Author: News Desk

ഭോപ്പാല്‍: ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്ന് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേക്ക് അടുത്തിടെ കൊണ്ടുവന്ന ചീറ്റകളിൽ ഒരാൾ ഗർഭിണിയാണെന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ആശ’ എന്ന് പേരിട്ട ചീറ്റപ്പുലിയാണ് ഗര്‍ഭം ധരിച്ചതെന്നാണ് വിവരം. ഏഴ് പതിറ്റാണ്ടിനിടെ ഇന്ത്യയിൽ ജനിക്കാൻ പോകുന്ന ആദ്യ ചീറ്റയായിരിക്കുമിത്. ഗർഭത്തിന്‍റെ എല്ലാ ലക്ഷണങ്ങളും ഹോർമോൺ അടയാളങ്ങളും ഈ ചീറ്റയിൽ പ്രകടമാണെന്ന് ഇവയെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഉദ്യോഗസ്ഥർ പറഞ്ഞു. എന്നിരുന്നാലും, ആശ ഗർഭിണിയാണോ എന്ന് ഒക്ടോബർ അവസാനത്തോടെ മാത്രമേ സ്ഥിരീകരിക്കാൻ കഴിയൂവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചാൽ ദേശീയ ഉദ്യാനത്തിൽ ചീറ്റയ്ക്ക് പ്രത്യേക പരിചരണവും സംരക്ഷണവും നൽകുമെന്ന് ചീറ്റ കണ്‍സര്‍വേഷന്‍ ഫണ്ട് (സിസിഎഫ്) എക്സിക്യൂട്ടീവ് ഡയറക്ടർ മാർക്കർ പറഞ്ഞു.

Read More

ന്യൂഡല്‍ഹി: 5 ജി സാങ്കേതികവിദ്യയുടെ സഹായത്തോടെ സ്വീഡനിലുള്ള കാറിന്‍റെ ടെസ്റ്റ് ഡ്രൈവ് നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ മൊബൈൽ കോൺഗ്രസ് 2022 ൽ 5 ജി മൊബൈൽ സേവനങ്ങൾ ആരംഭിച്ചതിന് പിന്നാലെയാണിത്. മൊബൈൽ കോൺഗ്രസിലെ എറിക്സൺ ബൂത്തിൽ ഇരുന്നാണ് സ്വീഡനിലുള്ള കാര്‍ അദ്ദേഹം ഓടിച്ചത്. ഇതിന്‍റെ വീഡിയോ പ്രസാർ ഭാരതി പുറത്തുവിട്ടിട്ടുണ്ട്.

Read More

ന്യൂഡല്‍ഹി: എഥനോള്‍ ചേര്‍ക്കാത്ത പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ രണ്ട് രൂപ അധികം ഈടാക്കുന്നത് ഒരു മാസത്തേക്ക് നീട്ടി. ഒക്ടോബർ ഒന്ന് മുതൽ ഇത് നടപ്പാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ വിപണിയിൽ ഇത് നടപ്പാക്കുന്നതിനുള്ള പ്രക്രിയയ്ക്ക് കൂടുതൽ സമയം ആവശ്യമുള്ളതിനാൽ നീട്ടി. നവംബർ ഒന്ന് മുതൽ ഇത് നടപ്പാക്കുമെന്ന് ധനമന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി. 2022 ഏപ്രിൽ മുതൽ പെട്രോളിനും ഡീസലിനും രണ്ട് രൂപ കൂടി ഈടാക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു. പത്ത് ശതമാനം എഥനോളാണ് പെട്രോളിനൊപ്പം ചേര്‍ക്കുന്നത്‌. ഡീസലിന്‍റെ കാര്യത്തിൽ എക്സൈസ് തീരുവ വർദ്ധനവ് ആറ് മാസത്തേക്ക് നീട്ടിയിട്ടുണ്ട്. നോൺ-ബയോ ഡീസലിന്‍റെ എക്സൈസ് തീരുവയാണ് വർദ്ധിപ്പിക്കുക.

Read More

ന്യൂഡൽഹി: എയർടെൽ ഇന്ന് തന്നെ എട്ട് നഗരങ്ങളിൽ 5 ജി ടെലികോം സേവനങ്ങൾ ആരംഭിക്കുമെന്ന് ചെയർമാൻ സുനിൽ ഭാരതി മിത്തൽ പറഞ്ഞു. നാല് മെട്രോ നഗരങ്ങളിലും ഇന്ന് 5ജി ലഭ്യമാകും. 2024 മാർച്ചോടെ ഈ സേവനം രാജ്യത്തുടനീളം വ്യാപിപ്പിക്കും. രാജ്യത്തെ ഏറ്റവും പഴയ സ്വകാര്യ ടെലികോം ഓപ്പറേറ്ററായ എയർടെൽ എട്ട് പ്രധാന നഗരങ്ങളിൽ 5 ജി മൊബൈൽ സേവനങ്ങൾ ആരംഭിക്കുകയാണെന്നും 2023 മാർച്ചോടെ മിക്ക ഭാഗങ്ങളും 2024 മാർച്ചോടെ രാജ്യത്തെ മുഴുവനും കവർ ചെയ്യുമെന്നും ഇന്ത്യമൊബൈൽ കോൺഗ്രസ് (ഐഎംസി) 2022 ൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

Read More

ദോഹ: ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ (എഎഫ്സി) അണ്ടർ 23 ഏഷ്യൻ കപ്പിന് 2024 ൽ ഖത്തർ ആതിഥേയത്വം വഹിക്കും. മലേഷ്യയിലെ ക്വാലാലംപൂരിൽ നടന്ന എഎഫ്സി കോമ്പറ്റീഷൻ കമ്മിറ്റിയുടെ അഞ്ചാമത് യോഗത്തിലാണ് 2024 ലെ വേദിയായി ഖത്തറിനെ തിരഞ്ഞെടുത്തത്. ഖത്തറിന് പുറമെ ഇറാൻ, സൗദി അറേബ്യ, യു.എ.ഇ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളും ബിഡ്ഡിംഗ് പ്രക്രിയയിൽ പങ്കാളികളായി. 2023ലെ ഏഷ്യൻ കപ്പിന് ആതിഥേയത്വം വഹിക്കാനും ഖത്തർ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

Read More

കോട്ടയം: ചങ്ങനാശേരിയിൽ ദൃശ്യം മോഡൽ കൊലപാതകം. യുവാവിനെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ചങ്ങനാശേരി എ.സി. റോഡിൽ രണ്ടാം പാലത്തിന് സമീപത്തെ മുത്തുകുമാറിന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. ആലപ്പുഴ സ്വദേശി ബിന്ദുകുമാറി(41)ന്റേതാണ് മൃതദേഹമെന്ന് പൊലീസ് സംശയിക്കുന്നു. എന്നാൽ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്ന് പൊലീസ് പറഞ്ഞു.

Read More

ലണ്ടന്‍: പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ സീസണിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് സൈക്കോളജിസ്റ്റിന്‍റെ സഹായം തേടി. സൈക്കോളജിസ്റ്റായ ജോര്‍ദാന്‍ പിറ്റേഴ്‌സനെ തന്റെ വസതിയിലേക്ക് വിളിച്ചു വരുത്തിയാണ് ക്രിസ്റ്റ്യാനോ തെറാപ്പി സെഷന് വിധേയനായത്. ക്രിസ്റ്റ്യാനോ തന്നെ വീട്ടിലേക്ക് ക്ഷണിച്ചതായി ജോർദാൻ പീറ്റേഴ്സണും സ്ഥിരീകരിച്ചു. രണ്ടുമണിക്കൂറോളം ക്രിസ്റ്റ്യാനോയുമായി സംസാരിച്ചു. അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും, ഭാവിയിൽ ലക്ഷ്യമിടുന്നതിനെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു, പീറ്റേഴ്സൺ സ്പാനിഷ് പത്രമായ മാർക്കയോട് പറഞ്ഞു.  ഏതാനും മാസങ്ങൾക്ക് മുമ്പ് ക്രിസ്റ്റ്യാനോ ജീവിതത്തിൽ വലിയൊരു ബുദ്ധിമുട്ട് നേരിട്ടിരുന്നു. അദ്ദേഹത്തിന്‍റെ ഒരു സുഹൃത്താണ് എന്‍റെ വീഡിയോകൾ ക്രിസ്റ്റ്യാനോയ്ക്ക് നൽകിയത്. ആ വീഡിയോകൾ കണ്ടിട്ടുണ്ടെന്നും എന്‍റെ പുസ്തകങ്ങൾ വായിച്ചിട്ടുണ്ടെന്നും ക്രിസ്റ്റ്യാനോ പറഞ്ഞതായി പീറ്റേഴ്സൺ പറഞ്ഞു. 

Read More

ന്യൂഡല്‍ഹി: പാകിസ്ഥാൻ സർക്കാരിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ നിർദേശ പ്രകാരമാണ് നടപടിയെന്ന് ട്വിറ്റർ അറിയിച്ചു. നിയമപരമായ പ്രശ്നങ്ങളെ തുടർന്ന് അക്കൗണ്ട് തടഞ്ഞുവച്ചിരിക്കുകയാണെന്നാണ് ഇന്ത്യയിൽ നിന്നും സെർച്ച് ചെയ്യുമ്പോൾ പാകിസ്ഥാന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ എഴുതി കാണിക്കുന്നത്. നിയമവിരുദ്ധമായ ഉള്ളടക്കമാണ് കേന്ദ്ര സർക്കാരിന്റെ നടപടിക്ക് കാരണമെന്നാണ് സൂചന. ജൂലൈയിൽ, നിരവധി പാക് ഹാൻഡിലുകൾ ഇന്ത്യ നിരോധിച്ചപ്പോൾ, പാകിസ്ഥാൻ സർക്കാരിന്റെ ഔദ്യോഗിക അക്കൗണ്ടും തടഞ്ഞുവച്ചിരുന്നു. പക്ഷേ പിന്നീട് അത് വീണ്ടും സജീവമാക്കി. ട്വിറ്ററിലെ പുതിയ നീക്കത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ ഉയർന്ന് വരാൻ തുടങ്ങിയിട്ടുണ്ട്.

Read More

ഇടമലക്കുടി (ഇടുക്കി): സംസ്ഥാനത്തെ ഏക ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ ജനങ്ങളുടെ വർഷങ്ങളായുള്ള കാത്തിരിപ്പിനും ദുരിതത്തിനും അവസാനമാകുന്നു. ഇടമലക്കുടിയിലേക്കുള്ള യാത്രാക്ലേശത്തിന് പരിഹാരമായി റോഡ് നിർമ്മാണത്തിനായി 13.70 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. പട്ടികവർഗ വികസന ഡയറക്ടറുടെ നേതൃത്വത്തിലുള്ള മോണിറ്ററിംഗ് കമ്മിറ്റിയുടെ നിയന്ത്രണത്തിലായിരിക്കും റോഡ് നിർമ്മാണം. ഇടമലക്കുടിയിലെ മുഴുവൻ ജനങ്ങളുടെയും പതിറ്റാണ്ടുകളുടെ പഴക്കമുള്ള ആവശ്യമാണ് യാത്ര ചെയ്യാനുള്ള പാത. ഇത് പരിഹരിക്കാൻ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും വനംവകുപ്പ് തടസ്സമായി. എന്നാൽ ഇടമലക്കുടിയുടെ സാഹചര്യം പരിഗണിച്ച് കോൺക്രീറ്റ് റോ‍ഡ് നിർമ്മാണത്തിന് തടസം നിൽക്കില്ലെന്ന് ഇത്തവണ വനംവകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പ് കൊടുത്തു. ഇതോടെയാണ് 13 കോടി 70 ലക്ഷം രൂപ ഫണ്ടനുവദിച്ച് സർക്കാർ ഉത്തരവിറക്കിയത്. ഈ പണം ഉപയോഗിച്ച് പെട്ടിമുടി മുതൽ ഇടലിപാറകുടി വരെയുള്ള 14 കിലോമീറ്റർ ദുർഘടമായ റോഡ് കോൺക്രീറ്റ് ചെയ്യും. അപ്രോച്ച് റോഡിന്‍റെ അഭാവം മൂലം ഉപയോഗ ശൂന്യമായി കിടക്കുന്ന പാലം ഗതാഗത യോഗ്യമാക്കാനും തീരുമാനമായി. ഇതോടെ മഴക്കാലത്ത് ഇടമലക്കുടി ഒറ്റപ്പെടുന്ന പതിവ് രീതി…

Read More

തിരുവനന്തപുരം: സിപിഐയ്ക്കകത്തെ അഭിപ്രായ വ്യത്യാസങ്ങളിൽ നേതാക്കളെ പരോക്ഷമായി വിമർശിച്ച് പാർട്ടി അഖിലേന്ത്യ സെക്രട്ടറി ഡി.രാജ. “പാർട്ടിയെ അമ്മയെ പോലെ കരുതണം. പാർട്ടിയാണ് ആയുധം. അടിസ്ഥാനപരമായി പാർട്ടിയെ സ്നേഹിക്കാൻ കഴിയണം. അവനവന്റേതെന്ന് കരുതണം”, ഡി.രാജ തിരുവനന്തപുരത്ത് പറഞ്ഞു. ജനങ്ങൾക്കിടയിൽ ജീവിക്കാൻ പാർട്ടി പ്രവർത്തകർ തയ്യാറാകണമെന്നും സിപിഐ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം വ്യക്തമാക്കി. പാർട്ടി സമ്മേളനത്തിന് മുന്നോടിയായി കാനം ചേരിയും കെ.ഇ.ഇസ്മയിലും സി.ദിവാകരനും നേതൃത്വം നൽകുന്ന കാനം വിരുദ്ധ ചേരിയും തമ്മിൽ അഭിപ്രായ വ്യത്യാസം പ്രകടമായതിനിടയിലാണ് പാർട്ടിയാണ് വലുതെന്ന സന്ദേശം അഖിലേന്ത്യാ നേതൃത്വം പങ്കുവയ്ക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ ഇടതുപാർട്ടികൾ തമ്മിലുള്ള സഖ്യം ഇപ്പോൾ തൃപ്തികരമല്ലെന്ന് ഡി രാജ പറഞ്ഞു. കേരള, ബംഗാൾ ഘടകങ്ങളെ ചൂണ്ടിക്കാണിച്ചാണ് ഡി രാജ വിമർശനം നടത്തിയത്. ഇടതുപാർട്ടികൾ ഒന്നിക്കണം. കമ്യൂണിസ്റ്റ് പാർട്ടികളുടെ ലയനം തത്വാധിഷ്ഠിതമായി വേണം നടക്കാൻ. ഇക്കാര്യത്തിൽ ഗൗരവമായ ചർച്ച വേണമെന്നും രാജ നിർദ്ദേശിച്ചു. ബിജെപിയെ പരാജയപ്പെടുത്താൻ എല്ലാ ജനാധിപത്യ മതേതര പാർട്ടികളും ഒന്നിക്കണം.…

Read More