർശന നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. അറസ്റ്റിലായ മൂന്ന് പേരിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്നാണ് വിവരം. പഹർഗഞ്ച് സ്വദേശികളാണ് മൂവരും. അപമാനിതയായ ജാപ്പനീസ് യുവതി ഇതുവരെ പോലീസിൽ പരാതി നൽകിയിട്ടില്ല. യുവതി ഇന്ത്യ വിട്ട് ബംഗ്ലാദേശിലാണെന്നും പോലീസ് പറഞ്ഞു. ഒരു കൂട്ടം പുരുഷൻമാർ സ്ത്രീയെ ബലമായി പിടിച്ചു വച്ച് ഹോളിയുടെ മറവിൽ കടന്നുപിടിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. വീഡിയോയിൽ, ഒരു ആൺകുട്ടി സ്ത്രീയുടെ തലയിലേക്ക് മുട്ട എറിയുന്നതും കാണാം. ജനക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന സ്ത്രീയെയും…

Read More

ന്യൂഡൽഹി: ഡൽഹി മദ്യ ലൈസൻസ് തട്ടിപ്പ് കേസിൽ തന്‍റെ മകൾ കവിതയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന നൽകി തെലങ്കാന മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ ചന്ദ്രശേഖർ റാവു. കവിതയെ അറസ്റ്റ് ചെയ്താൽ ശക്തമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത റാവു, ബിആർഎസിനെ ഇല്ലാതാക്കാനുള്ള ബിജെപിയുടെ നീക്കങ്ങൾ ഫലം കാണില്ലെന്നും പറഞ്ഞു. കവിതയുടെ അറസ്റ്റുണ്ടായാൽ നേതാക്കളോടും പ്രവർത്തകരോടും ഡൽഹിയിലേക്ക് വരാനാണ് നിർദ്ദേശം. ബി.ആർ.എസിനും കവിതയ്ക്കുമെതിരായ നീക്കം ബി.ജെ.പി നടത്തുന്ന രാഷ്ട്രീയ വേട്ടയുടെ തുടർച്ചയാണെന്നാണ് പാർട്ടി നിലപാട്. മദ്യ നയ അഴിമതി കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കവിതയ്ക്കും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് നൽകിയത്. വ്യാഴാഴ്ച ഹാജരാകാനാണ് ഇ.ഡി നിർദ്ദേശിച്ചിരുന്നതെങ്കിലും കവിത ഇന്നത്തേക്ക് സമയം നീട്ടി ചോദിക്കുകയായിരുന്നു. വനിതാ സംവരണ ബിൽ പാസാക്കണമെന്ന് ആവശ്യപ്പെട്ട് മറ്റ് പ്രതിപക്ഷ പാർട്ടികളെയും വനിതാ സംഘടനകളെയും അണിനിരത്തി ഡൽഹിയിൽ നിരാഹാര സമരം നടത്തുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കവിത സമയം…

Read More

തിരുവനന്തപുരം: നെടുമങ്ങാട് മന്ത്രി പങ്കെടുക്കുന്ന പാലത്തിന്‍റെ ഉദ്ഘാടനത്തിന് കുടുംബശ്രീ അംഗങ്ങൾ എത്തിയില്ലെങ്കിൽ 100 രൂപ പിഴ ഈടാക്കുമെന്ന് പഞ്ചായത്തംഗം. ആനാട് പഞ്ചായത്ത് സി.പി.ഐ വാർഡ് മെമ്പർ എ.എസ് ഷീജയുടെ ശബ്ദസന്ദേശമാണ് പുറത്തുവന്നത്. ഞായറാഴ്ച വൈകീട്ടാണ് പഴകുറ്റി പാലം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നത്. എല്ലാ കുടുംബശ്രീ അംഗങ്ങളും ചടങ്ങിൽ പങ്കെടുക്കണമെന്ന് നിർദ്ദേശിച്ചുകൊണ്ടുള്ള ശബ്ദസന്ദേശം ഷീജ വാട്സാപ്പ് ഗ്രൂപ്പിലാണ് പങ്കുവച്ചത്. മന്ത്രി ജി ആർ അനിലിന്‍റെ മണ്ഡലത്തിൽ വച്ചാണ് ചടങ്ങ്. “പ്രിയപ്പെട്ട കുടുംബശ്രീ അംഗങ്ങളേ, വരുന്ന ഞായറാഴ്ച നമ്മുടെ പഴകുറ്റി പാലത്തിന്‍റെ ഉദ്ഘാടനമാണ്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ആണ് ഉദ്ഘാടനം നിർവഹിക്കുന്നത്. നെടുമങ്ങാട് മന്ത്രി ജി.ആർ.അനിൽ അധ്യക്ഷത വഹിക്കും. രണ്ട് മന്ത്രിമാരാണ് പരിപാടിയിൽ പങ്കെടുക്കുക. ഈ പാലം നമ്മുടെ വാർഡിലാണ് സ്ഥിതി ചെയ്യുന്നത്. വരുന്ന ഞായറാഴ്ച കുടുംബശ്രീ വെക്കേണ്ട. കുടുംബശ്രീയിലെ എല്ലാവരും വൈകിട്ട് 4.30ന് പഴകുറ്റി പാലത്തിലെത്തുക. വരാത്തവർക്ക് 100 രൂപ പിഴ ചുമത്തും” സന്ദേശത്തിൽ പറയുന്നു.

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ ചൂട് ഉയർന്നതോടെ ബിയർ വിൽപ്പനയിൽ വർധനവ്. അധിക വിൽപ്പന ഇപ്പോൾ പ്രതിദിനം 10,000 കെയ്സുകൾ വരെയാണ്. ഈ സാഹചര്യത്തിൽ സർക്കാർ നിർമിത മദ്യമായ ജവാന്‍റെ പ്രതിദിന ഉത്പാദനം ഏപ്രിൽ 15 മുതൽ 15,000 കെയ്സായി ഉയർത്താൻ ബവ്കോ തീരുമാനിച്ചു. ചൂടുള്ള കാലാവസ്ഥയിൽ ബിയർ കഴിക്കുന്നത് നിർജ്ജലീകരണത്തിലേക്ക് നയിക്കുമെന്ന വാദമൊന്നും ആരും കാര്യമാക്കുന്നില്ലെന്നാണ് ഈ വർധനവ് സൂചിപ്പിക്കുന്നത്. ഉരുകുന്ന ചൂട് കൂടിയതോടെയാണ് തണുക്കാൻ ബിയറിൽ അഭയം തേടുന്നവരുടെ എണ്ണം വർധിച്ചതെന്നാണ് ബിയർ വിൽപ്പന കൂടാൻ കാരണമെന്നാണ് ബവ്കോയുടെ വാദം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം ശരാശരി വിൽപ്പനയേക്കാൾ 10,000 കെയ്സാണ് കൂടുതൽ വിറ്റത്. മാർച്ച് 2ന് 6,000 കെയ്സുകൾ ആണ് വിറ്റ് പോയതെങ്കിൽ മാർച്ച് 9 ആയപ്പോഴേക്കും അത് 12,000 ആയി ഉയർന്നു. മദ്യവിൽപ്പന കൂടുതലായിരുന്നപ്പോഴെല്ലാം ബിയറിന് ആവശ്യക്കാർ കുറവായിരുന്നു. ബാറുകളിലാണ് കൂടുതൽ വിൽപ്പനയും നടക്കുന്നത്. വിൽപ്പന വർധിച്ചതിനാൽ കൂടുതൽ ബിയർ സ്റ്റോക്ക് സൂക്ഷിക്കാൻ എംഡി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇനിയും ചൂട്…

Read More

തിരുവനന്തരപുരം: കോൺഗ്രസിനെതിരായ പരസ്യ വിമർശനത്തിനെതിരെ എം കെ രാഘവനും കെ മുരളീധരനും താക്കീത്. കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനാണ് മുന്നറിയിപ്പ് നൽകിയത്. പാർട്ടിയെ മോശമായി ചിത്രീകരിക്കുന്ന പരസ്യപ്രസ്താവനകൾ നടത്തരുത്. പറയാൻ നിരവധി പാർട്ടി വേദികൾ ഉണ്ടായിരുന്നിട്ടും രാഘവൻ അപ്പോഴൊന്നും പറഞ്ഞില്ല. താക്കീത് ചെയ്തുള്ള കത്ത് രാഘവന് കെപിസിസി പ്രസിഡൻ്റ് അയച്ചു. കത്ത് രാഘവന് ഉടൻ ലഭിക്കും. എന്നാൽ തന്നെ ആരും താക്കീത് ചെയ്തിട്ടില്ലെന്നാണ് രാഘവൻ്റെ വിശദീകരണം. യൂസ് ആൻഡ് ത്രോ ആണ് പാർട്ടിയിൽ ഇപ്പൊൾ നടക്കുന്നതെന്നും, മിണ്ടാതിരിക്കുന്നവർക്കെ പാർട്ടിയിൽ സ്ഥാനമുള്ളൂ എന്നും രാഘവൻ പരസ്യമായി വിമർശിച്ചിരുന്നു. ഈ പരാമർശത്തെ കെ മുരളീധരനും പിന്തുണച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുരളീധരനും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മുൻ കെ.പി.സി.സി പ്രസിഡന്‍റ് എന്ന നിലയിൽ തന്‍റെ പ്രസ്താവനകളിൽ ജാഗ്രത പുലർത്തണമെന്നാണ് മുരളീധരനുള്ള കത്തിൽ പറയുന്നത്.

Read More